17/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 92

രചന – ശംസിയ ഫൈസൽ

”നീ ദച്ചൂനെ വിളിച്ച് കൊണ്ട് വാ.,,
എനിക്കൊന്ന് അവളോട് സംസാരിക്കാനുണ്ട്.,,

അച്ഛന്‍ അമ്മയെ കൊണ്ട് ദച്ചൂനെ വിളിപ്പിച്ചു

”എന്താ അച്ഛാ.,,

ദച്ചു അച്ഛന്‍റെ അടുത്തേക്ക് വന്നു

”നീ നന്ദൂന്‍റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയോ ?
എന്നാല്‍ വൈകിക്കേണ്ട പെട്ടന്നിറങ്ങാം.,

അച്ഛന്‍ എണീറ്റ് ദച്ചൂന്‍റെ തോളില്‍ കൈയ്യിട്ട് പുറത്തേക്ക് കൊണ്ട് പോയി

”മോളെ ദച്ചൂ..,
നീ ഇങ്ങനെ കരഞ്ഞാല്‍ നന്ദൂന് വിഷമം ഉണ്ടാകില്ലെ.,
അവന്‍ ജോലിക്ക് പോകുന്നത് നിനക്ക് കൂടിയാണ്.,
അത് കൊണ്ട് അവനെ സന്തോഷത്തോടെ പറഞ്ഞയക്കേണ്ട  ഉത്തരവാദിത്യം നിനക്കും കൂടെയുണ്ട്.,,
അവന്‍ പോയി കഴിഞ്ഞ് കുറച്ച് ദിവസം ഒരു പ്രയാസമൊക്കെ ഉണ്ടാകും.,
പിന്നീടതങ് മാറിക്കോളും.,,
ജീവിതമാകുമ്പോള്‍ കുറച്ചൊക്കെ വേദനകളെല്ലാം നമ്മള്‍ക്ക് നേരിടേണ്ടി വരും.,
എല്ലാത്തിനും അവസാനം സന്തോഷമാണെന്ന് ചിന്തിച്ചാല്‍ ഏത് പ്രതിസന്ധിയേയും മറികടക്കാം.,

അച്ഛന്‍ ദച്ചൂനെ ഒാരോന്ന് പറഞ്ഞ്  മനസ്സിലാക്കാന്‍ ശ്രമിച്ചു
ദച്ചു എല്ലാം മിണ്ടാതെ കേട്ട് നിന്നു

ദേവനും ദീപുവും നേരത്ത നന്ദൂന്‍റെ വീട്ടിലേക്ക് പോയിരുന്നു
അമ്മ വീട് പൂട്ടി ഇറങ്ങിയതും  ബാക്കി ഉള്ളവരും കൂടെ നന്ദൂന്‍റെ വീട്ടിലേക്ക് യാത്ര തിരിച്ചു

അവരവിടെ എത്തിയപ്പോയേക്കും  ഐയര്‍പോട്ടിലേക്ക് ഇറങ്ങാനുള്ള സമയം ആയി  തുടങ്ങിയിരുന്നു

പോകുന്നതിന് മുമ്പ് ദച്ചൂനും നന്ദൂനും സംസാരിക്കാനുള്ള അവസരം ഒരുക്കി കൊടുത്തേക്കാണ് വീട്ടുകാര്‍

”ദച്ചൂ.. മതി പെണ്ണെ കരഞ്ഞത്‌,,

നന്ദു അവളെ അണച്ച് പിടിച്ചു

” പെട്ടന്നിങ് വന്നോണം.,
നന്ദേട്ടനറിയാലോ എനിക്ക് നിങ്ങളില്ലാതെ പറ്റില്ലെന്ന്.,,

ദച്ചു അവന്‍റെ നെഞ്ചില്‍ കിടന്ന് തേങ്ങി

”കുറേ കാലമൊന്നും എന്‍റെ പെണ്ണിനെ വിട്ട് മറുനാട്ടില്‍ പോയി നില്‍ക്കാന്‍ എനിക്ക് കഴിയില്ല ദച്ചൂട്ട്യേ..,
പിന്നെ ആദ്യമായി പോകുന്നതല്ലെ ജോലിയിലാണെങ്കിലും ലണ്ടനിലാണെങ്കിലും ഒന്ന് സെറ്റായി വരാന്‍ തന്നെ സമയം എടുക്കും.,
എന്തായാലും തിരിച്ച് വരുന്നത് എന്‍റെ പെണ്ണിന്‍റെ കഴുത്തില്‍ താലി ചാര്‍ത്താനായിരിക്കും.,,

നന്ദു ദച്ചൂന്‍റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു

അങ്ങനെ ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് നന്ദു ലണ്ടനിലേക്ക് വിമാനം കയറി

—————————————————–

ദച്ചു ഒരു നെടുവീര്‍പ്പോടെ പറഞ്ഞ് നിര്‍ത്തി

അവളപ്പോയും ആ ദിവസത്തെ ഒാര്‍മകളില്‍ കുരുങ്ങി പോയിരുന്നു

”ദച്ചൂ പകല്‍ സ്വപ്നം കാണാതെ ബാക്കി പറ.,,

മനു ദച്ചൂനെ പിടിച്ച് കുലുക്കിയതും അവളവനെ ദയനീയമായി നോക്കി

”പറ ദച്ചൂ.. ഇനിയാണ് അറിയാനുള്ളത്.,,
ഇപ്പോയും ഒരാള്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ് നീ നന്ദൂനെ ഉപേക്ഷിച്ചത് എന്തിനാണെന്ന്.,
അര്‍പ്പണയാണ് കാരണക്കാരിയെന്ന് എനിക്ക് മാത്ര അറിയാം.,
എന്നാലും സംഭവിച്ചതെന്താണെന്ന് എനിക്കങ്ങോട്ട് വ്യക്തമായിട്ടില്ല.,,
അത് നീ തുറന്ന് പറഞ്ഞെങ്കില്‍ മാത്രേ അറിയാന്‍ പറ്റൂ..,,

മനു ആകാംശയോടെ ദച്ചൂനോട് ചോദിച്ചു

”’ഞാന്‍ പറയാം പക്ഷെ അത് ആരും അറിയരുത്.,
പ്രത്യേകിച്ച് നന്ദേട്ടന്‍.,,

ദച്ചു മനൂനെ നോക്കി

”ഇല്ലടീ സത്യം.,,
നിനക്കെന്നെ തൊണ്ണൂറ്റി ഒമ്പത് ശതമാനം വിശ്വസിക്കാം.,,

മനു ദച്ചൂന്‍റെ കൈ വെള്ളയില്‍ കൈ വെച്ച് സത്യം ചെയ്തു

”അതെന്താ അങ്ങനൊരു കണക്ക്.,,
ദച്ചു അവനെ കൂര്‍പ്പിച്ച് നോക്കി

”ഒാ..ഹ് എന്നാ നൂറല്ല നൂറ്റിപ്പത്ത് ശതമാനം നിനക്ക് എന്നെ കണ്ണടച്ച് വിശ്വസിക്കാം.,,

മനു ദച്ചൂന്‍റെ തലയില്‍  സത്യം വെക്കാന്‍ പോയതും അവളത് തട്ടി കളഞ്ഞു

”ഒാക്കെ പറയാം.,
നന്ദേട്ടന്‍റെ വിശ്വസ്ഥ കൂട്ടുക്കാരി അര്‍പ്പണ കളിച്ച കളികള്‍ ഞാനെല്ലാതെ അറിയുന്ന മറ്റൊരാള്‍ ചിലപ്പോള്‍ ഇനി നീ ആയിരിക്കും.,,

ദച്ചു പറഞ്ഞ് തുടങ്ങിയതും മനു അവളറിയാതെ ഫോണിലെ റെക്കോര്‍ഡ് ഒാണ്‍ ചെയ്തു
______________________________

നന്ദു ലണ്ടനിലേക്ക് പോയി ദിവസങ്ങള്‍ക്കുള്ളില്‍ ദച്ചൂനെ തേടിയൊരു മെസ്സേജ് വന്നു

”ഹലോ ദക്ഷ.,
പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങള്‍ എനിക്ക് നിന്നോട് പറയാനുണ്ട്.,,
അഭിനന്ദ് നാട്ടില്‍ നിന്ന് പോയതോടു കൂടി നിന്‍റെ ജീവിതത്തില്‍ നിന്ന് കൂടെ അവന്‍ പോയതായി നീ ഇനി കണകാക്കണം.,,

അറിയാത്ത നമ്പറില്‍ നിന്നുള്ള ആദ്യത്തെ മെസ്സേജ് വായിച്ച ദച്ചു ഒന്നും മനസ്സിലാകാതെ അടുത്ത മെസ്സേജിലേക്ക് കണ്ണോടിച്ചു

”അവനെ ഒരിക്കലും വിളിക്കാനോ അഭിനന്ദുമായുള്ള ബന്ധം തുടരാനോ പാടുള്ളതല്ല.,,

ഇങ്ങനൊരു മെസ്സേജ് കൂടെ വായിച്ചതും ദച്ചൂന്‍റെ മനസ്സില്‍ ചെറുതായി പേടി വന്ന് തുടങ്ങി

എന്നാലും ആരെങ്കിലും തന്നെ പറ്റിക്കുന്നതാണെന്ന രീതിയില്‍ അവളത് കാര്യമാക്കിയെടുത്തില്ല

സാധാരണ പോലെ കോളേജില്‍ പോയി വന്നയുടെ നന്ദൂന് മെസ്സേജ് അയച്ചതും പെട്ടന്ന് തന്നെ അവന്‍ തിരിച്ച് വിളിച്ചു

ദീര്‍ഘ നേരത്തെ സംസാരത്തിന് ശേഷം കോള്‍ കട്ട് ചെയ്തതും വീണ്ടും അതേ നമ്പറില്‍ നിന്ന് മെസ്സേജ് വന്നു

ദച്ചു സംശയത്തോടെ അതെടുത്ത് നോക്കി

”നിസ്സാരമായി നീ തള്ളി കളഞ്ഞ എന്‍റെ വാക്കുകള്‍ക്ക് നീ വലിയ വില കൊടുക്കേണ്ടി വരും.,

ഇത്രമാത്രമായിരുന്നു ആ മെസ്സേജ്

”നിങ്ങളാരാണ്.,
ആരായാലും എന്‍റേയും നന്ദേട്ടന്‍റേയും ലൈഫ് തീരുമാനിക്കാന്‍ നില്‍ക്കേണ്ട.,,
തന്‍റെ ചിലവിലെല്ല ഞങ്ങള്‍ കഴിയുന്നത്.,,

ദച്ചു തിരിച്ച് മെസ്സേജ് അയച്ചപ്പോയും ഫ്രണ്ട്സോ ചേട്ടമ്മാരെ തന്നെ പറ്റിക്കാന്‍ ചുമ്മാ കളിക്കുന്നതാണെന്നായിരുന്നു അവളെ മനസ്സില്‍

അല്ലാതെ  ശത്രുക്കാളോ തങ്ങളോട് വിദ്വേഷമോ ഉള്ള ഒരാളും അവളെ അറിവില്‍ ഇല്ലായിരുന്നു

”ഹഹഹ ഇനി ഞാനാണ് നിന്നെ ഭരിക്കാന്‍ പോകുന്നത്.,
ഞാന്‍ പറയും നീ അനുസരിക്കും.,
നിന്‍റെയും അഭിനന്ദിന്‍റേയും ഫോണുകള്‍  എന്‍റെ ഫോണുമായി കണക്ട് ചെയ്തിട്ടുണ്ട്.,
വിശ്വാസമുണ്ടാകില്ലെന്നറിയാം.,
പക്ഷെ വിശ്വസിച്ചെ പറ്റൂ..
നീ അവനൊരു മെസ്സേജ് അയച്ചാല്‍ പോലും ഞാനറിയും.,,

ഇങ്ങനൊരു മെസ്സേജ് കൂടെ കണ്ടതും ദച്ചൂന്‍റെ തലകറങ്ങുന്ന പോലെ തോന്നി

അവള്‍ക്ക് എത്രയും പെട്ടന്ന് നന്ദൂനെ വിവരം അറിയിക്കണമെന്ന് തോന്നി

ദച്ചു പെട്ടന്ന് നന്ദൂന്‍റെ നമ്പറിലേക്ക് മെസ്സേജ് അയച്ചു

”ഹലോ നന്ദേട്ടാ.,
എനിക്കൊരു കാര്യം പറയാനുണ്ട്.,,

ഇത്രമാത്രം അയച്ചതും മറ്റെ നമ്പറില്‍ നിന്നൊരു കോള്‍ വന്നു

ദച്ചു വിറയലോടെ അതെടുക്കാന്‍ നിന്നതും കോള്‍ പെട്ടന്ന് കട്ടായി

ആ നിമിഷം തന്നെ വീണ്ടും അവരെ സന്ദേശം അവളെ തേടിയെത്തി

”ഞാന്‍ പറഞ്ഞു അഭിനന്ദിന് വിളിക്കരുതെന്ന്.,
അവനോട് എങ്ങാനും നീ ഈ കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ നിന്നെ തേടിയെത്തുന്നത് വലിയ നഷ്ടങ്ങാളായിരിക്കും.,

മെസ്സേജ് വായിച്ച ദച്ചൂന്‍റെ ശരീരം മുയുവന്‍ തളരുന്ന പോലെ തോന്നി

അവര്‍ പറഞ്ഞതെല്ലാം സത്യമാണെന്നവള്‍ക്ക് ഉറപ്പായി

”നിങ്ങളാരാ എന്താ വേണ്ടത് ?

ദച്ചു കൈ വിറച്ച് കൊണ്ട് അവരോട് ചോദിച്ചു

”എനിക്ക് വേണ്ടത് അഭിനന്ദ് മാത്യുവിനെ .,
നീ അവനെ ഉപേക്ഷിക്കണം.,,

അവരെ റിപ്ലെ വന്നതും ദച്ചു പെട്ടന്ന് ആ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്തു

ഒട്ടും പ്രതീക്ഷിക്കാതെ ആ കോള്‍ കണക്ടായി

ദച്ചു ആരാണെന്നറിയാന്‍ കണ്ണിമ വെട്ടാതെ സ്ക്രീനിലേക്ക് നോക്കി

മാസ്ക് ഇട്ട ഒരു സ്ത്രീ അവള്‍ക്ക് മുന്നില്‍ തെളിഞ്ഞ് വന്നു

ദച്ചു അവരെ തന്നെ ഉറ്റു നോക്കി

”ആരാണ് നിങ്ങള്‍.,
എന്തിനാണ് എന്നോടിങ്ങനെ ?
എന്നെ ഇങ്ങനെ വേട്ടടായാന്‍ ഞാനെന്ത് തെറ്റാണ് ചെയ്തത്.,,

ദച്ചു ഇടര്‍ച്ചയോടെ ചോദിച്ചെങ്കിലും മറുപടി ഇല്ലായിരുന്നു

”നിങ്ങളെന്താ മിണ്ടാത്തത്.,
എനിക്കൊന്നും മനസ്സിലാകുന്നില്ല.,
ദയവ് ചെയ്ത് ആ മാസ്ക് ഒന്ന് ഒഴിവാക്കൂ..,

ദച്ചു കെഞ്ചലോടെ അവരെ നോക്കിയതും ആ സ്ത്രീ പതിയെ മാസ്ക് അഴിച്ച് മാറ്റി

ദച്ചു കണ്ണ് തള്ളി സ്ക്രീനിലേക്ക് നോക്കി

”അപ്പു ചേച്ചീ..!!!
ചേച്ചിയാണോ എനിക്ക് മെസ്സേജ് അയച്ചത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.,

ദച്ചു ഞെട്ടലോടെ ചോദിച്ചു

”അതെ ഞാനാണ് ആ സന്ദേശങ്ങള്‍ക്ക് പിന്നില്‍.,,
ഇത്ര പെട്ടന്ന് നിന്‍റെ മുന്നില്‍ വരണമെന്ന് ആഗ്രഹിച്ചതല്ല.,
പക്ഷെ എല്ലാം പെട്ടന്നാക്കുന്നതാണ് നല്ലത്.,

അര്‍പ്പണയുടെ സ്വരത്തില്‍ പുച്ഛ കലര്‍ന്നിരുന്നു

”ഒാ..ഹോ എന്നെ പേടിപ്പിച്ചതാണെല്ലെ.,
ഇങ്ങനെ ഒന്നും ഒരാളെയും പറ്റിക്കരുത് അപ്പു ചേച്ചി.,
ഇനി ഈ പ്രാങ്കിന് പിന്നില്‍ ചേച്ചി മാത്രമാണോ അതോ നന്ദേട്ടനും ഉണ്ടോ ?

ദച്ചു ചിരിയോടെ ചോദിച്ചതും  അര്‍പ്പണയുടെ മുഖം മാറി

പെട്ടന്നുള്ള അവളെ ഭാവമാറ്റം ദച്ചൂന്‍റെ ചുണ്ടിലെ ചിരിയെ മാഴ്ച്ച് കളഞ്ഞു

”എന്താ ചേച്ചി ഇങ്ങനെ നോക്കുന്നത്.,
എനിക്ക് കണ്ടിട്ട് പേടിയാകുന്നു.,,

ദച്ചു പരിഭ്രമത്തോടെ ചോദിച്ചതും  ദച്ചൂനെ ഞെട്ടിച്ച് കൊണ്ട് ഒരു രാക്ഷസിയെ പോലെ അര്‍പ്പണ അട്ടഹസിച്ചു

*(തുടരും..)*