രചന – ശംസിയ ഫൈസൽ
”പറ്റില്ല.,!!
ദച്ചൂന്‍റെ വാശിക്ക് മുന്നില്‍ തോറ്റ് നന്ദു അമ്പലത്തിലേക്ക് വണ്ടിയോടിച്ചു
”ദച്ചൂ ഇങ്ങനൊരു കല്ല്യാണമാണോ നമ്മള്‍ ആഗ്രഹിച്ചത്
ഇങ്ങനൊരു സാഹസം ചെയ്താല്‍ ഇന്ന് വരെ കൂടെയുണ്ടായവരൊന്നും നാളെ കാണില്ല.,
നീ ഒന്ന് ചിന്തിച്ച് നോക്ക് എല്ലാവരേയും വെറുപ്പിച്ച് കല്ല്യാണം കഴിച്ചിട്ടെന്ത് നേടാനാ.,,
അമ്പലത്തിലേക്കുള്ള യാത്രയില്‍ നന്ദു ദച്ചൂനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു
”എനിക്കൊന്നും കേള്‍ക്കണ്ട.,
ഇത്രനാള്‍ അച്ഛന് വേണ്ടി കാത്തിരുന്നില്ലെ.,
ഇനി എനിക്ക് പറ്റില്ല.,,
ഏത് പാതിരാത്രി ആണെങ്കിലും നന്ദേട്ടന്‍റെ കൈ കൊണ്ടൊരു താലിയെന്‍റെ കഴുത്തില്‍ വീണാല്‍ പിന്നെയാരും എന്നെ കല്ല്യാണം കഴിക്കാന്‍ വരില്ലല്ലൊ.,
ദച്ചൂനോടിനി എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായ നന്ദു പിന്നൊന്നും മിണ്ടാന്‍ പോയില്ല
അമ്പലത്തിയതും ദച്ചു ആവേശത്തോടെ ചാടിയിറങ്ങി
താല്‍പര്യമില്ലാതെ നന്ദുവും ബൈക്കില്‍ നിന്നിറങ്ങി
”പെട്ടന്ന് കെട്ട് നന്ദേട്ടാ.,,
ദച്ചു നന്ദൂന്‍റെ കൈ പിടിച്ച് അമ്പലത്തിന്‍റെ മുന്നില്‍ പോയി നിന്ന് അവന് നേരെ കണ്ണടച്ച് കൈ കൂപ്പി നിന്നു
”എന്ത് കെട്ടാന്‍ ?
നന്ദൂന്‍റെ ചോദ്യം കേട്ട് ദച്ചു കണ്ണ് തുറന്നവനെ നോക്കി
”നന്ദേട്ടനെന്താ കളിക്കാ.,
നമ്മളെന്തിനാ ഇങ്ങോട്ട് വന്നത്.,
കല്ല്യാണം കഴിക്കാനല്ലെ
നോക്കി നിന്ന് സമയം കളയാതെ പെട്ടന്ന് താലി കെട്ട് .,,
ദച്ചൂന് ദൃതിയായി
”നീ പെട്ടന്ന് കല്ല്യാണം കഴിക്കാനൊക്കെ പറഞ്ഞാല്‍ ഞാനെവിടെന്ന് താലി കൊണ്ട് വരാനാ.,
അതും ഈ പാതിരാത്രി.,,
നന്ദൂന്‍റെ സംസാരം ദച്ചൂന് പിടിച്ചില്ല
”ഒാ..ഹോ എനിക്ക് വേണ്ടി ഒരു താലി ഒപ്പിക്കാന്‍ പോലും നന്ദേട്ടന് പറ്റില്ലല്ലെ.,,
എന്നോട് മുന്നെ പറഞ്ഞിട്ടുണ്ടല്ലൊ കൈയ്യിലുള്ള കുറച്ച് കുറച്ച് പൈസ കൂട്ടി വെച്ച് ഒരു കുഞ്ഞ് താലി വാങ്ങിയിട്ടുണ്ടെന്ന്.,,
എന്നിട്ടത് എവിടെ ?
അതോ എന്നോട് കള്ളം പറഞ്ഞതാണോ ?
രാത്രിയാണെന്നും അടുത്ത താമസിക്കുന്നവര്‍ കേള്‍ക്കുമോ എന്ന പേടിയൊന്നുമില്ലാതെ ദച്ചു അവന് നേരെ വലിയ ശബ്ദത്തില്‍ ദേഷ്യപ്പെട്ടതും നന്ദു പോക്കറ്റില്‍ നിന്നൊരു മഞ്ഞ ചരട് കൈയ്യിലെടുത്തു
ചരടില്‍ തൂങ്ങിയാടുന്ന ഒരു കുഞ്ഞ് താലിയും ഉണ്ടായിരുന്നു
അത് കണ്ടതും ദച്ചൂന്‍റെ മുഖം വിടര്‍ന്നു
നിറഞ്ഞ കണ്ണുകളോടെ താലി കെട്ടാനായി നന്ദൂന് മുന്നില്‍ തല കുനിച്ചു
നന്ദു താലി കെട്ടാനായി നിന്നതും ഒരു ബൈക്ക് അങ്ങോട്ട് വേഗത്തില്‍ വന്ന് നിര്‍ത്തി
ദച്ചു ഞെട്ടി കൊണ്ട് നോക്കുമ്പോള്‍ ദേവനും ദീപുവും
നന്ദു അവന്‍റെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ അവര്‍ക്ക് വിളിച്ച് കാര്യം പറഞ്ഞിരുന്നു
നന്ദൂന് ഇങ്ങനൊരു കല്ല്യാണത്തിന് ഒട്ടും താല്‍പര്യമില്ലായിരുന്നു
നന്ദു പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയുന്നത് കൊണ്ടാണ് ദച്ചൂനെ പിന്തിരിപ്പിക്കാന്‍ അവരെ വിളിച്ച് വരുത്തിയത്
”വൈകിപ്പിക്കേണ്ട പെട്ടന്ന് താലി കെട്ടിക്കോ ?
നന്ദു വിളിച്ചതാണെന്ന് ദച്ചു അറിയാതിരിക്കാന്‍ ദേവന്‍ നന്ദൂന് നേരെ ദേഷ്യത്തോടെ പറഞ്ഞ് ബൈക്കില്‍ നിന്നിറങ്ങി
”ദേവാ അത് പിന്നെ.,
ഇതെല്ലാത്തൊരു വഴി ഞങ്ങള്‍ക്ക് മുന്നിലില്ലായിരുന്നു.,
നന്ദു നിസ്സഹായത അഭിനയിച്ച് പറഞ്ഞതും ദച്ചു അതില്‍ വീണ് പോയി
”നന്ദേട്ടനെ വഴക്ക് പറയണ്ട.,,
എന്‍റെ നിര്‍ബന്ധം കൊണ്ടാണ്.,,
നന്ദു ഇല്ലാതെനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് നിങ്ങള്‍ക്കറിയില്ലെ.,,
നന്ദേട്ടന്‍ പോയാല്‍ ഉറപ്പായിട്ടും നമ്മുടെ അച്ഛന്‍ എന്‍റെ കല്ല്യാണം നടത്തും.,
എനിക്ക് പേടിയായിട്ടാ ഇങ്ങനൊക്കെ.,,
ദച്ചു പറഞ്ഞ് കഴിഞ്ഞപ്പോയേക്കും കരഞ്ഞ് പോയിരുന്നു
”അയ്യേ ദച്ചൂട്ടി കരയാണോ ?
അങ്ങനെ ഏതോ ഒരുത്തനെ കൊണ്ട് കെട്ടിക്കാന്‍ ചേട്ടമ്മാര് സമ്മതിക്കോ ?
മോള് ഒന്നും പേടിക്കണ്ട.,
അച്ഛനെ കൊണ്ട് രണ്ട് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ സമ്മതിപ്പിച്ചോളാം., എന്താ പോരെ?,
ദീപു ദച്ചൂനെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു
ദച്ചൂനെ വഴക്ക് പറയുന്നതിനേക്കാള്‍ അവളെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുന്നതാണ് നല്ലതെന്നവര്‍ക്കറിയായിരുന്നു
”അച്ഛന്‍ സമ്മതിക്കൂല എനിക്കുറപ്പാ.,
ഇത്രക്കാലം ആരൊക്കെ പറഞ്ഞ് നോക്കി.,
നന്ദേട്ടന്‍റെ വീട്ടില്‍ നിന്ന് പോലും വിളിച്ചിട്ട് പോലും സമ്മതിച്ചില്ലല്ലൊ.,
എന്‍റെ പ്രതീക്ഷയൊക്കെ പോയി.,,
ദച്ചു വിഷമത്തോടെ പറഞ്ഞതും ദേവനും കൂടെ ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു
രണ്ട് ചേട്ടമ്മാരെ നടുക്ക് ദച്ചു സങ്കടപ്പെട്ട് നില്‍ക്കുന്നത് നന്ദു നോക്കി നിന്നു
”ഞങ്ങള്‍ രണ്ട് ചേട്ടമ്മാര്‍ വിചാരിച്ചാല്‍ നടക്കാത്തതായി എന്തുണ്ട്.,,,
രണ്ടേ രണ്ട് ദിവസം കൊണ്ട് ദച്ചൂട്ടി നോക്കിക്കൊ അച്ഛന്‍ പൂര്‍ണ്ണ മനസ്സോടെ സമ്മതിക്കും.,,
ദേവനും കൂടെ പറഞ്ഞു
”ഉറപ്പാണോ ?
ദച്ചു കണ്ണീര് തുടച്ച് രണ്ട് പേരെയും നോക്കി
”ഉറപ്പ്.,
നന്ദൂ നീ വിട്ടോ ദച്ചു ഞങ്ങളെ കൂടെയാ.,,
നന്ദൂനെ പറഞ്ഞ് വിട്ട് ബൈക്കില്‍ ദേവന്‍റേയും ദീപൂന്‍റേയും നടുക്കിരുന്ന് മൂന്ന് പേരും വീട്ടിലേക്ക് പോയി
മൂന്നാളും വീട്ടിലെത്തി അകത്ത് കയറിയതും നേരെ വന്ന് പെട്ടന്ന് അച്ഛന്‍റെ മുന്നിലേക്ക്
”മൂന്നാളും എവിടെ പോയതാ.,,
പാതിരാത്രി ഈ പെണ്‍കൊച്ചിനെ കൊണ്ട് പുറത്ത് പോകരുതെന്ന് പറഞ്ഞതല്ലെ ഞാന്‍.,,
അച്ഛന്‍ ഗൗരവത്തോടെ അവരെ ചോദ്യം ചെയ്തു
”അച്ഛന്‍ എന്തറിഞ്ഞിട്ടാ.,,
അച്ഛന്‍റെ മോള്‍ ആരും അറിയാതെ വീട്ടില്‍ നിന്ന് ഇറങ്ങി പോയതാ.,
അച്ഛന്‍ ഇനിയും നന്ദൂന്‍റെ കാര്യത്തില്‍ വാശി പിടിച്ചാല്‍ ദച്ചൂനെ ഇന്നത്തെ പോലെ കിട്ടിയെന്ന് വരില്ല.,
ഇത് തന്നെ ബസ് ഡ്രൈവറായ എന്‍റെ കൂട്ടുക്കാരന്‍ ബസ് സ്റ്റോപ്പില്‍ നിന്ന് ദച്ചൂനെ കണ്ട് ഞങ്ങളെ വിളിച്ചത് കൊണ്ട് രക്ഷപ്പെട്ടു.,
ഇല്ലെങ്കില്‍ ഈ പാതിരാത്രി ആര് അറിയാനാ.,
ദീപു ഒന്ന് ഇട്ട് നോക്കി
കാര്യം നേടണമെങ്കില്‍ കുറച്ച് അഭിനയിക്കേണ്ടി വരുമെന്ന് അറിയുന്നത് കൊണ്ട് ദച്ചുവും ശെരിയെന്ന് മട്ടില്‍ നിന്നു
”അച്ഛന്‍റെ വാശിയൊന്ന് മാറ്റി വെച്ച് നല്ലവണ്ണം ആലോചിക്കു.,
ഇതിന് മുമ്പ് അച്ഛന്‍ അറിയാത്തൊരു കാര്യം ഈ വീട്ടില്‍ നടന്നിട്ടുണ്ട്
ദച്ചു ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യാന്‍ നോക്കിയിരുന്നു.,
അന്നും എന്തോ ഭാഗ്യത്തിന് ആ നേരത്ത് ദീപു അവളെ മുറിയില്‍ എത്തിയത് കൊണ്ട് രക്ഷപ്പെട്ടു.,,
അവള്‍ക്ക് ഇഷ്ടപ്പെട്ടത് നടത്തി കൊടുക്കല്ലെ നല്ലത്,
എന്തായാലും നന്ദൂനേക്കാള്‍ നല്ലൊരു ബന്ധമൊന്നും ദച്ചൂന് കിട്ടാന്‍ പോകുന്നില്ല.,,
ദേവനും കൂടെ പറഞ്ഞതും ദച്ചു അച്ഛനെ ഇടം കണ്ണിട്ട് നോക്കി
അച്ഛനൊന്നും മിണ്ടുന്നില്ലായിരുന്നു
”അച്ഛനൊന്നും പറഞ്ഞില്ല.,,
ദീപു അച്ഛനെ നോക്കി
”മൂന്നാളും പോയി കിടന്നുറങ്ങ്.,,
അവളെ ഒറ്റക്ക് കിടത്തേണ്ട.,
മൂന്നാളും ഒരുമിച്ച് ഉറങ്ങിയാല്‍ മതി.,
കേട്ടല്ലൊ.,,
ഇതും പറഞ്ഞ് അച്ഛന്‍ മുറിയിലേക്ക് പോയി
”എന്നാലും തന്തക്ക് സമ്മതിക്കാന്‍ വയ്യ,
അച്ഛന്‍ പോയതും ദച്ചു പറഞ്ഞത് കേട്ട് ദേവനും ദീപുവും പെട്ടന്നവളെ വായ പൊത്തി മുകളിലേക്ക് കൊണ്ട് പോയി
”വിടെന്നെ.,,
ദച്ചു മുറിയിലെത്തിയതും ശക്തിയില്‍ അവരെ കൈ പിടിച്ച് മാറ്റി
”എന്‍റെ പൊന്ന് കുഞ്ഞെ ഒരു വിതം കള്ളങ്ങളൊക്കെ പറഞ്ഞ് ഞങ്ങള്‍ സമ്മതിപ്പിക്കാന്‍ നോക്കുന്നതിനിടക്ക് നിന്‍റെ ഒറ്റ ഡയലോഗ് കൊണ്ട് എല്ലാം നശിച്ച് പോയേനെ.,
നീ വായ തുറക്കണ്ട.,,
അച്ഛനെ കൊണ്ട് ഞങ്ങള്‍ സമ്മതിപ്പിച്ചോളാം.,,
പ്ലീസ്,,
ദേവന്‍ ദച്ചൂന് നേരെ കൈ കൂപ്പി
അവര് പറഞ്ഞ പോലെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അച്ഛന്‍ പച്ചക്കൊടി കാണിച്ചു
അതോടെ ദച്ചൂനും നന്ദൂനും സ്വര്‍ഗം കിട്ടിയ ഫീലായിരുന്നു
രണ്ട് കുടുംബത്തിനും സന്തോഷമായി
”അല്ല അച്ഛാ.,
നിങ്ങള്‍ക്കിത് എന്ത് വാശിയായിരുന്നു.,,
എന്താ എന്‍റെ നന്ദേട്ടനൊരു കുറവ്.,
ഇത്ര സല്‍ഗുണ സമ്പന്നനായ ചെര്‍പ്പക്കാരന്‍ ഈ കേരളത്തില്‍ വേറെയുണ്ടോ ?
പുറത്ത് പത്രം വായിച്ചിരിക്കുന്ന അച്ഛനെ നോക്കി ദച്ചു അധികാരത്തോടെ ചോദിച്ചു
”നിനക്കുള്ള ചെര്‍ക്കനെ തമിഴ്നാടില്‍ നിന്ന് ഇറക്കാനായിരുന്നു എന്‍റെ പ്ലാന്‍.,
അല്ല പിന്നെ ഒന്ന് കാല്‍ നീട്ടി തന്നൂ എന്ന് കരുതി തോളില്‍ കയറല്ലെ.,
അച്ഛന്‍ പറഞ്ഞത് കേട്ട് ദച്ചു ചമ്മിയ ചിരി ചിരിച്ചു
അങ്ങനെ നന്ദൂന് പോകാനുള്ള ദിവസമടുത്തു
കല്ല്യാണം വാക്കാല്‍ ഉറപ്പിച്ചു.,,
അതോടെ അധികാരത്തോടെ രണ്ട് പേരും ചുറ്റി നടന്നു
നന്ദൂന് പോകാനായത് കൊണ്ട് ആരും അത് എതിര്‍ത്തതുമില്ല
ലണ്ടനിലേക്ക് പോകാനുള്ള രണ്ട് ദിവസം മുമ്പ് തന്നെ ദച്ചു കരച്ചില് തുടങ്ങിയിരുന്നു
ദച്ചൂന്‍റെ സങ്കടം കണ്ട് നന്ദൂന് പോകാതിരുന്നാലോന്ന് വരെ തോന്നി.,
പിന്നെ നന്ദൂന്‍റെ ഡ്രീം ജോബായത് കൊണ്ട് പോകാന്‍ തന്നെ തീരുമാനിച്ചു
അങ്ങനെ പോകാനുള്ള ദിവസമെത്തി
”നോക്ക് മന്‍ഷ്യ നിങ്ങളെ മകളിത് കരഞ്ഞ് അസുഖം വരുത്തി വെക്കും.,,
ദച്ചൂന്‍റെ അമ്മ അച്ഛനോട് പരാതി പറഞ്ഞു
”നീ ദച്ചൂനെ വിളിച്ച് കൊണ്ട് വാ.,,
എനിക്കൊന്ന് അവളോട് സംസാരിക്കാനുണ്ട്.,,
അച്ഛന്‍ അമ്മയെ കൊണ്ട് ദച്ചൂനെ വിളിപ്പിച്ചു
*(തുടരും..)*