രചന :ഷംസിയ ഫൈസൽ
നന്ദു നെറ്റി ചുളിച്ചവളെ നോക്കിയതും അര്‍പ്പണ അവന്‍റെ ചുമലില്‍ തല വെച്ച് ഒന്നൂടെ അവനോട് പറ്റി ചേര്‍ന്നിരുന്നു.അവളെന്തിനുള്ള പുറപ്പാടാണെന്നവന് മനസ്സിലായില്ല.കുറച്ച് നിമിഷം തറഞ്ഞ് നിന്ന നന്ദു പെട്ടന്നവളെ കൈ വിടീപ്പിച്ച് ചാടി എണീറ്റു.അര്‍പ്പണ നിരാശയോടെ അവനെ നോക്കി
”നീ പെട്ടന്ന് വാ ഞാന്‍ പറഞ്ഞതല്ലെ എനിക്ക് പെട്ടന്ന് വീട്ടിലെത്തണമെന്ന്., നന്ദു വാച്ചിലേക്ക് നോക്കിയാണിത് പറഞ്ഞത്എന്താ നന്ദു കുറച്ച് സമയം നമുക്ക് ഒരുമിച്ചിരുന്നൂടെഎത്ര ദിവസമായി നമ്മള്‍ ശെരിക്കൊന്ന് മിണ്ടിയിട്ട്.,ഇവിടെ എത്തിയിട്ടും നിനക്ക് എന്‍റെ കൂടെ ഇരിക്കാന്‍ സമയം ഇല്ലെ.,
അര്‍പ്പണ മുഖം കറുപ്പിച്ചു.”ഞാനിനി ഇവിടെ തന്നെയല്ലെ അപ്പൂ..നിനക്ക് ഇപ്പോള്‍ തന്നെ പുറത്ത് പോകണമെന്ന് വാശി പിടിച്ചത് കൊണ്ടാണ് ഞാന്‍ കൂടെ വന്നത്.,എനിക്ക് നാളെ ജോലിക്ക് കയറാനുള്ളത് അതിന് മുമ്പ് കുറച്ച് ഇംപോര്‍ട്ടന്‍റായ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്.,ഈ തിരിക്കിനിടയിലും നിന്‍റെ സന്തോഷത്തിന് വേണ്ടി ഞാന്‍ സമയം കണ്ടെത്തിയില്ലെ., നന്ദു ഇങ്ങനെ പറഞ്ഞതും അര്‍പ്പണയുടെ മുഖം വിടര്‍ന്നു
‘ശെരിയാലെ.താങ്ക്യു നന്ദൂ എന്നെയിങ്ങനെ സ്നേഹിക്കുന്നതിന്., അര്‍പ്പണ അവന്‍റെ കണ്ണിലേക്ക് നോക്കി പറഞ്ഞു
”ശെരി ശെരി.പെട്ടന്ന് വാടോ എവിടേക്കാ പോകേണ്ടത് ഷോപ്പിങ്ങിനാണോ ?നന്ദു അപ്പാര്‍ട്ട്മെന്‍റിന്‍റെ വാതില്‍ തുറന്ന് പുറത്തിറങ്ങി ലിഫ്റ്റിന്‍റെ ഭാഗത്തേക്ക് നടന്നതും അര്‍പ്പണ പെട്ടന്ന് വാതില്‍ ലോക്ക് ചെയ്ത് അവന്‍റെ അടുത്തേക്കോടി ഒരുമിച്ച് ലിഫ്റ്റില്‍ കയറി.”എവിടെ ആയാലും കുഴപ്പമില്ല.,ആദ്യം കുറച്ച് സമയം പാര്‍ക്കില്‍ ഇരിക്കാം എന്നിട്ട് ഷോപ്പിംങിന് പോകാം.,അര്‍പ്പണ അവളെ പ്ലാന്‍ പറഞ്ഞു.”രണ്ടും കൂടെ ഇന്ന് നടക്കില്ല അപ്പൂ..,’എന്നാ ഷോപ്പിംങിന് പോകാം.,
പുതിയ ഫ്ലാറ്റിലേക്ക് മാറിയത് കൊണ്ട് കുറച്ചധികം സാധനങ്ങള്‍ ഇനിയും വാങ്ങാനുണ്ട്.,അര്‍പ്പണ പറഞ്ഞതും നന്ദു ഒന്ന് മൂളി. കാര്‍ പാര്‍ക്കിംങില്‍ ചെന്ന് നന്ദു വണ്ടിയെടുത്ത് കൊണ്ട് വന്നതും അര്‍പ്പണ മുന്നിലെ സീറ്റില്‍ കയറി ഇരുന്നു.”നന്ദൂ.. ഞാന്‍ നിന്‍റെ അമ്മയോട് വിളിച്ച് അച്ചാറിട്ട് കൊടുത്തയക്കാന്‍ പറഞ്ഞിരുന്നു.,അതെനിക്ക് പെട്ടന്ന് കൊണ്ട് തരണെ ?
അര്‍പ്പണ ഒാര്‍മിപ്പിച്ചു.”എടാ അതാ ഞാനും ആലോചിച്ചത്. അമ്മ രണ്ടോ മൂന്നോ കുപ്പി അച്ചാര്‍ ഇട്ട് കവറ് ചെയ്ത് വെച്ചിരുന്ന എന്‍റെ ഒാര്‍മയിലത് പെട്ടിയില്‍ വെച്ചിരുന്നതാണ്പക്ഷെ ഞാനിന്ന് സാധനങ്ങള്‍ എടുത്ത് വെച്ചപ്പോള്‍ അച്ചാര്‍ മാത്രം കാണാനില്ല.,നാട്ടില്‍ നിന്ന് എടുക്കാന്‍ വിട്ട് പോയെന്ന് തോന്നുന്നു.നന്ദു കള്ളം തട്ടിവിട്ടു”എന്ത് നീ ചുമ്മാ പറയാ.,പോയിട്ട് ഒന്നൂടെ നോക്ക്., അര്‍പ്പണയുടെ മുഖം വാടി.’പെട്ടിയില്‍ ഇല്ല അപ്പൂ.,പെട്ടിയെല്ലാം കാലിയാക്കി എടുത്ത് വെച്ചു.,അതിലൊന്നും ഇല്ല.ഞാന്‍ അമ്മക്ക് വിളിക്കുമ്പോള്‍ ചോദിക്കണം എന്ന് കരുതിയിരുന്നു., നന്ദു പറഞ്ഞു..”എന്നാ നിന്‍റെ പരട്ട ഫ്രണ്ട്സ് എടുത്തത് തന്നെ.,അര്‍പ്പണക്ക് ദേഷ്യം കയറി.”ദേ അപ്പൂ ഞാന്‍ ഒരുവട്ടം പറഞ്ഞു അവരെ ഒന്നും പറയരുതെന്ന്.,ഫ്രണ്ട്സെല്ലാം ജോലിക്ക് പോയതിന് ശേഷമല്ലെ ഞാന്‍ പെട്ടി ഒാപ്പണ്‍ ചെയ്തത്.,ഇത് പാക്ക് ചെയ്തപ്പോള്‍ വെക്കാന്‍ വിട്ട് പോയതാ.,ഒരു അച്ചാറല്ലെ നീ എന്തായാലും സാധനം വാങ്ങുമ്പോള്‍ വാങ്ങിച്ചേക്ക്.,,
നന്ദു കുറച്ച് കടുപ്പത്തില്‍ തന്നെ പറഞ്ഞു.”ഞാനാണെങ്കില്‍ ആന്‍റിയുടെ അച്ചാര്‍ കഴിക്കാന്‍ കൊതിച്ചും പോയി. ഇനിയിപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല.,പിന്നെ ചോദിക്കാന്‍ വിട്ട് പോയി എന്ത് പറയുന്നു നിന്‍റെ ആദ്യ ഭാര്യ.,അര്‍പ്പണ പുച്ഛത്തോടെ ദച്ചൂനെ കുറിച്ച് ചോദിച്ചു.”ആദ്യ ഭാര്യയോ ഉള്ളില്‍ ദേഷ്യം വരുന്നുണ്ടെങ്കിലും പുറത്ത് ചിരിച്ചാണ് നന്ദു ചോദിച്ചത്.”അതെ എക്സ് വൈഫ്.,ദക്ഷയെ ഡിവോഴ്സ് ചെയ്യാന്‍ പോകല്ലെ.,
മനസ്സ് കൊണ്ട് പിരിഞ്ഞാല്‍ പിന്നെ ഭാര്യയെന്ന് വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമൊന്നും ഇല്ല.,
അര്‍പ്പണ പറഞ്ഞു
”അത് നീ പറഞ്ഞത് ശെരിയാ അപ്പൂ..,
അതിനി ഭാര്യ എന്നല്ല ഏതൊരു ബന്ധമായാലും വിശ്വാസം നഷ്ടപ്പെട്ടാലും ആ ബന്ധത്തോട് മടുപ്പ് തോന്നിയാലും പിന്നെ നമ്മുടെ ജീവിതത്തില്‍ അവര്‍ക്ക് വാല്യൂ ഉണ്ടാകില്ല.,നന്ദു ഉദ്ദേശിച്ചത് തന്നെയാണെന്ന് അര്‍പ്പണക്ക് മനസ്സിലായിരുന്നില്ല
”എന്നിട്ട് പറ നന്ദൂ നീ ഇങ്ങോട്ട് വന്നപ്പോള്‍ അവളെന്ത് പറഞ്ഞു., അര്‍പ്പണ അറിയാനുള്ള ആകാംശയിലാണ്.’എന്ത് പറയാന്‍ ഇങ്ങോട്ട് പുറപ്പെടാന്‍ നേരത്ത് എന്നെ കെട്ടി പിടിച്ച് ഭയങ്കര കരച്ചില്‍ ഞാന്‍ മൈന്‍റ് ചെയ്തില്ലെന്ന് മാത്രമല്ല ദച്ചൂനെ പിടിച്ച് തള്ളി നേരെ അവളെ തല ചുമരിലിടിച്ച് നെറ്റി മുറിഞ്ഞ് ചോര വന്നു
അതും കൂടെ കണ്ടപ്പോള്‍ എനിക്ക് ഒന്നൂടെ സന്തോഷമായി.പോരാന്‍ നേരത്ത് അവളെ വേദനിപ്പിക്കാന്‍ പറ്റിയല്ലൊ. നന്ദു അര്‍പ്പണയെ സുഖിപ്പിക്കാന്‍ വേണ്ടി തള്ളി വിട്ടു.
നന്ദു പറഞ്ഞത് സത്യമാണെന്ന് കരുതി അര്‍പ്പണയുടെ ഉള്ളം തുള്ളി ചാടി. എന്നാല്‍ അവളാ സന്തോഷം മുയുവനായി പുറത്ത് കാണിച്ചില്ല
നന്ദൂന് തന്നെ കുറച്ച് സംശയം ഉണ്ടാകരുതെന്ന് കരുതിയാണത്.”എന്നാലും നന്ദൂ അവളെ പിടിച്ച് തള്ളേണ്ടായിരുന്നു.,എത്രയൊക്കെ ആയാലും നീ ഒരിക്കല്‍ സ്നേഹിച്ച പെണ്‍കുട്ടിയല്ലെ.,കൂടാതെ നിന്‍റെ ഭാര്യയും.,അര്‍പ്പണ നല്ല പിള്ള ചമയാന്‍ നോക്കി.”ഒരിക്കലവളെ സ്നേഹിച്ചതാ ഞാന്‍ ചെയ്ത തെറ്റ്അതിലുള്ളത് അവളെനിക്ക് തരുകയും ചെയ്തു.എന്നിട്ടും പൊട്ടനായി ഞാനവളെ ഭാര്യയാക്കി.,എല്ലാം എന്‍റെ തെറ്റാണ്.,
പെട്ടന്ന് തലയില്‍ നിന്ന് ഒഴിഞ്ഞ് പോയാല്‍ മതിയായിരുന്നു . നന്ദു മാക്സിമമം ദച്ചൂനെ തനിക്ക് വെറുപ്പാണെന്ന് അര്‍പ്പണയെ വിശ്വസിപ്പിക്കാന്‍ നോക്കി
”സാരല്ലെടാ.,നീ ഇവിടെ നിന്ന് തന്നെ ഡിവോഴ്സിന് ട്രൈ ചെയ്യ്. വീട്ടുക്കാരോട് വിളിച്ച് സംസാരിക്ക്
ഇഷ്ടമില്ലെങ്കില്‍ പിന്നെ ഈ ഭാരം ചുമന്ന് നടക്കേണ്ടല്ലൊ.,അര്‍പ്പണ അവനെ ആശ്വസിപ്പിക്കും വിധം സംസാരിച്ചു.ഹ്മ് ഞാനും അതാ കരുതുന്നത്.,
ആര്‍ഭാടമായി ദച്ചൂനെ കല്ല്യാണം കഴിക്കണമെന്ന് വല്ല്യ ആഗ്രഹമായിരുന്നു.അവളെ കഴുത്തിന്‍റെ താലി കിടക്കുന്നത് കാണാന്‍ ഞാന്‍ എത്ര ആഗ്രഹിച്ചതാണന്നറിയോ അപ്പൂ., ഇപ്പോള്‍ തോന്നാണ് താലി കെട്ട് കഴിയാത്തത് നന്നായെന്ന്.,
ഇനി എത്രയും പെട്ടന്ന് നിയമപരമായി അവളെ ഒഴിവാക്കി കിട്ടിയാല്‍ മതി.,നന്ദു അര്‍പ്പണയുടെ ഭാവമാറ്റങ്ങള്‍ അറിയാനായി ഇടക്കിടെ അവളെ പാളി നോക്കാന്‍ മറന്നില്ല
”നിന്‍റെ വിഷമം എനിക്ക് മനസ്സിലാകുമെടാ നന്ദൂ.,
ഒരു വട്ടം നിന്നെ ഒഴിവാക്കിയവള്‍ പോയപ്പോള്‍ തന്നെ എനിക്ക് ദക്ഷയുടെ സ്വഭാവം മനസ്സിലായതാ.,എന്നിട്ടും നീ പൊട്ടമ്മാരെ പോലെ അവളെ അന്തമായി പ്രണയിച്ച് കിഡ്നാപ്പ് ചെയ്ത് വിവാഹം രജിസ്റ്റെര്‍ ചെയ്തിട്ട് എന്തായി.
വെറുതെ നിന്‍റെ ലൈഫ് നശിപ്പിക്കാന്‍., ചില പെണ്ണുങ്ങള്‍ അങ്ങനെയാണ് ആണുങ്ങളുടെ ഫീലിംങ്സ് മനസ്സിലാക്കൂല.,ഇപ്പോള്‍ കുറെ കിടന്നവള്‍ മോങ്ങിയിട്ട് വല്ല്യ കാര്യാണ്.
നീ ഇനി തിരിച്ച് സ്നേഹിച്ചാല്‍ തന്നെ അവളിനി ചതിക്കില്ലെന്ന് ആര് കണ്ടു.,
അര്‍പ്പണ നന്ദൂനെ കുറ്റപ്പെടുത്തുന്നതിനൊപ്പം ദച്ചൂനെ കൂടുതല്‍ വെറുക്കാന്‍ ഒാരോന്ന് പറഞ്ഞോണ്ടിരുന്നു
”നീ പറഞ്ഞത് ശെരിയാ ചിലരെ മനസ്സ് നിറയെ വിഷമാണ്., നല്ല തന്തക്ക് പിറക്കാഞ്ഞാല്‍ ഇതാണ് കുഴപ്പം മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചോളും പുല്ല് !
കൂടെ നിന്ന് ചതിക്കുന്നവര്‍ക്കെല്ലാം അധികം വൈകാതെ നല്ല പണി കിട്ടിക്കോളും.,ഇങ്ങനേയും ഒാരോ ജന്മങ്ങള്‍ മറ്റുള്ളവരെ സന്തോഷം കെടുത്തുന്നതിലും നല്ലത് അവര്‍ ചാകുന്നതാ അല്ലെ അപ്പൂ..,, നന്ദു അര്‍പ്പണയെ നോക്കിയതും അവള്‍ വിളറി വെളുത്തു
തനിക്കിട്ടാണ് നന്ദു ഈ കൊട്ടുന്നതെന്ന് അപ്പോയും അവള്‍ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.”സ്ഥലം എത്തി ഇറങ്ങ്.,നന്ദു പറഞ്ഞപ്പോയാണ് അര്‍പ്പണക്ക് ബോധം വന്നത്.’നന്ദൂ ദച്ചു ഇപ്പോള്‍ എവിടെ ഉണ്ട് ?
അര്‍പ്പണ പെട്ടന്ന്ചാടികയറിചോദിച്ചു”എനിക്കറിയാന്‍ പാടില്ല.,,എവിടെ ആയാലും എനിക്കെന്താ
ഞാനിവിടെ ലണ്ടനില്‍ എത്തിയത് കൊണ്ട്
ഇനി എനിക്കവളെ ശല്യം ഇല്ലല്ലൊ.,നന്ദു ഇതും പറഞ്ഞ് കാറില്‍ നിന്നിറങ്ങി .അര്‍പ്പണ പുച്ഛത്തോടെ ചിരിച്ചു.”എന്നെ തോല്‍പിക്കാന്‍ നടന്നിട്ട് ഇപ്പോള്‍ എന്തായി ദക്ഷാ.,ഇപ്പോള്‍ വിജയത്തിന്‍റെ ഒാരോ പടികള്‍ ചവിട്ടി കൊണ്ടിരിക്കുന്നത് ഞാനാണ്.,
ഇനി നന്ദൂന്‍റെ മനസ്സിലേക്കെത്താന്‍ അധിക ദൂരമില്ല., അര്‍പ്പണ മനസ്സില്‍ കണക്ക് കൂട്ടി ഉള്ളില്‍ ആര്‍ത്ത് ചിരിച്ച് കാറില്‍ നിന്നിറങ്ങി.അവസാന പടിയില്‍ നിന്ന് തിരിച്ച് കയറാന്‍ പറ്റാത്തൊരു വീഴ്ച്ചയുണ്ടെന്ന് അര്‍പ്പണക്കറിയില്ലായിരുന്നു. കാറ് നിര്‍ത്തി ആര്‍ക്കൊ ഫോണ്‍ വിളിച്ച് മാളിലേക്ക് നടക്കുന്ന നന്ദൂന്‍റെ അടുത്തേക്ക് അര്‍പ്പണ ഒാടി ചെന്നു. അവന്‍റെ അടുത്ത് എത്തി അവന്‍റെ കൈയ്യില്‍ അധികാരത്തോടെ കോര്‍ത്ത് പിടിച്ചു. നന്ദു ഫോണ്‍ വെക്കുന്നത് നോക്കിയവള്‍ നന്ദൂന്‍റെ കൂടെ നടന്നു
*(തുടരും..)*

by