രചന : ഷംസിയ ഫൈസൽ
നന്ദു അര്‍പ്പണ എന്താകും പറയുന്നതെന്നറിയാനായി കൈയ്യിലെ പാത്രമെല്ലാം അവിടെ വെച്ച് അമ്മയുടെ അടുത്ത് ചുറ്റി തിരിഞ്ഞ് നിന്നു.”മോളെ അപ്പൂ..,,
അമ്മ സ്നേഹത്തോടെ നീട്ടി വിളിച്ചു”സുഖാണോ ആന്‍റീ..,,”ഒാ..ഹ് സുഖാന്നെ പിന്നെ ഇച്ചായന്‍റെ വയ്യാഴ്ക അത് മോളറിഞ്ഞില്ലെ അമ്മ ചോദിച്ചു
”അറിഞ്ഞ് ആന്‍റീ..,,അത് കേട്ടപ്പോള്‍ മുതല്‍ മനസ്സിനാകെ വല്ലാത്തൊരു വേദന.,
മൂന്ന് ദിവസം ഉറങ്ങിയിട്ടില്ല.,എന്‍റെ അച്ഛനെ പോലെ തന്നെയല്ലെ എനിക്ക് അങ്കിളും.,എന്ത് ചെയ്യാനാ ഒാരോ വിധി.,എനിക്കങ്ങോട്ട് അങ്കിളിനെ കാണാന്‍ വരണമെന്നുണ്ടായിരുന്നു,ലണ്ടനില്‍ എത്തിയിട്ട് വല്ലാതെ ആയിട്ടില്ലല്ലൊ.
അത് കൊണ്ട് വരാന്‍ പറ്റിയില്ല
അങ്കിളിനെ ഒാര്‍ത്തുള്ള മനസ്സിലെ വിങ്ങല് ഇപ്പോയും മാറിയിട്ടില്ല.,അര്‍പ്പണയുടെ തേനില്‍ ചാലിച്ച സംസാരം കേട്ട് നന്ദൂന് ചിരി വന്നു
ആരെ എങ്ങനെ കൈയ്യിലെടെക്കണമെന്ന് അവള്‍ക്ക് നന്നായിട്ടറിയാം.അമ്മയെ ചാക്കിലാക്കാനുള്ള വിളിയായിരിക്കും.,നന്ദു പുച്ഛത്തോടെ ഒാര്‍ത്തു
‘അപ്പു മോള് അതോര്‍ത്ത് സങ്കടപ്പെടേണ്ട.,,
ഇച്ചായനിപ്പോള്‍ ഒാക്കെയാണ്.,,
പിന്നെ മൂന്ന് മാസം അനങ്ങാതെ കിടക്കണം.,എന്നും ഒാടി നടക്കുന്ന മനുഷ്യനല്ലെ ഒന്ന് റെസ്റ്റെടുക്കട്ടെയെന്ന് ദൈവം വിചാരിച്ചിട്ടുണ്ടാകും.,,അമ്മയൊന്ന് നിശ്വസിച്ചു
‘അങ്കിള് അത്ര പെട്ടന്നൊന്നും തോറ്റ് കൊടുക്കില്ലെന്നെ.,
എവിടെ മനുകുട്ടനും അഭിയൊക്കെ വീട്ടിലില്ലെ ? അര്‍പ്പണ എല്ലാവരേയും തിരക്കി”അഭി തുണിക്കടയിലേക്ക് പോയതാ.,മനു ആശുപത്രിയിലേക്കാണെന്നും പറഞ്ഞ് രാവിലെ ഇറങ്ങിയതാ,ദച്ചു സുഖമില്ലാതെ കിടക്കുന്നുണ്ട്
എന്താ മോളെ വിശേഷം.,,ലണ്ടനിലെത്തിയതൊക്കെ നന്ദു പറഞ്ഞിരുന്ന അവിടെ ജോലിയൊക്കെ ശെരിയായില്ലെ. അമ്മയും അര്‍പ്പണയുടെ വിശേഷം തിരക്ക”ഞാന്‍ ഇങ്ങോട്ട് വന്ന ജോലിയില്‍ നിന്ന് മാറി ആന്‍റീ.,,ഇപ്പൊ പുതിയ ജോലി കിട്ടിയിട്ടുണ്ട് നന്ദു നാളെ വരുന്നതിന്‍റെ ത്രില്ലിലാ.,
അവനല്ലെ എനിക്കിവിടെ ഒരു കൂട്ടിനൊള്ളു.,,അപ്പു പറഞ്ഞു.’നന്ദു പെട്ടന്ന് പോകുന്നതിന്‍റെ സങ്കടത്തിലാ ഇവിടെ എല്ലാവരും.,ഇത്ര പെട്ടന്ന് പോകുമെന്ന് കരുതിയതേയില്ല.,
ഇനി നന്ദൂനെ കുറിച്ചറിയാന്‍ മോള്‍ക്ക് വിളിച്ചാല്‍ മതിയല്ലൊ.,മക്കള് മറ്റൊരു രാജ്യത്ത് പണിയെടുക്കുമ്പോള്‍ അമ്മമാരുടെ നെഞ്ചിലെപ്പോയും കനലാണ്നമ്മളെ ആശ്വസിപ്പിക്കാന്‍ വേണ്ടി അവര് കുറെ കള്ളങ്ങളും പറയും.,
ജന്മനാടിന്‍റെ അത്ര സുഖമൊന്നും എവിടേയും ഉണ്ടാകില്ലെന്ന് ഉറപ്പല്ലെ. ഒറ്റവരെയും പ്രിയപ്പെട്ടവരെയും വിട്ട് മറ്റൊരു സ്ഥലത്ത് ജോലി ചെയ്യുന്നത് വലിയ പ്രയാസം തന്നെയാണ്.,,
അമ്മ തന്‍റെ വിഷമങ്ങള്‍ അര്‍പ്പണയോട് മനസ്സ് തുറന്ന’ഇവിടെ പ്രശ്നമൊന്നും ഇല്ലന്നെ.,
ഇവിടെയുള്ള മലയാളികളെല്ലാം ഒരു കുടുംബം പോലെ തന്നെയാ,അര്‍പ്പണ പറയുന്നത് കേട്ട് നന്ദൂന് ചിരിയാണ് വന്നത്
മലയാളികളെല്ലാം കുടുംബമാണ് പോലും.,
വന്ന് രണ്ട് ദിനം തികയും മുമ്പ് എല്ലാവരേയും വെറുപ്പിച്ച് വച്ചവളാതന്നോടല്ലാതെ ആരോടും മിണ്ടാറും സംസാരിക്കാറും ഇല്ല’പിന്നെ ആന്‍റീ.. നന്ദു വരുമ്പോള്‍ ആന്‍റി ഉണ്ടാക്കുന്ന കുറച്ച് അച്ചാറ് കൊടുത്തയക്കാമോ ?ആന്‍റി ഉണ്ടാക്കുന്ന അച്ചാറിന്‍റെ അത്ര ടേസ്റ്റുള്ള അച്ചാറ് ഞാന്‍ വേറെ കഴിച്ചിട്ടില്ല., അത് മാത്രം മതി ചോറുണ്ണാന്‍.,,അര്‍പ്പണ കൊതിയോടെ പറഞ്ഞു’അതിനെന്താ ഞാന്‍ കൊടുത്തയക്കാം.,നന്ദൂനോട് പറഞ്ഞപ്പോള്‍ അവനൊന്നും വേണ്ടെന്നാ പറഞ്ഞത്.,
ഇനിയിപ്പോള്‍ മോള്‍ക്ക് വേണ്ടി എന്തായാലും കൊടുത്തയക്കാം.,അമ്മയുടേയും അര്‍പ്പണയുടേയും സംസാരം നീണ്ടു നന്ദു അമ്മയുടെ ബാക്കില്‍ തന്ന ഇരുന്ന് മുയുവന്‍ കേട്ടിരുന്നു ഫോണ്‍ കോളില്‍ മുഴുകിയിരിക്കുന്ന അമ്മ നന്ദു ഇപ്പോയും തന്‍റെ അടുത്ത് നില്‍ക്കാണെന്നുള്ളത് ശ്രദ്ധിച്ചിരുന്നില്ല
‘എന്നാ ശെരി അപ്പൂ.,ഇടക്ക് വിളിക്കണം കേട്ടോ.,
അമ്മ ഫോണ്‍ കട്ടാക്കി”നല്ല കൊച്ച്.,,
എന്തൊരു സ്നേഹാണ്., അമ്മ ഫോണ്‍ മാറ്റി വെച്ച് അര്‍പ്പണയെ കുറിച്ച് സ്വയം പറഞ്ഞ് ഇരുന്നിടത്ത് നിന്ന് എണീറ്റപ്പോയാണ് നന്ദൂനെ കണ്ടത് ടേബിളില്‍ ദച്ചൂന് കൊടുത്തയച്ച അപ്പം കൂടെ കണ്ടതും അമ്മയുടെ മുഖമാറആദ്യം തന്നെ കൈ നീട്ടിയൊന്ന് കൊടുത്തു’ഡാ നീയിത് വരെ ദച്ചൂന് കൊടുത്തില്ലെ.,
ആ കുട്ടിയവിടെ വിശന്നിരിക്കാവും.,ഭാര്യയെ പട്ടിണിക്കിട്ട് ന്യൂസ് പിടിച്ചോണ്ടിരിക്കാണ് ഭര്‍ത്താവ്.,
ഇനി നീ കൊടുക്കണ്ട ഞാന്‍ കൊടുത്തോളാം.,, അമ്മ നന്ദൂനെ നോക്കി ചൂടായി അപ്പവും കറിയും എടുത്ത് മുകളിലേക്ക് സ്റ്റെപ്പ് കയറി
നന്ദു വേഗം ചായ പാത്രം എടുത്ത് പിറകെ നടന്നു’നീ എങ്ങോട്ടാ ചായ തണുത്ത് പാടകെട്ടി.,
പോയി ചൂടാക്കി കൊണ്ട് വാ.,അമ്മ പറഞ്ഞതും നന്ദു ചായ ചൂടാക്കി മുകളിലേക്ക് ചെന്നു അമ്മ ദച്ചൂന് വാരി കൊടുക്കുന്നത് കണ്ട നന്ദു മനസ്സറിഞ്ഞൊന്ന് ചിരിച്ച് അങ്ങോട്ട് ചെന്നു’നീയും ഇവിടെ വന്നിരിക്ക്.,ഇത്ര നേരമായിട്ട് നീയും ഒന്നും കഴിച്ചില്ലല്ലൊ.,അമ്മ നന്ദൂനെ കണ്ട് പറഞ്ഞുനന്ദു ദച്ചൂന്‍റെ അടുത്തായി ഇരുന്നുഅമ്മ അവനും വാരി കൊടുത്തു നന്ദൂ.. ദച്ചൂന് നല്ല വേദനയുണ്ട്.,
നീ വൈദ്യരെ അടുത്ത് പോയി ഒരു മരുന്ന് വാങ്ങി കൊണ്ട് വരോ ?അവിടെ ഒരു ഗുളിക വാങ്ങാന്‍ കിട്ടും അത് വേണ്ട.,ഒരു കഷായം ഉണ്ടാക്കുന്ന പൊടി കിട്ടും അത് വാങ്ങി വാ.,
നല്ലതാണ് നല്ല ആശ്വാസവും കിട്ടും ശരീരത്തിന് കേടും ഇല്ല.,
അമ്മ നന്ദൂന് പറഞ്ഞ് കൊടുത്തു.’ശെരിയമ്മ ഞാനിപ്പോള്‍ തന്നെ വാങ്ങി വരാം.,നന്ദു എണീറ്റു
‘എടാ നില്‍ക്ക്.,,വേറെ കുറച്ച് സാധനങ്ങളും വാങ്ങാനുണ്ട്.,നമ്മളെ അപ്പു മോള് അച്ചാറിട്ട് നിന്‍റെ അടുത്ത് കൊടുത്തയക്കാന്‍ പറഞ്ഞിട്ടുണ്ട്.ഞാന്‍ നിന്‍റെ ഫോണിലേക്ക് ലിസ്റ്റ് അയക്കാം നീ അതെല്ലാം വാങ്ങി വാ. അമ്മ അര്‍പ്പണയുടെ പേര് പറയുന്നത് കേട്ട് ദച്ചു നന്ദൂനെ തല ഉയര്‍ത്തി നോക്കി
അവനവളെ നോക്കി കണ്ണിറുക്കി.”അവള്‍ക്ക് അച്ചാറൊന്നും വേണ്ടമ്മാ.,
അപ്പൂന് വയറിനുള്ളില്‍ പുണ്ണ് ഉണ്ട്.,
അച്ചാറ് കഴിക്കാനെ പറ്റില്ല അവള്‍ക്ക്.,
ഇനി അമ്മയുടെ അച്ചാറ് വാരി കഴിച്ച് അള്‍സറ് മൂത്ത് അവള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ അവളെ വീട്ടുക്കാരോട് അമ്മ സമാധാനം പറയോ ?
നന്ദു ഒരു നമ്പറിട്ടു”അയ്യോ എന്നാ വേണ്ട.,,
ഞാനാണെങ്കില്‍ ഇതറിയാതെ സമ്മതിക്കുകയും ചെയ്തു.,നീ അപ്പൂനോട് ബാഗ് പാക്ക് ചെയ്തപ്പോള്‍ എടുക്കാന്‍ വിട്ട് പോയെന്ന് പറഞ്ഞാല്‍ മതി.
അവള് കൊണ്ട് വരാന്‍ പറഞ്ഞിട്ടും ഞാന്‍ അച്ചാറിട്ടില്ലെന്നറിഞ്ഞാല്‍ മോശമല്ലെ.,അമ്മ പറഞ്ഞതും നന്ദു സമ്മതിച്ചു.’എന്നാ ദച്ചു കിടന്നോ ?
എന്തെങ്കിലും വേണമെങ്കില്‍ അമ്മയെ വിളിക്കാന്‍ മടിക്കണ്ട.,നന്ദൂ നീ പെട്ടന്ന് പോയി കഷായത്തിനുള്ള മരുന്ന് കൊണ്ട് വാ.അമ്മ കഴിച്ച് കഴിഞ്ഞ പ്ലേറ്റെല്ലാം എടുത്ത് താഴേക്ക് പോയി
”കിടന്നോട്ടൊ.,ഞാനിപ്പോള്‍ വരാം.,നന്ദു ദച്ചൂന്‍റെ നെറ്റിയിലൊന്ന് മുത്തി’എന്തെങ്കിലും കൊണ്ട് വരണോ ?നന്ദു കിടക്കാന്‍ നിന്ന ദച്ചൂനെ നോക്കി ചോദിച്ച.’അത് പിന്നെ നന്ദേട്ടാ..,,”ചോക്ലേറ്റ് അല്ലെ കൊണ്ട് വരാം.,,ദച്ചു പറയാന്‍ വരുന്നത് എന്താണെന്ന് നന്ദൂനറിയായിരുന്നു.അവളെ മുഖത്ത് തട്ടി പോയ നന്ദൂനെ നോക്കി ദച്ചു ഒന്ന് ചിരിച്ചു.വേദന കുറയുന്നതെയൊള്ളു
ഇൗ ദിവസങ്ങളില്‍ അടഞ്ഞ് കൂടി മുറിയില്‍ കിടക്കുന്നത് പതിവാണ്
നന്ദൂന്‍റെ അമ്മ സ്വന്തം മകളെ പോലെ കാണുന്നത് കൊണ്ട് ഭര്‍ത്താവിന്‍റെ വീട്ടില്‍ ഇങ്ങനൊക്കെ കിടക്കാന്‍ പറ്റിവേറെ വല്ലവനേയും കെട്ടിയിരുന്നെങ്കില്‍ വേദന സഹിച്ച് വീട്ട് പണി ചെയ്യേണ്ടി വന്നേനെ.,,ദച്ചു തന്‍റെ ഭാഗ്യം ഒാര്‍ത്തുനന്ദു ആയുര്‍വേദ കടയിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങാന്‍ നിന്നപ്പോയാണ് മനു അങ്ങോട്ട് വന്നത്”എന്നായടാ ഡോക്ടറെ കണ്ടോ ?”കണ്ടു നന്ദു.,ചൊറിഞ്ഞൊരു വിധമായിഉടനെ ഞാനാ തേനീച്ച കൂടിന് തീ വെക്കും നോക്കിക്കൊ.,മനു ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു
”നീ തേനീച്ച കൂടിന് കല്ലെടുത്തെറിഞ്ഞാല്‍ പിന്നെ തേനീച്ച വന്ന് ഉമ്മ വെക്കോ ?പിന്നെ ഈ ചൊറിച്ചില്‍ തേനീച്ച കുത്തിയതിന്‍റെയൊന്നും അല്ല നീ കുളിക്കാഞ്ഞിട്ടാ.നല്ലോണം തേച്ച് ഒരച്ച് ഒന്ന് കുളിക്കുമ്പോള്‍ ദേഹത്തുള്ള അഴുക്കെല്ലാം പോകും അതോടെ നിന്‍റെ ചൊറിച്ചിലും മാറും.,, നന്ദു മനൂനെ കളിയാക്കനീ വല്ലാതെ ചൊറിയല്ലെ മോനെ.,
ഞാന്‍ രണ്ട് നേരം കുളിക്കുന്നവനാ.,
ഈ ചൊറി ആ തെണ്ടികള്‍ കടിച്ചിട്ട് തന്നെയാ., ആദ്യം എന്തൊരു വേദനയായിരുന്നു നീ കണ്ടതെല്ലെ എന്‍റെ കോലം.,ഇപ്പൊ കടി കിട്ടിയ സ്ഥലത്ത് ചൊറിച്ചിലും. നീ എങ്ങോട്ടോ പോകാനിറങ്ങിയതല്ലെ വേഗം പൊക്കോ ഞാന്‍ ചെന്ന് മരുന്ന് തേക്കട്ടെ.,മനു ഉള്ളിലേക്ക് കയറി പോയനന്ദു ടൗണില്‍ പോയി ദച്ചൂനുള്ളതെല്ലാം വാങ്ങി അമ്മക്ക് കൊണ്ട് കൊടുത്ത് വീണ്ടും ടൗണിലേക്ക് തന്നെ പോയി
നാളെ ലണ്ടനിലേക്ക് തിരിച്ച് പോകുന്നതിനുള്ള ഷോപ്പിംങായിരുന്നു ലക്ഷ്യം കുറച്ച് ഡ്രസ്സും സ്നാക്സും എല്ലാം നോക്കി വാങ്ങി ലണ്ടനില്‍ കൂടെ താമസിക്കുന്നവരെ വിളിച്ച് അവര്‍ക്ക് വേണ്ടതും കൂടെ വാങ്ങി വീട്ടിലെത്തിയപ്പോയേക്കും സന്ധ്യ ആയിരുന്നുവീട്ടിന്‍റെ മുറ്റത്ത് വണ്ടി നിര്‍ത്തിസാധനങ്ങള്‍ വാങ്ങിയ കവറെല്ലാം എടുത്ത് വീട്ടിലേക്ക് കയറാന്‍ നിന്നപ്പോള്‍ അകത്ത് നിന്ന് ഭയങ്കര ഒച്ചയും ബഹളവും.,
നന്ദു ഒന്ന് ശങ്കിച്ച് അകത്തേക്ക് കയറാതെ പുറത്ത് തന്നെ നിന്നു
*(തുടരും..)*

by