രചന – ശംസിയ ഫൈസൽ
ഇല്ലെന്ന് ഉറപ്പായതും നന്ദു മെല്ലെ ശബ്ദം ഉണ്ടാക്കാതെ ഡോര്‍ ചാരി വെച്ചു
പെട്ടന്ന് തന്നെ കബോഡിന്‍റെ ഉള്ളിലെല്ലാം തപ്പി നോക്കി
അതിലെല്ലാം അവളെ ഡ്രസ്സും മറ്റു സാധനങ്ങളുമായിരുന്നു
ഒരു ഡോര്‍ മാത്രം പൂട്ടിയിട്ടുണ്ട്
”ച്ഛെ ഇതിന്‍റെ കീ ഇനി എവിടെ പോയി കണ്ട് പിടിക്കും.,
നന്ദു സമയം കളയാതെ ഡ്രസ്സുകള്‍ക്കിടയിലും കബോഡിന് മുകളിലും സ്റ്റെഡി ടേബിളിന്‍റെ വലിപ്പിലുമെല്ലാം നോക്കി
അവസാനം കട്ടിലിന്‍റെ അടുത്ത് ചെന്ന് ബെഡ് പൊന്തിച്ച് നോക്കിയതും അവിടൊരു കീ ഇരിപ്പുണ്ട്
”എന്‍റെ കൃഷ്ണാ..
ഇത് തന്നെയാകണെ.,,
നന്ദു ആകാംശയോടെയും നെഞ്ചിടിപ്പോടെയും വേഗം തന്നെ കീ തിരിച്ച് വാഡ്രോപ്പ് തുറന്നു
അതില് സംശയിക്കാന്‍ തരത്തില്‍ ഒന്നുമില്ലായിരുന്നു
അതിനുള്ളിലെ രണ്ട് ഡ്രോയർ പൂട്ടി ഇട്ടിട്ടുണ്ട്
”ഇനി ഇതിന്‍റെ കീ ഞാന്‍ എവിടെ പോയി കണ്ടെത്താനാ.,,
നന്ദു നിരാശയോടെ വാട്രോപ്പ് അടക്കാന്‍ നിന്നപ്പോയാണ് അതിന്‍റെ ഉള്ളില്‍ ഒരു ജ്വല്ലറി ബോക്സ് കണ്ടെത്
നന്ദൂന് പ്രതീക്ഷ ഇല്ലെങ്കിലും ആ ബോക്സ് കൈയ്യിലെടുത്ത് തുറന്നു
കുറച്ചധികം ജ്വല്ലറി ഐറ്റംസിന്‍റെ
ഇടയില്‍ രണ്ട് ചെറിയ ചാവി കിടപ്പുണ്ട്
”ഇത് തന്നെയാകും ഡ്രോയറിന്‍റെ ചാവികള്‍.,,
നന്ദു വേഗം അതെടുത്ത് ആദ്യത്തെ ഡ്രോയറ് വലിച്ച് തുറന്നു
അത് കണ്ടതും നന്ദൂന്‍റെ മുഖത്തൊരു ചിരി വിടര്‍ന്നു
നന്ദു പ്രണയക്കാലത്ത് കൊടുത്ത ഒാരോ ഗിഫ്റ്റും ഒരു കേടും കൂടാതെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്
നന്ദു ഒാരോന്നും ആകാംശയോടെ എടുത്ത് നോക്കി
ഒാരോന്ന് എടുക്കുമ്പോയും ഒാരോ ഒാര്‍മകള്‍ അവന്‍റെ മനസ്സിലേക്ക് ഒാടിയെത്തി
നന്ദു ഒാരോന്ന് നോക്കി കൊണ്ടിരിക്കുമ്പോയാണ് ദച്ചൂന്‍റെ ശബ്ദം കേട്ടത്
നന്ദു വെപ്രാളപ്പെട്ട് ഡ്രോയര്‍ വലിച്ചടച്ച് വാഡ്രോപ്പും അടച്ച് പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് ഒാണാക്കി അതില്‍
കളിക്കുന്ന പോലെ നിന്നു
ദച്ചു ഡോര്‍ തുറന്ന് എന്തൊക്കെ പിറു പിറുത്ത് ബെഡില്‍ വന്നിരുന്നു
”എന്ത് പറ്റി ദച്ചൂ..?
നന്ദു ഫോണ്‍ പോക്കറ്റില്‍ ഇട്ട് ദച്ചൂന്‍റെ അടുത്ത് വന്നിരുന്നു
” ആ രണ്ട് സാധനങ്ങള്‍ എനിക്ക് അവരെ മുറിയുടെ വാതില്‍ പോലും തുറന്ന് തന്നില്ല.,,
അവര്‍ക്ക് എന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ല പോലും.,
ഇത്ര നേരം അവരോട് ഡോറൊന്ന് തുറന്ന് തരാന്‍ കെഞ്ചിയിട്ടും രണ്ടാളും തുറന്ന് തന്നില്ല ദുഷ്ടമ്മാര്
ചേട്ടമ്മാരാണ് പോലും അഞ്ച് പൈസക്ക് ഇല്ലാത്ത ഭൂതങ്ങള്.,,
ഒരാള്‍ക്ക് എങ്കിലും സ്നേഹം ഉണ്ടെങ്കില്‍ ആ വാതിലൊന്ന് തുറന്ന് എനിക്ക് പറയാനുള്ളതൊന്ന് കേട്ടൂടെ.,
ആകെയുള്ള പെങ്ങളല്ലെ ഞാന്‍.,,
ഒരു സ്നേഹവും ഇല്ലാത്ത ജന്തുക്കള്‍
ദച്ചു ദേഷ്യത്തോടെ പുലമ്പി
”പോട്ടെ സാരല്ല്യാ
അവര് എപ്പോയും റൂമിലിരിക്കില്ലല്ലോ ?
മുറിവിട്ട് പുറത്തേക്കിറങ്ങുമല്ലോ
അപ്പോ നമുക്ക് പിടിക്കാം.,,
നന്ദു ദച്ചൂനെ സമാധാനിപ്പിക്കും വിധം പറഞ്ഞു
”ഹ്മ്..,
ഇന്ന് അവരെ മനസ്സിലുള്ളത് കണ്ട് പിടിച്ചിട്ടെ നന്ദേട്ടന്‍റെ വീട്ടിലേക്ക് വരുന്നൊള്ളൂന്ന് കരുതിയതാ.,
ഇനിയിപ്പോ എന്ത് ചെയ്യും.,,
ദച്ചു വിഷമത്തോടെ നന്ദൂനെ നോക്കി
”കുറച്ച് സമയം കൂടെ നോക്കാം.,
ഇല്ലെങ്കില്‍ നാളെ വന്ന് സംസാരിക്കാം.,
എന്തേ..,
അങ്ങനെ പോരെ .,,
നന്ദു ദച്ചൂനെ നോക്കിയതും ദച്ചു തല കുലുക്കി സമ്മതിച്ചു
”ദച്ചൂ… മോളേ..,,
താഴേ നിന്ന് അച്ഛന്‍റെ ശബ്ദം കേട്ടു
”അച്ഛന്‍ വിളിക്കുന്നുണ്ടല്ലോ .,
നന്ദേട്ടന്‍ താഴേക്ക് വരുന്നോ ?
ദച്ചു ബെഡില്‍ നിന്ന് എണീറ്റ് ചോദിച്ചു
”നീ നടക്ക് ഞാന്‍ വരാം.,
എനിക്ക് രണ്ട് മൂന്ന് അര്‍ജന്‍റ് കോള് ചെയ്യാനുണ്ട്.,,
നന്ദു ചുമ്മാ ഒരു നുണ തട്ടി വിട്ടതും ദച്ചു താഴേക്ക് പോയി
ദച്ചു താഴെ എത്തിയെന്ന് ഉറപ്പായതും നന്ദു വേഗം തന്നെ വാഡ്രോപ്പ് തുറന്ന് ആദ്യത്തെ ഡ്രോയര്‍ പൂട്ടി കീ എടുത്ത് വെച്ചു
അതിന് താഴെയുള്ള ഡ്രോയറിന്‍റെ കീയിട്ട് തിരിച്ചു
”കൃഷ്ണാ.. എന്‍റെ കര്‍ത്താവെ ആകെ പ്രതീക്ഷ ഈ ഡ്രോയറാണ്.,
ഇതിന്‍റെ ഉള്ളില്‍ എന്തെങ്കിലും തെളിവ് ഉണ്ടാകണെ.,,
നന്ദു കണ്ണടച്ച് പ്രാര്‍ത്ഥിച്ച് വലിപ്പ് വലിച്ച് തുറന്നു
ദച്ചു തന്നില്‍ നിന്ന് അകലാനുള്ള കാരണത്തിന്‍റെ തെളിവ് തപ്പി ഇറങ്ങിയ നന്ദൂന് കാണുന്നതിലെല്ലാം ദച്ചൂന്
തന്നോടുള്ള പ്രണയമായിരുന്നു
ആ ഡ്രോയര്‍ നന്ദൂന്‍റെ ഒരു ഷര്‍ട്ടും പൊട്ടിയ സണ്‍ ഗ്ലാസും ഒരു ഇടി വളയും
നന്ദു ഒാര്‍ത്തു പണ്ട് എപ്പോയും തന്‍റെ കൈയ്യിലൊരു ഇടി വള ഉണ്ടായിരുന്നു
ലണ്ടനിലേക്ക് പോകുന്ന അന്ന് കരഞ്ഞിരിക്കുന്ന ദച്ചൂന് തന്‍റെ ഒരു പ്രൈസന്‍സ് എപ്പോയും കിട്ടാന്‍ വേണ്ടി തന്‍റെ കൈയ്യില്‍ നിന്ന് ഊരി കൊടുത്തതായിരുന്നു
ലണ്ടനില്‍ പോയി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദച്ചു തന്നെ വേണ്ടെന്ന് വെച്ചതെന്ന് നന്ദു വേദനയോടെ ഒാര്‍ത്തു
ഒരു നെടുവീര്‍പ്പോടെ നന്ദു അതവിടെ തന്നെ വെച്ചു
ആ പൊട്ടിയ സണ്‍ ഗ്ലാസ് പ്രണയം തുടങ്ങിയ സമയത്ത് ഒരു ദിവസം കറങ്ങാന്‍ പോയപ്പോള്‍ വീണ് പൊട്ടിയതായിരുന്നു
അന്നത് ദച്ചൂന്‍റെ ബാഗിലേക്ക് വെച്ചെങ്കിലും പിന്നീട് താനത് മറന്ന് പോയിരുന്നു
ഇപ്പോയും അത് കളയാതെ ദച്ചു എടുത്ത് വെച്ചത് കണ്ട് നന്ദൂന് ദച്ചൂനോട് വല്ലാത്തൊരു സ്നേഹം തോന്നി
പിന്നെ ആ വാഡ്രോപ്പിലുണ്ടായിരുന്ന ഒരു ചുളിവ് പോലുമില്ലാതെ മടക്കി വെച്ച തന്‍റെ ഷര്‍ട്ട് കൈയ്യെത്തിച്ചെടുത്തു
അതില്‍ നിന്ന് വമിക്കുന്ന ഗന്ധം നന്ദു മൂക്കിലേക്കടുപ്പിച്ച് ആസ്വദിച്ചു
ഒരു കാലത്ത് രണ്ട് പേര്‍ക്കും പ്രിയപ്പെട്ട പെര്‍ഫ്യൂം
ദച്ചൂന്‍റെ ചേട്ടമ്മാരുടെ ഫസ്റ്റ് ഇന്‍റര്‍നാഷണല്‍ ട്രിപ്പ് പോയി വന്നപ്പോള്‍ ദച്ചൂനും തനിക്കും ഒരുപോലെ കൊണ്ട് വന്ന പെര്‍ഫ്യൂമായിരുന്നു
പിന്നീടങ്ങോട്ട് രണ്ട് പേരിലും നിറഞ്ഞ് നിന്നത് ആ സ്മെല്ലായിരുന്നു
നന്ദു ആ ഷര്‍ട്ട് മടക്ക് നിവര്‍ത്തി നോക്കി
അവനറിയാതെ ചിരിച്ച് പോയി
അന്നെല്ലാം ഇടക്ക് ദച്ചൂനൊരു വാശി ഉണ്ടായിരുന്നു
എന്തിനെങ്കിലും രണ്ട് പേരും വഴക്കിട്ട് പിണങ്ങി കഴിഞ്ഞ് മിണ്ടിയാല്‍ അവളേയും കൊണ്ട് നൈറ്റ് ഡ്രൈവിന് പോണം
അത് എനിക്ക് അവളോട് വഴക്കിട്ടതിനുള്ള പണിഷ്മെന്‍റായി തരുന്നതാണെങ്കിലും രണ്ട് പേരും കൂടിയുള്ള മനോഹര നിമിഷമായിരുന്നത്
ആരേയും പേടിക്കാതെ ആരും അറിയാതെ തങ്ങളുടേതായ നിമിഷങ്ങള്‍ സമ്മാനിച്ച ദിവസങ്ങള്‍
ഒരു ദിവസം അങ്ങനെ നൈറ്റ് ഡ്രൈവിന് പോകാനായി ദച്ചു മതില് ചാടി ഗേറ്റിന് പുറത്തേക്ക് വന്ന് രണ്ട് പേരും ബൈക്കില്‍ ഡ്രൈവിന് ഇറങ്ങി
ഒാരോന്ന് സംസാരിച്ച് ബൈക്കില്‍ പോകുന്നതിനിടക്ക് പെട്ടന്ന് കാലം തെറ്റിയ മഴ അവരിലേക്ക് പെയ്തിറങ്ങിയത്
”അയ്യോ ദച്ചൂ മഴ പെയ്തല്ലോ.,
മഴയുടെ ശക്തി കൂടുന്നതിന് മുമ്പ് എവിടേയും കയറി നില്‍ക്കാം.,,
നന്ദു വണ്ടി ഒതുക്കി നിര്‍ത്താന്‍ പറ്റിയ സ്ഥലം നോക്കി
”വേണ്ട നന്ദേട്ടാ
ഒരു മഴ പെയ്തിട്ട് എത്രക്കാലമായി.,
ഇത് നമുക്ക് വേണ്ടി പെയ്ത മഴയാണ്.,
നമുക്കിങ്ങനെ മഴ കൊണ്ട് എന്‍ഞ്ചോയ് ചെയ്ത് പോകാ എന്ത് രസായിരിക്കും.,
ദച്ചു നന്ദൂനെ പിറകില്‍ നിന്ന് പുണര്‍ന്ന് അവന്‍റെ തോളില്‍ തല വെച്ച് നന്ദൂനെ നോക്കി
രണ്ട് പേരും മഴ ആസ്വദിച്ച് പോയി കൊണ്ടിരിക്കുമ്പോയാണ് മഴയുടെ ശക്തി കൂടി ഇടിയും മിന്നലും കൂടെ വന്നത്
”നന്ദേട്ടാ.. പേടിയാകുന്നു എവിടെ എങ്കിലും വണ്ടി ഒതുക്കി നമുക്ക് മഴ കൊള്ളാതെ മാറി നില്‍ക്കാം.,,
ദച്ചു പേടിയോടെ നന്ദൂനെ ഇറുകെ പിടിച്ചു
നന്ദു അടച്ചിട്ട ഒരു കടയുടെ മുന്നില്‍ ബൈക്ക് നിര്‍ത്തി രണ്ട് പേരും കടയുടെ ഭാഗത്തേക്ക് കയറി നിന്നു
ശക്തിയില്‍ ഭൂമിലേക്ക് പെയ്യുന്ന മഴയോടൊപ്പം ഇടിമിന്നലിന്‍റെ ശബ്ദവും വെളിച്ചവും ദച്ചൂനെ വല്ലാതെ ഭയപ്പെടുത്തി
രണ്ട് പേരും നന്നായി മഴ നനഞ്ഞിരുന്നു
ദച്ചൂന്‍റെ ഡ്രസ്സെല്ലാം നനഞ്ഞ് ശരീരത്തിലേക്ക് ഒട്ടി നിന്നു
ദേഹം മുയുവന്‍ തണുപ്പ് അരിച്ച് കയറി
ദച്ചു നന്ദൂനോട് ചേര്‍ന്ന് നിന്നതും അവനവളെ പൊതിഞ്ഞ് പിടിച്ചു
അവളെ മുഖത്ത് പറ്റി ചേര്‍ന്ന മുടികളെ വകഞ്ഞ് മാറ്റി അവന്‍ അവളെ നോക്കി
മുഖത്ത് പറ്റി പിടിച്ച വെള്ളത്തുള്ളികള്‍ അവനെ അസൂയപ്പെടുത്തി
മുടിയിലൂടെ ഉറ്റി വീഴുന്ന മഴ തുള്ളികള്‍ കവിളിലൂടെ ഒലിച്ചിറങ്ങി കഴുത്തിലൂടെ ഒാടി മറയുന്നു
നന്ദു എല്ലാം ആവേശത്തോടെ കണ്ണ് കൊണ്ട് ഒപ്പിയെടുത്തു
*(തുടരും..)*

by