രചന – ഷംസിയ ഫൈസൽ
അവരെ തൊട്ട് പിറകിലായി ഒരു കാറ് വന്ന് നിര്‍ത്തി
ആരാണെന്നറിയാന്‍ സൈഡിലേക്ക് മാറിനിന്ന് നോക്കിയതും കാറില്‍ നിന്ന് മാസ്കിട്ട ഒരുത്തന്‍ വന്ന് മറ്റെന്തേലും ചെയ്യാന്‍ പറ്റുന്നതിന് മുന്നെ ദച്ചൂനെ പൊക്കിയെടുത്ത് കാറിലേക്കിട്ടു
”ആ…ഹ്..രക്ഷിക്കണേ…കൃഷ്ണാ….,,
ദച്ചു വിളിച്ചു കൂവിയപ്പോയേക്കും അവളേയും കൊണ്ട് കാര്‍ സ്പീഡില്‍ അവിടെന്ന് പോയിരുന്നു
കൃഷ്ണ ഒരു നിമിഷം എന്താണ് നടക്കുന്നതറിയാതെ തറഞ്ഞ് നിന്നു
അടുത്ത നിമിഷം അവള്‍ സഹായത്തിനായി ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല
കൃഷ്ണ എന്ത് ചെയ്യണം എന്നറിയാതെ ദച്ചൂനെ വിളിച്ച് പൊട്ടിക്കരഞ്ഞു
അവളെ കരച്ചില് കേള്‍ക്കാന്‍ പോലും ആ ചുറ്റുവട്ടത്തില്‍ ആരും ഉണ്ടായിരുന്നില്ല
അവള്‍ക്ക് സമയം പാഴാക്കാന്‍ ഇല്ലാത്തതിനാല്‍ കൃഷ്ണ ബാഗില്‍ നിന്ന് ഫോണെടുത്ത് ദച്ചൂന്‍റെ അച്ഛന്‍റെ ഫോണിലേക്കടിച്ചു
പിന്നെന്തോ ദച്ചൂന്‍റെ അച്ഛനെ ഇപ്പോ അറിയിക്കുന്നത് ശെരിയല്ലെന്ന് തോന്നി പെട്ടന്ന് കട്ടാക്കി അവളെ ചേട്ടമ്മാരെ നമ്പര്‍ തിരഞ്ഞു
ദേവന്‍റെ നമ്പര്‍ കിട്ടിയതും അതിലേക്കടിച്ചോണ്ട് അവളെ വീട്ടുക്കാരും ഹരിയുടെ വീട്ടുക്കാരുമുള്ള ടെക്സ്റ്റെയ്ല്‍സിലേക്കോടി
”ഹ..ഹലോ ദേവേട്ടാ,,
അപ്പുറത്ത് ഫോണെടുത്തതും കൃഷ്ണ ഒാട്ടത്തിനിടയില്‍ കിതപ്പോടെ അവിടെ നിന്ന് കൊണ്ട് ഫോണ്‍ ചെവിയോട് ചേര്‍ത്ത് വിളിച്ചു
”ഹലോ ആരാണ്?,,
ദേവന്‍ സംശയത്തോടെ ചോദിച്ചു
”ദേ..ദേവേട്ടാ ഞാനാണ് കൃഷ്ണ.,
ദച്ചൂന്‍റെ ഫ്രണ്ട്.,
കൃഷ്ണ ഇടറിയ ശബ്ദത്തോടെ പറഞ്ഞു
”ആ..ഹ് കൃഷ്ണ.,ദച്ചു എവിടെ.,
ഞാന്‍ പിക് ചെയ്യാന്‍ വരണോ?.
കൃഷ്ണ എന്തെങ്കിലും പറയുന്നതിന് മുന്നെ ദേവന്‍ ചോദിച്ചു
”ദേവേട്ടാ..,,
ദേവേട്ടന്‍ ദീപുവേട്ടനെ കൂട്ടി പെട്ടന്ന് ടെക്സ്റ്റയില്‍സില്‍ നിന്ന് ഒന്ന് പുറത്തിറങ്ങോ.,
ഒരു പ്രശ്നമുണ്ട്.,
വേറെ ആരേയും അറിയിക്കണ്ട.,
കൃഷ്ണ ആധിയോടെ പറഞ്ഞു
”എന്താ..എന്ത് പറ്റി.,
ദച്ചു എവിടെ.,
താന്‍ എവിടെയിപ്പോ ഞങ്ങളങ്ങോട്ട് വരാം.,,
മറുതലക്കല്‍ ദേവന്‍ വെപ്രാളപ്പെട്ട് ചോദിച്ചു
”ഞാനിപ്പോ, ബസ്സ് സ്റ്റാന്‍റ് കഴിഞ്ഞ് ടെക്സ്റ്റെയ്ല്‍സിലേക്ക് നടക്കുമ്പോ ഒരു ഗ്രൗണ്ടും പാടവും ഒക്കെയുള്ള സ്ഥലമില്ലെ ഞാനവിടെ നില്‍പുണ്ട്.,
കൃഷ്ണ പറഞ്ഞ് തീരേണ്ട താമസം മറുതലക്കല്‍ ഫോണ്‍ കട്ടായി
അവള്‍ തളര്‍ച്ചയോടെ റോഡ് സൈഡില്‍ ഇരുന്നു
പേടി കാരണം അവളെ നെഞ്ച് പട പടാ മിടിക്കുന്നുണ്ട്
കണ്ണ് നിര്‍ത്താതെ പെയ്യ്ത് കൊണ്ടിരുന്നു
അതിലൂടെ നടന്ന് പോകുന്നവരെല്ലാം അവളെ ചൂഴ്ന്ന് നോക്കി
അല്പ സമയത്തിനുള്ളില്‍ തന്നെ ദീപുവും ദേവനും അങ്ങോട്ടെത്തി
അവരെ കണ്ടതും കൃഷ്ണ പൊട്ടി കരഞ്ഞെണീറ്റ് അവരെ അടുത്തേക്കോടി
”എന്താ..എന്ത് പറ്റി.,
ദച്ചു എവിടെ?
അവര്‍ പരിഭ്രമത്തോടെ ചോദിച്ചു
”ദ..ദച്ചൂ..ദച്ചൂനെ ആരോ തട്ടികൊണ്ട് പോയി.,,
പൊട്ടികരഞ്ഞോണ്ടുള്ള കൃഷ്ണ പറഞ്ഞ വാക്കുകളില്‍ ആ ചേട്ടമ്മാര് മരവിച്ച് പോയിരുന്നു
”എന്തൊക്കെ താനീപറയുന്നെ.,
അവളെ ആര് തട്ടികൊണ്ട് പോകാനാ.,,
ദീപു കരച്ചിലിന്‍റെ വക്കില്‍ എത്തിയിരുന്നു
”അറിയില്ല ചേട്ടാ..ഞങ്ങളെ തൊട്ട്പിറകെ ഒരു കാറ് വന്ന് നിര്‍ത്തി ഞങ്ങള്‍ക്കെന്തേലും ചെയ്യാന്‍ പറ്റുന്നതിന് മുന്നെ ഒരാള്‍ ദച്ചൂനെ പിടിച്ച് വണ്ടിയിലേക്കിട്ടിരുന്നു.,,
കൃഷ്ണ കരച്ചില് നിര്‍ത്തി നടന്ന കാര്യങ്ങള്‍ പറഞ്ഞു
”എന്തൊക്കെ ദൈവമെ ഞങ്ങളീ കേള്‍ക്കുന്നത്.,
നിനക്ക് കാറില്‍ വന്ന ആരെയെങ്കിലും പരിചയം ഉണ്ടോ?
ദേവന്‍ ചോദിച്ചു
”ഇല്ല ദച്ചൂനെ കിഡ്നാപ്പ് ചെയ്തയാള്‍ മാസ്കിട്ടിരുന്നു.,ഡ്രൈവറെ ആ ഷോക്കില്‍ ഞാന്‍ ശ്രദ്ധിച്ചില്ല.,
അവള്‍ ആ രംഗം ഒന്നാലോചിച്ച് പറഞ്ഞു
”ഏത് കാറിലാ വന്നത്.,വണ്ടി നമ്പര്‍ പറ?
ദീപു തിടുക്കപ്പെട്ട് ഫോണെടുത്ത്
”അയ്യോ ആ വെപ്രാളത്തില്‍ ഞാന്‍ വണ്ടി നമ്പര്‍ നോട്ട് ചെയ്തില്ല.,
ഒരു വെള്ളകളര്‍ കാറാണ്.,,
കൃഷ്ണക്ക് താന്‍ തെറ്റ് ചെയ്ത പോലെ തലകുനിച്ച് പറഞ്ഞു
”തനിക്ക് തീരെ വിവരമില്ലെ.,
കണ്‍മുന്നില്‍ നിന്ന് കൂട്ടുക്കാരിയെ കിഡ്നാപ്പ് ചെയ്യുമ്പോ രക്ഷിക്കാന്‍ പറ്റിയില്ലെങ്കില്‍ ആ വണ്ടിയുടെ നമ്പറെങ്കിലും നോട്ട് ചെയ്യണ്ടെ.,,
ദേവന്‍ ദേഷ്യത്തോടെ അവരെ കാറിന്‍റെ ബോണറ്റില്‍ ആഞ്ഞടിച്ചു
കൃഷ്ണ തലതാഴ്ത്തി തേങ്ങി കരഞ്ഞു
ദീപുവും ദേവനും അവളെ ഒന്ന് ഇരുത്തി നോക്കി കാറില്‍ കയറി
”ഞാനും വന്നോട്ടെ.,,
കൃഷ്ണ മടിച്ചൊന്ന് ചോദിച്ചതും ദീപു ഒന്ന് മൂളി അത് കേട്ടയുടനെ അവള്‍ ഡോറ് തുറന്ന് ബാക്ക് സീറ്റില്‍ കയറി ഇരുന്നു
”പോലീസ് സ്റ്റേഷനിലേക്കാണോ.?
”ഹ്മ്..ഞങ്ങളെ ഫ്രണ്ടുണ്ട് ഇവിടെത്തെ സ്റ്റേഷനില്‍.,,
ദീപു മറുപടി കൊടുത്ത് ഫോണെടുത്ത് ഫ്രണ്ടിന് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു
ടെക്സ്റ്റെയ്ല്‍സില്‍ നിന്ന് വെപ്രാളപ്പെട്ട് ഇറങ്ങി പോകുന്ന ദേവനേയും ദീപുനേയും കണ്ട ദച്ചൂന്‍റെ അച്ഛനും ഹരിയും അവന്‍റെ അച്ഛനുമൊക്കെ കാര്യം അറിയാന്‍ ദീപൂനും ദേവനും മാറി മാറി വിളിച്ചോണ്ടേയിരുന്നു
”ദേവാ..അവരോട് എന്തേലും കള്ളം പറഞ്ഞേക്കിപ്പോ.,,
ദീപു പറഞ്ഞതും ദേവന്‍ ഫ്രണ്ട് ആക്സിഡന്‍റായി ഹോസ്പിറ്റലിലാണെന്നും അവര് വൈകുമെന്നും വിളിച്ച് കള്ളം പറഞ്ഞു
പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുക്കാതെ തന്നെ ദീപുവിന്‍റേയും ദേവന്‍റേയും ഫ്രണ്ട് എസ് ഐ രാഹുലിന്‍റെ കൂടെ ദച്ചൂനെ അന്വേഷിച്ചിറങ്ങി
കൃഷ്ണ പറഞ്ഞ തട്ടികൊണ്ട് പോയ സ്ഥലത്ത് ഒരു തെളിവിനായി എന്തേലും കിട്ടുമോ എന്ന് തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ലായിരുന്നു
സിസിടിവി ദൃഷ്യങ്ങള്‍ നോക്കാന്‍ പോലും ആ സ്ഥലത്ത് കടകളൊന്നും ഇല്ലായിരുന്നു
കൃത്യമായി പ്ലാന്‍ ചെയ്ത പോലെ ദച്ചുവും കൃഷ്ണയും നടന്ന് ഒഴിഞ്ഞ ഇടത്ത് എത്തിയ ഉടനെയാണ് കിഡ്നാപ്പിംങ് നടന്നത്
പിന്നെ തട്ടികൊണ്ട് പോയ സമയം വെച്ച് അവര് കാറെടുത്ത് പോകാന്‍ സാധ്യതയുള്ള സ്ഥലത്തെ സിസിടിവി ദൃഷ്യങ്ങള്‍ ഒക്കെ കോപ്പി ചെയ്ത് വ്യക്തമായി നോക്കി സംശയം തോന്നുന്ന കാറുകള്‍ നോട്ട് ചെയ്ത് പരിശോധിച്ചു
അപ്പോയേക്കും സന്ധ്യ ആയി തുടങ്ങിയിരുന്നു
സമയം കുറേ ആയതിനാലും ദച്ചു ടെക്സ്റ്റെയ്ല്‍സില്‍ എത്താത്തതിനാലും എല്ലാവര്‍ക്കും സംശയം തോന്നി തുടങ്ങിയിരുന്നു
കാര്യങ്ങള്‍ ഇനി മറച്ച് വെച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ദീപുവും ദേവനും എല്ലാവരോടും ദച്ചൂന്‍റെ മിസ്സിംങ് പറയേണ്ടി വന്നു
കൃഷ്ണ അവളെ വീട്ടിലേക്ക് പോകാതെ ദച്ചൂന്‍റെ അമ്മയുടെ കൂടെ ദച്ചൂന്‍റെ വീട്ടിലേക്ക് പോയി
പെണ്ണുങ്ങളെല്ലാം ദച്ചൂന്‍റെ വീട്ടിലെത്തി അമ്മയെ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അമ്മ പൂജാമുറിയില്‍ കരഞ്ഞ് കൈകൂപ്പി പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നു
കല്ല്യാണത്തിന്‍റെ ആവേശമെല്ലാം കെട്ടടങ്ങി അവിടെയെല്ലാം തേങ്ങലുകള്‍ ഉയര്‍ന്ന് കേട്ടു
ആണുങ്ങളെല്ലാം ദച്ചൂനെ ഒാരോ വഴിക്കായി തിരഞ്ഞിറങ്ങി
ദച്ചുമായി വിവാഹ സ്വപ്നങ്ങള്‍ കണ്ട് തുടങ്ങിയ ഹരി ജീവച്ഛമായി ദച്ചൂനുള്ള തിരച്ചിലിലാണ്
ആരായിരിക്കും ദച്ചൂനെ കിഡ്നാപ്പ് ചെയ്യാന്‍ മാത്രം അവളോട് ശത്രുത ഉണ്ടാകുക
പലരുടേയും മനസ്സില്‍ അഭിനന്ദിന്‍റെ മുഖം പ്രതികൂട്ടില്‍ വന്ന് നിന്നു
——————————————————-
ദച്ചൂനേയും കൊണ്ട് കാര്‍ നീങ്ങിയതും അവള്‍ അലറി വിളിച്ച് ശബ്ദമുണ്ടാക്കി ഡോര്‍ തുറന്ന് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും അത് ലോക്കായിരുന്നു
ദച്ചു ഗ്ലാസില്‍ ശക്തിയില്‍ അടിച്ച് ഉറക്കെ അലറി കരഞ്ഞതും അയാള്‍ അവളെ വായ പൊത്തിപിടിച്ച് ദച്ചൂനെ അയാളെ കൈ കൊണ്ട് ബന്ധിയാക്കി
അവള്‍ കുതറിമാറാന്‍ ശ്രമിക്കും തോറും അയാള്‍ അവളെ വരിഞ്ഞ് ചുറ്റി
അവളെ കണ്ണില്‍ നിന്ന് കണ്ണ്നീര് ചാലിട്ടൊഴുകി അയാളെ കൈയ്യില്‍ വന്ന് പതിഞ്ഞു
എങ്കിലും അവള്‍ തളര്‍ന്നില്ല
രക്ഷക്കെന്നോണം ദച്ചു അയാളെ കൈയ്യില്‍ ആഞ്ഞ് കടിച്ചു
”ആ..ഹ്..,,
അയാള്‍ പെട്ടന്ന് കൈ കുടഞ്ഞതും അവള്‍ അലറിവിളിച്ചു
”ഡാ..,,,സോങ് വോളിയം കൂട്ടിക്കോ?
ഡ്രൈവറോട് പറഞ്ഞയാള്‍ വീണ്ടും അവളെ വായപൊത്തി
ദച്ചൂന്‍റെ കൈ പിറകിലാക്കി അവളെ ഒരു കൈകൊണ്ട് ലോക്ക് ചെയ്ത് വായില്‍ നിന്ന് കൈയ്യെടുത്ത് വേഗം ഡ്രൈവര്‍ നീട്ടിയ പ്ലാസ്റ്റര്‍ വായിലൊട്ടിച്ചു
ദച്ചൂന്‍റെ പുറകില്‍ ലോക്ക് ചെയ്ത കൈകളില്‍ അവളെ ഷോള്‍ എടുത്ത് മുറകെ കെട്ടി അവളെ സീറ്റിലേക്ക് തള്ളി
*(തുടരും..)*

by