17/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 84

രചന – ശംസിയ ഫൈസൽ

നന്ദു ദച്ചൂന്‍റെ ചെവിക്കടുത്തേക്ക് ചുണ്ട് ചേര്‍ത്ത് പതിയെ മൊഴിഞ്ഞ് അവളെ കൈയ്യിലുള്ള തന്‍റെ ഗ്ലാസ് വാങ്ങി ഡോറും തുറന്ന് പുറത്തേക്ക് പോയി

”നന്ദേട്ടാ..,,
ദച്ചു വിളിച്ചതും നന്ദു തിരിഞ്ഞ് അവളെ അടുത്തേക്ക് തന്നെ വന്നു

”പിന്നെയ് അറിയാതെ പോലും നമ്മള്‍ ഇഷ്ടത്തിലാണെന്ന് ചേട്ടമ്മാരോട് പറഞ്ഞേക്കല്ലെ.,,

ദച്ചു ദയനീയമായി അവനെ നോക്കി

”ഇല്ലെടി പെണ്ണെ.,,

നന്ദു ദച്ചൂനെ നോക്കി കണ്ണിറുക്കി പെട്ടന്ന് സ്റ്റെപ്പിറങ്ങി താഴേക്ക് പോയി

ദേവന്‍ കാറ് സ്റ്റാര്‍ട്ടാക്കി കാത്തിരിക്കായിരുന്നു

നന്ദു ഒാടി ചെന്ന് ഫ്രണ്ട് സീറ്റില്‍ കയറി ഇരുന്നു

”ഇത് വരെ എവിടെ ആയിരുന്നടാ ?
ഒരു സണ്‍ ഗ്ലാസ് എടുക്കാന്‍ ഇത്ര സമയം വേണോ?

പിറകിലെ സീറ്റിലിരുന്ന ദീപു നന്ദൂനെ നോക്കി ചോദിച്ചു

”അതിന് ഗ്ലാസ് കിട്ടണ്ടെ.,
ഞാന്‍ നിങ്ങളെ പെങ്ങളും കൂടെ കുറേ തിരഞ്ഞിട്ടാ അവസാനം കിട്ടിയത്.,,

നന്ദു കള്ളം തട്ടിവിട്ടു

”ഇത്ര സമയം തിരഞ്ഞിട്ടും നിന്‍റെ ഗ്ലാസല്ലല്ലോ നീ എടുത്തോണ്ട് വന്നത്.,,

ദേവന്‍ വണ്ടി മുന്നോട്ടെടുത്തു

നന്ദു അപ്പോയാണ് ശ്രദ്ധിച്ചത് ദച്ചൂന്‍റെ അടുത്ത് നിന്ന് വാങ്ങിയ ഗ്ലാസ് മാറി പോയെന്ന്

”അത് പിന്നെ എന്‍റേത് അവിടെയൊന്നും കാണാനില്ല.,,
പിന്നെ  കിട്ടിയത് എടുത്തോണ്ട് പോന്നു.,,

നന്ദു പറഞ്ഞു

”എന്നാ പിന്നെ നല്ലത് നോക്കിയെടുക്കണ്ടെ.,
ഇതിലെവിടെ ഗ്ലാസ് ഇത് ഫ്രൈം മാത്രമല്ലെ പൊട്ടാ.,,

ദേവന്‍ നന്ദൂന്‍റെ കൈയ്യില്‍ നിന്ന് വാങ്ങി കാണിച്ച് കൊടുത്തു

നന്ദു ആകെ പെട്ട അവസ്ഥയായി

”ഇപ്പൊ ഇതാണല്ലോ ഫാഷന്‍.,,
കണ്ണില്‍ ചൊറിയണമെങ്കില്‍ ഗ്ലാസ് ഊരാന്‍ നില്‍ക്കണ്ടല്ലോ ?

നന്ദു ചമ്മലോടെ പറഞ്ഞു

”ഹ്മ്.. നീ ഈയിടക്ക് നീ വെറും മണ്ടത്തരം മാത്രമാണ് ചെയ്യുന്നത്.,
പ്രേമം തലക്ക് പിടിച്ചിട്ടാണ്.,
അല്ലടാ നിന്‍റെ പെണ്ണ് ദച്ചൂന്‍റെ സ്ക്കൂളിലല്ലെ.,,
അവള്‍ക്ക് അറിയായിരിക്കും ചിലപ്പോള്‍.,,

ദീപു പറഞ്ഞതും നന്ദു ഉമിനീരിറക്കി

”ഹേയ് അവള്‍ക്കറിയില്ല.,,
ഞാനിപ്പോള്‍ ദച്ചൂനോട് ചോദിച്ചു
രണ്ട് പേരും രണ്ട് ക്ലാസിലാണ് പോലും.,
കണ്ട് പരിചയം മാത്രേ ഒള്ളുവെന്ന് പറഞ്ഞു.,,

നന്ദൂനിങ്ങനെ പറയാനാണ്  തോന്നിയത്

ദിവസങ്ങളള്‍ കടന്ന് പോയി.,
പഴയതിനേക്കാള്‍ കൂടുതല്‍ പ്രണയത്തിന്‍റെ തീവ്രത കൂടി

നന്ദു ദച്ചൂന് ചെറിയൊരു ഫോണും സിമ്മും കൊടുത്തു
ദച്ചു അത് ആരും അറിയാതെ ഒളിപ്പിച്ച് വെച്ച് രാത്രി നന്ദൂന് വിളിക്കും

ദേവനേയും ദീപൂനേയും കാണാനെന്ന പേരില്‍ ഒാരോ കാരണങ്ങളുണ്ടാക്കി നന്ദു ദച്ചൂന്‍റെ വീട്ടില്‍ സ്ഥിര സന്ദര്‍ഷകനായി

ദച്ചൂന്‍റെ പ്ലസ് വണ്‍ കഴിഞ്ഞുള്ള വെക്കേഷന്‍
സ്ക്കൂളില്‍ നിന്ന് കാണാന്‍ പറ്റാത്തതിനാല്‍ അമ്പലവും അവളെ വീട്ടില്‍ വെച്ചുള്ള കാണലുമായി മുന്നോട്ട് പോയി

അമ്പലത്തിലേക്കുള്ള പോക്കില്‍ സംശയം തോന്നിയ അമ്മ മനൂനോട് കാര്യം പറഞ്ഞു

അതിരാവിലെ കുളിച്ച് ഉടുത്തൊരുങ്ങി പോകുന്ന നന്ദൂനെ അവനറിയാതെ മനു പിന്തുടര്‍ന്നു

അമ്പലത്തിലെത്തിയ നന്ദു ഉള്ളിലേക്ക് കയറി പോയതും മനു പുറത്ത് കാത്ത് നിന്നു

അല്പ സമയം കഴിഞ്ഞ് നന്ദു കുളകടവിലേക്ക് പോകുന്നത് കണ്ട് മനു അവനറിയാതെ അങ്ങോട്ട് വെച്ച് പിടിച്ചു

നന്ദു അവിടെ എത്തി കുറച്ച് കഴിഞ്ഞപ്പോയേക്കും ദച്ചു അങ്ങോട്ട്  വരുന്നത് കണ്ട് മനൂന്‍റെ കണ്ണ് തള്ളി

”ഈ കാലമാടന്‍ അതിനിടക്ക് ദച്ചൂനെ വളച്ചോ ?

നന്ദൂന്‍റെ അടുത്തേക്ക് ചിരിയോടെ പോകുന്ന ദച്ചൂനെ കണ്ട് മനു ആത്മഗതം പറഞ്ഞു

ദച്ചു വന്നതും നന്ദു അവളെ കൈ പിടിച്ച് പടവുകള്‍ ഒാരോന്നായിറങ്ങി

”അയ്യേ.. രണ്ട് കൂടെ കുളിക്കാനുള്ള പരിപാടിയാണോ ?
മ്ലേച്ചം.,,
ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ ?

മനു കുറച്ചും കൂടെ മുന്നോട്ട് നടന്ന്  അമ്പലകുളത്തിലെ ആള്‍മറയില്‍ ഒളിച്ച് നിന്നു

”ദച്ചു നന്ദേട്ടന് വേണ്ടി പ്രാര്‍ത്ഥിച്ചോ ?

പടവിലിരുന്ന് വെള്ളത്തിലേക്ക് കാലിട്ടിരിക്കാണ് രണ്ട് പേരും

”ഞാനെന്നും എന്‍റെ നന്ദേട്ടന് വേണ്ടിയല്ലെ പ്രാര്‍ത്ഥിക്കുന്നെ.,

ദച്ചു നന്ദൂന്‍റെ കൈയ്യില്‍ പിടിച്ച് തോളിലേക്ക് ചാഞ്ഞു

”എന്‍റെ വാവ എനിക്ക് വേണ്ടി എന്താ പ്രാര്‍ത്ഥിച്ചത് ?
ഞാനൊന്ന് കേള്‍ക്കട്ടെ ?

നന്ദു കൊഞ്ചലോടെ ചോദിക്കുന്നത് കേട്ട് മനു വായിം തുറന്നവനെ നോക്കി

”അയ്യേ.. ഇവനിത് എന്ത് പൈങ്കിളിയാ
എനിക്കിതൊന്നും കേള്‍ക്കാനുള്ള സഹനശക്തിയില്ലെയ്.,,

മനു എണീറ്റ് അവരുടെ അടുത്തേക്ക് പടവ് ഇറങ്ങി ചെന്നു

”ദച്ചൂ.. കുറേ ദിവസായി ചോദിക്കുന്നു ഒരു ഉമ്മ താടീ..,,

നന്ദു ദച്ചൂനെ നോക്കി കെഞ്ചി

”തരില്ല.,
നന്ദേട്ടനല്ലെ പറഞ്ഞെ ഞാന്‍ ചെറിയ കുട്ടിയാണെന്ന്.,,
വലുതായിട്ട് തരട്ടോ ?

ദച്ചു നന്ദൂനെ കളിയാക്കി

”അത് പറഞ്ഞിട്ട് കാലം കുറേ ആയില്ലെ.,
ഒരു ഉമ്മയല്ലെ പ്ലീസ് ദച്ചൂസെ..,,

നന്ദു ദച്ചൂന്‍റെ താടിയില്‍ പിടിച്ചു

”എന്‍റെ ചേട്ടന് ഉമ്മയോട് ഇത്ര ആക്രാന്തമാണോ ?
എന്നോട് ചോദിച്ചാല്‍ പോരെ ഞാന്‍ തരില്ലെ എത്ര വേണമെങ്കിലും.,

മനൂന്‍റെ ശബ്ദം കേട്ടതും ദച്ചുവും നന്ദുവും ഒരുമിച്ച് തിരിഞ്ഞ് നോക്കി

കൈയ്യും കെട്ടി നില്‍ക്കുന്ന മനൂനെ കണ്ടതും രണ്ട് പേരും കൊട്ടിപിടഞ്ഞെണീറ്റു

”ഹായ് മനൂ..,,

ദച്ചു മനൂന് നേരെ കൈ കാണിച്ച് വേണോ വേണ്ടയോ എന്ന രീതിയിലൊന്ന് ചിരിച്ചു

”നീ അവിടെ നില്‍ക്ക് നിനക്കുള്ളത് ഞാന്‍ പിന്നെ തരാം.,
ആദ്യം ഈ ഉമ്മച്ചനെ സെറ്റിലാക്കട്ടെ.,,

നന്ദു ദച്ചൂനോടിങ്ങനെ പറഞ്ഞ് നന്ദൂന് നേരെ തിരിഞ്ഞു

”മനൂ.. സന്തോഷായല്ലോ നിന്‍റെ ബെസ്റ്റ് ഫ്രണ്ട് തന്നെ നിന്‍റെ ഏട്ടത്തിയമ്മ ആകാന്‍ പോകാണ്.,,

നന്ദു മനൂന്‍റെ തോളില്‍ കൈയ്യിട്ട് അവനെ മയക്കിയെടുക്കാന്‍ നോക്കി

”ആണോ വല്ല്യ കാര്യായി പോയി.,,
ഈ സന്തോഷം നമുക്ക് അമ്മയോടും  അപ്പനോടും കൂടെ പങ്ക് വെച്ചാലോ ?
അതെങ്ങനെയുണ്ടാകും.,,

നന്ദു പറഞ്ഞ അതേ ടോണില്‍ മനു തിരിഞ്ഞ് ചോദിച്ചതും നന്ദു അവന്‍റെ തോളിലുള്ള കൈ എടുത്തു

”എടാ മോനെ ചതിക്കല്ലെ.,,
അപ്പനോട് പറഞ്ഞാലും അമ്മ ഒരിക്കലും അറിയല്ലേടാ മോനെ.,,

നന്ദു ദയനീയമായി പറഞ്ഞു

”ആ അമ്മയാണ് എന്നെ ഈ ചാര പണിക്ക് നിയോഗിച്ചത്.,
എന്ത് പറയണം അമ്മയോട് മകന്‍ ദച്ചൂനോടുള്ള ഭക്തി കാരണമാണ് അമ്പലത്തിലേക്ക് വന്നതെന്നോ ?

മനു ചോദിച്ചതും ദച്ചു പെട്ടന്ന് മനൂന്‍റെ കൈയ്യില്‍ കേറിപിടിച്ചു

”മനൂ.. ചതിക്കല്ലെ.,,
എന്‍റെ ഏറ്റവും അടുത്ത കൂട്ടുക്കാരന്‍ നീയല്ലേടാ.,,
നിന്‍റെ ചേട്ടനെ അത്രക്കും ഇഷ്ടപ്പെട്ട് പോയി .,,

”എന്നിട്ട് ഈ അടുത്ത കൂട്ടുകാരനോട് എന്തേ ഇത് നേരത്തെ പറയാതിരുന്നെ ?

മനു ചോദിച്ചതും ദച്ചു നന്ദൂനെ നോക്കി

”മനൂ.. നീ ഇങ്ങനെ വാശി കാണിക്കല്ലെ.,
നീ വേണ്ടെ ഞങ്ങള്‍ക്ക് സപ്പോര്‍ട്ടായി നില്‍ക്കാന്‍.,,

നന്ദു ശാന്തമായി പറഞ്ഞു

”സപ്പോര്‍ട്ടായി നിന്നാല്‍ എനിക്കെന്ത് ലാഭം ?

മനൂന്‍റെ ചോദ്യം കേട്ട് ദച്ചുവും നന്ദുവും മുഖത്തോട് മുഖം നോക്കി

”നിനക്ക് നന്ദേട്ടന്‍ ചോക്ലേറ്റ് വാങ്ങി തരും.,,

ദച്ചു പറയുന്നത് കേട്ട് നന്ദു അറിയാതെ ചിരിച്ച് പോയി

”അയ്യേ എന്തോന്നീ കൊച്ച് പറയുന്നെ.,,
നീ തന്നെ വിഴുങ്ങിയാ മതി  ചോക്ലേറ്റ് .,
എനിക്ക് കനത്തില്‍ തന്നെ എന്തേലും വേണം .,,

മനു ഗൗരവത്തോടെ എങ്ങോ നോക്കി പറഞ്ഞു

”അനിയന് കനത്തില്‍ ഒരു അമ്മികല്ല്  വാങ്ങി തരട്ടെ ?

നന്ദു കളിയാക്കി ചോദിച്ചതും മനു ഒരു നോട്ടം

”അപ്പൊ ശെരി ഞാന്‍ അമ്മയോട് പറഞ്ഞിട്ട് വരാം.,,

മനു പോകാന്‍ നിന്നതും ദച്ചു നന്ദൂനെ കൂര്‍പ്പിച്ച് നോക്കി മനൂന്‍റെ കൈയ്യില്‍ പിടിച്ച് വെച്ചു

”’നിനക്കെന്ത് വേണം അത് പറ.,
എന്ത് പറയാണെങ്കിലും ഞാന്‍ തൊഴില്‍ രഹിതനാണെന്നുള്ള ബോധം വേണം.,,

നന്ദു പറഞ്ഞതും മനു എന്ത് വേണമെന്ന് ആലോചിച്ചു

”എന്തായാലും ഞാന്‍ ആലോചിച്ചിട്ട് പറയാം.,
ഇപ്പോള്‍ ഉമ്മച്ചനും കാമുകിയും പിരിഞ്ഞ് വീട്ടില്‍ പോകാന്‍ നോക്ക്.,,

മനു കാരണവമ്മാരെ പോരെ രണ്ടാളോടും ആജ്ഞാപിച്ചു

”നീ പൊക്കോടാ.,
ഞങ്ങള്‍ കുറച്ച് സമയം കൂടെ സംസാരിച്ചിട്ട് വരാം.,,

നന്ദു മനൂനെ പറഞ്ഞയക്കാന്‍ നോക്കി

”സാറ് ഉമ്മ കിട്ടിയിട്ടേ വരുന്നൊള്ളോ ?
ദച്ചൂ നീ വിട്ടോ ഇവനുള്ള ഉമ്മ ഞാന്‍ കൊടുത്തോളാം.,,

മനു പറയുന്നത് കേട്ട് ദച്ചു നന്ദൂനോട് കണ്ണ് കൊണ്ട് പോകാണെന്ന് പറഞ്ഞ് വേഗത്തില്‍ നടന്ന് പോയി

”അപ്പോള്‍ പോയാലോ ചേട്ടാ ?

മനു നന്ദൂനെ നോക്കി

”നിന്നെ കൊണ്ട് വല്ല്യ ശല്യായല്ലോ.,
നടക്കങ്ങോട്ട്.,,

നന്ദുവും മനുവും അമ്പല കുളത്തില്‍ നിന്ന് പുറത്തേക്ക് നടന്നു

നന്ദു വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി മനൂനോട് കയറാന്‍ പറഞ്ഞതും മനു മറ്റൊരു വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി

”നീ അപ്പന്‍റെ വണ്ടിയെടുത്താണോ വന്നത്.,
അപ്പന്‍ പറഞ്ഞിട്ടില്ലെ ലൈസന്‍സ് കിട്ടാതെ വണ്ടി തൊട്ട് പോകരുതെന്ന്.,,

നന്ദു മനൂനെ തുറിച്ച് നോക്കി

”പിന്നെ നിന്‍റെ പിറകെ ഒാടി പോരാന്‍ പറ്റോ ?
അമ്മ പറഞ്ഞു ഞാനെടുത്തു.,,

മനു വണ്ടിയെടുത്ത് പോയി പിറകെ നന്ദുവും

വീട്ടിലെത്തിയതും മുറ്റത്ത് ദേവന്‍റേയും ദീപൂന്‍റേയും ബൈക്ക് കിടപ്പുണ്ട്

”അമ്മാ.. ദേവനും ദീപുവും ഇങ്ങോട്ട് വന്നോ ?
അവരെ ബൈക്കല്ലെ പുറത്ത് കിടക്കുന്നത്.,,

അകത്തേക്ക് കയറി വന്ന നന്ദു ചോദിച്ചു

”അവര് നിന്‍റെ മുറിയിലോട്ട് കയറി പോയിട്ടുണ്ട്.,,

അമ്മേടെ മറുപടി കിട്ടിയതും നന്ദു അവന്‍റെ മുറിയിലേക്ക് ചെന്ന് ഡോറ് തുറന്നു

”ഹായ് ചങ്ക്സ് എപ്പോള്‍ വന്നു.,
ഞാനൊന്ന് അമ്പലത്തില്‍ തൊഴാന്‍ പോയതാ.,,

നന്ദു മുറിയിലേക്ക് കയറി ചിരിയോടെ പറഞ്ഞു

”അമ്പലത്തിലേക്ക് തൊഴാനാണോ അതോ ആരെങ്കിലും പ്രത്യേകിച്ച് കാണാനുണ്ടായിരുന്നോ ?

ദീപു പുരിഗം ഉയര്‍ത്തി ചോദിച്ചതും നന്ദു ഞടുക്കത്തോടെ അവനെ നോക്കി

”ഞങ്ങളറിഞ്ഞത് സത്യാണോ ?

ദേവന്‍ ഗൗരവത്തോടെ ചോദിച്ചതും നന്ദൂന് കാര്യങ്ങളെല്ലാം കൈ വിട്ട് പോയെന്ന് മനസ്സിലായി

*(തുടരും..)*