രചന : ഷംസിയ ഫൈസൽ
”ഇല്ല പറ ഞാനാരോടും പറയില്ല.,കൃഷ്ണക്ക് സങ്കടം വരുന്നുണ്ടായിരുന്നു.ദേവന്‍ മറ്റൊരാളോട് ഇഷ്ടാന്ന് പറയുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.അവള്‍ അവന്‍റെ മറുപടിക്കായി കാത്ത് നിന്നു ‘കൃഷ്ണാ എനിക്കെന്തോ അവളെ ഫോട്ടോ കണ്ടപ്പോള്‍ തന്നെ ക്രഷ് അടിച്ചതാ.,എന്താ പറയാ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് വേണെമെങ്കില്‍ പറയാം.,എന്ത് ക്യൂട്ടാണ്അത്രയൊക്കെ സൗന്ദര്യമെ ഞാനും ആഗ്രഹിച്ചിട്ടുണ്ടൊള്ളു .,, ദേവന്‍റെ മെസ്സേജ് വായിച്ച് കൃഷ്ണക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു
”കൃഷ്ണ എന്താ ഒന്നും പറയാത്തത്ദേവന്‍ ചോദിച്ചു
അവനറിയായിരുന്നു കൃഷ്ണക്ക് നന്നായി കൊണ്ടിട്ടുണ്ടാകുമെന്ന്ദേവേട്ടന്‍ ഗായത്രിയെ നേരിട്ട് കണ്ടിട്ടൊന്നും ഇല്ലല്ലൊ.,”ഇല്ല നീ വേണം അവസരം ഉണ്ടാക്കി തരാന്‍. ദേവന്‍ പറഞ്ഞതും കൃഷ്ണക്ക് ദേഷ്യം വന്നുപക്ഷെ അവളത് പുറത്ത് കാട്ടിയില്ല
ഞാനതല്ല പറഞ്ഞ് വന്നത്.,ഗായത്രി ഫോട്ടോയില്‍ കാണുന്ന പോലെ ഒന്നുമല്ല എഡിറ്റട് ഫോട്ടോ ആണത്.,അതൊന്നും കുഴപ്പമില്ലെന്നെ.,
സൗന്ദര്യത്തിലൊന്നും കാര്യമില്ലല്ലൊ.,
കല്ല്യാണം കഴിഞ്ഞ് ഒന്ന് രണ്ട് പ്രസവമെല്ലാം കഴിയുമ്പോള്‍ മിക്കവാറും പഴയ സൗന്ദര്യമൊക്കെ പോകൂലെ എന്ന് കരുതി ആരെങ്കിലും സ്വന്തം ഭാര്യയെ വേണ്ടെന്ന് വെക്കോ ?
എന്‍റെ ജീവിതത്തില്‍ ഗായത്രി അല്ലാതെ മറ്റൊരു പെണ്ണില്ല., ദേവന്‍ പരമാവധി അവളെ ചൂടാക്കി മെസ്സേജ് അയച്ചു’പ്രസവോ ?കൃഷണ ആശ്ചര്യത്തോടെ ചോദിച്ചുപിന്നെ കല്ല്യാണം കഴിഞ്ഞാല്‍ പ്രസവിക്കൂലെ ? ദേവന് ചിരി വരുന്നുണ്ടായിരുന്നു’ഹാ ശെരി എന്നെ അമ്മ വിളിക്കുന്നുണ്ട് ഞാന്‍ പോകാണ്. കൃഷ്ണ നെറ്റ് ഒാഫാക്കി പോയി ദേവന്‍ വേഗം അവളെ ഫോണിലേക്ക് വിളിച്ചുകൃഷ്ണ അപ്പോള്‍ തന്നെ കട്ടാക്കിവീണ്ടും അവന്‍ അടിച്ചോണ്ടിരുന്നു’ഞാന്‍ കോള്‍ എടുക്കൂലെടാ പട്ടീ..,നീ ഗായത്രിയെ കെട്ടൂല.,എങ്ങാനും അവളെ കെട്ടിയാല്‍ ആദ്യരാത്രി പാലില്‍ വിഷം ചേര്‍ത്ത് രണ്ടിനേയും ഞാന്‍ കൊല്ലും.,
കൃഷ്ണ പിറു പിറുത്ത് തെക്ക് വടക്ക് നടന്നു
‘ദേവനെ പ്രേമിച്ച് വീഴ്ത്താന്ന് കരുതിയിട്ട് അവന്‍ വീണത് ഗായത്രീടെ മുന്നില്‍ അവന് എന്‍റെ കസിനെ തന്നെ വേണം പ്രേമിക്കാന്‍.,കൃഷ്ണ നിറഞ്ഞ് വന്ന കണ്ണുകളെ വാശിയോടെ തുടച്ച് മാറ്റിഅപ്പോയും ദേവന്‍റെ കോള്‍ അവളെ ഫോണിലേക്ക് വന്നോണ്ടിരിക്കാണ്കൃഷ്ണ ദേഷ്യത്തോടെ ഫോണെടുത്തു’എന്താ ? തന്നോട് പറഞ്ഞതല്ലെ എന്നെ അമ്മ വിളിക്കുന്നുണ്ടെന്ന്.,,എടുത്തില്ലെങ്കില്‍ അറിഞ്ഞൂടെ ഞാന്‍ ബിസിയാണെന്ന് ഒരു മര്യാദയും ഇല്ലാതെ ഇങ്ങനെ വിളിച്ചോണ്ട് നില്‍ക്കണോ ?
കൃഷണ അറിയാതെ അവന് നേരെ ചൂടായി’അതിന് താനന്തിനാടോ ചൂടാകുന്നെ ?ദേവന്‍ ചോദിച്ചതും കൃഷ്ണ ഒന്ന് ശ്വാസം വലിച്ച് കൂളായി
”സോറി ഞാന്‍ പെട്ടന്ന് അറിയാതെ.,ദേവേട്ടന്‍ എന്തിനാ വിളിച്ചെ ?കൃഷ്ണ സമാധാന പരമായി ചോദിച്ചു’ഞാന്‍ ഗായത്രിയെ കുറിച്ചറിയാന്‍.,ഗായത്രിയെ കുറിച്ച് എന്ത് അറിയാന്‍ അവളെ ആദാര്‍ നമ്പറും അക്കൗണ്ട് നമ്പറുമൊക്കെ വേണോ അതോ വീടും നാളും അറിയണോ ?
അതോ വേറെന്തെങ്കിലും അറിയണോ ? ഗായത്രിയെ കുറിച്ച് ചോദിച്ചതും കൃഷ്ണക്ക് വീണ്ടും ദേഷ്യം ഇരച്ച് കയറികൃഷ്ണ ഇങ്ങനെ ചൂടാകുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല., കൃഷ്ണക്ക് ഗായത്രിയെ ഇഷ്ടമല്ലെ അതോ ഞാനവളെ പ്രേമിക്കുന്നതില്‍ കൃഷ്ണക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ?ദേവന്‍ ചോദിച്ചു.
എ.. എനിക്കെന്ത് പ്രശ്നം.,ദേവേട്ടന്‍ ആരെ പ്രേമിച്ചാലും എനിക്കെന്താ അതൊക്കെ നിങ്ങളെ ഇഷ്ടമല്ലെ.,കൃഷണ ഉള്ളില്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു”ആണോ എന്നാ അവളെ നമ്പര്‍ ഒന്ന് തരോ ?’ഗായൂന്‍റെ സമ്മതമില്ലാതെ എനിക്ക് തരാന്‍ പറ്റില്ല.,കൃഷ്ണ തീര്‍ത്ത് പറഞ്ഞു ‘എന്താടോ പ്ലീസ് .,,’ഇല്ല ദേവേട്ടാ ഇനി എന്നോട് ചോദിക്കരുത്.,
”ശെരി തനിക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ ദേവന്‍ സംശയത്തോടെ ചോദിച്ചു’ഇല്ല എന്താ അങ്ങനെ ചോദിച്ചെ ?’ഒന്നുല്ല സാധാരണ കാണുമ്പോയെല്ലാം കൃഷ്ണ എന്നോട് നല്ല ചിരിയോടെയാണ് പെരുമാറാറ് ഞാന്‍ ഗായത്രിയെ കുറിച്ച് ചോദിച്ചത് മുതല്‍ കൃഷ്ണക്ക് എന്നോടെന്തോ ഇഷ്ടക്കേട് പോലെ .,
ദേവന്‍ ചോദിച്ചതും കൃഷ്ണ ഒന്ന് നിശ്വസിച്ചുഅത് ചേട്ടന് തോന്നുന്നതാ.,ദച്ചു എവിടെ കൃഷ്ണ വിഷയം മാറ്റാന്‍ നോക്കി’അവള് മുറിയില്‍ കാണും.,
എനിക്ക് കൃഷ്ണയെ നാളെ ഒന്ന് കാണണം.,ദേവന്‍ പറഞ്ഞതും കൃഷ്ണ സംശയത്തോടെ നിന്നു’എന്തിന് ?ഇനി ഗായത്രിയേയും കൂട്ടി വരേണ്ടി വരോ ?
അവള്‍ ജോലിക്ക് പോകുന്നതാണ്നാളെ ലീവ് കിട്ടില്ല.”അതല്ല എനിക്ക് തന്നെ തനിച്ച് കാണണം.,
ദേവന്‍ പറഞ്ഞതും കൃഷ്ണക്ക് വീണ്ടും സംശയങ്ങളായി’എന്തിന് ?ദച്ചൂനെയും കൂടെ കൂട്ടാവോ ?’എന്‍റെ പൊന്ന് കൊച്ചെ ഞാന്‍ പിടിച്ച് തിന്നത്തൊന്നും ഇല്ല.,ദച്ചു ഉണ്ടായാല്‍ എനിക്ക് തനിച്ച് സംസാരിക്കാന്‍ പറ്റോ ?നാളെ നീ ഫ്രീ അല്ലെ ബീച്ച് വരെ ഒന്ന് വരോ ?
ദേവന്‍ ചോദിച്ചു’വൈകീട്ട് വന്നാല്‍ പോരെ ?
‘രാവിലെ വാ വൈകീട്ട് ആള് കൂടുന്ന സമയമാണ്.,
അപ്പൊ ശെരി നാളെ മറക്കണ്ട ഞാന്‍ കാത്തിരിക്കും.,ദേവന്‍ ഇതും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തുഎന്നാലും എന്തിനാകും വരാന്‍ പറഞ്ഞത്.,
വേറെ എന്തിന് ഗായത്രിയെ കുറിച്ച് ചോദിച്ചറിയാന്‍.
ചത്താലും ഞാനവളെ നമ്പര്‍ തരൂല.,എന്‍റെ കൊക്കിന് ജീവന്‍ ഉണ്ടെങ്കില്‍ പ്രേമിക്കാന്‍ ഞാന്‍ സമ്മതിക്കൂല., കൃഷ്ണ മനസ്സില്‍ പറഞ്ഞു’ആ അലവലാതിക്ക് വിളിച്ച് നോക്കാംകൃഷ്ണ ദച്ചൂന് വിളിച്ചു’ഹലോ കൃഷ്ണ കൂട്ടീ..,ദച്ചു ഫോണെടുത്തു’കൃഷ്ണന്‍ കുട്ടി നിന്‍റെ അമ്മായിഅപ്പന്‍.,’കൃഷ്ണന്‍ കുട്ടിയല്ല കൃഷ്ണ കുട്ടി.,എന്താണ് മേഡം ഭയങ്കര ചൂടിലാണല്ലൊ.,
ദച്ചു ചിരിച്ചു’എല്ലാത്തിനും കാരണം നിന്‍റെ ചേട്ടനാ ആ ദേവന്‍.,അവന് എന്‍റെ കസിനെ തന്നെ വേണം പ്രേമിക്കാന്‍.,ഇത്ര സുന്ദരിയും സല്‍ സ്വഭാവിയും ആയ എന്നെ നിന്‍റെ ചേട്ടന് കണ്ണില്‍ പിടിക്കൂലെ.,
കൃഷ്ണ അമര്‍ഷത്തോടെ ചോദിച്ചു’നീ എന്തൊക്കെ പറയുന്നത് ‘നിന്‍റെ ദേവന്‍ എനിക്ക് എന്തിനാ മെസ്സേജ് അയച്ചതെന്നോ ?എന്‍റെ മാമന്‍റെ മോള്‍ ഗായത്രിയില്ലെ അവളെ സെറ്റാക്കി തരോന്ന് ചോദിക്കാന്‍.,എനിക്ക് പെരുത്ത് കയറുന്നുണ്ട്.,
നിന്നോട് എത്ര ദിവസായി ഞാന്‍ എന്‍റെ ഇഷ്ടമൊന്ന് ദേവനോട് പറയാന്‍ പറഞ്ഞിട്ട് നീ പറയാത്തത് കൊണ്ടാണ് ഇങ്ങനൊക്കെ സംഭവിച്ചത്.,
കൃഷ്ണ ഗൗരവത്തോടെ പറഞ്ഞു’അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പഴംചൊല്ല് പോലെ ആയല്ലൊ നിന്‍റെ കാര്യം.ദേവന് ഇഷ്ടം അല്ലെങ്കില്‍ പോട്ടെ ഞാന്‍ നിനക്ക് ദീപുനെ സെറ്റാക്കി തരാം.,
രണ്ടാളും ഒരു പോലെ അല്ലെ അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാവുന്നതെയൊള്ളു”പ്ഫാ..!!!
വെച്ചിട്ട് പോടീ.,കൃഷ്ണ ഫോണ്‍ വെച്ച് പോയതും ദച്ചു പൊട്ടി ചിരിച്ചു”പാവംദേവന്‍ നന്നായി പിരി കയറ്റിയിട്ടുണ്ട്.ദച്ചു ദേവന്‍റെ മുറിയിലേക്ക് പോയി
‘എന്‍റെ ദേവാ പാവം കൃഷ്ണക്കിട്ട് നല്ല പണി കൊടുത്തല്ലെഅവള് നല്ല ദേഷ്യത്തിലാണ്
എന്നെ വിളിച്ച് എന്തൊക്കെയോ പറഞ്ഞ് വെച്ചിട്ട് പോയി ഇപ്പൊ വേണെമെങ്കില്‍ കിടന്ന് കരയുന്നുണ്ടാകും.,
ദച്ചു ദേവന്‍റെ അടുത്തിരുന്നു”ഇതൊക്കെ ഒരു രസമല്ലെ.,നാളെ ബീച്ചിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട്.,
അവളെ റിയാക്ഷന്‍ നേരിട്ട് കാണണം.,വന്‍ പറഞ്ഞു
‘അല്ലാ ശെരിക്കും നീയെന്താ കൃഷ്ണയോട് പറഞ്ഞത് ഓഫ്നൈറ്റ്മോഡ് ദച്ചു ചോദിച്ചതും ദീപു അങ്ങോട്ട് വന്നുദേവന്‍ ഉണ്ടായത് രണ്ട് പേരോടും കൂടെ പറഞ്ഞു പിറ്റേന്ന് രാവിലെ ദേവന്‍ ഒരുങ്ങിയിറങ്ങിദീപു ഒാഫീസിലേക്കും’ഡാ ദേവാ നീ ഹാഫ് ഡേയാണ് ലീവ് പറഞ്ഞത്അവളെ കൂടെ കറങ്ങി തിരിഞ്ഞ് നടക്കാതെ ഉച്ചക്ക് ശേഷം ഒാഫീസിലേക്ക് വന്നേക്കണം.
ദീപു കാറെടുത്ത് പോയിദേവന്‍ ബൈക്കില്‍ കയറി മിററിലൂടെ മുഖം ഒന്ന് നോക്കി’മതിയെടാ.,എത്ര പൗഡറിട്ട് വെളുപ്പിച്ചാലും നിന്‍റെ മോന്തയല്ലെ ? ദച്ചു അവനെ കളിയാക്കി”ഈ മോന്ത കണ്ടിട്ട് തന്നെയല്ലെ നിന്‍റെ കൂട്ടുക്കാരി വീണത് അത് കൊണ്ട് വല്ലാതെ മോളെന്നെ നിരുത്സാഹപ്പെടുത്തേണ്ടഞാന്‍ പോയി എന്‍റെ കൊച്ചിനെ കണ്ടിട്ട് വരാം.,ദേവന്‍ ബൈക്കെടുത്ത് ബീച്ച് ലക്ഷ്യമാക്കി പോയി.എന്നാല്‍ കൃഷ്ണ അപ്പോയും കണ്ണാടിക്ക് മുന്നിലാണ്ദേവനെ ഇംപ്രസ് ചെയ്യിക്കാന്‍ സാരിയൊക്കെയാണ് ഉടുത്തത് സാരി കുറച്ച് ഇറക്കി ഉടുത്തേക്കാം.,എന്ത് കണ്ടിട്ടായാലും ദേവേട്ടനെ വീഴെത്തിയാല്‍ മതിയല്ലൊ.,കൃഷ്ണ നന്നായി ഒരുങ്ങി മുറി വിട്ടിറങ്ങി
*(തുടരും..)*

by