സിന്ദൂരം… 3

ജ്വാല ഒരു വേള ഞെട്ടി അവന്റെ കയ്യിൽ നിന്നും കുതറി മാറാനായി ശ്രമിച്ചു..

അവന്റെ പിടിയിൽ നിന്നും ഒന്ന് അയഞ്ഞു പോലും പോകാൻ അവൾക്കായില്ല…

അഗ്നി  സർ നിങ്ങൾ എന്താ ഈ ചെയ്യുന്നത് എന്റെ കയ്യിൽ നിന്ന് വിട്…

ജ്വാല നേർത്ത സ്വരത്തോടെ അഗ്നിയെ നോക്കിക്കൊണ്ട് പറഞ്ഞു…

അഗ്നി സ്വബോധത്തിലേക്ക് വന്നുകൊണ്ട് അവളുടെ കയ്യിൽ ബലമായി പിടിച്ചിരിക്കുന്ന അവന്റെ കൈ അയച്ചുകൊണ്ട് അവളെ ദയനീയമായി ഒന്ന് നോക്കി..

സോറി ഞാൻ അറിയാതെ.

അഗ്നി പെട്ടെന്ന് തന്നെ അവളോട് ക്ഷമാപണം പോലെ പറഞ്ഞു…

അത് കേട്ടുനിൽക്കാൻ പോലും സമയമില്ലാത്തത് പോലെ ജ്വാല ബാത്റൂമിലേക്ക് ഓടിക്കയറി..

ജ്വാല അവളെന്നെ പറ്റി മറ്റെന്തെങ്കിലും ചിന്തിച്ചു കാണുവോ..

അഗ്നിയിൽ നേർത്ത സംശയം പതഞ്ഞു പൊങ്ങി..

ജ്വാല തിരികെ   റൂമിലേക്ക് എത്തിയപ്പോൾ അവിടെ അഗ്നിയെ കാണാൻ ഉണ്ടായിരുന്നില്ല..

അവൾ നേരെ ബാൽക്കണിയിലേക്ക് നടന്നു..

അവിടെയും അവനെ കണ്ടില്ല.

ജ്വാല നേരെ താഴേക്ക് ചെന്നു..

അവിടെ ജ്വാലയെ കതെന്ന പോലെ അവന്റെ അമ്മയും വർഷയും മുത്തശ്ശിയും ഒക്കെ ഉണ്ടായിരുന്നു..

അവളെ കണ്ടതും മുത്തശ്ശി ആശ്വര്യത്തോടെ അവളെ തന്നെ ഉറ്റു നോക്കി നിന്നുപോയി..

എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല രേവതി… ഇങ്ങനെ ഒരു രൂപസാദൃശ്യം ആർക്കാ കിട്ടുക… എനിക്ക് ഭദ്ര എന്റെ മുന്നിൽ വന്നു നിൽക്കുന്നതുപോലെ തന്നെയാ തോന്നുന്നത്…

ദൈവത്തിന്റെ ഓരോ വികൃതികൾ  അല്ലാതെ എന്താ അമ്മേ ഇതിനൊക്കെ നമ്മൾ പറയാ.. ഞാൻ ഇന്നലെ ജ്വാലയുടെ കാര്യങ്ങളൊക്കെ തിരക്കിയിരുന്നു അവൾക്ക് നമ്മുടെ ഭദ്രയുടെ ഫോട്ടോ പോലും ഞാൻ കാണിച്ചു കൊടുത്തു അതൊന്നും കണ്ടിട്ട് അവളുടെ അമ്മയുടെ പോലെ ഒന്നും തോന്നിയിട്ടില്ല..

രേവതി കൂട്ടിച്ചേർത്തു കൊണ്ട് പറഞ്ഞു..

ശരിയാ. ആ ഫോട്ടോ കണ്ടിട്ട് അവൾക്ക് അവളുടെ അമ്മയെപ്പോലെ തോന്നിയിട്ടില്ല എങ്കിൽ നമുക്ക് ആയിരിക്കും തെറ്റുപറ്റിയത്… എന്നാലും ഈശ്വരന്റെ ഓരോ വികൃതികൾ.

മുത്തശ്ശി നിരാശയോടെ പറഞ്ഞു..

മോളെ ജ്വാല വാ ഭക്ഷണം കഴിക്കേണ്ട…… ഭക്ഷണം കഴിച്ചിട്ട് നമുക്ക് നമ്മുടെ കുടുംബക്ഷേത്രത്തിൽ ഒക്കെ ഒന്ന് പോയിട്ട് വരാം..

രേവത്തി ജ്വാലയേ നോക്കിക്കൊണ്ട് പറഞ്ഞു..

അമ്പലത്തിലേക്ക് ആണെങ്കിൽ ഞാനുണ്ട്…

പിന്നിൽ നിന്നും അഗ്നിയുടെ ശബ്ദം കേട്ടതും എല്ലാവരും അമ്പരപ്പടെ അവനെ തിരിഞ്ഞുനോക്കി..

എന്തായി കേൾക്കുന്നത് അത്ഭുതം ആണോ ഇത്… ഇവിടെ ഒരു കുടുംബ ക്ഷേത്രം ഉണ്ടെന്ന് അറിയുമോ അഗ്നി മോനെ നിനക്ക്.

മുത്തശ്ശി അമ്പരപോടെ അഗ്നിയെ നോക്കി തിരക്കി.

അഗ്നി ഒന്നും മിണ്ടിയില്ല.

മോളെ ജ്വാല എന്നാ വാ ആഹാരം കഴിച്ചിട്ട് നമ്മുക്ക് ഇറങ്ങാം.

രേവതി ജ്വാലയെ കൂടി ആഹാരം കഴിക്കാൻ ആയി ഇരുന്നു..

അഗ്നി ഇടക്കിടെ അമ്മയുടെയും ജ്വാലയോടുള്ള പെരുമാറ്റത്തെ ഉള്ളിൽ സന്തോഷത്തോടെ നോക്കി കണ്ടു

രേവതി ക്ഷേത്രത്തിൽ പോയി വരുമ്പോ കിഴക്കേ കവിലും പോയി വരണം കന്യകമാർക്ക് പറ്റിയ കാവ അതിൽ കൂടെ തൊഴുതു വരട്ടെ.

മുത്തശ്ശി എടുത്തു പറഞ്ഞു

ശെരി അമ്മേ..

ടാ നീയും ചെല്ലണം മനസുരുകി പ്രാർത്ഥിച്ചേക്ക് നല്ലൊരു മോളെ ജീവിതത്തിൽ ലഭിക്കാൻ… അതാരാവണം എന്നൊന്നും ഞാൻ പറയുന്നില്ല..

മുത്തശ്ശി നിരാശയോടെ ആണേലും പറഞ്ഞു.

മുത്തശ്ശിയിൽ നിന്നും അങ്ങനെ ഒരു സംസാരം വർഷയേ വല്ലാതെ വിഷമിപ്പിച്ചു എങ്കിലും അവൾ അത് പുറമെ കാണിച്ചില്ല….

ആഹാരം കഴിച്ചു കഴിഞ്ഞതും വർഷയും രേവതിയും ജ്വാലയും അഗ്നിയും   അമ്പലത്തിലേക്ക് ഇറങ്ങി.

കാർ എടുക്കണ്ടേ..

അഗ്നി തിരക്കി..

വേണ്ട മോനെ നമുക്ക് നടന്നു പോയി വരാം നടന്നു പോകാനുള്ള ദൂരമല്ലേ ഉള്ളൂ..

രേവതി അഗ്നിയോട് പറഞ്ഞു..

നാലുപേരും നടക്കാൻ തുടങ്ങി…..

രേവതിയും ജ്വാലയും ഒപ്പമാണ് നടക്കുന്നത് രേവതി ജ്വാലയുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട് ഒരു മോളെ പോലെ…

കാണുന്ന വഴികളെല്ലാം ജ്വാലക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട് രേവതി…..

ഇതേസമയം പിന്നിൽ വരുന്ന അഗ്നിയും വർഷയും ഒന്നും മിണ്ടുന്നതേയില്ല.

ഇടയ്ക്ക് രേവതി കണ്ണ് കൊണ്ട് വർഷയോട് എന്തോ കാണിച്ചു..

വർഷ തലയാട്ടിക്കൊണ്ട് പെട്ടെന്ന് അഗ്നിക്കരികിലേക്ക് നടന്നെടുത്തു….

തന്റെ കൂടെ നടക്കുന്നവളെ അവനൊന്ന് തറപ്പിച്ചു നോക്കി….

എന്തിനാ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്..

വർഷ അവനോട് താഴ്ന്ന  സ്വരത്തിൽ ചോദിച്ചു..

കാര്യം അറിയാൻ തന്നെ. നിനക്കെന്താ അവരുടെ കൂടെ പോയാൽ..

ഞാൻ ആരുടെ കൂടെ പോകണമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത് അഗ്നി ഏട്ടൻ എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കുന്നത്..

പക്ഷേ നിനക്കറിയാം എനിക്ക് ഈ സ്വഭാവം ഒന്നും ഇഷ്ടമല്ല എന്ന്. പിന്നെ എന്റെ പിന്നാലെങ്ങനെ ഒലിപ്പിച്ചു കൊണ്ട് നടക്കാൻ നിനക്ക് നാണമില്ലേ.

അവന്റെ ആ വാക്കുകൾ സത്യത്തിൽ അവളെ വല്ലാതെ വേദനിപ്പിച്ചു..

എന്തിനാ അഗ്നി ഏട്ടാ ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞുകൊണ്ട് എന്നിങ്ങനെ വേദനിപ്പിക്കുന്നത് അഗ്നി ഏട്ടന്ന് നന്നായി അറിയാം പിന്നെയും പിന്നെയും എന്നെ ഇങ്ങനെ അവഗണിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല..

അതൊക്കെ നിനക്ക് മനസ്സിലായിക്കോളും വർഷ എനിക്ക് ഒന്നേ പറയാനുള്ളൂ മനസ്സിന് താങ്ങാനുള്ള ശക്തി കൊടുത്തേക്ക്…

പെട്ടെന്നായിരുന്നു ജ്വാല ഒരു കല്ലിൽ തട്ടി താഴേക്ക് വീണത്..

അഗ്നി അവൾക്ക് അരികിലേക്ക് ഓടിയെടുത്തു…..

ജ്വാല നോക്കി നടക്കണ്ടേ….. അമ്മയ്ക്ക് എങ്കിലും ഒന്ന് ശ്രദ്ധിക്കാമായിരുന്നില്ലേ..

അഗ്നിയുടെ വേവലാതി കണ്ടു വർഷ അൽപ്പ നേരം അവനെ തന്നെ സൂക്ഷ്മമായി നോക്കി നിന്നു..

ജ്വാലയുടെ കൈമുട്ട് പൊട്ടി നേരിയ രീതിയിൽ രക്തം വരുന്നുണ്ടായിരുന്നു..

  അഗ്നി അവളെ നല്ലതുപോലെ വഴക്ക് പറയുന്നുണ്ട്……

അതിലെല്ലാം ഒരു പ്രത്യേകതരം സ്നേഹവും കെയറിങ്ങും ഉണ്ടെന്ന് പെട്ടെന്ന് തന്നെ വർഷക്കും രേവതിക്കും മനസ്സിലായി…

ഒന്നുമില്ല  അഗ്നി സർ….

ഒന്നുമില്ലാതെയാണോ ഈ മുട്ട് പൊട്ടി ഇങ്ങനെ ചോര വരുന്നത്..

പെട്ടെന്ന് അവന്റെ മുണ്ടിൽ നിന്നും ഒരു ചെറിയ ഭാഗം ചീന്തി എടുത്തു…

ആ രംഗം അമ്മയും വർഷയും അമ്പരപ്പോടെയാണ് കണ്ടു നിന്നത്..

അഗ്നി ആ ചീന്തിയ കഷ്ണം കൊണ്ട് അവളുടെ മുട്ടിന് ചുറ്റും കെട്ടിക്കൊടുത്തു…

നല്ലതുപോലെ വേദനയുണ്ടോ..

അങ്ങനെയൊന്നുമില്ല അഗ്നിസാർ….

വെള്ളം മറ്റും വേണോ..

ഒന്നും വേണ്ട.

സഹികെട്ടെന്നോണം ജ്വാല പറഞ്ഞു..

അവൾക്കത് പറയാതിരിക്കാൻ ആയില്ല കാരണം വർഷയുടെ മുഖത്തെ ഭാവ വ്യത്യാസം അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു….. ഒരിക്കൽപോലും അഗ്നി സാർ  അവളോട് ഇത്രമാത്രം സ്നേഹത്തിലും കെയറിങ്ങിനും സംസാരിച്ചിട്ടുണ്ടാവില്ല എന്ന് ജ്വാലയ്ക്ക് നല്ല വ്യക്തമായി തന്നെ മനസ്സിലായിട്ടുണ്ട് ഈ കഴിഞ്ഞ ദിവസങ്ങളിൽ.. അപ്പോ പിന്നെ മറ്റൊരു സ്ത്രീയോട് അഗ്നി ഇങ്ങനെയെല്ലാം ചെയ്യുമ്പോ അവളുടെ മനസ്സ് എത്രമാത്രം വേദനിക്കുന്നുണ്ടാവും എന്ന് ജ്വാലയ്ക്ക് മനസ്സിലാക്കാൻ പറ്റുന്നതെ ഉണ്ടായിരുന്നുള്ളൂ…

ജ്വാലയെ പിടിച്ച് എഴുന്നേൽപ്പിച്ചു അഗ്നി.

തനിക്ക് വയ്യെങ്കിൽ നമുക്ക് നാളെ പോകാം അമ്പലത്തിലേക്ക്..

എനിക്കൊരു കുഴപ്പവുമില്ല  സർ.

ജ്വാല വീണ്ടും വീണ്ടും പറഞ്ഞു..

മോളെ ജ്വാല നീയിപ്പോ ഓക്കെയല്ലേ…

അതേ അമ്മേ ഇപ്പൊ പ്രശ്നമൊന്നുമില്ല..

കയ്യേതായാലും അനക്കണ്ടാ അങ്ങനെ തന്നെ പിടിച്ചോ.

അഗ്നി ഇടയ്ക്ക് പറഞ്ഞു.

ഇനി എന്തായാലും അമ്മ പിടിക്കേണ്ട ഞാൻ പിടിച്ചു നടന്നോളാം……. എവിടേലും കൊണ്ട് ഉരുട്ടിയിട്ടാൽ ഞാൻ തന്നെ ചുമക്കണം.

അഗ്നി ഒന്നും ചിന്തിക്കാതെ പറഞ്ഞു..

നീ  യെന്തിന് ചുമക്കണം
..

എന്റെ പൊന്നമ്മേ ഞാൻ ഉദ്ദേശിച്ചത് അവളെ അവിടെയൊന്നും ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് ഞാനല്ലേ അങ്ങോട്ടേക്ക് എത്തുന്നത് വരെ അവളെ ഭദ്രമായി കൊണ്ടുനടക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതാ ഞാൻ ഉദ്ദേശിച്ചത് മറ്റൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല..

രേവതി അവനെ നോക്കി ആക്കി ഒന്ന് തലയാട്ടി…

ഞാൻ പിടിക്കണോ തന്നെ….

നടക്കുന്നതിനിടെ അഗ്നി ചോദിച്ചു.

വേണ്ട വേണ്ട ഞാൻ നടന്നോളാം എനിക്ക് പ്രശ്നമൊന്നുമില്ല സാർ….. അഗ്നി സർ ദയവ് ചെയ്ത് ആ പെൺകുട്ടിയെ ഒന്നു നോക്കൂ… എനിക്കതിനെ കാണുമ്പോൾ വിഷമം സഹിക്കാൻ ആവുന്നില്ല…. എന്നോട് കാണിക്കുന്ന ഈ കെയറിങ്ങിന്റെ പകുതി ആ കൊച്ചിനോട് കാണിച്ചിരുന്നെങ്കിൽ അവൾ എത്രമാത്രം സന്തോഷിച്ചേനെ….

ജ്വാല അവന് മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു..

അതൊന്നും ഈ ജന്മത്തിൽ എന്നെക്കൊണ്ടാവില്ല…. കാരണം താനും അവളും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട് ഒരു കടലും കരയും എന്നതുപോലെ….

ജ്വാല കാര്യം മനസ്സിലാവാതെ അവനെ തന്നെ നോക്കി.

സമയമാകുമ്പോൾ താൻ അറിയും…

അത് പറഞ്ഞുകൊണ്ട് അഗ്നി മുന്നോട്ട് നടന്നു…

ഇതേ സമയം മുത്തശ്ശി പഴയ ഓർമ്മകളിൽ ആയിരുന്നു..

കണ്ടാൽ ജ്വാലയെ പോലെ തോന്നിക്കുന്ന ഒരു സുന്ദരി പെണ്ണ് പ്രായം 19 വിവാഹ ആലോചനകളുടെ ഗോശാ യാത്രയാണ് എന്നും..

ഭദ്ര കാണാൻ അധീവ സുന്ദരി ആയത് കൊണ്ട് തന്നെ പയ്യന്മാരുടെ വീട്ടുകാർ തറവാട്ടിൽ കയറി ഇറങ്ങിയ കാലം..

അച്ഛന്റെയും അമ്മയുടെയും ഏട്ടന്മാരുടെയും ചേച്ചിമാരുടെയും പൊന്നോമനയായ ഭദ്ര….. വൈകി വന്ന വസന്തമാണ് ഭദ്ര… തറവാട്ടിൽ ജനിച്ച ഏതൊരു കുഞ്ഞിനെ അപേക്ഷിച്ചു ഭദ്രയായിരുന്നു കാണാൻ സുന്ദരി….. ഒരു മാണിക്യം പോലെയായിരുന്നു ഏട്ടന്മാർ അവളെ കൊണ്ട് നടന്നിരുന്നത്…. അവളുടെ കിളി നാദം പോലുള്ള സ്വരം ഇന്നും ആ മുത്തശ്ശിയുടെ കാതുകളെ വല്ലാതെ വേട്ടയാടുന്നുണ്ട്… ഇന്നിപ്പോ ജ്വാലയിൽ കണ്ടപ്പോ തന്റെ നഷ്ടപ്പെട്ടുപോയ മകളെ ആണ് ആ മുത്തശ്ശിക്ക് ഓർമ്മയിൽ വന്നത്…. ഇന്നേവരെ തനിക്ക് അത് വേണമെന്ന്  വാശി പിടിക്കാത്ത ഒരു പെൺകുട്ടി ആയിരുന്നു ഭദ്ര എന്നിട്ടെങ്ങനെ അവൾ ഒരുത്തന്റെ കൂടെ ഇറങ്ങി പോയി എന്നാ ചോദ്യം ഇന്നും ആ അമ്മയെ വിഷമത്തിലേക് തള്ളി വിടുമായിരുന്നു…

ഇതേസമയം മുത്തശ്ശിയുടെ റൂമിലേക്ക് മുത്തശ്ശിയുടെ മൂത്ത മകനായ ഹരി ദേവൻ കയറിവന്നു…..

അമ്മ എന്താ പെട്ടെന്ന് വരാൻ പറഞ്ഞത്….

വെപ്രാളത്തോടുകൂടി ചോദിക്കുന്ന ഹരിയെ നോക്കി മുത്തശ്ശി ഒന്ന് പുഞ്ചിരിച്ചു…

കാര്യം പറ അമ്മേ…. എന്തിനാ ഇത്ര വെപ്രാളപ്പെട്ട് എന്നെ ഇങ്ങോട്ടേക്ക് വിളിച്ചു വരുത്തിയത്..

ഹരി മറ്റൊന്നുമല്ല. നമ്മുടെ ഭദ്ര…

ഭദ്രയോ….

ഹരിദേവന്റെ കണ്ണുകൾ ആകാംക്ഷയോടെ വിടർന്നു വന്നു… ആ കണ്ണുകളിൽ ഒരു കണ്ണുനീർത്തുള്ളി ഉരുണ്ടുകൂടി….

നമ്മുടെ ഭദ്രയെ പോലെ ഒരു പെൺകുട്ടി തറവാട്ടിലേക്ക് കയറി വന്നിട്ടുണ്ട്…. കണ്ടാൽ അവൾ ആണെന്നേ പറയൂ.

മുത്തശ്ശി വിങ്ങിപ്പൊട്ടി കൊണ്ട് പറഞ്ഞു ഹരിദേവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു…

വാർദ്ധക്യത്തിന്റെ ചുക്കി ചുളിവുകളുള്ള കൈകളിൽ പിടിച്ച് ഹരിദേവൻ സമാധാനപ്പെടുത്തി…

എന്നിട്ട് ആ കുട്ടി എവിടെ..

രേവതിയുടെ കൂടെ അമ്പലത്തിൽ പോയിരിക്കുവാ ഇപ്പൊ വരും…

അമ്മ വെപ്രാവത്തോടെ വിളിച്ചപ്പോൾ ഞാൻ കരുതി അച്ഛന് വല്ല അസുഖം മറ്റും കൂടി കാണും എന്ന്…

അച്ഛൻ അവളെ കണ്ടിട്ടില്ല…. കണ്ടിരുന്നേൽ ഒരുപക്ഷേ അച്ഛൻ പോലും അവളെ കണ്ട് നമ്മുടെ ഭദ്രയാണെന്ന് സംശയിച്ചു പോയേനെ..

Similar Posts

Leave a Reply