രചന – ശംസിയ ഫൈസൽ
”പിന്നെയ് നന്ദേട്ടാ..
ഞാനൊരു കാര്യം ചോദിച്ചോട്ടെ ?
ദച്ചു അവനെ തന്നെ നോക്കി ചോദിച്ചതും നന്ദു ബാഗ് അടച്ച് വെച്ച് അവള്‍ക്ക് നേരെ തിരിഞ്ഞു
നന്ദു നോക്കുന്നത് കണ്ട് ദച്ചു തല താഴ്ത്തി
”ഹാ.. എന്താ കാര്യം ചോദിക്ക് .,
നന്ദു അവളെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തി
അവളെ നിറഞ്ഞ കണ്ണുകള്‍ കണ്ടതും നന്ദൂന്‍റെ ഉള്ളൊന്ന് പിടിച്ചു
”അയ്യോ എന്ത് പറ്റി ?
എന്തിനാ എന്‍റെ പെണ്ണ് കരയുന്നെ ?
നന്ദു വേവലാതിയോടെ അവളെ ചേര്‍ത്ത് പിടിച്ചു
ദച്ചു ഒന്നുമില്ലെന്ന് തലയാട്ടി
”ദച്ചൂ.. ഞാന്‍ പോകുന്നത് ഒാര്‍ത്താണോ ഇത്ര സങ്കടം.,,
നന്ദു ദച്ചൂന്‍റെ മുഖത്തേക്ക് നോക്കി ചോദിച്ചതും അവളൊന്നും മിണ്ടിയില്ല
”നീ എന്താ ചോദിക്കാനുണ്ടെന്ന് പറഞ്ഞെ ?
നന്ദു വീണ്ടും ചോദിച്ചു
”ഒ.. ഒന്നുല്ല.,
നമ്മള്‍ ഇന്ന് രാത്രി കൂടെ അല്ലെ ഇങ്ങനെ ഒരുമിച്ച്.,
നന്ദേട്ടന്‍ പുലര്‍ച്ചെ പോകല്ലെ .,,
ദച്ചൂന്‍റെ ശബ്ദമൊന്നിടറി
നന്ദൂന് അവളെ സങ്കടം കണ്ട് സന്തോഷമാണ് തോന്നിയത്
”ഹോ എനിക്കെന്താ എന്നറിയില്ല ദച്ചൂ..,
നിന്‍റെ വിഷമം കാണുമ്പോ എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നുവാ
എനിക്ക് വേണ്ടിയാണല്ലോ നീ സങ്കടപ്പെടുന്നത്.,
അത് എന്നോടുള്ള സ്നേഹം കൊണ്ടാണല്ലോ ?
അല്ലെ.,,
നന്ദു ചിരിയോടെ അവളെ നോക്കിയതും ദച്ചു ചുണ്ട് കൂര്‍പ്പിച്ച് അവന്‍റെ കൈയ്യില്‍ പിച്ചി
”ഹാ.. ഇതാണ് കുഴപ്പം ഒന്നും നിന്നോട് പറയാന്‍ പറ്റില്ല.,
പിന്നൊരു കാര്യം ഇപ്പോള്‍ തന്നെ കരഞ്ഞ് കണ്ണുനീര് കളയണ്ട.,
ഇന്ന് പുലര്‍ച്ചെ അല്ല നാളെ പുലര്‍ച്ചെയാണ് ഞാന്‍ പോകുന്നത്.,
അതായാത് നാളെ രാത്രി കൂടെ എനിക്ക് നിന്നെ ഇങ്ങനെ കെട്ടിപിടിച്ച് കിടക്കാം.,,
നന്ദു ദച്ചൂനേയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു
”ച്ഛീ.. പോ മന്‍ഷ്യാ അങ്ങോട്ട് .,,
ദച്ചു നന്ദൂനെ തട്ടി മാറ്റി എണീറ്റ് മുഖം രണ്ട് കൈ കൊണ്ടും അമര്‍ത്തി തുടച്ച് അവനെ കൂര്‍പ്പിച്ച് നോക്കി
”ഹേ ഇതെന്തോന്ന് കൂത്ത്.,
ഇപ്പോ ഞാന്‍ പോകാത്തതാണോ പ്രശ്നം.,
എന്നാ വെച്ച് താമസിക്കുന്നില്ല ഞാന്‍ ഇപ്പോ തന്നെ പോയേക്കാം.,,
നന്ദു ബെഡില്‍ നിന്ന് എണീറ്റ് മുറി വിട്ട് പോകാന്‍ നിന്നു
”അതിന് ഇപ്പോ പോയാല്‍ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടോ നന്ദേട്ടാ ?
ദച്ചു ചിരി കടിച്ച് പിടിച്ച് ചോദിച്ചു
”അയ്യടി കൊള്ളാലോ നീ.,
ടിക്കറ്റ് കിട്ടിയാലും ഞാനിപ്പോ പോകുന്നില്ല.,
തലക്ക് അകത്ത് ആള്‍ താമസമില്ലാത്ത നിന്‍റെ രണ്ട് ജിമ്മന്‍ ചേട്ടമാരുണ്ടല്ലോ അവരെ കയറ്റി അയക്കാന്‍ നോക്ക്.,,
നന്ദു അവളെ പുച്ഛിച്ച് ബെഡില്‍ തന്നെ വന്നിരുന്നു
”ദേ എന്‍റെ ചേട്ടമ്മാരെ പറഞ്ഞാലുണ്ടല്ലോ ?
ദച്ചു നന്ദൂന് നേരെ വിരല്‍ ചൂണ്ടി
”പറഞ്ഞാല്‍ നീയെന്ത് ചെയ്യും കുരുട്ടടക്കെ .,,
നന്ദു അവളെ ചൂണ്ട് വിരല്‍ പിടിച്ച് താഴ്ത്തി
”ഞാന്‍ പലതും ചെയ്യും.,,
ദച്ചു അവനില്‍ നിന്ന് മുഖം തിരിച്ചു
”എന്നാ പിന്നെ അതൊന്ന് കാണണമല്ലോ ?
നന്ദു ദച്ചൂനെ പിടിച്ച് മടിയില്‍ ഇരുത്തി
”അയ്യേ താനിത് എന്താ കാണിക്കുന്നെ.,
വിട്ടേ..?
ദച്ചു അവന്‍റെ മടിയില്‍ നിന്ന് എണീക്കാന്‍ നോക്കി
”നിനക്ക് എന്നെ എന്തോ ചെയ്യണമെന്ന് പറഞ്ഞില്ലെ.,
അതിന് നിനക്ക് സൗകര്യത്തിന് ഇരുത്തിയതല്ലെ .,,
നന്ദു അവളെ വയറിലൂടെ വട്ടം ചുറ്റി പിടിച്ചു
”എനിക്കൊന്നും ചെയ്യാനില്ല.,
പ്ലീസ് വിട് നന്ദേട്ടാ..,,
ദച്ചു അവനെ നോക്കി കെഞ്ചി
”ഹാ.. അങ്ങനെ പറയല്ലെ.,
പ്ലീസ് എന്തേലും ചെയ്തിട്ട് പോ ?
നന്ദു കള്ളചിരിയോടെ പറഞ്ഞതും ദച്ചു അവനെ ദയനീയമായി നോക്കി
”നന്ദേട്ടാ കളിക്കല്ലെ
ഞാന്‍ ചുമ്മാ പറഞ്ഞതല്ലെ .,,
”അയ്യോടാ ചുമ്മാ പറഞ്ഞതാണോ ?
എന്നാലും സാരല്ല്യ എന്തേലും ചെയ്തിട്ട് പോന്നെ.,
ദേ ഇവിടൊരു മുത്തം തന്നാലും മതി.,,
നന്ദു അവന്‍റെ കവിള് കാണിച്ച് കൊടുത്തു
”ഒരു മുത്തമല്ലെ തന്നേക്കാം.,,
ദച്ചു നാണത്തോടെ വിരല് കടിച്ച് അവനെ നോക്കി
അവളെ മുഖം ഭാവം കണ്ട് അന്തംവിട്ട് നിന്ന നന്ദൂന്‍റെ കവിളിലേക്കവള്‍ തല താഴ്ത്തി
പെട്ടന്ന് ചുണ്ടുകള്‍ക്ക് പകരം അവളെ പല്ല് കവിളിലമര്‍ന്നു
”ഹാ.. പോടി പട്ടി കുട്ടീ..,
അല്ലെങ്കിലും എനിക്ക് ഇത് കിട്ടാനെ യോഗമൊള്ളു.,,
നന്ദു അവളെ മടിയില്‍ നിന്ന് മാറ്റി എണീറ്റ് ബെഡില്‍ അവന്‍ പാക്ക് ചെയ്ത് വെച്ച ബാഗ് താഴേക്ക് എടുത്ത് വെച്ചു
എന്നിട്ട് ദച്ചൂനെ ഒന്ന് നോക്കി ലാപെടുത്ത് ബാല്‍ക്കണയിലേക്ക് പോയി
”ഹാ.. പോകാണോ നന്ദേട്ടാ..,
ഒന്നൂടെ തരാന്നെ.,,
ദച്ചു അവനെ കളിയാക്കി
”അത് നിന്‍റെ അച്ഛന് അല്ലെങ്കില്‍ വേണ്ട ജാഡ തെണ്ടികളായ എന്‍റെ പുന്നാര അളിയാമ്മാരില്ലെ അവര്‍ക്ക് കൊണ്ട് കൊടുക്ക്.,,
നന്ദു അവളെ പുച്ഛിച്ച് ബാല്‍ക്കണിയുടെ ഡോറടച്ചു
ദച്ചു ചിരിയോടെ കട്ടിലില്‍ ചാരിയിരുന്നു
പിന്നെ അവന്‍ കൊണ്ട് പോകാന്‍ എടുത്ത് വെച്ച ബാഗിലേക്ക് ഒന്ന് നോക്കി
എന്തോ മനസ്സിന് വല്ലാത്തൊരു വിങ്ങല് പോലെ
ദച്ചു എണീറ്റ് മിറര്‍ ടേബിളില്‍ ഉള്ള അവര്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ഫ്രൈം കൈയ്യിലെടുത്തു
എന്നിട്ട് അവന്‍റെ ട്രോളി ബാഗെടുത്ത് തുറന്ന് അതില്‍ നിന്നൊരു ഷര്‍ട്ട് എടുത്ത് അതില്‍ ഫോട്ടോ പൊതിഞ്ഞ് ഡ്രസ്സുകള്‍ക്കിടയില്‍ വെച്ചു
വേഗം ബാഗ് അടച്ച് വെച്ചു
ദച്ചു മുറിയിലെ ലൈറ്റ് ഒാഫാക്കി കിടന്നു
കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല
കുറച്ച് സമയം കഴിഞ്ഞതും നന്ദു ബാല്‍ക്കണിയുടെ ഡോര്‍ തുറന്ന് അകത്ത് കയറി ലാപെടുത്ത് വെച്ച് ദച്ചൂന്‍റെ അടുത്ത് വന്ന് കിടന്നു
ദച്ചു കണ്ണടച്ച് ഉറക്കം നടിച്ച് കിടന്നു
നന്ദു അവളെ അടുത്തോട്ട് നീങ്ങി കിടന്ന് ദച്ചൂനെ ചേര്‍ത്ത് പിടിച്ചതും ദച്ചു ഉറക്കത്തില്‍ എന്ന പോലെ അവനെ ചുറ്റിപിടിച്ച് നെഞ്ചില്‍ തല വെച്ച് കിടന്നു
നന്ദൂന്‍റെ ചുണ്ടിലൊരു കുഞ്ഞ് പുഞ്ചിരി വിടര്‍ന്നു
അവന് അറിയാമായിരുന്നു അവള്‍ തന്നെ കണ്ട് ഉറക്കം നടിച്ച് കിടക്കാണെന്ന്
എന്നാലും നന്ദു കെട്ടിപിടിത്തം ഇല്ലാതെ ആക്കേണ്ടെന്ന് കരുതി ഒന്നും പറയാന്‍ പോയില്ല
നന്ദു മനസ്സ് നിറഞ്ഞ് അവളെ നെറുകില്‍ മുത്തി
ദച്ചു ഒന്ന് കുറുകി അവനോട് ഒട്ടി ചേര്‍ന്ന് കിടന്നു
”അമ്പടി കള്ളീ.. എന്താ അഭിനയം.,
മനസ്സിലുള്ള ഇഷ്ടം അങ് പ്രകടിപ്പിച്ചാലെന്താ ഈ പെണ്ണിന്.,,
നന്ദു മനസ്സില്‍ വിചാരിച്ച് ഒന്നൂടെ അവളെ ഇറുകെ പിടിച്ച് ദച്ചൂന്‍റെ കവിളില്‍ അമര്‍ത്തി ചുംബിച്ചു
”ഹോ എന്ത് നല്ല കുട്ടീ..,
എല്ലാം അടങ്ങി കിടന്ന് സ്വീകരിക്കുന്നു.,,
നന്ദു മനസ്സില്‍ ഊറി ചിരിച്ചു
ദച്ചൂനെ വിട്ട് പോകുന്നത് ആലോചിച്ച് നന്ദൂനും വല്ലാത്ത മനഃപ്രയാസം തോന്നി
നന്ദു ഒന്ന് നിശ്വസിച്ച് കണ്ണടച്ച് കിടന്നു
രാത്രിയുടെ ഏതോ യാമത്തില്‍ രണ്ട് പേരേയും ഉറക്കം പൊതിഞ്ഞു
ഇരുട്ടിന്‍റെ മറ നീക്കി സൂര്യന്‍ കിഴക്ക് ഉദിച്ചു
ചുറ്റും വെളിച്ചം പടര്‍ന്നതും വീടും വീട്ടുകാരും ഉണര്‍ന്നു
ദച്ചുവും ഒരു കോട്ടവാ ഇട്ട് എണീക്കാന്‍ നിന്നതും നന്ദൂന്‍റെ കരവലയത്തിനുള്ളില്‍ ആയതിനാല്‍ എണീക്കാന്‍ പറ്റിയില്ല
ദച്ചു ചിരിയോടെ അവന്‍റെ കൈ മാറ്റി എണീറ്റ് മുടി വാരി കെട്ടി
ദച്ചു എണീറ്റത് അറിയാതെ ഉറങ്ങുന്ന നന്ദൂനെ അവള്‍ വാത്സല്യത്തോടെ നോക്കി അവന്‍റെ കവിളില്‍ മെല്ലെ ഒന്ന് തൊട്ട് ചെറു പുഞ്ചിരിയോടെ എണീറ്റു
നന്ദു മിക്ക ദിവസവും വൈകിയാണ് എണീക്കാറ്
”നന്ദൂ.. ടേയ്.. എണീക്ക്..,,
മനു ആണ് വന്ന് വിളിച്ചത്
”മനൂ.. ശല്യപ്പെടുത്താതെ ഒന്ന് പോയെ.,,
നന്ദു പുതപ്പ് തലയിലൂടെ വലിച്ചിട്ട് തിരിഞ്ഞ് കിടന്നു
”നിന്നെ കാണാന്‍ താഴെ കുറച്ച് പേര് വന്നിട്ടുണ്ട്.,,
നിന്നോട് അപ്പന്‍ പെട്ടന്ന് അങ്ങോട്ട് ചെല്ലാന്‍.,,
മനു പറഞ്ഞതും നന്ദു പുതപ്പില്‍ നിന്ന് തലയിട്ട് നോക്കി
”അതാരാടാ ഈ പുലര്‍ച്ചെ എന്നെ കാണാന്‍ വന്നത് ?
നന്ദു സംശയത്തോടെ ചോദിച്ചു
”പുലര്‍ച്ചെയോ ?
പത്തര ആയി മിസ്റ്റര്‍.,,
മനു അവന്‍റെ ഫോണില്‍ ടൈം കാണിച്ച് കൊടുത്തു
”ഹോ ഗോഡ് സമയം പോയത് അറിഞ്ഞില്ല.,
അല്ലടാ നീ ഇന്ന് ക്ലാസിന് പോയില്ലെ ?
നന്ദു പുതപ്പ് മാറ്റി ബെഡില്‍ നിന്ന് എണീറ്റു
”കോളേജില്‍ പോകാന്‍ ഒരുങ്ങി ഇറങ്ങിയതാ.,
ദച്ചു ഇന്ന് ഇല്ലെന്ന് പറഞ്ഞപ്പോ എനിക്കും പോകാനുള്ള മൂഡ് പോയി.,
ഒരു കോളേജില്‍ അല്ലെങ്കിലും പോകുമ്പോയും വരുമ്പോയുമുള്ള അവളെ കലപില കേള്‍ക്കാതെ ഒരു രസല്ല്യാ.,,
മനു നന്ദൂനെ നോക്കി ചിരിച്ചു
”പോടാ നുണയാ.,
മടിയാണെങ്കില്‍ അത് പറ.,
എന്തായാലും നീ ചെല്ല് അപ്പനോട് ഞാനിപ്പോള്‍ വരുമെന്ന് പറഞ്ഞേക്ക്.,,
മനൂനെ പറഞ്ഞയച്ച് നന്ദു എണീറ്റ് ഫ്രഷായി താഴേക്ക് പോയി
ഷര്‍ട്ടിന്‍റെ ബട്ടണ്‍സിട്ട് സ്റ്റെയര്‍ ഇറങ്ങുമ്പോയാണ് ഹാളില്‍ ഇരിക്കുന്നവരെ നന്ദു കണ്ടത്
അവന്‍ ഒരു നിമിഷം കണ്ണ് തള്ളി തറഞ്ഞ് നിന്ന് അവരെ തന്നെ നോക്കി നിന്നു
*(തുടരും..)*

by