രചന – ശംസിയ ഫൈസൽ
”’ഈ മധുരം ഞാനൊന്ന് നുണഞ്ഞോട്ടെ.,,
നന്ദു ദച്ചൂന്‍റെ ചെവിക്കരുകില്‍ ചുണ്ട് ചേര്‍ത്ത് ചോദിച്ചതും ദച്ചൂന്‍റെ ഹൃദയമിടിപ്പ് കൂടി അവളൊന്ന് കുറുകി അവന്‍റെ ഷര്‍ട്ടില്‍ കൈ കൊരുത്തു
അധരങ്ങള്‍ തമ്മില്‍ പിണഞ്ഞതും ദച്ചൂന്‍റെ വിരലുകള്‍ നന്ദൂന്‍റെ മുടി ഇഴകളില്‍ കൊരുത്ത് വലിച്ചു
”അമ്മേ…,,,
പെട്ടന്നുള്ള അലറല്‍ കേട്ട് രണ്ട് പേരും ഞെട്ടലോടെ വിട്ട് മാറി
നന്ദു ആരാണെന്നറിയാന്‍ ശബ്ദം കേട്ടയിടത്തേക്ക് നോക്കി
വാതിലില്‍ ചാരി കണ്ണും തള്ളി തറഞ്ഞ് നില്‍ക്കുന്ന മനൂനെ കണ്ട് നന്ദൂന്‍റെ മുഖം വലിഞ്ഞ് മുറുകി
മനൂനെ നേരിടാനുള്ള മടി കാരണം ദച്ചു നന്ദൂന്‍റെ പിറകിലൊളിച്ചു
”എന്താടാ ചെര്‍ക്കാ നിനക്ക് മന്‍ഷ്യനെ ഒന്ന് ആസ്വദിച്ച് കിസ്സ് ചെയ്യാനും സമ്മതിക്കൂലെ.,,
ഉള്ളിലെ ചമ്മല്‍ പുറത്ത് കാട്ടാതെ നന്ദു മനൂന് നേരെ ചീറിയതും ദച്ചു നന്ദൂന്‍റെ കൈയ്യിലൊന്ന് പിച്ചി
”ഹൗ എന്താടി നിനക്ക്.,,
ദച്ചു നുള്ളിയ ഭാഗത്ത് തടവി കൊണ്ട് നന്ദു ചോദിച്ചു
”ഒാരോന്ന് ചെയ്ത് വെച്ച് നാണം കെടുത്തിയതും പോരഞ്ഞിട്ട് വീണ്ടും അവനോട് വേണ്ടാത്തത് പറയുന്നോ?
ദച്ചു പിറു പിറുത്തു.,
അവള്‍ക്ക് മനൂനോട് നന്ദു പറഞ്ഞത് ഇഷ്ടപ്പെട്ടിരുന്നില്ല
നന്ദു മനൂനെ നോക്കി അപ്പോയും മനു ഒന്നും മിണ്ടാതെ അന്തം വിട്ട് നില്‍പാണ്
”ദൈവമേ..ഈ ചെങ്ങായി ഫ്രീസായോ?
നന്ദു മനൂന്‍റെ അടുത്തേക്ക് ചെന്ന് അവനെ തോണ്ടി വിളിച്ചപ്പോയാണ് മനു സ്വബോധത്തിലേക്ക് വന്നത്
”എന്താടാ നിനക്ക് ചെവിയും കേള്‍ക്കൂലെ.,
നന്ദു മനൂനെ കൂര്‍പ്പിച്ച് നോക്കി
”’ചെവിക്ക് എന്തേലും കുഴപ്പണ്ടോ എന്നറിയില്ല.,
പക്ഷെ കണ്ണിന് ഭയങ്കര പവറാണെന്ന് മനസ്സിലായി.,,
സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ ആദ്യായിട്ടാ ലിപ് ലോക്ക് ഇത്ര ക്ലിയറില്‍ അടുത്ത് നിന്ന് കാണുന്നത്.,,
മനൂന്‍റെ പോയ കിളി തിരിച്ച് വന്നിട്ടുണ്ടായിരുന്നില്ല
ദച്ചു ആണേല് നന്ദൂനെ കൊല്ലാനുള്ള ദേഷ്യത്തില്‍ നില്പാണ്
”ഇറങ്ങി പോടാ..,,
നന്ദു മനൂന് നേരെ ഒച്ചയെടുത്തു
”’വാതില് തുറന്നിട്ട് പ്രായ പൂര്‍ത്തിയായ ഒരു പാവം പയ്യനെ കിസ്സിംങ് സീനും കാണിച്ച് പ്രലോഭിപ്പിച്ചതും പോരാഞ്ഞിട്ട് ഇറങ്ങി പോകാനോ.,
ഇതെവിടെത്തെ ന്യായം.,,
മനു നന്ദൂന് നേരെ നോക്കി പറഞ്ഞു
”ഇത് ഇവിടെത്തെ ന്യായം.,,
നന്ദു മനൂനെ പുറത്താക്കി വാതിലടച്ചു
കള്ളച്ചിരിയോടെ നന്ദു ദച്ചൂനെ നോക്കിയതും അവള്‍ ഉറഞ്ഞ് തുള്ളി നില്‍ക്കുന്നു
നന്ദു വേണോ വേണ്ടയോ എന്ന് കരുതി അവളെ നോക്കിയൊന്ന് ചിരിച്ചു
ദച്ചു അവനെ നോക്കി ചുണ്ട് കോട്ടി വാതില്‍ തുറന്ന് പുറത്തേക്ക് പോയി
”ഡീ..പോവല്ലെ.,,
നന്ദു ദച്ചൂന്‍റെ പിറകെ പോയി
”അയ്യയ്യേ..,,ഒലിപ്പിച്ചോണ്ട് പിറകെ നടന്ന് സ്വന്തം വിലക്കളയാതെടെ?
മനൂന്‍റെ ശബ്ദം കേട്ടതും നന്ദൂന് പെരുത്ത് കേറി
നന്ദു ദേഷ്യത്തോടെ മനൂന്‍റെ അടുത്തേക്ക് പോയതും മനു വേഗം അവന്‍റെ മുറിയില്‍ കയറി വാതിലടച്ച് ലോക്ക് ചെയ്തു
”’നിന്നെ ഞാന്‍ എടുത്തോളാം കട്ടുറുമ്പെ.,,
നന്ദു മനൂന്‍റെ വാതിലില്‍ ആഞ്ഞടിച്ച് ഇതും പറഞ്ഞ് താഴേക്ക് പോയി
”’അമ്മാ ഞാനൊന്ന് പുറത്തോട്ട് പോയി വരാം.,,
നന്ദു അമ്മയോട് വിളിച്ച് പറഞ്ഞ് കാറെടുത്ത് പുറത്ത് പോയി
ഫ്രണ്ട്സിന്‍റെ കൂടെ ചുറ്റിക്കറങ്ങി സന്ധ്യ ആയപ്പോള്‍ നന്ദു അഭിയുടെ ടെക്സ്റ്റൈല്‍സിലേക്ക് പോയി
അത്യാവിശ്യം നല്ല തിരക്കുള്ള അറിയപ്പെടുന്നൊരു തുണിക്കടയാണ് അഭിയുടേത്
”നീയെന്താടാ വരാന്‍ പറഞ്ഞെ?,
അഭിയെ കണ്ടതും നന്ദു ചോദിച്ചു
”എന്‍റെ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ ചെറിയൊരു പണിക്ക് നിര്‍ത്തിയേക്കുവാ.,
നീ ടൗണിലുണ്ടെങ്കില്‍ വീട്ടിലേക്ക് ഒാട്ടോ വിളിക്കണ്ടല്ലോന്ന് കരുതി വിളിച്ചതാ.,
പോയാലോ?
അഭി നന്ദൂന്‍റെ കൂടെ ഇറങ്ങി
”നീ പോന്നാല്‍ ഷോപ്പാര് പൂട്ടും.,,
നന്ദു വണ്ടിയില്‍ കയറുന്നതിനിടെ ചോദിച്ചു
”അതൊക്കെ അവര് അടച്ച് കീ വീട്ടില്‍
കൊണ്ട് തരും.,,
അഭി ഡ്രൈവര്‍ സീറ്റിലേക്ക് കയറി വണ്ടി സ്റ്റാര്‍ട്ടാക്കി
”സൂക്ഷിക്കണം.,,
ആരേയും വിശ്വസിക്കാന്‍ പറ്റാത്ത ക്കാലാണ്.,
കണക്കെല്ലാം ശ്രദ്ധിച്ചോണം.,,
നന്ദു അഭിയോട് താക്കീതോടെ പറഞ്ഞതും അഭിയൊന്ന് മൂളി
വീട്ടിലെത്തിയതും അഭി പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി രണ്ട് പേരും ഇറങ്ങി അപ്പോയേക്കും അപ്പനും എത്തിയിരുന്നു
അകത്തേക്ക് കയറിയപ്പോള്‍ തന്നെ മനൂന്‍റിം അപ്പന്‍റേയും ഉറക്കേയുള്ള ചിരിയാണ് കേട്ടത്
നന്ദുവും അഭിയും നോക്കുമ്പോള്‍ അമ്മയും ചിരിക്കുന്നുണ്ട് അടുത്തായി ദച്ചുവും
”എന്താണ് എല്ലാവരും നല്ല സന്തോഷത്തിലാണല്ലോ?
അഭി അവരെ അടുത്ത് പോയിരുന്നു
”അയ്യോ ഭയങ്കര കോമഡി
വാ ബ്രോ ഇവിടെ ഇരിക്ക്.
നിനക്കാണ് ഇത് കേട്ടാല്‍ ഏറ്റവും കൂടുതല്‍ സന്തോഷാകാ.,,
മനു നന്ദൂനെ പിടിച്ചിരുത്തി
”എന്താ അപ്പാ കാര്യം?
നന്ദു ചോദിച്ചു
”നമ്മുടെ സ്റ്റേഷന്‍ എസ് ഐ ശിവരാം വിളിച്ചായിരുന്നു,
അത് കേട്ടുള്ള ചിരിയാ ഇവിടെ?
അപ്പന്‍ മറുപടി പറഞ്ഞു
”സാര്‍ എന്ത് പറഞ്ഞു?
”എന്ത് പറയാന്‍.,
നിനക്കിട്ട് പണിയാന്‍ നിന്നവനെ നാളെ പത്രത്തില്‍ കാണാം.,,
മനു വീണ്ടും ചിരിച്ചു
”എന്താ അപ്പാ കാര്യം?
നന്ദു വീണ്ടും ചോദിച്ചു
”നിനക്കെതിരെ ഹരി കൊടുത്തത് കള്ളക്കേസാണെന്ന തെളിഞ്ഞപ്പോ അവനെതിരെ കേസ് വന്നു ആ ദേഷ്യത്തില് ഹരി എന്തൊക്കെയോ ശിവറാമിനെ തെറി വിളിച്ച് പോലും
ഇത് കേട്ട് ഒരു കോണ്‍സ്റ്റബിള്‍ ഒാടി വന്നു
എസ് ഐക്ക് നേരേ തെറി പറയുമ്പോള്‍ മറ്റ് പോലീസ്ക്കാര് നോക്കി നില്‍ക്കില്ലല്ലോ.,,
കോണ്‍സ്റ്റബിള്‍ ഹരിയെ പിടിച്ച് വെച്ചപ്പൊ വൈലന്‍റായ ഹരി കുതറി മാറിയതാ കോണ്‍സ്റ്റബിളിന്‍റെ തല ചുമരിലിടിച്ച് മുറിവായി ബ്ലെഡ് വന്നു,
പോലീസിനെ കൈകാര്യം ചെയ്തെന്ന് പറഞ്ഞ് അപ്പൊ തന്നെ ലോക്കപ്പില്‍ അടച്ചു.,
അപ്പന്‍ പറഞ്ഞ് കേട്ടതും നന്ദു ഒന്ന് മൂളിയതേയൊള്ളു
”നിനക്കെന്താ നന്ദൂ ഇത് കേട്ടിട്ട് ഒരു സന്തോഷം ഇല്ലാത്തത്.,,
അമ്മയാണത് ചോദിച്ചത്
”ഹരി അവിടെന്ന് ഇറങ്ങിയാ.,
ഇതിന്‍റെ ദേഷ്യം കൂടെ എന്നോടാകും
തീര്‍ക്കാ.,
എനിക്ക് ലെണ്ടനില്‍ പോകാനുള്ളതാ.,
വല്ല കേസും തലയിലായാല്‍ എന്‍റെ പോക്ക് മുടങ്ങും.,
ഞാന്‍ ആഗ്രഹിച്ച് കഷ്ടപ്പെട്ട് പഠിച്ച് ഇഷ്ടപ്പെട്ട് വാങ്ങിയ ജോലിയാണ്.,,
അത് നഷ്ടപ്പെടുത്താന്‍ വയ്യ.,,
നന്ദു കൈ രണ്ടും കോര്‍ത്ത് സങ്കടത്തോടെ പറഞ്ഞു
”ഇത് എന്നതാ കൊച്ചനെ.,
നിന്‍റെ അപ്പനിവിടെ നില്‍ക്കുമ്പോ അങ്ങനെ വല്ലോം സംഭവിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.,
ഹരീടെ കാര്യം ഈ അപ്പനേറ്റടാ.,
എന്താ സന്തോഷായോ?
അപ്പന്‍ നന്ദൂന്‍റെ ചുമലില്‍ തട്ടി ചിരിയോടെ ചോദിച്ചു
”എപ്പോയും പറയുന്ന പോലെ അപ്പനാണപ്പാ അപ്പന്‍.,
നന്ദു ആവേശത്തോടെ പറഞ്ഞു
”അപ്പനും മകനുമൊക്കെ കൊള്ളാം.,
പക്ഷെ ആ ഹരിക്കും വീട്ടുക്കാരും കുടുംബവും ഒക്കെ ഉണ്ട്.,
അവന്‍റെ അച്ഛനേയും അമ്മയേയും മകന്‍റെ പേരില്‍ നാണം കെടുത്തിയാല്‍ ഞാന്‍ മടല് വെട്ടി അടിക്കും അപ്പനേയും മകനേയും.,,
അമ്മ ശാസനയോടെ പറഞ്ഞു
”എന്നതാടീ നിന്‍റെ ഇച്ചായനെ കുറിച്ച് നീ ഇങ്ങനെയാണോ കരുതിയെ.,
ഹരിയെ നമ്മള്‍ കള്ളക്കേസിലൊന്നും കുടുക്കാന്‍ നോക്കുന്നില്ലല്ലോ.,
അവന്‍ തന്നെ ഉണ്ടാക്കിയ പ്രശ്നങ്ങളെല്ലെ.,
നമ്മളെ ആക്രമിക്കാന്‍ വരുകയാണെങ്കില്‍ മാത്രം നമ്മള്‍ തടുക്കുന്നു.,
എന്‍റെ കൊച്ചുങ്ങളെ സംരക്ഷണം എന്‍റെ കൈയ്യില്‍ കൂടെയല്ലെ രമ്യേ..,,
അപ്പന്‍ അമ്മയെ നോക്കി പറഞ്ഞതും അമ്മ തലയാട്ടി അപ്പനെ നോക്കി ചിരിച്ചു
പിന്നെ എല്ലാവരും ഒരുമിച്ച് ഭക്ഷണമൊക്കെ കഴിച്ചു
നന്ദൂന് വര്‍ക്കുണ്ടായതിനാല്‍ അവന്‍ ലാപെടുത്ത് വര്‍ക്ക് ചെയ്യാനിരുന്നു
വര്‍ക്കെല്ലാം കഴിഞ്ഞ് കിടക്കാന്‍
നിന്നപ്പോയാണ് നാളെ അര്‍പ്പണയെ കൂട്ടാന്‍ പോകേണ്ട കാര്യം ഒാര്‍മ വന്നത്
നന്ദു ദച്ചൂന്‍റെ ഫോണിലേക്കടിച്ചു
”ഹലോ ദച്ചൂ..,,
ഉറങ്ങിയോ?
ദച്ചു ഫോണെടുത്തതും നന്ദു ചോദിച്ചു
”ഇല്ല ഞാനീ പാതിരാത്രി ഡാന്‍സ് കളിക്കാണ്.,,
ദച്ചു ഗൗരവത്തോടെ മറുപടി പറഞ്ഞു
”ഈ പെണ്ണ് എപ്പോ നോക്കിയാലും തറുതലയെ പറയൂ..,,
ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ.,
നാളെ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞില്ലെ
നീ രാവിലെ ഏഴ് മണി ആകുമ്പോയേക്കും ഒരുങ്ങി നില്‍ക്കണം.,,
നന്ദു പറഞ്ഞു
”എപ്പോ തിരിച്ച് വരും എനിക്ക് നാളെ കോളേജുള്ളതാ,,
”നിന്നെ തിരിച്ച് വരുമ്പോ കോളേജില്‍
ഇറക്കി തന്നാല്‍ പോരെ?
നന്ദു ചോദിച്ചു
”ഹ്മ്..ഒാക്കെ.,,
ദച്ചു ഫോണ്‍ കട്ട് ചെയ്തു
”ഈ കുരുപ്പിന് ഒരു ഗുഡ് നൈറ്റ് എങ്കിലും പറഞ്ഞിട്ട് ഫോണ്‍ വെച്ചൂടെ.,
നന്ദു ഫോണ്‍ മാറ്റി വെച്ച് ഉറങ്ങാന്‍ കിടന്നു
പിറ്റേന്ന് അലാറം അടിച്ചതും നന്ദു എണീറ്റ് കുളിച്ച് ഫ്രഷായി ഡ്രസ്സെല്ലാം മാറ്റി താഴേക്ക് ചെന്നു
”അമ്മാ ദച്ചു എവിടെ?
നന്ദു കിച്ചണില്‍ ചെന്ന് ചോദിച്ചു
”നീ ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ഡ്രസ്സ് മാറാന്‍ അവളെ മുറിയിലേക്ക് പോയേക്കുവാ.,,
അമ്മ നന്ദൂന് ചായ എടുത്ത് കൊടുത്തു
”അവള്‍ ചായ കുടിച്ചിരുന്നോ?
നന്ദു പ്രാതല് കഴിക്കുന്നതിനിടെ ചോദിച്ചു
”കഴിച്ചിട്ടാ ഒരുങ്ങാന്‍ പോയത്.,
അപ്പു രണ്ട് ദിവസം ദിവസം എവിടെ നില്‍ക്കുന്നത്.,
അവളോട് ഇങ്ങോട്ട് വരാന്‍ പറ.,
ഇവിടെ നില്‍ക്കാലോ?
അമ്മ പറയുന്നത് കേട്ട് നന്ദു വാതിലിന്‍റെ ഭാഗത്തേക്ക് നോക്കി
”മെല്ലെ പറ അമ്മാ.,
ദച്ചൂന് സര്‍പ്രൈസ് ആയി വെച്ചിരിക്കാ.,,
നന്ദു അമ്മയോട് പറഞ്ഞതും ദച്ചു അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു
*(തുടരും..)*

by