16/04/2026

കിഡ്നാകിഡ്നാപ്പിംങ് ലൗ : ഭാഗം 162

രചന : ഷംസിയ ഫൈസൽ

അവന്‍റെ അടുത്ത് എത്തി അവന്‍റെ കൈയ്യില്‍ അധികാരത്തോടെ കോര്‍ത്ത് പിടിച്ചു.നന്ദു ഫോണ്‍ വെക്കുന്നത് നോക്കിയവള്‍ നന്ദൂന്‍റെ കൂടെ നടന്നു
അര്‍പ്പണ അവന്‍റെ കൈ കോര്‍ത്ത് പിടിച്ചുള്ള നടത്തം ആസ്വദിക്കായിരുന്നു.നന്ദുവും കൈ മാറ്റനോ അവളെ എതിര്‍ക്കുകയോ ചെയ്യാതെ മുന്നോട്ട്  നടന്നു.കോള്‍ കട്ടാക്കി അര്‍പ്പണയുടെ കൈ മാറ്റി ആ കൈയ്യില്‍ ഫോണ്‍ പിടിച്ചു.’ഏത് ഷോപ്പിലാ പോകേണ്ടത് അപ്പൂ.., നന്ദു ചോദിച്ചു.”എനിക്ക് ഹൈപ്പര്‍മാര്‍ക്കറ്റിലേക്കാണ് പോകേണ്ടത്.,
പക്ഷെ അതിന് മുമ്പ് ഒന്ന് രണ്ട് ഡ്രസ്സ് നോക്കാനുണ്ട്.,

അര്‍പ്പണ പറഞ്ഞതും രണ്ട് പേരും കൂടെ എസ്കലേറ്ററില്‍ കയറി അവളുദ്ദേശിച്ച ഷോപ്പിലേക്ക് ചെന്നു.നന്ദു ഒരു ഭാഗത്തിരുന്ന് അര്‍പ്പണയെ ഷോപ്പ് ചെയ്യാന്‍ വിട്ടു.”നന്ദൂ ഒന്നിങ് വന്ന് എനിക്ക് സെലക്ട് ചെയ്ത് തരോ ? അര്‍പ്പണ നന്ദൂനെ അടുത്തേക്ക് വിളിച്ചു.”സമയം പോകുന്നു നീ ഇഷ്ടപ്പെട്ടത് എടുത്ത് പെട്ടന്ന് വാ അപ്പൂ.,’പ്ലീസ് നന്ദൂ എനിക്ക് ചേരുന്നത് സെലക്ട് ചെയ്ത് താ., അവള്‍ നന്ദൂന്‍റെ കൈയ്യില്‍ പിടിച്ച് കെഞ്ചിഅവളെ കൊഞ്ചല് കാണാന്‍ വയ്യാത്തത് കൊണ്ട് നന്ദു ശെരിക്ക്‌ നോക്കുക പോലും ചെയ്യാതെ രണ്ട് മൂന്ന് ഡ്രസ്സെടുത്ത് അവളെ കൈയ്യിലകൊടുത്തു’ഇതെല്ലാം നിനക്ക് ചേരും.,പെട്ടന്ന് ബില്ല് ചെയ്ത് വാ ഞാന്‍ പുറത്തുണ്ടാകും.  നന്ദുപുറത്തേക്ക്നടന്നു”നിനക്കൊന്നും എടുക്കുന്നില്ലെ? അര്‍പ്പണവിളിച്ച്ചോദിച്ചു”വേണ്ട ഞാന്‍ നാട്ടില്‍ നിന്നെടുത്തു.,നന്ദു ഷോപ്പില്‍ നിന്ന് പുറത്തിറങ്ങി

അര്‍പ്പണ ബില്ല് ചെയ്ത് ഡ്രസ്സുമായി പുറത്തേക്ക് വന്നു”ഇനി ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് കൂടെ പോയാല്‍ വീട്ടിലേക്ക് പോകാലോ അല്ലെ ?
നന്ദു അവളെ കണ്ടതും ചോദിച്ചു”എന്ത് അര്‍ജന്‍റാണ് നന്ദൂ.,നീ വാ ഫുഡ് കോര്‍ട്ടില്‍ നിന്ന് എന്തെങ്കിലും കഴിച്ചിട്ട് പോകാം.അര്‍പ്പണ അവനെ വലിച്ച് കൊണ്ട് പോയി ഫുഡിന് ഒാഡര്‍ കൊടുത്ത് അവിടെ കാത്തിരുന്നു”’അതെയ് നന്ദൂ ഞാന്‍ ചോദിക്കാന്‍ വിട്ട് പോയിനിന്‍റെ നമ്പര്‍ കട്ടായോ ഞാന്‍ എത്ര വിളിച്ചിട്ടും നിന്‍റെ ഫോണിലേക്ക് കിട്ടുന്നില്ല
നീയാണങ്കില്‍ ഇടക്ക് ഫോണ്‍ ചെയ്യുന്നുണ്ട്., ഞാന്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല.,,അതെന്താ ?അര്‍പ്പണ സംശയത്തോടെ ചോദിച്ചു

”സോറി അപ്പൂ ഞാന്‍ പറയാന്‍ വിട്ട് പോയതാ
പഴയ സിം മാറ്റി പുതിയതെടുത്തു
പിന്നെ നാട്ടില്‍ നിന്ന് ഫോണും മാറ്റിയിരുന്നു
പുതിയ ഫോണെങ്ങനെയുണ്ട് കൊള്ളാവോ ?നന്ദു ഫോണ്‍ അവള്‍ക്ക് നേരെ കാണിച്ച് കൊടുത്ത് ചോദിച്ചതും അപ്പു ചിരിച്ചെന്ന് വരുത്തിവെറുതെയല്ല നന്ദുന്‍റെ കാര്യങ്ങളൊന്നും അറിയാത്തത് ഞാന്‍ കണക്ട് ചെയ്ത കണക്ഷന്‍ പോയിട്ടുണ്ട്.,
എങ്ങനെ എങ്കിലും നന്ദൂന്‍റെ നമ്പര്‍ എന്‍റെ ഫോണുമായി കണക്ട് ചെയ്യണം .നന്ദു മനസ്സിലോര്‍ത്തു” എന്താ അപ്പൂ ആലോചിക്കുന്നെ ?
ഫോണിനെ പറ്റി ഒന്നും പറഞ്ഞില്ല.,നന്ദു അവളെ ഒന്ന് തട്ടി.ഹേ ഹാ ഫോണല്ലെ നല്ലതാ
എനിക്കിഷ്ടായി.,ഞാനും ഒാര്‍ക്കായിരുന്നു എന്‍റെ ഫോണൊന്ന് മാറ്റണമെന്ന്.,

അര്‍പ്പണ ചിരിയോടെ തന്നെ കള്ളം തട്ടി വിട്ടു
നിന്‍റെ മനസ്സിലെന്താണെന്ന് എനിക്കറിയാം മോളെ
ഒന്നും നടക്കാന്‍ പോകുന്നില്ല., നന്ദു പുച്ഛത്തോടെ ഒാര്‍ത്തുഫുഡ് കഴിച്ചവര്‍ നേരെ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് പോയി .അര്‍പ്പണ എന്തൊക്കെയോ വാങ്ങി കൂട്ടുന്നുണ്ട്നന്ദുവും അവന് വേണ്ട ഒന്ന് രണ്ട് സാധനങ്ങള്‍ വാങ്ങി ബില്ല് ചെയ്ത് അവളെ കാത്തിരുന്നുഅര്‍പ്പണയുടെ ഷോപ്പിംങ് കഴിഞ്ഞതും അവര് സാധനങ്ങളുമായി കാറിലേക്ക് നടന്നുനേരെ അര്‍പ്പണയുടെഫ്ലാറ്റിലേക്കാണ്”നന്ദൂ..,, നീ ദച്ചൂനെ ഡിവോഴ്സ് ചെയ്യാണെന്നുള്ളത് ഉറച്ച തീരുമാനം അല്ലെ ?

 അര്‍പ്പണ ഉറപ്പിന് വേണ്ടി വീണ്ടും  ചോദിച്ചു
‘നിനക്കെന്താ സംശയം.,എന്‍റെ തീരുമാനത്തിലിനി മാറ്റമില്ല.,മടുത്തു.,ഇനി അവള്‍ക്ക് മുന്നില്‍ പൊട്ടനെ പോലെ ആടാന്‍ എനിക്ക് വയ്യ.,നന്ദു ഡ്രൈവിംങിനിടെ പറഞ്ഞു.’അവളെ മുതല കണ്ണീരില്‍ നീ വീഴുമോ എന്നാ എന്‍റെ പേടി.,നീ അവളെ മൈന്‍റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ച് എന്തൊക്കെ പറഞ്ഞതെന്നറിയോ
കേട്ടാല്‍ അറച്ച് പോകുന്ന തെറികളാണ് അവളെ വായില്‍ നിന്ന് വരുന്നത് .നീയവളെ വേണ്ടെന്ന് വെക്കാന്‍ ഞാനാണ് കാരണക്കാരിയെന്ന്.,
നന്ദൂനെ പോലൊരാള്‍ക്ക് ഒരിക്കലും ദക്ഷയെ പോലൊരു പെണ്ണ് ചേരില്ല.,

അപ്പു സങ്കടത്തോടെയാണിത് പറഞ്ഞത്എത്ര സമര്‍ഥമായാണവള്‍ കള്ളം പറയുന്നതെന്ന് നന്ദു ഒാര്‍ത്തു’നീ അവളെയങ് ബ്ലോക്ക് ചെയ്തേക്ക് അപ്പൂ.,,നീ ഫോണ്‍ താ ഞാന്‍ ബ്ലോക്ക് ചെയ്യാം., നന്ദു കൈ നീട്ടിയതും അര്‍പ്പണ ഒന്ന് പതറി
”അത് പിന്നെ ഞാന്‍ ഇന്നലെ തന്നെ ബ്ലോക്ക് ചെയ്തു.,അത്രയും അവളെന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്.,അല്ലാ നീയെങ്ങനെ നിന്‍റെ വീട്ടില്‍ ഈ കാര്യം അവതരിപ്പിക്കും.   അര്‍പ്പണ പെട്ടന്ന് വിഷയം മാറ്റി ചോദിച്ചു”അതാണ് പ്രശ്നം അപ്പൂ.,എന്നേക്കാള്‍ കാര്യമാണ് ദച്ചൂനെ വീട്ടുക്കാര്‍ക്ക് ദച്ചുമായി പിരിയാണെന്ന് പറഞ്ഞാല്‍ അവര്‍ക്കൊട്ടും ഉള്‍കൊള്ളാന്‍ പറ്റില്ല.,എന്ന് കരുതി പറയാതിരിക്കാന്‍ പറ്റില്ലല്ലൊ.അപ്പോയേക്കും അര്‍പ്പണയുടെ ഫ്ലാറ്റിന് മുന്നിലെത്തി

”ശെരിയാ അവര്‍ക്ക് വിഷമം ആകുമെന്ന് കരുതി നീ പിന്നത്തേക്ക് മാറ്റി വെക്കേണ്ട.,സമയം എടുത്താണെങ്കില്‍ അവര്‍ ഉള്‍കൊള്ളും.,
 ദച്ചൂന്‍റെ വീട്ടില്‍ എങ്ങനെ നീ പറയും
അവര്‍ക്ക് നീയൊരു മകനെ പോലെയാണെന്ന് പറയാറുണ്ടല്ലൊ.,അര്‍പ്പണ തിരക്കി”അവിടെ അത്ര പ്രശ്നമില്ല.,അവളെ ചേട്ടമ്മാരും ഞാനും ഉടക്കാണ് കുറച്ച് കാലമായി ഞങ്ങള്‍ മിണ്ടാറില്ല.എന്‍റെ ബെസ്റ്റ് ഫ്രണ്ട്സായിരുന്നുപക്ഷെ കുഴപ്പമില്ല ജീവിതത്തില്‍ ആവിശ്യമില്ലാത്ത വേസ്റ്റുകളെ അവസരം കിട്ടുമ്പോള്‍ തുടച്ച് കളയണം. നന്ദു വേസ്റ്റെന്ന് വിശേഷിപ്പിച്ചത് അര്‍പ്പണയെ തന്നെയായിരുന്നുഅവള്‍ക്കത് മനസ്സിലായില്ലെന്ന് മാത്രം

”എന്നാ ശെരി നന്ദൂ നീ ഇറങ്ങുന്നില്ലെ ?അര്‍പ്പണ കാറില്‍ നിന്നിറങ്ങി ചോദിച്ചു.”ഇല്ല പിന്നെയാകാം.,
ഞാന്‍ പറഞ്ഞില്ലെ എനിക്ക് കുറച്ച് തിരക്കുണ്ട്., നന്ദു മറുപടി പറഞ്ഞതും അര്‍പ്പണ സാധനങ്ങളെല്ലാം എടുത്ത് നന്ദൂനോട് ബായ് പറഞ്ഞ് ഡോറടച്ചതും നന്ദു വണ്ടിയെടുത്ത് പോയി”പൊട്ടന്‍.ദച്ചൂന്‍റെ ചേട്ടമ്മാര് മിണ്ടാത്തതിന്‍റെ കാരണക്കാരി ഞാനാണെന്നറിയാതെ എന്‍റെ വലയില്‍ കിടന്ന് ഉരുണ്ട് നടക്കാണ്., നന്ദു ഇപ്പോള്‍ പൂര്‍ണ്ണമായി എന്‍റെ വഴിക്കാണ് സഞ്ചരിക്കുന്നത്. ഇനിയെന്‍റെ പ്രണയത്തിന്‍റെ വഴിക്കവനെ കൊണ്ട് വരാന്‍ വളരെ എളുപ്പമാണ്
 കാത്തിരിക്കുന്നു നന്ദു നിനക്ക് വേണ്ടി നിന്‍റെ താലിക്ക് വേണ്ടി.,അര്‍പ്പണ നന്ദൂന്‍റെ കാറ് അകന്ന് പോകുന്നതുംനോക്കിപറഞ്ഞു.അവളറിയുന്നുണ്ടായിരുന്നില്ല അവളെ വഴിക്ക് നന്ദു അല്ല നന്ദൂന്‍റെ വഴിക്ക് അവളാണ് സഞ്ചരിക്കുന്നതെന്ന് നന്ദു നേരെ വീട്ടിലേക്ക്ചന്നകൂട്ടുക്കാരെല്ലാം ജോലി കഴിഞ്ഞ് എത്തി കുക്കിംങില്‍ ആയിരുന്നു’നീ എവിടെ പോയതായിരുന്നു നന്ദൂ..നന്ദു വന്നത് കണ്ട് കൂട്ടുക്കാരന്‍ ചോദിച്ചു”അവനെവിടെ പോകാന്‍ ആ മറ്റെ വെടക്ക് പെണ്ണിന്‍റെ കൂടെ വാലാട്ടി നടന്നിട്ട് വരായിരിക്കും.,

  മറ്റൊരു കൂട്ടുക്കാരന്‍ ചന്തു നന്ദൂനെ പുച്ഛിച്ചു
‘ടേയ് എന്നെയങ്ങനെ വാലാട്ടി പട്ടായായി കാണേണ്ട
കുറക്കനായി കണ്ടോകുരുട്ട് ബുദ്ധി കൊണ്ട് വീഴ്ത്താന്‍ മിടുക്കനായ കുറുക്കന്‍.,  നന്ദു പറഞ്ഞതും കൂട്ടുക്കാരെല്ലാം ചിരിച്ചു”കുറുക്കന്‍റെ കുരുട്ട് ബുദ്ധി പാളി വല്ല കുഴിയിലും ചാടാതെ നോക്കിക്കൊ.,അവര് നന്ദൂനെ കളിയാക്കി”ഈ ചിരിക്കുള്ള മറുപടി ഈ അഭിനന്ദ് വൈകാതെ തരുന്നതായിരിക്കും., നന്ദു ഇതും പറഞ്ഞ് അവന്‍റെ റൂമിലേക്ക് പോകാന്‍ നിന്നു
‘എടാ നന്ദൂ നിന്‍റെ അപ്പനെങ്ങനെ ഉണ്ട്.,
വന്നിട്ട് ഇപ്പോയാണ് നിന്നെ ഒന്ന് കണ്ടത്.,കൂട്ടുക്കാരന്‍ അമീന് ചോദിച്ചു

”അപ്പന്‍ ഒാക്കെയാണ് എന്നാലും നടക്കാറായിട്ടില്ല.
കാലിന് മൂന്ന് മാസം റെസ്റ്റ് പറഞ്ഞിട്ടുണ്ട്.,
അത് കഴിഞ്ഞിട്ട് തെറാപ്പി.  നന്ദു അപ്പന്‍റെ വിശേഷമെല്ലാം പറഞ്ഞു’അല്ല നന്ദൂ നാട്ടിലേക്കൊരു വിസിറ്റിംങ് നടത്തിയിട്ട് നിനക്ക് പ്രൊമോഷന്‍ ഒന്നും കിട്ടിയില്ലെ.,മറ്റൊരു കൂട്ടുക്കാരന്‍ ശിവന്‍ കളിയാക്കിചോദിച്ചു”നാട്ടിലേക്ക് പോയാല്‍ ജോലികയറ്റം കിട്ടോ ഇതെനിക്ക് പുതിയ അറിവാ., നന്ദു പറഞ്ഞു”എടാ പൊട്ടാ അവനുദ്ദേശിച്ചത് നിന്‍റെ  ഭാര്യ ഗര്‍ഭിണി ആയില്ലെ എന്നാണ്.,
ഭര്‍ത്താവില്‍ നിന്ന് അച്ഛനിലേക്കുള്ള പ്രൊമോഷന്‍.,

അമീന്‍ നന്ദൂനെ നോക്കി കണ്ണിറുക്കി”ഒാ..ഹോ ആ പ്രൊമോഷന് സമയം ആയിട്ടില്ല.,എന്‍റെ ഭാര്യ പഠിക്കുന്നല്ലെ ഒള്ളു.,ദച്ചൂന്‍റെ വലിയ ആഗ്രഹമാണ് ഒരു ജോലി.,അതിന് ഞാന്‍ കാരണം ഒരു തടസ്സവും ഉണ്ടാകാന്‍ പാടില്ല.,അതെനിക്ക് നിര്‍ബന്ധാണ്.
പിന്നെ എല്ലാത്തിനും അതിന്‍റേതായ സമയം ഉണ്ടല്ലൊ.,എനിക്ക് അച്ഛനിലേക്കൊരു സ്ഥാന കയറ്റം കിട്ടുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട് .,ഇപ്പോള്‍ അതാണെനിക്ക് മുന്‍തൂക്കം.,നന്ദു അവസാനം പറഞ്ഞത് മറ്റാര്‍ക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല

‘എടാ ശിവാ നീ ആദ്യം നന്ദൂന് കഴിക്കാന്‍ കൊടുക്ക് അവന്‍ വിശന്നിട്ട് എന്തെക്കെയോ പിച്ചിം പഴിം പറയുന്നുണ്ട്.,കൂടെ താമസിക്കുന്ന ചന്തു ശിവയെ നോക്കി പറഞ്ഞു”നിങ്ങള് കഴിച്ചോ ഞാന്‍ കഴിച്ചാണ് വന്നത്.,എന്നാലും എന്‍റെ പങ്ക് മാറ്റി വെച്ചേക്ക് ഞാന്‍ കുറച്ച് കഴിഞ്ഞ് കഴിച്ചോളാം.,പിന്നെ നാട്ടില്‍ നിന്ന് നിങ്ങള്‍ പറഞ്ഞതെല്ലാം കൊണ്ട് വന്നിട്ടുണ്ട്.,ഞാന്‍ ഫ്രഷായിട്ട് എല്ലാം കൊണ്ട് തരാം.,നന്ദു റൂമിലേക്ക് പോയി.നന്ദു കുളിച്ച് കഴിഞ്ഞ് ഫോണെടുത്ത് നോക്കിയപ്പോള്‍ അറിയാത്ത നമ്പറില്‍ നിന്നൊരു കോള്‍ വന്ന് കിടപ്പുണ്ട്ന.ന്ദു ആരാണെന്നറിയാതെ സംശയത്തോടെ അതിലേക്ക് തിരിച്ച് വിളിച്ചു

       *(തുടരും..)*