രചന – ശംസിയ ഫൈസൽ
എല്ലാം കൂട്ടിയും കുഴച്ചും നില്‍ക്കുമ്പോയാണ് ആരോ വാതില്‍ തള്ളി തുറന്ന് നന്ദൂന്‍റെ മുറിയിലേക്ക് വന്നത്
നന്ദു ആരാണെന്നറിയാന്‍ തല ഉയര്‍ത്തി നോക്കി
”എടാ നന്ദുവെ.,,
അപ്പനെന്താടാ പറ്റിയെ ?
കൂടെ താമസിക്കുന്ന ഒരേ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന അമീനായിരുന്നത്
”ചെറിയൊരു ആക്സിഡന്‍റ് ഇപ്പൊ കുഴപ്പൊന്നുല്ല.,
അല്ല നീ എങ്ങനെ അറിഞ്ഞു.,
നന്ദു സംശയത്തോടെ ചോദിച്ചു
അമീനും നന്ദുവും അടുത്ത നാട്ടുക്കാരോ പരിചയക്കാരോ അല്ലായിരുന്നു.,
എന്നിട്ടും അമീന് ഇത്ര പെട്ടന്നെങ്ങനെ അപ്പന് അപകടം പറ്റിയത് അറിഞ്ഞെന്നാണ് നന്ദൂന്‍റെ സംശയം
”അത് പിന്നെ നീ ഫോണെടുത്ത് നോക്കിയില്ലെ.,,
”ഇല്ല.,
ഞാന്‍ അപ്പന്‍റെ വിവരം അറിഞ്ഞ് ആകെ ഷോക്കായി പോയി.,
ഇവിടെ ഇരുന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല.,
എങ്ങനെ എങ്കിലും നാട്ടില് എത്തിയാല്‍ മതി എന്നായി.,
അല്ല നീ എങ്ങനെ അറിഞ്ഞു അപ്പു പറഞ്ഞതാണോ ?
നന്ദു വീണ്ടും ചോദിച്ചു
”അല്ലടാ.,
ഒരു ഫേസ്ബുക്ക് വീഡിയോ കണ്ടതാ.,
ആരോ അഭിനന്ദിന്‍റെ അച്ഛനാണെന്ന് പറഞ്ഞ് നമ്മുടെ ഗ്രൂപ്പിലിട്ടിട്ടുണ്ട്.,
അമീന്‍ പറയേണ്ട താമസം നന്ദു ഫോണെടുത്തു
”നന്ദൂ ഞാന്‍ നീ കണ്ടെന്ന് കരുതി ചോദിച്ചതാ.,
അതിനി കാണേണ്ട ആവിശ്യമൊന്നുമില്ല.,
അപ്പനിപ്പോള്‍ ഒാക്കെയല്ലെ ഇനി പേടിക്കേണ്ട ആവിശ്യമില്ലല്ലൊ.,
അമീന്‍ നന്ദൂന്‍റെ കൈയ്യില്‍ നിന്ന് ഫോണ്‍ വാങ്ങാന്‍ നോക്കിയെങ്കില്‍ നന്ദു അവന്‍റെ കൈ തട്ടി മാറ്റി ഫോണ്‍ ഒാണ്‍ ചെയ്തു
ഗ്രൂപ്പില്‍ തപ്പി നോക്കി
അവിടെ ചര്‍ച്ച മുയുവന്‍ അപ്പന്‍റെ ആക്സിഡന്‍റിനെ കുറിച്ചാണ്
നന്ദു വെപ്രാളത്തോടെ വീഡിയോ ഒാണ്‍ ചെയ്തു
അതില്‍ അപകടത്തിന്‍റെ സിസിടിവി ദൃശ്യമാണ്
റോഡിന്‍റെ സൈഡില്‍ നിന്ന് എതിര്‍വശത്തുള്ള ആളെ നോക്കി അപ്പന്‍ കൈ വീശി കാണിക്കുന്നതും വണ്ടി നോക്കി റോഡ് മുറിച്ച് കടക്കുന്നതുമെല്ലാം നന്ദു ഉറ്റുനോക്കി
അടുത്ത സെക്കന്‍റില്‍ ചീറിപാഞ്ഞ് വരുന്നൊരു കാറ് അപ്പനെ ഇടിച്ച് തെറിച്ചതും നന്ദൂന്‍റെ മേലിലൂടെ ഒരു ആളല് കടന്ന് പോയി
നന്ദൂന്‍റെ കൈയ്യില്‍ നിന്ന് ഫോണ്‍ താഴെ വീണു
കൈകള്‍ തലയില്‍ വെച്ച് കണ്ണ് ഇറുക്കിയടച്ചു
”നന്ദൂ..,,
കരയാതെ.,,
വലിയൊരു അപകടത്തില്‍ നിന്ന് അപ്പന്‍ രക്ഷപ്പെട്ടില്ലെ.,
അമീന്‍ താഴെ വീണ നന്ദൂന്‍റെ ഫോണെടുത്ത് വെച്ച് അവന്‍റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു
”നീ പൊക്കൊ.,
എനിക്കൊരു കുഴപ്പവും ഇല്ല.,
കുറച്ച് സമയം എനിക്ക് ഒറ്റക്കിരിക്കണം.,,
നന്ദു സങ്കടം കടിച്ചമര്‍ത്തി പറഞ്ഞു
”നന്ദൂ.. അത്..
”പ്ലീസ് അമീന്‍.,
ആ വാതില്‍ ചാരി പോ.,,
നന്ദു ദയനീയമായി പറഞ്ഞതും അമീനൊരു നെടുവീര്‍പ്പോടെ റൂമില്‍ നിന്ന് ഇറങ്ങി പോയി
നന്ദൂനോട് ആ വീഡിയോയുടെ കാര്യം പറയേണ്ടിയിരുന്നില്ലെന്നവന് തോന്നി
നന്ദൂന്‍റെ കണ്ണ് നിറഞ്ഞ് വന്നു
വണ്ടിയില്‍ നിന്ന് ചെറുതായൊന്ന് വീണെന്ന് മാത്രമാണ് അഭി പറഞ്ഞത്
എല്ലാവരും കൂടെ തന്നില്‍ നിന്ന് എന്തെക്കെയോ മറച്ച് വെക്കുന്നുണ്ട്.,
താന്‍ കണ്ട വീഡിയോയിലെ ദൃശ്യങ്ങള്‍ എത്ര ഭീകരമാണ്
അപ്പന് എന്തെങ്കിലും പറ്റിക്കാണുമോ
എന്നോട് മറച്ച് വെക്കുന്നതാകുമോ
ഇപ്പൊ ദച്ചു വിളിച്ച് പറഞ്ഞത് പോലും അപ്പന്‍ ഓക്കെയാണെന്നല്ലെ
എല്ലാവരും കൂടെ എന്നെ മണ്ടനാക്കാണ്
നന്ദു ഫോണെടുത്ത് ദച്ചൂന്‍റെ നമ്പറിലേക്കടിച്ചു
ഐസിയൂവിന്‍റെ മുന്നില്‍ അപ്പനെ കാണാന്‍ കയറിയ പോയ അമ്മ ഇറങ്ങി വരുന്നതും നോക്കിയിരിക്കാണ് ദച്ചു
നന്ദൂന്‍റെ കോള്‍ വന്നതും അവളവിടെന്ന് മാറി നിന്നു
”ഹലോ നന്ദേട്ടാ ?
”നിന്നോട് ഞാനൊരു കാര്യം പറഞ്ഞിരുന്നല്ലൊ.,
നന്ദൂന്‍റെ ശബ്ദം കടുത്തതായിരുന്നു
”ഡോക്ടറെ നമ്പറല്ലെ.,
നേരിട്ട് പോയി ചോദിക്കാന്‍ പറ്റില്ല ഡോക്ടര്‍ വേറെ സര്‍ജറിയിലാണ്.,
മനൂനോട് പറഞ്ഞിട്ടുണ്ട് നമ്പര്‍ ആരോടെങ്കിലും ചോദിച്ച് വാങ്ങി തരാം.,,
”നിന്നോട് പറഞ്ഞ കാര്യം നീ ചെയ്യണം.,
പറ്റില്ലെങ്കില്‍ അപ്പൊ പറയണമായിരുന്നു.,,
നന്ദു അത്രയും ദേഷ്യത്തിലായിരുന്നു
”നന്ദേട്ടനെന്തിനാ ചൂടാകുന്നത്.,,
നമ്പര്‍ ഞാന്‍ തരാമെന്ന് പറഞ്ഞതല്ലെ.,
”നീ മിണ്ടണ്ട ദക്ഷാ.,
എല്ലാവരും കൂടെ എന്നെ മണ്ടനാക്കാമെന്ന് കരുതണ്ട.,,
അപകടം പറ്റിയ മനുഷ്യന്‍ എന്‍റെ കൂടെ അപ്പനാണ്.,
അതാരും മറക്കണ്ട.,
എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന്.,,
നന്ദു കോപത്തോടെ തന്നെ ഫോണ്‍ കട്ടായി
”നന്ദേട്ടാ..,
ഹലോ..,, ഹലോ.,,
ച്ഛെ ഇങ്ങേര് വെച്ചോ ?
ആവിശ്യമില്ലാതെ എന്നോട് ചൂടാകുന്നതെന്തിനാ.,
ദച്ചു പിറു പിറുത്ത് അവിടെ സീറ്റില്‍ പോയിരുന്നു
”എന്താടീ..,,
മുഖം വീര്‍പ്പിച്ച് വരുന്ന ദച്ചൂനെ കണ്ട് ദീപു ചോദിച്ചു
”ഹോ അങ്ങേര്‍ക്ക് ഭ്രാന്ത്.,
ആവിശ്യമില്ലാതെ മന്‍ഷ്യനോട് ചൂടാകാണ്.,,
ദച്ചു പറഞ്ഞത് ദീപൂന് മനസ്സിലായില്ല
”നീ ആരുടെ കാര്യമാ ദച്ചൂ പറയുന്നെ ?
”എന്‍റെ കണവന്‍റെ അല്ലാതെ പിന്നെ ആരാ.,,
ദച്ചു പറഞ്ഞു
”നന്ദുവോ അവനെന്താ പറഞ്ഞെ ?
”എനിക്കറിയാന്‍ പാടില്ല.,
എന്നോട് ഡോക്ടറെ നമ്പര്‍ ചോദിച്ചിരുന്നു.,
അത് കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു.,
പിന്നെ അപകടം പറ്റിയത് നന്ദേട്ടന്‍റെ അപ്പനാണെന്നും ഒന്നും മറച്ച് വെക്കേണ്ടന്നുമൊക്കെ പറഞ്ഞു.,
എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല.,
എന്നാ മനസ്സിലാകുന്ന ഭാഷയില്‍ പറയാ അതില്ല.
ദച്ചൂനും ആകെപാടെ കയറി വരുന്നുണ്ടായിരുന്നു
”അത് ദച്ചൂ അങ്കിളിന്‍റെ കാര്യം അറിഞ്ഞ് അവനൊകെ പ്രഷറിലാകും അതാകും ദേഷ്യപ്പെട്ടത്.,
ദീപു പറഞ്ഞതും അവളൊന്ന് മൂളി
”ഒന്ന് തിരിച്ച് വിളിച്ച് സമാധാനയിട്ട് കാര്യം തിരക്കാം.,
ദച്ചു നന്ദൂന്‍റെ ഫോണിലേക്ക് വിളിച്ചു
എത്ര വിളിച്ചിട്ടും ഫോണെടുക്കുന്നില്ലായിരുന്നു
”കുറച്ച് കഴിഞ്ഞാല്‍ അവന്‍ തിരിച്ച് വിളിച്ചോളും.,
പിന്നെയ് ഞാനും ദേവനും വീട്ടിലേക്ക് പോകാണ്.,
രാവിലെ ഒാഫീസിലേക്ക് ഇറങ്ങിയതല്ലെ.,
ഇന്നിനി അങ്കിളിനെ കാണാനും പറ്റില്ല.,
ഞങ്ങള്‍ പോയിട്ട് നാളെ വരാം.,
നീ വരുന്നോ നീയും കോളേജിലേക്ക് രാവിലെ ഒരുങ്ങി ഇറങ്ങിയതല്ലെ നാളെ ഞങ്ങളെ കൂടെ വരാം.,,
ദീപു പറഞ്ഞു
”ഞാനില്ല ദീപു.,,
അമ്മ അല്ലെങ്കില്‍ തന്നെ ആകെ തളര്‍ന്നിരിക്കാണ്.,,
ഞാന്‍ കൂടെ ഇല്ലെങ്കില്‍ ശെരിയാകില്ല.,
ഡ്രസ്സൊക്കെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന കവറില്‍ ഇല്ലെ.,
ഞാനിവിടെന്ന് ഫ്രഷായിക്കോളാം.,,
ദച്ചു ഇങ്ങനെ പറഞ്ഞതും ദേവനും ദീപുവും ഹോസ്പിറ്റലില്‍ നിന്ന് പോയി
മനുവും അഭി ഡോക്ടറെ കാണാന്‍ പോയതാണ്
ദച്ചൂന്‍റെ മനസ്സില്‍ മുയുവന്‍ നന്ദു ദേഷ്യപ്പെട്ടതാണ്
ദച്ചു അവളെ സമാധാനത്തിനൊന്ന് നന്ദൂനെ വിളിച്ചെങ്കിലും അവന് ഫോണെടുത്തില്ല
അവളാകെ നിരാശയില്‍ ഇരിക്കുമ്പോയാണ് ഡോക്ടറെ കാണാന്‍ പോയ അഭിയും മനുവും തിരിച്ച് വന്നത്
”ഡോക്ടറെന്താ പറഞ്ഞത്.,
ദച്ചു അവരെ അടുത്തേക്ക് ചെന്നു
രണ്ട് പേരുടെ മുഖത്തും തെളിച്ചമില്ല
”നാളെ ഐസിയൂവില്‍ നിന്ന് റൂമിലേക്ക് മാറ്റില്ല.,
അമ്മ ഇറങ്ങിയാല്‍ ഇനിയാരും കയറി കാണേണ്ടെന്നാ പറഞ്ഞെ?
ഇന്‍ഫെക്ഷന്‍ വരാന്‍ ചാന്‍സുണ്ടെന്ന്.,
ഇനിയും രണ്ടോ മൂന്നോ ഒാപ്പറേഷന്‍ വേണ്ടി വരും.,
ഒന്ന് നാളെ തന്നെ വേണ്ടി വരും.,
അഭി പറഞ്ഞത് കേട്ട് ദച്ചു ആകെ മരവിച്ച് പോയി
”അപ്പന് കാര്യമായി ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞിട്ട് ?
”അപ്പന്‍ ഭാഗ്യവാനാണ് ദച്ചൂ.,,
ജീവന്‍ തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യമെന്നാ ആക്സിഡന്‍റ് നേരിട്ട് കണ്ടവര്‍ പറഞ്ഞത്.,
കൃത്യ സമയത്ത് ഇവിടെ എത്തിയതും ഒരു ഭാഗ്യമാണെന്ന് പറയാം.,
കുറെ ബ്ലെഡ് പോയിട്ടുണ്ട്.,,
അഭിയുടെതും അപ്പന്‍റേയും ബ്ലെഡ് ഗ്രൂപ്പ് ഒന്നായത് നന്നായി.,
നന്ദൂന്‍റെതും അതേ ഗ്രൂപ്പാണ്.,,
ഇനിയും ബ്ലെഡ് വേണ്ടി വരും.,
മനു വിങ്ങലോടെ പറഞ്ഞു
”അത്ര പേടിക്കേണ്ട കാര്യമൊന്നും ഇല്ല.,
ചെറിയ ചെറിയ ഒാപ്പറേഷനാണ്.,
പിന്നെ ചില മുറിവ് നല്ല ആയമുണ്ട്.,
മസിലിനൊക്കെ സ്റ്റിച്ചുണ്ടെന്നാ ഡോക്ടര്‍ പറഞ്ഞെ.,,
ഭേതമാകാന്‍ കുറച്ച് സമയം എടുക്കും.,
എന്നാലും ദൈവം കാത്തെന്ന് പറയാം.,
അഭി അവിടെ സീറ്റില്‍ പോയി ഇരുന്നു
അപ്പോയാണ് അമ്മ ഐസിയൂവില്‍ നിന്ന് കണ്ണീരോടെ ഇറങ്ങി വന്നത്
”ദച്ചൂ.. നീ അമ്മയെ കൊണ്ട് റൂമിലേക്ക് പൊയ്ക്കോ.,
റൂം നമ്പര്‍ അറിയില്ലെ.,
മനു റൂമിന്‍റെ കീ കൊടുത്ത് ദച്ചൂനോട് പറഞ്ഞതും ദച്ചു അമ്മയെ കൂട്ടി അവിടെ റൂമിലേക്ക് പോയി
ഇതേ സമയം നന്ദു നാട്ടിലേക്ക് പോകാനുള്ള ഉറച്ച തീരുമാനത്തിലാണ്
കമ്പനിയിലേക്ക് മെയ്ല് അയച്ചിട്ടും ഒരു മറുപടിയും അവന് കിട്ടിയില്ല
അവസാനം മലയാളിയായ മാനേജറെ വിളിച്ച് സംസാരിച്ചു
ലീവ് കിട്ടില്ലെന്ന് പറഞ്ഞതും നന്ദു ജോലി പോയാലും കുഴപ്പമില്ലെന്ന രീതിയില്‍ പൊട്ടിതെറിച്ചു
അവസാനം നന്ദൂന്‍റെ അവസ്ഥ മനസ്സിലാക്കി എമര്‍ജന്‍റ്സി ലീവ് കൊടുത്തു
നാളെത്തേക്ക് തന്നെ ഫ്ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തു
”നന്ദൂ.. നീ ഇത്ര ദൃതിയില്‍ നാട്ടിലേക്ക് പോകേണ്ട ആവിശ്യമുണ്ടോ ?
അവിടെ എല്ലാവരും ഇല്ലെ.,
നാട്ടിലേക്ക് പോകാന്‍ ബാഗ് പാക്ക് ചെയ്യുന്നത് കണ്ട് അര്‍പ്പണ അവന്‍റെ അടുത്ത് വന്ന് ചോദിച്ചു
*(തുടരും..)*

by