23/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 10

രചന – ഷംസിയ ഫൈസൽ

”എന്താ അച്ഛാ കാര്യം.,
നിങ്ങളെല്ലാരും കൂടെ എന്നെ വട്ടാക്കാതെ കാര്യം പറയി.,,

ദച്ചൂന് ദേഷ്യം വന്നിരുന്നു

”നാളെ അച്ഛന്‍റെ മോളെ കാണാന്‍ ഒരു കൂട്ടര് വരുന്നുണ്ട്!!!

അച്ഛന്‍റെ വാക്കുകള്‍ കേട്ടവള്‍ തറഞ്ഞ് നിന്നു

”എന്താ അച്ഛാ പറയുന്നെ.,
അച്ഛന്‍ ഉദ്ദേശിച്ചത് പെണ്ണ്കാണലാണോ.,,

ദച്ചൂന് സങ്കടം കുമിഞ്ഞ് കൂടി വന്നു

”അതേ മോളെ.,
അഭിനന്ദ് ഒാരോ പ്രശ്നം ഉണ്ടാകുമ്പോ അച്ഛന് വല്ലാത്ത ആധി തോന്നുവാ.,,

അച്ഛന്‍ ഒന്ന് നിര്‍ത്തി ദച്ചൂനെ നോക്കി

”അതിന്.,
അതിനെന്നെയങ് കെട്ടിച്ച് വിട്ട് ഭാരം ഒഴിവാക്കാന്നാണോ?.,,

ദച്ചൂന് സ്വയം നിയന്ത്രിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല

”ദച്ചൂ..,,അച്ഛനോട് ഇങ്ങനെയാണോ സംസാരിക്കുന്നത്.,
നിന്‍റെ നന്മക്ക് വേണ്ടിയിട്ടല്ലെ.,,

അമ്മ ദച്ചൂന്‍റെ നേരെ തിരിഞ്ഞു

”എന്‍റെ എന്ത് നന്മയാ കെട്ടിച്ച് വിടുന്നത് കൊണ്ട് നിങ്ങളെല്ലാം ഉദ്ദേശിക്കുന്നത്.,
എന്‍റെ വലിയ ആഗ്രഹമാണ് പഠിച്ച് സ്വന്തമായി ജോലികിട്ടി സ്വന്തം കാലില്‍ നില്‍ക്കണമെന്ന്.,
മുമ്പ് അഭിനന്ദുമായുള്ള റിലേഷന്‍ നിങ്ങളെല്ലാം സമ്മതിച്ചപ്പോയും ഞാന്‍ പറഞ്ഞത് കല്ല്യാണത്തെ പറ്റി ചിന്തിക്ക ജോലികിട്ടിയതിന് ശേഷമാണന്നല്ലെ.,
എന്നിട്ട് ഇത്രക്കാലം എന്‍റെ ഇഷ്ടങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്ത് നിന്നവരല്ലെ നിങ്ങള് എന്നിട്ടെന്ത് പറ്റി പെട്ടന്നെന്നെ ഒഴിവാക്കാന്‍ മാത്രം.,

ദച്ചു പറയുന്നതോടൊപ്പം കരയുന്നുമുണ്ടായിരുന്നു

”ദച്ചൂ..,മോളിപ്പോ ഒാരോന്ന് ചിന്തിച്ച് കൂട്ടണ്ട.,
നല്ലൊരു പ്രോപ്പോസല്‍ വന്നപ്പോ ഒഴിവാക്കാന്‍ തോന്നിയില്ല അതാ.,,

ദേവന്‍ ദച്ചൂനെ ചേര്‍ത്ത് പിടിച്ച് മയത്തില്‍ പറഞ്ഞു

”ദച്ചൂന് ഞങ്ങള്‍ കണ്ടെത്തിയ ഈ ബന്ധത്തേക്കാള്‍ നല്ലൊരു ബന്ധം മോള്‍ക്ക് ഇനി കിട്ടില്ല.,
നമ്മളെയെല്ലാം അറിയുന്ന നല്ലൊരു ചെറുക്കനാണ്.,
കുടുംബവും അതേ നല്ല സ്നേഹമുള്ളവര്.,
ഞങ്ങള്‍ക്കുറപ്പുണ്ട് കല്ല്യാണം കഴിഞ്ഞാല്‍ ദച്ചു അവന്‍റെ കൂടെ ഹാപ്പിയായിരിക്കുമെന്ന്.,

ദീപുവും ദച്ചൂനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു

”ഈ പറഞ്ഞതെല്ലാം നിങ്ങളെ ഒരു വിശ്വാസമല്ലെ.,
ഇനി എന്നെ കൊണ്ട് എന്‍റെ വീട്ടുക്കാര് ബുദ്ധിമുട്ടണ്ട.,
നിങ്ങള്‍ എന്താന്ന് വെച്ചാ തീരുമാനിച്ചോ ഞാന്‍ നിന്ന് തരാം,,

ദച്ചു ഉറച്ച സ്വരത്തോടെ പറഞ്ഞ് സ്റ്റെയറ് കയറി അവളെ മുറിയിലേക്ക് പോയി

”രവിയേട്ടാ പാവം മോള് വിഷമിച്ചാ പോയത്.,
ഇത്രപെട്ടന്ന് കല്ല്യാണം ഒന്നും വേണ്ടായിരുന്നു.,,,

അമ്മക്ക് അവളെ പോക്ക് കണ്ട് വല്ലായ്മ തോന്നിയിരുന്നു

”’ഹരി നല്ലവനാ നമ്മുടെ കുഞ്ഞിനെ പൊന്ന് പോലെ നോക്കും.,

അച്ഛന്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ചാശ്വസിപ്പിച്ചു

”അതേ അമ്മേ അഭിനന്ദിന്‍റെ ഒാര്‍മകളില് നിന്നൊരു മോചനം അവള്‍ക്കാവിശ്യാണ്.,
അവന് മുകളില്‍ അവള്‍ക്ക് സ്നേഹവും കെയറിംങും കൊടുക്കുന്ന ഒരാള്‍ വരുമ്പോ ദച്ചു അഭിനന്ദിനെ അങ് മറന്നോളും.,

ദേവന്‍ അമ്മയോട് പറഞ്ഞു

”അതും അല്ല ദച്ചൂനെ ദൂരത്തേക്കൊന്നും അല്ലല്ലോ കെട്ടിച്ച് വിടുന്നത്.,
എപ്പോ വേണേലും വരാവുന്ന നമ്മുടെ നാട്ടിലേക്ക് തന്നെയല്ലെ.,
അവളെ ഇപ്പോയത്തെ സങ്കടത്തിന്‍റെ പതിമടങ് സന്തോഷം അവള്‍ക്കുണ്ടാകും ഉറപ്പാണ്.,,

ദീപു ഇതും പറഞ്ഞ് മുകളിലേക്ക് സ്റ്റെപ്പ് കയറി

”അച്ഛാ അമ്മാ ഗുഡ്നൈറ്റ്.,
രണ്ടാളും ടെന്‍ഷനാകാതെ പോയി കിടന്നോ.,,

ദേവനും മുറിയിലേക്ക് ഉറങ്ങാനായി പോയി

ദച്ചു മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടിരുന്നു

അവള്‍ക്കുറപ്പായിരുന്നു നാളെ കാണാന്‍ വരുന്നത് ഹരിയാണെന്ന്

തന്‍റെ സ്വപ്നങ്ങളെ തച്ചുടച്ച ഹരിയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ദച്ചൂന്

അല്പം സമാധാനത്തിന് വേണ്ടി ഫോണെടുത്ത് കൃഷ്ണക്ക് വിളിച്ചു

കൃഷ്ണയോട് ഹരിയുടെ കാര്യങ്ങള്‍ പറഞ്ഞവള്‍ പൊട്ടികരഞ്ഞു

”എനിക്കിപ്പോ കല്ല്യാണം കഴിക്കാനുള്ള മാനസികാവസ്ഥ അല്ല കൃഷ്ണ.,
എനിക്ക് കുറച്ച് സമയം തന്നൂടെ എന്‍റെ വീട്ടുകാര്‍ക്ക്.,

”ദച്ചൂ..,,നാളെ അവര് കണ്ടിട്ട് പൊക്കോട്ടെ.,
പെണ്ണ് കണ്ടൂ എന്ന് കരുതി കല്ല്യാണം നടക്കണം എന്നില്ലല്ലോ.,
ഹരിയെ നിനക്ക് അറിയാവുന്ന ആളല്ലെ.,
നാളെ നീ അങ്ങേരോടൊന്ന് സംസാരിക്ക്.,
ഹരി തന്നെ ചിലപ്പോ കല്ല്യാണം വേണ്ടെന്ന് വെച്ചാലോ?

കൃഷ്ണ ദച്ചൂനോട് പറഞ്ഞു

”ഹ്മ്..,,ബെസ്റ്റ് ആ അലവലാതിയോട് ഞാന്‍ നൂറ് തവണ പറഞ്ഞതാ എനിക്ക് താല്‍പര്യമില്ലെന്ന് ഇതിപ്പോ ഫാമിലി സപ്പോര്‍ട്ട് കൂടെ ഉണ്ടാകുമ്പോ എന്തായാലും ആ കരി പിന്മാറൂല.,,

ദച്ചു അമര്‍ഷത്തോടെ പറഞ്ഞു

”എന്നാ നീ ഒരു കാര്യം ചെയ്യ് നിന്‍റെ പഠിത്തം കഴിയുന്നത് വരെ ഹരിയോട് സാവകാശം ചോദിക്ക്.,
സമ്മതിച്ചില്ലെങ്കില്‍ കാല്‌പിടിച്ചങ് കരഞ്ഞോ.,
അങ്ങനെ എങ്കിലും ലവന്‍റെ മനസ്സ് അലിഞ്ഞാലോ??

കൃഷ്ണ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയവള്‍ക്ക്

”പക്ഷെ പഠിത്തം കഴിഞ്ഞ് ജോലികിട്ടിയാ ഹരിയെ കെട്ടേണ്ടി വരില്ലെ.,
എനിക്ക് അങ്ങേരെ ആ കണ്ണ്കൊണ്ട് കാണാനെ പറ്റില്ല.,,

”എന്‍റെ പൊന്ന് ദക്ഷ രവീന്ദ്രന്‍ അതിനൊക്കെ ഒരുപാട് സമയം ഇല്ലേ.,
ഈ സമയത്തിനുള്ളില്‍ നിനക്ക് കല്ല്യാണം മുടക്കാനുള്ള നല്ലൊരു ഐഡിയ ആലോചിക്കാന്‍ ഇഷ്ടം പോലെ സമയമില്ലെ.,
നീ പേടിക്കാതെ ഞാനില്ലെ കൂടെ.,,

കൃഷ്ണ വാക്കുകളിലൂടെ ദച്ചൂന് ധൈര്യം പകര്‍ന്നു

”താങ്ക്സ് മുത്തെ നിന്നോട് സംസാരിച്ചപ്പോ തന്നെ നല്ല ആശ്വാസം.,
ഇനി സുഖമായി ഉറങ്ങട്ടെ.,
ഗുഡ് നൈറ്റ്‌.,,

ദച്ചു ഫോണ്‍ വെച്ച് സമാധാനത്തോടെ ഉറങ്ങി

രാവിലെ അച്ഛന്‍ വന്ന് വാതിലില്‍ മുട്ടിയതും ദച്ചു കോട്ട് വാ ഇട്ട് എണീറ്റ് ഒന്ന് ഞെളിച്ച് കണ്ണ് തിരുമ്മി കട്ടിലില്‍ നിന്നിറങ്ങി ഡോര്‍ തുറന്ന് കൊടുത്തു

”ഗുഡ് മോണിംങ് അച്ഛാ..,,

”ഗുഡ് മോണിംങ് ദച്ച്യൂട്ടി.,,
ചായ കുടിക്കണ്ടെ വേഗം കുളിച്ച് ഫ്രഷായി താഴേക്ക് വാ.,,

അച്ഛന്‍ അവളെ തലയിലൊന്ന് തലോടി താഴേക്ക് പോയതും ദച്ചു വാതിലടച്ച് ബെഡില്‍ വന്നിരുന്നു

ചുമ്മാ ഒന്ന് ഫോണ്‍ ഒാണ്‍ ചെയ്തതും സമയം ഒമ്പതര കഴിഞ്ഞിണ്.,,

”ദൈവമേ ഇത്രയൊക്കെയായോ എന്നാലും ഇന്നെന്തേ പോരാളി എന്നെ സമാധാനത്തോടെ ഉറങ്ങാന്‍ വിട്ടത്..,

ഒാ..ഹ് പെണ്ണ്കാണലിനുള്ള സോപ്പിടലാകും.,,

ഹ്മ് എന്തായാലും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നല്ലൊരു ഉറക്കം കിട്ടി

ദച്ചു സ്വയം പറഞ്ഞ് തോര്‍ത്തെടുത്ത് കുളിക്കാന്‍ കയറി

കുളികഴിഞ്ഞ് ഒരു ടോപ്പും പാന്‍റും എടുത്തിട്ട് താഴേക്ക് ചെന്നു

താഴെ ചെന്നപ്പോ അവിടെ ആകെ ബഹളം

അമ്മായിമാരും അമ്മാവമ്മാരും എല്ലാം ഹാജറായിട്ടുണ്ട്

”മണവാട്ടി ഇപ്പോയാണോ എണീറ്റ് വരുന്നത്.,
ഇനിയിപ്പോ ഈ ശീലമൊക്കെ മാറ്റേണ്ടി വരും.,,

ദച്ചു സ്റ്റെപ്പിറങ്ങി വരുന്നത് കണ്ട് അമ്മാവന്‍ പറഞ്ഞു

”വോ..,,കല്ല്യാണം ആകുമ്പോയേക്കും മാറ്റിക്കോളാം അമ്മാവാ.,,

ദച്ചൂന്‍റെ മറുപടിയില്‍ അവളെ അച്ഛനും ചേട്ടമ്മാരും ഒന്ന് അന്ധാളിച്ചു

ഇന്നലെ കരഞ്ഞോണ്ട് കയറിപോയ ആള് തന്നെയാണോ ഈ ചിരിച്ചോണ്ട് ഇറങ്ങി വരുന്നത്

അവരെ മുഖത്തെ അന്ധാളിപ്പ് കണ്ട് ദച്ചു ഒന്ന് കണ്ണിറുക്കി കിച്ചണിലേക്ക് പോയി

”അമ്മാ ചായ..,,

”വന്നല്ലോ വനമാല പെണ്ണുകാണലായിട്ട് ഇപ്പോയാണോ കൊച്ചെ എണീക്കുന്നത്.,,

വല്ല്യമ്മ അവളെ ചെവി പിടിച്ച് തിരിച്ചു

”ഹോ..,,പെണ്ണുകാണലല്ലെ കല്ല്യാണം ഒന്നുമല്ലല്ലോ.,,

ദച്ചു അവള്‍ക്ക് മാറ്റി വെച്ച ബ്രേക്ക്ഫാസ്റ്റ് എടുത്ത് കഴിച്ചു

കഴിച്ച് കഴിഞ്ഞതും അമ്മായിയും വല്ല്യമ്മയും അവളെ അമ്മയുടെ മുറിയിലേക്ക് കൊണ്ട് പോയി സാരി ഉടുപ്പിച്ചു

”എങ്ങനെയുണ്ട്.,,

അമ്മായി ദച്ചൂനെ കണ്ണാടിക്ക് മുന്നില്‍ കൊണ്ട് നിര്‍ത്തി ചോദിച്ചു

”ഇതിന്‍റെ ഒക്കെ ആവിശ്യമുണ്ടോ?
ഇതൊക്കെ ചുറ്റി എങ്ങനെ അവരെ മുന്നില്‍ പോയി നില്‍ക്കാ.,,

സാരിയും മേക്കപ്പെല്ലാം ഇട്ടുള്ള തന്‍റെ പ്രതിബിംബം കണ്ട് ദച്ചു ചോദിച്ചു

”ഞങ്ങളെ കുട്ടി സുന്ദരിയായി വേണം അവരെ മുന്നില്‍ പോകാന്‍.,
ഇപ്പോ നല്ല ഭംഗിയായിട്ടുണ്ട്കണ്ണ് തട്ടാതിരിക്കട്ടെ.,,

കണ്ണില്‍ നിന്നല്‌പം കണ്ണ്മഷി എടുത്ത് ചെലിക്കരുകില്‍ തൊട്ട് വല്ല്യമ്മ പറഞ്ഞതും ദേഷ്യം കടിച്ചമര്‍ത്തി ദച്ചു ഒന്ന് ചിരിച്ചു

ദച്ചു വീണ്ടും അടുക്കളയിലേക്ക് പോയി

അവിടെയുള്ളവര്‍ ചായ ഉണ്ടാക്കുന്ന തിരിക്കാണ്

ഒരുഭാഗത്ത് സ്വീറ്റ്സും സ്നാക്സുമല്ലാം പാത്രത്തിലാക്കുന്നുമുണ്ട്

ഒരുവട്ടം അഭിനന്ദ് പെണ്ണ്കാണാന്‍ വന്നത് കൊണ്ട് ദച്ചൂന് ഇതത്ര പുതുമ ഉള്ളതായിരുന്നില്ല

അമ്മ ഒാടിനടന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ട്

അമ്മയെ കുറച്ച് സമയം കണ്ണെടുക്കാതെ നോക്കി നിന്നെങ്കിലും അമ്മ അവളെ അറിയാതെ പോലും നോക്കിയില്ല

അമ്മയുടെ വെപ്രാളം കണ്ട് ദച്ചൂന് ചിരിവന്നു

”’അവരെത്തി ചായ ക്ലാസിലേക്ക് പകര്‍ന്നോളു.,,

അച്ഛന്‍ വേവലാതിയോടെ വന്ന് പറഞ്ഞ് ചെര്‍ക്കനേയും വീട്ടുക്കാരേയും സ്വീകരിക്കാനായി സിറ്റ്ഒൗട്ടിലേക്കോടി

ദച്ചൂനെന്തോ പേടിയോ പരിഭ്രമമോ തോന്നിയില്ല

അമ്മ എളിയില്‍ കുത്തിയ സാരി നേരെയിട്ട് മുന്താണിയില്‍ കൈയ്യും മുഖവും തുടച്ച് സാരി നേരയാക്കി മുന്‍വശത്തേക്ക് പോയി

അല്പ സമയം കഴിഞ്ഞതും അമ്മയും ചേട്ടമ്മാരും ദൃതിപിടിച്ച് അടുക്കളയിലേക്ക് വന്നു

”മോളെ വിളിക്കുന്നുണ്ട്.,,

അമ്മ ചായയുള്ള ട്രേ അവളെ കൈയ്യിലേക്ക് വെച്ച് കൊടുത്ത് നെറുകില്‍ ചുംബിച്ചു

”അമ്മേടെ പൊന്ന് സന്തോഷത്തോടെ പോയി വാ..,,

അമ്മ കണ്ണ്നിറച്ച് പറഞ്ഞതും ദച്ചു തലയാട്ടി

രണ്ട് ചേട്ടമ്മാരുടെ നടുക്കായി അവള്‍ അവരെ മുന്നിലേക്ക് പോയി

പിന്നാലായി പെണ്‍പട സ്വീറ്റ്സും സ്നാക്സും എടുത്ത് വന്നു

ഹരിക്ക് നേരെ ചായ നീട്ടുമ്പോ അവനെ കണ്ട് ഞെട്ടുമെന്ന് കരുതിയ രണ്ട് വീട്ടുക്കാരും അവളെ ചിരിച്ചോണ്ട് എല്ലാം അറിയാവുന്ന പോലെയുള്ള മുഖഭാവം കണ്ടാണ് ഞെട്ടിയത്

എല്ലാവരും ചായ കുടിച്ച് സംസാരിച്ചിരുന്നു

സന്തോഷത്തോടെ ചിരിച്ചോണ്ടുള്ള ദച്ചൂന്‍റെ മനോഭാവം അച്ഛനും ചേട്ടമ്മാരും സംശയത്തോടെ നോക്കികാണായിരുന്നു

അമ്മയാണെങ്കില്‍ ഇന്നലെ നേര്‍ന്ന നേര്‍ച്ചയുടെ ഫലമാണ് മകളുടെ ഈ ഭാവമാറ്റമെന്ന് കരുതി സന്തോഷിച്ച് നില്‍പാണ്

”എന്നാ പിന്നെ കുട്ടികള്‍ക്കെന്തേലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ആകാംലെ.,,

ഹരിയുടെ അച്ഛന്‍ പറഞ്ഞതും ദച്ചൂനോട് അവളെ അച്ഛന്‍ മുകളിലേക്ക് പോകാന്‍ പറഞ്ഞു

പിറകെ ഹരിയും എണീറ്റ് നടന്നു

മുകളിലേക്ക് സ്റ്റെയര്‍കയറുമ്പോ ദച്ചു പലതും മനസ്സില്‍ കുറിച്ച് വെച്ചിരുന്നു

*(തുടരും..)*