17/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 113

രചന – ശംസിയ ഫൈസൽ

”ആശുപത്രിയില്‍ കൊണ്ട് പോകാതെ പിന്നെ ?

ദീപു സംശയത്തോടെ ദേവനെ നോക്കി

”നീയൊന്ന് ക്ഷമിക്ക് ദീപു.,
ഒാടി ചെന്ന് ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ പറ്റുവോ ?
നീ ടെന്‍ഷനടിക്കല്ലെ ഞാനൊന്ന് നോക്കട്ടെ.,,

ദേവന്‍ കുനിഞ്ഞ് ഹരിയുടെ കൈ തണ്ടയില്‍ പിടിച്ച് മിടിപ്പ് നോക്കി

അവന്‍റെ മുഖത്തൊരു ആശ്വാസ പുഞ്ചിരി വിടര്‍ന്നു

”എടേയ് ലവന്‍ തട്ടി പോയിട്ടൊന്നുല്ല.,
നീ കുറച്ച് വെള്ളം ഇങ്ങെടുക്ക്.,,

ദേവന്‍ പറഞ്ഞതും ദീപു ചുറ്റും നോക്കി

”ഇവിടൊന്നും വെള്ളമില്ല.,
ഞാന്‍ കടയില്‍ പോയി വാങ്ങിച്ചിട്ട് വരാം.,,

ദീപു പെട്ടന്നവിടെന്ന് പോകാന്‍ നിന്നു

”എടാ പോങ്ങാ ഒാഫീസ് ബാഗില്‍ വാട്ടര്‍ ബോട്ടില്‍ ഇല്ലെ.,,
പെട്ടന്ന് അതിങ് എടുക്ക്.,,

ദേവന്‍ പറഞ്ഞപ്പോയാണ് ദീപു അതോര്‍ത്തത്
പെട്ടന്ന് ബാഗ് തുറന്ന് വെള്ള കുപ്പി പുറത്തെടുത്ത് അതിന്‍റെ മൂടി തുറന്ന് ദേവന്‍റെ കൈയ്യിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തു

ദേവന്‍ കൈയ്യിലെ വെള്ളം ഹരിയുടെ മുഖത്തേക്ക് തെളിച്ചു

രണ്ട് മൂന്ന് പ്രാവിശ്യം വെള്ളം കുടഞ്ഞതും ഹരിയൊന്ന് കണ്ണ് ചിമ്മി

”കണ്ണ് തുറക്കുന്നുണ്ട്‌,,

ദേവന്‍ ദീപൂനെ നോക്കി

രണ്ട് പേരും ഹരിയെ തന്നെ ഉറ്റ് നോക്കിയതും അവന്‍ കണ്ണ് ചിമ്മി പതിയെ കണ്ണ് തുറന്നു

”ഹരീ..,, എന്താടാ പറ്റിയെ ?

ദീപു വെപ്രാളത്തോടെ ചോദിച്ചതും ഹരി അവരെ രണ്ട് പേരേയും നോക്കി എണീക്കാന്‍ ശ്രമിച്ചു

”പിടിക്കണോ ?

ദേവന്‍റെ സഹായത്തോടെ ഹരി എണീറ്റിരുന്നു

”ഹരി എന്താടാ ഇതൊക്കെ.,
നിന്‍റെ മുഖവും കൈയ്യുമെല്ലാം മുറിഞ്ഞിട്ടുണ്ടല്ലൊ.,

ദീപു ഒന്നും അറിയാത്ത പോലെ ചോദിച്ചു

”അറിയില്ല.,
ഇന്നലെ രാത്രി ആരെക്കെയോ വന്ന് എന്നെ ഉപദ്രവിച്ചതാ.,,
എനിക്കൊന്ന് തടുക്കാന്‍ പോലും പറ്റിയില്ല.,,

ഹരി സ്വയം ഒന്ന് നോക്കി വേദനയോടെ പറഞ്ഞു

”ഏത് നാറികളാണ് നിന്നോടിത് ചെയ്തത്.,
നിനക്ക് ഞങ്ങളെ ഒന്ന് വിളിക്കായിരുന്നില്ലെ.,
വല്ലവന്‍റേയും അടിയും വാങ്ങി മോങ്ങി നില്‍ക്കാന്‍ നിനക്ക് നാണമുണ്ടോടാ.,,
നിന്‍റെ അമ്മ വിളിച്ച് നിന്നെ തിരക്കിയത് കൊണ്ട് ഞങ്ങള്‍ക്കിങ്ങോട്ട് വന്ന് നോക്കാന്‍ തോന്നി.,,

ദേവന്‍ പറഞ്ഞതും ഹരി നന്ദിയോടെ അവരെ നോക്കി

”ഒരു തവണ ഞാന്‍ ഉണര്‍ന്ന് എണീക്കാന്‍ നോക്കിയതാ തലചുറ്റി വീണ് പോയി.,
പിന്നെ ഇപ്പോയാണ് ബോധം വീണത്.,,
നിങ്ങള്‍ വന്നില്ലായിരുന്നെങ്കില്‍ ഞാനിവിടെ പെട്ട് പോയേനെ.,,

ഹരി ദയനീയമായി പറഞ്ഞു

”നീയൊന്ന് എണീറ്റെ.,,
നടക്കാന്‍ പറ്റോ ?

ദേവനും ദീപുവും അവനെ എണീക്കാന്‍ സഹായിച്ചു

”ആ..ഹ് നടക്കാന്‍ വയ്യ.,
കാലിന് അടികിട്ടിയിട്ടുണ്ട്.,
മൂക്കെല്ലാം മരവിച്ചിരിപ്പാണ്.,
ശരീരം മൊത്തം വേദനയാണ്.,,

ഹരി നടക്കാന്‍ പറ്റാതെ കസേരയിലേക്കിരുന്നു

”നീ ഇന്നലെ മൂക്കറ്റം കുടിച്ചല്ലെ.,
അത് കൊണ്ടല്ലെ അടി മുയുവന്‍ വാങ്ങി കൂട്ടിയത്
അല്ലെങ്കില്‍ തന്നെ ഇവിടെ കള്ള് കുടി പാടില്ലെന്ന് പറഞ്ഞതല്ലെ.,
എന്നിട്ടും നീയെന്തിനാ ക്ലബ്ബിലേക്ക് കുപ്പി കയറ്റിയത്.,
ഇവിടൊക്കെ ഇത്ര വൃത്തിക്കേടായി കിടക്കുന്നത് കണ്ടിട്ട് ദേഷ്യം വരുന്നുണ്ട്.,,
എന്ത് നാറ്റമാണ്.,
നീ ഈ അവസ്ഥയിലായത് കൊണ്ട് ഒന്നും പറയുന്നില്ല.,,

ദീപു പല്ല് കടിച്ചു

”സോറി.,,
ഞാനെങ്ങനെ എങ്കിലും ഇവിടെ വൃത്തിയാക്കാം.,
ഇതിനി ആരോടും പറയണ്ട.,

ഹരി പറഞ്ഞതും അവരൊന്ന് മൂളി

”ആദ്യം ആശുപത്രിയില്‍ പോയി മുറിയൊക്കെ കെട്ടണം.,
എണീക്ക് ഒരു ഒാട്ടോ വിളിക്കട്ടെ.,,

ദീപു ഹരിയോട് പറഞ്ഞു

”ഒരു ഒാട്ടോ വിളിച്ച് കയറ്റി വിട്ടാല്‍ മതി.,
നിങ്ങള്‍ക്ക് ഒാഫീസ് ഉള്ളതല്ലെ ഞാന്‍ കാരണം ലേറ്റാകണ്ട.,,

ഹരി അവരെ നോക്കി

”അത് പറ്റില്ല.,
നിന്നെ ഈ അവസ്ഥയില്‍ ഒറ്റക്ക് വിടാന്‍ പറ്റില്ല.,
നിന്‍റെ മുറിവെല്ലാം മരുന്ന് വെച്ച് കെട്ടി വീട്ടിലാക്കിയിട്ട് ഞങ്ങള്‍ ജോലിക്ക് പൊക്കോളാം.,,

ദേവന്‍ പറഞ്ഞു

”അതല്ലടാ.,
ഏതെങ്കിലും ഹോസ്പിറ്റലില്‍ പോയാല്‍ അവരിത് പോലീസ് കേസാകും.,
എന്‍റെ പരിചയമുള്ളൊരു ക്ലിനിക്കുണ്ട്.,
ഞാനങ്ങോട്ട് പോകാം.,

ഹരി പറയുന്നത് കേട്ട് അവനിത് സ്ഥിരമാണോന്ന് വരെ അവര്‍ സംശയിച്ചു

”കേസാക്കട്ടെ.,
അങ്ങനെ നിന്നെ നോവിച്ചവരെ വെറുതെ വിടണോ ?

ദീപു ഇങ്ങനെ ധൈര്യത്തോടെ ചോദിച്ചത് ഹരി കേസിനൊന്നും പോകില്ലെന്ന ഉറപ്പിലായിരുന്നു

”ഹേയ് കേസൊന്നും വേണ്ട.,
അവസാനം ഞാന്‍ ജയിലിലാകും.,
കിട്ടിയതോ കിട്ടി.,
ഇനി അതിന്‍റെ ബാക്കില്‍ പോകാന്‍ വയ്യ.,

ഹരി പറഞ്ഞത് കേട്ട് ദേവന്‍ ഒരു ഒാട്ടോ വിളിച്ച് വരുത്തി

രണ്ട് പേരും കൂടെ ഹരിയെ അതില്‍ കയറ്റി ക്ലിനിക്കിലേക്ക് പറഞ്ഞ് വിട്ടു

”അവന്‍റെ ഇപ്പോയത്തെ അവസ്ഥ കാണുമ്പോള്‍ പാവമൊക്കെ തോന്നും.,
പക്ഷെ അവന്‍റെ കൈയ്യിലിരിപ്പിന് ഇത് അര്‍ഹിച്ചത് തന്നെ.,

ഒാട്ടോ പോയതും ദേവന്‍ പറഞ്ഞു

”കുറച്ച് ദിവസം വീട്ടില്‍ കിടക്കട്ടെ.,,
അത് വരെ ദച്ചൂന് സമാധാനം ഉണ്ടാകുമല്ലൊ.,
നീ വാ നമുക്ക് ഓഫീസില്‍ പോകാം.,,

ദീപു ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോയേക്കും ദേവന്‍ ക്ലബ്ബിന്‍റെ ഡോറടച്ച് ബൈക്കിന്‍റെ പിറകില്‍ കയറിയിരുന്നു

സമയം കടന്ന് പോയി

ഉച്ചക്കൊരു രണ്ടര ആയി കാണും

ദച്ചൂന് ഈ പിരിയേഡ് ഫ്രീ ആയതിനാല്‍ അവളും കൃഷ്ണയും കൂടെ ലൈബ്രറിയിലേക്ക് വന്നതാണ്

മുന്നില്‍ ബുക്കും തുറന്ന് വെച്ച് ഭയങ്കര സംസാരത്തിലാണ് രണ്ട് പേരും

”ദക്ഷാ.., നിന്‍റെ ഫോണടിക്കുന്നു.,
അര്‍ജന്‍റ് കോളാണെന്ന് തോന്നുന്നു കുറെ വട്ടം വിളിച്ചിട്ടുണ്ട്.,,

ക്ലാസ്മേറ്റായ അഞ്ചന ലൈബ്രറിയിലേക്ക് വന്ന് ദച്ചൂന്‍റെ ഫോണ്‍ കൊടുത്തു

”ഞാന്‍ സൈലന്‍റ് ആക്കിയിരുന്നല്ലൊ.,

ദച്ചു ഫോണ്‍ വാങ്ങി

”വൈബ്രേറ്റ് ചെയ്യുന്നുണ്ടായിരുന്നു.,
കുറെ സമയം നില്‍ക്കാതെ വിളിക്കുന്നുണ്ട്‌,,
അര്‍ജന്‍റ് കോളാണെങ്കിലോ എന്ന് കരുതി കൊണ്ട് വന്നതാ.,,

”താങ്ക്യു അഞ്ചന.,

ദച്ചൂന്‍റെ അടുത്ത് എത്തിയപ്പോയേക്കും കോള്‍ കട്ടായിരുന്നു

”ആരാ ദച്ചൂ വിളിക്കുന്നത് ?

കൃഷ്ണ ചോദിച്ചു

”അറിയില്ലെടീ.,
നന്ദേട്ടനാകും ഇന്ന് വിളിച്ചിട്ടെയില്ല.,,

ദച്ചു കൃഷ്ണയുടെ അടുത്ത് വന്ന് ഫോണ്‍ ഒാണ്‍ ചെയ്തപ്പോയേക്കും കോള്‍ വന്നു

”ഇതവനാണല്ലൊ ഹരി.,,

ദച്ചൂന്‍റെ മുഖം മാറി

”അവനെ കൊണ്ടുള്ള ശല്യം ഇത് വരെ മാറിയില്ലെ.,
നീ കോളെടുത്ത് സ്പീക്കറിലിട്.,,

കൃഷ്ണ പറഞ്ഞതും ദച്ചു ഫോണ്‍ അറ്റന്‍റ് ചെയ്ത് സ്പീക്കറിലിട്ടു

”എന്താടീ.. നിനക്ക് ഫോണെടുക്കാനൊരു മടി.,

എടുത്ത ഉടനെ ഹരി ദേഷ്യത്തിലായിരുന്നു

”എനിക്ക് സൗകര്യമില്ലായിരുന്നു എടുക്കാന്‍.,
നീ വിളിക്കുമ്പോള്‍ എടുക്കാനല്ല ഞാന്‍ കോളേജിലേക്ക് വന്നത്.,
എന്താ കാര്യമെന്ന് പറഞ്ഞ് വെക്കാന്‍ നോക്ക്.,,

ദച്ചു പുച്ഛത്തോടെ പറഞ്ഞു

”എടി ചെറ്റെ.,,
ഏത് ഗുണ്ടയെ കൊണ്ടാടീ നീയെന്നെ തല്ലിച്ചത്.,

ഹരി പറഞ്ഞത് ദച്ചൂന് മനസ്സിലായില്ല

”ഹേ മിസ്റ്റര്‍ പെണ്ണുങ്ങളോട് സംസാരിക്കുമ്പോള്‍ മര്യാദക്ക് സംസാരിക്കണം.,

കൃഷ്ണ പറഞ്ഞതും ദച്ചു അവളെ കൈയ്യിലൊന്ന് തട്ടി മിണ്ടാതിരിക്കാന്‍ പറഞ്ഞു

”താനിത് എന്ത് കുന്തമാണ് പറയുന്നത്.,,
എനിക്കൊന്നും മനസ്സിലാകുന്നില്ല.,,

”നീയല്ലെ എന്നെ ആളെ വിട്ട് തല്ലിച്ചത്.,,
കാലിന് പ്ലാസ്റ്ററിട്ട് അനങ്ങാന്‍ പോലും പറ്റാതെ വീട്ടിലിരിക്കാണ്.,
കൈയ്യിനും കെട്ട്.,,
ഇതൊക്കെ മാറിയിട്ട് മൂക്കിന് ഒാപ്പറേഷന്‍ പറഞ്ഞേക്കുന്നു,,

ഹരി പറഞ്ഞത് കേട്ട് ദച്ചൂന് വല്ലാത്ത സന്തോഷം തോന്നി

”തനിക്ക് അങ്ങനെ തന്നെ വേണമെടാ.,
ഇത് ആരോ അറിഞ്ഞ് പണിതതാ.,
എന്തായാലും എനിക്ക് സന്തോഷമായി.,
ദൈവം ഇറങ്ങി വന്ന് തല്ലിയ പോലെയാ എനിക്ക് തോന്നുന്നത്.,
എന്‍റെ വീട്ടില് രണ്ട് ചേട്ടമ്മാരുണ്ടല്ലൊ തന്‍റെ ഉറ്റ കൂട്ടുക്കാര്‍.,
അവരോട് നിന്നെ കുറിച്ച് പറഞ്ഞിട്ട് മൈന്‍റ് പോലും ചെയ്യുന്നില്ല.,
അവരെന്തായാലും നിന്‍റെ അവസ്ഥ കണ്ടെങ്കിലും മനസ്സിലാക്കട്ടെ തന്‍റെ കൈയ്യിലിരിപ്പ്.,,

ദച്ചു നുണ തട്ടി വിട്ടു.,
എന്നാലും ചേട്ടമ്മാര് ഹരിയെ തല്ലാന്‍ പോയത് അവള്‍ അറിഞ്ഞിരുന്നില്ല

”ഒഞ്ഞ് പോടീ.,
നിന്‍റെ ചേട്ടമ്മാരാ എന്നെ രക്ഷിച്ച് ഹോസ്പിറ്റലിലേക്കയച്ചത്.,
എന്നെ തല്ലിയവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ നിന്നവരാ അവര്,,
ആ മണ്ടമ്മാര്‍ക്ക് ഇപ്പോയും എന്നെയാണ് വിശ്വസാം.,
എന്തായാലും എനിക്കിട്ട് പണിഞ്ഞവമ്മാരെ ഞാന്‍ കണ്ട് പിടിച്ചോളാം.,,
ഇനി നിന്‍റെ മറ്റവന്‍റെ തന്തപുടി വല്ലോം ആണോ എന്നെ ഈ പരുവത്തിലാക്കിയത് ?

ഹരി സംശയത്തോടെ ചോദിച്ചു

”ഹേയ് ഞങ്ങളെ അപ്പന്‍ നിന്നെ പോലെ നരുന്തിന്‍റെ പിറകെ വരില്ല.,
ഇത് നിനക്കിട്ട് ആരോ മനപൂര്‍വ്വം പണിതതാ.,
സ്വഭാവ ഗുണം വെച്ച് നോക്കിയാല്‍ ഏതേലും പെണ്‍ പിള്ളേരുടെ ആങ്ങളമാരോ അച്ഛന്‍മാരോ ആകും.,
ഇനിയും കിട്ടാതെ സൂക്ഷിച്ചോ ?

ദച്ചു പരിഹാസത്തോടെ പറഞ്ഞു

”പോടീ..,,
നീ രക്ഷപ്പെട്ടന്ന് വിചാരിക്കേണ്ട.,
ഞാന്‍ പതിമടങ്ങ് ആരോഗ്യത്തോടെ തിരിച്ച് വരും ഓര്‍ത്തോ.,,

ഹരി ഇത്രയും പറഞ്ഞ് മറുപടിക്ക് കാത്ത് നില്‍ക്കാതെ കോള്‍ കട്ടാക്കി

ദച്ചു സന്തോഷത്തോടെ തുള്ളിച്ചാടി

ദച്ചൂന്‍റെ സന്തോഷം കണ്ട് കൃഷ്ണ വാ പൊളിച്ച് നോക്കി നിന്നു

”ഇതെന്‍റെ പ്രിയപ്പെട്ട ചേട്ടമ്മാരെ പണി തന്നെയാണ്.,
എന്തായാലും വിളിച്ച് താങ്ക്സ് പറഞ്ഞേക്കാം.,,

ദച്ചു വേഗം ഫോണെടുത്ത് ചേട്ടമ്മാര്‍ക്ക് വിളിക്കാന്‍ നിന്നതും അഭിയുടെ നമ്പറില്‍ നിന്നൊരു കോള്‍ വന്നു

”അഭിയെന്താ ഈ സമയത്ത്.,,

ദച്ചു സംശയത്തോടെ ഫോണെടുത്തു

”ഹലോ അഭീ..,,

ദച്ചു ഫോണെടുത്തതും മറു പുറത്ത് നിന്ന് കേട്ട വാര്‍ത്ത ദച്ചൂന്‍റെ കണ്ണ് നിറച്ചു

ദച്ചു മരവിപ്പോടെ അവിടെ ഇരുന്നു പോയി

*(തുടരും..)*