20/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 75

രചന – ശംസിയ ഫൈസൽ

അവരെ അടുത്തിരിക്കുന്ന ദച്ചൂനേയോ ദേവനേയോ ദീപുവിനേയോ നോക്കാതെ ഒറ്റക്ക്  കഴിക്കുന്ന അച്ഛനേയും അമ്മയേയും കണ്ടവര്‍ കാര്യം മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി

”അമ്മാ…,,

ദച്ചു അമ്മയെ നോക്കി വിളിച്ചു

എന്നാല്‍ അമ്മ അത് ശ്രദ്ധിക്കാതെ അച്ഛനോട് സംസാരിച്ച് ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്

”അമ്മാ…!!!

ദച്ചു വീണ്ടും കുശുമ്പോടെ വിളിച്ചും

”ഹ്മ്.. എന്താ ?

അമ്മ അവളെ ഒന്ന് തുറിച്ച് നോക്കി വീണ്ടും കഴിച്ച് കൊണ്ടിരുന്നു

”അമ്മാ.. ഇന്ന് എന്താ പതിവില്ലാത്തൊരു രീതി.,
ഞങ്ങള്‍ക്കുള്ള പ്ലേറ്റവിടെ ?
ഇന്ന് ഇത്ര ഫുഡെ ഒള്ളോ ?
ഇതിപ്പോള്‍ നിങ്ങള്‍ക്ക് പോലും തികയില്ലല്ലോ ?

ദീപു അമ്മയെ നോക്കി ചോദിച്ചു

”എനിക്കും എന്‍റെ ഭാര്യക്കുമുള്ള ഭക്ഷണം മാത്രേ ഇന്നിവിടെ ഉണ്ടാക്കിയിട്ടൊള്ളു.,
ഞാനാ ഇവളോട്  പറഞ്ഞത് രണ്ട് പേര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കിയാല്‍ മതിയെന്ന് .,,

ദീപുവിനുള്ള മറുപടി അച്ഛനാണ്  കൊടുത്തത്

”അതെന്താ അങ്ങനെ ഒരു തീരുമാനം?
ഇനി ഈ ജോലിയും കഴിഞ്ഞ് വന്ന്  ഞങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങള്‍ തനിയെ ഉണ്ടാക്കണോ ?

ദേവന്‍ ഗൗരവത്തോടെ ചോദിച്ചു

”നിങ്ങള്‍ എന്താന്ന് വെച്ചാ ചെയ്തോ.,
ഇനി മുതല്‍ മൂന്നിനും  ഇവിടെ  ഞാന്‍ ഒന്നും കഴിക്കാന്‍ ഉണ്ടാക്കില്ല.,,
അത് എന്‍റേയും നിങ്ങടെ അച്ഛന്‍റെയും കൂടെ തീരുമാനമാണ്.,,

അമ്മ പറഞ്ഞത് കേട്ട് മുന്നാളും കാര്യം മനസ്സിലാകാതെ പരസ്പരം നോക്കി

”പിന്നെ ഞങ്ങളെന്താ പട്ടിണി കിടക്കണോ ?
ഇങ്ങനെ ആണെങ്കില്‍ എനിക്ക് നന്ദേട്ടന്‍റെ വീട്ടില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു .,,

ദച്ചു മുഖം വീര്‍പ്പിച്ച് പറഞ്ഞു

”പട്ടിണി കിടക്കണോ വേണ്ടയോ എന്നുള്ളത് നിങ്ങളെ ഇഷ്ടം.,
ഞാനിന്നലെ പറഞ്ഞ പോലെ എന്‍റെ മക്കള്‍ ശത്രുക്കളെ പോലെ വഴക്ക് കൂടുന്നത് തല്‍ക്കാലം എനിക്ക് കണ്ട് നില്‍ക്കാന്‍ പറ്റില്ല.,
ഇവിടെന്ന് വല്ലോം കഴിക്കാന്‍ കിട്ടണം എന്നുണ്ടെങ്കില്‍ മൂന്നാളും പെട്ടന്ന് പ്രശ്നം പറഞ്ഞ് തീര്‍ത്തോണം.,
അല്ലാതെ ഒരു വറ്റ് പോലും ഈ വീട്ടില്‍ നിന്ന് കിട്ടുമെന്ന് എന്‍റെ മക്കള്‍ പ്രതീക്ഷിക്കണ്ട.,,

അച്ഛന്‍ പറഞ്ഞത് കേട്ട് ദച്ചു ഇരുന്നയിടത്ത് നിന്നെണീറ്റു

”ഞാനൊരു തെറ്റും ചെയ്യാത്തത് കൊണ്ട് എനിക്കാരോടും ദേഷ്യമൊന്നുമില്ല.,
എനിക്ക് മിണ്ടാതെ നില്‍ക്കാന്‍ താല്‍പര്യവുമില്ല
സ്വയം തെറ്റ് തിരുത്തി എന്‍റെ അടുത്തേക്ക് വന്നാല്‍ ഞാന്‍ മിണ്ടും.,,

ദച്ചു ദേവനേയും ദീപുവിനേയും നോക്കാതെ അവര് കേള്‍ക്കാനായി പറഞ്ഞു

”ദീപൂ.. വാടാ.,,
വീട്ടില്‍ നിന്ന് കഴിച്ചാലെ വയറ് നിറയൂ എന്നുണ്ടോ
പുറത്ത് എത്ര ഹോട്ടലുണ്ട് വീട്ടിലുള്ളതിനേക്കാള്‍ ടേസ്റ്റുള്ള ഭക്ഷണം അവിടെ കിട്ടും
എന്തിനാണ് ചുമ്മാ പട്ടിണി കിടക്കുന്നത് വാടാ നമുക്ക് കഴിക്കാന്‍ പോകാം.,,

ദേവന്‍ എണീറ്റ് പോയതും ദീപുവും അവന്‍റെ കൂടെ പോയി

”ഒരു ദിവസം പട്ടിണി കിടന്നൂ എന്ന് വെച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല,
ഞാന്‍ വെള്ളം കുടിച്ച് വിശപ്പ് അടക്കിക്കോളാം.,

ദച്ചു അമ്മയേയും അച്ഛനേയും ഒന്ന് ഇരുത്തി നോക്കി അവളെ മുറിയിലേക്ക് ചവിട്ടി തുള്ളി പോയി

ദച്ചൂന് നന്നായി വിശക്കുന്നുണ്ടായിരുന്നു
ഉച്ചക്ക് കോളേജിലെ ക്യാന്‍റീനില്‍ നിന്ന് ഒരു ജ്യൂസും കടിയും കുടിച്ചതാണ്
അതിന് ശേഷം ഒന്നും കഴിച്ചിട്ടില്ലായിരുന്നു

മുറിയില്‍ കൊണ്ട് വെച്ച ബോട്ടിലില്‍ നിന്ന് വെള്ളം എടുത്ത് മടക്ക് മടക്കായി കുടിച്ചപ്പോള്‍ തന്നെ അവള്‍ക്ക് വിശപ്പിന് തല്‍ക്കാലം ശമനം തോന്നി

വയറ് കാലിയായി കിടക്കുന്നതിനാല്‍ പഠിക്കാനൊന്നും തോന്നുന്നില്ലായിരുന്നു

അവള്‍ ഫോണെടുത്ത് ബെഡിലേക്ക് കിടന്നു

മനൂന് നാളെ അര്‍പ്പണയുടെ അമ്മയെ കാണാന്‍ പോകണമെന്ന കാര്യം ഒാര്‍മപ്പെടുത്തിയൊരു മെസ്സേജ് അയച്ച് ദച്ചു കണ്ണടച്ച് കിടന്നു

ഉറങ്ങാന്‍ പോലും പറ്റാത്തവിധം അവള്‍ക്ക് തലവേദന എടുത്ത് തുടങ്ങിയിരുന്നു

ഭക്ഷണം കഴിക്കാതിരുന്നാല്‍ തലവേദന ദച്ചൂന് പതിവുള്ളതാണ്

ദച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവള്‍ക്ക് വേദന കാരണം ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല

എണീറ്റ് കബോഡില്‍ നിന്ന് വിക്സ് എടുത്ത് നെറ്റിയില്‍ പുരട്ടി വീണ്ടും കിടക്കയില്‍ വന്ന് കിടന്നു

”ഏട്ടാ.. ദച്ചു ഇന്ന് ഉച്ചക്കും ചിലപ്പോ ഒന്നും കഴിച്ചിട്ടുണ്ടാകില്ല.,
ദേവനും ദീപുവും പുറത്ത് നിന്ന് കഴിക്കും എന്നാ ദച്ചു മോള് ഒന്നും കഴിക്കാതെ എങ്ങനെ ?
അവള്‍ക്കാണെങ്കില്‍ ഒരു നേരം കഴിക്കാതിരുന്നാല്‍ തലവേദന വരുന്നതാ.,

അമ്മ സങ്കടത്തോടെ അച്ഛനെ നോക്കി

”അത് എനിക്കറിയുന്നതല്ലെ സുമേ.,
പിന്നെ പുറത്ത് കഴിക്കാന്‍ പോയവര് തിരിച്ച് വരുമ്പോള്‍ പെങ്ങള്‍ക്ക് വല്ലോം കൊണ്ട് വരോ എന്ന് നോക്കട്ടെ.,
ഇല്ലെങ്കില്‍ ഞാനവളെ കൊണ്ട് പുറത്ത് പോയി എന്തെങ്കിലും വാങ്ങിച്ച് കൊടുത്തോളാം.,

പേടിയായിട്ടാ അവരോടിങ്ങനെ പെരുമാറേണ്ടി വരുന്നത്.,
പരസ്പരം ഇങ്ങനെ പകയോടെ വഴക്കിടുന്നത് കാണുമ്പോ നെഞ്ചില് തീ ആണ്.,

അച്ഛന്‍ ഇടര്‍ച്ചയോടെ ഇങ്ങനെ പറഞ്ഞ് കഴിച്ചെണീറ്റു

അമ്മയും അച്ഛനും കഴിച്ച് കഴിഞ്ഞ് സിറ്റ് ഒൗട്ടില്‍ വന്നിരുന്നു

രാത്രി പത്ത് മണി ആയിക്കാണും ദീപൂന്‍റെ ബൈക്ക് ഗേറ്റ് കടന്ന് മുറ്റത്ത് വന്ന് നിര്‍ത്തി

ബൈക്കില്‍ നിന്നിറങ്ങിയ ദേവന്‍റേയും ദീപുവിന്‍റേയും കൈയ്യിലേക്കായിരുന്നു അച്ഛന്‍റേയും അമ്മയുടേയും നോട്ടം

ഒന്നും മിണ്ടാതെ അച്ഛനേയും അമ്മയേയും മറികടന്നവര്‍ അകത്തേക്ക് പോയി

”മന്‍ഷ്യാ അവരെ കൈയ്യില്‍ പാര്‍സല്‍ ഒന്നുമില്ലല്ലോ ?
നിങ്ങളാ കൊച്ചിനെ വിളിച്ച് എന്തേലും വാങ്ങിച്ച് കൊടുക്കാന്‍ നോക്കി
അതവിടെ കിടന്ന് വിശന്നുറങ്ങും.,,

അമ്മ നീരസത്തോടെ അച്ഛനെ നോക്കി പറഞ്ഞു

”അതിന്‍റെ ഒന്നും ആവിശ്യമില്ല.,
നീ ഇങ് പോര് നമുക്ക് കിടക്കാം.,,

അച്ഛന്‍ അമ്മയുടെ തോളില്‍ കൈയ്യിട്ട് അകത്തേക്ക് പോയി
അച്ഛന്‍  ചിരിയോടെ പറഞ്ഞതിന്‍റെ അര്‍ത്ഥം അമ്മക്കപ്പോള്‍ മനസ്സിലായിട്ടില്ലായിരുന്നു

ഇതേസമയം ദച്ചൂന്‍റെ കണ്ണൊന്ന് അടയാന്‍ നില്‍ക്കുന്ന സമയത്താണ് അവളെ മുറിയുടെ വാതില്‍ ആരോ മുട്ടിയത്

ഉറക്കം മുറിഞ്ഞ അമര്‍ഷത്തില്‍ അവള്‍ എണീറ്റിരുന്നു

നന്നായി തലവേദന എടുക്കുന്നതിനാല്‍ കണ്ണ് പോലും ശെരിക്ക് തുറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല

വീണ്ടും വാതില്‍ മുട്ട് കേട്ടതും അവള്‍ മുഷിപ്പോടെ എണീറ്റ് വാതിലിനടുത്തേക്ക് നടന്നു

”ദാ.. വരുന്നു.,,

ദച്ചു വാതില്‍ തുറന്നതും ദീപുവിന്‍റെയും ദേവന്‍റേയും മുറിയുടെ വാതിലടഞ്ഞു

പുറത്ത് ആരേയും കാണാതെ വന്നതും ദച്ചു അവരെ മുറിയിലേക്ക് നോക്കി നെറ്റി ചുളിച്ച് വാതിലടക്കാന്‍ നിന്നപ്പോയാണ് നിലത്തൊരു പൊതി കണ്ടത്

ദച്ചു സംശയത്തോടെ അത് കൈയ്യിലെടുത്തപ്പോള്‍ തന്നെ ബിരിയാണിയുടെ മണം അവളെ മൂക്കിലേക്കടിച്ചു

അവള്‍ ചിരിയോടെ പൊതി പിടിച്ച് അവരെ മുറിയിലേക്ക് നോക്കി ഉച്ചത്തില്‍ താങ്ക്സ് പറഞ്ഞ്  വാതിലടച്ചു

മുറിക്ക് നിലത്തിരുന്ന് ബിരിയാണി പൊതി തുറന്ന് ആസ്വദിച്ച് കഴിച്ചു

വിശപ്പടങ്ങിയപ്പോള്‍ തന്നെ അവളെ തലവേദന പമ്പ കടന്നിരുന്നു

വയറ് നിറഞ്ഞ സന്തോഷത്തില്‍ ദച്ചു സമാധാനത്തോടെ ഉറങ്ങി

പിറ്റേന്ന് ക്ലാസില്ലാത്തതിനാലും വീട്ടില്‍ നിന്ന് കഴിക്കാന്‍ ഒന്നും കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ടും രാവിലെ നേരത്തെ എണീക്കാനെ അവള്‍ ശ്രമിച്ചില്ല

അര്‍പ്പണയുടെ അമ്മയെ കാണാനുള്ളതിനാല്‍ ഒരു ഒമ്പത് മണി ആയപ്പോയേക്കും ദച്ചു എണീറ്റ് കുളിച്ച് നല്ല ചുരിദാര്‍ എടുത്തിട്ട് താഴേക്കിറങ്ങി

”എവിടെക്കാണ് തമ്പുരാട്ടി ഒരുങ്ങി കെട്ടി ?

ദച്ചൂനെ കണ്ട് അമ്മ ചോദിച്ചു

”ഇവിടെ  പട്ടിണി കിടന്ന് മരിക്കുന്നതിലും നല്ലത് എങ്ങോട്ടേലും പോകുന്നതല്ലെ.,

ദച്ചു അമ്മയെ നോക്കാതെ പറഞ്ഞു

”പൂ പോലത്തെ പാലപ്പവും സ്റ്റൂവും ഉണ്ടാക്കിയിട്ടുണ്ട് വേണമെങ്കില്‍ കഴിച്ചോ ?
പക്ഷെ ദേവനും ദീപുവും ആയിട്ടുള്ള പ്രശ്നം തീര്‍ക്കാമെന്ന് എനിക്ക് വാക്ക് തരണം പറ്റോ ?

അമ്മ ദച്ചൂനെ നോക്കി ചോദിച്ചു

”എന്‍റെ പൊന്നമ്മാ എനിക്കവരോട് വഴക്ക് കൂടണമെന്നോ മിണ്ടാതിരിക്കണമെന്നോ ഇല്ല.,
പക്ഷെ അവര്‍ ആവിശ്യമില്ലാതെ നന്ദേട്ടനെ കുറ്റപ്പെടുത്തുമ്പോള്‍  ഭാര്യയായ എനിക്ക് കേട്ട് നില്‍ക്കാന്‍ പറ്റോ ?
അതും അല്ല ആ ഹരിയെ ഒരു ആവിശ്യവും ഇല്ലാതെ കൂടെ കൊണ്ട് നടക്കാണവര്‍.,
എന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞിട്ട് പോലും അവര്‍ക്ക് ആ കരിയെയാണ് വിശ്വാസം.,

ദച്ചൂന്‍റെ സങ്കടം അമ്മക്ക് മനസ്സിലാകുമായിരുന്നു

”എന്തൊക്കെ ആണെങ്കിലും പെങ്ങള്‍ക്ക് ഇന്നലെ ഭക്ഷണം കൊണ്ട് തന്നില്ലെ.,
അത് സ്നേഹം ഇല്ലാത്തത് കൊണ്ടാണോ ?
എന്തൊക്കെയോ തെറ്റ് ധാരണകള്‍ നിങ്ങള്‍ക്കിടയിലുണ്ട്.,,
അത് പെട്ടന്ന് പറഞ്ഞ് തീര്‍ക്കാന്‍ നോക്ക്.,,
അല്ലാതെ ഇങ്ങനെ തമ്മില്‍ തല്ലി നടന്നിട്ട് കുടുംബത്തിന്‍റെ സമാധാനം നശിക്കും എന്നല്ലാതെ എന്ത് കിട്ടാനാ.,

അമ്മ ദച്ചൂന്‍റെ തലയില്‍ തലോടി പറഞ്ഞതും അവളൊന്ന് മൂളി

”മക്കള് വാ അമ്മ ചായ എടുത്ത് തരാം.,,

അമ്മ സ്നേഹത്തോടെ അവളെ വിളിച്ചു

”അവര് കഴിച്ചോ ?

ദച്ചു ചോദിച്ചു

”എവിടെ ഇന്ന് ഒാഫീസ് ലീവല്ലെ.,
രണ്ടും ഉച്ചയാകും എണീക്കാന്‍.,
നീ വാ അവരറിയാതെ അമ്മ വാരി തരാം.,

അമ്മ ദച്ചൂനെ അടുക്കളിയിലേക്ക് വിളിച്ച് കൊണ്ട് പോയതും പുറത്ത് മനൂന്‍റെ ബൈക്ക് വന്ന് നിര്‍ത്തിയതും ഒരുമിച്ചായിരുന്നു

മനു വണ്ടിയില്‍ നിന്ന് ഇറങ്ങാതെ ഹോണ്‍ അടിച്ചു

”’ദാ വരുന്നൂ…,,

ദച്ചു വിളിച്ച് പറഞ്ഞു

”അമ്മാ ഇപ്പോള്‍ സമയമില്ല ഞാന്‍ പുറത്ത് നിന്ന് കഴിച്ചോളാം.,

ദച്ചു അമ്മയുടെ കവിളില്‍ ചുംബിച്ച് യാത്ര പറഞ്ഞ് പുറത്തേക്ക് ചെന്ന് മനൂന്‍റെ ബൈക്കില്‍ കയറി ഇരുന്നു

”ആന്‍റീ.. പോയി വരാം.,,

മനു ദച്ചൂന്‍റെ അമ്മയെ നോക്കി കൈ വീശി കാണിച്ച് ബൈക്കെടുത്ത് പോയി

മുകളില്‍ നിന്ന് അവര് പോകുന്നതും നോക്കി നിന്ന ദേവനും ദീപുവും പരസ്പരം മുഖത്തോട് മുഖം നോക്കി

*(തുടരും…)*