17/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 65

രചന – ശംസിയ ഫൈസൽ

എല്ലാം കൂടെ എന്താണ് നടക്കുന്നതെന്ന് പോലും നന്ദൂന് മനസ്സിലാകുന്നില്ലായിരുന്നു

നന്ദു ആകെ പെട്ട അവസ്ഥയില്‍ അവര്‍ക്കിടയില്‍ കുടുങ്ങി പോയി

കാര്യം പന്തിയല്ലെന്ന് മനസ്സിലായ ദച്ചൂന്‍റെ അച്ഛന്‍ നന്ദൂനെ അവരില്‍ നിന്ന് പിടിച്ച് മാറ്റി

നന്ദു വലിയൊരു കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട പോലെ അവന്‍ ആഞ്ഞ് ശ്വാസം വലിച്ച് വിട്ടു

”സ്നേഹ പ്രകടനമെല്ലാം പിന്നീടാകാം.,,
ഇപ്പോള്‍ തന്നെ രണ്ട് പേരും ലേറ്റാണ്.,,
വേഗം കമ്പനിയിലേക്ക് പോകാന്‍ നോക്ക്.,,

ദച്ചൂന്‍റെ അച്ഛന്‍ ചിരിച്ച് കൊണ്ടാണ് പറയുന്നതെങ്കിലും ദേവനും ദീപുവും കാണാന്‍ പാകത്തില്‍ അവരെ ഒന്ന് കൂര്‍പ്പിച്ച് നോക്കി

”ഇപ്പോയും മൂന്ന് പേരും എന്ത് സ്നേഹത്തിലാണല്ലെ.,
ഈ സ്നേഹം ഇത് പോലെ എന്നും ഉണ്ടാകട്ടെ ?

നന്ദൂന്‍റെ അമ്മ പറഞ്ഞു

”അതേ അതേ ഇങ്ങനെ സ്നേഹിക്കാന്‍ ഞാനും ബാക്കി ഉണ്ടാകട്ടെ.,
ഇതേ പോലെ സ്നേഹിക്കാന്‍ എനിക്കും ഒരു അവസരം വരും കേട്ടോ അളിയമ്മാരെ ?

നന്ദു അര്‍ത്ഥം വെച്ച് പറഞ്ഞു

അവരെ പിടുത്തത്തില്‍ നന്ദൂന് നല്ല വേദന എടുക്കുന്നുണ്ടായിരുന്നു

”എന്നാ മക്കള് ചെല്ല് വൈകണ്ട.,,

അപ്പന്‍ പറഞ്ഞതും ദീപുവും ദേവനും അവിടെന്നിറങ്ങി

പോകുന്ന പോക്കില്‍ മനൂന്‍റെ തോളിലൊന്ന് തട്ടി യാത്ര പറഞ്ഞ് അവര് പോയി

”ഇതാണ് സൗഹൃതം.,,
എത്ര വര്‍ഷത്തെ കൂട്ടു കെട്ടാണല്ലെ .,
നമുക്കൊന്നും ഇത്ര നല്ല കൂട്ടുകാര്‍ ഇല്ലാതെ പോയല്ലോ രവി.,,

അപ്പന്‍ ദച്ചൂന്‍റെ അച്ഛനോട് ഇതും പറഞ്ഞ് സിറ്റ് ഒൗട്ടിലേക്ക് പോയി

”അപ്പാ ഇങ്ങനെയുള്ള കൂട്ടുകാര്‍ ഇല്ലാത്തതാണ് നിങ്ങളെ ഭാഗ്യം.,,

എന്ന് ഉറക്കെ വിളിച്ച് പറയണം എന്ന് തോന്നി നന്ദൂന്

രണ്ട് അമ്മമാരും അടുക്കളയിലേക്ക് തിരിഞ്ഞതും ഹാളില്‍ നന്ദുവും മനുവും ദച്ചുവും മാത്രമായി

”ഒന്നും പറ്റിയില്ലല്ലോ നന്ദൂ..,,
ദച്ചൂന്‍റെ ചേട്ടമാര്‍ക്ക് നിന്നോട് ഇത്ര സ്നേഹമുള്ളത് അവരെ കെട്ടിപിടുത്തം കണ്ടപ്പോയാണ് എനിക്ക് മനസ്സിലായത്.,

മനു നന്ദൂനെ മൊത്തതിലൊന്ന് തൊട്ട് നോക്കി

”എന്താടാ നീ അങ്ങനെ പറഞ്ഞെ ?

ദച്ചു മനൂനെ നോക്കി ചോദിച്ചു

”അല്ലാ അമ്മാതിരി പിടിത്തമല്ലെ നിന്‍റെ കൂടെപിറപ്പുകള്‍ നന്ദൂനെ പിടിച്ചത്.,
ഞാന്‍ കരുതി എല്ല് മുയുവന്‍ ഒടിഞ്ഞ്  ശരീരം മുയുവന്‍ പ്ലാസ്റ്ററിട്ട് ലണ്ടനിലേക്ക് ഇവനെ പാര്‍സലില്‍ അയക്കേണ്ടി വരുമെന്ന്.,,

മനു ചിരി കടിച്ച് പിടിച്ച് പറഞ്ഞതും ദച്ചു  ചമ്മിയ ചിരിച്ചു

നന്ദു ആണെങ്കില്‍ മെല്ലെ സെറ്റിലേക്കിരുന്നു

”മിക്കവാറും പോകുന്നതിന് മുമ്പ് ഒരു ഉഴിച്ചില്‍ വേണ്ടി വരും.,
എന്‍റെ മനൂ.. ഇവളെ ചേട്ടമ്മാര് ശരീരം മുയുവന്‍ ഉരുട്ടി കേറ്റി വെച്ചത് മസിലല്ല കരികല്ലാണ്.,,

നന്ദു കരയും വിധം പറഞ്ഞു

”നന്ദേട്ടാ നിങ്ങള്‍ക്ക് അവരെ സ്വഭാവം അറിയുന്നതല്ലെ കെട്ടിപിടിക്കാന്‍ വന്നപ്പോ മാറി നിന്നൂടായിരുന്നോ ?

ദച്ചു നന്ദൂന്‍റെ അടുത്തിരുന്ന് ദയനീയമായി പറഞ്ഞു

”പിന്നേ.. രണ്ട് വീട്ടുകാരും നിരന്ന് നില്‍ക്കുമ്പോള്‍ ഞാനെന്തിനാ ചുമ്മാ ഒരു സീന്‍ ക്രിയേറ്റ് ചെയ്യുന്നത്.,,
ഈ കിട്ടിയതില്‍ തന്നെ ഞാന്‍ തൃപ്തി അടങ്ങിക്കോളാം മോളെ .,,

നന്ദു അവന്‍റെ വേദനയുള്ള കൈയ്യിലൊന്ന് തൊട്ട് നോക്കി

”സത്യത്തില്‍ എന്താ പ്രശ്നം.,,
മൂന്നും ചങ്കും കരളും ആയിരുന്നല്ലോ ?
നിന്‍റേയും ദച്ചൂന്‍റേയും ബ്രേക്കപ്പിന്  ശേഷാണോ നിങ്ങളെ ഫ്രണ്ടഷിപ്പ് ഇല്ലാതായത്,,
അവര് നന്ദൂനോട് സംസാരിച്ചത് ഞാന്‍ കേട്ടിരുന്നു ഒരുമാതിരി ശത്രുക്കളോട് പെരുമാറുന്ന പോലെ .,,

മനു പറഞ്ഞത് കേട്ട് നന്ദു മറുപടി പറയാന്‍ നിന്നതും ദച്ചു തടഞ്ഞു

”ഞങ്ങളെ ബ്രേക്കപ്പിന് ശേഷം നന്ദേട്ടന്‍ ആരോടും മിണ്ടാറില്ലായിരുന്നല്ലോ ?
ഇപ്പോള്‍ ദേവനും ദീപുവിനും ഉള്ള ദേഷ്യം  എന്താന്ന് വെച്ചാല്‍ എന്നെ കിഡ്നാപ്പ് ചെയ്ത് കല്ല്യാണം കഴിച്ചതിന്‍റേതാ.,,

ദച്ചു പറഞ്ഞത് കേട്ട് നന്ദു അമര്‍ത്തിയൊന്ന് മൂളി

”അനിയാ.. പറയുന്നത് കൊണ്ടൊന്നും തോന്നരുത്.,
നീ വലിയ മഹാനാ.,
ആര് എന്ത് സംസാരിച്ചാലും നീ ഒളിഞ്ഞ് നിന്ന് കേള്‍ക്കുമല്ലോ ?
നിന്‍റെ ഈ കഴിവ് അംഗീകരിച്ച് തന്നെ പറ്റൂ..,,

നന്ദു പറയുന്നത് കേട്ട് മനു അഭിമാനത്തോടെ  കോളറ് പോക്കി

”അല്ലടി ശെരിക്കും നിന്‍റെ ചേട്ടമ്മാര് എന്തിനാ ഇങ്ങോട്ട് വന്നത്
എന്‍റെ എല്ലൊടിക്കാനോ ?
അല്ലാതെ സ്നേഹം കൊണ്ടൊന്നും അവമ്മാര് ഈ വഴിക്ക് തിരിഞ്ഞ് പോലും നോക്കില്ലെന്ന് എനിക്കറിയാം.,,

നന്ദു ദച്ചൂനെ നോക്കി

”അത് പിന്നെ നന്ദേട്ടാ അച്ഛന്‍ നിര്‍ബന്ധിച്ച് നാല് ചീത്തയൊക്കെ പറഞ്ഞ് കൂട്ടി കൊണ്ട് വന്നതാ.,

ദച്ചു പറഞ്ഞത് കേട്ട് നന്ദു ഒന്ന് നിശ്വസിച്ചു

”ഹൈവ അപ്പോ അങ്കിളിനെ വേണം ആദ്യം തല്ലാന്‍.,,

മനു പറഞ്ഞു

”ഡാ.. മാക്രി നീയെന്‍റെ അച്ഛനെ തല്ലോ ?

ദച്ചു മനൂന്‍റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു

”എന്‍റെ പൊന്നേ.. ഞാനാരേയും തല്ലുന്നില്ല.,
തല്ലാന്‍ ഒരു അവസരം കിട്ടിയാല്‍ ആദ്യം നിന്നെ തല്ലും.,
കാരണം പലതും മറച്ച് വെച്ച് ഭാരം ഏറ്റി നടക്കുന്നവല്ലെ.,,

ഇതും പറഞ്ഞ് മനു എണീറ്റ് പോയി

”അവനെന്താ ദച്ചൂ അങ്ങനെ പറഞ്ഞത് .,
നീയെന്ത് മറച്ച് വെച്ചൂന്നാ.,,

നന്ദു സംശയത്തോടെ ചോദിച്ചു

”അ.. അതോ അത് പിന്നെ  അവന് ഭ്രാന്ത്.,
അവനെന്താ പറയുന്നതെന്ന് അവന് പോലും അറിയില്ല.,,

ദച്ചു ഇതും പറഞ്ഞ് കിച്ചണിലേക്ക് മുങ്ങി

ഉച്ചക്കുള്ള ഭക്ഷണം കൂടെ കഴിച്ചാണ് ദച്ചൂന്‍റെ അച്ഛനും അമ്മയും പോയത്

അവരും നന്ദൂന് കൊണ്ട് പോകാനായി സാധനങ്ങളെല്ലാം കൊണ്ട് വന്നിരുന്നു

രാത്രി അഭിയും അപ്പനും നന്ദുവും കൂടെ കൊണ്ട് പോകാനുള്ള ബാഗെല്ലാം പാക്ക് ചെയ്ത് വെച്ചു

”നന്ദൂ.. പുലര്‍ച്ചെ പോകാന്‍ ഉള്ളതല്ലെ ഇനി പോയി ഉറങ്ങിക്കോ.,,

അപ്പന്‍ പറഞ്ഞതും നന്ദു മുകളിലേക്ക് പോയി

ദച്ചു നന്ദൂന് പോകുമ്പോള്‍ ഇടാനുള്ള ഡ്രസ്സ് ഇസ്തിരി ഇട്ട് കൊണ്ടിരിക്കാണ്

അവളെ മനസ്സ് ഇവിടെ ഒന്നുമല്ലായിരുന്നു

ഇൗ രാത്രി പുലര്‍ന്നാല്‍ പിന്നെ നന്ദു കൂടെ ഉണ്ടാകില്ലെന്ന സത്യം അവളെ മനസ്സിനെ പാടെ തളര്‍ത്തി കൊണ്ടിരുന്നു

ഒരു ഭാര്യയെന്ന നിലയില്‍ നന്ദൂന് ഒന്നും ചെയ്ത് കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന കുറ്റബോധം അവളില്‍ വന്ന് മൂടി

തമാശക്കാണെങ്കിലും നന്ദു പറഞ്ഞത് പോലെ സ്നേഹത്തോടെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല ഞാന്‍

ഭാര്യയെന്ന രീതിയില്‍ വലിയ പരാചയമാണ് താനെന്ന് അവള്‍ തിരിച്ചറിഞ്ഞു

കുന്നോളം ഇഷ്ടമുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ പറ്റാത്തതോര്‍ത്ത് അവളെ കണ്ണ് നിറഞ്ഞു

”ദച്ചൂസേ…,,
ഇവിടെ നില്‍ക്കാണോ ?

നന്ദു ദച്ചൂന്‍റെ അടുത്തേക്ക് വന്ന് ചോദിച്ചു

”ഹേ.. നന്ദേട്ടനോ ?
ഞാന്‍ പോകാനുള്ള ഡ്രസ്സ് ഒരുക്കി വയ്ക്കായിരുന്നു.,
പാക്കിംങെല്ലാം കഴിഞ്ഞോ ?

ദച്ചു നന്ദു കാണാതെ കണ്ണ് തുടച്ച് അവനിടാനുള്ള ഡ്രസ്സ് എടുത്ത് വെച്ച് നന്ദൂന് നേരെ തിരിഞ്ഞു

”ഒാ..ഹ് കഴിഞ്ഞു.,
പോകാനുള്ളതല്ലെ നേരത്തെ കിടക്കാന്ന് വെച്ചു.,

നന്ദു ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് അവളേയും കൊണ്ട് മുറിയിലേക്ക് നടന്നു

ദച്ചു ബെഡ് ഷീറ്റൊന്ന് കുടഞ്ഞ് വിരിച്ചിട്ടു

നന്ദു ഷര്‍ട്ട അഴിച്ചിട്ട് ലൈറ്റ് ഒാഫ് ചെയ്തതും ദച്ചു ബെഡിലേക്ക് കയറി കിടന്നു

നന്ദു കിടന്നതും ദച്ചു അവനോട് ചേര്‍ന്ന്  നെഞ്ചില്‍ തല വെച്ച് കിടന്നു

അവളെ പ്രവര്‍ത്തിയില്‍ നന്ദു വണ്ടറടിച്ചു

പിന്നെ ചെറു ചിരിയോടെ അവളെ പൊതിഞ്ഞ് പിടിച്ച് മുടിയില്‍ ചുംബിച്ചു

ദച്ചു അടങ്ങി നിന്നത് സ്വീകരിച്ചതും നന്ദു അവളെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തി നെറ്റിയിലും സ്നേഹത്തോടെ മുത്തി

ദച്ചു അത് കണ്ണടച്ച് സ്വീകരിച്ചക്കുന്നത് കണ്ട നന്ദു ആവേശത്തോടെ അവളെ മുഖം മുയുവന്‍ ചുംബനങ്ങള്‍ കൊണ്ട് മൂടി

അവന് വല്ലാതെ സങ്കടം തിക്കട്ടി വരാന്‍ തുടങ്ങി

ഇത് വരെ പിടിച്ച് വെച്ച കണ്ണുനീര് പുറത്ത് വരുമെന്ന് ഭയന്ന് നന്ദു അവളെ ഇറുകെ കെട്ടിപിടിച്ചു

ദച്ചുവും അവനെ തിരിച്ച് പുണര്‍ന്നു

രണ്ട് പേര്‍ക്കും ഒന്നും സംസാരിക്കാന്‍ ഇല്ലായിരുന്നു

സമയം അരിച്ച് നീങ്ങിയെങ്കിലും രണ്ട് പേരേയും ഉറക്കം തിരിഞ്ഞ് പോലും നോക്കിയില്ല

”ദച്ചൂ..,,

നന്ദു പതിയെ വിളിച്ചു

”ഹ്മ്..,,

ദച്ചു ഒന്നൂടെ അവനിലേക്ക് ചേര്‍ന്ന് കിടന്നു

”ഞാന്‍ പോകുന്നതില്‍ വിഷമം ഉണ്ടോ ?

നന്ദു ചോദിച്ചതും ദച്ചു അവന്‍റെ നഗ്നമായ നെഞ്ചില്‍ അമര്‍ത്തി ചുംബിച്ചു

”ഇതൊക്കെ ഞാന്‍ വിശ്വസിച്ചോട്ടെ.
എനിക്ക് ഇൗ നടക്കുന്നതെല്ലാം സ്വപ്നം പോലെ തോന്നുവാ.,
ഏറ്റവും കൂടുതല്‍ നിന്നെ മനസ്സിലാക്കിയ എനിക്ക് തന്നെ നിന്നെ ഇപ്പോള്‍ പിടി കിട്ടുന്നില്ല.,

നന്ദു പറഞ്ഞത് സത്യമായതിനാല്‍ അവള്‍ക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല

”അല്ലെങ്കിലും താനെന്ത് പറയാനാ.,
നന്ദേട്ടന്‍റെ ഉറ്റ സുഹൃത്താണ് എല്ലാത്തിനും കാരണമെന്നോ ?
അതോ ഞാന്‍ സ്നേഹം പ്രകടിപ്പിക്കാത്തത് മറ്റൊരാളുടെ ഇടപെടലിന് പുറത്താണെന്നോ ?
എല്ലാം കലങ്ങി തെളിയുന്നത് വരെ ഒന്നും പറയാന്‍ വയ്യല്ലോ
അത് വരെ ഇങ്ങനെ ഒക്കെ പോയല്ലെ പറ്റൂ..,,

ദച്ചു ഒാരോന്ന് ആലോചിച്ച് കിടന്നു

അവളില്‍ നിന്ന് ഒരു മറുപടി കിട്ടില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ പിന്നീടൊന്ന് സംസാരിക്കാതെ നന്ദു തന്‍റെ പ്രാണനോട് പറ്റിചേര്‍ന്ന് കിടന്നു

പോകാന്‍ സമയം ആയി തുടങ്ങിയതും നന്ദു എണീറ്റു
കൂടെ ദച്ചുവും എണീറ്റ് ബെഡിലിരുന്നു

നന്ദു എണീറ്റ് ഫ്രഷാകാന്‍ പോയതും ദച്ചൂന്‍റെ ഉള്ള് പിടിഞ്ഞു

ഇനി കുറച്ച് നിമിഷങ്ങള്‍ മാത്രമെ നന്ദു തന്നെ വിട്ട് പോകാനൊള്ളു

ദച്ചൂന്‍റെ കണ്ണുകള്‍ നന്ദൂന്‍റെ ഡ്രസ്സെല്ലാം പാക്ക് ചെയ്ത ട്രോളി ബാഗിലേക്ക് പോയി

അറിയാതെ കണ്ണ് നിറഞ്ഞ് വന്നു

നന്ദു ഫ്രഷായി ഇറങ്ങി വന്നതും ദച്ചു അവനിടാനുള്ള ഡ്രസ്സെടുത്ത് കൈയ്യില്‍ കൊടുത്തു

നന്ദു ഒന്ന് ചിരിച്ച് അതെടുത്ത് ഉടുത്ത് മുടിയെല്ലാം ചീകി നേരയാക്കി   പെര്‍ഫ്യൂം അടിച്ച് ദച്ചൂന് നേരെ തിരിഞ്ഞു

നന്ദു അവളെ മുന്നില്‍ വന്ന് നിന്ന് ദച്ചൂന്‍റെ രണ്ട് ചുമലിലും കൈ വെച്ച് അവളെ മുഖത്തേക്ക് നോക്കി

അവള്‍ക്കവനെ നേരിടാന്‍ പറ്റുന്നുണ്ടായിരുന്നില്ല

നന്ദു അവളില്‍ നിന്ന് കൈയ്യെടുത്ത് അവന്‍റെ കഴുത്തില്‍ കിടക്കുന്ന മാല ഊരി അവളെ കഴുത്തില്‍ ഇട്ട് കൊടുത്തു

ദച്ചു ഒന്ന് ഞെട്ടി നന്ദൂനെ നോക്കിയതും നന്ദു അവളെ കവിളിലൊന്ന് തട്ടി ചിരിച്ചു

*(തുടരും..)