രചന – ഷംസിയ ഫൈസൽ
ഭൂമി തനിക്ക് മുന്നില്‍ കറങ്ങുന്ന പോലെ തോന്നിയവള്‍ക്ക്
കുട കൈയ്യില്‍ നിന്ന് ഊര്‍ന്ന് വീണു.,
വീണ് പോകുമെന്ന് തോന്നിയതും അവള്‍ അടുത്തുള്ള മരത്തില്‍ ആശ്രയത്തിനെന്നോണം ചാരി നിന്നു
അഭിനന്ദ് കാറിലിരുന്ന് തല ചെരിച്ച് അവളെ ഒന്ന് നോക്കി
എന്നിട്ട് ഡോര്‍ തുറന്ന് കാറില്‍ നിന്നിറങ്ങി വീണ് കിടക്കുന്ന കുടയെടുത്ത് അവള്‍ക്കായി ചൂടി കൊടുത്ത് അവനും അതിലേക്ക് മഴ നനയാതെ കയറി നിന്നു
പുച്ഛത്തോടെ തന്നിലേക്ക് നോക്കുന്ന കണ്ണുകളെ നേരിടാന്‍ കഴിയാതെ ദക്ഷ തല താഴ്ത്തി നിന്നു
തനിക്കടുത്തായി ഒരു കൈ അകലത്തില്‍ ഒരു കുടകീഴിലായി നില്‍ക്കുന്ന അഭിനന്ദിന്‍റെ സാമീപ്യം അവളെ അലോസരപ്പെടുത്തി
”ദക്ഷ വണ്ടിയില്‍ കയറ് എനിക്കൊന്ന് സംസാരിക്കണം.,
അവന്‍റെ ഗൗരവമേറിയ സ്വരം അവളെ കാതിലെത്തി
ദച്ചൂട്ട്യേന്നും വിളിച്ച് പുറകെ നടക്കുന്നവനാണ്
ദേഷ്യം വന്നാല്‍ പോലും പേര് വിളിക്കാത്തവന്‍.,
അവന്‍റെ വിളിയില്‍ നിന്ന് തന്നെ അവള്‍ക്ക് മനസ്സിലായി തന്നെ അവന്‍ എത്രത്തോളം വെറുക്കുന്നുണ്ടെന്ന്
അവള്‍ അവനെ തലഉയര്‍ത്തി നോക്കി
അവളെ കണ്ണ് നിറച്ചുള്ള നോട്ടത്തിന് പകരമായി അവന്‍റെ പുച്ഛത്തോടെയുള്ള ചിരിയാണ് തിരിച്ച് കിട്ടിയത്
അവള്‍ പിന്നൊന്നും നോക്കിയില്ല അവന്‍റെ കൈയ്യില്‍ നിന്ന് തന്‍റെ കുട തട്ടിപറിച്ച് ഒാടി
”ദക്ഷ അവിടെ നില്‍ക്കുന്നതാ നിനക്ക് നല്ലത്.,,
അഭിനന്ദ് വിളിച്ച് പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവള്‍ നിര്‍ത്താതെ ഒാടി
അവന്‍ ദേഷ്യത്തോടെ കാറില്‍ കയറി സ്റ്റാര്‍ട്ടാക്കി അവള്‍ പോയ വഴിയിലൂടെ വണ്ടിയോടിച്ചു
അവളെ വീടിന്‍റെ മുന്നിലുള്ള റോഡ് വരെ എത്തിയെങ്കിലും അവളെ കാണാന്‍ പറ്റിയില്ല
”എത്രക്കാലം നീ ഒാടി ഒളിക്കും എനിക്കൊന്ന് കാണണം.,,
അഭിനന്ദ് ദേഷ്യത്തോടെ വണ്ടി തിരിച്ച് പോയി
അപ്പോയേക്കും മഴ കുറഞ്ഞിരുന്നു
അവന്‍റെ കാര്‍ പോയെന്ന് കണ്ടതും ദക്ഷ ഒരു ഇടവഴില്‍ നിന്ന് തലയിട്ട് അവന്‍ പോയെന്ന് ഉറപ്പ് വരുത്തി റോഡിലേക്ക് കയറി
സമാധാനത്തോടെ നെഞ്ചില്‍ കൈ വെച്ച് ഒന്ന് നിശ്വസിച്ച് തിരിഞ്ഞ് വീട്ടിലേക്ക് നടക്കാന്‍ നിന്നതും കാല് സ്ലിപ്പായി റോഡിനോട് ചേര്‍ന്നുള്ള പാടത്തേക്ക് മറിഞ്ഞടിച്ച് വീണു
മണ്ണും വെള്ളവും കൊണ്ട് നിറഞ്ഞ പാടത്ത് നിന്ന് അവള്‍ ഒരുവിധം എണീറ്റ് നിന്നെങ്കിലും ഒരടി പോലും നടക്കാന്‍ പറ്റിയില്ല
മണ്ണില്‍ പൂണ്ട് പോകുന്ന കാല് അവള്‍ വലിച്ചെടുക്കാന്‍ നോക്കി
”എന്താ കൊച്ചെ ഈ കാണിക്കുന്നെ.,
കോളേജ് വിട്ടാല്‍ വീട്ടില്‍ കേറാതെ കുഞ്ഞുങ്ങളെ പോലെ ചേറില്‍ കളിച്ചോണ്ട് നില്‍ക്കാണോ?
റോഡിലൂടെ പോയ ചേട്ടന്‍ അവളെ പരാക്രമം കണ്ട് ചോദിച്ചു
”പൊന്ന് ചേട്ടാ എന്നെ കണ്ടിട്ട് ചേറില്‍ കളിക്കുന്ന പോലെ തോന്നിയോ.,
സ്ലിപായി വീണതാ.,
ഒന്ന് കയറാന്‍ സഹായിക്കോ?,
പ്ലീസ്,,
അവളാ ചേട്ടനെ നോക്കി കെഞ്ചി
”എനിക്ക് എന്നെ തന്നെ കൊണ്ട് നടക്കാനുള്ള ആരോഗ്യമില്ല കൊച്ചെ.,
ഞാന്‍ ആരേലും കിട്ടോന്ന് നോക്കട്ടെ.,,
ആ ചേട്ടന്‍ ചുറ്റുപാടും നോക്കി പറഞ്ഞു
”കള്ള കെളവന്‍ ചെളി മേത്താകും എന്ന് കരുതി സഹായിക്കാത്തതാ.,
അവള്‍ പിറുപിറുത്തു
”ഹര്യേ..ഒന്നിങ്ങോട്ട് വന്ന കുഞ്ഞേ.,
ഇവിടെ ആ രവീന്ദ്രന്‍റെ മോള് ചേറില് വീണ് കിടക്കുന്നു.,
ഒന്ന് പിടിച്ചെണീപ്പിച്ചെ.,,
ആ ചേട്ടന്‍ വിളിച്ചതും ഹരി അങ്ങോട്ട് വന്നു
”അയ്യോ ദച്ചൂ.,എന്ത് പറ്റി.,
ആകെ ചെളി ആയല്ലോ.,
ഞാന്‍ സഹായിക്കാം.,,
ഹരി ഫോണ്‍ പോക്കറ്റിലിട്ട് അവള്‍ക്ക് നേരെ കൈ നീട്ടി
”ദൈവമേ ഈ കോഴിയോ.,
സാരല്ല്യ എങ്ങനേലും ഇവിടെന്ന് രക്ഷപ്പെട്ടല്ലെ പറ്റൂ..,,
ദക്ഷ ഒന്ന് ചിരിച്ച് അവന്‍റെ കൈ പിടിച്ച് റോഡിലേക്ക് കയറി
പുതിയതായി വാങ്ങിയ ചെരിപ്പ് പൊട്ടിയത് കണ്ടവള്‍ക്ക് സങ്കടായി
”അയ്യോ ചെരിപ്പ് പൊട്ടിയോ ദച്ചൂ.,
ഞാന്‍ പുതിയതൊന്ന് വാങ്ങിതന്നാലോ.?
ഹരി അവളോട് ചോദിച്ചപ്പോയാണ് ദക്ഷ അവളെ ചെരിപ്പില്‍ നിന്ന് കണ്ണെടുത്ത്
”വേണം.,എനിക്കല്ല ഹരിയേട്ടന് തന്നെ.,
കുറേ ആയില്ലെ ഈ ചെരുപ്പിട്ടോണ്ട് നടക്കുന്നു.,
അതൊന്ന് മാറ്റിയേക്ക്,,
അവള്‍ പറഞ്ഞത് കേട്ട് അവന്‍ ചമ്മിയ ചിരി ചിരിച്ചു
”നിന്‍റെ പിറകെ നടന്ന് തേഞ്ഞതാടീ.,
ഇങ്ങനെ എത്ര ചെരുപ്പുകള്‍.
എന്നിട്ടും നീയിത് വരെ ഇഷ്ടാന്നൊരു വാക്ക് പറഞ്ഞോ.,,
അവന്‍ സങ്കടത്തോടെ അവളെ അടുത്തോട്ട് നിന്നതും ദക്ഷ രണ്ടടി പിറകിലോട്ട് നിന്നു
”എന്നാ പിന്നെ കാണാം ഹരിയേട്ടാ.,മേലാകെ അഴുക്കാണ്,
അമ്മയോട് അന്വേഷിച്ചെന്ന് പറഞ്ഞേക്കണെ.,
ദക്ഷ ചളിയില്‍ പുരണ്ട ബാഗ് തോളില്‍ നിന്നഴിച്ച് കൈയ്യില്‍ പിടിച്ച് പൊട്ടിയ ചെരിപ്പ് അവിടെ തന്നെയിട്ട് റോഡിന്‍റെ സൈഡിലായി വെച്ച കുടയുമെടുത്ത് വീട്ടിലേക്ക് നടന്നു
വീടിന്‍റെ മുന്നില്‍ തന്നെ അമ്മ കാത്തിരിപ്പുണ്ട്
”എന്ത് കോലാണ് ദച്ചൂ ഇത്.,
”ഞാനൊന്ന് ആ പാടത്തേക്ക് സ്ലിപായി വീണമ്മെ.,
അവള്‍ ഗേറ്റ് കടന്ന് അമ്മയോട് പറഞ്ഞു
”അതെങ്ങനെ മുഖത്തല്ലല്ലോ കണ്ണ്.,
വല്ലോട്ത്തും നോക്കി നടന്ന ഇങ്ങനെ തന്നെയാകും.,
ഇതൊക്കൊ വൃത്തിയാക്കി കുളിച്ചിട്ട് അകത്ത് കയറിയാ മതി.,
അമ്മ കല്പനയോടെ പറഞ്ഞതും അവള്‍ അമ്മയെ ചിറഞ്ഞൊന്ന് നോക്കി പോയി
ബാഗിലെ ബുക്കെല്ലാം എടുത്ത് വെച്ച് ബാഗ് കഴുകിയിട്ടു
അപ്പോയേക്കും അമ്മ അകത്ത് നിന്ന് അവള്‍ക്കിടാനുള്ള ഡ്രസ്സ് എടുത്ത് കൊണ്ട് വന്നു
അവളതും വാങ്ങി കുളിമുറിയില്‍ കയറി അലക്കി കുളിച്ച് അടുക്കളയിലൂടെ അകത്തേക്ക് കയറി
”അമ്മാ ചായ..,,
ദച്ചു അടുക്കളയില്‍ കയറിയിരുന്നതും അമ്മ ചൂട് ചായയും കായവറുത്തതും കൊണ്ട് വന്ന് കൊടുത്തു
നല്ല ചൂട് ചായ കുടിച്ചതും നല്ല ആശ്വാസം തോന്നിയവള്‍ക്ക്
”ന്‍റെ ഈശ്വരാ നിന്‍റെ കൈ മുറിഞ്ഞത് കണ്ടില്ലെ ദച്ചൂ നീ..,,
അമ്മ അവളെ പിടിച്ചൊന്ന് തിരിച്ചപ്പോയാണ് അത്യാവിശ്യം വലിയൊരു മുറി അവളും കണ്ടത്.,
”ആകെ ശരീരത്തിനും മനസ്സിലും നീറ്റലായത് കൊണ്ട് ഞാനത് ശ്രദ്ധിച്ചില്ലമ്മാ..,,
അവള്‍ പറഞ്ഞത് കേട്ട് അമ്മ അവളെ ചൂഴ്ന്ന് നോക്കി
അപ്പോയാണ് അവളും പറഞ്ഞതിന്‍റെ പൊരുള് മനസ്സിലായത്
”നിനക്കതിനു മാത്രം ടെന്‍ഷന്‍ എന്താ കൊച്ചെ.,,
”ഒന്നൂല്ലമ്മേ വീണതിന്‍റെ കാര്യോര്‍ത്ത് പറഞ്ഞതാ.,
ഇനി ഈ മുറിവും വെച്ച് ക്ലാസിന് പോകാന്‍ പറ്റില്ലല്ലോ അതാ.,
ദച്ചു ഒരുവിധം പറഞ്ഞൊപ്പിച്ചു
”അങ്ങനെ എന്‍റെ മോള് ക്ലാസ് ഒഴിവാക്കി വീട്ടിലിരിക്കാന്‍ നോക്കണ്ട.,
ഞാന്‍ നിന്‍റെ അച്ഛന്‍ വരുമ്പോ മരുന്നും കോട്ടണും കൊണ്ട് വരാന്‍ പറഞ്ഞോളാം.,
ഞാനെയ് നേഴ്സിംങ് പഠിച്ച് രണ്ട് കൊല്ലം ജോലിചെയ്തതാ എന്‍റെ മക്കളിം കെട്ട്യോന്‍റിം അസുഖം മാറ്റാന്‍ ഞാന്‍ തന്നെ ധാരാളം.,,
അമ്മ അഭിമാനത്തോടെ പറഞ്ഞു
”എന്‍റെ പൊന്നമ്മോയ്.,
പത്ത് അമ്പത് വര്‍ഷം മുമ്പ് രണ്ട് പേരുടെ ചന്തിക്ക് സൂചി വെച്ചെന്ന് കരുതി ഞങ്ങളെ ചികിത്സിക്കാന്‍ വരല്ലെ,,
ദച്ചു അമ്മയെ കളിയാക്കി കൈ കൂപ്പി ചിരിച്ചു
”നീ നിന്‍റെ അച്ഛനെ പോലെ എന്നെ കളിയാക്കൊന്നും വേണ്ട.,
ഞാനെയ് ഫസ്റ്റ് ക്ലാസ് വാങ്ങിച്ചാണ് നേഴ്സായത്.,
അല്ലാതെ നിന്‍റെ അച്ഛനെ പോലെ ഡിഗ്രിയുടെ പടിവാതില് പോലും കാണാതെ മെഡിക്കല്‍ ഷോപ്പും ഇട്ട് ഇരിക്കലല്ല.,
വയറ് വേദനക്ക് ഗുളിക ചോദിച്ച് വരുന്നവര്‍ക്ക് വയറിളക്കത്തിന്‍റെ മരുന്നെടുത്ത് കൊടുക്കും നിന്‍റെച്ഛന്‍.,
”വിദ്യാഭ്യാസം അമ്മക്കാണേലും വിവരം എന്‍റച്ഛനാ കൂടുതല്‍.,
മരുന്നിനെ പറ്റി അമ്മയേക്കാളും അച്ഛന് തന്നെ അറിവ്.,
അച്ഛനെ കുറ്റം പറഞ്ഞതവള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നവളെ വാക്കുകളില്‍ വ്യക്തായിരുന്നു
”അല്ലേലും നിനക്ക് നിന്‍റെ അച്ഛനെ മതിയല്ലോ.,
എനിക്ക് എന്‍റെ ആണ്‍പിള്ളേരുണ്ട്.,
അവരെന്തായാലും എന്‍റെ കൂടെ നില്‍ക്കൂ..,,
അമ്മ ഇതും പറഞ്ഞ് അടുക്കളയില്‍ നിന്ന് മുറിയിലേക്ക് പോയി
”അല്ലേലും ഏത് പെണ്‍മക്കളുടേയും ഹീറോ അവരുടെ അച്ഛന്‍ തന്നെയാ.,
അല്ല അമ്മേടെ പുന്നാര ആണ്‍ മക്കള്‍ കുറച്ച് ദിവസായല്ലോ ബാഗും തൂക്കി നാട് ചുറ്റാന്‍ ഇറങ്ങീട്ട് ഇങ്ങോട്ട് വരാനുള്ള ഉദ്ദേശം ഒന്നുല്ലെ രണ്ടിനും.,
അമ്മയുടെ പുറകില്‍ പോയി ദച്ചു ചോദിച്ചു
”അവര് നാളെ എത്തും.,
നീ ഇങ് ഇരിക്ക് മുറിവില്‍ മരുന്ന് വെച്ച് തരാം.,
അമ്മ അവളെ മുറിവില്‍ മരുന്ന് പുരട്ടാനായി ബെഡിലിരിക്കാന്‍ പറഞ്ഞു
കൈയ്യിലെ മുറിവല്ലാതെ പലയിടത്തും ചെറിയ ചെറിയ മുറിവുകള്‍ വേറെയും ഉണ്ടായിരുന്നു
മുറിവില്‍ മരുന്ന് പുരട്ടിയതും അവളൊന്ന് എരിവ് വലിച്ചു
”വല്ല ചെക്കമ്മാരിം വായീനോക്കി നടന്നിട്ടുണ്ടാകും.,
അപ്പോ പിന്നെ ഇതല്ല ഇതിനപ്പുറം പറ്റും.,,
അമ്മ പിറുപിറുത്ത്
”ദേ അമ്മേ മനസ്സില്‍ വല്ലോം വെച്ച് പിറുപിറുക്കല്ലെ.,
ഒന്ന് നോക്കിയതിന് തന്നെ മനുഷ്യന്‍റെ സമാധാനം പോയി.,
ഇനി ഒരണ്ണത്തിനെ വായിനോക്കാന്‍ പോകുന്നില്ല.,
അതോര്‍ത്ത് അമ്മ പേടിക്കണ്ട.,
ദച്ചു കൈ വലിച്ചെടുത്ത് അമ്മയുടെ മുറിയില്‍ നിന്നിറങ്ങി പോയി
അവളെ പോക്കും കണ്ട് അമ്മ വായിം തുറന്ന് നിന്ന്
ദച്ചു അവളെ മുറിയില്‍ പോയി അസ്വസ്ഥതയോടെ തലയില്‍ കൈവെച്ച് ബെഡിലിരുന്നു
എങ്ങനെ അഭിനന്ദില്‍ നിന്ന് രക്ഷപ്പെടും എന്ന ചിന്ത അവളെ പിടിമുറിക്കി
എപ്പോയും ഭാഗ്യം തന്നെ തുണക്കില്ലെന്നവള്‍ക്ക് ഉറപ്പായിരുന്നു
മനസ്സാകെ കലങ്ങി മറഞ്ഞതും അവള്‍ ചിന്തയെ വഴിതിരിച്ച് വിട്ട് ഫോണ്‍ എടുക്കാനായി എണീറ്റു
കോളേജില്‍ വല്ലപ്പോയും മാത്രമെ ഫോണ്‍ കൊണ്ടു പോവാറൊള്ളു
കബോഡില്‍ നിന്ന് ഫോണ്‍ എടുത്ത് ഒാണാക്കിയതും
മൂന്ന് നാല് മിസ്സ് കോള്‍ വന്ന് കിടപ്പുണ്ട്
ഒന്ന് കൃഷ്ണയാണ്.,
പിന്നെ അറിയാത്ത നമ്പറും
അവള്‍ ആ നമ്പറിലേക്ക് തിരിച്ചടിച്ചു
ഒറ്റ റിംങില്‍ തന്നെ ഫോണെടുത്തു
”ഹലോ..,
അവള്‍ ഹലോ പറഞ്ഞെങ്കിലും മറുതലക്കല്‍ അനക്കമില്ലായിരുന്നു
”ഹലോ.,ആരാണ്.,
രണ്ട് മിസ്സ് കോള്‍ കണ്ടല്ലോ?
”ഞാനാണ് അഭിനന്ദ് മാത്യൂ..,,
മറുതലക്കല്‍ കേട്ട ശബ്ദം കേട്ടതും വീണ്ടും അവള ഭയം പൊതിഞ്ഞു
”ഹലോ,ദക്ഷ.,,
അവള്‍ക്ക് മറുപടി കൊടുക്കാന്‍ നാവ് പൊന്തുന്നുണ്ടായിരുന്നില്ല
”നീ മിണ്ടില്ലെന്നനിക്ക് നന്നായിട്ടറിയാം.,
കാരണം അഞ്ച് വര്‍ഷം പ്രണയം നടിച്ചെന്നെ പറ്റിക്കുകയായിരുന്നു എന്നുള്ള ബോധ്യം നിനക്കുണ്ട്.,
അവന്‍റെ വാക്കുകള്‍ അവളെ ചുട്ട് പൊള്ളിച്ചു
”നീ ഒരു ഷോളും ചുറ്റി മാസ്കും ഇട്ടാല്‍ ഞാന്‍ മനസ്സിലാക്കില്ലെന്ന് കരുതിയോ.,
നീ എങ്ങനൊക്കെ ഒാടി ഒളിച്ചാലും എന്‍റെ മുന്നില്‍ തന്നെ നീ എത്തിപ്പെടും.,
അവസാനമായി ഒരു കാര്യം കൂടെ പറഞ്ഞേക്കാം
നിന്‍റെ കഴുത്തില്‍ ഒരു താലി വീഴുന്നുണ്ടെങ്കില്‍ അതെന്‍റെ കൈ കൊണ്ടായിരിക്കും!!!,,,
അഭിനന്ദ് ദേഷ്യത്തോടെ ഫോണ്‍ കട്ടാക്കി
അവന്‍റെ വാശിയോടെയുള്ള സംസാരം കേട്ടതും അവള്‍ തളര്‍ച്ചയോടെ ബെഡിലിരുന്നു
അവന്‍റെ അവസാന വാക്കുകള്‍ അവളെ ചെവിയില്‍ മുഴങ്ങി കേട്ടുകൊണ്ടിരുന്നു
*(തുടരും..)*

by