രചന : ഷംസിയ ഫൈസൽ
”മോളെ ദച്ചു എനിക്ക് അത്രക്ക താല്‍പര്യ കുറവൊന്നും ഇല്ല.,,നമ്മുടെ കുടുംബം നിലനിര്‍ത്തി കൊണ്ട് പോകേണ്ട കടമ എനിക്കും കുടെയുണ്ടല്ലൊ. ഏതാ മോളെ ആ ഫ്രണ്ട് ? ദേവന്‍ ചമ്മലോടെ ചോദിച്ചതും ദച്ചു അവന് മുന്നില്‍ കൈ കെട്ടി നിന്നു
”താല്‍പര്യമില്ലാത്തവര്‍ ബുദ്ധിമുട്ടേണ്ട.
കുടുംബം നില നിര്‍ത്താനും പാരമ്പര്യംനിലനിര്‍ത്താനും ഞാനും ദച്ചുവും ഉണ്ട്.,നന്ദു ഒക്കെ ആ കാര്യത്തില്‍ മിടുക്കനാ പത്ത് പിള്ളേരായാലും ദച്ചൂന് റെസ്റ്റ് കൊടുക്കില്ലവന്‍ദച്ചൂ.. മോളെ ഏതാ ആ ഫ്രണ്ട് അവളെ ഈ ചേട്ടന്‍ കെട്ടിക്കോളാം., ദീപു മുന്നോട്ട് വന്നു
‘പോടാ എനിക്ക് വന്ന പ്രൊപ്പോസല്‍ അല്ലെ ആ കുട്ടിയെ ഞാന്‍ കെട്ടും . നീ നിന്നെ തേച്ച് വേറൊരുത്തനെ കെട്ടിയില്ലെ അവളെ അനിയത്തിയെ പോയി കെട്ടി പ്രതികാരം വീട്ട് അങ്ങനെയാകണം ആണുങ്ങള്‍., അല്ലാതെ എന്‍റെ പെണ്ണിനെ തട്ടിയെടുക്കാന്‍ വരേണ്ട നാണമുണ്ടോടാ നിനക്ക്.,,
ദേവന്‍ ദീപൂനെ പരിഹസിച്ചു’എനിക്ക് നാണം ഇത്തിരി കുറവാ., മിക്കവാറും ദച്ചൂന്‍റെ ഫ്രണ്ടിന് ആളെ മാറിയതാകും.,,എന്നെയാകും ശെരിക്കും ആ കൊച്ച് കണ്ടത്പേര് ചിലപ്പോള്‍ ദീപക് എന്നുള്ളത് ദേവനായി മാറിയതാകും അല്ലെ ദച്ചൂ. ദീപു ദച്ചൂന് നേരെ തിരിഞ്ഞു. ദച്ചു പല്ല് കടിച്ച് രണ്ടാളേയും നോക്കി
”കോഴി കൂട്ടില്‍ പെട്ട അവസ്ഥയായല്ലൊ ദൈവമെ.,
മനു അവരെ നോക്കി നിശ്വസിച്ചു”ആരിത് പറയുന്നത്.,നിന്നെ വേണമെങ്കില്‍ അവരെ ലീഡറാക്കാം.,അഭി മനൂനെ കളിയാക്കി
‘ഹേയ് മിസ്റ്റര്‍ ഇവിടെ ഇപ്പൊ അതാണോ വിഷയം.,
എല്ലായിടത്തും എന്നെയങ് വലിച്ചിട്ടോളും.നമുക്ക് കാര്യത്തിലേക്ക് കടക്കാം ആരാണ് ആ പെണ്‍കുട്ടി.,
പറയു ദച്ചൂ നിനക്ക് മാത്രം അറിയുന്ന ഉത്തരമാണത്. മനു ദച്ചൂനെ നോക്കി”വല്ല കണ്ണ് കാണാത്ത കൊച്ചുമായിരിക്കും.,അല്ലെങ്കില്‍ ഈ ദേവനെ ഒക്കെ ഇഷ്ടപ്പെടോ നന്ദു ദേവനിട്ട് കൊട്ടി
”നിന്നെ എന്‍റെ പെങ്ങള്‍ പ്രേമിച്ചപ്പോള്‍ എനിക്കും ഇതേ സംശയം ഉണ്ടായിരുന്നു., എന്ത് കണ്ടിട്ടാണാവോ ദച്ചൂന് നിന്നെ ഇഷ്ടപ്പെട്ടത്., ദേവനും വിട്ട് കൊടുത്തില്ല.’അതിലെന്താ ഇത്ര സംശയംഎന്‍റെ ഈ സികിന്‍ എന്‍റെ ഈ ബോഡി ആളെ മയക്കുന്ന എന്‍റെ ഈ ചിരി അതിനപ്പുറം എന്ത് വേണം ഒരു പെണ്ണിന്.,,നന്ദു കോളറ് പൊക്കി പറഞ്ഞതും ബാക്കിയുള്ളവര്‍ പൊട്ടി ചിരിച്ചു
നന്ദൂന്‍റെ മുഖം മാറി.’ഈ അടുത്തൊന്നും ഇത്ര വലിയ കോമഡി കേട്ടിട്ടില്ല.,അഭി വീണ്ടും പൊട്ടി ചിരിച്ചു”നിങ്ങള് കളിയാക്കുകയൊന്നും വേണ്ട
വേണമെങ്കില്‍ ദച്ചൂനോട് ചോദിക്ക് അവള് പറയട്ടെ.,
നന്ദു ദച്ചൂനെ നോക്കിഅവളും ചിരിച്ച് മറിയായിരുന്ന
”ഇളിക്കാതെ പറഞ്ഞ് കൊടുക്ക് കുരിപ്പെ.,നന്ദു ദച്ചൂന്‍റെ കൈനിട്ടൊരു അടി കൊടുത്തു.’അങ്ങനെ ചോദിച്ചാല്‍ നന്ദേട്ടന്‍റെ ചിരിയും ബോഡിയും ഒന്നുമല്ല.,കഷ്ടപ്പെട്ട് പിറകെ നടന്നപ്പോള്‍ ഒരു സഹതാപം തോന്നി പ്രേമിച്ച് പോയതാ., ദച്ചു പറഞ്ഞതും നന്ദു അവളെ തുറിച്ച് നോക്കി
ബാക്കിയുള്ളവര്‍ അവനെ വീണ്ടും കളിയാക്കിപോടീ കുരുട്ടെ നീ ഇനി എന്നോട് മിണ്ടേണ്ട.,നന്ദു ദച്ചൂനില്‍ നിന്ന് മുഖം തിരിച്ച’ചുമ്മാ പറഞ്ഞതല്ലെ കെട്ട്യോനെ.,എന്‍റെ നന്ദേട്ടന്‍റെ അത്ര ഗ്ലാമര്‍ വേറാര്‍ക്കുണ്ട്.,സുന്ദരനല്ലെ.,, ദച്ചു നന്ദൂന്‍റെ താടിയില്‍ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കൊഞ്ചിപ്പിച്ച് പറഞ്ഞു
”നമ്മള്‍ വിഷയത്തില്‍ നിന്ന് തെന്നി മാറുന്നുണ്ട്.,
ദച്ചൂ സമയമില്ല പെട്ടന്ന് പറ ഏതാ ആ പെണ്‍ കൊച്ച്.,,ദേവന്‍ ദൃതി കൂട്ടി’എന്‍റെ ദേവാ എന്ത് ആക്രാന്തമാണിത്.,നാളെ തന്നെ അവളെ അടുത്ത് പോയി ഒലിപ്പിച്ച് നീയെന്‍റെ വില കളയോ ? ദച്ചു ദയനീയമായി ദേവനെ നോക്ക’ഒരിക്കലുമില്ല.,
അങ്ങനെ ഏതേലും പെണ്ണിനെ കെട്ടാനൊന്നും എനിക്ക് പറ്റില്ല.,എന്‍റെ മനസ്സിലൊരു കുട്ടിയുണ്ട്.,
നിന്‍റെ കൂട്ട്ക്കാരി തന്നെയാ.,അവളാണെങ്കില്‍ ഞാന്‍ ഇപ്പൊ കെട്ടാന്‍ വരെ റെഡിയാ.,ഇനി വേറെ വല്ല കുട്ടിയും ആണെങ്കില്‍ ദീപു എടുത്തോട്ടെ.,
നീയെനിക്ക് എന്‍റെ മനസ്സിലുള്ള കുട്ടിയെ സെറ്റാക്കി തന്നാല്‍ മതി.,
ദേവന്‍ പറഞ്ഞത് കേട്ട് ദച്ചു അവനെ ചൂഴ്ന്ന് നോക്കി
‘നീ ഒഴിവാക്കിയതിനെ കെട്ടുന്നതല്ലെ എന്‍റെ പണി.,
എനിക്കുള്ളത് ഞാന്‍ തിരഞ്ഞ് പിടിച്ചോളാം., ദച്ചൂന്‍റെ കൂട്ടുക്കാരിയല്ലെ അവളെ പോലെ ലോക അലമ്പാകും.,എനിക്കൊന്നും വേണ്ട. ദീപു പറഞ്ഞു
‘ഹേ ഇത് വരെ പെണ്ണിന് വേണ്ടി വഴക്കിട്ടു.,
ഇപ്പൊ രണ്ടാള്‍ക്കും വേണ്ട,എന്നാ ആ കൊച്ചിന് ഞാനൊരു ജീവിതം കൊടുക്കാം.,എന്താ നിങ്ങളെ അഭിപ്രായം., മനു ചോദിച്ചു.’നിന്‍റെ ജീവിതം അവിടെ നില്‍ക്കട്ട ദേവാ നീ പറഞ്ഞില്ലെ അതേതാ കൊച്ച്.,ഞാനറിയാതെ എന്‍റെ കൂട്ടുക്കാരിയെ ട്യൂണ്‍ ചെയ്യായിരുന്നല്ലെ ദുഷ്ടാ.,
ദച്ചു തുറിച്ച് നോക്കിയതും ദേവന്‍ ഇളിച്ച് കാട്ടി
”മഞ്ഞ പല്ല് കാട്ടി ഇളിക്കാതെ പേര് പറയെടാ.,
ഇനി ദച്ചൂന്‍റെ ബെസ്റ്റ് ഫ്രണ്ട് കൃഷ്ണയാണോ ?
അവളാണെങ്കില്‍ നമുക്ക് സെറ്റാക്കാം.,കൃഷ്ണ നമ്മുടെ ആളാ.,നന്ദു ദേവനെ നോക്കി കണ്ണിറുക്കി”കൃഷ്ണയുമായി നീ കമ്പനിയുണ്ടോ ? ദേവന്‍ ആകാംശയോടെ നന്ദൂനെ നോക്കി’പിന്നെ ഇല്ലാണ്ട്.,,അവളല്ലെ ദച്ചൂനെ കിഡ്നാപ്പ് ചെയ്യാന്‍ എന്നെ സഹായിച്ചത്.,നന്ദു പറഞ്ഞത് ദേവനും ദീപൂനും പുതിയ അറിവായിരുന്നു’ഒാ..ഹോ അങ്ങനൊരു കളി നടന്നോ ?എന്നിട്ട് എന്തൊരു അഭിനയമായിരുന്നു.,ദച്ചൂനെ ആരോ തട്ടി കൊണ്ട് പോയെന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയായിരുന്നു ആ പെണ്ണ്. ദീപു ആ ദിവസം ഒാര്‍ത്ത് പറഞ്ഞു’അത് അവള്‍ക്ക് സ്നേഹത്തിന്‍റെ വില അറിയുന്നത് കൊണ്ടാണ്.,ദേവന്‍ കൃഷ്ണയെ പിന്‍താങ്ങിയതും എല്ലാവരുടേയും നോട്ടം അവനിലായി’എടാ കള്ളാ അപ്പൊ നിനക്ക് കൃഷ്ണയെ ആണല്ലെ ഇഷ്ടം.,, അഭിയുടെ ചോദ്യത്തിന് ദേവന്‍ ഒന്ന് കണ്ണിറുക്കി ചിരിച്ചു
ദച്ചു അതിശയത്തോടെ അവനെ നോക്കി’ദച്ചൂ.. നമ്മുടെ ചെക്കന്‍റെ ഒരു ആഗ്രഹമല്ലെനമുക്കിതങ് നടത്തി കൊടുത്താലോ ?കൃഷ്ണയോട് നമുക്ക് സംസാരിക്കാം.,അവള്‍ക്ക് വേറെ പ്രണയം വല്ലതും ഉണ്ടോ ?നന്ദു ദച്ചൂനെ നോക്കി ചോദിച്ചു”ഉണ്ട് കൃഷ്ണക്കൊരു പ്രണയമുണ്ട്.,ഒരു അസ്ഥിക്ക് പിടിച്ച പ്രണയം.,ദച്ചു പറഞ്ഞതും ദേവന്‍റെ മുഖത്തെ ചിരി മാഞ്ഞുഅവന്‍ ഒന്നും മിണ്ടാതെ എണീറ്റ’അളിയാ നീ സങ്കടപ്പെടേണ്ട.,അവളെ കാമുകനെ നമുക്ക് തുരത്തി ഒാടിച്ച് അവളെ വളച്ചെടുക്കാം., നന്ദു ദേവന്‍റെ കൂടെ എണീറ്റു’അയ്യോ അളിയന് വേണ്ടി അത്രയൊന്നും നന്ദേട്ടന്‍ ചെയ്യേണ്ട,ഞാന്‍ പറഞ്ഞ കൃഷ്ണയുടെ അസ്ഥിക്ക് പിടിച്ച പ്രണയം ദേവനോട് തന്നെയാണ്.,ദച്ചു ചെറു ചിരിയോടെ പറഞ്ഞതും ദേവന്‍ അവിശ്വസനീയമായി അവളെ നോക്കി”ശെരിക്കും.ദേവന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല
”സത്യം.,കൃഷ്ണ കുറച്ച് ദിവസമായി ഈ കാര്യം പറഞ്ഞെന്നെ ബുദ്ധിമുട്ടിക്കുന്നു.,ഞാന്‍ കരുതി ദേവനോട് പ്രേമമെന്ന് പറഞ്ഞ് ചെന്നാല്‍ തെറി കേള്‍ക്കുമെന്ന്., ഞാനറിഞ്ഞോ ഇവിടെ സാറ് പ്രേമിക്കാന്‍ മുട്ടി നില്‍ക്കാണെന്ന്.,ദച്ചു പറഞ്ഞതും ദേവന്‍റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു ബാക്കിയുള്ളവര്‍ അവനെ ആക്കി ചിരിച്ചു”അങ്ങനെ ദേവന്‍റെ സിംഗിളില്‍ നിന്നുള്ള സ്റ്റാറ്റസ് മാറാനുള്ള സമയംആയിരിക്കുകയാണ്സുഹൃത്തുക്കളെ.,എല്ലാവരും ഒന്ന് കൈ അടിച്ചെ.,മനു പറഞ്ഞതും എല്ലാവരും കൈ അടിച്ചുകൃഷ്ണയോട് ഞാന്‍ പറയുന്നില്ല.,
ദേവന്‍ തന്നെ പതിയെ പറ നമ്പര്‍ ഞാന്‍ തരാം. ദച്ചു പറഞ്ഞു’അവളെ നമ്പറെന്‍റെ കൈയ്യിലുണ്ട്.,പേടി കാരണം മെസ്സേജ് അയച്ചില്ലെന്നെ ഒള്ളൂ.. ദേവന്‍ ചമ്മലോടെ പറഞ്ഞദേവനെ എല്ലാവരും കൂടെ കളിയാക്കിസമയം പോയതവര്‍ അറിഞ്ഞതെയില്ല
രാത്രി ഡിന്നറും കഴിച്ച് വളരെ വൈകിയാണ് ദച്ചൂന്‍റെ വീട്ടുക്കാര്‍ നന്ദൂന്‍റെ വീട്ടില്‍ നിന്ന് പോയത്
രാത്രി ദച്ചു കിടക്കാനായി റൂമിലേക്ക് ചെന്നു
നന്ദു ബാത്ത് റൂമിലായിരുന്നുനാളെ നന്ദു തിരിച്ച് പോകാണെന്നോര്‍ത്ത് അവള്‍ക്ക് സങ്കടം തിക്കട്ടി വന്നു നന്ദു ബാത്ത് റൂമില്‍ നിന്നിറങ്ങിയപ്പോള്‍ ബാല്‍ക്കണിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു അവനങ്ങോട്ട് ചെന്ന് നോക്കബാല്‍ക്കണിയുടെ കൈ വരിയില്‍ കൈ വെച്ച് പുറത്തേക്ക് കണ്ണ് നട്ട് എന്തോ ചിന്തയിലാണ് ദച്ചുനന്ദു അവളെ പിറകിലൂടെ കെട്ടിപിടിച്ച് അവളെ കഴുത്തിലേക്ക് മുഖം ചേര്‍ത്ത് വെച്ചു
*(തുടരും..)*

by