17/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 60

രചന – ശംസിയ ഫൈസൽ

ഒരിക്കലും നന്ദു ഇങ്ങനെയൊന്നും പറയുമെന്ന് അവള്‍ പ്രതീക്ഷിച്ചത് പോലുമില്ല

ദച്ചു അവനെ തന്നെ നോക്കി

”എന്താടീ.. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ ?
ഞാന്‍  തിരിച്ച് പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ ആണോ എന്‍റെ ഭാര്യയാണെന്ന് നീ ഒാര്‍ത്തത്.,
അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം.,
ഇത് വരെ ഭര്‍ത്താവ് എന്ന പരിഗണന എനിക്ക് നിന്നില്‍ നിന്ന് കിട്ടിയിട്ടില്ല.,
നിന്‍റെ വാശി !
അതാണ് നിനക്ക് എന്തിനേക്കാളും മുകളില്‍.,,
മറ്റുള്ളവരെ ഫീലിക്സ് എന്താണെന്ന്

പോലും നിനക്കറിയില്ല.,
നീ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.,,

നന്ദൂന്‍റെ വായില്‍ നിന്ന് വീഴുന്ന ഒാരോ വാക്കും ദച്ചൂന്‍റെ നെഞ്ചില്‍ തറച്ച് കയറി

ചുണ്ടുകള്‍ കൂട്ടിപിടിച്ചവള്‍ അവളെ  വിതുമ്പലടക്കി

എങ്കിലും അവനില്‍ നിന്നുള്ള നോട്ടം അവള്‍ക്ക് മാറ്റാന്‍ പറ്റുന്നുണ്ടായിരുന്നില്ല

അത്രക്കും ദച്ചൂന് ഷോക്കായിരുന്നു നന്ദൂന്‍റെ ഒാരോ വാക്കുകളും

നന്ദു അവളെ തന്നെ ഒന്ന് തുറിച്ച് നോക്കി

ആ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ വെമ്പി നില്‍ക്കുന്നുണ്ട്

അവളെ മുഖത്തെ അവിശ്വസനീയത തന്നില്‍ നിന്ന് പ്രതീക്ഷീക്കാതെ കേട്ട വാക്കുകളുടേതാണെന്ന് നന്ദൂന് മനസ്സിലായി

”’ എന്താടി ഉണ്ട കണ്ണീ  നോക്കുന്നെ.,

ഞാന്‍ ചുമ്മാ പറഞ്ഞാ,,

അത് വരെ ദേഷ്യം കെട്ടി നിന്ന നന്ദൂന്‍റെ മുഖമാന്ന് അഴഞ്ഞു

നന്ദു ചിരിയോടെ അവളെ കവിളിലൊന്ന് തട്ടിയതും ദച്ചൂന്‍റെ കണ്ണില്‍ നിറഞ്ഞ് നിന്ന കണ്ണുനീര് കവിളിലേക്ക് ഒലിച്ചിറങ്ങി

”അയ്യോ നന്ദേട്ടന്‍റെ പൊന്ന് കരയാണോ ?
സത്യായിട്ടും ഞാന്‍ ചുമ്മാ പറഞ്ഞതാന്നെ.,,

നന്ദു ദച്ചൂനെ പൊതിഞ്ഞ് പിടിച്ചു

”പോ.. വിടന്നെ .,,

ദച്ചു ഏങ്ങലോടെ അവനില്‍ നിന്ന് കുതറി

”ഹേയ് ദച്ചൂസെ ഞാന്‍ ചുമ്മാ നിന്നെയൊന്ന് ചൊടിപ്പിക്കാന്‍ പറഞ്ഞതാടീ..,

നന്ദു അവളെ മുഖം അവന് നേരെ പിടിച്ച് പറഞ്ഞു

”പോടാ..

എന്നോടിനി മിണ്ടരുത്.,
എനിക്കറിയാം നന്ദേട്ടന്‍റെ മനസ്സിലുള്ള എന്നോടുള്ള ദേഷ്യമാണ് ഈ പറഞ്ഞ് തീര്‍ത്തത് എന്ന്.,
എന്നിട്ട് തമാശയാണ് പോലും.,

ദച്ചു അവനില്‍ നിന്ന് മാറി നിന്ന് കണ്ണീര് തുടച്ച് മൂക്ക് വലിച്ച് നന്ദൂനെ കൂര്‍പ്പിച്ച് നോക്കി

”സത്യായിട്ടും പൊന്നെ ഞാന്‍ നിന്‍റെ പിണക്കം മാറ്റാന്‍ പറഞ്ഞതാ.,

നന്ദു അവളെ തൊടാന്‍ നിന്നെങ്കിലും ദച്ചു ഒഴിഞ്ഞ് മാറി

”ഒാ..ഹോ സാധാരണ ഭര്‍ത്താക്കമ്മാര് ഭാര്യമാരെ പിണക്കം മാറ്റുന്നത് ഇങ്ങനെയാണല്ലോ.,

ദച്ചു പറഞ്ഞത് കേട്ട് നന്ദു ഉറക്കെ ചിരിച്ചു

”അതിന് സാധാരണ ഭാര്യയും ഭര്‍ത്താവും പോലെ ആണോ നമ്മള്‍.,
സാധാരണ ഭര്‍ത്താക്കമ്മാര് റൊമാന്‍സിലൂടെ ആണ് പിണക്കം മാറ്റാറ്.,
റൊമാന്‍സ്  ആയിട്ട് നിന്‍റെ അടുത്തേക്ക് വരരുത് എന്നല്ലെ മാഡത്തിന്‍റെ ഒാഡര്‍.,,

നന്ദു പറഞ്ഞതും ദച്ചൂന് മറുപടി ഉണ്ടായിരുന്നില്ല

”ഹാ.., എന്തായാലും സോറി.,
നീ പ്രകടിപ്പിക്കുന്നില്ലെങ്കിലും നിന്‍റെ ഉള്ളില്‍ നിറയെ എന്നോടുള്ള സ്നേഹമാണെന്ന് എനിക്കറിയാം.,
അതാണ് തിരിച്ച് പോകുന്നത് നേരത്തെ നിന്നോട് പറയാതിരുന്നത്.,,
എന്തായാലും പോകുമ്പോ നീ കരയും അത് മുന്നെ അറിഞ്ഞാല്‍ അന്ന് തന്നെ കരച്ചില് തുടങ്ങി വല്ല അസുഖവും വരുത്തി വയ്ക്കേണ്ടെന്ന് കരുതിയാ പറയാതിരുന്നെ .,,

നന്ദു ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് ബാല്‍ക്കണിയിലേക്ക് കൊണ്ട് പോയി

”ഇത്ര പെട്ടന്ന് പോകണോ നന്ദേട്ടാ..?

ശബ്ദം താഴ്ത്തിയുള്ള ദച്ചൂന്‍റെ ചോദ്യം കേട്ട് നന്ദു ഒന്ന് ചിരിച്ചു

”അതെന്താ ഞാന്‍ പോയാല്‍ നിനക്കെന്നെ മിസ്സ് ചെയ്യോ ?

നന്ദു തിരിച്ച് ചോദിച്ചതും മൗനമായിരുന്നു ദച്ചൂന്‍റെ മറുപടി

അത് കണ്ട് നന്ദു ഒന്ന് നിശ്വസിച്ചു

ദച്ചു എന്ത് കൊണ്ടാണ് ഇത്ര ബുദ്ധിമുട്ടി തന്നോടുള്ള സ്നേഹം മറച്ച് വയ്ക്കുന്നതെന്ന് നന്ദൂന് മനസ്സിലാകുന്നില്ലായിരുന്നം

”ദച്ചൂ.. എനിക്ക് പോയേ പറ്റൂ..,
ലീവ് കിട്ടി വന്നതല്ലല്ലോ ?
നമ്മുടെ ബ്രേക്കപ്പ് താങ്ങാന്‍ കഴിയാതെ നിന്‍റെ ശബ്ദം കേള്‍ക്കാന്‍ കഴിയാതെ നിന്നെ ഒന്ന് കാണാന്‍ പറ്റാതെ നില്‍ക്കാന്‍ കഴിയാത്തത് കൊണ്ട് വന്നതല്ലെ.,
നിന്നെ ഒന്ന് കണ്ട് എന്നെ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം അറിയാന്‍ വേണ്ടി മാത്രം വന്നതാ.,
ഇതിപ്പോ ആ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ നീയെന്‍റെ ഭാര്യയായില്ലെ.,,

നന്ദു ദച്ചൂനെ നോക്കി

അവള്‍ പുറത്തേക്ക് കണ്ണ് നട്ട് അവന്‍റെ സംസാരം കേട്ട് നില്‍ക്കായിരുന്നു

”ഹാ.. ഇനിയിപ്പോ പോകാതിരിക്കാന്‍ പറ്റില്ല.,
ഏറെകുറേ സന്തോഷത്തോടെയും മനസ്സ്

നിറഞ്ഞുമാണ് തിരിച്ച് പോകുന്നത്.,

നന്ദു ദച്ചൂനെ ഒന്നൂടെ തന്നോട് ചേര്‍ത്തു

”പെട്ടന്ന് തിരിച്ച് വരോ ?

ദച്ചു നന്ദൂനെ നോക്കാതെ ചോദിച്ചു

”അറിയില്ല.,,
എന്നാലും ഒന്ന് പറയാം
നീ എന്ന് എന്നെ വിളിച്ച് ഇഷ്ടത്തോടെ തിരിച്ച് വരാന്‍ പറയുന്നോ അന്നെ ഇനി ഞാന്‍ തിരിച്ച് നാട്ടിലേക്ക് വരൂ..,,

നന്ദു പറഞ്ഞതും ദച്ചു ഒന്ന് സ്റ്റെക്കായി

പിന്നെ അവനില്‍ നിന്ന് ഒളിപ്പിച്ചൊരു ചിരി അവളെ അധരങ്ങളില്‍ വിരിഞ്ഞു

”വാ താഴേക്ക് പോയാലോ എന്‍റൊരു ഫ്രണ്ട് താഴെ വന്ന് നില്‍പുണ്ട്.

നന്ദൂന്‍റെ കൂടെ ദച്ചുവും താഴേക്ക് ചെന്നു

നന്ദു ഫ്രണ്ടിന്‍റെ കൂടെ പുറത്തേക്ക് പോയി

ദച്ചു അമ്മയുടെ കൂടെ നന്ദൂനുള്ളത്

പാക്ക് ചെയ്യാന്‍ കൂടി

”ഇതെന്താ അമ്മാ ചമ്മന്തി പൊടിയാണോ ?

ദച്ചു പാക്ക് ചെയ്യുന്നതിനിടെ ചോദിച്ചു

”ഇഡലി പൊടിയാ.,,
നന്ദൂന് ഭയങ്കര ഇഷ്ടവാ ഇഡലി പൊടി നെയ്യും തൂവി കഴിക്കുന്നത്.,,

അമ്മ മറുപടി പറഞ്ഞു

രണ്ട് പേരും കൂടെ സംസാരിച്ച് പാക്കെല്ലാം ചെയ്തു

”അമ്മാ..,,

അമ്മയെ വിളിച്ച് അഭി അങ്ങോട്ട് വന്നു

”മക്കളെ നീയാന്താടാ ഈ നേരത്ത് ?

പതിവില്ലാതെ അഭിയെ കണ്ട് അമ്മ ചോദിച്ചു

അഭി സാധാരണ ഷോപ്പില്‍ നിന്ന് രാത്രിയാണ് വരാറ്

”ഞാന്‍ നന്ദൂന്‍റെ ഫോണ്‍ എടുക്കാന്‍ വന്നതാ.,
അവന്‍ ഷോപ്പിലുണ്ട്.,
എന്നോട് വന്ന് ഫോണ്‍ എടുത്ത് കൊണ്ട് വരാന്‍ പറഞ്ഞതാ.,

അഭി വന്ന കാര്യം പറഞ്ഞു

”ഏട്ടത്തിയമ്മേ ബുദ്ധിമുട്ടില്ലെങ്കില്‍ നന്ദൂന്‍റെ ഫോണൊന്ന് മുറിയില്‍ പോയി എടുത്ത് തരാമോ ?

അഭി ദച്ചൂന്‍റെ നോക്കി കളിയാലെ ചോദിച്ചതും ദച്ചു അവനെ കൂര്‍പ്പിച്ച് നോക്കി

”’പോടാ കളിയാക്കാതെ.,,

ദച്ചു അവന്‍റെ കൈയ്യിലൊന്ന് അടിച്ചു

”ഹേ കളിയാക്കിയതല്ല ഇനി മുതല്‍
നിന്നെ ബഹുമാനിക്കാം എന്ന് വെച്ചു.,,
എന്താ അമ്മേടെ അഭിപ്രായം ഏട്ടമ്മാരെ ഭാര്യമാരെ ഏട്ടത്തിയമ്മ എന്നല്ലെ വിളിക്കേണ്ടത്.,

അഭി അമ്മയെ നോക്കി

”നീ വിളിച്ചോടാ എന്തായാലും പിള്ളേരെ പോലേ നീയും ഇവളും മനുവും എപ്പോയും കളിയും ഇടിയുമാണ്.,
പേരില്‍ എങ്കിലും ബഹുമാനം കിടക്കട്ടെ .,,

അമ്മ മറുപടി പറഞ്ഞു

”അയ്യേ അമ്മാ അങ്ങനെ പറയല്ലെ.,
എന്നെ ദച്ചൂന്ന് തന്നെ വിളിച്ചാ മതി.,
ഡാ അഭീ ദയവ് ചെയ്ത് അങനെ വിളിക്കല്ലെ.,
എനിക്ക് അതിന് മാത്രം പ്രായമില്ലടാ.,,
ഞാന്‍ നിന്നേക്കാള്‍ ചെറുതല്ലെ.,,

ദച്ചു ദയനീയമായി അഭിയെ നോക്കി

”പ്രായത്തിനല്ല സ്ഥാനത്തിനാണ് വില.,,
ഏട്ടത്തിയമ്മ ഇഷ്ടായില്ലെങ്കില്‍ ചേട്ടത്തീന്ന് വിളിക്കാം എങ്ങനെയുണ്ട്.,,,,

അഭി വീണ്ടും ദച്ചൂനെ കളിപ്പിക്കാന്‍ വേണ്ടി പറഞ്ഞു

”പോടാ..,,
അമ്മാ ഇവനോട് മിണ്ടാതെ നില്‍ക്കാന്‍ പറ.,

ദച്ചു അഭിയില്‍ നിന്ന് മുഖം തിരിച്ചു

”ചെര്‍ക്കാ മോളോട് തല്ലുണ്ടാക്കാതെ  നന്ദൂന്‍റെ ഫോണ്‍ കൊണ്ട് പോകാന്‍ നോക്ക്.,,

അമ്മ അഭിയെ നോക്കി പറഞ്ഞു

”ചേട്ടത്തീ.. ഹോ സോറി ദച്ചൂ.. ആ ഫോണ്‍ എടുത്ത് താ.,,

അഭി പറഞ്ഞതും ദച്ചു അവന്‍റെ പുറത്തൊരു അടി കൊടുത്ത് അടുക്കളയില്‍ നിന്ന് മുറിയിലേക്ക് ഒാടി

മുറിയിലെത്തി നന്ദൂന്‍റെ ഫോണ്‍ എവിടെ എന്ന് തിരഞ്ഞ് നോക്കി

ഫോണ്‍ മിറര്‍ ടേബിളില്‍ കണ്ടതും അതെടുത്ത് പോകാന്‍ നിന്നപ്പോയാണ് ഫോണിലേക്ക് കോള്‍ വന്നത്

ദച്ചു ഫോണിന്‍റെ സ്ക്രീനിലേക്ക് നോക്കി

വാട്സാപ്പ് കോളായിരുന്നു

സ്ക്രീനില്‍ തെളിഞ്ഞ് കാണുന്ന അപ്പൂന്‍റെ പേരും മുഖവും കണ്ട് ദച്ചൂന്‍റെ മുഖം മാറി

പല്ല് കടിച്ച് അവള്‍ ഫോണിലേക്ക്

നോക്കി

പിന്നെ ഒന്ന് ആലോചിച്ച് രണ്ടും കല്‌പിച്ച് ഫോണ്‍ എടുത്ത് ചെവിയോട് ചേര്‍ത്തു

*(തുടരും..)*