രചന – കണ്ണന്റെ മാത്രം
ഗൗരി വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും അഭിയും ബാലനും എത്തി. അവർക്ക് രണ്ടു പേർക്കും ഗൗരി ചായയും കൊണ്ട് വരുന്ന സമയത്താണ് ഷീജ റൂമിൽ നിന്നും ഇറങ്ങി വന്നത്.
ആ ഞാൻ നിങ്ങളോട് രണ്ടുപേരോടും ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ചിരിക്കായിരുന്നു. ഷീജ ബാലനെയും അഭിയേയും നോക്കി പറഞ്ഞു.
എന്താ അമ്മേ കാര്യം അഭി ചോദിച്ചു.
അല്ല ഇന്നലെ നിന്റെ ഗിരിജ അപ്പ ഒരു കാര്യം പറഞ്ഞിരുന്നില്ലേ എന്താ നിങ്ങളുടെ അഭിപ്രായം അതിനെ കുറിച്ച്..
അതു പിന്നെ ഷീജേ നിനക്ക് ഗിരിജയുടെ സ്വഭാവം നന്നായി അറിയുന്നതല്ലേ അപ്പൊ അവളുടെ മകൾ അതു വേണോ.. ബാലൻ ചോദിച്ചു.
ഇതുകേട്ട ഗൗരിക്ക് കുറച്ചു ആശ്വാസം തോന്നി. ചിലപ്പോ ഈ കല്യാണം നടക്കില്ലായിരിക്കും എന്ന്. ഈ കല്യാണം നടന്നാൽ മാനവിന്റെ ശല്യം ഇനിയും കൂടുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.
ഗിരിജയെ പോലെ ഒന്നും അല്ല ശ്രീലക്ഷ്മി അതു നല്ല കുട്ടിയാ. പിന്നെ നമ്മളെ പോലെ അല്ലല്ലോ അവർ. അവർക്ക് കുറെ പാടവും പറമ്പും ഒക്കെ ഉള്ളതല്ലേ. ഇവൻ അവളെ കല്യാണം കഴിച്ചാൽ അതിന്റെ ഒക്കെ ഒരു ഭാഗം ഇവനുള്ളതല്ലേ. അവർ അഭിയെ ഒന്നു തട്ടി കൊണ്ട് പറഞ്ഞു.എന്താ നിന്റെ അഭിപ്രായം.അവർ ചോദിച്ചു.
എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല അമ്മേ.. നിങ്ങൾക്കൊക്കെ ഒക്കെ ആണെങ്കിൽ എനിക്കും സമ്മതം ആണ്. ഗൗരി എന്താ നിന്റെ അഭിപ്രായം.. അഭി ചോദിച്ചു..
അതിന് ഗൗരി മറുപടി പറയുമ്പോഴേക്കും ഷീജ ചോദിച്ചു എന്തിനാ അവളുടെ അഭിപ്രായം ഒക്കെ അറിയുന്നേ. നമുക്ക് ഒക്കെ ആണെങ്കിൽ അവൾക്കും ഇഷ്ടക്കേടുണ്ടാവില്ല അല്ലെ ഗൗരി…
ഗൗരി നിസ്സഹായത നിറഞ്ഞ ഒരു ചിരി മറുപടിയായി കൊടുത്തു.
അങ്ങനെ ആണെങ്കിൽ ഞാൻ നാളെ തന്നെ ഗിരിജയെ വിളിച്ചിട്ട് സമ്മതം പറയാം….
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞുവന്നു. അവൾ വേഗം എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി..
…….
രാത്രി ഡിന്നർ സമയം ദേവർമഠത്തിൽ എല്ലാവരും ഊണ് മേശക്ക് ചുറ്റും കൂടി.
അച്ഛാ നിങ്ങളുടെ അറുപതാമത്തെ വിവാഹവാർഷികം അല്ലെ രണ്ടാഴ്ച കഴിഞ്ഞാൽ. ഇക്കൊല്ലം അതെന്തായാലും ആഘോഷിക്കണം. തേജ പറഞ്ഞു…
അതൊക്കെ വേണോ മക്കളെ.. മുത്തശ്ശി ചോദിച്ചു.
വേണം എന്തായാലും വേണം. നമുക്ക് ഇത് അടിച്ചുപൊളിക്കണം. ലച്ചു ആവേശത്തോടെ പറഞ്ഞു…
മ്മ് എന്തായാലും അത് നിങ്ങളുടെ ഇഷ്ടം. പക്ഷേ ഒരുപാട് ആളും ബഹളവും ഒന്നും വേണ്ട. നമുക്ക് അത്രേം വേണ്ടപ്പെട്ടവരെ മാത്രം വിളിച്ച മതി.. മുത്തശ്ശൻ പറഞ്ഞു.
പിന്നേ ഞങ്ങൾ തറവാട്ടു അമ്പലത്തിൽ പോയപ്പോ നമ്മുടെ കുടുംബ ജോത്സ്യരുടെ അടുത്തും ഒന്ന് കേറി. നമ്മുടെ കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കാനുള്ള സമയം ആണെന്നാണ് ജോത്സ്യർ പറഞത്. അച്ചു കണ്ണാ എന്താ നിങ്ങളുടെ ഫ്യൂചർ പ്ലാൻ. രണ്ടുമാസം കൂടി കഴിഞ്ഞ നിങ്ങൾക്ക് 30ആവും. അതുപോലെ ദേവ് നിനക്കും 28 ആയി. മുത്തശ്ശൻ ചോദിച്ചു.
അത് പിന്നേ മുത്തശ്ശ എനിക്ക് മനസ്സിന് പിടിച്ചകുട്ടികളെ ഒന്നും ഇതുവരെ കണ്ടെത്താൻ പറ്റിയിട്ടില്ല കണ്ണൻ പറഞ്ഞു പക്ഷേ അതു പറയുമ്പോഴും അവന്റെ ഉള്ളിൽ കല്ലുവിന്റെ മുഖം ആയിരുന്നു.
എനിക്കും ഇതുതന്നെയാണ് അവസ്ഥ..ദേവും പറഞ്ഞു
നീയോ അച്ചു. എന്താ നിന്റെ മനസ്സിൽ.. മുത്തശ്ശി ചോദിച്ചു.
എന്റെ മനസ്സിൽ ഒരു കുട്ടിയുണ്ട് മുത്തശ്ശി പക്ഷേ ആ കുട്ടിക്കു അങ്ങനെ ഉണ്ടോന്നു അറിയട്ടെ എന്നിട്ട് ഞാൻ ആളാരാണെന്നു പറയാം… അച്ചുവിന്റെ മറുപടി കേട്ട എല്ലാവരും ഞെട്ടി പോയി. അച്ചുവേട്ടന് പ്രേമമോ എന്നുള്ള എക്സ്പ്രഷൻ ആയിരുന്നു ലച്ചുവിനും ദേവൂട്ടിക്കും എങ്കിൽ ഈ ഇടി വണ്ടിക്ക് പ്രേമിക്കാനും അറിയുമോ എന്നാണ് നമ്മുടെ രുദ്ര ചിന്തിച്ചത്. കണ്ണനും ദേവും മിഴിഞ്ഞ കണ്ണോടെ അച്ചുവിനെ നോക്കി..
ആണോ അച്ചു നിനക്ക് അങ്ങനെ ഒരു ഇഷ്ടമുണ്ടെങ്കിൽ അതു ഏതു കുട്ടിയാണെങ്കിലും നമുക്ക് സംസാരിച്ചു ശരിയാക്കാം. നീ ഏതാ കുട്ടിയെന്ന് പറയ്.. രവി പറഞ്ഞു…
എന്റെ അച്ഛാ അച്ചുവേട്ടന് ആ കുട്ടിയെ ഈ ജന്മത്തിൽ തന്നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടാവും. അച്ഛൻ കളത്തിൽ ഇറങ്ങിയാൽ അതു ഈ ജന്മത്ത് നടക്കില്ല. ഒരു ഇളിയോടെ രുദ്ര പറഞ്ഞു.
അതേടാ ഞാൻ കളത്തിൽ ഇറങ്ങിയാൽ ശരിയാവാറില്ല. അതല്ലേ ഇങ്ങനെ ഇരുന്നു കമന്റ് പറയാൻ നിന്നെപ്പോലെ ഒരു മരവാഴ ഉണ്ടായത് രവി പല്ലു കടിച്ചുകൊണ്ട് പറഞ്ഞു..
ഇതുകേട്ട രുദ്ര ഒരു ചമ്മിയ ചിരി ചിരിച്ചു.
കുഴപ്പം ഇല്ല രുദ്രേട്ടാ… ഏട്ടൻ ചോദിച്ചു…ലച്ചു പറഞ്ഞു
അച്ഛൻ കൊടുത്തു… ദേവൂട്ടിയും പറഞ്ഞു.
ആ കമന്റ് കൂടി കേട്ടപ്പോ എല്ലാവരും ചിരിച്ചു പോയി. തേജ മാത്രം രവിയെ കൂർപ്പിച്ചു നോക്കി.
എല്ലാവരും ഭക്ഷണം കഴിഞ്ഞപ്പോ ടേബിൾ ക്ലീൻ ചെയ്യാനും കിച്ചൻ ഒതുക്കാനും സഹായിച്ചതിനുശേഷം അവരവരുടെ റൂമികളിലേക്ക് പോയി…
റൂമിൽ എത്തിയ അച്ചു അവന്റെ ദുർഗപെണ്ണിനെ കുറിച്ച് തന്നെ ചിന്തിച്ചിരുന്നു. അവന്റെ നോട്ടം കാണുമ്പോൾ ഉള്ള അവളുടെ കണ്ണുകളിലെ പിടപ്പ് ആലോചിച്ചപ്പോൾ അവന്റെ മുഖത്ത് ഒരു വശ്യമായ ചിരി വിരിഞ്ഞു. നിന്റെ മനസ്സിൽ വേറെ ആരും ഇല്ലാന്ന് ഉറപ്പിക്കുന്ന അന്ന് ഞാൻ പറയും പെണ്ണെ എനിക്ക് നിന്നോടുള്ള ഇഷ്ടം…. അവൻ മനസ്സിൽ പറഞ്ഞു..
ഈ സമയം ഗൗരിയും അച്ചുവിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. അവന്റെ തീക്ഷണ മിഴികൾ കൊണ്ടുള്ള നോട്ടം ആലോചിച്ചപ്പോൾ അവൾ കിടുകിടുത്തു. എന്തിനാവും അദ്ദേഹം എന്നേ അങ്ങനെ നോക്കിയത്.. എന്തുകൊണ്ടാണ് എനിക്ക് എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ പറ്റാഞ്ഞത്. ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകളും അദ്ദേഹത്തെ തിരഞ്ഞു പോയിരുന്നു. ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു ഫീലിംഗ്.. ഗൗരി ആലോചനയോടെ കിടന്നു.
ദേവൂട്ടിയുടെ റൂമിൽ നിന്നും ലച്ചു സ്വന്തം റൂമിൽ വന്ന് ഫ്രഷ് ആവാനായി ഡ്രെസ്സ് എടുക്കുന്ന സമയത്താണ് ഡോറിന്റെ ലോക്ക് വീഴുന്ന സൗണ്ട് കേട്ടത്. അവൾ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ രുദ്രൻ ആണ്. ഡൈനിംഗ് ടേബിളിൽ വച്ച് അവനെ കളിയാക്കി ചിരിച്ചതിനുള്ള പണിയാണ് ആ വരുന്നത് എന്ന് അവൾക്ക് മനസ്സിലായി. അവൾ വേഗം ബാത്‌റൂമിലേക്ക് പോകാൻ നോക്കി. പക്ഷേ അപ്പോഴേക്കും രുദ്രൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടിരുന്നു.
എന്താണ് ലച്ചുമോളെ ഇപ്പോ നിനക്ക് ചിരിക്കണ്ടേ.. നീ ചിരിക്ക്.. ചിരിക്ക് മുത്തേ..
അതു പിന്നെ രുദ്രേട്ടാ ഞാൻ അറിയാതെ ചിരിച്ചുപോയതല്ലേ.. ഇനി ചിരിക്കൂല.. സത്യം.. എന്നേ വിട് പ്ലീസ്.. ലച്ചു പറഞ്ഞു.
അവൾ അവന്റെ കൈക്കുള്ളിൽ കിടന്ന് കുതറി..
വിടൂല മോളെ നീ എന്നേ കളിയാക്കി ചിരിച്ചതിനുള്ള സമ്മാനം വേണ്ട. അതു തന്നിട്ട് ചേട്ടൻ വിടാം ട്ടാ.. രുദ്രൻ അവളുടെ മുഖത്ത് തന്നെ ദൃഷ്ടി പതിപ്പിച്ചു പറഞ്ഞു.
ദേ രുദ്രേട്ടാ മര്യാദക്ക് എന്നേ വിട്ടോ.. ഇല്ലെങ്കിൽ ഞാൻ ഒച്ച വെക്കും. അച്ചുവേട്ടൻ ഉള്ളതാ ഇവിടെ.. മറക്കണ്ട.. ലച്ചു പറഞ്ഞു..
നീ ഒച്ച വെച്ചോടി..
ഞാൻ ഒച്ച വെക്കും ഉറപ്പാ..
ആ വെച്ചോ രുദ്രൻ പറഞ്ഞു
അവൾ ഒച്ച വെക്കാനായി വായ തുറക്കാൻ പോയതും അവൻ അവന്റെ ചുണ്ടുകൾകൊണ്ട് അവളുടെ ചുണ്ടുകൾ മൂടിയിരുന്നു.. അവൻ അവളുടെ മേൽചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി നുണഞ്ഞു… അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി.. ഓരോ സെക്കന്റ് കഴിയുംതോറും അവൻ കൂടുതൽ കൂടുതൽ ആഴത്തിൽ ചുംബിച്ചു കൊണ്ടിരുന്നു. അവന്റെ കൈകൾ ഇടുപ്പിൽ നിന്നും അവളുടെ ഉയർച്ചതാഴ്ചകളിലേക്ക് ചേക്കേറി..
അവിടെ മുറുകിയും അയഞ്ഞും ഇരിക്കുന്ന അവന്റെ കൈകൾ അവളെ മറ്റൊരു ലോകത്ത് എത്തിച്ചു. ഒടുവിൽ ശ്വാസം എടുക്കാൻ പറ്റാതെ വന്നപ്പോ അവൾ അവനെ നെഞ്ചിൽ പിടിച്ച് തള്ളി.. അവൻ ഒന്നു പിന്നിലേക്ക് ആഞ്ഞു പക്ഷേ അതിലും സ്പീഡിൽ അവളിലേക്ക് തന്നെ ചേർന്ന് അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു നിന്ന് കിതച്ചു.
രണ്ടുപേരുടെയും കിതപ്പൊന്നു ശമിച്ചപ്പോൾ അവൻ അവളോട് പറഞ്ഞു..
എന്റെ ലച്ചുമോള് ഇനിയും എന്നേ കളിയാക്കി ചിരിക്കണേ എന്നാലല്ലേ രുദ്രേട്ടന് ഇങ്ങനത്തെ സമ്മാനങ്ങൾ തരാൻ പറ്റൂ..
പോടാ.. അവൾ അവനെ പിടിച്ച് തള്ളിക്കൊണ്ട് ഓടി ബാത്‌റൂമിൽ കയറി..
ഡീ.. നിന്നെ ഞാൻ പിന്നെ എടുത്തോളാം… അവൻ വിളിച്ചു പറഞ്ഞു..
ഓഹ് ഐ ആം വെയ്റ്റിംങ്ങേ.. അവളും വിളിച്ചു പറഞ്ഞു.
അവനൊരു ചിരിയോടെ വാതിൽ തുറന്നു പോയി…
……………..
പിറ്റേന്ന് രാവിലെ തന്നെ ഗൗരി ഹോസ്പിറ്റലിൽ എത്തി. ഇന്നാണ് രാധികയെ ഡിസ്ചാർജ് പറഞ്ഞിട്ടുള്ളത്.
കല്ലുവും ഗൗരിയും കൂടി സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി വച്ചു. ഇനി ഡോക്ടർ വന്ന്
ഡിസ്ചാർജ് ചെയ്താൽ ബില്ല് സെറ്റിൽ ചെയ്ത് പോയ മാത്രം മതി..
മോളെ കല്ലു കണ്ടമാനം പൈസ ഒക്കെ ആയോ.. നിന്റെ കൈയിൽ ഉണ്ടോ ഇത്രേം പൈസ ഒക്കെ. ഇത്രേം വലിയ ഹോസ്പിറ്റൽ ഒക്കെ ആവുമ്പോ ബില്ലും അധികം ആവില്ലേ..രാധിക ആവലാതിയോടെ പറഞ്ഞു.
എന്റെ അമ്മക്കിളി പൈസ ഒന്നും അധികം ആയിട്ടില്ല. ഇത് DM ഗ്രൂപ്പിന്റെ തന്നെ ഹോസ്പിറ്റൽ അല്ലെ ഞാൻ അവിടത്തെ എംപ്ലോയീ ആയതുകൊണ്ട് എനിക്ക് ഡിസ്‌കൗണ്ട് കിട്ടി. ഇനി ഇപ്പോ അതില്ലെങ്കിലും ഇവിടെ ബില്ല് ഒന്നും അധികം ആവുന്നില്ല.
അവർ എല്ലാം വളരെ മിനിമം എമൗണ്ട് മാത്രേ വാങ്ങുന്നൊള്ളു. എന്നാലോ ബെസ്റ്റ് ട്രീറ്റ്മെന്റും തരും. അതല്ലേ ഈ DM ഹോസ്പ്പിറ്റൽസ് കേരളത്തിലെ നമ്പർ വൺ ഹോസ്പിറ്റൽ ആയത്. കല്ലു പറഞ്ഞു.എന്റെ രാധുപെണ്ണ് ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ചിന്തിക്കാതെ സമാധാനം ആയി ഇരിക്ക്..
പെട്ടന്നാണ് ഗൗരി അയ്യോ എന്ന് പറഞ്ഞത്.
ഏഹ് എന്താടി.. എന്താ പറ്റിയേ..
ഒന്നുല്ല ഞാനെ ഇന്ന് ഹാഫ് ഡേ ആണെന്ന് ദേവേട്ടന് മെസ്സേജ് ഇടാൻ മറന്നു. അതു ഓർമ വന്നപ്പോ അറിയാതെ അയ്യോ പറഞ്ഞതാ. ഗൗരി ഒരു വളിച്ച ചിരിയോടെ പറഞ്ഞു
കല്ലു അവളെ പല്ലു കടിച്ചു നോക്കി.
നീ പല്ലുകടിച്ചു പൊട്ടിക്കേണ്ട. ഞാൻ ഇന്നലെ കണ്ണേട്ടനും ദേവേട്ടനും വന്നപ്പോ പറയണം എന്ന് വിചാരിച്ചതാ പിന്നേ മറന്നു പോയി. ഞാൻ വേഗം മെസ്സേജ് അയക്കട്ടെ.. ഇതും പറഞ്ഞു ഗൗരി ബാഗിൽ നിന്നും ഫോൺ എടുക്കാൻ പോയി.
ഗൗരി കണ്ണന്റെ കാര്യം പറഞ്ഞപ്പോഴാണ് ഇന്നലത്തെ കണ്ണന്റെ നോട്ടവും ചിരിയും ഒക്കെ കല്ലുവിന്റെ ഓർമയിലേക്ക് വന്നത്. എന്നാലും കാലേട്ടന് എന്ത് പറ്റി കല്ലു ആലോചിച്ചു. പിന്നേ ആ.. എന്നും പറഞ്ഞു തലയൊന്ന് കുടഞ്ഞുകൊണ്ട് അവൾ മറ്റുകാര്യങ്ങളിലേക്ക് തിരിഞ്ഞു.

by