25/05/2026

കിഡ്നാപ്പിംങ് ലൗ: ഭാഗം 141

രചന: ശംസിയ ഫൈസൽ
അതിലെ പോകുന്ന കോളേജ് പിള്ളേരെല്ലാം ഇവള്‍ക്കെന്താ ഭ്രാന്താണോ എന്ന കണക്ക് നോക്കുന്നുണ്ട്ദച്ചു ചുറ്റും നോക്കി ഉമിനീരിറങ്ങി കൃഷ്ണേടെ അടുത്തേക്കോടി അവളെ കൈ പിടിച്ച് വലിച്ചെങ്കിലും കൃഷ്ണ നിന്നിടത്ത് നിന്നനങ്ങിയില്ല.”നിന്ന് മോങ്ങാതെ കൃഷ്ണെ., എല്ലാവരും നോക്കുന്നത് കണ്ടില്ലെ.,,ദച്ചു ഇങ്ങനെ പറഞ്ഞതും കൃഷ്ണ അവളെ തുറിച്ച് നോക്കി
”നീ പോടി പട്ടി ഞാനിനിയും കരയും എല്ലാവരും നോക്കട്ടെ.,,കൃഷ്ണ ദച്ചൂന്‍റെ കൈ തട്ടി മാറ്റി”പൊന്നല്ലെ നാണം കെടുത്താതെ.,,നമുക്ക് പരിഹാരം ഉണ്ടാക്കാം.നീയാദ്യം പട്ടി മോങ്ങുന്ന പോലെ കരയാതെ ഒന്ന് നിര്‍ത്ത്.,,

ദച്ചു കൃഷ്ണയുടെ രണ്ട് കൈയ്യും കൂട്ടിപിടിച്ച് ദയനീയമായി പറഞ്ഞതും കൃഷ്ണ കരച്ചില് നിര്‍ത്തി
”വെരി ഗുഡ്.,,ഇങ് വന്നെ.,കാണുന്നവരെല്ലാം നിനക്ക് ഭ്രാന്താണെന്ന് കരുതും.,ദച്ചു കൃഷ്ണയെ ബസ് സ്റ്റോപ്പിലേക്ക് പിടിച്ച് കൊണ്ട് പോയി
”അയ്യെ എന്താ കൃഷണാ ഇത്.,
പ്രേമം തലക്ക് പിടിച്ച് നിനക്ക് വട്ടായോ ?ബസ് സ്റ്റോപ്പിലെത്തിയ ഉടനെ ദച്ചു കൃഷ്ണയോട് ചോദിച്ചു
”ആണെന്ന് കൂട്ടിക്കൊ.,ഇത് വെറും സാമ്പിള്‍ വെടികെട്ട്.,എങ്ങാനും ദേവനുമായി എന്നെ സെറ്റാക്കി തന്നിട്ടില്ലെങ്കില്‍ ഇപ്പൊ നാണം കെടുത്തിയില്ലെ അതുക്കും മേലെ ഞാന്‍ നിന്നെ നാണക്കെടുത്തും.,,കൃഷണ  തീര്‍ത്ത് പറഞ്ഞു
”എടി മണ്ടീ ഞാനാണോ നീയല്ലെ ഇപ്പൊ നാണംകെട്ടത്.,നിനക്ക് ദേവനേക്കാള്‍ ചേരുന്നത് മനുവാണ്.,,അതാകുമ്പോള്‍ രണ്ടിനും ഒരു സ്വഭാവം ആയിരിക്കും.,ദച്ചു കൃഷ്ണയെ നോക്കി

”ഹോ എനിക്കെന്‍റെ ദേവേട്ടനെ തന്നെ വേണം.,
എന്നെ പോലൊരു മരുമകളെ കിട്ടുന്നത് നിങ്ങളെ കുടുംബത്തിന്‍റെ ഭാഗ്യമല്ലെ.,,കൃഷ്ണ പറഞ്ഞതും ദച്ചു അവളെ ഉഴിഞ്ഞ് നോക്കി”ഈ ഭാഗ്യം ഞങ്ങളുടെ കുടുംബത്തിന് താങ്ങാന്‍ പറ്റോന്ന് അറിയില്ല.,എന്നാലും ചില ദുരന്തങ്ങള്‍ നമ്മള്‍ നേരിട്ടല്ലെ പറ്റൂ.,,ദച്ചു നെടുവീര്‍പ്പോടെ പറഞ്ഞതും കൃഷ്ണ അവളെ കൈയ്യിനടിച്ചു.”നീയൊന്ന് ആലോചിച്ച് നോക്ക് ഞാന്‍ നിന്‍റെ ഏട്ടത്തിയമ്മ ആയാല്‍ നമ്മുടെ ഈ ഫ്രണ്ട്ഷിപ്പ് എന്നും നിലനില്‍ക്കൂലെ.,,ഞാന്‍ നിന്‍റെ ചേട്ടന്‍റെ ഭാര്യയായി വന്നാല്‍ എത്ര നല്ല നല്ല മൊമന്‍സ് നമുക്ക് കിട്ടും.,,
ഒരുമിച്ച് ട്രിപ്പ് പോകാംനമ്മള്‍ ഒരുമിച്ച് നിന്നാല്‍ ക്ലാസ് റൂമില്‍ നിന്ന് ക്ലാസിനിടെ പറയുന്ന എല്ലാ ആഗ്രഹങ്ങളും നടക്കും.,,കൃഷ്ണ പറയുന്നത് കേട്ട് ദച്ചു ഒന്ന് ചിരിച്ചു.”വല്ലാതെ സോപ്പിടല്ലെ മോളെ.,
ഞാനവനോട് സംസാരിക്കട്ടെ.,
ദേവന് ഞാനറിയാതെ വല്ല പ്രേമവും ഉണ്ടെങ്കിലോ ?

”ഉണ്ടെങ്കില്‍ രണ്ടിനേയും ഞാന്‍ കൊല്ലും.,,
കൃഷ്ണ വാശിയോടെ പറഞ്ഞു” പാവം ദേവന്‍.,
അറിഞ്ഞ് കൊണ്ട് ഈ പെങ്ങള്‍ നാശത്തിലേക്കാണല്ലൊ അവനെ തള്ളിവിടുന്നത്.,,
ദച്ചൂന്‍റെ ആത്മഗതം ഉച്ചത്തിലായതും കൃഷ്ണയുടെ മുഖം മാറി.ഒരു അടിക്ക് ചാന്‍സുണ്ടെന്ന് മനസ്സിലായ ദച്ചു കൃത്യ സമയത്ത് ബസ് സ്റ്റോപ്പിന് മുന്നില്‍ വന്ന് നിര്‍ത്തിയ ബസില്‍ ഒാടി കയറി.കൃഷ്ണയും അവളെ പിറകെ തിക്കി തിരക്കി കയറാന്‍ നിന്നു
”മതി മതി.,ബാക്കിയുള്ളവര്‍ അടുത്ത ബസില്‍ കയറിയാല്‍ മതി.,,കണ്ടക്ടര്‍ ബസിന്‍റെ ഡോറടച്ച് രണ്ട് തട്ട് തട്ടിയതും ബസ് മുന്നോട്ടെടുത്തു
ദച്ചു ബസിനുള്ളില്‍ നിന്ന് കൃഷ്ണയെ നോക്കി കൈ വീശി കാണിച്ചു.ദച്ചു ബസിറങ്ങി നേരെ അച്ഛന്‍റെ മെഡിക്കല്‍ ഷോപ്പിലേക്കാണ് പോയത്

”ദച്ചൂട്ട്യേ ഇന്ന് കോളേജുണ്ടായിരുന്നോ ?ദച്ചൂനെ കണ്ട് അച്ഛന്‍ ചോദിച്ചു.” രണ്ട് മണിക്കൂറത്തെ സ്പെഷ്യല്‍ ക്ലാസായിരുന്നച്ഛാ.,ദച്ചു ഷോപ്പിന്‍റെ ഉള്ളിലേക്ക് കയറി.”എന്നിട്ട് നീയെന്താ വീട്ടിലേക്ക് വരുന്നത് വിളിച്ച് പറയാതിരുന്നത് ?അച്ഛന്‍ മരുന്ന് വാങ്ങാന്‍ വന്നവര്‍ക്കെല്ലാം മരുന്ന് എടുത്ത് കൊടുക്കുന്നതിനിടെ ചോദിച്ചു .”ചുമ്മാ.,
ഞാനിന്ന് തന്നെ പോകും.,നന്ദേട്ടന്‍ വിളിക്കാന്‍ വരാന്ന് പറഞ്ഞിട്ടുണ്ട്.,ഞാന്‍ പാഡ് എടുക്കാന്‍ വന്നതാ.,ഞാന്‍ പോകാണ്.,അച്ഛന്‍ ഊണ് കഴിക്കാന്‍ വരില്ലെ.,ദച്ചു പാഡിന്‍റെ പാക്കറ്റെടുത്ത് ബാഗില്‍ വെച്ചു”കുറച്ച് ലേറ്റാകും.,വീട്ടിലേക്ക് ഞാന്‍ കൊണ്ട് വിടണോ ?”വേണ്ടച്ഛാ ഞാന്‍ നടന്ന് പൊക്കോളാം.,ദച്ചു അവിടെന്നിറങ്ങി വീട്ടിലേക്ക് നടന്നു

മെയിന്‍ ഡോറില്‍ നിന്ന് ചെറിയ റോഡിലേക്ക് തിരിഞ്ഞാല്‍ പിന്നെ ദച്ചു കരുതലോടെയാണ് നടക്കാ
ഏത് സമയത്തും ഹരീടെ  വരവുണ്ടാകാംകാലിന് എന്നല്ല ശരീരം മുയുവന്‍ പ്ലാസ്റ്ററിട്ടാലും വീട്ടില്‍ അടങ്ങിയിരിക്കാതെ ശല്യം ചെയ്യാന്‍ വന്നോണ്ടിരിക്കും
ദച്ചു നാല് ഭാഗവും നോക്കി വേഗത്തില്‍ നടന്നുവീടെത്താറായതും നടത്തം ഒാട്ടത്തിലെത്തിയിരുന്നു.വീടിന്‍റെ ഗേറ്റ് കണ്ടപ്പോയാണ് അവള്‍ക്കാശ്വാസം തോന്നിയത്
ഒാടി ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി ആശ്വാസത്തോടെ നീട്ടിയൊരു ശ്വാസം എടുത്ത് വിട്ടു
ദച്ചു കോളിംങ് ബെല്ലടിച്ചു സിറ്റ് ഒൗട്ടില്‍ കയറി ഇരുന്നു.വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ദച്ചു എണീറ്റു”അമ്മച്ചീ ചില്ലറയില്ല.,
പിന്നെ വന്നോളു.,,വാതില്‍ തുറന്ന ദീപു മുന്നില്‍ ഇളിച്ചോണ്ട് നില്‍ക്കുന്ന ദച്ചൂനെ നോക്കി പറഞ്ഞു
”ഞാന്‍ നോട്ടും എടുക്കും.,ഇനി ഗൂഗിള്‍ പെ ആണെങ്കില്‍ അതുമുണ്ട്.,,”ഹോ ന്യൂജന്‍ പിച്ചക്കാരി.,തല്‍ക്കാലം ഇവിടെ ഒന്നുല്ല.,
ഹ്മ് വേഗം സ്ഥലം വിടാന്‍ നോക്ക്.,,ദീപു പുറത്തേക്ക് ചൂണ്ടിയതും ദച്ചു അവന്‍റെ കൈയ്യില്‍ കയറി പിടിച്ച് തിരിച്ചു

”ആ..ഹ് ദച്ചൂസെ വിടെടീ എന്‍റെ എല്ല് ഇപ്പോള്‍ പൊട്ടും.,,ദീപു ദയനീയമായി ദച്ചൂനെ നോക്കി
”എല്ല് പൊട്ടിയാലും വിടില്ലെടാ.,എന്നെ ഭിക്ഷക്കാരി ആക്കിയേക്കുന്നു.,കൈ വിടണമെങ്കില്‍ ”കാക്ക പൂച്ച മ്യാവു” പത്ത് വട്ടം പറ ?ദച്ചു പറഞ്ഞത് കേട്ട് ദീപു വാ പൊളിച്ചു.”അതെന്തോന്ന് ?”അതൊരു തരം ഏത്തമിടലാണ്.,വേഗം പറ ഞാന്‍ എണ്ണാം.,,
ദച്ചു ഒന്നൂടെ അവന്‍റെ കൈ പിടിച്ച് തിരിച്ചു
”എന്താ ഇവിടെ ?ദീപുവും അമ്മയും അങ്ങോട്ട് വന്നു.”ആ..ഹ ദച്ചുവോ നന്ദു ഇല്ലെ  ?ദേവന്‍ ദച്ചൂനോട് ചോദിച്ച് പിറകിലേക്ക് പാളി നോക്കി
”ഞാന്‍ കോളേജില്‍ നിന്ന് വന്നതാ.,നന്ദേട്ടന്‍ വിളിക്കാന്‍ വരും.,,ദച്ചു ഇതും പറഞ്ഞ് ദീപൂന്‍റെ കൈവിട്ടതും ദീപു അവളെ തലക്കിട്ടൊന്ന് കൊട്ടി

”അടങ്ങി നില്ല് ദീപു.,വന്ന് കയറിയപ്പോയേക്കും വഴക്ക് തുടങ്ങിയോ ?മക്കള് വാ അമ്മ കഴിക്കാനെന്തേലും എടുക്കാം.,,അമ്മ ദച്ചൂനെ കൊണ്ട് അടുക്കളയിലേക്ക് പോയി
പിറകെ ചേട്ടമ്മാരും.”ഇന്ന് ഇവന്മാര്‍ക്ക് ഒാഫീസൊന്നും ഇല്ലെ ദച്ചു ബാഗ് അടുക്കളയിലെ ടേബിളില്‍ വെച്ച് കസേരയിലേക്കിരുന്നു
”ഇന്ന് വര്‍ക്ക് ഫ്രം ഹോമാണ്.,,ദേവനാണത് പറഞ്ഞത്.”ഹ്മ്.. നല്ല വര്‍ക്കാ.,
അടുക്കളയില്‍ കയറിയിറങ്ങി നല്ല തീറ്റ വര്‍ക്ക് നടക്കുന്നുണ്ട്.,,അമ്മ അവരെ കളിയാക്കി.”പെണ്ണ് കെട്ടാനായി ഇനിയെങ്കിലും രണ്ടും കുട്ടിക്കളിയെല്ലാം മാറ്റി നിര്‍ത്തി നന്നാവാന്‍ നോക്കെടോ.ദച്ചു പറഞ്ഞത് കേട്ട് അമ്മക്ക് ചിരി വന്നു.”കല്ല്യാണം കഴിഞ്ഞിട്ടും നീ മാറിയിട്ടില്ല.,ആ നീയാണോ അവരെ ഉപദേശിക്കുന്നത്.,,അമ്മ പറയുന്നത് കേട്ട് ദച്ചു ചമ്മിയ ചിരി ചിരിച്ചു.”എങ്ങനെ ഇവള്‍ മാറാനാ കെട്ടിച്ച വീട്ടിലെ ആളുകള്‍ കുറച്ച് സീരിയസ്സാകണം.,
അവിടെത്തെ അപ്പന്‍ മുതല്‍ മൂന്ന് മക്കളും ഒരേ പോലെയാണ്.,,പിന്നെ കുറച്ചെങ്കിലും പക്വതയുള്ളത് അഭിക്കാണ്.,,ദീപു പറഞ്ഞു.”കുറച്ചൊക്കെ കുട്ടിക്കളിയുണ്ടെങ്കിലെ ജീവതത്തില്‍ ഒരു രസമൊക്കെ ഉണ്ടാകു.,എന്നും സീരിയസ്സായി ഗൗരവത്തോടെ  ഇരുന്നിട്ടെന്താ കാര്യം.,
എന്തൊക്കെ പറഞ്ഞാലും ഒരു പ്രശ്നം വന്നാല്‍ സീരിയസ്സായി പ്രശ്നങ്ങളെ ഹാന്‍റില്‍ ചെയ്യാന്‍ നന്ദൂന്‍റെ അപ്പന്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്.,,

ദേവന്‍ പറഞ്ഞതും ദച്ചു അഭിമാനത്തോടെ എല്ലാവരെയും നോക്കി.”പിന്നെ ദേവാ ദീപു ആരെങ്കിലും ഒരാള്‍ കടയിലേക്ക് പോയി വാ
ഒരു വസ്തു ഇവിടെ ഇരിപ്പില്ല.,എല്ലാം തീര്‍ന്നു.,ഞാന്‍ ലിസ്റ്റ് എഴുതിയിട്ടുണ്ട് പോയി വാങ്ങി കൊണ്ട് വാ.,,അമ്മ പറഞ്ഞതും ദേവനും ദീപുവും പരസ്പരം നോക്കി.”അയ്യോ ഞാന്‍ മറന്നു എന്‍റെ വര്‍ക്ക് ടൈം ആണിപ്പോള്‍.,,ദീപു പെട്ടന്നവിടെന്ന് മുറിയിലേക്കോടി.”കുഴിമടിയന്‍.,
നീ പോയി വാങ്ങി വാ ദേവാ.,,അമ്മ ദേവന് നേരെ തിരിഞ്ഞു.”ഞങ്ങളെ വര്‍ക്ക് ടൈം ഒന്നാണമ്മാ
വൈകീട്ട് കടയില്‍ പോകാം.,,ദേവനും മുങ്ങി
”ഇവമ്മാരെ കൊണ്ടൊന്നും ഒരു ഉപകാരവും ഇല്ല
ഞാന്‍ വാങ്ങി വരാം.,അമ്മ ലിസ്റ്റും സ്ക്കൂട്ടിയുടെ കീ യും താ.,,ദച്ചു ചോദിച്ചതും അമ്മ രണ്ടും കൊണ്ട് കൊടുത്തു

”ദച്ചൂ ടൗണിലേക്ക് പോകേണ്ട.,ബഷീര്‍ക്കാന്‍റെ പല ചരക്ക് കടയില്‍ പോയാല്‍ മതി.,ടൗണില്‍ നിന്ന് വാങ്ങാനുള്ളത് ഞാന്‍ അച്ഛനോട് പറഞ്ഞോളാം.,,
ദച്ചു വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കിയതും അമ്മ ഗേറ്റ് തുറന്ന് കൊടുത്ത് പറഞ്ഞു.”ശെരിയമ്മാ പോയി വരാം.,,ദച്ചു വണ്ടിയെടുത്ത് പോയി.ഗേറ്റ് കടന്ന് റോഡിലൂടെ വണ്ടിയോടിച്ച് പോകുമ്പോയാണ് കുറച്ച് ദൂരത്തായി ഒരു കാറ് കിടക്കുന്നത് കണ്ട്”ദേവ്യേ അത് ഹരീടെ കാറല്ലെ.ഇവന് വീട്ടിലിരുന്നൂടെ.,
അവനെ കാണാതെ പോയേക്കാം.,,ദച്ചു സ്പീഡ് കൂട്ടി കാര്‍ നിര്‍ത്തിയിട്ട ഭാഗത്തേക്ക് പോലും നോക്കാതെ വണ്ടി ഒാടിച്ച് പോയി.എന്നാല്‍ കാറിന്‍റെ ഉള്ളിലിരുന്ന ഹരി ദച്ചൂനെ കണ്ടിരുന്നു

പ്രതീക്ഷിക്കാതെ ദച്ചൂനെ കണ്ട സന്തോഷത്തില്‍ അവന്‍ ഊറി ചിരിച്ചു.ദച്ചു ലിസ്റ്റിലുള്ള സാധനങ്ങളെല്ലാം വാങ്ങി സ്ക്കൂട്ടിയിലേക്ക് വെച്ച് വണ്ടിയില്‍ കയറിയിരുന്നു
.ഹരിയുടെ വണ്ടിയവിടെ കാണരുതെന്ന പ്രാര്‍ത്ഥനയോടെ അവള്‍ സ്റ്റാര്‍ട്ടാക്കി.നേരത്തെ നിര്‍ത്തിയിട്ട സ്ഥലത്ത് കാര്‍ കാണാത്തതും ദച്ചു സമാധാനത്തോടെ മൂളിപാട്ടും പാടി പതുക്കെ വണ്ടി ഒാടിച്ചതും പെട്ടന്ന് പിറകില്‍ നിന്നൊരു കാര്‍ സ്പീഡില്‍ വന്ന് അവളെ ബൈക്കിന് മുന്നില്‍ വട്ടം വെച്ച് നിര്‍ത്തി.അപ്രതിക്ഷ നീക്കമായതിനാല്‍ ബ്രേക്കിടാന്‍ കഴിയാതെ ദച്ചു വണ്ടിയുമായി റോഡിലേക്ക് മറിഞ്ഞ്വീ വീണ് കിടക്കുന്ന ദച്ചൂനെ നോക്കി ഹരി അട്ടഹാസത്തോടെ ചിരിച്ചു.എന്നാല്‍ അവരെ പിറകിലായി നന്ദൂന്‍റെ ബുള്ളറ്റവന്‍ കണ്ടിരുന്നില്ല

തുടരും