23/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 30

രചന – ശംസിയ ഫൈസൽ

ദച്ചു അര്‍പ്പണയുടെ കൈ പിടിച്ചതും ദച്ചൂന്‍റെ കൈ ഒറ്റതട്ടായിരുന്നവള്‍

കൂടെ ദച്ചൂനെ കടുപ്പിച്ചൊന്ന് നോക്കാനും അര്‍പ്പണ മറന്നില്ല

ദച്ചു സങ്കടത്തോടെ നന്ദൂനെ നോക്കി

നന്ദു കണ്ണ് ചിമ്മി സാരല്ലെന്ന് പറഞ്ഞു

ദച്ചു ഒന്ന് ചിരിച്ച് നന്ദൂന്‍റെ കൂടെ കാറിലേക്ക് നടന്നു

പിറകെ മുഖം വീര്‍പ്പിച്ച് അര്‍പ്പണയും

നന്ദു ടിക്കിയില്‍ ബാഗ് വെച്ചതും അര്‍പ്പണ വേഗം പോയി കാറിന്‍റെ കോ ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു

”ദച്ചൂ..,,നീ സങ്കടപ്പെടേണ്ട അപ്പൂന് എന്നോടുള്ള സ്നേഹം കൊണ്ടാണ് നിന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്.,,

നന്ദു കാറിലേക്ക്  കയറുന്നതിന് മുന്നെ ദച്ചൂനോട് ശബ്ദം താഴ്ത്തി പറഞ്ഞു

”അതിനാര്‍ക്ക് സങ്കടം.,
എനിക്ക് സന്തോഷം മാത്രമെ ഒള്ളു.,,

ദച്ചു ഇതും പറഞ്ഞ് പിറകിലെ ഡോര്‍  തുറന്ന് കാറില്‍ കയറി

മുന്നില്‍ ഫോണില്‍ കളിച്ച് ഇരിക്കാണ് അപ്പു

നന്ദു ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്നു

”അപ്പൂ..,,നീ എവിടെയാണ് സ്റ്റേ ചെയ്യുന്നത്.,
ഞങ്ങളെ കൂടെ വീട്ടിലേക്ക് വരുന്നോ.,
അമ്മ നിന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.,,

നന്ദു അപ്പൂനെ നോക്കി ചോദിച്ചു

”ആന്‍റിയോട് ഞാന്‍ വരില്ലെന്ന് വിളിച്ച് പറഞ്ഞേക്ക്.,,

അപ്പു ഫോണില്‍ നിന്ന് തല

ഉയര്‍ത്താതെ പറഞ്ഞു

”വീട്ടിലേക്ക് പോര് അപ്പൂ..,
കുറേ ആയില്ലെ നീ എല്ലാവരേയും കണ്ടിട്ട്.,
അതും അല്ല നിനക്കെന്തൊക്കെയോ  പെപ്പേഴ്സ് റെഡിയാക്കാന്‍ ഇല്ലെ.,
വീട്ടില്‍ നില്‍ക്കുകയാണെങ്കില്‍ നിനക്ക് കൂട്ടിന് ഞാനും വരാം.,

നന്ദു അര്‍പ്പണയെ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നത് ദച്ചൂന് ഇഷ്ടപ്പെടുന്നില്ലായിരുന്നു

അവള്‍ പല്ല്ക്കടിച്ച് ദേഷ്യം സ്വയം നിയന്ത്രിച്ചു

”നോ നന്ദൂ..,
എനിക്ക് നിന്‍റെ വീട്ടില്‍ നില്‍ക്കാന്‍ ഇനി പേടിയാണ്.,
ചില ചതിയമാര് കുടിയേറി പാര്‍ത്തിട്ടുണ്ടല്ലോ അവിടെ.,
അവരെ കെണിയിലെങ്ങാനും പെട്ടാല്‍ എന്‍റെ ഭാവി പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ.,,

അപ്പു ഫോണ്‍ മാറ്റി വെച്ച് ദച്ചൂനെ  അര്‍ത്ഥം വെച്ച് പറഞ്ഞു

ദച്ചൂന് അപ്പൂന്‍റെ സംസാരം കേട്ട് സ്വയം

നിയന്ത്രിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല

അവള്‍ ദേഷ്യത്തോടെ നന്ദൂനെ നോക്കി
അത് കണ്ട് നന്ദു മിററിലൂടെ ദച്ചൂനെ നോക്കിയൊന്ന് ഇളിച്ചു

”അപ്പൂ..,,ദച്ചു നമ്മുടെ പഴയ ദച്ചു തന്നെയാണ്.,
ആരെക്കെയോ ഞങ്ങളെ പിരിയാക്കാന്‍ വേണ്ടി ഇടയില്‍ നിന്ന് ചതിച്ചതാണ്.,,

നന്ദു കാറോടിക്കുന്നതിനിടയില്‍ അപ്പൂനെ പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കി

”എന്ന് ആര് പറഞ്ഞു അവള്‍ പറഞ്ഞോ.,
അതൊക്കെ നിന്‍റെ തോന്നലല്ലെ നന്ദൂ.,
ഒരു വട്ടം ചതിയില്‍ പെട്ടിട്ടും നീ വീണ്ടും അവള്‍ക്ക് തല വെച്ച് കൊടുത്തല്ലോ.,
എത്ര കിട്ടിയാലും നീ പഠിക്കില്ലെ അഭിനന്ദേ.,,

അപ്പൂന്‍റെ വാക്കുകളില്‍ തന്നെയുണ്ടായിരുന്നു ദച്ചൂനോടുള്ള ദേഷ്യം.,,

”അപ്പൂ..,,
നീ ചുമ്മാ അറിയാത്ത ഒാരോന്നും വിളിച്ച് പറയല്ലെ.,
ദച്ചൂന് ഇതൊക്കെ കേട്ടാല്‍

വിഷമമാകില്ലെ.,,

നന്ദൂന് ദച്ചൂനെ കുറ്റം പറയുന്നത് പറ്റുന്നില്ലായിരുന്നു

”നീ ഇങ്ങനെ ഒരു പെണ്‍ കോന്തന്‍ ആയി പോയല്ലോ.,,
ഒരു വട്ടം തേപ്പ് കിട്ടി മാനസ മൈന പാടി സൂയിസൈഡ് ചെയ്ത ആളാ.,
വീണ്ടും അവള്‍ ഇളിച്ചോണ്ട് വന്നപ്പോ അവളെ കെട്ടിയേക്കുന്നു.,
അവള്‍ക്ക് നാണവും മാനവും ഉണ്ടാകൂല.,,
എന്നാ നീയെങ്കിലും ആണത്തം കാട്ടി ഇറക്കി വിടണമായിരുന്നു.,,

ദച്ചു ഉള്ളത് പോലും നോക്കാതെ അപ്പു വെട്ടി തുറന്ന് പറഞ്ഞു

നന്ദു സൂയിസേഡിന് ശ്രമിച്ചത് ദച്ചൂന് പുതിയൊരു അറിവായിരുന്നു

ദച്ചൂന്‍റെ തലച്ചോറില്‍ അത് തന്നെ അലയടിച്ചോണ്ടിരുന്നു

അത് മനസ്സിലാക്കിയ നന്ദു പിന്നെ ദച്ചൂനെ അറിയാതെ പോലും നോക്കിയില്ല

”അപ്പൂ..ഇപ്പോ നിന്നോട് ഒന്നും പറഞ്ഞാല്‍

തലയില്‍ കയറൂല.,
പെട്ടന്ന് ദച്ചൂനെ കണ്ട ഷോക്കാണ് നിനക്ക്.,
നീയൊന്ന് കൂളാക് എന്നിട്ട് ഞാനെല്ലാം പറയാം.,

നന്ദൂന് അപ്പൂനോടിനി എന്ത് പറഞ്ഞാലും ദച്ചൂനോടുള്ള ദേഷ്യം പെട്ടന്നൊന്നും കുറയൂലെന്ന് മനസ്സിലായി

”തലയില്‍ കയറാതിരിക്കാന്‍ ഞാന്‍ വെള്ളം അടിച്ചിട്ടൊന്നുമില്ല.,

അപ്പു പുച്ഛത്തോടെ പറഞ്ഞു

”നീ വിചാരിക്കുന്ന പോലെ ഒന്നുമായിരുന്നില്ല ഞങ്ങളെ കല്ല്യാണം.,,

നന്ദു പറഞ്ഞ് മുയുവന്‍ ആക്കും മുമ്പെ അപ്പു അവനെ തടഞ്ഞു

”നല്ല രീതിയില്‍ ഒന്നും നടക്കില്ലെന്ന് എനിക്കറിയാം.,
ഞാന്‍ ഈ ദക്ഷേടെ കല്ല്യാണം കഴിഞ്ഞെന്നാ കരുതിയെ.,
ഞാന്‍ ഫേസ്ബുക്കില്‍ ഒരു സേവ് ദി ഡേറ്റ് പോസ്റ്റ് കണ്ടായിരുന്നു
എന്തോ ഹരി അങ്ങനെന്തോ ആയിരുന്നല്ലോ ആ പയ്യന്‍റെ പേര്.,,
ആ ചെക്കനേയും പറ്റിച്ച് ഇറങ്ങി

പോന്നേക്കുന്നു നാണം ഇല്ലാത്തവള്‍.,,

അപ്പൂന്‍റെ വാക്കുകള്‍ ദച്ചൂന്‍റെ ക്ഷമയെ ഇല്ലാതാക്കാന്‍ കെല്‍പുള്ളവയായിരുന്നു

”ദേ പെണ്ണും പിള്ളേ ചേച്ചി എന്ന് വിളിച്ച നാവ് കൊണ്ട് എന്നെ വല്ലോം വിളിപ്പിക്കരുത്.,
കുറേ നേരായി മനുഷ്യന്‍ ക്ഷമിക്കുന്നു.,
ഇനിയും ഇത് തുടരാനാണ് ഭാവമെങ്കില്‍ ഞാന്‍ വല്ലോം വിളിച്ച് പറയും.,,പറഞ്ഞേക്കാം.,,

ദച്ചൂന്‍റെ ആ വാക്കില്‍ ഒരു ഭീഷണി ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു

ഇത് കേട്ടതോടെ മുഖം വീര്‍പ്പിച്ച് അപ്പു മിണ്ടാതിരുന്നു

”അപ്പൂ..,,നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങള്‍.,,
നിന്‍റെ എടുത്ത് ചാടിയുള്ള സംസാരം അത് കുറക്കണം അപ്പൂ..,,
നീ കരുതിയിരിക്കുന്ന പോലെ ദച്ചു ഇഷ്ടം പറഞ്ഞ് തിരിച്ച് വന്നതൊന്നുമല്ല
അവളെ കല്ല്യാണം ഹരിയുമായി ഉറപ്പിച്ചതോട എനിക്ക് ദച്ചൂനെ നഷ്ടമാകും എന്ന് ഉറപ്പായ അവസ്ഥയായിരുന്നു,

എനിക്ക് ദച്ചു ഇല്ലാത്തൊരു ജീവിതം ചിന്തിക്കാന്‍ പോലും പറ്റില്ല അപ്പൂ.,,
ഈ രണ്ട് വര്‍ഷ കാലം ഞാന്‍ ഒരുപാട് ശ്രമിച്ചതാ.
അവസാനം ദച്ചൂന്‍റെ സമ്മതത്തിനൊന്നും കാത്ത് നിന്നില്ല.,
ഞാന്‍ അവളെ കിഡ്നാപ്പ് ചെയ്ത് കൊണ്ട് വന്ന് കെട്ടുകയായിരുന്നു.,,

നന്ദു പറഞ്ഞത് കേട്ട് അപ്പൂന്‍റെ കണ്ണ് തള്ളി

”നീ എന്തൊക്കെ വിളിച്ച് പറയുന്നത് നന്ദൂ..,,
എനിക്കൊന്നും മനസ്സിലാകുന്നില്ല.,,

അപ്പു അന്താളിപ്പോടെ ചോദിച്ചു

”അതേടി വളരെ രഹസ്യമായൊരു രജിസ്റ്റര്‍ മേരേജ്,
ദച്ചു പോലും അറിഞ്ഞില്ല.,
രജിസ്റ്റര്‍ ചെയ്യേണ്ട ദിവസം ദച്ചു കോളേജില്‍ നിന്ന് ഇറങ്ങിയ സമയം മനൂനെ കൂടെ കൂട്ടി ഒരു കിഡ്നാപ്പറെ വേഷത്തില്‍ ദച്ചൂനെ കിഡ്നാപ്പ് ചെയ്യായിരുന്നു.
പിന്നെ അടിയായി കേസായി.,
ദേ ഇപ്പോ ഇത് വരെ ഒക്കെയായി.,,

അത് പറയുമ്പോള്‍ നന്ദൂന്‍റെ

മുഖത്തൊരു ചിരി വിടര്‍ന്നു

അത് ദച്ചൂന്‍റെ ചുണ്ടിലേക്ക് പതിയെ പടര്‍ന്നു

”നിനക്ക് പ്രണയം മൂത്ത് വട്ടായതാ.,
നീ ജീവിതത്തില്‍ എടുത്ത ഏറ്റവും തെറ്റായ തീരുമാനം ആണിത്.,,

അപ്പു ചുണ്ട് കോട്ടി പറഞ്ഞു

”അത് ഞങ്ങള്‍ സഹിച്ചോളാം,
അപ്പു ചേച്ചി അതോര്‍ത്ത് വിഷമിക്കേണ്ട.,,

ദച്ചു അപ്പൂനെ നോക്കി പറഞ്ഞു

”’കണ്ടോ അവളെ അഹങ്കാരം കണ്ടോ?.,

അപ്പു ദച്ചൂനെ നോക്കി കണ്ണുരുട്ടി നന്ദൂനെ നോക്കി പറഞ്ഞു

”എന്താ അപ്പൂ നിനക്ക്.,
നീയും ദച്ചുവും എന്ത് കൂട്ടായിരുന്നു.,
നിന്‍റെ അനിയത്തിയാണെന്നും പറഞ്ഞ് കൊണ്ട് നടന്ന ദച്ചൂനോട് എന്താ നിനക്കിത്ര ദേഷ്യം.,,
നിങ്ങള്‍ രണ്ടാളും ഇന്ന് കാണുമ്പോള്‍ ഞെട്ടി സര്‍പ്രൈസ് ആയി  കരഞ്ഞോണ്ട് കെട്ടിപിടിക്കും എന്നാ ഞാന്‍ കരുതിയെ.,

ഇത് ഒരുമാതിരി കൊച്ച് പിള്ളേരെ പോലെ.,,

നന്ദു സഹികെട്ട് പറഞ്ഞു

”എനിക്ക് കൂടെ നിന്ന് ചതിക്കുന്നവരെ തീരെ ഇഷ്ടമല്ല നന്ദൂ..,
നീ സ്നേഹിച്ച പോലെ ആത്മാര്‍ത്ഥമായി അവള്‍ നിന്നെ സ്നേഹിച്ചിട്ടുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ.,
ഒരിക്കലും ഇല്ല അല്ലെങ്കില്‍ എന്തെങ്കിലും ഒരു കാരണം കൊണ്ട് അവള്‍ നിന്നെ വേണ്ടെന്ന് വെച്ച് പോകോ.,
ഒരു റിലേഷന്‍ഷിപ്പില്‍ ആദ്യം വേണ്ടത്  പരസ്പര വിശ്വാസമാണ്.,,
നിന്‍റെ വിശ്വാസത്തെ തകര്‍ത്തവളാ അവള്‍.,
എന്നിട്ടും വീണ്ടും നീ നിനക്കുള്ള ചതിക്കുഴി നീ തന്നെ വെട്ടാണ് .,
നിനക്ക് ഭാഗ്യമില്ല അത്ര തന്നെ.,,

അപ്പൂന്‍റെ സംസാരം ദച്ചൂനെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു

”സ്റ്റോപ്പ്..,,
നന്ദേട്ടാ വണ്ടി നിര്‍ത്ത്‌,,
നിര്‍ത്താന്‍.,,

ദച്ചു നന്ദൂന് നേരെ ഒച്ചയെടുത്തതും

നന്ദൂന്‍റെ കാറ് ഒരു ഞെരക്കത്തോടെ ബ്രേക്കിട്ട് നിന്നു

*(തുടരും..)*