രചന – ശംസിയ ഫൈസൽ
അര്‍പ്പണയുടെ സംസാരത്തില്‍ വന്ന മാറ്റം ദച്ചൂനെന്തോ സംശയം ഉളവാക്കി.,
ഇനി ഇതും അര്‍പ്പണയുടെ പുതിയ അടവാണോ ?
”ഹലോ ദച്ചൂ..,,
ദച്ചൂന്‍റെ ശബ്ദം കേള്‍ക്കാതിരുന്നിട്ട് അര്‍പ്പണ വിളിച്ചു
”തന്‍റെ സംസാരത്തിലെ വിനയം കേട്ടിട്ട് വിശ്വസിക്കാന്‍ പറ്റാതെ സ്റ്റെക്കായി നിന്ന് പോയതാ.,,
ശെരിക്കും എന്താ സംഭവം.,
നന്നായതാണോ അതോ എന്നെ നന്ദേട്ടനില്‍ നിന്നകറ്റാനുള്ള നിന്‍റെ പുതിയ അടവാണോ ?
ദച്ചു സംശയത്തോടെ ചോദിച്ചതും അര്‍പ്പണ ഉമിനീരിറക്കി അടുത്തിരിക്കുന്ന നന്ദൂനെ നോക്കി
നന്ദു ദച്ചൂന്‍റെയും അര്‍പ്പണയുടേയും സംസാരം കേട്ട് കാര്യം മനസ്സിലാകാതെ അവിശ്വസിനീയമായി ഇരിപ്പായിരുന്നു
അപ്പന്‍റെ അപകട വിവരം അറിഞ്ഞ് കരഞ്ഞ് തളര്‍ന്നിരിപ്പായിരുന്നു നന്ദു
അവനെ ആശ്വസിപ്പിക്കാനെന്നോണം അര്‍പ്പണ കൂടെയുണ്ട്
അപ്പന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണവന്‍
അപ്പനൊരു ഒരു ആപത്ത് പറ്റിയപ്പോള്‍ കൂടെ നില്‍ക്കാന്‍ പറ്റാത്ത സങ്കടവും ഉണ്ടായിരുന്നു
മറ്റൊരു രാജ്യത്ത് അപ്പന് വേണ്ടി ചെയ്യാന്‍ അവന് കഴിയുന്നത് പ്രാര്‍ത്ഥന മാത്രമാണ്
മണിക്കൂറുകള്‍ കടന്ന് പോയിട്ടും അവന്‍റെ സങ്കടം മാറുന്നില്ലായിരുന്നു.,
അതെ ഇരിപ്പാണ്
അപ്പോയാണ് നന്ദൂന്‍റെ ഫോണടിച്ചത്
”നന്ദൂ നിന്‍റെ ഫോണടിക്കുന്നു.,
അര്‍പ്പണ നന്ദൂനെ നോക്കി പറഞ്ഞു
”എനിക്ക് ഫോണ്‍ എടുക്കാന്‍ പോലും പറ്റുന്നില്ല അപ്പൂ…,
പേടിച്ചിട്ട് കൈ വിറക്കുന്നു.,,
അപ്പന് എന്തെങ്കിലും പറ്റിയെന്ന് കേള്‍ക്കേണ്ടി വന്നാല്‍ എനിക്ക് സഹിക്കില്ല.,,
നന്ദു ഇടര്‍ച്ചയോടെ പറഞ്ഞതും അര്‍പ്പണ അവന്‍റെ ഫോണെടുത്ത് നോക്കി
”നന്ദൂ ദച്ചു ആണ്.,,
കോള്‍ കട്ടാക്കണോ ?
”വേണ്ട നീയെടുത്ത് സംസാരിക്ക്.,
സ്പീക്കറിലിട്ടോ.,,
നന്ദു ഫോണെടുക്കാന്‍ പറഞ്ഞതും അര്‍പ്പണ ഒന്ന് പരുങ്ങി
ദച്ചു വല്ലതും വിളിച്ച് പറഞ്ഞാല്‍ ഇത് വരെ നന്ദൂനില്‍ നിന്ന് മറച്ചതെല്ലാം വെളിയില്‍ വരും.,
അതോടെ തന്‍റെ പ്ലാനിങെല്ലാം തകരും.,
”കോള്‍ കട്ടാകുന്നതിന് മുമ്പ് ഒന്ന് പെട്ടന്ന് ഫോണെടുക്ക് അപ്പു.,,
നന്ദു പറഞ്ഞതും അര്‍പ്പണ കോള്‍ അറ്റന്‍റ് ചെയ്തു
പിന്നീടവര്‍ തമ്മിലുള്ള സംസാരം കേട്ട് നന്ദു തറഞ്ഞിരിപ്പായിരുന്നു
അവനൊന്നും മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
ദച്ചു അര്‍പ്പണയെ കുറ്റപ്പെടുത്തുന്നു.,
ദച്ചു അര്‍പ്പണയെ കുറിച്ച് പറയുന്നതെല്ലാം നന്ദൂന് ഉള്‍കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല
”ഹലോ നീയെന്താ മിണ്ടാത്തത്.,,
നിന്‍റെ മിണ്ടാട്ടം നിന്ന് പോയോ.,
അതോ ഇനി ഞങ്ങളെ അപ്പന്‍റെ ആക്സിഡന്‍റിന് പിന്നില്‍ നിനക്ക് വല്ല ബന്ധവും ഉണ്ടോ.,
ദച്ചു ഇങ്ങനെ കൂടെ ചോദിച്ചതും അര്‍പ്പണ ഒരു നിമിഷം മറുപടി കൊടുക്കാന്‍ കഴിയാതെ ഫ്രീസായി നിന്നു
”ഫോണിങ് താ.,,
നന്ദു അര്‍പ്പണയുടെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങി
”ഹലോ ?
”ഹലോ നന്ദേട്ടാ.,,
നന്ദേട്ടന്‍ അവിടെ ഉണ്ടായിരുന്നോ.,,
എന്താ ശബ്ദം അടഞ്ഞിരിക്കുന്നെ.,,
ഒരുപാട് കരഞ്ഞല്ലെ
ഇനി കരയേണ്ട എല്ലാവരുടേയും പ്രാര്‍ത്ഥനക്ക് ഫലം കണ്ടു.,
അപ്പന്‍റെ ഒാപ്പറേഷനെല്ലാം നല്ല രീതിയില്‍ കഴിഞ്ഞ് ഇപ്പൊ ബോധം തെളിഞ്ഞു.,,
ദച്ചു പറഞ്ഞത് കേട്ട് നന്ദൂന് വല്ലാത്തൊരു ആശ്വാസം തോന്നി
”ഇപ്പോയാ സമാധാനം ആയത്.,,
ഇത് വരെ തീയില്‍ ചവിട്ടിയ അവസ്ഥയായിരുന്നു.,
അപ്പനെ ഒന്ന് കാണാന്‍ പോലും പറ്റാതെ ഭ്രാന്ത് പിടിച്ചിരിക്കായിരുന്നു ഞാന്‍.,
നീ കണ്ടില്ലെ അപ്പനെ ?
”ഒരോരുത്തര്‍ക്കെ കയറി കാണാന്‍ പറ്റു നന്ദേട്ടാ.,
നാളെ ചിലപ്പോള്‍ റൂമിലേക്ക് മാറ്റായിരിക്കും.,
അറിയില്ല ഡോക്ടര്‍ എന്താണ് പറയുന്നതെന്ന്.,,
ദച്ചു പറഞ്ഞു
”എനിക്കൊരു സമാധാനവും കിട്ടുന്നില്ല
ഇപ്പോള്‍ തന്നെ നാട്ടിലേക്ക് വരാനാണ് തോന്നുന്നത്.,
അപ്പനെ ഒന്ന് കണ്ടാല്‍ മാത്രമെ സമാധാനം കിട്ടു.,
ദച്ചൂ സത്യം പറ അപ്പന് എന്താ പറ്റിയെ.,
അഭി പറഞ്ഞ പോലെ ചെറിയ ആക്സിഡന്‍റാണോ ?
നന്ദു അഭി വിളിച്ച് പറഞ്ഞത് പൂര്‍ണ്ണമായി വിശ്വാസിച്ചിട്ടില്ലായിരുന്നു
”അ.. അഭി പറഞ്ഞത് സത്യവാ.
പേടിക്കാനൊന്നുല്ല.,,
ദച്ചു ഒന്ന് വിക്കി
”നീ അപ്പന്‍റെ സര്‍ജറി ചെയ്ത ഡോക്ടറെ നമ്പറൊന്ന് എനിക്കയച്ച് താ.,
”അതിന് എനിക്ക് ഡോക്ടറെ നമ്പര്‍ അറിയില്ല നന്ദേട്ടാ.,,
”ദച്ചൂ..,നീ എങ്ങനെ എങ്കിലും നമ്പര്‍ വാങ്ങി എനിക്കയച്ച് തരണം.,
വേറൊന്നും എനിക്ക് കേള്‍ക്കേണ്ട.,
ഡോക്ടറോട് എനിക്കൊന്ന് സംസാരിച്ചെ പറ്റൂ..,
നീ ഫോണ്‍ വെച്ച് പെട്ടന്ന് നമ്പറിങ് അയക്ക്.,
നന്ദു തന്നെ ഫോണ്‍ കട്ടാക്കി
അപ്പോയേക്കും അര്‍പ്പണ അവിടെന്ന് പോയിരുന്നു
അവളാകെ ഭയപ്പെട്ടിരിക്കായിരുന്നു ദച്ചു ആയിട്ട് ഫോണില്‍ സംസാരിച്ചത് കേട്ട് നന്ദു എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിട്ടുണ്ടാകുമോ എന്നവള്‍ ഭയന്നു
നന്ദു ഫോണ്‍ വെച്ചയുടെ അര്‍പ്പണയുടെ മുറിയിലേക്ക് പോയി വാതില്‍ തട്ടി
”എന്താ നന്ദൂ.
അങ്കിളിന് എങ്ങനെയുണ്ട് ?.,,
വാതില്‍ തുറന്ന് അര്‍പ്പണയൊന്ന് ചിരിച്ചു
”അപ്പന് കുഴപ്പമൊന്നുമില്ല.,
ഞാന്‍ വന്നത് വേറൊരു കാര്യം ചോദിക്കാനാ.,
നീ മുറിയില്‍ നിന്ന് പുറത്തിറങ്.,,
നന്ദു ഹാളിലേക്കിരുന്നു.,
അര്‍പ്പണയും ഒന്ന് മടിച്ച് അവന്‍റെ അടുത്തിരുന്നു
”അപ്പൂ..നീയും ദച്ചുവും തമ്മിലുള്ള പ്രശ്നം ഇത് വരെ തീര്‍ന്നില്ലെ ?
എന്ത് സ്നേഹമായിരുന്നു നിങ്ങള്‍ തമ്മില്‍.,
എന്താണ് നിങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.,,
നന്ദു അര്‍പ്പണയെ നോക്കി
”എനിക്കും അറിയില്ല നന്ദൂ..,
ദച്ചൂന് എന്നോട് വല്ലാത്ത ദേഷ്യമാണ്.,,
എപ്പോയും എന്നോട് ദേഷ്യപ്പെട്ടാണ് സംസാരിക്കാ.,
നീ തന്നെ ഇപ്പോള്‍ കേട്ടതല്ലെ.,
ഞാന്‍ അനിയത്തിയെ പോലെ കൂടെ കൊണ്ട് നടന്നതല്ലെ അവളെ.,,
എന്നിട്ടും ദച്ചു ഇങ്ങനെ.,
അപ്പു ചേച്ചീന്ന് തികച്ച് വിളിക്കാത്തയാള്‍ എത്ര മോശമായാണെന്നോ എന്നോട് സംസാരിക്കാറ്.,
നന്ദൂനറിയോ ഞാന്‍ ലണ്ടനിലേക്ക് വന്നതും നീ താമസിക്കുന്നയിടത്ത് താമസിക്കുന്നതൊന്നും ദച്ചൂന് ഇഷ്ടമല്ല.,
നമ്മുടെ പഴയ ദച്ചൂനില്‍ നിന്നവള്‍ ഒരുപാട് മാറി.,,
അര്‍പ്പണ കള്ള കണ്ണീരോടെ പറഞ്ഞു
”ദച്ചൂനെ നീ ഭീഷണിപ്പെടുത്താറുണ്ടെന്നോ എന്നില്‍ നിന്ന് ദച്ചൂനെ അകറ്റാന്‍ നോക്കുന്നുണ്ടെന്നോ നീ എന്നെ മോഹിക്കുന്നുണ്ട് എന്നൊക്കെ അവള്‍ പറഞ്ഞതെന്താ.,,
”എനിക്കും അറിയില്ല നന്ദൂ..,,
എപ്പോള്‍ അവള്‍ വിളിച്ചാലും എന്നോടിങ്ങനെ ഒാരോന്ന് വിളിച്ച് പറയും.,
ഇന്നേ വരെ അവളോട് സ്നേഹത്തോടെ അല്ലാതെ ഞാന്‍ സംസാരിച്ചിട്ടില്ല.,,
അര്‍പ്പണ വിഷമത്തോടെ പറഞ്ഞു
”നീ നിന്‍റെ ഫോണ്‍ എടുത്ത് കൊണ്ട് വാ.,
അവള്‍ക്ക് നീ നമ്മള്‍ ഒരുമിച്ചുള്ള ഫോട്ടോ അയച്ച് കൊടുക്കാറുണ്ടെന്ന് പറഞ്ഞല്ലൊ.,
അതൊന്ന് ഞാനും കൂടെ കാണട്ടെ.,
നന്ദു ഫോണ്‍ ചോദിച്ചതും അര്‍പ്പണ പെട്ട അവസ്ഥയിലായി
”എന്‍റെ ഫോണ്‍ ഒാഫായി ചാര്‍ജിനിട്ടേക്കാണ്.,
ഞാന്‍ വല്ലപ്പോയും ഒന്നോ രണ്ടോ ഫോട്ടോ അയച്ചിട്ടുണ്ട്.,
അതും നമ്മള്‍ ഒരുമിച്ചെടുത്ത സെല്‍ഫി.,,
നിന്‍റെ അടുത്ത് ഞാന്‍ നില്‍ക്കുന്നത് പോലും ദച്ചൂന് ഇഷ്ടമല്ലെന്ന് തോന്നുന്നു.,
എന്താ ചെയ്യാ ദച്ചു ഒരുപാട് മാറിപോയി.,,
അര്‍പ്പണ ഒരു നിശ്വാസത്തോടെ പറഞ്ഞു
”കുറച്ച് നിമിഷത്തേക്കാണെങ്കിലും ഞാന്‍ നിന്നെ തെറ്റ് ധരിച്ചു അപ്പു..,,
ദച്ചൂന്‍റെ ഈ സ്വഭാവത്തിനുള്ളത് ഞാന്‍ കൊടുത്തോളാം.,
നന്ദു അവിടെന്ന് എണീറ്റ് പോയതും അര്‍പ്പണ ആശ്വാസത്തോടെ നെഞ്ചില്‍ കൈ വെച്ചു
പിന്നെ നന്ദു പോയ വഴിയെ നോക്കി കോട്ടി ചിരിച്ചു
നന്ദു ആണെങ്കില്‍ അവന്‍റെ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ്
അവന് എന്തെക്കെയോ അപകടം മണക്കുന്നുണ്ടായിരുന്നു
ദച്ചൂന്‍റെ അര്‍പ്പണയോടുള്ള സംസാരം അവനെ ശെരിക്കും ഞെട്ടിച്ചിരുന്നു
എന്തെക്കെയോ താനറിയാത്ത പല കാര്യങ്ങളും അവര്‍ക്കിടയിലുണ്ട്.
അപ്പു പറഞ്ഞത് പൂര്‍ണ്ണമായി വിശ്വസിച്ച് ദച്ചൂനെ കുറ്റപ്പെടുത്താന്‍ പറ്റില്ല
എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ദച്ചു അപ്പൂനോടിങ്ങനെ സംസാരിക്കുന്നുണ്ടെങ്കില്‍ അതിലെന്തിങ്കിലും ഉണ്ടാകാം.,
അതിനിടക്ക് ദച്ചു പറഞ്ഞ ഒരു കാര്യം അവന്‍റെ മനസ്സിലേക്ക് വന്നു
അപ്പന്‍റെ ആക്സിഡന്‍റിന്‍റെ പിന്നില്‍ അപ്പു ആണോ എന്ന്
അങ്ങനെ ചോദിക്കണമെങ്കില്‍ ദച്ചുവും അപ്പുവും തമ്മില്‍ എന്തൊക്കെയോ മുമ്പ് ഉണ്ടായിട്ടുണ്ട്
അപ്പു ലണ്ടനിലേക്ക് വരുന്ന ദിവസം കൂടെ താമസിക്കുന്ന കൂട്ടുക്കാരന്‍ അപ്പൂനെ ഒന്ന് സൂക്ഷിക്കാന്‍ പറഞ്ഞത് അവന്‍റെ ഒാര്‍മയില്‍ വന്നു
എല്ലാം കൂട്ടിയും കുഴച്ചും നില്‍ക്കുമ്പോയാണ് ആരോ വാതില്‍ തള്ളി തുറന്ന് നന്ദൂന്‍റെ മുറിയിലേക്ക് വന്നത്
നന്ദു ആരാണെന്നറിയാന്‍ തല ഉയര്‍ത്തി നോക്കി
*(തുടരും…)*

by