18/04/2026

കിഡ്നാപ്പിംങ് ലൗ: ഭാഗം 150

രചന :ഷംസിയ ഫൈസൽ

‘നീ പറഞ്ഞ പോലെ നടക്കൂലെ.,
നീ ഇങ്ങോട്ട് തിരിച്ച് വരുമ്പോള്‍ ഡിവോയ്സ് പേപ്പറില്‍ അവളെ കൊണ്ട് ഒപ്പ് ഇടീപ്പിക്കില്ലെ.,, അര്‍പ്പണയുടെ ചോദ്യത്തിന് നന്ദു എന്ത് മറുപടി കൊടുക്കുമെന്നറിയാതെ പതറി ” അതാണിപ്പോള്‍ പ്രശ്നം അപ്പൂ..,പെട്ടന്നു തിരിച്ച് പോകേണ്ടി വരുമെന്ന് ഞാനും കരുതിയില്ല. നന്ദു പറഞ്ഞൊപ്പിച്ചു
‘അതിനിപ്പോള്‍ എന്താ ഒരു ഡിവോഴ്സ് പേപ്പറില്‍ ഒപ്പിടാന്‍ അത്ര പാടാണോ അപ്പു ചോദിച്ചു
‘ഹോ അവള്‍ക്ക് ഞങ്ങള്‍ ഡിവോഴ്സ് ആകാഞ്ഞിട്ട് എന്താ കടി., ദച്ചു ദേഷ്യത്തോടെ പിറുപിറുത്തതും നന്ദു അവളെ വായ പൊത്തി.”അപ്പൂ.., ഒരു പേപ്പറില്‍ ഒപ്പിടാന്‍ അത്ര സമയമൊന്നും വേണ്ട.,
പക്ഷെ അതിന്‍റെ നടപടിക്രമങ്ങള്‍ കുറേയുണ്ട്.,
 ആദ്യം തന്നെ ഞങ്ങള്‍ക്കിനി മുന്നോട്ട് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് രണ്ട് വീട്ടുക്കാരെയും പറഞ്ഞ് മനസ്സിലാക്കണം.

പിന്നെ കേസ് ഫയല്‍ ചെയ്യണം കോടതിയില്‍ കയറി ഇറങ്ങണം ഈ ഡിവോഴ്സ് കേസ് അത്ര എളുപ്പമുള്ള കാര്യമല്ല.നന്ദു പറഞ്ഞത് കേട്ട് അര്‍പ്പണക്ക് ആകെ നിരാശയായി.’ഇനി എന്ത് ചെയ്യും നന്ദൂ..,
ഇഷ്മില്ലാത്ത ഒരുത്തിയുടെ കൂടെ നീയെങ്ങനെ.,, അര്‍പ്പണ സങ്കടത്തോടെ ചോദിച്ചു.”അത് കുഴപ്പല്ല.,
ഞാന്‍ ലണ്ടനിലായിരിക്കില്ലെ ദച്ചു നാട്ടിലും
ഞങ്ങള്‍ തമ്മില്‍ വിളിക്കാറൊന്നും ഇല്ലെന്ന് വീട്ടുക്കാരും പതിയെ മനസ്സിലാക്കിക്കോളും.,
അതോടെ ഈസിയായില്ലെ ഒരു ലീവ് കിട്ടിയാല്‍ നാട്ടിലേക്ക് വന്ന് ഡിവോഴ്സും കഴിഞ്ഞ് ആ ഭാരം തലയില്‍ നിന്ന് ഒഴിക്കാലോ ?നന്ദൂന്‍റെ സംസാരം അര്‍പ്പണക്ക് ഇഷ്ടായി

ഡിവോഴ്സായാല്‍ മറ്റൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കാലോ അല്ലെ.അര്‍പ്പണ  ഇട്ട് നോക്കി’തീര്‍ച്ചയായും.,പരസ്പരം ഇഷ്ടപ്പെട്ടാല്‍ പിന്നെ എന്തിന് മറ്റൊരു കല്ല്യാണത്തെ കുറിച്ച് ചിന്തിക്കാതിരിക്കണം., അതിന്  ഡിവോഴ്സ് കാത്തിരിക്കുകയൊന്നും വേണ്ട എനിക്ക് മനസ്സിലിണങ്ങിയ ഒരു പെണ്ണ് വന്നാല്‍ തീര്‍ച്ചയായും ഞാന്‍ ആ പെണ്‍കുട്ടിയായിട്ട് ഡേറ്റ് ചെയ്യും.,,നന്ദു പറഞ്ഞത് കേട്ട് അര്‍പ്പണക്ക് ചാടി കളിക്കാന്‍ തോന്നി
‘ഞാനുംഅതെഇപ്പോളഒരുകൂട്ട്ആഗ്രഹിക്കുന്നുണ്ട്.,നിന്നെ പോലെ ഒരാളെ തന്നെ വേണമെനിക്ക്.,നിന്നെ പോലൊരു പയ്യനെ ആരായാലും സ്നേഹിച്ച് പോകും നന്ദൂ..,, അര്‍പ്പണയുടെ സ്വരം നേര്‍ത്തു

” പിന്നെന്തൊക്കെയാ എനിക്ക് ഉറക്കം വരുന്നു.,
ഇനി നാളെ മുതല്‍ ലണ്ടനിലേക്ക് വരുന്ന തിരക്കാവും.,എന്തായാലും ഞാന്‍ ഫോണ്‍ വെക്കട്ടെ. കൂടുതല്‍ അര്‍പ്പണയുടെ സംസാരം കേള്‍ക്കാന്‍ ഇഷ്ടമല്ലാത്തതത് കൊണ്ട് നന്ദു ചോദിച്ചു.’പോകാണോ ?എനിക്ക് നിന്നോട് സംസാരിച്ചിട്ട് മതിയായില്ല നന്ദൂ..,
എന്താ എന്നറിയില്ല നിന്നോട് സംസാരിക്കുമ്പോള്‍ വല്ലാത്തൊരു ഹാപ്പിനസ്സാണ് എനിക്ക് കിട്ടുന്നത്.
അര്‍പ്പണ ആര്‍ദ്രമായി പറഞ്ഞ..’എനിക്കും അതെ.,
പക്ഷെ ഇപ്പൊ സമയം ഒത്തിരി ആയില്ലെ.,
നാളെ സമയം കിട്ടുമ്പോള്‍ വിളിക്കാം.,
ബായ് ഗുഡ് നൈറ്റ്.,,നന്ദു അവളെ മറുപടിക്ക് പോലും കാത്തിരിക്കാതെ ഫോണ്‍ കട്ട് ചെയ്തു

 ദച്ചു മുഖം വീര്‍പ്പിച്ചിരുന്നു.”എന്താടീ കുഞ്ഞി പെണ്ണെ.,,നന്ദു ദച്ചു താടിയെല്ലില്‍ പിടിച്ചു.’എനിക്കാ അര്‍പ്പണയുടെ സംസാരം അങ് പിടിക്കുന്നില്ല.,
അവളൊരു ബേബി.,, ദച്ചു പിറുപിറുത്ത് ‘ഹഹഹ കുശുമ്പിഇതെല്ലാം നമ്മുടെ അടവല്ലെ., നന്ദു ചിരിച്ചു
”ഹ്മ്.. ഇനി നന്ദേട്ടന്‍ ലണ്ടനില്‍ എത്തുമ്പോള്‍ അവളുടെ ഒരു ഒലിപ്പിക്കലുണ്ടാകും നന്ദേട്ടന്‍ അതിലൊന്നും നിന്ന് കൊടുക്കരുത്.
ഫോണിലൂടെ സംസാരിച്ച് മയക്കുന്ന പോലെ അല്ല നേരില്‍ കാണുമ്പോള്‍.,, ദച്ചു ഗൗരവത്തോടെ അവനെ നോക്കി.’ഞാന്‍ അപ്പൂനില്‍ നിന്ന് അര മീറ്റര്‍ വിട്ട് നിന്നോളാം എന്താ പോരെ.,,നന്ദു ചോദിച്ചതും ദച്ചു തല കുലുക്കി.’അത്രയൊന്നും വേണ്ട.,എന്നാലും വല്ലാതെ കാണാനും മിണ്ടാനും നില്‍ക്കണ്ട  തിരക്കുള്ള പോലെ അഭിനയിച്ചാല്‍ മതി.,പിന്നെ ഞാനങ്ങോട്ട് വരുമ്പോള്‍ അവളെ ഒരു എക്സ്പ്രഷന്‍ ഉണ്ടാകുംഹോ എനിക്കതാണ് കാണേണ്ടത്.,,

ദച്ചു അതോര്‍ത്ത് ചിരിച്ചു.”ശെരി ശെരി.,
അതൊക്കെ വിട്.,നീ ഇങ് വന്നെ നമുക്ക് ഉറങ്ങാം.,,നന്ദു ദച്ചൂനെ നെഞ്ചിലേക്ക് വലിച്ചിട്ട ദച്ചു നാണത്തോടെ അവന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി
നന്ദു അവളെ മുഖം ഉയര്‍ത്തി കവിളിലൂടെ കൈയ്യോടിച്ചു  രണ്ട് പേരുടെ കണ്ണുകള്‍ തമ്മിലുടക്കി
അവന്‍റെ മുഖം അവളിലേക്കടുത്തു. അവളെ പ്രണയം തുളുമ്പുന്ന കണ്ണുകളില്‍ മാറി മാറി അവന്‍റെ ചുണ്ടുകള്‍ പതിഞ്ഞു. അവള്‍ കണ്ണടച്ചവ സ്വീകരിച്ചു
ഒരു കുഞ്ഞ് കാറ്റ് പോലെ അവന്‍റെ അധരങ്ങളിലെ ചൂട് അവളെ മുഖത്തിലൂടെ തട്ടി തലോടി പോയി കൊണ്ടിരുന്നു.ദച്ചു കണ്ണ് തുറന്നവനെ നോക്കിരണ്ട് പേരും എന്തൊക്കെയോ ആഗ്രഹിക്കും പോലെ
നന്ദു അവളെ ഇറുക്കി പുണര്‍ന്നതും അവളെ ചുണ്ടുകള്‍ അവന്‍റെ അധരത്തോട് ചേര്‍ന്നു.ചുണ്ടുകള്‍ തമ്മിലുള്ള ദീര്‍ഘ ചുംബനംഎത്ര നുകര്‍ന്നിട്ടും മതി വരാത്ത പോലെ നന്ദൂന്‍റെ കൈകള്‍ അവളെ ശരീരത്തിലൂടെ ഒാടി നടന്നു

അവളെ നീണ്ട നഖങ്ങള്‍ അവന്‍റെ പുറത്ത് കോറിയിട്ടു.അതിന്‍റെ നീറ്റല്‍ പോലും അവനെ ബാധിച്ചില്ല.നീണ്ട ചുംബനത്തിന് അവസാനമെന്നോണം അവരെ ശ്വാസം വിലങ്ങി
ദച്ചു കിതപ്പോടെ അവനെ ചുറ്റി പിടിച്ചു.നന്ദു വാത്സല്യത്തോടെ അവളെ മുടിയില്‍ മുത്തി
രണ്ട് പേരിലും ഒരു ചിരി ഒളിഞ്ഞ് കിടപ്പുണ്ടായിരുന്നു നന്ദൂന്‍റെ കൈകള്‍ മെല്ലെ അവളെ ടോപ്പിന്‍റെ സിപ്പില്‍ തടഞ്ഞതും ദച്ചു അവനെ തടഞ്ഞു. നന്ദു അവളെ സംശയത്തോടെ നോക്കി.’എന്താ ഉദ്ദേശം ? ദച്ചു ചിരിച്ചു’എന്താ ഉദ്ദേശമെന്ന് നിനക്കറിയില്ലെ ?
നന്ദു കണ്ണിറുക്കി.”കൂടുതല്‍ ആഗ്രഹിക്കേണ്ട.,
ഇന്നത്തെ ഡേറ്റ് ഏതാണെന്ന് മോന് ഒാര്‍മയുണ്ടോ ?

ദച്ചു ചോദിച്ചതും നന്ദു ഒന്ന് ആലോചിച്ച് ഫോണെടുത്ത് നോക്കി.’ഇന്നിപ്പോള്‍ എന്താ പ്രത്യേകിച്ച് ഹോ നിനക്ക് പിരിയേഡ്സ് ആയോ ?
നന്ദു പെട്ടന്നോര്‍മ വന്ന പോലെ ചോദിച്ചു’ഹ്മ്., കുറച്ച് മുന്നെ.,എന്‍റെ വീട്ടില്‍ നിന്ന് ഇങ്ങോട്ട് വരുന്നതിന് തൊട്ട് മുമ്പ്. ദച്ചു പറഞ്ഞു
”സാധാരണ വയറ് വേദന എടുത്ത് കിടക്കുന്നതാണല്ലൊ.,നന്ദൂനവളെ മെന്‍സസ് ദിനങ്ങളിലെ അവസ്ഥ നന്നായിട്ടറിയാമായിരുന്നു
”സമയം ആകുന്നെ ഒള്ളു നന്ദു.,നാളെ രാവിലെ ആകുന്നതോര്‍ത്തെ എനിക്കിപ്പോള്‍ പേടി തോന്നുവാ.,ഉറക്കത്തിനിടയില്‍ വേദന എടുക്കാതിരുന്നാല്‍ മതിയായിരുന്നു.,

ദച്ചൂന് ആദ്യത്തെ രണ്ട് ദിവസം സഹിക്കാന്‍ പറ്റാത്തതാണ്.,’സാരല്ല്യ ഞാന്‍ ചൂട് വെള്ളം എടുത്ത് വരാം.,, നന്ദു എണീക്കാന്‍ നിന്നു’വേണ്ട.,,ഇപ്പോള്‍ കുഴപ്പൊന്നുല്ലല്ലൊ.,
എനിക്കിപ്പോള്‍ നന്ദേട്ടനോട് ചേര്‍ന്ന് കിടന്നാല്‍ മതി.,,ദച്ചു അവന്‍റെ നെഞ്ചില്‍ തല വെച്ചതും അവനവളെ മുടിയില്‍ തലോടി.’നന്ദേട്ടന് എന്നോട് ദേഷ്യമുണ്ടോ ?ദച്ചൂന്‍റെ പെട്ടന്നുള്ള ചോദ്യം നന്ദൂന് മനസ്സിലായില്ല.”എന്തിന് ?’കല്ല്യാണം കഴിഞ്ഞിട്ട് ഇത് വരെ എന്നില്‍ നിന്ന് നന്ദേട്ടന്‍ ആഗ്രഹിച്ചതൊന്നും കിട്ടിയിട്ടില്ലല്ലൊ.,ഇപ്പോള്‍ പോലും നന്ദേട്ടന്‍ ആഗ്രഹിച്ചത് നടന്നില്ലല്ലൊ.,

ദച്ചു കുറ്റബോധത്തോടെ പറഞ്ഞതും നന്ദു പൊട്ടി ചിരിച്ചു.’നിന്‍റെ പ്രണയം കരുതല്‍ അതൊക്കെയാണ് ഞാന്‍ ആഗ്രഹിക്കുന്നത് ബാക്കിയെല്ലാം പിന്നെയല്ലെ.,ശരീരിക ബന്ധത്തിന് ദാമ്പത്യത്തില്‍ പ്രാധാന്യമുണ്ട് അത് രണ്ട് പേരും ഒരു പോലെ ആഗ്രഹിക്കുമ്പോള്‍ മാത്രമാണ്.,നീ ഇപ്പോള്‍ ഇതൊന്നും ഈ കുഞ്ഞി തലയില്‍ ആലോചിക്കണ്ട
സമയം ഉണ്ടല്ലൊ ഇപ്പൊ നീ ഉറങ്ങിക്കോ.,, നന്ദു ദച്ചൂന്‍റെ പുറത്ത് തട്ടദച്ചൂന് അവനോട് വല്ലാത്തൊരു ഇഷ്ടം തോന്നിഅവളവന്‍റെ നഗ്നമായ നെഞ്ചിലൊന്ന് മുത്തിപതിയെ രണ്ട് പേരും ഉറക്കത്തിലേക്ക് സമയം നീങ്ങി ദച്ചൂന് ആകെ ഒരു അസ്വസ്ഥത തോന്നി അവളവനില്‍ നിന്ന് നീങ്ങി കിടന്നു.

അടി വയറ്റില്‍ കുത്തുന്നൊരു വേദന
അത് നടുവിലേക്കും കാലിലേക്കും വ്യാപിക്കുന്നു
ദച്ചു തലയണ എടുത്ത് വയറില്‍ അമര്‍ത്തി കിടന്നു
തലയാകെ പെരുത്ത് കയറുന്നുണ്ട്  സഹിക്ക വയ്യാതെ അവള്‍ എണീറ്റിരുന്നു  കണ്ണില്‍ നിന്ന് ചുട് കണ്ണീര്‍ ചാലിട്ടൊഴുക കരച്ചിന്‍റെ ശബ്ദം പുറത്തേക്ക് വരാതിരിക്കാന്‍ ചുണ്ടുകള്‍ കൂട്ടി പിടിച്ചു   ദച്ചു എണീറ്റ് ബോട്ടിലിലെ വെള്ളം എടുത്ത് കുടിച്ചു
തല കറങ്ങുന്ന പോലെ ദച്ചു പെട്ടന്ന് ബെഡിലേക്കിരുന്നുഅടി വയറ്റിലെ കൊളുത്തി പിടിച്ച വേദനയുടെ ആക്കം കൂടി വന്നു   ദച്ചൂന് സഹിക്കാന്‍ പറ്റുന്നില്ലകുറച്ച് ചൂട് വെള്ളം കുടിക്കാന്‍ തോന്നി അവളവനെ നോക്കി .നന്ദു നല്ല ഉറക്കാണ്
ആ ഉറക്കം തടസ്സപ്പെടുത്താന്‍ തോന്നിയിലവേറെ വഴി ഇല്ലാതെ ദച്ചു എണീറ്റുവേച്ച് വേച്ച് റൂമിന്‍റെ വാതില്‍ തുറന്നു

വേദന കാരണം ഒരടി നടക്കാന്‍ വയ്യ.അവളെ പേടിപ്പെടുത്തുന്ന ദിനങ്ങള പെണ്ണായി ജനിച്ചതില്‍ ദേഷ്യം തോന്നുന്ന നിമിഷങ്ങള മുന്നോട്ട് നടക്കും തോറും വേദന കൂടി കൂടി വന്നുചുറ്റും ഇരുട്ടാണ് ഫോണിന്‍റെ വെട്ടത്തിലാണ് നടത്തം
ലൈറ്റിട്ട് ആരേയും ഉണര്‍ത്താനവള്‍ക്ക് തോന്നിയില്ല
ദച്ചു സ്റ്റെയറിനടുത്ത് വന്ന് നിന്നു.സ്റ്റെയര്‍ ഇറങ്ങുന്നത് ഒാര്‍ക്കാന്‍ പോലും വയ്യ.പക്ഷെ ചൂട് വെള്ളം കിട്ടിയെ പറ്റൂ.ദച്ചു ഒന്ന് നീട്ടി ശ്വാസം വലിച്ച് അടുത്ത അടി ചവിട്ടും മുമ്പെ കണ്ണില്‍ ഇരുട്ട് കയറി മുന്നില്‍ കോണി പടികളഅവള്‍ ബോധമറ്റ് നിലത്തേക്ക് ഊര്‍ന്ന് വീണു

*(തുടരും…..)*