രചന – ശംസിയ ഫൈസൽ
”നീയെങ്ങോട്ടാ ദച്ചൂ എണീറ്റ് പോകുന്നെ.,
അച്ഛന്‍ സംശയത്തോടെ ചോദിച്ചു
”പുറത്തിരുന്ന് കഴിക്കാനാണച്ഛാ.,,
ദച്ചു സിറ്റ് ഒൗട്ടിലെ സ്റ്റെപ്പിലേക്കിരുന്നു
പുറത്തെ നിലാവും കണ്ട് ഭക്ഷണം കഴിക്കുന്നത് ഒരു സമയത്ത് പതിവുള്ളതായിരുന്നു
പല പ്രശ്നങ്ങള്‍ക്ക് നടുവില്‍ നിന്ന് നല്ല നിമിഷങ്ങളെല്ലാം എങ്ങോ പോയി മറഞ്ഞു
ദച്ചു പ്ലേറ്റിലുള്ള ചപ്പാത്തി കീറി കറിയില്‍ മുക്കി വായില്‍ വെച്ചതും തന്‍റെ രണ്ട് സൈഡിലും ആരെക്കെയോ വന്നിരുന്നു
ദച്ചൂന്‍റെ ചുണ്ടിലൊരു പുഞ്ചിരി വിടര്‍ന്നു
അവളെ മുന്നിലേക്ക് രണ്ട് കൈകള്‍ നീണ്ട് വന്നു
ദച്ചു ആവേശത്തോടെ വായ തുറന്നതും രണ്ട് ഭാഗത്ത് നിന്നുള്ള സ്നേഹ ഉരുള വായിലേക്കെത്തി
ദച്ചു കണ്ണടച്ച് ആസ്വദിച്ചത്
”ഇൗ ഇരുത്തവും കഴിപ്പും നമ്മള്‍ ഒരുപാട് മിസ്സ് ചെയ്തല്ലെ.,,
ദേവന്‍ ചോദിച്ചതും ദച്ചു ഒന്ന് മൂളി
”എത്ര പ്രശ്നങ്ങള്‍ക്ക് നടുവിലാണെങ്കിലും അതില്‍ മുങ്ങി താഴാതെ നമുക്കുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തണം.,
എന്നാലെ പ്രശ്നങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള ഊര്‍ജമുണ്ടാകു.,,
ദച്ചു പുറത്തേക്ക് കണ്ണ് നട്ട് പറഞ്ഞു
”’പ്രശ്നങ്ങളെ ഭീകരമായി കാണാതിരുന്നാല്‍ മതി ദച്ചൂ..,
എല്ലാത്തിന്‍റേയും അവസാനം എന്തായാലും സന്തോഷമാണ്.,
അതിലേക്കെത്താന്‍ കുറച്ച് സമയം എടുക്കും.,
ഇടക്ക് വെച്ച് തളരാതിരുന്നാല്‍ മതി.,,
ദീപു പറഞ്ഞു
”ഇതെന്താ എല്ലാവരും ഇങ്ങനെ സംസാരിക്കുന്നെ.,
അയ്യേ കേട്ടിട്ട് തന്നെ എന്തോ പോലെ.,,
ദേവന്‍ പറഞ്ഞതും ദച്ചു പൊട്ടിചിരിച്ചു
”ഇടക്ക് കുറച്ച് സാഹിത്യം നല്ലതല്ലെ ദേവാ.,,
ദീപു ചിരിയോടെ കണ്ണ് ചിമ്മി
”സാഹിത്യോ ?
ഇതിനൊക്കെ സാഹിത്യമെന്ന് പറഞ്ഞാല്‍ നാണ കേടാണ്.,,
എന്തായാലും കുറേ നാള്‍ക്ക് ശേഷം പുറത്തിരുന്ന് കഴിച്ചത് കൊണ്ടാണെന്ന് തോന്നുന്നു ചപ്പാത്തിക്കെല്ലാം വല്ലാത്ത ടേസ്റ്റ്.,,
ദച്ചു ആസ്വദിച്ച് ചപ്പാത്തി വായിലേക്ക് വെച്ചു
”ടേസ്റ്റിന്‍റെ രഹസ്യം അമ്മേടെ കൈപുണ്യം.,
അത് സമ്മതിച്ച് കൊടുത്തെ പറ്റൂ.,,
ദീപു പറഞ്ഞു
ഒാരോന്ന് പറഞ്ഞ് ചിരിച്ച് മൂന്ന് പേരും പുറത്തിരുന്ന് ഭക്ഷണം കഴിച്ചു
”ഇവരെ ഈ സ്നേഹമാണ് ഇത്രനാള്‍ ഈ വീട്ടില്‍ ഇല്ലാതിരുന്നത്.,
എന്നും വഴക്കും ദേഷ്യവും
അതെല്ലാം എന്ന് അവസാനിക്കുമെന്നോര്‍ത്ത് നെഞ്ചില്‍ തീഴായായിരുന്നു
എന്തായാലും ഇപ്പൊ സന്തോഷമായി നമ്മളെ മക്കളിങ്ങനെ ശത്രുക്കളെ പോലെ തമ്മില്‍ തല്ലുമ്പോള്‍ എന്ത് സമാധാനമാണ് വീട്ടിലുള്ളത്.,
എന്തായാലും ഇനി വഴക്കൊന്നും ഇല്ലാതെ സ്നേഹത്തോടെ മുന്നോട്ട് പോയാല്‍ മതിയായിരുന്നു.,,
പുറത്ത് നിന്ന് അവരെ പൊട്ടിച്ചിരി കേട്ട് അച്ഛന്‍ അമ്മയോട് പറഞ്ഞു
”ഇനി അങ്ങനൊന്നും ഉണ്ടാകൂല.,
ഉണ്ടായാല്‍ തന്നെ ഈ പടി ചവിട്ടാന്‍ ഞാന്‍ സമ്മതിക്കൂലല്ലൊ.,,
വലുതായി എന്നേക്കാള്‍ പൊക്കം വെച്ചൂ എന്നൊന്നും ഞാന്‍ നോക്കുല അടിച്ച് തോലൂരും ഞാന്‍.,,
അമ്മ പറഞ്ഞത് കേട്ട് അച്ഛന്‍ ചിരിച്ച് പോയി
”നീ അടിക്കാന്‍ വരുമ്പോള്‍ അവര്‍ നിന്ന് തരല്ലെ.,
നീയല്ലെ കുറേ നേര്‍ച്ച നേര്‍ന്നിരുന്നെ
ശയനപ്രതക്ഷണവും നോമ്പുമെല്ലാം അതൊക്കെ നടക്കോ ?
അച്ഛന്‍ ചോദിച്ചു
”ഹോ അതൊന്നും ഞാന്‍ ശെരിക്ക് നേര്‍ന്നില്ലന്നെ അവര്‍ക്കിട്ടൊരു പണി കൊടുക്കാന്‍ ആ സമയത്ത് മനസ്സില്‍ വന്നത് പറഞ്ഞതല്ലെ.,
എന്തായാലും പറഞ്ഞ സ്ഥിതിക്ക് ഒരിക്കല്‍ നടത്തിക്കും.,,
അമ്മ ഉറപ്പോടെ പറഞ്ഞു
”അല്ലാ നീ ദച്ചൂനെ കൊണ്ട് നോമ്പെടുപ്പിച്ചില്ലായിരുന്നോ ?
അച്ഛന്‍ സംശയത്തോടെ ചോദിച്ചു
”നിങ്ങളെ പ്ലേറ്റില്‍ ചിക്കന്‍ കാലെല്ലെ ഇരിക്കുന്നത്.,
അമ്മ ചോദിച്ചപ്പോയാണ് അച്ഛനും ഒാര്‍ത്തത്
”ദച്ചൂന് നോമ്പായിട്ട് നോണ്‍വെജ് ഉണ്ടാക്കിയത് എന്തിനാ.,
നിനക്ക് തീരെ ബുദ്ധിയില്ലെ സുമേ.,,
അച്ഛന്‍ ചോദിച്ചു
”ഞാനാ കാര്യം മറന്നന്നെ.,
ദച്ചുവും മറന്നു.,,
ഞാന്‍ കോഴി പൊരിക്കുമ്പോള്‍ ഒാര്‍ക്കാതെ എടുത്ത് കഴിക്കായിരുന്നു പെണ്ണ്.,
ഇനി എന്തായാലും ഗുരുവായൂര് പോകുമ്പോള്‍ എടുപ്പിക്കണം.,,
അമ്മ ഇതും പറഞ്ഞ് കഴിച്ചെണീറ്റു
കൂടെ അച്ഛനും
ദച്ചുവും ചേട്ടമ്മാരും പതുക്കെ കഴിച്ചെണീറ്റ് പാത്രവും കൊണ്ട് അടുക്കളയിലേക്ക് ചെന്നു
”ദീപു എന്‍റെ കൂടെ കഴുകണെ ?
ദേവന്‍ ദീപൂന്‍റെ മുന്നിലേക്ക് പാത്രം വെച്ച് കൊടുത്ത് പെട്ടന്നവിടെന്ന് മുങ്ങി
”ഇനി എന്‍റെ പാത്രം കഴുകാതെ ദീപൂനൊരു സങ്കടം വേണ്ട.,
ദച്ചുവും അവിടെന്ന് തടിയൂരി
”അല്ലേലും എല്ലാം അവസാനം എന്‍റെ തലയിലാ.,,
ദീപു മൂന്ന് പേരുടേയും പാത്രം കഴുകി വെച്ച് മുറിയിലേക്ക് ചെന്നു
”ദേവാ പ്ലീസ് ദേവാ നല്ല ചേട്ടനല്ലെ.,,
ദീപു മുറിയിലേക്ക് ചെല്ലുമ്പോള്‍ കാണുന്നത് ദച്ചു ദേവന്‍റെ പിറകെ നടക്കുന്നതാണ്
”ഇവള്‍ക്കിതെന്താ ദേവാ.,
ദീപു മുറിയില്‍ ചാര്‍ജിനിട്ട ഫോണെടുത്ത് കൊണ്ട് ചോദിച്ചു
”ഇവള്‍ക്ക് ഭ്രാന്ത്.,,
നൈറ്റ് ഡ്രൈവിന് പോകണം പോലും.,
ദേവന്‍ പറഞ്ഞു
”എനിക്ക് ഉറക്കം വരുന്നു.,
ഞാനൊന്ന് കിടക്കട്ടെ.,,
ദീപു വേഗം ഒരു കോട്ട് വാ ഇട്ട് ബെഡിലേക്ക് കിടന്നു
”എടാ കള്ള ദീപു ഇതെന്നെ പുറത്ത് കൊണ്ട് പോകാതിരിക്കാനുള്ള കള്ള ഉറക്കമല്ലെ.,,
ദച്ചു ദീപൂന്‍റെ പുറത്തടിച്ചു
”ഹേയ് ശെരിക്കും ഉറക്കം വരുന്നു.,
ഇന്ന് ഒാഫീസില്‍ ഒാവര്‍ വര്‍ക്കായിരുന്നു.,,
ദീപു പറഞ്ഞതും ദച്ചു രണ്ട് പേരേയും നോക്കി കണ്ണുരുട്ടി
”വേണ്ട എന്നെ ആരും കൊണ്ട് പോകേണ്ട.,
ഞാനെന്‍റെ നന്ദേട്ടന്‍ വന്നിട്ട് പൊക്കോളാം.,
ദച്ചു മുഖം വീര്‍പ്പിച്ച് ചവിട്ടി തുള്ളി അവിടെന്ന് പോയി
”ഹോ ഒരുവിധം രക്ഷപ്പെട്ടു.,
ദച്ചൂനേയും കൊണ്ട് പോയാല്‍ നമ്മളെ പ്ലാനെങ്ങനെ നടക്കാനാ.,,
ദീപു ദേവനെ നോക്കി കണ്ണിറുക്കിയതും ദേവനും അവനെ നോക്കി കണ്ണടച്ച് ഹരിയുടെ ഫോണിലേക്കടിച്ചു
”ഹലോ ഹരീ എവിടെയാ ?
ദേവന്‍ ഹരി ഫോണെടുത്തയുടനെ ചോദിച്ചു
”ഞാന്‍ ക്ലബ്ബിലുണ്ട്.,
നിങ്ങള്‍ വരും പറഞ്ഞിട്ട് കാണാത്തതെന്താ ?
ഹരി തിരിച്ച് ചോദിച്ചു
”ഇന്നിനി ഇല്ല ഹരീ..,,
ഒാഫീസില്‍ നിന്ന് വന്നപ്പോള്‍ ലേറ്റായി.,
ഒാവര്‍ വര്‍ക്ക് കാരണം ഭയങ്കര തലവേദന.,,
ദീപു ആണെങ്കിലും വന്ന് ഭക്ഷണം പോലും കഴിക്കാതെ കിടന്നുറങ്ങി.,
ഞാനും മെഡിസിന്‍ കഴിച്ച് കിടക്കാന്‍ നില്‍ക്കാണ്.,,
ദേവന്‍ കള്ളം തട്ടിവിട്ടു
”എന്നാ നാളെ കാണാം.,
അല്ലാ ദച്ചു ഇന്ന് എന്തെങ്കിലും പറഞ്ഞിരുന്നോ ?
ഹരി പെട്ടന്ന് ചോദിച്ചു
”അവളെന്തെക്കെയോ വായിട്ടലക്കുന്നുണ്ടായിരുന്നു.,
ആര് മൈന്‍റ് ചെയ്യാന്‍ അല്ലെങ്കിലെ ഒാഫീസിലെ വര്‍ക്ക് പ്രെഷര്‍ കാരണം ഭ്രാന്തായി നില്‍ക്കാണ്.,
എന്നാല്‍ ശെരിടാ നാളെ കാണാം.,,
ദേവന്‍ ഫോണ്‍ വെച്ച് ദീപൂനെ നോക്കി
ദീപു പൊട്ടിചിരിച്ച് ദേവന് നേരെ കൈ ഉയര്‍ത്തിയതും ദേവന്‍ അവന്‍റെ കൈയ്യിലടിച്ചു
”ദീപു…നമ്മുടെ പ്ലാന്‍ പോലെ എല്ലാം നടക്കും.,
ആരവും സച്ചിനും നാട്ടിലില്ല.,,
ഹരി മാത്രമാകും ക്ലബ്ബില്‍ സോ ആരും ഇല്ലാത്തതിനാല്‍ അവനിന്ന് കുപ്പി വാങ്ങി രണ്ടെണ്ണം അടിക്കും.,
വെള്ളമടിച്ചാല്‍ അവന്‍ വീട്ടില്‍ പോകാതെ ക്ലബ്ബില്‍ തന്നെയാകും കിടത്തം.,
നമ്മള്‍ക്ക് ഒരു മണിയാകുമ്പോള്‍ ക്ലബ്ബിലേക്ക് പോകാം.,,
”ഇനി നമ്മുടെ പ്ലാന്‍ ചീറ്റി പോയാലോ ?
അവന്‍ ഇനി കള്ള് കുടിക്കാതെ നേരത്തെ വീട്ടില്‍ പോയാല്‍ ഇരുട്ടടി ഇന്ന് നടക്കില്ല.,,
ദീപു പറഞ്ഞു
”ഇന്ന് പറ്റിയില്ലെങ്കില്‍ നാളെ.,,
എന്നാലും ചൂടോടെ കൊടുക്കുന്നതാണ് അതിന്‍റെ ശെരി.,
എന്തായാലും നമുക്ക് പോയി നോക്കാം.,,
രണ്ട് പേരും സമയം ആകാന്‍ കാത്തിരുന്നു
ഒരു മണി ആയതും രണ്ട് പേരും കറുത്ത ടീഷര്‍ട്ടും പാന്‍റും കറുത്ത മാസ്കും വെച്ച് മുറിയുടെ വാതില്‍ തുറന്നു
”എല്ലാവരും ഉറങ്ങിയെന്ന് തോന്നുന്നു.,
ദീപു ശബ്ദം താഴ്ത്തി പറഞ്ഞു
മെല്ലെ ശബ്ദമുണ്ടാക്കാതെ താഴേക്ക് സ്റ്റെപ്പിറങ്ങി അടുക്കള വഴി പുറത്തേക്കിറങ്ങി
ഗേറ്റ് മെല്ലെ തുറന്ന് അച്ഛന്‍റെ സ്ക്കൂട്ടി ഗേറ്റിന് പുറത്തേക്ക് തള്ളി ദേവന്‍ കയറി സ്റ്റാര്‍ട്ടാക്കി
അപ്പോയേക്കും ദീപു വിറക് പുരയില്‍ നിന്ന് നല്ല രണ്ട് തടിയെടുത്ത് കൊണ്ട് വന്ന് വണ്ടിയുടെ പിന്നില്‍ കയറിയതും ദേവന്‍ ബൈക്ക് മുന്നോട്ടെടുത്തു
ക്ലബ്ബ് എത്തുന്നതിന് മുമ്പ് തന്നെ വണ്ടി സൈഡാക്കി രണ്ട് പേരും ക്ലബ്ബ് ലക്ഷ്യമാക്കി നടന്നു
”നമ്മുടെ ഊഹം തെറ്റിയില്ല അവന്‍ ഇവിടെ തന്നെയുണ്ട് നമുക്ക് ജനല്‍ വഴി ഉള്ളിലേക്ക് കയറാം.,,
ദേവന്‍ പതുക്കെ പറഞ്ഞു
”നില്‍ക്ക്.,
ചിലപ്പോള്‍ വാതില്‍ പോലും ലോക്ക് ചെയ്തിട്ടുണ്ടാകില്ല പൊട്ടന്‍.,,
ദീപു വാതില്‍ തള്ളിയതും അത് തുറന്ന് വന്നു
”ഹോ എന്താ നാറ്റം കള്ള് കുടിച്ച് വാള് വെച്ചേക്കാണ് നാറി.,,
ദേവന്‍ സ്മെല്ല് കാരണം ഫോണിന്‍റെ ഫ്ലാഷ് ഓണ്‍ ചെയ്ത് നോക്കി
”നല്ല ഉറക്കമാണ് തെണ്ടി.,
ഞങ്ങളെ പെങ്ങളെ തൊട്ടിട്ടവന്‍ കുടിച്ച് ബോധം കെട്ട് കിടക്കുന്ന അലവലാതി.,
ദീപു പല്ല് കടിച്ചു
”ദേവാ ഇനി സമയം കളയണ്ട, തുടങ്ങിക്കോ.,,
ദീപു മാസ്ക് മുഖത്തേക്ക് താഴ്ത്തിയിട്ട് കൈയ്യിലെ തടി ഹരിക്ക് നേരെ ഉയര്‍ത്തി
*(തുടരും..)*

by