രചന – ശംസിയ ഫൈസൽ
ദേവന്‍ പറഞ്ഞതും രണ്ട് പേരും കൂടെ ദച്ചൂന്‍റെ മുറിയിലേക്ക് ചെന്നു
ദച്ചു അസ്വസ്ഥമായി ഇരിക്കായിരുന്നു
ചേട്ടമ്മാരുടെ പെരുമാറ്റം അവളെ വല്ലാതെ മുറിവേല്‍ക്കുന്നുണ്ടായിരുന്നു
എന്ത് തുറന്ന് പറയാനുള്ള അധികാരം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതാണ്.,
കൂട്ടുക്കാരെ പോലെ കളിച്ചും ചിരിച്ചും നടന്നവര്‍
ഇപ്പോയുള്ള അവരെ പ്രവൃത്തികള്‍ ദച്ചൂനെ വളരെ അധികം അലോസരപ്പെടുത്തുന്നുണ്ട്
ദച്ചൂനെ ഒന്ന് നോക്കി ദേവനും ദീപുവും മുറിയിലേക്ക് കടന്ന് വാതിലടച്ചു
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ദച്ചു ചേട്ടമാരാണെന്നറിഞ്ഞ് വീണ്ടും പഴയ പോലെ ഇരുന്നു
”ദച്ചൂ.. ഹരിയെ നീ ഇങ്ങനെ ടോര്‍ച്ചര്‍ ചെയ്യുന്നത് ഒട്ടും ശെരിയായിട്ടുള്ള കാര്യമല്ല.,,
ദീപു അവളെ അടുത്തേക്ക് വന്നു
”ആ വൃത്തികെട്ടവന്‍റെ കാര്യം പറഞ്ഞ് എന്‍റെ അടുത്തേക്ക് വരരുത് ദീപു.,,
ഞാനൊരു കാര്യം ചോദിച്ചോട്ടെ സ്വന്തം ചോരയായ എന്നെ അത്രയും വിശ്വാസമില്ലെ നിങ്ങള്‍ക്ക്,
ശെരിക്കും നിങ്ങള്‍ ഹരിക്ക് മുന്നിലാണോ എനിക്ക് മുന്നിലാണോ നാടകം കളിക്കുന്നത്.,
അറിയാത്തത് കൊണ്ടാ
നിങ്ങളെ മാറ്റം ഒട്ടും അംഗീകരിക്കാന്‍ പറ്റുന്നില്ല.,
എന്തിനാണ് ആ വൃത്തികെട്ടവനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.,,
സഹികെട്ടുള്ള ദച്ചൂന്‍റെ സംസാരം കേട്ട് ദീപു ദേവനെ നോക്കി
”ഞങ്ങള്‍ പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ മനസ്സിലാകും ശെരിക്കും ആരാണ് വൃത്തികെട്ടവനെന്ന്.,,
ദേവന്‍ പറഞ്ഞു
”എന്നാ ഒന്ന് പറഞ്ഞ് തൊലക്ക്.,
മന്‍ഷ്യന് ഭ്രാന്ത് പിടിക്കുന്നുണ്ട് കുറെയായി സഹിക്കുന്നു.,,
ദച്ചു രണ്ട് കൈയ്യും തലക്ക് കൊടുത്തിരുന്നു
”നിന്നെക്കാളേറെ ഞങ്ങള്‍ നന്ദൂനെ വിശ്വസിച്ചിരുന്നു.,,
നിന്‍റേയും അവന്‍റേയും പ്രണയം അറിഞ്ഞ് ഒത്തിരി ഞങ്ങള്‍ സങ്കടപ്പെട്ടെങ്കിലും അവനെ കുറിച്ച് കൂടുതല്‍ അറിയുന്നത് കൊണ്ട് നന്ദൂനെ കല്ല്യാണം കഴിക്കുന്നത് നിന്‍റെ ഭാഗ്യമാണെന്ന് ഞങ്ങള്‍ കരുതി.,
അത് കൊണ്ട് മാത്രമാണ് നിങ്ങളെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്നത്.,
ഇടക്ക് ഹരി നന്ദൂന്‍റെ സ്വഭാവം മോശമാണെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു.,,
അത് ഹരിയുടെ അടവായി മാത്രമാണ് ഞങ്ങളതിനെ കണ്ടത്.,
അത് കഴിഞ്ഞ് നന്ദു ലണ്ടനിലേക്ക് പോയി നീയവനെ വേണ്ടെന്ന് വെച്ച സമയം ഏറ്റവും സങ്കടപ്പെട്ടത് ചിലപ്പോള്‍ ഞങ്ങളായിരിക്കും.,
അപ്പോയാണ് ഹരി നന്ദൂനെ കുറിച്ച് പറഞ്ഞത് ഒാര്‍മ വന്നത്.,,
നീയാണെങ്കില്‍ കാരണം പറയുന്നുമില്ല.,
അപ്പോള്‍ തന്നെ ഞങ്ങള്‍ ഏകദേശം ഉറപ്പിച്ച് നന്ദൂനില്‍ നിന്ന് നിനക്കെന്തോ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന്.,,
ദേവന്‍ നിര്‍ത്തി
”ഒാ..ഹോ നിങ്ങളങ് ഉറപ്പിക്കാണോ ആ മനുഷ്യന്‍ തെറ്റ് ചെയ്തെന്ന്.,
ഞാനെപ്പോയെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ ?
ഇന്നേ വരെ നന്ദേട്ടന്‍ എന്നെ ചതിച്ചിട്ടോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല.,
തെറ്റ് മുയുവന്‍ ചെയ്തത് ഞാനാണ്.,,
ദച്ചു പറഞ്ഞതും ദീപു ഒന്ന് കോട്ടി ചിരിച്ചു
”ഭര്‍ത്താവിനെ വെളുപ്പിക്കാന്‍ അവന്‍റെ കുറ്റം കൂടെ സ്വയം ഏറ്റെടുക്കേണ്ട
ദീപു പറഞ്ഞത് കേട്ടവള്‍ പല്ല് കടിച്ചു
”ഇല്ലാത്ത കാര്യങ്ങള്‍ ന്യായീകരിച്ച് വെളുപ്പിക്കാന്‍ നിനക്കെ പറ്റു ദീപു.,
അമ്മയാണ് സത്യം എന്‍റെ നന്ദേട്ടന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.,
ആ മന്‍ഷ്യനെ ചതിച്ചത് ഞാനാണ്.,
എന്നിട്ടും ഇന്ന് എന്നെ ചേര്‍ത്ത് പിടിക്കുന്നുണ്ടെങ്കില്‍ അതെന്നോടുള്ള സ്നേഹം കൊണ്ടൊന്ന് മാത്രമാണ്.,
ദച്ചൂന്‍റെ ഉള്ളം വല്ലാതെ നോവുന്നുണ്ടായിരുന്നു
”അവനെ പൊക്കി പറയുന്നതൊന്ന് നിര്‍ത്ത്.,
നീ അന്ന് അവനെ വേണ്ടെന്ന് വെച്ച് രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങള്‍ക്കൊരു കൊറിയര്‍ വന്നു.,,
ഞാനത് എടുത്ത് വരാം.,,
ദേവന്‍ ദച്ചൂന്‍റെ മുറിയില്‍ നിന്ന് ഇറങ്ങി പോയി ഒരു പൊതിയും കൊണ്ട് തിരിച്ച് വന്നു
”നീയിതൊന്ന് നോക്ക്.,
ഇത് കൈയ്യില്‍ കിട്ടിയത് മുതല്‍ ഞങ്ങളവനെ വെറുക്കാന്‍ തുടങ്ങിയത്.,,
ദേവന്‍ ദച്ചൂന്‍റെ മടിയിലേക്കാ കവറിട്ട് കൊടുത്തു
”ഇതിലുളള സാധനം കണ്ട് നീ പെട്ടന്ന് തളര്‍ന്ന് പോകരുത്.,
അവനെ എന്തായാലും നമ്മള്‍ വെറുതെ വിടില്ല.,,
നിന്നെ ചതിച്ചതിന് നമ്മള്‍ എണ്ണിയെണ്ണി പ്രതികാരം വീട്ടിരിക്കും.,,
ദീപു പറഞ്ഞതും ദച്ചു അവനെ ഒന്ന് നോക്കി പൊതി തുറന്നു
കുറച്ചധികം ഫോട്ടോസായിരുന്നത്
ദച്ചു അത് കൈയ്യിലെടുത്ത് ഒാരോന്നെടുത്ത് അതിലേക്ക് ഉറ്റുനോക്കി കൊണ്ടിരുന്നു
ദച്ചൂന്‍റെ മുഖഭാവം മാറുന്നത് കണ്ട് ദീപു ദച്ചൂന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു
തന്‍റെ ജീവന്‍റെ പാതി മറ്റൊരു പെണ്ണിനെ പ്രാപിക്കുന്നത് കണ്ടാല്‍ ഏത് പെണ്ണാണ് സഹിക്കുക
”ദച്ചൂ.. കരയണ്ട.,,
അവന് പെണ്ണെന്നാല്‍ ലഹരിയാണ്.,,
കാമം തലക്ക് പിടിച്ചവന്‍മാര്‍ക്ക് പ്രണയവും കല്ല്യാണമൊക്കെ ഒരു മറ മാത്രമാണ്.,
നിന്‍റെ കൂടെ ഞങ്ങളുമുണ്ട് മോളെ.,
അവന്‍റെ തനി നിറം ഇപ്പോളെങ്കിലും മനസ്സിലാക്കാന്‍ പറ്റിയല്ലൊ.,,,,
ദീപു അവളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞതും ദച്ചു കുറച്ച് നീങ്ങിയിരുന്നു
”ഈ ഫോട്ടോ കിട്ടിയിട്ട് ഒരു രണ്ട് രണ്ടര വര്‍ഷമായിരിക്കും അല്ലെ.,,
ദച്ചു രണ്ട് പേരേയും മാറി മാറി നോക്കിയതും അവരൊന്ന് ഒാര്‍ത്ത് തലയാട്ടി
”ഈ കഴിഞ്ഞ രണ്ട് രണ്ടര വര്‍ഷക്കാലം ഇതും മനസ്സിലിട്ടാണ് നിങ്ങള്‍ നന്ദേട്ടനോട് മുഖം കനപ്പിച്ച് നടന്നതല്ലെ.,,
”അവനെ എടുത്ത് പെരുമാറാന്‍ അറിയാഞ്ഞിട്ടല്ല.,
അവന്‍റെ തനിരൂപം പുറത്ത് കൊണ്ട് വന്നിട്ട് അവനെ ഞങ്ങളൊന്ന് വേണ്ടവിധം കാണുന്നുണ്ട്.,,
ദേവന്‍ ഷര്‍ട്ടിന്‍റെ കൈ മടക്കി വെച്ച് അര്‍ത്ഥം വെച്ച് പറഞ്ഞു
”എത്ര വൈറ്റ് കാണും രണ്ട് പേരും.,,
ദച്ചൂന്‍റെ ചോദ്യം കേട്ട് രണ്ട് പേരും പരസ്പരം നോക്കി
”ഈ ഉരുട്ടിക്കേറ്റിയ മസിലടക്കം ഒരു 80 കിലോക്കടുത്ത് കാണില്ലെ.,,
ദച്ചു അവരെ നോക്കിയതും അവര് അതേയെന്ന് തലയാട്ടി
അവള്‍ പറഞ്ഞ് വരുന്നതെന്താണെന്നവര്‍ക്ക് മനസ്സിലായില്ല
”ഈ മസിലിന് പകരം കുറച്ച് ബുദ്ധി കിട്ടിയിരുന്നെങ്കില്‍ വലിയ ഉപകാരം ആയിരുന്നു.,,
ദച്ചു പറഞ്ഞതവര്‍ക്ക് പിടിച്ചില്ല
”നീ അധികം ഞങ്ങളെ കൊച്ചാക്കാതെ കാര്യം പറ ?
ദേവന്‍ ദേഷ്യപ്പെട്ടു
”ഇത്രയുംക്കാലം നോക്കി നിന്ന ഫോട്ടോ ഫെയ്ക്കാണെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത പൊട്ടമ്മാര്.,
ഇതിലുള്ള ചെര്‍ക്കന്‍റെ കൈയ്യിലേക്ക് ഒന്ന് നോക്ക് ഒരു ഗോള്‍ഡന്‍ ചെയിന്‍ ഇത്രയും കാലത്തിനിടക്ക് ഒരിക്കലെങ്കിലും നന്ദൂന്‍റെ കൈയ്യില്‍ അങ്ങനൊരു ചെയിന്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
അവളെ ചോദ്യത്തിന് അവരൊന്ന് പരുങ്ങി
”അത് അന്ന് മാത്രം ഇട്ടതാണെങ്കിലോ ?
ദീപു ചോദിച്ചതും ദച്ചു അവനെ നോക്കി പല്ല് കടിച്ചു
”ശെരി.,
എന്നാല്‍ ഇതിലെ പയ്യന്‍റെ മുടി നോക്ക്.,
ഇടക്ക് ബ്രൗണ്‍ കളര്‍ കണ്ടോ ?
നന്ദു അന്ന് മുടി കളര്‍ ചെയ്തിരുന്നോ ?
ദച്ചു ഒാരോന്നെടുത്ത് പറയുമ്പോയാണ് അവരതെല്ലാം ശ്രദ്ധിക്കുന്നത്
”അത് ചിലപ്പോള്‍ ലൈറ്റിന്‍റെ വെട്ടമായിരിക്കും.,,
ദീപു വിട്ട് കൊടുത്തില്ല
”ബുദ്ധിയില്ലെന്ന് സമ്മതിക്കില്ല അല്ലെ.,
രണ്ട് പേരും വലിയ യൂട്യൂബ് വ്ലോഗറെന്ന ഭാവത്തില്‍ നടക്കുന്നവരെല്ലെ പോരത്തതിന് മൂന്ന് മാസം ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പഠിച്ചിരുന്നല്ലൊ എന്നിട്ടും ഇത് എഡിറ്റടാണെന്ന് മനസ്സിലായില്ലെ.,
നന്ദേട്ടന്‍ മറ്റേ പരിപാടിക്ക് പോകുമ്പോള്‍ ഫോട്ടോഗ്രാഫറെ കൂടെ വിളിച്ചോണ്ടാണോ പോയത്.,
അല്ല നല്ല ക്ല്യാരിറ്റിയുള്ള ഫോട്ടോ അതും രണ്ടാളും നന്നായി പോസ്സും ചെയ്യുന്നുണ്ട്.,
ഒന്നൂടെ ശ്രദ്ധിച്ച് നോക്കിയാല്‍ ചില ഫോട്ടോസിലെല്ലാം താഴെ ഫോട്ടോ എടുത്ത ടീമിന്‍റെ പേര് കാണാം,
എഡിറ്റ് ചെയ്തപ്പോള്‍ ചിലപ്പോള്‍ കട്ട് ചെയ്യാന്‍ വിട്ടതാകും.,,
ദച്ചു പറഞ്ഞതും അവരൊ ഫോട്ടോസ് വാങ്ങി ഒാരോന്നും എടുത്ത് നോക്കി
”ഒരാളെ ഫോണിങ് താ.,,
ഇതിന്‍റെ ഒറിജിനല്‍ ഫോട്ടോ വേണമെങ്കില്‍ ഞാനെടുത്ത് തരാം.,,
ദച്ചു ദീപൂന്‍റെ ഫോണ്‍ വാങ്ങി ഫോട്ടോയില്‍ കണ്ട ടീമിന്‍റെ പേര് സേര്‍ച്ച് ചെയ്തു
അവരെ പേജ് ഒാപ്പണായി വന്നു
”അയ്യേ.. ഇതില് ഫുള്‍ മറ്റെ ഫോട്ടോസാണല്ലോ.,,
നീയങ് താ ഞാന്‍ നോക്കിക്കോളാം.,,
ദേവന്‍ അവളെ കൈയ്യില്‍ നിന്ന് ഫോണ്‍ തട്ടിപറിച്ച് വാങ്ങി
”വേണ്ട എന്‍റെ ജീവിത പ്രശ്നമല്ലെ ഞാന്‍ കണ്ട് പിടിച്ചോളാം.,,
ദച്ചു ഫോണ്‍ തിരിച്ച് വാങ്ങി രണ്ട് വര്‍ഷം മുമ്പുള്ള ഫോട്ടോസ് തിരഞ്ഞു
അവള്‍ നോക്കിയത് കിട്ടിയതും ദച്ചൂന്‍റെ ചുണ്ടിലൊരു ചിരി വിടര്‍ന്നു
”ദാ കണ്ണ് തുറന്ന് കാണ് ഒറിജിനല്‍ ഫോട്ടോസ്.,,
ഏതോ ഒരു മോഡലിന്‍റെ തല വെട്ടിമാറ്റി നന്ദൂനെ മുഖം വെച്ച് എഡിറ്റ് ചെയ്ത് ചേര്‍ത്തപ്പോയും രണ്ടും കണ്ണടച്ച് വിശ്വസിച്ചേക്കുന്നു.,
നിങ്ങള്‍ മണ്ടമാരാണെന്നറിഞ്ഞ് തന്നെയാ അവരിത് നിങ്ങള്‍ക്ക് അയച്ചത്.,
നിങ്ങളെ പെട്ടന്ന് കബളിപ്പിക്കാമെന്നവര്‍ക്ക് മനസ്സിലായി.,
ആട്ടെ ഏത് വിവരം കെട്ടവനാ ഇതെല്ലാം അയച്ച് തന്നത്.,,
ദച്ചു ചിരി കടിച്ച് പിടിച്ച് ചോദിച്ചതും രണ്ട് പേര്‍ക്കും മറുപടി ഇല്ലായിരുന്നു.,,
”ഇതില്‍ ഞങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നു.,
പക്ഷെ ഇതും കൂടെ കണ്ട് നീ പറ നന്ദു കുറ്റക്കാരനാണോ അല്ലെ?,
ദേവന്‍ അവന്‍റെ ഫോണ്‍ ഒാണ്‍ ചെയ്ത് ഒരു സിസിടിവി ഫൂട്ടേജ് അവള്‍ക്ക് പ്ലേ ചെയ്ത് കൊടുത്തു
ദച്ചു അത് കൈയ്യിലെടുത്ത് അതിലേക്ക് പകച്ചു നോക്കി
അവള്‍ക്കാ കാഴ്ച്ച ഒട്ടും വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.,,
അവള്‍ കണ്ണ് നിറയാതിരിക്കാന്‍ പാട് പെട്ടു
*(തുടരും..)

by