22/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 107

രചന – ശംസിയ ഫൈസൽ

ദച്ചു ചിരിയോടെ മിററിലൂടെ അപ്പനെ കണ്ണ് ചിമ്മി കാണിച്ചു

അപ്പോയേക്കും അടുത്തുള്ള ഹോസ്പിറ്റലിലെത്തി

ഡോക്ടറെ കാണിച്ച് വേദനക്കൊരു സൂചിയും അടിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്

തിരിച്ച് പോകും വഴി ദച്ചൂന്‍റെ അച്ഛനെ മെഡിക്കല്‍ ഷോപ്പില്‍ ഇറക്കി കൊടുത്തതിന് ശേഷമാണ് വീട്ടിലേക്ക് പോയത്

”ഹോസ്പിറ്റലിലേക്ക് എങ്ങനെ പോയ കൊച്ചാ.,
ഒരു ഇഞ്ചെക്ഷന്‍ വെച്ചതും ആള് പഴയതിലും ഉഷാറായല്ലൊ.,,

ദച്ചു നടന്ന് വീട്ടിലേക്ക് കയറുന്നത് കണ്ട് അപ്പന്‍ പറഞ്ഞു

”ഈ സന്തോഷത്തില്‍ ഭക്ഷണം കഴിച്ചിട്ട് പോകാം അപ്പാ.,,

അകത്തേക്ക് കയറാന്‍ മടിച്ച് പുറത്ത് തന്നെ നില്‍ക്കുന്ന അപ്പനെ നോക്കി ദച്ചു പറഞ്ഞു

”വേണ്ട ദച്ചൂ..,
എനിക്ക് രണ്ട് മൂന്ന് സ്ഥലം വരെ പോകാനുണ്ട്.,,

അപ്പന്‍ പോകാന്‍ ദൃതി കാണിച്ചു

”അയ്യോ അത് പറ്റില്ല.,,
ഇന്ന് കഴിച്ചിട്ട് പോയാല്‍ മതി.,,

ദച്ചൂന്‍റെ അമ്മയും നിര്‍ബന്ധിപ്പിച്ചു

”സമയം ഇല്ലാഞ്ഞിട്ടാ.,
തീര്‍ച്ചയായും ഒരു ദിവസം ഞാന്‍ കഴിക്കാന്‍ വരാം.,,

അപ്പന്‍ വേഗം കാറിലേക്ക് കയറി

ദച്ചു മെല്ലെ സ്റ്റെപ്പ് കയറി മുറിയിലേക്ക് പോയി

വേദന ഉണ്ടെങ്കിലും നടക്കാന്‍ പറ്റിയത് തന്നെ ദച്ചൂന് സമാധാനമായിരുന്നു

”ദച്ചൂ..,,

മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറാന്‍ നിന്നപ്പോയാണ് അപ്പന്‍റെ ശബ്ദം കേട്ടത്

കാറെടുത്ത് പോയ അപ്പനെ കണ്ട് ദച്ചു ഒന്ന് സംശയിച്ചു

”’എന്‍റെ ഫോണ്‍ കാണുന്നില്ല.,
മക്കളെ മുറിയിലുണ്ടോന്ന് നോക്കിക്കെ.,,

അപ്പന്‍ പറഞ്ഞതും ദച്ചു മുറിയിലേക്ക് കയറി നോക്കുമ്പോള്‍ നിലത്ത് വീണ് കിടക്കുന്നു

”ഇതാ അപ്പാ.,
താഴെ വീണ് കിടപ്പായിരുന്നു.,
ഭാഗ്യത്തിന് പൊട്ടിയിട്ടില്ല.,,

ദച്ചു ഫോണ്‍ തിരിച്ചും മറിച്ചും നോക്കി അപ്പന് കൊടുത്തു

”ഹോസ്പിറ്റലില്‍ പോകാന്‍ മോളെ കൈയ്യില്‍ എടുത്തപ്പോള്‍ വീണതാകും.,

അപ്പന്‍ ഫോണ്‍ ഷര്‍ട്ടിന്‍റെ പോക്കറ്റിലിട്ടു

”പിന്നെ ദച്ചൂ മോള് മറ്റെ ഹരിയെ കാണാറുണ്ടോ ?

അപ്പന്‍ പെട്ടന്ന് ഹരിയുടെ കാര്യം ചോദിച്ചതും ദച്ചു ഒന്ന് പതറി

”അത് പിന്നെ അപ്പാ ഒരേ നാട്ടുക്കാരല്ലെ ഇടകൊക്കെ പുറത്തിറങ്ങുമ്പോള്‍ കാണാറുണ്ട്.,,

ദച്ചു കൂടുതലൊന്നും പറഞ്ഞില്ല

”അവനെ ശ്രദ്ധിക്കണം.,
നീ അവിടെ വീട്ടിലാണെങ്കില്‍ ഇത്ര പേടി ഇല്ലായിരുന്നു.,
ഒറ്റക്കൊന്നും അവന്‍റെ മുന്നില്‍ പോയി പെടാതെ നോക്കണം.,,
എപ്പോയും പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം.,
കേട്ടല്ലൊ.,

അപ്പന്‍ ഉപദേശിക്കും വിധം പറഞ്ഞു

”പേടിക്കൊന്നും വേണ്ട അപ്പാ.,
ഇവിടെ ചേട്ടമ്മാരൊക്കെ ഇല്ലെ.,
ഞാന്‍ കോളേജിലേക്ക് മനൂന്‍റെ കൂടയല്ലെ പോകാറ്.,
ഹരി അപ്പന്‍ വിചാരിക്കുന്ന അത്ര പ്രശ്നക്കാരന്‍ ഒന്നുമല്ല.,,

അപ്പന്‍ പേടിക്കാതിരിക്കാന്‍ വേണ്ടി ദച്ചു പറഞ്ഞു

”അവന്‍ പ്രശ്നക്കാരന്‍ തന്നെയാണ്.,,
ജയില്‍ നിന്നിറങ്ങി എന്‍റെ അടുത്ത് വന്ന് വളരെ മോശായാണ് പെരുമാറിയത്.,,
പ്രായത്തിന് മൂത്തയാള്‍ എന്ന പരിഗണന പോലും അവനില്ല.,
എന്നാ ഭീഷണി ആയിരുന്നെന്നോ
ഞാനത് അപ്പോള്‍ തന്നെ സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞു.,
കേസൊന്നും ആക്കിയിട്ടില്ല എസ് ഐ പരിചയക്കാരന്‍ ആയത് കൊണ്ട് ഒന്ന് സൂചിപ്പിച്ചു.,
ഹരീടെ അടുത്ത് നിന്ന് എന്ത് മോശം അനുഭവം ഉണ്ടായാലും എന്നെ വിളിച്ച് പറയണം.,
ജീവിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ജയിലില്‍ തന്നെ പോയി കിടക്കട്ടെ അവന്‍.,,

അപ്പന്‍ നല്ല ചൂടിലാണ്

”ഇത് വരെ പ്രശ്നമൊന്നും ഇല്ല.,
ഇനി ഉണ്ടായാല്‍ തന്നെ ആദ്യം അപ്പനെ വിളിച്ച് പറഞ്ഞേക്കാം.,,

ദച്ചു ചിരിച്ചതും അപ്പന്‍ ചെറു ചിരിയോടെ അവളെ ചുമലിലൊന്ന് തട്ടി അവളോട് യാത്ര പറഞ്ഞ് പോയി

അപ്പന്‍ പോയതും ദച്ചു വേഗം വാതിലടച്ച് അവളെ ഫോണെടുത്തു

അര്‍പ്പണ അയച്ച മെസ്സേജ് എന്താണെന്നറിയാനുള്ള കൗതുകം ദച്ചൂനുണ്ടായിരുന്നു

ഫോണ്‍ തുറന്നപ്പോള്‍ തന്നെ കാണുന്നത് നന്ദൂന്‍റെ ആറ് മിസ്സ് കോള്‍ വന്ന് കിടക്കുന്നതാണ്

ദച്ചു പെട്ടന്ന് തിരിച്ച് വിളിച്ചു.,
ആദ്യം വിളിച്ചപ്പോള്‍ എടുത്തില്ലെങ്കിലും രണ്ടാമത് വിളിച്ചതും നന്ദു എടുത്തു

”ഹ്മ്.. എന്താ ?
എടുത്ത ഉടനെ ഹലോ എന്ന് പോലും പറയാതെയുള്ള കടുപ്പിച്ചുള്ള അവന്‍റെ ചോദ്യം കേട്ട് ദച്ചു ഒന്ന് ശങ്കിച്ചു

”നന്ദേട്ടാ.,
ഫോണ്‍ അടിച്ചത് ഞാന്‍ അറിഞ്ഞില്ലായിരുന്നു.,,

”എങ്ങനെ അറിയാനാ വല്ലവനേയും വായീനോക്കി നടക്കാവും.,
എത്ര തവണ ഞാന്‍ വിളിച്ചു.,
ഒരു വട്ടമെങ്കിലും നീ എടുത്തോ ?
ഇങ്ങനെയാണെങ്കില്‍ ഒരു അത്യാവിശ്യ കാര്യത്തിന് പോലും നിന്നെ വിളിച്ചാല്‍ കിട്ടില്ലല്ലൊ.,,

നന്ദു നല്ല ദേഷ്യത്തിലാണെന്ന് ദച്ചൂന് മനസ്സിലായി

”റിംങ് ചെയ്യുന്നത് കേട്ടാല്‍ ഞാന്‍ എടുക്കില്ലെ നന്ദേട്ടാ.,
ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നു.,

”പഠിക്കാന്‍ ലീവെടുത്ത് നാട് മുയുവന്‍ തെണ്ടി നടക്കാണോ നീ ?
എത്രയും പെട്ടന്ന് ബാഗ് പാക്ക് ചെയ്ത് എന്‍റെ വീട്ടിലേക്ക് പൊയ്ക്കോ.,,
മതി നിന്‍റെ വീട്ടിലുള്ള പൊറുതി.,,

നന്ദു ആവിശ്യമില്ലാതെ പൊട്ടിതെറിക്കുന്നത് ദച്ചൂന് ഇഷ്ടപ്പെട്ടില്ല

”കാര്യം അറിയാതെ ഇങ്ങനെ കത്തി കയറേണ്ട ആവിശ്യമൊന്നും ഇല്ല.,,
ഞാന്‍ ഹോസ്പിറ്റലില്‍ പോയതായിരുന്നു.,,
ഫോണ്‍ എടുക്കാന്‍ വിട്ട് പോയി.,,
അത്ര അര്‍ജന്‍റാണെങ്കില്‍ അമ്മയുടെ ഫോണിലേക്ക് അടിക്കായിരുന്നില്ലെ.,,

ദച്ചു ഹോസ്പിറ്റലെന്ന് പറഞ്ഞതും നന്ദു ഒന്ന് സ്റ്റെക്കായി

”ഹോസ്പിറ്റലിലേക്കോ ?
എന്തിന്.,

”ചെറുതായിട്ടൊന്ന് വീണു.,,
അതാ ഇന്ന് കോളേജില്‍ പോകാതിരുന്നെ.,,
അപ്പനിവിടെ വന്നിരുന്നു.,,
എനിക്ക് നടക്കാന്‍ പറ്റാത്തത് കൊണ്ട് അപ്പനാ ആശുപത്രിയില്‍ കൊണ്ട് പോയത്.,
നന്ദേട്ടന്‍ വെപ്രാളപ്പെടുകയൊന്നും വേണ്ട ഇപ്പൊ കുഴപ്പൊന്നുല്ല.,,
വേദനക്കുള്ള ഇഞ്ചെക്ഷന്‍ എടുത്തു.,,

ദച്ചു പറഞ്ഞ് നിര്‍ത്തി

”എന്നിട്ട് നീയെന്താ നേരത്തെ വിളിച്ചപ്പോള്‍ എന്നോട് പറയാതിരുന്നത് ?

”അത് പിന്നെ നന്ദേട്ടനെ വെറുതെ പേടിപ്പിക്കേണ്ടെന്ന് കരുതിയാ.,,
പിന്നെയ് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.,
ഇങ്ങനെ കാര്യം അറിയാതെ പൊട്ടിതെറിക്കുന്നത് നല്ല കാര്യമൊന്നും അല്ല.,,

ദച്ചു സമാധാനപരമായി പറഞ്ഞു

”നിനക്കത് പറയാം.,
ഇവിടെ കിടന്ന് തീ തിന്നത് ഞാനാ.,
കഴിഞ്ഞ പ്രാവിശ്യം നീ എന്നെ വേണ്ടെന്ന് വെച്ചത് ആദ്യം എന്‍റെ കോള്‍ അറ്റന്‍റ് ചെയ്യാതെ ആയിരുന്നു.,
നീ ഫോണെടുക്കാതിരുന്നതും എന്‍റെ നല്ല ജീവന്‍ അങ് പോയി,,

നന്ദൂന്‍റെ പേടിയോടെയുള്ള സംസാരം കേട്ട് ദച്ചു അറിയാതെ ചിരിച്ച് പോയി

”മനുഷ്യനെ പേടിപ്പിച്ചിട്ട് നീ ഇരുന്ന് ചിരിക്കെടീ.,,

നന്ദു പറഞ്ഞതും ദച്ചു വീണ്ടും ചിരിച്ചു

”ഹ്മ്..,, പിന്നെയ് ഒരാള്‍ ഇവിടെ എത്തിയിട്ടുണ്ട്.,
ഞാന്‍ ഫോണ്‍ കൊടുക്കാം.,
കുറേ നേരമായി നിന്നോട് സംസാരിക്കാന്‍ വേണ്ടി എന്നെ ചുറ്റി പറ്റി നില്‍ക്കുന്നു.,,

നന്ദു പറഞ്ഞത് ആരുടെ കാര്യമാണെന്ന് ദച്ചൂന് ഊഹിക്കാവുന്നതെ ഒള്ളായിരുന്നു

”അപ്പു ചേച്ചിയല്ലെ ഞാനും കാത്തിരിക്കായിരുന്നു സംസാരിക്കാന്‍.,,

ദച്ചു ആക്കി പറഞ്ഞു

”ഹലോ ദച്ചൂ..,,
സുഖാണോ ?
ഞാനിതാ നന്ദൂന്‍റെ അടുത്ത് എത്തി.,,

അര്‍പ്പണയുടെ ശബ്ദം കേട്ടതും ദച്ചു പല്ല് കടിച്ചു

”സേഫ് ആയി എത്തിയല്ലെ.,
സന്തോഷം.,
നന്ദേട്ടന്‍ കൂടെ ഉണ്ടായത് കൊണ്ട് പേടിക്കാനൊന്നും ഇല്ലല്ലൊ അല്ലെ ?.

ദച്ചൂന്‍റെ വാക്കിലെ പരിഹാസം അര്‍പ്പണക്ക് മനസ്സിലാകുന്നുണ്ടായിരുന്നു

”എന്ത് പേടി എന്‍റെ നന്ദൂന്‍റെ കൂടെ അല്ലെ.,
അവനുണ്ടെങ്കില്‍ എത്ര വേണമെങ്കിലും ഒരു ടെന്‍ഷനും ഇല്ലാതെ ഹാപ്പിയായി ഇവിടെ ലണ്ടനില്‍ നില്‍ക്കാം.,,

അര്‍പ്പണയുടെ സംസാരം തനിക്കിട്ടുള്ള താങ്ങാണെന്ന് അവള്‍ക്ക് തന്നെ മനസ്സിലായി

”എന്നാ പിന്നെ ഞാനും അങ്ങോട്ട് വന്നേക്കാം അപ്പു ചേച്ചിക്ക് കൂടുതല്‍  സന്തോഷം ആകട്ടെ ?

ദച്ചു പറഞ്ഞതും അര്‍പ്പണയുടെ ചിരി മാഞ്ഞു

”ദച്ചൂ.., എക്സാം കഴിഞ്ഞ് നീയും വാ.,
നമുക്ക് മൂന്ന് പേര്‍ക്കും ഇവിടെ അടിച്ച് പൊളിക്കാം.,,

നന്ദു അര്‍പ്പണയില്‍ നിന്ന് ഫോണ്‍ വാങ്ങി ദച്ചൂനോട് പറഞ്ഞു

”എന്തായാലും വരാം നന്ദേട്ടാ.,
എക്സാമൊന്ന് കഴിഞ്ഞ് കിട്ടാന്‍ ഞാനും കാത്തിരിക്കാണ്.,
അപ്പു ചേച്ചി ഉള്ളത് കൊണ്ടാണ് അങ്ങോട്ട് വരാന്‍ കൂടുതല്‍ താല്‍പര്യം.,

ദച്ചു പറയുന്നതൊന്നും അര്‍പ്പണക്ക് ഒട്ടും പിടിക്കുന്നില്ലായിരുന്നു

നന്ദു കൂടെ ഉള്ളത് കൊണ്ട് അര്‍പ്പണ ദേഷ്യം കടിച്ച് പിടിച്ചു

”സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ നിനക്ക് ഇവിടെ ജോലി നോക്കാം.,
അതിനെ പറ്റി നമുക്ക് പിന്നെ സംസാരിക്കാം ഞാന്‍ അപ്പൂന് ഫോണ്‍ കൊടുക്കാണ് നിങ്ങള് സംസാരിക്ക് ഞാനൊന്ന് ബാത്ത് റൂമില്‍ പോയി വരാം.,,

നന്ദു ഫോണ്‍ അര്‍പ്പണക്ക് കൊടുത്ത് പോയതും അവളൊന്ന് ഊറി ചിരിച്ച് ഫോണ്‍ കാതോട് ചേര്‍ത്തു

ദച്ചുവും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കാത്തിരിക്കായിരുന്നു

*(തുടരും…)*