രചന : ഷംസിയ ഫൈസൽ
അര്‍പ്പണ അവന്‍റെ ടീഷര്‍ട്ടില്‍ പിടിച്ച് മുന്നോട്ട് വലിച്ചു
അര്‍പ്പണയുടെ ചുണ്ടുകള്‍ അവന്‍റെ മുഖം ലക്ഷ്യമാക്കി മുന്നോട്ട് വന്നതും നന്ദു കണ്ണ് തള്ളി ഉമി നീരിറക്കി അവളെ നോക്കി നന്ദു പെട്ടന്ന് തല വെട്ടിച്ച് അവളെ ചുണ്ടില്‍ കൈ വെച്ച് തടഞ്ഞു അര്‍പ്പണ നിരാശയോടെ അവനെ നോക്കി നേരെ ഇരുന്നു നന്ദു അവളെ തന്നെ നോക്കിഅര്‍പ്പണ അവനെ നോക്കാതെ മുഖം വീര്‍പ്പിച്ച് ഡോറ് തുറന്ന് കാറില്‍ നിന്ന് ഇറങ്ങി പോയി.’ദേവ്യേ പെട്ടോ ?നന്ദു പെട്ടന്ന് കാറില്‍ നിന്നിറങ്ങി അര്‍പ്പണയുടെ പിറകില്‍ ഒാടി
‘ദച്ചൂ… നില്‍ക്ക്.,ച്ഛെ.. അപ്പൂ.. നില്‍ക്ക് ഞാനൊന്ന് പറയട്ടെ.,
നന്ദു അവളെ കൈയ്യില്‍ പിടിച്ച് നിര്‍ത്തി.’ഒന്നും പറയണ്ട.,നിന്‍റെ മനസ്സിലിപ്പോയും അവളാണ് ആ ദക്ഷ അതല്ലെ എന്‍റെ പേര് പോലും മാറി പോയത്.,
അര്‍പ്പണ ദേഷ്യത്തിലാണ്.’അപ്പൂ അതെനിക്കൊരു അബദ്ധം പറ്റിയതല്ലെ.. ഞാന്‍ കരുതി നീയെന്നെ മനസ്സിലാക്കുമെന്ന്.,നിന്നോടുള്ള സ്നേഹം പ്രണയമാണെന്ന് തിരിച്ചറിഞ്ഞ ഉടനെ മറച്ച് വെക്കാതെ ഞാനത് നിന്നോട് തുറന്ന് പറഞ്ഞില്ലെ.,
പിന്നെ ഇത്ര വര്‍ഷക്കാലം നെഞ്ചിലിട്ട് നടന്നയാളല്ലെ ദച്ചൂ..എല്ലാം മറക്കാന്‍ കുറച്ച് സമയം എടുക്കും.,
നീയെന്‍റെ കൂടെ നില്‍ക്കുമെന്നാ ഞാന്‍ കരുതിയെ.,
പക്ഷെ…
നന്ദു സങ്കടത്തോടെ പറഞ്ഞ് നിര്‍ത്തിയതും അര്‍പ്പണയുടെ മുഖമൊന്ന് അയഞ്ഞു ”അ.. അത് പിന്നെ ഞാന്‍ ഇഷ്ടത്തോടെ കിസ്സ് ചെയ്യാന്‍ വന്നപ്പോള്‍ നീ തടഞ്ഞില്ലെ.,അപ്പൊ ഞാന്‍ കരുതി നിനക്ക് എന്നോട് സ്നേഹമില്ലെന്ന്.,
പിന്നെ എന്നെ ദച്ചു എന്നല്ലെ വിളിച്ചെ.,ആ പെണ്ണിന്‍റെ പേര് കേള്‍ക്കുന്നതെ എനിക്കിഷ്ടമല്ല.,അതാ.,അര്‍പ്പണ നന്ദൂന്‍റെ കൈ പിടിച്ച് ചിണുങ്ങി”ശെരി എന്‍റെ ഭാഗത്താണ് തെറ്റ് ഇനി ദച്ചൂന്‍റെ പേര് നമുക്കിടയിലേക്ക് വരില്ല.,
പിന്നെ കിസ്സിന്‍റെ കാര്യം നമ്മള്‍ പ്രണയിച്ച് തുടങ്ങിയല്ലെ ഒള്ളു.,എനിക്കാദ്യം എന്‍റെ പാസ്റ്റ് മറക്കണം.,പിന്നെ നിന്നോട് ഒരുപാട് അടുക്കണം.,
മനസ്സ് അടുക്കന്നതിന് മുമ്പ് ശരീരം അടുത്താല്‍ അതില്‍ പ്രണയം ഉണ്ടാകില്ല.,നീ തെറ്റൊന്നും വിചാരിക്കല്ലെ എനിക്ക് നിന്നെ കൊതി തീരാതെ പ്രണയിക്കണം.,
നന്ദു അര്‍പ്പണയുടെ കവിളില്‍ തട്ടി’ഹ്മ്.. എനിക്കെല്ലാം മനസ്സിലായി.,എനിക്ക് പിണക്കമൊന്നും ഇല്ല.,ഇനി ഇങ്ങനൊന്നും ഉണ്ടാകാതിരുന്നാല്‍ മതി
നീ മറ്റൊരു പെണ്ണിന്‍റെ നോക്കുന്നത് പോയിട്ട് പേര് പറയുന്നത് പോലും എനിക്ക് സഹിക്കില്ലഅര്‍പ്പണ കൊഞ്ചലോടെ പറഞ്ഞു”ശെരി .,എന്നാ ഞാന്‍ ചെല്ലട്ടെ.,നന്ദു ചിരിയോടെ ചോദിച്ചു”ഹ്മ്.,
കിടക്കുന്നതിന് മുമ്പ് വിളിക്കാന്‍ മറക്കരുത്.,
ഒാക്കെ നാളെ എന്നെ വര്‍ക്ക് പ്ലേസിലേക്ക് കൊണ്ടാക്കണം.,കേട്ടല്ലൊ.,”എല്ലാം സെറ്റ്.,
ബായ്.നന്ദു കാറിനടുത്തേക്ക് നടന്ന് അര്‍പ്പണക്ക് കൈ വീശി കാണിച്ച് ഉള്ളിലേക്ക് കയറിപെട്ടന്ന് സ്റ്റാര്‍ട്ട് ചെയ്ത് കാറ് മുന്നോട്ടെടുത്തു
അവളെ ഫ്ലാറ്റ് കണ്ണില്‍ നിന്ന് മറഞ്ഞതും നന്ദു നീട്ടി ശ്വാസം എടുത്ത് വിട്ടു’ഹോ വല്ലാത്തൊരു അവസ്ഥ.,
ഇത്ര നേരം അനുഭവിച്ച വീര്‍പ്പ് മുട്ടല്‍.,എന്‍റെ കുടുംബ നശിപ്പിക്കാന്‍ നോക്കിയിട്ട് അവളൊരു കൊഞ്ചി കുഴയല്‍. എന്‍റെ അപ്പന്‍ എത്ര വേദന സഹിച്ചിട്ടുണ്ടാകും.,അത് പോലെ എന്‍റെ ദച്ചു എത്ര സഹിച്ചുഎല്ലാത്തിനും ഞാന്‍ പകരം വീട്ടും.,
നന്ദു മനസ്സില്‍ പറഞ്ഞു”അവളെ അച്ഛന്‍ ഭയങ്കര ഹാപ്പിയാണ് പോലുംഹാപ്പിയാകാതിരിക്കോ അങ്ങേരെ പ്ലാന്‍ അല്ലെ മകള്‍ അഴിഞ്ഞാടുന്നത്. എല്ലാത്തിനും ഞാന്‍ പകരം വീട്ടും.,പക അവളെ തന്തക്കല്ല എനിക്കാ.,നന്ദു പുച്ഛത്തോടെ ചിരിച്ചു.
അവന്‍ താമസിക്കുന്ന വീട്ടില്‍ എത്തിയതും നന്ദു ക്ഷീണത്തോടെ ബെല്ലടിച്ചു.”ഒാ..ഹോ കറക്കമൊക്കെ കഴിഞ്ഞ് തളര്‍ന്നെന്ന് തോന്നുന്നു.,
വാതില്‍ തുറന്ന അമീന്‍ ചോദിച്ച”ഹെയ് ചെറുതായിട്ട്.,നന്ദു കണ്ണിറുക്കി ചിരിച്ച് അകത്ത് കയറ”മറ്റവളെ കൂടെ കറങ്ങുന്നതൊക്കെ കൊള്ളാം നിന്നെ വിശ്വസിച്ച് നാട്ടിലൊരു പെണ്‍കുട്ടിയുള്ള കാര്യം മറക്കരുത്., അമീന്‍ വാതിലടച്ച് നന്ദൂനോട് പറഞ്ഞു
”അത് ഇടക്കിടക്ക് നീ ഒാര്‍മിപ്പിക്കണ്ട എന്‍റെ പെണ്ണിനെ ഞാന്‍ മറക്കോ മോനെ., നന്ദു ചിരിച്ചു
”അമീനെ അവനാണ് ഭാഗ്യവാന്‍ നാട്ടിലൊരുത്തി ലണ്ടനിലൊരുത്തി അങ്ങനെ ആര്‍ക്ക് കിട്ടും ഇങ്ങനൊരു മഹാഭാഗ്യം .,,മറ്റൊരു കൂട്ടുക്കാരന്‍ കള്ള ചിരിയോടെ അങ്ങോട്ട് വന്നു”അത് ഭാഗ്യമല്ല നാറിത്തരം എന്ന് പറയും.,ആണായാല്‍ ഒരാളെ സ്നേഹിച്ച് അവരോട് നീതി പുലര്‍ത്തണം.,
അല്ലാതെ വിശ്വാസ വഞ്ചന കാണിക്കരുത്., അമീന്‍ ദേഷ്യത്തോടെ അവന്‍റെ മുറിയിലേക്ക് പോയി”നന്ദുവേ അവന്‍ പറയുന്നതാണ് ശെരി.,
ഞാന്‍ തമാശക്ക് പറഞ്ഞതെ ഒള്ളു., നീ നിന്‍റെ ഭാര്യയെ ചതിച്ചാല്‍ ദൈവം നിന്നെ ചതിക്കും.,
സ്നേഹിക്കുന്നവരെ കണ്ണുനീര് ഭൂമിയില്‍ പതിഞ്ഞാല്‍ പിന്നെ രക്ഷപ്പെടുമെന്ന് കരുതേണ്ട മോനെ.,
കൂട്ടുക്കാരന്‍ നന്ദൂന്‍റെ ചുമലില്‍ തട്ടി സ്വന്തം മുറിയിലേക്ക് പോയി”ആ അര്‍പ്പണ കാരണം എന്‍റെ വില തന്നെ ഇടിഞ്ഞോണ്ടിരിക്കാണ് ഇവരൊക്കെ മുന്നില്‍ ഞാനൊരു മോശക്കാരനായി. ഇനിയിപ്പോള്‍ നാണക്കേട് നോക്കിയിട്ട് കാര്യമില്ല.,ഞാനന്‍റെ ലക്ഷ്യം കണ്ടിട്ടെ അടങ്ങൂ.., നന്ദുവും മുറിയിലേക്ക് ചെന്നു
നന്ദു നേരെ ബെഡിലേക്ക് ചാടി കയറി ഫോണെടുത്തു..അവന്‍റെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു. ദച്ചൂന്‍റെ ഫോണിലേക്കടിച്ച് അവളെ ശബ്ദം കേള്‍ക്കാനായി കാതോര്‍ത്തു. |നാട്ടിലിപ്പോള്‍ എല്ലാവരും ഉറങ്ങിയിട്ടുണ്ടാകും എന്നറിയാം.,എന്നാലും ദച്ചൂന്‍റെ ശബ്ദം കേള്‍ക്കാതെ വയ്യെന്ന് തോന്നിയിട്ടാണ് നന്ദൂന്‍റെ ഈ സമയത്തുള്ള ഫോണ്‍ വിളി
”ദച്ചു കുട്ട്യേ ഉറങ്ങിയോ..,,ഫോണെടുത്തതും നന്ദു ഇഷ്ടത്തോടെ വിളിച്ചു”ദച്ചു കുട്ടിയല്ല ദച്ചു കുട്ടിയുടെ ചേട്ടനാ ദീപൂന്ന് പറയും.,അറിയോ അളിയാ.,ദീപു കളിയാക്കി ചോദിച്ചു”എടാ അളിയാ നിനക്ക് ഉറക്കമൊന്നും ഇല്ലെ ?നന്ദു ചോദിച്ചു”നീ വിളിച്ചപ്പോയാണ് സമയം നോക്കിയത് ഒരു മണി കഴിഞ്ഞുഫോണ്‍ നോക്കി സമയം പോയതറിഞ്ഞില്ല.,
ദീപു പറഞ്ഞു”എവിടെ എന്‍റെ പൊണ്ടാട്ടി ഉറക്കായോ ?’നിന്‍റെ ഭാര്യയും ദേവനും എപ്പോയോ കൂര്‍ക്കം വലിച്ചുറങ്ങി.,ദീപു ഉറങ്ങി കിടക്കുന്ന അവരെ നോക്കിയാണ് മറുപടി പറഞ്ഞത്
”നിനക്കെന്താ ഉറക്കമൊഴിച്ച് ഫോണില്‍ പണി.,
വല്ല ലൈനും സെറ്റായോ ?നന്ദു ചോദിച്ചു”ഹോ ഇല്ലെടാ.,,ഇനി ലൈനൊന്നും വേണ്ട.,ഇനി കെട്ടുന്ന പെണ്ണിനെ കാമുകിയായി കാണാനാ പ്ലാന്‍.,ഹോ അല്ലാതെ പ്രേമിക്കാന്‍ പെണ്ണില്ലാഞ്ഞിട്ടല്ലെ.,
അല്ല ഇന്ന് ദച്ചു നിങ്ങളെ കൂടെയാണോ ?നന്ദു ദീപു ഫോണ്‍ എടുത്തത് കൊണ്ട് ചോദിച്ചു’അവള്‍ ഞങ്ങളെ ഇടയില്‍ കയറി കിടന്നുറങ്ങി., ഇന്നിവിടെയാണ് കിടക്കുന്നത് പോലും.,അല്ലെടാ നന്ദൂ എങ്ങനെ പോകുന്നു ലണ്ടന്‍ ഡേയ്സ്.,
അര്‍പ്പണ എന്ത് പറയുന്നു., ദീപു തിരക്കി
”’ഒാ..ഹ് ഒാരോ ദിവസങ്ങളും വില പെട്ടതാണ് മോനെ.,അര്‍പ്പണയെ പൂട്ടണ്ടെ.,ഒറ്റക്കായത് കൊണ്ട് കുറച്ച് കഷ്ടപ്പാടാണ്.,,’ഒറ്റക്കാണെന്ന് വിചാരിക്കേണ്ടനാട്ടില്‍ ഇരുന്ന് കൊണ്ടുള്ള എന്ത് സഹായത്തിനും ഞങ്ങള്‍ റെഡി.,പിന്നെ നീ മറ്റേ കാര്യം അറിഞ്ഞില്ലെ., ദീപു സംശയത്തോടെ ചോദിച്ചു’ഏത് കാര്യം ?നന്ദു നെറ്റി ചുളിച്ചു
*(തുടരും..)*
കുഞ്ഞി പാര്‍ട്ടാണ്സമയം തീരെ കിട്ടിയില്ല
നെക്സ്റ്റ് പാര്‍ട്ട് ലെങ്ത്തില്‍ വെള്ളിയാഴ്ച്ച തരാം

by