രചന – ഷംസിയ ഫൈസൽ
”കുമ്മാ.!ലൈറ്റ് ഒാഫാക്കി പോയി കിടന്നുറങ്ങടാ..,,
അമ്മ ചൂടായതും നന്ദു ദേഷ്യത്തോടെ അടുക്കളയിലെ ലൈറ്റ് ഒാഫ് ചെയ്ത് സ്റ്റെയര്‍ കയറി മുറിയിലേക്ക് പോയി
എന്നാ മുറിയില്‍ അവന്‍ പ്രതീക്ഷിക്കാത്തൊരാള്‍ ഉണ്ടായിരുന്നു
”അപ്പ എന്താ ഇവിടെ?.,,
നന്ദൂന്‍റെ ബെഡില്‍ ഫോണ്‍ നോക്കി കിടക്കുന്ന അപ്പനെ കണ്ട് നന്ദു ചോദിച്ചു
”അതെന്നതാ കൊച്ചനെ,
എനിക്കിവിടെ കിടന്നൂടെ?.,,
അപ്പന്‍ ഫോണ്‍ മാറ്റി വെച്ചു
”അപ്പന് അമ്മേടെ അുടത്ത് പോയി കിടന്നാലെന്താ?
നന്ദു മുഖം കേറ്റിവെച്ച് അവന്‍റെ ഷര്‍ട്ടയിച്ച് ആങ്കറില്‍ കൊളുത്തിയിട്ടു
”അവളെന്നെ അടുപ്പിക്കുന്നില്ലടേയ്.,,
നിന്‍റെ ഭാര്യ അവിടേണ് കിടക്കുന്നത് പോലും.,,
അപ്പ അവനെ ആക്കിയൊന്ന് ചിരിച്ചു
”എന്‍റെ ഭാര്യയാണെന്ന് നിങ്ങള്‍കൊക്കെ അറിയാലോ.,
എന്നാ ആ ദച്ചൂനെ ഇങ് വിട്ടാലെന്താ.,
വെറുതെ ഞങ്ങളെ ഫസ്റ്റ് നൈറ്റ് കുളാക്കാന്‍.,,
നന്ദു ഒരു സ്ലീവ്ലെസ്സ് ബനിയന്‍ എടുത്തിട്ട് ബെഡില്‍ വന്നിരുന്ന് പിറുപിറുത്ത്
അവന്‍റെ കെറുവിക്കല്‍ കണ്ട് അപ്പന്‍ പൊട്ടിചിരിയോടെ എണീറ്റിരുന്നു
”നീ എന്നതാ ഉവ്വേ സങ്കടപ്പെടുന്നത്.,,
നമുക്ക് കേസങ് കഴിഞ്ഞ് പെട്ടന്നങ് താലി കെട്ട് നടത്താന്ന്.,
അപ്പോ പിന്നെ അപ്പോയും നിന്‍റെ കൂടെ തന്നെയല്ലെ അവള്.,,,
അപ്പന്‍ അവന്‍റെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു
”എന്നാ പിന്നെ തല്‍ക്കാലത്തേക്ക് ക്ഷമിക്കാലെ.,,
നന്ദു ഒന്ന് ചിരിച്ചു
”എന്നതായാലും നിനക്ക് കുറച്ച് ആക്രാന്തം കൂടുതലാണ്.,,
അപ്പ അവനെ ഒന്ന് ആക്കി ചിരിച്ച് ബെഡിലേക്ക് കടന്നു
”അപ്പാ..!!
അവന്‍ ദേഷ്യത്തോടെ വിളിച്ചു
”ഹാ..,,നീ പിണക്കങ്ങല്ലെ കൊച്ചനെ.,
ഞാന്‍ ചുമ്മാ പറഞ്ഞതല്ലെ.,
നീയെയ് ആദ്യം ദച്ചു മോളെ വളച് കുപ്പിയിലാക്ക് എന്നിട്ട് ഫസ്റ്റ് നൈറ്റിനെ കുറിച്ച് ചിന്തിക്കാം.,
ഇപ്പൊ തല്‍ക്കാലം ലൈറ്റ് കെടുത്തി കിടക്കാന്‍ നോക്ക്,,
അപ്പന്‍ തലവഴി പുതപ്പിച്ച് തിരിഞ്ഞ് കിടന്നു
”എന്‍റെ ദൈവമേ..ജീവിതത്തില്‍ ഒരാളെ രണ്ട് വട്ടം ഇഷ്ടാന്ന് പറയിപ്പിക്കേണ്ട ഗതികേട് എനിക്കെ ഉണ്ടാകൂ..,,
നന്ദു നെടുവീര്‍പ്പോടെ കിടന്നു
രാത്രിയുടെ ഏതോ യാമത്തില്‍ നന്ദു പെട്ടന്ന് ഞെട്ടി ഉണര്‍ന്നു
കട്ടിലിന്‍റെ സൈഡിലായി വെച്ച വെള്ള കുപ്പിയില്‍ നിന്ന് കുറച്ച് വെള്ളം കുടിച്ച് വീണ്ടും കിടക്കാന്‍ നിന്നതും അപ്പന്‍ കിടന്നിടത്ത് ഇതാ ദച്ചു കിടക്കുന്നു
നന്ദു വിശ്വാസം വരാതെ കണ്ണ് തിരുമ്മി നോക്കി
”നീ എങ്ങനെ ഇവിടെത്തി?.,,
നന്ദു അവളെ അടുത്തേക്ക് നീങ്ങി കടന്നു
”നിങ്ങളെ അപ്പന് അമ്മേടെ ചൂട് തട്ടാതെ ഉറങ്ങാന്‍ പറ്റില്ലെന്ന്.,
സോ അവരെ ഇടയില്‍ കട്ടുറുമ്പാകേണ്ടെന്ന് കരുതി ഞാനിങ് പോന്നു.,,
ദച്ചു ചെറുചിരിയോടെ നന്ദൂനെ നോക്കി
”ആണോ..,,അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല അല്ലെ.,,,
നന്ദു അവളെ കൈ തന്‍റെ ചുണ്ടോട് ചേര്‍ക്കാന്‍ നിന്നതും അവള്‍ കൈ കുടഞ്ഞ് തിരിഞ്ഞ് കിടന്നു
”ദച്ചൂട്ട്യേ..,,
നന്ദു അവളെ പിറകിലൂടെ പുണര്‍ന്ന് ദച്ചൂന്‍റെ പിന്‍ കഴുത്തില്‍ മുഖം പൂഴ്ത്തി ഉമ്മ വെച്ചു
അവന്‍റെ ചുംബനത്തില്‍ കുളിര് കോരിയ ദച്ചു നാണത്തോടെ എണീറ്റിരിക്കാന്‍ നിന്നതും നന്ദു അവളെ കടന്ന് പിടിച്ച് വീണ്ടും തന്നോട് ചേര്‍ക്കാന്‍ നിന്നു
പെട്ടന്നവന്‍ ഓര്‍ക്കാതെ ചവിട്ടേറ്റ് കട്ടിലില്‍ നിന്ന് താഴേക്ക് മലര്‍ന്നടിച്ച് വീണു
”’അമ്മാ..!!
നന്ദു വേദന കൊണ്ട് നിലവിളിച്ച് എണീറ്റിരുന്നതും ബെഡില്‍ കലിതുള്ളി അപ്പന്‍ നില്‍ക്കുന്നു
”പ്ഫാ..!!സ്വന്തം തന്തയെ കേറി പിടിക്കുന്നോ..,,
അപ്പന്‍ ഒച്ചയെടുത്തതും നന്ദു ഫ്യൂസ് പോയ പോലെ നിലത്ത് തന്നെയിരുന്നു
”അപ്പാ..,,അത് പിന്നെ ഞാന്‍ ദച്ചൂ…
സ്വപ്നം..,,
നന്ദു നാണംകെട്ട് തലയില്‍ കൈ വെച്ച് തല താഴ്ത്തി
”ചുമ്മാതല്ല അവള് ദച്ചൂനെ നിന്‍റെ കൂടെ കിടത്തണ്ടെന്ന് പറഞ്ഞ്.,
മനുഷ്യനായാല്‍ കുറച്ച് കണ്‍ട്രോള്‍ വേണം ഉവ്വേ..,,
അപ്പന്‍ പറയുന്നത് കേട്ട് നന്ദു ചമ്മിയ ചിരി ചിരിച്ചു
”ഇനിയെങ്കിലും ബോധത്തോടെ ഉറങ്ങാന്‍ നോക്ക്.,,
അപ്പന്‍ എണീറ്റ് വാതിലിന്‍റെ അടുത്തേക്ക് നടന്നു
”അപ്പനെവിടെ പോണ്?.,,
നന്ദു നിലത്ത് നിന്നെണീറ്റ് ചോദിച്ചു
”ഞാ പോണ്..,
ഇനിയും നീ വല്ല സ്വപ്നോം കണ്ടാ അത് താങ്ങാനുള്ള ശക്തി സത്യായിട്ടും അപ്പനില്ല.,
എന്നാത്തിനാ മകനാല്‍ അപ്പന്‍ പീഡക്കപ്പെട്ടെന്ന് വാര്‍ത്ത ഞാനായിട്ട് ഉണ്ടാകുന്നത്.,,
കര്‍ത്താവേ എന്നെ മാത്രം കാത്തോണെ.,,
പ്രാര്‍ത്ഥിച്ച് പോണ അപ്പനെ കണ്ട് നന്ദു സ്വയം തലക്കടിച്ച് വാതില്‍ ലോക്ക് ചെയ്ത് കിടന്നു
ബെഡില്‍ കിടന്ന് നന്ദു സൈഡിലേക്കൊന്ന് ചെരിഞ്ഞ് നോക്കി
എന്തിനെന്നറിയാതെ അവന്‍റെ ചുണ്ടിലൊരു കള്ളച്ചിരി വിടര്‍ന്നു
അടുത്തുള്ള തലയണയെ കെട്ടിപ്പിടിച്ച് കണ്ണടച്ച് നിദ്രയെ പുല്കി
രാവിലെ എണീറ്റ് താഴേക്ക് പോകാന്‍ നന്ദൂന് വല്ലാത്ത മടി തോന്നി
അപ്പന്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ന്നു
മെല്ലെ സ്റ്റെപ്പിറങ്ങി താഴെ ചെന്നതും എങ്ങോട്ടോ പോകാനായി ഒരുങ്ങി ഇറങ്ങിയ അപ്പന്‍റെ മുന്നിലേക്കാണവന്‍ നേരെ ചെന്ന് ചാടിയത്
”ആരാത് സ്വപ്ന പുത്രന്‍ എണീറ്റോ?
അപ്പന്‍ അവനെ ഒന്ന് ആക്കി ചിരിച്ചു
”അപ്പാ..,,പ്ലീസ് അപ്പാ നാണം കെടുത്തല്ലെ.,,
നന്ദു വേഗം അപ്പനെ നോക്കി കൈകൂപ്പിയതും അപ്പന്‍ പൊട്ടിചിരിച്ചു
”ഹ്മ്..,,തല്‍ക്കാലം ഞാന്‍ പറയുന്നില്ല.,
പിന്നെ എനിക്ക് ബിസിനസ്സിന്‍റെ ആവിശ്യത്തിനായി പുറത്ത് പോകേണ്ട അത്യാവിശ്യമുണ്ട്.,,
ദച്ചൂന്‍റെ വീട്ടീന്ന് കേസിന്‍റാവിശ്യത്തിന് ചെല്ലാന്‍ പറഞ്ഞാല്‍ എന്നെ വിളിച്ചോണം.,,
”ശെരി പപ്പാ.,,
”എന്നാ ഞാന്‍ പോയേച്ചും വരാം.,,
രമ്യേ…ഞാനിറങ്ങാണ്..,,
അപ്പന്‍ അമ്മയോട് വിളിച്ച് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതും അമ്മ പിറകെ യാത്ര അയക്കാന്‍ പോയി
നന്ദു അടുക്കളയിലേക്ക് പോയപ്പോ ദച്ചു അവിടെ പുറം തിരിഞ്ഞ് കറിക്ക് അരിയുന്നുണ്ട്
നന്ദു അമ്മ വരുന്നുണ്ടോന്ന് തിരിഞ്ഞ് നോക്കി ദച്ചൂന്‍റെ കെട്ടിപിടിക്കാനായി പമ്മി പമ്മി പോയതും സൈഡീന്നൊരു ചുമ കേട്ടു
നോക്കുമ്പോ മനു
”നീയിവിടെ ഉണ്ടായിരുന്നോ മരഭൂതമെ.,,
റൊമാന്‍സ് നഷ്ടപ്പെട്ട ദേഷ്യത്തില്‍ ചായ കുടിക്കുന്ന മനൂനെ നോക്കി നന്ദു ചൂടായി
”എന്നെ പോലെയുള്ള കൊച്ചു പിള്ളേര്‍ക്ക് ഇനി ഈ വീട്ടില്‍ വഴീ നടക്കാന്‍ പറ്റാതാകോ നന്ദു ചേട്ടാ.
മനു ആക്കി ചോദിച്ചു
”ഹ്മ്..,,ഇരുപത്തി മൂന്ന് വയസ്സായ കൊച്ചു കുട്ടി.,,
വല്ലോം കുത്തികേറ്റി പോടര്‍ക്കാ.,,
നന്ദു മനൂനെ നോക്കി പുച്ഛിച്ച് ദച്ചൂന്‍റെ അടുത്ത് പോയി നിന്നു
എന്നാ അങ്ങനെ ഒരാള്‍ അടുത്ത് ഇല്ലാത്ത രീതിയിലായിരുന്നു ദച്ചൂന്‍റെ നില്‍പ്
”ദച്ചൂ..,,നന്ദേട്ടന് ബ്രേക്ക് ഫാസ്റ്റ് എടുത്ത് താ.,,
നന്ദു ദച്ചൂനോടായ് പറഞ്ഞു
”വേണേല് എടുത്ത് കഴിക്ക്.,
ദച്ചൂന്‍റെ മറുപടി കേട്ട് മനു പൊട്ടിചിരിച്ചു
”എന്താ ഇവിടൊരു ബഹളം.,,
അമ്മ അങ്ങോട്ട് വന്നു
”ഒന്നുല്ല്യമ്മാ.,
എനിക്ക് ചായ.,,
നന്ദു പറഞ്ഞതും അമ്മ അവന് ചായ എടുത്ത് കൊടുത്തു
അവന്‍ മനൂന്‍റെ അടുത്ത് വന്നിരുന്നു
”നിനക്കുള്ളത് വഴിയെ വരുന്നുണ്ട് മരപ്പട്ടി.,,
നന്ദു മനൂനെ നോക്കി പല്ല് കടിച്ചു
”ഹ്മ്..,,എനിക്കിട്ട് പണിയാതെ ഭാര്യയെ വളക്കാന്‍ നോക്ക്.,,
മനു കഴിച്ചെണീറ്റ് പോയി
അപ്പോയേക്കും അഭിയും കഴിക്കാന്‍ വന്നിരുന്നു
”അഭീ നീയിന്ന് തുണിക്കടയില്‍ പോകുന്നുണ്ടോ?
അമ്മ ചോദിച്ചു
അഭിക്ക് അവരെ ടൗണില്‍ തന്നെ ചെറിയൊരു തുണിക്കടയാണ്
”ആ..ഹ് ഞാനിപ്പോ പോകും.,
ഇന്നൊരു സ്റ്റാഫ് ലീവാണ് എന്തായാലും പോണം.,,
അഭി മറുപടി കൊടുത്തു
”എന്നാ നീ ഉച്ചക്ക് ഊണിന് വരുമ്പോ ദച്ചൂന് കുറച്ച് ഡ്രസ്സ് എടുത്തോണ്ട് വരണം., മറക്കരുത്,
അമ്മ പറഞ്ഞു
”അതിന് അവള്‍ക്കുള്ളതെല്ലാം എന്‍റെ മുറിയില്‍ ഞാന്‍ വാങ്ങി വെച്ചിട്ടുണ്ടെല്ലോ?
നന്ദു അമ്മയോടായ് പറഞ്ഞു
”എന്നാ നീ പറയണ്ടെ.,
ഇന്നലെ എന്‍റെ ഒരു ചുരിദാര്‍ തുന്നിയാ ഞാനവള്‍ക്ക് കൊടുത്തത്.,
എന്നാ ദച്ചു മോള്‍ പോയി ഇഷ്ടപ്പെട്ട രണ്ട് മൂന്ന് ഡ്രസ്സ് അമ്മേടെ മുറിയില്‍ കൊണ്ട് വെച്ചേക്ക്.,
മുകളിലെ ആദ്യത്തെ മുറിയാണ് നന്ദൂന്‍റേത്,
അമ്മ പറഞ്ഞതും ദച്ചു അടുക്കളയില്‍ നിന്ന് അവന്‍റെ മുറിയിലേക്ക് പോകാനായി സ്റ്റെപ്പ് കയറി
നന്ദു മെല്ലെ എണീറ്റ് കൈ കഴുകി പുറത്തേക്ക് പോണ പോലെ കാണിച്ച് ഒറ്റ ഒാട്ടത്തിന് മുകളിലേക്ക് വെച്ച് പിടിച്ചു
മുറിയിലേക്ക് കയറി ഡോറടച്ച് ലോക്ക് ചെയ്ത് ദച്ചൂന് നേരെ തിരിഞ്ഞു
ദച്ചു അവന്‍ വാതില്‍ ലോക്ക് ചെയ്തത് കണ്ടൊന്ന് പതറി
എന്നാലും അത് മുഖത്ത് കാണിക്കാതെ കബോഡില്‍ നിന്ന് മൂന്നാല് ഡ്രസ്സെടുത്ത് പോകാന്‍ നിന്നതും നന്ദു മുന്നില്‍ കയറി നിന്നു
”നന്ദേട്ടാ മാറി നില്‍ക്ക് എനിക്ക് പോണം.,,
ദച്ചു അവന്‍റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞതും നന്ദു അവളെ കൈയ്യിലുള്ള ഡ്രസ്സ് വാങ്ങി ബെഡിലേക്കിട്ടു
നന്ദു കള്ളച്ചിരിയോടെ അവളെ കൈ പിടിച്ച് വലിച്ച് തന്നോട് ചേര്‍ത്തു
ദച്ചു അവന്‍റെ കണ്ണിലേക്ക് നോക്കിയതും നന്ദു അവളെ ചുമരോട് ചേര്‍ത്തു
മെല്ലെ അവളെ കണ്ണിലേക്ക് നോക്കി ദച്ചൂന്‍റെ ശരീരത്തോട് ഒട്ടിചേര്‍ന്ന് നിന്നു
ദച്ചൂന്‍റെ ഹൃദയമിടിപ്പ് നന്ദൂന്‍റെ ചെവിയില്‍ കേള്‍ക്കാമായിരുന്നു
നന്ദു അവളെ മുടി ഇഴകളെ വകഞ്ഞ് മാറ്റി ചെവിക്കരുകിലാക്കി
അവന്‍റെ മുഖം അവളിലേക്കടുത്തതും ദച്ചൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞു
*(തുടരും…)*

by