രചന – ശംസിയ ഫൈസൽ
ഇത്രപെട്ടന്ന് പോകുന്നത് ദച്ചു പ്രതീക്ഷിച്ചത് പോലുമില്ല
അവളെ നെഞ്ചിലൊരു ഭാരം വന്ന് നിന്നു
തൊണ്ട കുഴി വറ്റി വരണ്ടു
ദച്ചു ഒന്ന് ഉമിനീരിറക്കി ചുമര് ചാരി നിന്നു
ദച്ചൂന്‍റെ മാറ്റം കണ്ട് അമ്മ ഒന്ന് സംശയിച്ചു
”മോളേ..,,
അമ്മ ഗ്യാസടുപ്പിന്‍റെ തീ കുറച്ച് വെച്ച് ദച്ചൂന് നേരെ തിരിഞ്ഞ് വിളിച്ചു
എന്നാ ദച്ചു അത് കേള്‍ക്കുന്നെ ഉണ്ടായിരുന്നില്ല
അവളെ ചെവിയില്‍ മുഴങ്ങി കേട്ട് കൊണ്ടിരിക്കുന്നത് നന്ദു തിരിച്ച് പോകുന്നത് മാത്രമായിരുന്നു
”മോളെ..,,
അമ്മ ദച്ചൂന്‍റെ അടുത്ത് വന്ന് അവളെ ചുമലിലൊന്ന് തട്ടി
”ഹാ.. അമ്മാ..,,
ദച്ചു ഒന്ന് ഞടുക്കത്തോടെ അമ്മയെ നോക്കി
”മോള്‍ക്ക് പെട്ടന്ന് എന്ത് പറ്റി ,
നന്ദു പോകുന്നത് അറിഞ്ഞിരുന്നില്ലെ ?
അമ്മ സംശയത്തോടെ ചോദിച്ചു
”ഹാ പക്ഷെ ഇത്ര പെട്ടന്ന് .,,
ദച്ചൂന്‍റെ കണ്ണൊന്ന് നിറഞ്ഞു
”ആണോ ?
സാരല്ല്യാ നന്ദു പെട്ടന്ന് വരുട്ടോ ?
അവന്‍റെ ജോലി കാര്യമല്ലെ പോയല്ലെ പറ്റൂ..,,
മോള് മുറിലയിലേക്ക് ചെന്ന് ഫ്രഷായി വാ
അമ്മ ചായ എടുത്ത് വെക്കാം.,,
അമ്മ ദച്ചൂനോട് പറഞ്ഞതും ദച്ചു ഒന്ന് മൂളി അടുക്കളയില്‍ നിന്ന് മുറിയിലേക്ക് പോയി
ദച്ചു പോകുന്നത് സങ്കടത്തോടെ ഒന്ന് നോക്കി നെടുവീര്‍പ്പോടെ അമ്മ പണിയിലേക്ക് തന്നെ തിരിഞ്ഞു
”’അമ്മാ.. എന്‍റൊരു കൂട്ടുക്കാരന്‍ വന്നിട്ടുണ്ട് ചായ എടുക്കാവോ ?
നന്ദു അടുക്കളയിലേക്ക് വന്നപ്പോ അമ്മ അച്ചാറുണ്ടാക്കി ചൂടൊന്ന് ആറാനായി അടുപ്പില്‍ നിന്ന് മാറ്റി വെക്കായിരുന്നു
നന്ദൂന്‍റെ ശബ്ദം കേട്ട് അമ്മ കൈയ്യിലെ നനവ് മാക്സിയില്‍ തുടച്ച് ഗൗരവത്തോടെ അവന് നേരെ തിരിഞ്ഞു
”എന്താണ് എന്‍റെ പോരാളിയുടെ മുഖത്ത് ഇത്ര ഗൗരവം ?
നന്ദു അമ്മേടെ കവിളിലൊന്ന് നുള്ളി
”പോടാ..!!
അമ്മ നന്ദൂന്‍റെ കൈയ്യിനിട്ടൊരു അടി
കൊടുത്തു
”ആ..ഹ് എന്താ അമ്മാ..,,
ചായ ഉണ്ടാക്കാന്‍ പറ്റൂലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ.,,
നന്ദു കൈ ഒന്ന് ഉഴിഞ്ഞ് അമ്മയെ നോക്കി
”നിനക്ക് എല്ലാം കുട്ടി കളിയാ.,,
എന്താ നിന്‍റെ ഉദ്ദേശം
ഇത്ര വലിയ പോത്തായിട്ടും നന്നാവണം എന്നുള്ള ചിന്തയില്ലെ.,,
ശരീര വളര്‍ച്ച ഉണ്ടായിട്ട് കാര്യമില്ല.,,
തലക്ക് അകത്ത് ആള്‍ താമസം വേണം.,,
അമ്മ നന്ദൂനെ ഒാരോന്ന് പറഞ്ഞ് വഴക്ക് പറയാന്‍ തുടങ്ങി
”ഹെയ് എന്തോന്നിത് മാതാജീ.,,
എവിടെ പറഞ്ഞ് കയറി പോകുന്നെ.,
ബുദ്ധി ഇല്ലാഞ്ഞിട്ടാണോ പഠിച്ച് ആഗ്രഹിച്ച ജോലി ഞാന്‍ നേടി എടുത്തത്
അതും ലണ്ടനില്‍.,,
നന്ദു കുറച്ച് അഹങ്കാരത്തോടെ പറഞ്ഞു
”ഡാ ചെര്‍ക്കാ പഠിക്കാനുള്ള ബുദ്ധി മാത്രം
പോരാ.,
വിവേകം വിവരം തിരിച്ചറിവ് ബോധം ഇതൊക്കെ വേണം
ഇതൊന്നും നിനക്ക് ഒട്ടും ഇല്ല,,
അമ്മ നന്ദൂനെ തുറിച്ച് നോക്കി
”എന്‍റെ പൊന്നേ.. ശെരി ഞാന്‍ മണ്ടന്‍ തന്നെ.,
ഇപ്പോ അമ്മേടെ പ്രശ്നം എന്താ?
നന്ദു അല്പം സീരിയസ്സായി ചോദിച്ചു
”നീ ദച്ചൂനോട് മറ്റന്നാള്‍ പോകുന്ന വിവരം പറഞ്ഞില്ലെ.,
ഇപ്പൊ ഞാന്‍ പറഞ്ഞപ്പോയാ ആ കൊച്ച് അറിഞ്ഞത് പോലും.,
പാവം മനസ്സ് തകര്‍ന്നാ ഇവിടെന്ന് പോയത്.,,
അമ്മ പറഞ്ഞതും നന്ദൂനും ദച്ചൂനോട് മറച്ച് വെച്ചത് തെറ്റായി പോയെന്ന് തോന്നി
”അത് അമ്മാ മനപൂര്‍വ്വം മറച്ച് വെച്ചതല്ല.,
നേരത്തെ അറിഞ്ഞ് വിഷമിപ്പിക്കണ്ടല്ലോന്ന് കരുതിയാ.,,
നന്ദു തന്‍റെ തെറ്റ് തിരുത്താന്‍ ശ്രമിച്ചു
”ഇതാ പറഞ്ഞെ നിനക്ക് അഞ്ച് പൈസേടെ ബുദ്ധി ഇല്ലെന്ന്.,
വേഗം ആ കൊച്ചിനെ പോയി ആശ്വസിപ്പിക്കാന്‍ നോക്ക്.
അമ്മ പറഞ്ഞു
”എന്നാ അമ്മ സിറ്റ് ഒൗട്ടില്‍ എന്‍റെ കൂട്ടുക്കാരന്‍ നില്‍പുണ്ട്
അവന് ചായ കൊടുക്കണേ.,
ഞാനിപ്പോ വരാം.,,
നന്ദു പെട്ടന്നവിടെന്ന് മുകളിലേക്കോടി
സ്റ്റെപ്പെല്ലാം ഒാടി കയറി മുറിക്ക് മുന്നില്‍ വന്ന് നിന്നു
”ദൈവമേ.. എന്താകും എന്നറിയില്ല.,
നല്ല മൂഡിലായാല്‍ മതിയായിരുന്നു.,,
നന്ദു വാതിലില്‍ മുട്ടി
രണ്ട് മൂന്ന് തവണ മുട്ടിയിട്ടും തുറന്നില്ല
”ഉറപ്പായി കലിപ്പില് തന്നെ.,,
നന്ദു മനസ്സില്‍ പറഞ്ഞ് ചുമ്മായൊന്ന് വാതില്‍ തുറക്കാന്‍ നോക്കിയതും അത് തുറന്ന് വന്നു
”ഏ..ഹ് പൂട്ടിയിട്ടില്ലായിരുന്നോ ?
നന്ദു അകത്തേക്ക് കയറി
അകത്തൊന്നും ദച്ചൂനെ കാണാനില്ലായിരുന്നു
അപ്പോയാണ് ബാത്ത് റൂമിന്‍റെ ഉള്ളില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടത്
”ഒാ..ഹ് കുളിക്കാണല്ലെ.,
എങ്ങനെ എങ്കിലും മയക്കിയെടുത്തെ പറ്റൂ..,
നന്ദു ഒന്ന് ആലോചിച്ച് ബെഡിലേക്കിരുന്നു
അല്പ സമയം കഴിഞ്ഞതും ദച്ചു ഇറങ്ങി വന്നു
”ഹേയ് ദച്ചൂസേ എങ്ങനെ ഉണ്ടായിരുന്ന് കോളേജ് .,,
നന്ദു ചിരിയോടെ എണീറ്റതും ദച്ചു അവനെ നോക്കാത തലയില്‍ കെട്ടിയ തോര്‍ത്തഴിച്ച് ബാല്‍ക്കണിയില്‍ വിരിക്കാനിട്ടു
”ദച്ചൂ.. ഇന്ന് കൃഷ്ണയെ കണ്ടിരുന്നോ ?
അവള്‍ക്കിട്ട് പണി കൊടുക്കുമെന്ന് പറഞ്ഞ് പോയിട്ടെന്തായി ?
രണ്ടാളും പിണങ്ങിയോ അതോ പറഞ്ഞ് തീര്‍ത്തോ ?
നന്ദു അവളെ മിണ്ടിപ്പിക്കാനായി ദച്ചൂന്‍റെ പിറകെ ബാല്‍ക്കണിയിലേക്ക് പോയി
എന്നാല്‍ നന്ദു എന്നൊരാള്‍ മുറിയിലെ ഇല്ലെന്ന രീതിയില്‍ ആയിരുന്നു ദച്ചൂന്‍റെ പെരുമാറ്റം
അവള്‍ ബാല്‍ക്കണിയില്‍ നിന്ന് അകത്തേക്ക് വന്ന് മിററിന്‍റെ മുന്നില്‍ വന്ന് നിന്ന് മുടിയൊന്ന് ഒതുക്കി കുളിപിന്നലിട്ട് ഒരു പൊട്ടും തൊട്ടു
തിരിഞ്ഞ് പോകാന്‍ നിന്ന ദച്ചു മിറര്‍ ടേബിളില്‍ ഫ്രെയിം ചെയ്ത് വെച്ച ദച്ചൂന്‍റേയും നന്ദൂന്‍റെയും ഫോട്ടോ ഒന്ന് നോക്കി അത് കൈയ്യിലെടുത്തു
നന്ദു അവളെന്താ കാണിക്കുന്നതെന്ന് നോക്കിയതും ദച്ചു അത് ടേബിളില്‍ കമിഴ്ത്തി ഇട്ടു
അത് തന്നെ നന്ദൂനിട്ട് കിട്ടിയ
കൊട്ടായിരുന്നു
ദച്ചു നന്ദൂനെ മറികടന്ന് പോയി ഡോര്‍ തുറക്കാന്‍ നിന്നതും നന്ദു അവളെ കൈയ്യില്‍ കയറി പിടിച്ചു
ദച്ചു അവനേയും കൈയ്യിനേയും മാറി മാറി നോക്കി
”ദച്ചൂ..,,
നന്ദു ദയനീയമായി വിളിച്ചു
”നന്ദേട്ടാ കൈയ്യെടുക്ക്.,,
ദച്ചൂന്‍റെ ശബ്ദം ഉറച്ചതായിരുന്നു
”പ്ലീസ് ദച്ചൂ.. ഇങ്ങനെ പിണങ്ങി നില്‍ക്കല്ലെ .,
ഞാന്‍ മനപൂര്‍വ്വം പറയാതെ നിന്നതല്ല.,,
നന്ദു ഖേദത്തോടെ ദച്ചൂനെ നോക്കി
”വേണ്ട ഒന്നും പറയണ്ട.,
നന്ദേട്ടന്‍ എന്‍റെ കഴുത്തില്‍ താലിയോ മിന്നോ കെട്ടിയിട്ടില്ലെങ്കിലും നിങ്ങളിപ്പൊ എന്‍റെ ഭര്‍ത്താവാണ്
ശെരിയാ ഭാര്യയുടെ കടമകളൊന്നും എന്നിലൂടെ കിട്ടിയിട്ടില്ല എന്ന് എനിക്ക്
നന്നായിട്ടറിയാം.,
എന്ന് വെച്ച് ആ ദേഷ്യത്തില്‍ പോകുന്നത് പോലും എന്നോട് പറയാതെ നില്‍ക്കാ എന്ന് വെച്ചാല്‍ അത് കുറച്ച് കടുത്ത കൈയ്യായി പോയി.,,
ദച്ചൂന് സങ്കടം തിക്കട്ടി വന്നു
”അയ്യോ ..,
ദച്ചൂ.. ഇതൊക്കെ ഞാന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യമാണ്.,,
നീ വിചാരിക്കുന്നത് പോലെ ഒന്നുമല്ല കാര്യങ്ങള്‍.,,
നന്ദു അവളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു
”പിന്നെ എനിക്ക് സങ്കടം ആകും എന്ന് കരുതിയിട്ടാകും അല്ലെ.,,
ദച്ചു പുച്ഛഭാവത്തോടെ നന്ദൂനെ നോക്കി
”അതെ സത്യായിട്ടും.,
കുറേ ദിവസം മുന്നെ പറഞ്ഞ് അത്രയും ദിവസം നിന്നെ സങ്കടപ്പെടുത്തേണ്ടെന്ന് കരുതിയാ.,,
നന്ദു ദച്ചൂന്‍റെ കവിളില്‍ കൈ വെച്ച്
പറഞ്ഞു
”ഒാ..ഹ് ഞാന്‍ പ്രതീക്ഷിച്ചു ഇതാകും പറയുന്നതെന്ന്.,
എന്നാ പോകുന്ന നേരത്ത് അങ് പറഞ്ഞാല്‍ മതിയല്ലോ
എന്നാ പിന്നെ എനിക്ക് സങ്കടത്തിന് പകരം സന്തോഷാണല്ലോ ഉണ്ടാകാ.,,
എന്തിനാ ചുമ്മാ ഒാരോ ഇല്ലാ കാരണങ്ങള്‍ പടച്ച് വിടുന്നത്.,,
ദച്ചു നന്ദൂന്‍റെ കൈ തട്ടി മാറ്റി പറഞ്ഞു
”അതേ നിനക്ക് സന്തോഷം തന്നെയാ.,
അല്ലെങ്കിലും എന്‍റെ ഇഷ്ടത്തിന് എനിക്ക് നീയില്ലാതെ പറ്റാത്തത് കൊണ്ടും മാത്രമല്ലെ ഞാന്‍ നിന്നെ എന്‍റെ സ്വന്തം റിസ്കില്‍ കെട്ടിയത്.,
കല്ല്യാണം കഴിഞ്ഞിട്ട് ഇത്രയും ദിവസമായി നീ എന്നെ ഒന്ന് സ്നേഹത്തോടെ നോക്കിയിട്ടെങ്കിലും ഉണ്ടോ ദച്ചൂ..,
ആ നിനക്ക് ഞാന്‍ പോകുന്നത് കൊണ്ട് ഇത്ര ഇമോഷണല്‍ ഡ്രാമ ഇറക്കേണ്ട കാര്യമൊന്നുമില്ല.,,
നന്ദു പറഞ്ഞതും ദച്ചു കണ്ണ് തള്ളി അവനെ നോക്കി
ഒരിക്കലും നന്ദു ഇങ്ങനെയൊന്നും പറയുമെന്ന് അവള്‍ പ്രതീക്ഷിച്ചത് പോലുമില്ല
ദച്ചു അവനെ തന്നെ നോക്കി
*(തുടരും…)*

by