22/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 73

രചന – ശംസിയ ഫൈസൽ

ദച്ചു മനസ്സാല്‍ പറഞ്ഞ് ഹരിയെ പുച്ഛത്തോടെ നോക്കി

”എന്താടീ നിനക്കൊരു പുച്ഛം .,,
എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലിന്നൊരു ചിന്ത നിനക്കുണ്ടോ ?

ദച്ചൂന്‍റെ മുഖഭാവം ഹരിക്ക് പിടിച്ചില്ല

”സ്വയം അങ്ങനൊരു ചിന്തയുണ്ടെങ്കില്‍ അതെന്‍റെ കുറ്റമല്ല.,

ദച്ചു അതെ ഭാവത്തില്‍ തന്നെ പറഞ്ഞു

”ഡീ കിടന്ന് ഷോ ഇറക്കണ്ട.,
നീ കണ്ട പാവം ഹരിയില്‍ മറ്റൊരു മുഖമുണ്ട്
അത് നീ കാണാന്‍ കിടക്കുന്നതേയൊള്ളു.,,

ഹരി കോപത്തോടെ പല്ല് കടിച്ചു

”അത് ഇനി പ്രത്യേകിച്ച് കാണിക്കേണ്ട ആവിശ്യമില്ല .,
തന്നെ കല്ല്യാണം കഴിക്കാന്‍ പറ്റാത്തതായിരിക്കും എനിക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യം.,
നിന്നെ പോലെ ഒരുത്തനെ കെട്ടി  നരഗിക്കുന്നതിലും നല്ലത് ചാകുന്നതാ.,,

ദച്ചു ഹരിയെ ചൊടിപ്പിക്കാന്‍ വേണ്ടി മനപൂര്‍വ്വം പറഞ്ഞു

”ഡീ…!!!

ഹരി ദേഷ്യത്തില്‍ അവള്‍ക്ക് നേരെ വിരല്‍ ചൂണ്ടിയതും ദേവനും ദീപുവും അവരെ അടുത്ത് എത്തിയതും ഒരുമിച്ചായിരുന്നു

ആരോ തന്‍റെ പിറകില്‍ ബൈക്ക് ബ്രേക്കിട്ട് നിര്‍ത്തിയതറിഞ്ഞ് ഹരി തിരിഞ്ഞ് നോക്കി

ദേവനേയും ദീപുവിനേയും കണ്ട് ഹരി ഒന്ന് ഞെട്ടിതിരുന്നില്ല

പെട്ടന്നവന്‍റെ മുഖത്ത് ദേഷ്യം മറഞ്ഞ് അവരെ നോക്കി നിഷ്കളങ്കമായൊന്ന് ചിരിച്ചു

”കണ്ടല്ലോ വിശ്വസ്ത കൂട്ടുകാരന്‍റെ തനി രൂപം .,
വഴിയില്‍ പിടിച്ച് നിര്‍ത്തി ഭീഷണിപ്പെടുത്തുന്നു.,

ദച്ചു പറഞ്ഞതും ഹരി പെട്ടപോലെ ഒന്ന് തല താഴ്ത്തി നിന്നു

”നീ അവനെ ചൊറിയുന്ന വല്ലതും പറഞ്ഞിട്ടുണ്ടാകും.,

ദീപു പറയുന്നത് കേട്ട് ദച്ചൂന്‍റെ കണ്ണ് തള്ളി

”ഹേയ് ദീപു അത് കാര്യമാക്കേണ്ട.,
ദച്ചൂന് ഇപ്പോയും എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല.,
ശെരിയാ എന്‍റെ ഭാഗത്തും കുറച്ച് തെറ്റുകള്‍ പറ്റിയിട്ടുണ്ട്.,
പക്ഷെ ഇപ്പോള്‍ എനിക്ക് ദച്ചൂനോട് ദേഷ്യമൊന്നും ഇല്ല.,,

ഹരി വിനയത്തോടെ പറയുന്നത് കേട്ട് ദച്ചു വീണ്ടും ഞെട്ടി

”കള്ളാ പെരും കള്ളാ.,
എത്ര പെട്ടന്നാ നിന്‍റെ നിറം മാറിയത്.,,
ആട്ടും തോലിട്ട ചെന്നായ ആണെടാ നീ .,
എത്രയൊക്കെ മൂടി വെച്ചാലും നിന്‍റെ മുഖം അഴിഞ്ഞ് വീഴുമെടാ കാട്ട് കള്ളാ..,,

ദച്ചൂന് ദേഷ്യവും സങ്കടവും തിക്കട്ടി വരുന്നുണ്ടായിരുന്നു

”ദക്ഷാ.. എന്തൊക്കെ നീ വിളിച്ച് പറയുന്നത്.,
നാണം കെടുത്താവുന്നതിലും അപ്പുറം ഹരിയെ നീയും അഭിനന്ദും നാണം കെടുത്തി.,
ഇനി വീണ്ടും ഹരിയെ ദ്രോഹിക്കാനുള്ള നിന്‍റെ മനസ്സിന്‍റെ ദുഷിപ്പ് ചെറുതൊന്നുമല്ല.,,

ദേവന്‍ ബൈക്കില്‍ നിന്നിറങ്ങി ദച്ചൂന് നേരെ ചൂടായി

”പോടാ പട്ടി.,
നീയൊക്കെ കിട്ടുമ്പോ പഠിക്കും.,
ഹോ എനിക്ക് ഇങ്ങനെ രണ്ട് പൊട്ടമ്മാരെ ആണല്ലോ ദൈവമേ നീ ചേട്ടമ്മാരായി തന്നത്.,
കണ്ണോണ്ട് കാണുന്നത് പോലും വിശ്വസിക്കാനുള്ള ബുദ്ധിയില്ലാത്ത മണ്ടമ്മാര്.,,

ദച്ചു സ്വയം തലക്കടിച്ച് ചവിട്ടി തുള്ളി അവിടെന്ന് പോയി

”ഹരി സോ.. സോറി.,
ദച്ചു എന്തെങ്കിലും പറഞ്ഞ് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ മാപ്പ് പറയുന്നു.,,

ദച്ചു പോയതും ദേവന്‍ ഹരിക്ക് നേരെ തിരിഞ്ഞു

”ഹേയ് എന്താത് ദേവാ.,
അതൊന്നും ഞാന്‍ കാര്യമാക്കിയിട്ടില്ല.,
ശെരിയാ ദച്ചൂന്‍റെ കൂടെയൊരു ജീവിതം അത്രയും ഞാന്‍ ആഗ്രഹിച്ചിരുന്നു.,
ജീവനേക്കാള്‍ ഏറെ സ്നേഹിച്ചിരുന്നു.,
ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് തന്നെയാ ദച്ചു ആയിട്ടുള്ള കല്ല്യാണം ആലോചിച്ചതും ഉറപ്പിച്ചതുമൊക്കെ.,
പക്ഷെ എനിക്ക് അങ്ങനെ ഒരു ഭാഗ്യം വിധിച്ചിട്ടുണ്ടാകില്ല.,
എന്ന് കരുതി എനിക്കിപ്പോള്‍ ദച്ചൂനോടോ നിങ്ങളോടോ ഒന്നും ദേഷ്യമില്ല.,
ദച്ചു മറ്റൊരുത്തന്‍റെ ഭാര്യ ആയത് മുതല്‍ അവളെനിക്ക് അനിയത്തിയെ പോലെയാണ്.,
അവളെ പെരുമാറ്റവും ദേഷ്യവുമൊക്കെ ഒരു കുഞ്ഞ് പെങ്ങളെ കുറുമ്പായി മാത്രമെ ഞാന്‍ കാണുന്നൊള്ളു.,,

ഹരി ഇടര്‍ച്ചയോടെ പറയുന്നത് കേട്ട് ദേവന്‍ അവന്‍റെ പുറത്ത് തട്ടി

”നിന്നെ പോലെ ഒരു ഭര്‍ത്താവിനെ കിട്ടാത്തതാണ് അവളെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.,
ശെരി ഹരീ.. കാണാം.,,

ദേവന്‍ ദീപുവിന്‍റെ ബൈക്കിന്‍റെ പിറകില്‍ കയറി വീട്ടിലേക്ക് പോയി

അവര് പോകുന്നതും നോക്കി ഹരി പരിഹാസത്തോടെ ചിരിച്ചു

”രണ്ട് ജിമ്മന്‍ ബോഡിയും തലച്ചോറില്ലാത്ത തലയും.,
ഇങ്ങനെ രണ്ട് മണ്ടമ്മാര്.,,

ഹരി അവരെ നോക്കി പറഞ്ഞ് ബൈക്കെടുത്ത് പോയി

ഇതേ സമയം ദച്ചു കലിയോടെ വീട്ടിലേക്ക് കയറി

”അമ്മാ…..!!!!

ദച്ചു ഉച്ചത്തില്‍ ദേഷ്യത്തോടെ വിളിച്ച് തോളിലുള്ള ബാഗ് സെറ്റിലേക്കെറിഞ്ഞു

”എന്താടീ കാറി കൂവുന്നത്.,,

അമ്മ അടുക്കളയില്‍ നിന്ന് ഹാളിലേക്ക് വന്നു

”നിങ്ങളെ രണ്ട് ആണ്‍മക്കളെ ഇപ്പോ ഈ നിമിഷം ഇവിടെന്ന് ഡിവോഴ്സ് ചെയ്യണം.,,

ദച്ചു കടുപ്പിച്ച് പറഞ്ഞു

”എന്‍റെ ദൈവമേ ഈ പെണ്ണിനിത് എന്ത് പറ്റി.,
നീ ഒന്നും കഴിച്ചില്ലെ
പട്ടിണി ആയിരുന്നോ കൊച്ചെ.,,

അമ്മ ചോദിക്കുന്നത് കേട്ട് ദച്ചു പല്ല് കടിച്ചു

”അമ്മാ തമാശയല്ല.,
എനിക്ക് ചേട്ടമ്മാരെന്ന് പറയുന്ന രണ്ട് വേസ്റ്റ് സാധനങ്ങളുണ്ടല്ലോ
അവരെ ഇവിടെന്ന് ഇറക്കി വിടണം.,
കൂടപിറപ്പുകള്‍ തമ്മില്‍ കുറച്ചെങ്കിലും സ്നേഹമുണ്ടാകും.,
ശത്രുക്കാളെ മിത്രമായും കൂടെപിറപ്പിനെ ശത്രു ആയും കാണുന്ന അവരെ എന്തിന് ഇവിടെ വെച്ചോണ്ടിരിക്കണം.,,

ദച്ചു ദേഷ്യത്തോടെ നിന്ന് തുള്ളി

”എന്‍റെ കൃഷ്ണാ..,
ഈ കൊച്ചിത് എന്തോന്ന് തേങ്ങയാ പറയുന്നത്.,

അമ്മ താടിക്ക് കൈ കൊടുത്ത് ദച്ചൂനെ നോക്കി

അപ്പോയാണ് ദീപുവും ദേവനും അങ്ങോട്ട് വന്നത്

”അമ്മാ.. നിങ്ങളെ മകളോട് അടങ്ങി ഒതുങ്ങി നില്‍ക്കാന്‍ പറ്റാണെങ്കില്‍ ഇവിടെ നില്‍ക്കാന്‍ പറ.,
നാട്ടുക്കാരെ കൊണ്ട് പറയിപ്പിക്കാനായി വഴീ പോകുന്നവരെ  നെഞ്ചത്തോട്ട് കയറാണ് ഇവളെ പണി.,,

ദീപു അമര്‍ഷത്തോടെ പറഞ്ഞു

”നീ പോടാ മരതലയാ.,
ഞാനെന്‍റെ വീട്ടില്‍ എനിക്കിഷ്ടമുള്ള പോലെ നില്‍ക്കും.,,

ദച്ചു ദീപൂന് നേരെ കൂര്‍പ്പിച്ച് നോക്കി

”ഒാ..ഹ് തുടങ്ങി മൂന്നും.,,
ഇന്ന് രണ്ടും ഒാഫീസീന്ന് നേരത്തെ കെട്ടിയെടുത്തത് മനുഷ്യന്‍റെ സമാധാനം കളയാനാണോ ?
തല്ലി ചാവ് മൂന്നും.,
എനിക്കൊന്നും വയ്യ നിന്നെ ഒക്കെ നന്നാക്കാന്‍.,
പോത്ത് പോലെ വളര്‍ന്നിട്ടും മൂന്നിനും അഞ്ച് പൈസേടെ ബുദ്ധി ഇല്ലല്ലോ കൃഷ്ണാ ?

അമ്മ മൂന്ന് പേരെ നോക്കി പൊട്ടിതെറിച്ചു

”പൊന്ന് അമ്മാ.,
ഞാന്‍ കാര്യമില്ലാത്ത കാര്യത്തിനല്ല അടിയുണ്ടാക്കുന്നത്.,
ഇപ്പോള്‍ തന്നെ അമ്മ കേള്‍ക്കണം കോളേജ് വിട്ട് ഞാനിങ്ങോട്ട് വന്നപ്പോള്‍ ആ ഹരി എന്നെ തടഞ്ഞ് വെച്ച് എന്തോരം പറഞ്ഞെന്നോ ?

ദച്ചു ഉണ്ടായത് അമ്മക്ക് മുന്നില്‍ പറയാന്‍ നിന്നു

”ഹരി അങ്ങനെ ഒന്നും ചെയ്യില്ല.,

ദച്ചു പറയുന്നതിനിടെ കേറി ദേവന്‍ പറഞ്ഞു

”ഡാ ചെര്‍ക്കാ മിണ്ടാതിരി.,
അവള്‍ പറയട്ടെ.,

അമ്മ ദേവന് നേരെ കണ്ണുരുട്ടി

”കണ്ടോ അമ്മാ.,
ഇവന്മാര്‍ക്ക് എന്നേക്കാള്‍ വിശ്വാസം ആ കരിയെയാണ്.,
എന്നെ തടഞ്ഞ് നിര്‍ത്തി എന്തോരം ഭീഷണിപ്പെടുത്തിയെന്നോ ?
എന്നെയും നന്ദേട്ടനേയും നാണക്കെടുത്തുമെന്നും അവന്‍ അനുഭവിച്ചതെല്ലാം ഞങ്ങളെ കൊണ്ട് അനുഭവിക്കുമെന്നുമെല്ലാം പറഞ്ഞു.,

ദച്ചു ഒന്ന് നിര്‍ത്തി

”കേട്ടാല്‍ തന്നെ അറിയാം നീ ഉണ്ടാക്കി പറയുന്നതാണെന്ന്.,,

ദീപു കൂസലില്ലാതെ പറഞ്ഞു

”ദീപു നീ മിണ്ടല്ലെ അവള് പറയട്ടെ.,,

അമ്മ ദീപൂനെ തടഞ്ഞു

”ഇത് മാത്രമല്ല.,
ഹരീടെ വേറൊരു മുഖം കാണുമെന്നും.,
ഈ രണ്ട് പൊട്ടമ്മാര് ഹരീടെ കൂടെയാണെന്നും അവന്‍ എന്ത് കള്ളം പറഞ്ഞാലും ഇവര് വിശ്വസിക്കുമെന്നും അത് പോലെ എന്‍റെ അച്ഛനേയും അമ്മയേയും മയക്കിയെടുത്ത് അവന്‍റെ ഭാഗത്താക്കി എനിക്കും നന്ദേട്ടനും ഇട്ട് പണിയുമെന്നും പറഞ്ഞു.,,

ദച്ചു പറഞ്ഞത് കേട്ട് ദീപുവും ദേവനും മുഖത്തോട് മുഖം നോക്കി

”’ഹ്മ്.. എന്തായാലും ഹരിയുടെ നേരെ ഒരു നോട്ടം ഉണ്ടാകുന്നത് നല്ലതാ.,

അമ്മ മറുപടി പറഞ്ഞു

”എനിക്കിത് സത്യമാണെന്ന് തോന്നുന്നില്ല.,,

ദേവന്‍ ദച്ചൂനെ നോക്കാതെ പറഞ്ഞു

”ഹോ രണ്ടും ചോറ് തന്നെയല്ലെ കഴിക്കാറ്.,
നാട് മുയുവന്‍ കറങ്ങി വിവരം വെക്കുന്നതിന് പകരം വിവരദോഷികളായ രണ്ട് മരവാഴകള്‍.,
രണ്ടാളും കണ്ടതല്ലെ ഹരി എന്നോട് കൈ ചൂണ്ടി ദേഷ്യപ്പെടുന്നത്.,,
എന്നിട്ടും എന്തൊരു വിശ്വാസം ആ കരിയെ.,
കേട്ടത് വിശ്വസിച്ചില്ലെങ്കിലും കണ്ണ് കൊണ്ട് കാണുന്നതെങ്കിലും വിശ്വസിച്ചൂടെ.,,

ദച്ചു ദീപൂനും ദേവനും നേരെ തിരിഞ്ഞു

”നീ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ക്കിത് വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്.,
നീ ജനിക്കുന്നതിന് മുന്നെ കാണാന്‍ തുടങ്ങിയതാ ഞങ്ങള്‍ ഹരിയെ അവന്‍ അത്ര പ്രശ്നക്കാരന്‍ ഒന്നുമല്ല.,,

ദീപു പറഞ്ഞത് കേട്ട് ദച്ചൂന്‍റെ കണ്‍ട്രോള്‍ പോയിരുന്നു

ദച്ചു ഒാടി പോയി ദീപൂന്‍റെ കൈയ്യില്‍ ആഞ്ഞ് കടിച്ചു

ദീപു വേദന കാരണം ആര്‍ത്ത് കരഞ്ഞതും ദേവന്‍ അവളെ പിടിച്ച് മാറ്റിയ നേരം ദച്ചു ദേവന്‍റെ കാലിനിട്ട് നല്ല ശക്തിയിലൊരു ചവിട്ട് കൊടുത്തു

രണ്ട് പേരും വേദന കാരണം സെറ്റിലേക്കിരുന്നു

”നീയൊക്കെ ചേട്ടമ്മാരാണെന്ന് ഒാര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു എനിക്ക്.,,

ദച്ചു കരഞ്ഞോണ്ട് മുകളിലേക്ക് കയറി പോയി

”കിട്ടിയല്ലോ രണ്ടാള്‍ക്കും.,
ദച്ചു ഇത്രസമയം പറഞ്ഞതിന് വിശ്വസിച്ചില്ലെങ്കില്‍ പോട്ടെ അവളെ സമാധാനത്തിന് ഒന്ന് സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചൂടെ
ആകെ ഒരു പെങ്ങള്‍ ഉള്ളതല്ലെ.,,

അമ്മ ദീപൂനേയും ദേവനേയും നോക്കി പറഞ്ഞു

”ഇങ്ങനെ ഒരു പെങ്ങള്‍ ഉണ്ടാകുന്നതിലും നല്ലത് ഇല്ലാതിരിക്കാണ്.,,

ദീപു ദേഷ്യത്തോടെ കയറി പോയി

”അമ്മാ.. എന്‍റെ കാല് ഒടിഞ്ഞെന്നാ തോന്നുന്നത്.,
ഇവിടെ ഒന്ന് കുഴമ്പിട്ട് ചൂട് പിടിച്ച് തരോ ?

ദേവന്‍ അമ്മയെ ദയനീയമായി നോക്കി

”നിന്‍റെ വിശ്വസ്ത കൂട്ടുക്കാരന്‍ ഹരിയോട് പോയി പറയടാ.,,

അമ്മ അവനെ കടുപ്പിച്ച് നോക്കി അവിടെന്ന് പോയി

ഇനി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ ദേവന്‍ മെല്ലെ സ്റ്റെയര്‍ കയറി മുറിയിലേക്ക് പോയി

*(തുടരും… )*