രചന – ശംസിയ ഫൈസൽ
അവര് പറയുന്നത് കേട്ട് മനുവും ദച്ചുവും മുഖത്തോട് മുഖം നോക്കി
”അതെന്തിനാ ആന്‍റി അവര്‍ ദച്ചൂനേയും നന്ദൂനേയും കുറിച്ച് എപ്പോയും സംസാരിക്കുന്നത് ?
മനു അവരെ നോക്കി ചോദിച്ചു
”എന്ത് ചെയ്യാനാ മോനെ.,
സ്വന്തം കാര്യം നോക്കി ജീവിക്കാതെ ബാക്കിയുള്ളവരെ ജീവിതം നശിപ്പിച്ച് നടക്കാണ് അച്ഛനും മോളും.,
അപ്പൂനെ വിചാരിച്ച് മാത്രാണ് അങ്ങേരെ സഹിച്ച് ജീവിച്ചത് പക്ഷെ ഇപ്പൊ മകളും അങ്ങേരെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ മനസ്സ് പിടക്കാണ്.,
ആദ്യമെ അയാളെ ഉപേക്ഷിച്ച് അപ്പൂനെ കൊണ്ട് മാറി താമസിച്ചിരുന്നെങ്കില്‍ എന്‍റെ അപ്പു ഇങ്ങനെ വഴി തെറ്റില്ലായിരുന്നു.,,
അര്‍പ്പണയുടെ അമ്മ വ്യാകുലതയോടെ പറഞ്ഞു
”ആന്‍റി എനിക്ക് അപ്പു ചേച്ചിയുടെ മാറ്റമാണ് അംഗീകരിക്കാന്‍ പറ്റാത്തത്.,,
എന്ത് സ്നേഹമായിരുന്നു നന്ദേട്ടന്‍ നല്ലൊരു ഫ്രണ്ടിനെ തെരഞ്ഞെടുത്തതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു .,
പക്ഷെ ഇപ്പോള്‍…
ഒരു പക്ഷെ നന്ദേട്ടന്‍ ഇതറിഞ്ഞാല്‍ പോലുു വിശ്വസിക്കില്ല,,
ദച്ചു മനോവേദനയോടെ ആന്‍റിയെ നോക്കി
”അതാണ് മോളെ അവരെ ആയുധം.,,
എന്‍റെ ഭര്‍ത്താവ് എല്ലാവര്‍ക്കും പ്രിയപ്പെട്ടൊരാളാണ്
അദ്ദേഹത്തോട് വളരെ അടുത്തയാള്‍ക്ക് പോലും അയാളെ തനി രൂപം അറിയത്തില്ല.,
പക്ഷെ അപ്പു പാവായിരുന്നു.,
അങ്ങേരാണ് അവളെ മനസ്സ് മാറ്റിയത്.,,
അവര്‍ വേദനയോടെ ഒന്ന് നിശ്വസിച്ചു
”അല്ല ആന്‍റീ..,
അപ്പു ചേച്ചി എന്തിനാണ് നന്ദൂനെ വേണമെന്ന് വാശിപിടിക്കുന്നത്.,
ദച്ചൂനെ ഇതിന്‍റെ പേരില്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.,,
അപ്പു ചേച്ചീടെ ഭീഷണിക്ക് മുന്നില്‍ ദച്ചു നന്ദൂനെ ഉപേക്ഷിച്ചു.,,
പക്ഷെ വിധി അവരെ വീണ്ടും ഒന്നിപ്പിച്ചു.,,
ആരൊക്കെ എതിര്‍ത്താലും ഒരുമിക്കേണ്ടവര്‍ ഒന്നിക്കുമെന്ന് മനസ്സിലായില്ലെ.,
മനു ആണിത് പറഞ്ഞത്
”ശെരിയാ.,
അത് അവര്‍ക്ക് മനസ്സിലാകണ്ടെ അപ്പൂന്‍റെ ഒാരോ തോന്നിവാസത്തിനും കൂടെ നില്‍ക്കുന്നത് അവളെ അച്ഛന്‍റെ ആള്‍ക്കാരാണ്.,
കൊല്ലാനും തല്ലാനും മടിക്കാത്ത കുറേ എണ്ണങ്ങളുണ്ട് അങ്ങേരെ കൂടെ.,,
എങ്ങനെ എങ്കിലും നന്ദൂനെ തട്ടിയെടുക്കാനാണ് അവരെ പ്ലാന്‍.,,
അര്‍പ്പണയുടെ അമ്മ പറയുന്നത് കേട്ട് ദച്ചു പേടിയോടെ മനൂനെ നോക്കി
”നന്ദൂനേക്കാള്‍ എത്ര നല്ല ബന്ധം അപ്പു ചേച്ചിക്ക് കിട്ടും.,,
പിന്നെന്തിനാണ് സ്നേഹിക്കുന്നവരെ തമ്മില്‍ പിരിക്കുന്നത്.,,
മനു സംശയത്തോടെ ചോദിച്ചു
”സ്വത്തും സമ്പാദ്യമൊന്നും കണ്ടല്ല മക്കളെ അവര് നന്ദൂന്‍റെ പിറകെ നടക്കുന്നത്.,
ഒരിക്കെ അപ്പൂന്‍റെ ഫോണില്‍ നന്ദൂന്‍റെ കുടുംബ ഫോട്ടോ എന്‍റെ ഭര്‍ത്താവ് കാണാന്‍ ഇടയായി.,,
നിങ്ങളെ അമ്മയെ അതില്‍ കണ്ടപ്പോള്‍ തൊട്ട് അങ്ങേര് ആ വീട്ടില്‍ കാണിച്ച് കൂട്ടിയതിന് കണക്കില്ല.,
നിങ്ങളെ കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞ് വാശി പിടിച്ച് നടക്കായിരുന്നു.,,
ആന്‍റി പറഞ്ഞത് കേട്ട് മനുവും ദച്ചുവും മനസ്സിലാകാതെ അവരെ നോക്കി
”എന്‍റെ അമ്മയെ കണ്ടിട്ട് ആന്‍റീടെ ഭര്‍ത്താവ് എന്തിനാ അസ്വസ്ഥമാകുന്നത് ആകുന്നത് ?
മനു സംശയത്തോടെ അവരെ നോക്കി
”നിങ്ങളെ അമ്മ പഠിച്ച സ്ഥാപനത്തില്‍ അദ്ധ്യാപകനായിരുന്നു കുറച്ച് നാളെന്‍റെ ഭര്‍ത്താവ്.,
അന്ന് അങ്ങേര് നിങ്ങളെ അമ്മ രമ്യയെ കണ്ട് ഇഷ്ടപ്പെട്ട് പിറകെ നടന്നിരുന്നു.,
അന്ന് പ്രണയം നിരസിച്ചതിന്‍റെ ദേഷ്യമാണ് അങ്ങേര്ക്ക്.,
രമ്യ ഒരു അന്യ ജാതിക്കാരനെ പ്രേമിച്ച് കെട്ടിയതറിഞ്ഞ് ആ വാശിയിലാണ് എന്നെ പോലും അങ്ങേര് കെട്ടിയത്.,
രമ്യ ജീവിക്കുന്നതിനേക്കാള്‍ സന്തോഷത്തോടെയും പ്രൗഡിയോടെയും ജീവിക്കാനാണ് ബിസിനസ്സ് തുടങ്ങിയതും ഞങ്ങള്‍ ദുബായില്‍ സെറ്റിലായതുമെല്ലാം.,,
ഇടക്ക് എപ്പോയോ പഴയതൊക്കെ മറന്ന് പോയിരുന്നു.,,
നന്ദൂന്‍റെ അമ്മയാണ് രമ്യ എന്നറിഞ്ഞ് അന്നത്തെ പക വീണ്ടും തലപൊക്കി.,,
അവര്‍ പറഞ്ഞ് നിര്‍ത്തി
”ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ?
പ്രണയം സ്വീകരിക്കുന്നതും നിരസിക്കുന്നതൊക്കെ സാധാരണയല്ലെ
ഇതിനൊക്കെ പക കൊണ്ട് നടക്കാന്‍ മാത്രം എന്താണുള്ളത്.,
അതും വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ് പോയതും,
ദച്ചൂനത് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
”അതിന് അങ്ങേര്ക്ക് ആലോചിക്കാന്‍ ബുദ്ധി വേണ്ടെ.,
നന്ദൂനെ കുറിച്ച് അപ്പൂനോട് അങ്ങേര് ചോദിച്ചപ്പോള്‍ ഞങ്ങളേക്കാള്‍ സന്തോഷത്തോടെയാണ് നിങ്ങളെ കുടുംബം ജീവിക്കുന്നതറിഞ്ഞിട്ട് അങ്ങേര്ക്ക് ഇഷ്ടപ്പെട്ടില്ല.,
ദിവസവും അപ്പൂനെ അടുത്തിരുത്തി മനസ്സില്‍ വിഷം കുത്തി വെച്ച് നന്ദൂനെ കുറിച്ച് പുകഴ്ത്തി പറഞ്ഞ് അവനെ അവളെ മനസ്സിലിട്ട് കൊടുത്തു.,
നന്ദൂനെ കെട്ടുന്നവരാണ് ഭാഗ്യമെന്നും.,
നിങ്ങള്‍ തമ്മില്‍ പിരിക്കാനെല്ലാം പറഞ്ഞ് അവളെ മനസ്സില്‍ വേണ്ടാത്ത ചിന്തകളെല്ലാം കുത്തി നിറച്ചു
സത്യം പറഞ്ഞാല്‍ നിങ്ങളെ കുടുംബത്തിന്‍റെ സന്തോഷം ഇല്ലാതാക്കണം എന്ന ഒറ്റ ലക്ഷ്യമെ അങ്ങേര്ക്കൊള്ളു.,
അതിന് സ്വന്തം മകളെ വെച്ചാണ് അയാള്‍ കളിക്കുന്നത്.,,
നന്ദൂനെ കൊണ്ട് അപ്പൂന്‍റെ കല്ല്യാണം കഴിപ്പിക്കാനൊന്നും അങ്ങേര്ക്ക് ഇഷ്ടമില്ല.,
അവരെ തമ്മില്‍ പ്രണയിപ്പിച്ച് അപ്പൂനെ കൊണ്ട് നന്ദൂനെ വഞ്ചിപ്പിച്ച് അവനെ മാനസികമായി തളര്‍ത്തി നന്ദു കടും കൈ ചെയ്ത് അവന്‍റെ കുടുംബത്തിന്‍റെ സന്തോഷം ഇല്ലാതാക്കണം.,
ഇതാണ് അങ്ങേരെ പ്ലാന്‍.,
എന്നാ അപ്പു കരുതിയിരിക്കുന്നത് അച്ഛന് അവളോടുള്ള ഇഷ്ടം കൊണ്ടാണ് നന്ദു ആയിട്ട് ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണെന്നാ.,,
ആന്‍റി പറഞ്ഞതെല്ലാം കേട്ട് അവിശ്വസനീയതയോടെ മനുവും ദച്ചുവും അതേ ഇരുത്തം ഇരുന്നു
”ആന്‍റീടെ ഭര്‍ത്താവിനെ ഒരു തരത്തിലും ബാധിക്കാതെ സമാധാനത്തോടെ ജീവിക്കുന്ന ഞങ്ങളെ കുടുംബത്തിന്‍റെ സന്തോഷം കെടുത്താന്‍ അയാള്‍ ഇങ്ങനൊക്കെ ചെയ്യണമെങ്കില്‍ അയാള്‍ ഒരിക്കലും നോര്‍മല്‍ അല്ല ആന്‍റീ.,,
മനു പറഞ്ഞത് ദച്ചുവും ശെരി വെച്ചു
”അതെ അങ്ങേര് നോര്‍മല്‍ അല്ല.,
ഒരു തരം മാനസിക രോഗമാണ്.,
എന്‍റെ കുടുംബ പോലും അദ്ദേഹത്തിന്‍റെ സ്വഭാവം ഇതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല.,
അത്രയും നല്ലൊരു മരുമകനാണ് അയാള്‍ കുടുംബത്തിന് മുന്നില്‍ .,
എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല.,,
അദ്ദേഹത്തിന്‍റെ ചെയ്തികള്‍ കണ്ട് മിണ്ടാതെ അയാള്‍ പറഞ്ഞതനുസരിച്ച് നീങ്ങുന്നൊരു പാവ മാത്രമാണ് ഞാന്‍.,,
അവര്‍ വേദനയോടെ പറഞ്ഞു
”ആന്‍റിക്ക് അപ്പു ചേച്ചിയെ പറഞ്ഞ് മനസ്സിലാക്കി കൂടെ ?
ദച്ചു ചോദിച്ചതും അവരൊന്ന് ചിരിച്ചു
”അവളെ റോള്‍ മോഡല്‍ തന്നെ അവളെ അച്ഛനാ.,
എന്തിനും കൂടെ നില്‍ക്കുന്ന അവളെ സൂപ്പര്‍ ഡാഡ്.,
ഞാനോ എപ്പോയും ഉപദേശവും ചീത്തയും പറയുന്ന സ്നേഹമില്ലാത്ത പഴഞ്ചന്‍ അമ്മ.,
ഞാനൊന്നും പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല.,
അവളെ അത്രയും സ്വാധീനിച്ചിട്ടുണ്ട് അവളെ അച്ഛന്‍.,
അച്ഛനെന്ത് പറഞ്ഞോ അതാണ് വലുത്.,
എന്നെ ഒരു വിലയും ഇല്ല.,
എന്തെങ്കിലും പറഞ്ഞാല്‍ കടിച്ച് കീറാന്‍ വരും.,,
ഒറ്റപ്പെടലിന്‍റെ വേദന ആ വാക്കുകളില്‍ ഉണ്ടായിരുന്നു
”ആന്‍റിക് ഇതില്‍ എന്ത് ചെയ്യാന്‍ പറ്റും.,
ഇനിയെങ്കിലും നന്ദുവും ദച്ചുവും ഒന്ന് സന്തോഷത്തോടെ ജീവിച്ച് തുടങ്ങട്ടെ.,
രണ്ട് പേരും സങ്കടപ്പെട്ടതിന് കണക്കില്ല.,,
മനു പറഞ്ഞത് കേട്ട് ദച്ചു അവനെ നോക്കി
”എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല മോനെ.,
എന്നാലും ഞാനെന്തെങ്കിലും ചെയ്യാന്‍ പറ്റോന്ന് നോക്കട്ടെ.,
എത്രയും പെട്ടന്ന് നന്ദൂനെ ഇക്കാര്യം ധരിപ്പിക്കാന്‍ നിങ്ങള്‍ നോക്കണം.,,
പക്ഷെ സൂക്ഷിച്ച് വേണം ഒരോന്ന് ചെയ്യാന്‍.,
അപ്പു നന്ദൂന്‍റെ അടുത്തേക്ക് പോകാതിരിക്കാന്‍ എനിക്ക് പറ്റുന്നത് ചെയ്യാം.,
അവള്‍ ലണ്ടനില്‍ എത്തിയാല്‍ നിങ്ങള്‍ക്ക് വലുതായൊന്നും ചെയ്യാന്‍ പറ്റില്ല.,,
ആന്‍റി പറഞ്ഞത് അവര്‍ കാതോര്‍ത്തു
കുറച്ച് സമയം കൂടെ അവര് ഒാരോന്ന് സംസാരിച്ചിരുന്ന് ആന്‍റിയോട് യാത്ര പറഞ്ഞ് മനുവും ദച്ചുവും വീട്ടിലേക്ക് തിരിച്ചു
ദച്ചു ബൈക്കില്‍ കയറിയിരുന്ന് ഭയങ്കര ആലോചനയിലാണ്
”’ദച്ചൂ..,, ഇനിയെന്താണ് പ്ലാന്‍.,,
മനു ബൈക്കിന്‍റെ മിററിലൂടെ ദച്ചൂനെ നോക്കി ചോദിച്ചു
”എനിക്കൊന്നും അറിയില്ല.,
ഒാരോരുത്തരെ വിവരമില്ലാഴ്മക്ക് നമ്മളാണ് ബലിയാടാകുന്നത്.,,
ഇത്ര ചെറിയ കാര്യങ്ങള്‍ക്ക് ഇങ്ങനെ പക വെക്കുന്നുണ്ടെങ്കില്‍ അവരെ മനസ്സിന്‍റെ കാഠിന്യം അളക്കാന്‍ പറ്റില്ല.,
ദച്ചൂന്‍റെ വാക്കുകളില്‍ ദേഷ്യം കലര്‍ന്നിരുന്നത്
”ആ അര്‍പ്പണയേക്കാള്‍ വിഷം അവളെ അച്ഛനാണ്.,
അയാളെ തുരത്താന്‍ പാടാണ്.,
നമുക്ക് ആദ്യം ആ അര്‍പ്പണയെ പിടിക്കണം.,
ഒരിക്കലും അവള്‍ ലണ്ടനില്‍ കാല് കുത്താന്‍ പാടില്ല.,,
മനു പലതും മനസ്സില്‍ കരുതി
അപ്പോയാണ് ദച്ചൂന്‍റെ ഫോണടിച്ചത്
”മനൂ നന്ദേട്ടനാണ് വിളിക്കുന്നത്,
പാവം ഇതൊന്നും അറിയാതെ .,,
ദച്ചു ഫോണെടുത്ത് അവളെ കാതോട് ചേര്‍ത്ത് വെച്ചു
”ഹലോ ., നന്ദേട്ടാ..,,
”ഹലോ ദച്ചൂ.. എന്തൊക്കെ ?
നന്ദൂന്‍റെ ശബ്ദം ചെവിയിലെത്തിയതും ദച്ചൂന് അത് വരെയുള്ള ടെന്‍ഷന്‍ നീങ്ങിയ പോലെ തോന്നി
”സുഖായിട്ടിരിക്കുന്നു.,
നന്ദേട്ടനോ ?
എവിടെ കമ്പനിയിലാണോ ?
ദച്ചു നന്ദൂന്‍റെ വിശേഷം തിരക്കി
”അതേ കമ്പനിയിലാ.,,
നീ എവിടെ വീട്ടിലല്ലെ.,
വണ്ടി പോകുന്ന ശബ്ദമൊക്കെ കേള്‍ക്കുന്നുണ്ടല്ലൊ.,,
നന്ദു വാഹനങ്ങളുടെ ഒച്ചപ്പാട്ക്കേട്ട് കാര്യം തിരക്കി
”ഞാന്‍ മനൂന്‍റെ കൂടെ പുറത്താണ്.,,
ഇന്ന് ലീവല്ലെ
ചുമ്മാ കറങ്ങാന്‍ ഇറങ്ങിയതാ.,,
ദച്ചു കള്ളം തട്ടിവിട്ടു
”ഒാ..ഹ് അത് എന്തായാലും നന്നായി.,
വീട്ടിലിങ്ങനെ ചടഞ്ഞിരിക്കുന്നതിലും നല്ലത് പുറത്തൊക്കെ ഇറങ്ങുന്നത് തന്നെയാ.,
നന്ദു ചിരിയോടെ പറഞ്ഞതും ദച്ചുവും കൂടെ ചിരിച്ചു
”ഹരീടെ ശല്യമൊന്നും ഇല്ലല്ലൊ ?
എന്തുണ്ടെങ്കിലും പറയണം.,,
നന്ദു ഇടക്കിടെ ഹരീടെ കാര്യം ഒാര്‍മിപ്പിച്ച് കൊണ്ടിരുന്നു
”അതൊക്കെ എന്തായാലും പറയാം.,
പിന്നെന്തൊക്കെ നന്ദേട്ടാ ?
ഞാന്‍ വീട്ടിലെത്തിയിട്ട് വിളിക്കാം.,,
ദച്ചു ഫോണ്‍ വെക്കാന്‍ നിന്നു
”ഞാന്‍ ഫ്രീയായിട്ട് വിളിക്കാം.,,
ഇന്ന് കമ്പനിയില്‍ നിന്ന് നേരത്തെ ഇറങ്ങണം.,
അപ്പു വിളിച്ചിരുന്നു അവള് നാളെ തന്നെ ഇങ്ങോട്ട് വരുന്നുണ്ടെന്ന്.,
തല്‍ക്കാലം അപ്പൂന്‍റെ സ്റ്റേ ഞങ്ങളെ വീട്ടില്‍ തന്നെയാണ്,
ഒരു റൂമ് ഒഴിവുണ്ട്.,,
അതൊന്ന് ക്ലീന്‍ ചെയ്യണം.,
നന്ദു പറയുന്നത് കേട്ട് മനൂന്‍റെ ചുമലിലുള്ള ദച്ചൂന്‍റെ പിടി മുറുകി
”എന്നാ ശെരി നന്ദേട്ടാ.,,
ദച്ചു പെട്ടന്ന് ഫോണ്‍ വെച്ചു
”എന്ത് പറ്റി ദച്ചൂ..,
നന്ദു എന്താ പറഞ്ഞെ ?
ദച്ചൂന്‍റെ നിറഞ്ഞ മിഴികള്‍ കണ്ട് മനു വേവലാതിയോടെ കാര്യം തിരക്കി
*(തുടരും..)*

by