17/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 80

രചന – ശംസിയ ഫൈസൽ

”ദേ… ദേ.. അതാ വരുന്നു എന്‍റെ പെണ്ണ്.,,

നന്ദു ബൈക്കില്‍ നിന്ന് ചാടിയെണീറ്റു

നന്ദു നോക്കുന്ന ഭാഗത്തേക്ക് ഷമീറും അര്‍പ്പണയും സൂക്ഷിച്ച് നോക്കി

ബസ്സിറങ്ങി കൂട്ടുക്കാരികളോട് സംസാരിച്ച് ചിരിച്ച് വരുന്ന ദച്ചൂനെ കണ്ണിമ വെട്ടാതെ നന്ദു നോക്കി നിന്നു

”ഡാ.. നന്ദൂ…,,

ഷമീറ് നന്ദൂനെ തട്ടി വിളിച്ചെങ്കിലും അവന്‍റെ കണ്ണും മനസ്സുമെല്ലാം അവളില്‍ അകപെട്ട് പോയിരുന്നു

”നന്ദൂ..,,, ഡേയ് ചെര്‍ക്കാ.,
ഷമീറെ.. ഇവന്‍റെ കാറ്റ് പോയെന്നാ തോന്നുന്നെ.,,

അര്‍പ്പണ വിളിച്ചിട്ടും നന്ദു അറിയുന്നുണ്ടായിരുന്നില്ല

”ഡാ… ഭ്രാന്താ ഒന്നിങ്ങോട്ട് നോക്കടാ.,,

ഷമീറ് നന്ദൂനെ പിടിച്ച് കുലുക്കി

”എന്താടാ തെണ്ടി.,
ന്‍റെ പെണ്ണിനെ വായീനോക്കാനും സമ്മതിക്കില്ലെ.,,

നന്ദു അവനെ കടുപ്പിച്ച് നോക്കി വീണ്ടും അവന്‍റെ കണ്ണുകള്‍ ദച്ചുവിലേക്ക് നീണ്ടു

”അതിലേതാ നിന്‍റെ പെണ്ണ്.,,
മൂന്നാലെണ്ണം ഒരുമിച്ചാണല്ലോ വരുന്നത്.,,

അര്‍പ്പണയാണത് ചോദിച്ചത്

”ദേ ആ വരുന്ന പച്ച കിളി.,,
ഹോ എന്ത് ഭംഗിയാ പച്ച ഡ്രസ്സില്‍ പെണ്ണിനെ കാണാന്‍
ചുറ്റുമുള്ളതൊന്നും കാണില്ലെന്ന് പറയുന്നത് എത്ര ശെരിയാണല്ലെ.,,

നന്ദു പറഞ്ഞത് കേട്ട് ഷമീറും അര്‍പ്പണയും മുഖത്തോട് മുഖം നോക്കി

”നന്ദൂന്‍റെ പെണ്ണ് കൊള്ളാലെ ഷമീ.. ഇവന് മാച്ചൂണ്ട്.,
എനിക്കവളെ മുടി കണ്ടിട്ടാണ് അസൂയ വരുന്നത്.,,

അര്‍പ്പണ ഷമീറിനെ നോക്കി പറഞ്ഞു

”മുടി മുയുവന്‍ വെട്ടി കളഞ്ഞ് കളറും അടിച്ച് നടന്നിട്ട് അസൂയ മൂത്തിട്ട് വല്ല കാര്യവും ഉണ്ടോ ?

ഷമീറ് പറഞ്ഞതും അര്‍പ്പണ ചുണ്ട് ചുളുക്കി സങ്കടത്തോടെ ഒന്ന് നിശ്വസിച്ചു

”ഡാ.. ഡാ.. നന്ദൂ.. അവളോട്  സംസാരിക്ക്.,,

ദച്ചു അവരെ അടുതെത്തിയതും ഷമീറ് നന്ദൂനെ ചുമലില്‍ കൈയ്യിട്ട് പറഞ്ഞു

അപ്പോയേക്കും ദച്ചു അവരെ കണ്ടിരുന്നു

”അയ്യോ നന്ദു ചേട്ടന്‍
ചേട്ടനെന്താ ഇവിടെ ?

പെട്ടന്ന് കണ്ട ഞെട്ടലില്‍ ദച്ചു ചോദിച്ചു

”ഇവന്‍ കൊച്ചിനെ കാണാന്‍ വന്നതാ.,,

ഷമീറ് പറഞ്ഞതും നന്ദു അവന്‍റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു

”ഏത് കൊച്ചിനെ ?

ദച്ചു സംശയത്തോടെ ചോദിച്ചു

” കൊച്ചല്ല കൊച്ചു എന്‍റെ ഫ്രണ്ടാണ്.,
അവനെ കാത്തിരിക്കാണ് .,
ദേ ആ കാണുന്ന കോളേജിലാണ് ഞാന്‍ പഠിക്കുന്നത്.,

നന്ദു ചിരിയോടെ പറഞ്ഞു

”ആണോ ?
എന്നിട്ട് അന്നെന്നോട് ഇവിടെയാണ് പഠിക്കുന്നതെന്ന് പറഞ്ഞില്ലല്ലോ.,,

ദച്ചു അവന്‍റെ കോളേജിലേക്കൊന്ന് നോക്കി

”അന്ന് ചുമ്മാ പറഞ്ഞില്ലെന്നെ ഒള്ളൂ ഇവിടെ വെച്ച് എന്നെ കാണുമ്പോള്‍ നിനക്ക് സര്‍പ്രൈസ് ആയിക്കോട്ടേന്ന് കരുതി.,,
എന്നാ നീ ചെല്ല് ഫസ്റ്റ് ഡേ തന്നെ വൈകിക്കണ്ട.,,

നന്ദു പറഞ്ഞതും ദച്ചു യാത്ര പറഞ്ഞ് സ്ക്കൂളിലേക്ക് കയറി പോയി

”നന്ദു ചേട്ടാ.. സുഖാണോ ചേട്ടാ..,,

ദച്ചു പോയതും ഷമീറും അപ്പുവും അവനെ ഇക്കിളിയിട്ട് കളിയാക്കി

”അയ്യേ.. പോടാ തെണ്ടികളെ.,,

നന്ദു അവരെ തട്ടി മാറ്റി കോളേജിലേക്കോടി

”അവന്‍ ബൈക്കെടുത്തില്ലല്ലോ ?

നന്ദു ഒാടി പോകുന്നത് നോക്കി അപ്പു ചോദിച്ചു

”ഉണ്ട കണ്ണും തുറന്ന് നോക്ക് അതവന്‍റെ ബൈക്കൊന്നും അല്ല.,
നീ വാ നമ്മളിനി ഇവിടെ നിന്നിട്ട് എന്ത് കാണിക്കാനാ .,

ഷമീറും അര്‍പ്പണയും ഒരുമിച്ച് കോളേജിലേക്ക് പോയി

ദിവസങ്ങളങ്ങനെ കടന്ന് പോയി
എല്ലാ ദിവസവും ദച്ചൂനെ കാണും ചിലപ്പോയൊക്കെ സംസാരിക്കും

പരസ്പരം നോക്കിയുള്ളൊരു ചിരി അത് തന്നെ നന്ദൂന്‍റെ മനസ്സ് നിറക്കും

അര്‍പ്പണ ദച്ചൂനോട് കൂടുതല്‍ അടുത്തു

എന്ത് കാര്യത്തിനും അപ്പു ചേച്ചീന്നും വിളിച്ച് ദച്ചു വരുന്നതിനാല്‍ നന്ദൂനാണ് അവരെ കമ്പനി  ഉപകാരപ്പെട്ടത്

ദച്ചൂനേയും നന്ദൂനേയും ഒന്നിപ്പിക്കാന്‍ രണ്ടും കല്പിച്ചിറങ്ങിയേക്കാണ് അര്‍പ്പണ

പ്ലസ് വണ്‍ മുതലാണ് നന്ദുവും അപ്പുവും കൂട്ടായത് കോളേജിലെത്തിയപ്പോള്‍ അതിലേക്ക് ഷമീറും ചേര്‍ന്നു

”’നന്ദൂ.. ഇങ്ങനെയാണെങ്കില്‍ നീയെനിക്ക് എല്ലാ മാസവും ശമ്പളം തരേണ്ടി വരും.,,

അപ്പു പറഞ്ഞതും നന്ദു നെറ്റി ചുളിച്ചു

”എന്തിന് ?

”നിനക്ക് വേണ്ടിയാണ് ദച്ചൂനോട് നിന്നെ പറ്റി ഇല്ലാത്ത കഥകള്‍ പറഞ്ഞ് പൊക്കിയടിക്കുന്നത്.,

അപ്പു പറഞ്ഞത് കേട്ട് നന്ദു അവളെ ഒരു നോട്ടം നോക്കി

”അപ്പൂ.. നീ ഇല്ലാത്തത് പറയണ്ട.,
ഉള്ളത് പറഞ്ഞാല്‍ തന്നെ അവള് വീഴും.,
എനിക്കെന്താ ഒരു കുറവ് സൗന്ദര്യമില്ലെ.,
ഷാറൂഖ് ഖാനൊരു വെല്ലു വിളി ആകേണ്ടെന്ന് കരുതി മാത്രമാണ്  ചാന്‍സ് കിട്ടിയിട്ടും ഞാന്‍ സിനിമയില്‍ അഭിനയിക്കാത്തത്.,,
പിന്നെ തങ്കപ്പെട്ട സ്വഭാവം പോരാത്തതിന് നന്നായി പഠിക്കുകയും ചെയ്യും.,,
ഇതിനപ്പുറം പെണ്‍കുട്ടികള്‍ വളയാന്‍ എന്ത് വേണം.,,

നന്ദു സ്വയം പൊക്കി പറഞ്ഞ് ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ച് അവരെ നോക്കിയൊന്ന് ചിരിച്ചു

”മോനെ അഭിനന്ദ് കുട്ടാ വീട്ടിലിന്ന് പുട്ടായിരുന്നോ ?
നല്ല തള്ളാണല്ലോ.,
ഞങ്ങളെയെല്ലാം ബഹിരാകാശത്ത് എത്തിക്കോ നീ..,,

ഷമീറ് നന്ദൂനിട്ട് കൊട്ടി

”ഇതാണ് കുഴപ്പം.,,
ഞാന്‍ സത്യസന്ധമായി എന്ത് പറഞ്ഞാലും നിങ്ങള്‍ക്കത് തള്ള്.,,

നന്ദു അവരെ നോക്കി പുച്ഛിച്ചു

”’ശെരി ശെരി.,
ഇനി നീ അധികം വെച്ച് താമസിപ്പിക്കണ്ട.,
ദച്ചൂനോട് പോയി ഇഷ്ടം പറഞ്ഞേക്ക്.,
അവളെ സംസാരം കേട്ടിട്ട് നിന്നെ ഇഷ്ടമാണെന്ന് തോന്നുന്നു.,,

അപ്പു പറഞ്ഞു

”ഞാനെന്നോ പറയാന്‍ റെഡിയാണ് പിന്നെ ദച്ചു പോയി മനൂനോട് വല്ലോം പറയോന്ന് പേടിച്ചിട്ടാ.,,

നന്ദൂനൊരു ധൈര്യം കിട്ടുന്നുണ്ടായിരുന്നില്ല

”ഇങ്ങനെ പേടിയുള്ളവര്‍ ആരും പ്രേമിക്കാന്‍ നില്‍ക്കരുത്.,,

ഷമീറ് പറഞ്ഞത് കേട്ട് നന്ദുവും അപ്പുവും ഒരുമിച്ചവനെ നോക്കി

”നല്ല ധൈര്യം ഉള്ള ആളായത് കൊണ്ടാകും സ്നേഹിക്കുന്ന പെണ്ണിന് മറ്റൊരുത്തനെ സെറ്റാക്കി കൊടുത്തത്,,

അപ്പു ഷമീറിനെ കളിയാക്കി

”അത് പിന്നെ അവള് എന്‍റെ കസിനല്ലെ.,
അവളാണെങ്കില്‍ ഒരു ബ്രദറിനെ പോലെയാണെന്നെ കാണുന്നത്.,
ഇക്കാക്കാന്നും വിളിച്ച് വരുമ്പോള്‍ ഞാന്‍ കരുതി എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന്.,
പിന്നെ അല്ലെ മനസ്സിലായെ എന്‍റെ കൂടെ നടക്കുന്ന ചെങ്ങായിനെ ആയിരുന്നവളെ നോട്ടമെന്ന്.,
ഹാ എന്തായാലും അത് കഴിഞ്ഞില്ലെ.,
ഇനി നമുക്ക് നന്ദൂന്‍റെ പ്രേമം ആഘോഷിക്കാം.,,
വാടാ വെച്ച് താമസിപ്പിക്കണ്ട ഇപ്പോള്‍ തന്നെ പറയാം.,,

ഷമീറ് നന്ദൂനെ പിടിച്ച് ദച്ചൂന്‍റെ സ്ക്കൂളിന്‍റെ ഭാഗത്തേക്ക് പോകാന്‍ നിന്നു

”എന്‍റെ പൊന്ന് ഷമീ നീ ഇത് എങ്ങോട്ടാ.,
ഇപ്പോള്‍ പോയാല്‍ എങ്ങനെ മണ്ടാ അവളെ കാണാന്‍ പറ്റുക,
ലഞ്ച് ടൈമില്‍ ഞാന്‍ സ്റ്റാര്‍ ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട്.,
എന്‍റെ ട്രീറ്റാണെന്നാ പറഞ്ഞെ പക്ഷെ  നന്ദൂ.. ബിരിയാണീടെ കാശ് നീ തന്നെ കൊടുക്കണം.,,

അപ്പു ചിരിയോടെ പറഞ്ഞു

”നൈസായിട്ട് പ്രൊപ്പോസലിന്‍റെ പേരും പറഞ്ഞ് ബിരിയാണി ഒപ്പിച്ചെടുത്തല്ലെ കള്ളീ..,,

ഷമീറ് പറഞ്ഞതും അപ്പു അവനെ നോക്കി കണ്ണിറുക്കി

അന്നൊരു വെള്ളി ആഴ്ച്ച ആയതിനാല്‍ ലഞ്ച് ബ്രേക്കിന് സമയം കുറേ കിട്ടുമായിരുന്നു

”വാടാ പോകാം ടൈമായി.,,

ഷമീറ് ക്ലാസില്‍ നിന്ന് നന്ദൂനെ പിടിച്ച് പൊക്കി

”എന്താടാ ചെര്‍ക്കാ നിനക്കൊരു പേടി പോലെ.,
നീ റെഡിയല്ലെ  പ്രൊപ്പോസ് ചെയ്യാന്‍.,,

നന്ദൂന്‍റെ മുഖത്തെ ടെന്‍ഷന്‍ കണ്ട് അപ്പു ചോദിച്ചു

”ആദ്യമായിട്ട് ആയത് കൊണ്ടാകും.,
വല്ലാത്ത ടെന്‍ഷന്‍.,
എങ്ങനെ പ്രൊപ്പോസ് ചെയ്യും.,,
എനിക്കൊരു പിടി കിട്ടുന്നില്ല.,,

നന്ദു ടെന്‍ഷനടിച്ച് എണീക്കാതെ ബെഞ്ചില്‍ തന്നെ ഇരുന്നു

”എന്‍റെ അടുത്തൊരു എെഡിയ ഉണ്ട്.,
ബിരിയാണീടെ ഉള്ളില്‍ റിംങ് വെച്ച് കൊടുത്താലോ ?
അല്ലെങ്കില്‍ വേറൊരു ഐഡിയ ചിക്കന്‍ ബിരിയാണി ഒാഡര്‍ ചെയ്യാം.,
അതാകുമ്പോള്‍ മുട്ട കിട്ടും അതിന്‍റെ ഉള്ളില്‍ റിംങ് വെച്ചാല്‍ പൊളിക്കും.,,

ഷമീറ് തന്‍റെ ഐഡിയ പറഞ്ഞതും നന്ദു അവനെ നോക്കി പല്ല് കടിച്ചു

”എന്നിട്ട് വേണം അവളെ അണ്ണാക്കില്‍ കുടുങ്ങി ചാവാന്‍.,,
അങ്ങനെയുള്ള പ്രൊപ്പോസലൊന്നു വേണ്ട
നന്ദൂ നീ ഒാപ്പണായി കാര്യം അങ് പറഞ്ഞാല്‍ മതി.,
നീ പറഞ്ഞില്ലെങ്കിലും അവള്‍ക്കെന്നോ മനസ്സിലായിട്ടുണ്ടാകും നിനക്കവളെ ഇഷ്ടാണെന്ന്.,
അവള്‍ മണ്ടിയൊന്നും അല്ലല്ലോ.,
നീ പതറാകെ നിന്നെ ഇഷ്ടം വെട്ടി തുറന്ന് പറഞ്ഞോ ?

അപ്പു നന്ദൂന്‍റെ ചുമലില്‍ തട്ടി ധൈര്യം കൊടുത്തു

”ഇവള്‍ പറഞ്ഞ പോലെ മസ്സിലും പിടിച്ച് പറയൊന്നും വേണ്ട.,
കുറച്ച് റൊമാന്‍റികായി പറയണം.,
നിന്‍റെ വാക്കുകളില്‍ അവള്‍ വീണ് പോകണം.,,

ഷമീറിങ്ങനെ പറഞ്ഞതും നന്ദൂനാകെ കണ്‍ഫ്യൂഷനായി

” ഞാനപ്പോള്‍ എന്ത് തോന്നുന്നോ അത് ചെയ്തോളാം.,
നിങ്ങള്‍ വാ ഹോട്ടലില്‍ തിരക്കാവും മുമ്പെ പറ്റിയ സീറ്റ് കണ്ട് പിടിക്കണം.,,

നന്ദുവും ഷമീറും അപ്പുവും കൂടെ  കോളേജിനടുത്തുള്ള സ്റ്റാര്‍ ഹോട്ടലിലേക്ക് പോയി

ആരും കാണാത്ത ഒരു മൂലയിലുള്ള ഫാമിലി ഏരിയയില്‍ പോയി മൂന്ന് പേരും ഇരുന്നു

”അവള്‍ വരുന്നില്ലല്ലോ ?

നന്ദൂന് ദൃതിയായി

”ഞാനൊന്ന് പുറത്ത് പോയി നോക്കട്ടെ.,
ഇവിടെ ഇരിക്കുന്നത് കൊണ്ട് അവള്‍ക്ക് കണ്ട് പിടിക്കാന്‍ പറ്റുന്നുണ്ടാകില്ല.,,

അപ്പു അവിടെന്ന് എണീറ്റ് പോയി

അല്പ സമയം കഴിഞ്ഞതും അപ്പൂന്‍റെ കൂടെ ദച്ചുവും കൂട്ടുകാരികളും അങ്ങോട്ട് വന്നു

നന്ദൂനാകെ ടെന്‍ഷനാകാന്‍ തുടങ്ങി

അവര് വന്നതും ബിരിയാണിക്ക് ഒാഡര്‍ കൊടുത്തു

നന്ദു അപ്പൂനെ നോക്കിയതും അപ്പു അവനെ നോക്കി കണ്ണിറുക്കി ദച്ചൂന്‍റെ മുന്നിലുള്ള വെള്ളം എടുക്കുന്ന പോലെ അവളെ മുന്നിലുള്ള അച്ചാറ് ദച്ചൂന്‍റെ ഡ്രസ്സിലേക്ക് തട്ടി മറിച്ചിട്ടു

”അയ്യോ ദച്ചൂ സോറി ഞാന്‍ അറിയാതെ ?

അപ്പു മുഖത്ത് വിഷമം വരുത്തി ദച്ചൂനോട് സോറി പറഞ്ഞു

”അത് സാരല്ല്യ ചേച്ചി.,
അച്ചാറല്ലെ കഴുകിയാല്‍ പോകും.,
ഞാന്‍ കഴുകിയിട്ട് വരാം.,,

ദച്ചു അവിടെന്ന് എണീറ്റ് കഴുകാന്‍ പോയി

”ഡാ പൊട്ടാ നോക്കി നില്‍ക്കാതെ അവളെ പിറകെ ചെല്ലടാ.,,

ഷെമീറ് പറഞ്ഞപ്പോയാണ് നന്ദൂന് കത്തിയത്

അവന്‍ പെട്ടന്നെണീറ്റ് ദച്ചൂനെ പിറകെ പോയി

*(തുടരും…)*