18/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 71

രചന – ശംസിയ ഫൈസൽ

”അ.. അച്ഛനായിരുന്നോ ?

ദച്ചു ചമ്മിയ ചിരി ചിരിച്ചു

”പിന്നെ എന്‍റെ കൊച്ച് ആരാണെന്ന് കരുതിയാ ഇങ്ങനെ ഒച്ചെടുത്തത്.,
ആരാണെന്നൊക്കെ എനിക്ക് മനസ്സിലായി
ഹ്മ്.. എന്തായാലും വാ ഡിന്നറ് കഴിക്കാം.,,

അച്ഛന്‍ ദച്ചൂനെ കൂട്ടി താഴേക്ക് പോയി

എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നു

ദച്ചു അവളെ ഒാപ്പോസിറ്റ് ഇരിക്കുന്ന ദേവനേയോ ദീപുവിനേയും മൈന്‍റ് ചെയ്യാതെ ഭക്ഷണം കഴിച്ചു

”നോക്ക് മന്‍ഷ്യാ നമ്മളെ മൂന്ന് മക്കളും ഒരു പരിചയവും ഇല്ലാത്ത പോലെ  ഇരിക്കുന്നത്.,
ജീവിതക്കാലം മുയുവന്‍ ഇങ്ങനെ ശത്രുക്കളെ പോലെ നടക്കാനാണോ മൂന്നിന്‍റേയും പ്ലാന്‍.,,

അമ്മ മൂന്ന് പേരെയും നോക്കി ചോദിച്ചു

”ഞങ്ങള്‍ പറഞ്ഞ പോലെ അനുസരിച്ച് കൂടെ നിന്നാല്‍
അവളെ ഞങ്ങള്‍ പൊന്ന് പോലെ നോക്കും.,
ഒരു പ്രശ്നവും ഉണ്ടാകൂല.,,

ദീപു ദച്ചൂനെ നോക്കാതെ പറഞ്ഞു

”എന്നെ ആരും പൊന്ന് പോലെയും വെള്ളി പോലെ ഒന്നും നോക്കേണ്ട.,
ഞാനെയ് സത്യത്തിന്‍റെ ഭാഗത്താ.,
ആദ്യം പോയി സ്വയം നന്നാകാന്‍ നോക്ക്,

ദച്ചു കടുപ്പിച്ച് പറഞ്ഞു

”നീ പോടീ കുരുട്ടെ.,
നീ ആദ്യം പോയി നന്നാവ്.,
അല്‌പം ബുദ്ധി ഉണ്ടെങ്കില്‍ ഒന്ന് ഇരുത്തി ചിന്തിക്ക്.,,
അഞ്ച് പൈസേടെ വിവരം ഇല്ലാത്ത പൊട്ടി.,,

ദേവന്‍ ദച്ചൂന് നേരെ ചിറി കോട്ടി

”ഡേയ് ഡേയ്.,
മിണ്ടാതെ തിന്നിട്ട് എണീറ്റ് പൊക്കോണം.,
ഇനി മൂന്നിനും ഞാന്‍ പറയാതെ ഒരു വറ്റ് പോലും കൊടുത്ത് പോകരുത്.,
കേട്ടല്ലോ സുമേ..,,

അച്ഛന്‍ മൂന്നാളേയും ചിറഞ്ഞ് നോക്കി കഴിച്ച് കഴിഞ്ഞ പ്ലേറ്റുമായി എണീറ്റ് പോയി

”അച്ഛന്‍ പറഞ്ഞത് കേട്ടല്ലോ ?
ഇനി ഇവിടെന്ന് വല്ലോം കഴിക്കണമെങ്കില്‍ മൂന്നാളും എല്ലാം പറഞ്ഞ് തീര്‍ത്തോണം.,,

അമ്മയും ഗൗരവത്തോടെ പറഞ്ഞ് അവിടെന്ന് എണീറ്റ് പോയി

ദച്ചു ചേട്ടമ്മാരെ പുച്ഛിച്ച്  കഴിച്ചെണീറ്റു

ദേവനും ദീപുവും പരസ്പരം നോക്കി അമ്മ കൊണ്ട് വെച്ച ബാക്കി ചപ്പാത്തി കൂടെ എടുത്ത് പ്ലേറ്റിലേക്കിട്ട് വീണ്ടും കഴിച്ചോണ്ടിരുന്നു

ദച്ചു നേരെ മുകളിലേക്ക് കിടക്കാനായി പോയി

മുറിയിലെത്തിയപ്പോയാണ് നാളെ കോളേജുള്ള കാര്യം ഒാര്‍മ വന്നത്

ദച്ചു ഫോണെടുത്ത് മനൂന്‍റെ നമ്പറിലേക്ക് അടിച്ചു

”ഹലോ മനൂ..,,

മറു തലക്കന്‍ മനു കോളെടുത്തു

”ഹലോ ആരാണ്.,,

മനു മനസ്സിലാകാത്ത പോലെ ചോദിച്ചു

”നിന്‍റെ കുഞ്ഞമ്മ.,,

ദച്ചു കടുപ്പിച്ച് പറഞ്ഞു

”വാട്ട് എ സര്‍പ്രൈസ് എവിടെ ആയിരുന്നു കുഞ്ഞമ്മ നിങ്ങള്‍.,
എത്രക്കാലമായി ഞാനീ കോളിന് വേണ്ടി കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു.,,

മനൂന്‍റെ കളിയാക്കി കൊണ്ടുള്ള സംസാരം കേട്ട് ദച്ചു പല്ല് കടിച്ചു

”പ്ഫാ..!!
എണ്ണ ഒഴിച്ച നിന്‍റെ കണ്ണില്‍ ഞാന്‍ തിരി വെച്ച് കത്തിക്കുമെടാ തെണ്ടി.,,

ദച്ചു മനൂന് നേരെ ചൂടായി

”അയ്യേ.. നീ ആള് ശെരിയല്ല,
പാവം എന്‍റെ നന്ദു ഇത്ര കണ്‍ച്ചറില്ലാത്ത പെണ്ണിനെ ആണല്ല കിട്ടിയത്.,,

മനു മറുപടിയായി പറഞ്ഞു

”’അപ്പോ നിനക്കറിയാം നിന്‍റെ നന്ദു കെട്ടിയ പെണ്ണാണെന്ന്.,
ഞാനവിടെന്ന് ഒന്ന് മാറി നിന്നപ്പോയേക്കും നീയങ് മാറി പോയല്ലോടാ.,,

ദച്ചു സങ്കടം അഭിനയിച്ച് കൊണ്ട് പറഞ്ഞു

”സത്യം പറയാലോ ദച്ചൂ..,
കുറേ കാലത്തിന് ശേഷമാണ് വീടൊന്ന് ഇത്ര സമാധാനപരമായി കാണുന്നത്.,
ഒച്ചയില്ല ബഹളമില്ല തല്ല് കൂടാന്‍ ആളില്ല.,
നല്ല ശുദ്ധവായു ശ്വസിച്ച് ഫോണിലും തോണ്ടി ഇരിക്കാം.,
നീ ഇനി അടുത്തൊന്നും ഇങ്ങോട്ട് വരണ്ട കേട്ടോ .,,

മനു പറഞ്ഞത് ദച്ചൂന് പിടിച്ചില്ല

”ഞാനിനി അങ്ങോട്ട് വരുന്നേ ഇല്ല., പോരെ
ഞാന്‍ കാരണം നീ ഇനി ശുദ്ധവായു ശ്വസിക്കാതിരിക്കണ്ട.,

ദച്ചു നെടുവീര്‍പ്പോടെ പറഞ്ഞു

”താങ്ക്യൂ ഏട്ടത്തിയമ്മെ.,
അല്ല എന്തിനാണ് മാഡം വിളിച്ചത് ?

മനു സംശയത്തോടെ ചോദിച്ചു

”ആ..ഹ് അതോ നീ നാളെ കോളേജില്‍ പോകുമ്പോള്‍ എന്നെ കൂടെ ഇവിടെ വന്ന് കൂട്ടാമോ ?

ദച്ചു വിനയത്തോടെ ചോദിച്ചു

”പിന്നേ.. എനിക്കൊന്നും വയ്യ.,
കല്ല്യാണത്തിന് മുമ്പ് അവിടെന്ന് ബസ്സിനല്ലെ പോയത് അത് പോലെ അങ് പോയാല്‍ മതി.,
അല്ലേ..യ് ഇപ്പൊ വന്ന് വന്ന് കുട്ടിക്ക് ബസ് വരെ അലര്‍ജിയായി.,,

മനു പുച്ഛത്തോടെ പറഞ്ഞതും ദച്ചൂന് പെരുത്തി കയറി

”നിനക്ക് പറ്റില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരെ.,
അല്ലെങ്കിലും നിന്‍റെ പാട്ട വണ്ടിയില്‍ കയറുന്നതിലും നല്ലത് ബസ് തന്നെയാ.,

ദച്ചു ദേഷ്യത്തോടെ ഫോണ്‍ കട്ടാക്കി

”ഒാ..ഹ് ഒറ്റ ഒരെണ്ണത്തിനും എന്നെ വിലയില്ല.,
പാവം ആകെ എന്നോട് സ്നേഹം ഉള്ളത് നന്ദേട്ടനായിരുന്നു.,
അത് ഞാനായിട്ട് തട്ടി മാറ്റി കൊണ്ടിരുന്നു.,
നന്ദേട്ടന്‍ പെട്ടന്നിങ് വന്നാല്‍ മതിയായിരുന്നു .,,

ദച്ചു ഫോണ്‍ മാറ്റി വെച്ച് ബെഡിലേക്ക് കിടന്നു

വല്ലാത്തൊരു ഒറ്റപ്പെടല്‍ പോലെ തോന്നിയവള്‍ക്ക്

എന്നും കൂടെ ഇല്ലാത്തൊരാള്‍ പെട്ടന്ന് പോയപ്പോള്‍ ഉള്ള ശൂന്യത അവള്‍ അനുഭവിച്ചറിയുകയായിരുന്നു

നന്ദേട്ടന്‍റെ ചേര്‍ത്ത് പിടിക്കല്‍ ആഗ്രഹിച്ച് കള്ള ഉറക്കം നടിക്കുന്നതും.
ഉറക്കത്തിലെന്ന പോലെ ആ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നതുമെല്ലാം അവളെ മനസ്സിലേക്കോടിയെത്തി

ചെറു ചിരിയോടെ അവളത് ഒാര്‍ത്തെടുത്തു

ഇനി എത്രനാള്‍ കാത്തിരിക്കണം ഒന്ന് കാണാന്‍

ഇനി കാണുമ്പോള്‍ എല്ലാ പ്രശ്നങ്ങളും തീര്‍ത്ത് തന്‍റേതാണെന്ന അധികാരത്തോടെ നന്ദേട്ടനെ ഇറുകെ പുണരണം.,

താനും നന്ദേട്ടനും ആഗ്രഹിച്ച പോലെയൊരു താലി തന്‍റെ മാറോട് ചേര്‍ന്ന് കിടക്കണം

പണ്ട് പ്രണയിക്കുന്നക്കാലത്ത് അമ്പലത്തില്‍ താലി കെട്ടാന്‍ പോയത് അവളെ ഒാര്‍മയില്‍ തെളിഞ്ഞു

വീട്ടില്‍ പ്രണയം സമ്മതിക്കാത്ത സമയത്ത് പാതിരാത്രി എന്‍റെ വാശിക്ക് പുറത്ത് നന്ദേട്ടന്‍ ആരും കാണാതെ എന്നെയും കൊണ്ട് അമ്പലത്തില്‍ പോയതും

പൂട്ടിയിട്ട അമ്പലത്തിന്‍റെ മുന്നില്‍ നിന്ന് മഞ്ഞ ചരടില്‍ കോര്‍ത്ത  താലി  തന്‍റെ കഴുത്തില്‍  കെട്ടാനിരിക്കെ ദേവനും ദീപുവും വന്ന് ഞങ്ങളെ പിടിച്ച് മാറ്റിയതും എല്ലാം മധുരമുള്ള ഒാര്‍മയായി മനസ്സിലിന്നും കിടക്കുന്നുണ്ട്

അന്ന് ദേവനും ദീപുവും വാക്ക് തന്നതാണ് വീട്ടില്‍ കല്ല്യാണത്തിന് സമ്മതിപ്പിക്കുന്ന കാര്യം അവര് ഏറ്റെന്ന്

ഒത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും ദേവനും ദീപുവും വീട്ടില്‍ സമ്മതിപ്പിച്ചെടുത്തിരുന്നു.,,

ദച്ചൂന്‍റെ മനസ്സിലേക്ക് ഒാരോ ഒാര്‍മകളായി വന്നതും അവളെ മനസ്സ് നന്ദൂനെ കാണാന്‍ തുടച്ച് കൊണ്ടിരുന്നു

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊന്നും അവള്‍ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല

നന്ദു ലണ്ടനില്‍ എത്താനാകുന്നതെ ഒള്ളൂ..,

അവന്‍ സുരക്ഷിതമായി എത്തിയെന്ന് കേട്ടാലെ ഇനി ഉറക്കം വരൂ..,,

ദച്ചു എണീറ്റ് ബാല്‍ക്കണിയില്‍ പോയി പുറത്തേക്ക് നോക്കിയിരുന്നു

നന്ദു റോഡില്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ താഴെയായി ചിരിയോടെ ബൈക്കില്‍ ചാരി ഇരിക്കുന്ന രൂപം അവളെ മുന്നില്‍ തെളിഞ്ഞ് വന്നു

കാത്തിരിപ്പിന് വിരാമം എന്നോണം നന്ദൂന്‍റെ കോള്‍ അവളെ തേടിയെത്തി

ദച്ചു ഒറ്റ റിംങില്‍ കോളെടുത്തു

”എന്‍റെ പെണ്ണിപ്പോയും ഉറങ്ങിയിട്ടില്ലെ ?

പെട്ടന്ന് കോളെടുത്തത് കണ്ട് നന്ദു ചോദിച്ചു

നന്ദൂന്‍റെ ശബ്ദം ചെവിയിലേക്കെത്തിയപ്പോള്‍ തന്നെ അവളെ അധരങ്ങളില്‍ പുഞ്ചിരി മൊട്ടിട്ടിരുന്നു

”ഞാ..ഞാന്‍ ഉറങ്ങായിരുന്നു നന്ദേട്ടാ.,,
ഫോണടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ എണീറ്റതാ.,,

ദച്ചൂന് ഇങ്ങനെ പറയാനാണ് തോന്നിയത്

”’ആണോ അതാണ് ശബ്ദത്തില്‍ ഒരു ഉറക്ക ക്ഷീണം.,
പോടി കള്ളീ കള്ളം പറയാതെ.,
ഉറങ്ങാതെ ഞാന്‍ വിളിക്കുന്നതും കാത്തിരിപ്പായിരുന്നു അല്ലെ.,,

നന്ദു ചോദിച്ചതും ദച്ചു ഒന്ന് ചിരിച്ചു

”എന്നാ ഇനി ഉറക്കം കളയണ്ട.,
നീ ഉറങ്ങിക്കോ .,
എനിക്കും നല്ല യാത്രാ ക്ഷീണം ഉണ്ട്.,
ഞാനും കിടക്കട്ടെ.,,

നന്ദു പറഞ്ഞതും ദച്ചൂന്‍റെ മുഖത്തെ ചിരി മാഞ്ഞു

”വെക്കാണോ ?

ദച്ചു സങ്കടത്തോടെ ചോദിച്ചു

”പോയി കിടന്നുറങ് പെണ്ണെ.,
ഞാന്‍ ഉറങ്ങി എണീറ്റിട്ട് വിളിക്കാം.,
അച്ഛനോടും അമ്മയോടും ഞാന്‍ സേഫായി ഇവിടെ എത്തിയെന്ന് പറഞ്ഞേക്ക്‌.,
എന്നാ ശെരി ദച്ചു ബായ്.,,

നന്ദു ഫോണ്‍ കട്ടാക്കിയതും ദച്ചു വിഷാദ ഭാവത്തില്‍ ബാല്‍ക്കണിയില്‍ നിന്ന് റൂമിലേക്ക് കയറി ബെഡിലേക്ക് കിടന്നു

ഈ പ്രാവിശ്യം ദച്ചു കിടന്നതെ ഒള്ളു അപ്പോയേക്കും അവള്‍ ഉറങ്ങി പോയിരുന്നു

”’ദച്ചൂ.. എണീറ്റെ.,,
എണീക്കടീ അങ്ങോട്ട്.,,

രാവിലെ അമ്മ വന്ന് ദച്ചൂനെ വിളിച്ചു

”ഒന്ന് പോ അമ്മെ ഞാനൊന്ന് ഉറങ്ങട്ടെ.,,

ദച്ചു തിരിഞ്ഞ് കിടന്നു

വൈകി കിടന്നതിനാല്‍ ദച്ചൂന് എണീക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല

”എണീക്ക് കൊച്ചെ.
കോളേജില്‍ പോകണ്ടെ.,,

അമ്മ അവളെ പിടിച്ച് എണീപ്പിക്കാന്‍ നോക്കി

”എന്‍റെ പൊന്നമ്മേ ശല്യപ്പെടുത്താതെ ഒന്ന് പോകാവോ ?

ദച്ചു അമ്മയെ നോക്കി കൈ കൂപ്പി വീണ്ടും പുതച്ച് മൂടി കിടന്നു

”എന്തേലും ചെയ്യ്.,
അല്ലെങ്കിലും നീയൊക്കെ പഠിച്ചിട്ടെന്ത് എന്നെ പോലെ വീട്ടിലിരിക്കാനോ.,,

അമ്മ പിറു പിറുത്ത് അവിടെന്ന് പോയി

അമ്മ പോയ സന്തോഷത്തില്‍ ദച്ചു  വീണ്ടും സുഖമായിട്ടുറങ്ങി
എന്നാല്‍ ആ ഉറക്കത്തിന് അത്ര ആയുസ്സ് ഉണ്ടായിരുന്നില്ല പ്രതീക്ഷിക്കാതെ അവളെ ദേഹത്ത് വെള്ളം വന്ന് പതിഞ്ഞു

പെട്ടന്ന് ദേഹത്ത് വെള്ളത്തിന്‍റെ തണുപ്പ് തട്ടിയതും ദച്ചു ചാടി എണീറ്റു

”കള്ള കെളവി എന്നെ ഉറങ്ങാനും സമ്മതിക്കൂലെ.,,

ദച്ചു ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തില്‍ അമ്മയാണെന്ന് കരുതി പൊട്ടി തെറിച്ചതും മുന്നില്‍ കൈ കെട്ടി നില്‍ക്കുന്നയാളെ കണ്ട് അവള്‍ വായിം തുറന്ന് നിന്നു