രചന – ശംസിയ ഫൈസൽ
നന്ദു തന്‍റെ അടുത്തേക്ക് വരുന്നത് കണ്ട് ദച്ചു ബാല്‍ക്കണിയിലേക്ക് ഒാടാന്‍ നിന്നതും നന്ദു അവളെ ടോപ്പില്‍ പിടിച്ച് വലിച്ച് അവനോട് ചേര്‍ത്തു
”നന്ദേട്ടാ പ്ലീസ് വിട് ..,,
ദച്ചു കുതറി മാറാന്‍ നോക്കി
” ഒന്ന് അടങ്ങി നില്‍ക്ക് പെണ്ണെ നിന്‍റെ മൂഡ് ഞാന്‍ മാറ്റി തരാം.,
ടെന്‍ഷനും സങ്കടവും മാറ്റാന്‍ പറ്റുന്ന ബെസ്റ്റ് മരുന്നാണ് എന്‍റേല് ഉള്ളത്.,,
നന്ദു അവളെ പുറകിലൂടെ പുണര്‍ന്ന് ചെവികരുകില്‍ ചുണ്ട് ചേര്‍ത്ത് പറഞ്ഞു
”എനിക്കൊന്നും വേണ്ട തന്‍റെ മരുന്ന്.,,
ദച്ചു ശക്തിയില്‍ നന്ദൂനില്‍ നിന്ന് കുതറി ഒാടാന്‍ നോക്കിയതും നന്ദു അവളെ പിടിച്ച് ചുമരോട് ചേര്‍ത്തു
”ഹാ തുള്ളി കളിക്കളിക്കാതെ പൊന്നേ..,,
ഞാനൊന്ന് നിന്നെ ശെരിക്ക് കണ്ടോട്ടെ.,,
നന്ദു ദച്ചൂന്‍റെ മുഖം തനിക്ക് നേരെ കൈ കൊണ്ട് ഉയര്‍ത്തി
”താന്‍ എന്നെ ഇത് വരെ കണ്ടിട്ടില്ലെ.,
അല്ലെങ്കിലെ അമ്മ പറഞ്ഞതാ തന്നെ ഒന്ന് സൂക്ഷിക്കണമെന്ന്.,,
ദച്ചു നന്ദൂന്‍റെ കൈ തന്‍റെ ഇടുപ്പില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ നോക്കി
”’ആ..ഹ കൊള്ളാലോ എന്‍റെ മാതാജി
എന്‍റെ ഭാര്യയെ ഒന്ന് ഉമ്മ വെക്കാന്‍ പോലും പറ്റില്ലെന്ന് വെച്ചാ.,,
നന്ദു ദച്ചൂനെ നോക്കി ചുണ്ട് ചുളുക്കി
”വേണ്ട ഭാര്യയെ ഉമ്മ വെക്കണ്ട.,
ഭാര്യയെ ആണേലും കാമുകിയെ ആണേലും അവരെ സമ്മതമില്ലാതെ കിസ്സ് ചെയ്യാനോ ഒന്ന് സ്പര്‍ശിക്കാന് പോലും പറ്റില്ല.,,
ദച്ചു നന്ദൂന്‍റെ മുഖത്തേക്ക് നോക്കി കടുപ്പത്തില്‍ പറഞ്ഞു
”ഇൗ നിയമം എന്‍റെ ഭാര്യ മുമ്പ് കാമുകി ആയ സമയത്ത് കണ്ടില്ലല്ലോ .,,
അന്ന് ഇതൊക്കെ എഞ്ചോയ് ചെയ്തിരുന്നല്ലോ ,,
നന്ദു ചിരി കടിച്ച് പിടിച്ച് ഗൗരവത്തോടെ പറഞ്ഞു
”പോടാ ..
അത് അന്നല്ലെ
ഇപ്പോ എനിക്ക് ഇതൊന്നും ഇഷ്ടമല്ല.,
സോ കുറച്ച് ഡിസ്റ്റന്‍സിട്ട് വേണം എന്നോട് സംസാരിക്കാന്‍.,,
ദച്ചു നന്ദൂന്‍റെ നെഞ്ചില്‍ പിടിച്ച് പിറകിലേക്ക് തള്ളി
പെട്ടന്നായത് കൊണ്ട് നന്ദു ബാലന്‍സ് കിട്ടാതെ വീഴാന്‍ പോയതും വീഴാതിരിക്കാനായി പെട്ടന്ന് ദച്ചൂനെ പിടിച്ചു
എന്നാ നന്ദു അവളേയും കൊണ്ട് നിലത്തേക്ക് മറിഞ്ഞ് വീണു
”ആ..ഹ്..,,
നന്ദൂന്‍റെ തല നിലത്തിടിച്ചതും അവന്‍ വേദനയോടെ തലയില്‍ കൈ വെച്ചു
”അയ്യോ എന്ത് പറ്റി നന്ദേട്ടാ..,,
തലയിടിച്ചോ നോക്കട്ടെ.,,
ദച്ചു വെപ്രാളത്തോടെ വീണയിടത്ത് നിന്ന് എണീറ്റ് നന്ദൂനെ പിടിച്ച് എണീപ്പിച്ചു
നന്ദു നിലത്ത് ബെഡില്‍ ചാരി ഇരുന്നു
”കൈ എടുക്ക് നന്ദേട്ടാ..,,
ദച്ചു നന്ദൂന്‍റെ കൈപിടിച്ച് മാറ്റി എന്തേലും പറ്റിയിട്ടുണ്ടോ എന്നറിയാന്‍ നന്ദൂന്‍റെ തലയില്‍ പിടിച്ച് നോക്കി
”ഹൗ സാമാധാനം മുറിവൊന്നുല്ല
ഇവിടെ മുഴച്ച് വരും ഞാന്‍ വെള്ളം കൊണ്ട് ഉഴിഞ്ഞ് തരാം.,,
ദച്ചു എണീറ്റ് അവിടെ നന്ദു കുടിക്കാന്‍ കൊണ്ട് വെച്ച വെള്ളത്തിന്‍റെ ബോട്ടിലില്‍ നിന്ന് വെള്ളം കൈ കുമ്പിലെടുത്ത് നന്ദൂന്‍റ തലയില്‍ അമര്‍ത്തി തടവി
ദച്ചൂന്‍റ വെപ്രാളവും പേടിയും കണ്ട്
വേദനയെല്ലാം മറന്ന് പോയിരുന്നു നന്ദു
അവന്‍ അവളെ ഒാരോ ഭാവങ്ങളും കണ്ണെടുക്കാതെ ഒപ്പിയെടുത്തു
ദച്ചു തലയില്‍ തടവി കഴിഞ്ഞ് നന്ദൂനില്‍ നിന്ന് മാറാന്‍ നോക്കിയപ്പോയേക്കും നന്ദു അവളെ അവനോട് അടുപ്പിച്ച് വരിഞ്ഞ് മുറുക്കിയിരുന്നു
ദച്ചു ഒന്ന് കുറുകി ദച്ചൂന്‍റെ കണ്ണുകളിലേക്ക് നോക്കി
അവന്‍റെ പ്രണയാര്‍ദ്യമായി നോട്ടത്തില്‍ അവള്‍ പോലും അറിയാതെ അകപ്പെട്ട് പോയിരുന്നു
ദച്ചൂന്‍റെ മുഖത്ത് വീണ മുടി ഇഴകളെ വകഞ്ഞ് മാറ്റി നന്ദൂന്‍റെ ചുണ്ടുകള്‍ ദച്ചൂന്‍റെ നെറ്റിതടത്തില്‍ പതിഞ്ഞു
അവന്‍റെ അധരങ്ങളിലെ ചെറു ചൂടിനെ ഏറ്റ് വാങ്ങി ദച്ചൂന്‍റെ കണ്ണ് കൂമ്പിയടഞ്ഞു
അവളെ അടഞ്ഞ കണ്ണുകളും അവന്‍റെ ചുംബനം ഏറ്റ് വാങ്ങി
മൂക്കുത്തി തിളങ്ങുന്ന അവളെ നീണ്ട മൂക്കിലും അവന്‍ തന്‍റെ അധരം പതിപ്പിച്ചു
നന്ദു ആവേശത്തോടെ അവളെ കവിളില്‍ മാറി മാറി ചുംബിച്ച് കൊണ്ടിരുന്നു
നന്ദൂന്‍റെ അധര ചൂട് തന്നില്‍ നിന്നകന്നതറിഞ്ഞ് ദച്ചു കണ്ണ് വലിച്ച് തുറന്നു
നന്ദൂന്‍റെ നോട്ടം തന്‍റെ ചുണ്ടിലാണന്നറിഞ്ഞ ദച്ചു ഒരു പിടച്ചിലൂടെ കണ്ണടച്ചു
നന്ദു തിടുക്കത്തില്‍ അവളെ ചുണ്ടിലൊന്ന് മുത്തി
വീണ്ടും ദച്ചൂനെ ഒന്ന് നോക്കി അവളെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ നിന്നതും ആരോ ഡോര്‍ തള്ളി തുറന്നതും ഒരുമിച്ചായിരുന്നു
”അയ്യോ. സോ ..സോറി .,,
അപ്പു വാതില്‍ തുറന്ന ഉടനെ ഡോര്‍ അടച്ചതും ദച്ചു നന്ദുവില്‍ നിന്നകന്ന് മാറി
”ഒാ..ഹ് ഈ അപ്പൂന് വരാന്‍ കണ്ട നേരം.,,
നന്ദൂന്‍റെ മുഖം കനത്തു
ദച്ചു അവനില്‍ നിന്ന് വേഗം എണീക്കാന്‍ നിന്നതും നന്ദു അവളെ കൈയ്യില്‍ പിടിച്ചു
”’പ്ലീസ്..,,
നന്ദു ദച്ചൂനെ നോക്കി കെഞ്ചി
”അയ്യടാ..,,
ദച്ചു അവനെ നോക്കി കൈ കുടഞ്ഞ് ഡോര്‍ തുറന്ന് പുറത്തേക്ക് പോയി
അപ്പു ആണെങ്കില്‍ ദച്ചുവും നന്ദുവും തമ്മിലുള്ള റൊമാന്‍സ് കണ്ട് കലിപൂണ്ട് നില്‍ക്കായിരുന്നു
ദച്ചൂനെ കൈയ്യില്‍ കിട്ടിയാല്‍ അവളെ കൊല്ലും എന്ന നിലക്ക് ഭ്രാന്ത് പിടിച്ച പോലെ അപ്പു അവരെ റൂമിന്‍റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു
നന്ദൂന്‍റെ മുറിയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ട അപ്പു അങ്ങോട്ട് നോക്കി
അവിടെന്ന് ഇറങ്ങി വരുന്ന ദച്ചൂനെ കണ്ട് അപ്പൂന്‍റെ മുഖം വലിഞ്ഞ് മുറുകി
അപ്പൂനെ കണ്ടതും ദച്ചു നാണം അഭിനയിച്ച് വിരല് കടിച്ച് തല താഴ്ത്തി
”ഡീ..,,
അപ്പു കോപത്തോടെ ദച്ചൂന്‍റെ അടുത്തേക്ക് വന്ന് അവളെ കഴുത്തില്‍ പിടിക്കാന്‍ വന്നതും നന്ദു പുറത്തേക്ക് ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു
നന്ദൂനെ കണ്ട് അപ്പു ദേഷ്യം കഷ്ടപ്പെട്ട് അടക്കി അവനെ നോക്കി ചിരിച്ച് അവളെ കൈ താഴ്ത്തിയിട്ടു
”നന്ദൂ.. ഞാന്‍ വന്നത് ബുദ്ധിമുട്ടായോ ?
അപ്പു കളിയാക്കും വിധം ചോദിച്ചു
”ഹേയ് അത് കുഴപ്പല്ല.,
നീ വാ നമുക്ക് താഴേക്ക് പോകാം .,,
നന്ദു അപ്പൂനെ നോക്കി മറുപടി പറഞ്ഞ് മൂന്ന് പേരും കൂടെ താഴേക്ക് ചെന്നു
അവിടെ അമ്മയും മനുവും ടീവി കണ്ടിരിപ്പാണ്
ദച്ചു വേഗം അമ്മയുടെ അടുത്ത് പോയിരുന്നു
”ഹായ് മനു കുട്ടാ ഏതാ സിനിമ.,,
അപ്പു മനൂന്‍റെ അടുത്ത് പോയിരുന്നു
”ക്രിക്കറ്റും സിനിമയും തിരിച്ചറിയാനുള്ള ബുദ്ധി പോലും ചേച്ചിക്ക് ഇല്ലെന്ന് തോന്നുന്നു പാവം.,,
മനു കളിയാക്കി പറയുന്നത് കേട്ട് അപ്പു ടീവിയിലേക്ക് നോക്കി ക്രിക്കറ്റ് മാച്ച് കണ്ട് അപ്പു ചമ്മി ചിരിച്ചു
”ഇവിടെ എല്ലാവരും ആണ്‍പിള്ളേരായത് കൊണ്ട് എപ്പോയും ക്രിക്കറ്റും ഫുട്ബോളും തന്നെയാകും അവരെ കൂടെ ഇരുന്ന് എനിക്കും ഇതൊക്കെ ഇഷ്ടാണ് .,
പിന്നെ ദച്ചു മോള് വന്നതിന് ശേഷം അവളും കാണാന്‍ തുടങ്ങി.,,
അമ്മ അപ്പൂനോട് പറഞ്ഞു
”ഞാനിതൊന്നും കാണാറില്ല ആന്‍റീ എനിക്കിഷ്ടം സീരിസും സിനിമയൊക്കെയാണ് ,,
അപ്പു മറുപടി പറഞ്ഞു
അപ്പോയാണ് പുറത്തൊരു വണ്ടി വന്ന്
നിര്‍ത്തിയ ശബ്ദം കേട്ടത്
എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി
”ഞാന്‍ നോക്കാം.,,
മനു വാതില്‍ തുറക്കാനായി എണീറ്റു
*(തുടരും..)