19/04/2026

️കിഡ്നാപ്പിംങ് ലൗ : ഭാഗം 135

രചന – ശംസിയ ഫൈസൽ

”ഞാന്‍ നിനക്ക് മുന്നില്‍ അഭിനയിക്കായിരുന്നു.,,

നന്ദു നെടുവീര്‍പ്പോടെ അവളെ നോക്കി
അവന്‍റെ കണ്ണില്‍ കുറ്റബോധം അവള്‍ക്ക് കാണാമായിരുന്നു

”നന്ദേട്ടന്‍ എന്താ പറഞ്ഞ് വരുന്നത്.,,
എന്നോടുള്ള സ്നേഹം അഭിനയമാണെന്ന് മാത്രം പറയരുത് അത് മാത്രമെനിക്ക് സഹിക്കില്ല.,,

ദച്ചൂന്‍റെ ആധി കണ്ട് നന്ദു ഒന്ന് ചിരിച്ചു

”അതല്ലെ പെണ്ണെ ഞാനിപ്പോള്‍ പറഞ്ഞത് നിന്നോടുള്ള പ്രണയത്തില്‍ കളങ്കമില്ലെന്ന്.
ഞാന്‍ പറഞ്ഞ് വന്നത് മറ്റൊന്നുമല്ല നീയൊക്കെ എന്നില്‍ നിന്ന് എന്താണോ മറച്ച് വെക്കുന്നത് അതെനിക്ക് അറിയാം.,,

നന്ദു പറഞ്ഞതും ദച്ചൂന് മനസ്സിലായില്ല

”എന്ന് വെച്ചാല്‍ ?

”നമ്മളെ അകറ്റാന്‍ നോക്കുന്ന നിന്നെ ഭീഷണിപ്പെടുത്തുന്ന നീ ഭയക്കുന്ന ആ വ്യക്തി ആരാണെന്ന് എനിക്കറിയാമെന്ന്.,
ഒന്നും അറിയാത്തവനെ പോലെ ഞാന്‍ അഭിനയിക്കായിരുന്നു.,,

നന്ദു ഇങ്ങനെ പറഞ്ഞെങ്കിലും ദച്ചു വിശ്വസിച്ചില്ല.,
ചിലപ്പോള്‍ ആളെ അറിയാന്‍ നന്ദേട്ടന്‍ ഇറക്കിയ ഐഡിയ ആണെങ്കിലൊ ഇത്.,,

”എന്നാ പറ ആരാ ?

ദച്ചു ചോദിച്ചതും നന്ദു ഒന്ന് നിശ്വസിച്ച് ബാല്‍ക്കണിയിലെ ഊഞ്ഞാലില്‍ കയറിയിരുന്നു

ദച്ചു കൈയ്യിലെ കാലിയായ കോഫി കപ്പ് അകത്ത് മുറിയില്‍ കൊണ്ട് വെച്ച് അവന്‍റെ അടുത്തായി ഊഞ്ഞാലില്‍ വന്നിരുന്നു

”ഇനി പറ ആരാ ആള്‍.,
നന്ദേട്ടന്‍ ഉദ്ദേശിച്ച വ്യക്തി തന്നെയാണെന്ന് നോക്കാലോ ?

”അതിനി തെറ്റാനില്ല ദച്ചൂ..,
അറിഞ്ഞപ്പോള്‍ ഒരുപാട് ആഗ്രഹിച്ചതാ ഇതെല്ലാം വെറും പ്രാങ്ക് ആകണെ
ആ വ്യക്തിയാകരുതെയെന്ന്.,
പക്ഷെ സത്യം എന്നെ തളര്‍ത്തി ദച്ചൂ..
പഠിക്കുമ്പോള്‍ ഒരു ക്ലാസില്‍ അമ്പത് അമ്പത്തഞ്ച് കുട്ടികളൊക്കെ  ഉണ്ടാകും
അതില്‍ നിന്നൊരു ബെസ്റ്റ് ഫ്രണ്ടുണ്ടാകാന്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.,
പക്ഷെ ആ ബെസ്റ്റ് ഫ്രണ്ട് എല്ലാത്തിനും കൂടെ നില്‍ക്കുന്നതും ആ സൗഹൃദത്തിന് ഒരു കോട്ടവും തട്ടാതെ വര്‍ഷങ്ങളോളം ജീവിതവസാനം വരെ  കൂടെ ഉണ്ടാകുന്നതും വലിയ കാര്യം തന്നെയാ.,,
അതൊരു ഭാഗ്യവും കൂടെയാ.,
അങ്ങനൊരു ഭാഗ്യം ഉള്ളവനെന്ന് കരുതിയ ആളാ ഞാന്‍.,
എന്‍റെ സന്തോഷത്തിലും സങ്കടത്തിലും ആഗ്രഹങ്ങളിലുമെല്ലാം കൂടെ നിന്നപ്പോള്‍ ഞാനവളെ വിശ്വസിച്ച് പോയി.,,
ആ വിശ്വാസം അവള്‍ തന്നെ മുതലെടുത്തമ്പോള്‍ ഹൃദയം തകര്‍ന്ന് പോയി.,
അങ്ങനെ എന്നെ തകര്‍ത്തെറിഞ്ഞയാളാണ് അര്‍പ്പണ.,,

നന്ദു പറഞ്ഞ് നിര്‍ത്തിയതും ദച്ചു അവനെ നോക്കി

നന്ദൂന്‍റെ മുഖത്തെ ഭാവം സങ്കടമാണോ ദേഷ്യമാണോ എന്ന് അവള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല

”നന്ദേട്ടന് എങ്ങനെ മനസ്സിലായി ?,,
അര്‍പ്പണയാണ് നമ്മുടെ ജീവിതം വെച്ച് കളിക്കുന്നതെന്ന്.,,

ദച്ചു സംശയത്തോടെ ചോദിച്ചു
നന്ദു അറിയാതെ അത്ര രഹസ്യമായ കൊണ്ട് നടന്ന കാര്യം അവനെങ്ങനെ അറിയാനാ

”നിന്നെ കിഡ്നാപ്പ് ചെയ്ത് ഭാര്യയായി കൂടെ കൂട്ടിയ സമയത്ത് അര്‍പ്പണ രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് വന്നില്ലെ.,,
അന്നത്തെ അവളെ പെരുമാറ്റമാണ് ആദ്യം എന്നെ സംശയത്തിലാക്കിയത്
എന്നാലും ഞാനത് അത്ര കാര്യമാക്കിയില്ല
ആദ്യം അവള്‍ ദുബായില്‍ നിന്ന് വന്നയുടനെ നമ്മുടെ കാര്യങ്ങള്‍ എന്‍റെ ഉറ്റ കൂട്ടുക്കാരിയല്ലെന്ന് കരുതി ഞാനല്ലാം അര്‍പ്പണയോട് തുറന്ന് പറഞ്ഞു
ദച്ചൂന്‍റെ ഇഷ്ടമില്ലാതെ അവളെ തട്ടി കൊണ്ട് വന്ന് നിര്‍ബന്ധിപ്പിച്ച് രജിസ്റ്റര്‍ മാരേജ് ചെയ്തതാണെന്നും നമ്മളത്ര രസത്തില്‍ അല്ലെന്നൊക്കെ ഞാന്‍ ഒാപ്പണായി പറഞ്ഞു
അത് പറഞ്ഞപ്പോയുള്ള അര്‍പ്പണയുടെ സന്തോഷമാണ്  ഞാന്‍ നോട്ട് ചെയ്തത് അത് കൊണ്ട് തന്നെ പിന്നീട് ഞാനത് മാറ്റി പറഞ്ഞ് നമ്മള്‍ നല്ല സ്നേഹത്തിലാണെന്ന് തിരുത്തി പറഞ്ഞു
രണ്ടാമതായി ഞാന്‍ ശ്രദ്ധിച്ചത് നിനക്കവളോടുള്ള ദേഷ്യം.,,
മുമ്പൊരിക്കല്‍ നമ്മള്‍ പ്രണയിച്ച് കൊണ്ടിരുന്ന സമയത്ത് നീ തന്നെ എന്നോട് പറഞ്ഞത് എനിക്കോര്‍മ വന്നു അര്‍പ്പണക്ക് നിന്നോടെന്തോ ദേഷ്യം പോലെയെന്ന് ഈ ഇടക്ക് പറയുമായിരുന്നു.,
അന്ന് ഞാനത് കാര്യമാക്കിയില്ലെങ്കിലും അതന്‍റെ മനസ്സില്‍ കിടപ്പുണ്ടായിരുന്നു

അങ്ങനെ ആകെ കണ്‍ഫ്യൂഷനിലായി നില്‍ക്കുമ്പോയാണ്  സ്റ്റെയറിന്‍റെ അടുത്ത് നിന്ന് മനു എന്തോ കാര്യമായി നോക്കുന്നത് കണ്ടത്.,,
ഇടക്ക് ചെവിയെല്ലാം കൂര്‍പ്പിക്കുന്നത് കണ്ട് എന്തോ ഒളിഞ്ഞ് കേള്‍ക്കാണെന്ന് മനസ്സിലായത്
ഒരു തമാശക്ക് അവന്‍റെ ബാക്കില്‍ പോയി നിന്നതാണെങ്കിലും ഞാന്‍ കേട്ടത് നീയും അര്‍പ്പണയും തമ്മിലുള്ള വാക്ക് പോരാണ്
എനിക്കൊന്നും വ്യക്തമാകുന്നില്ലായിരുന്നു.,,
മനു കാണാതെ ഞാന്‍ മുറിയിലേക്ക് തന്നെ കയറി
മനു എല്ലാം അവന്‍റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഞാന്‍ കണ്ടിരുന്നു.,
അന്ന് രാത്രി തന്നെ മനു അറിയാതെ അവന്‍റെ ഫോണെടുത്ത് ഞാനതെല്ലാം കേട്ടു.,,

ദച്ചൂ… അത് കേട്ട് നിന്നിടം കുഴിഞ്ഞ് പോയെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ച് പോയി
അത്രയും വിശ്വസിച്ച് പോയിരുന്നു ഞാന്‍ അപ്പൂനെ.,,
എന്നാലും നിങ്ങള്‍ സംസാരിച്ചതല്ലാതെ കൂടുതല്‍ എനിക്കൊന്നും അറിയില്ലായിരുന്നു
ഞാന്‍ പല വഴിയും അന്വേഷിച്ചു.,
എന്നെ ഞെട്ടിക്കുന്ന പലതും ഞാനറിഞ്ഞു

നന്ദു കണ്ണടച്ച് ഊഞ്ഞിലിലേക്ക് ചാരി

”നന്ദേട്ടന് എന്ത് അറിഞ്ഞൂന്നാ ?

ദച്ചൂന്  നന്ദു അന്വേഷിച്ച വഴി അറിയണമായിരുന്നു

”നിന്‍റെ വീട്ടില്‍ വന്നപ്പോള്‍ നിന്‍റെ മുറിയില്‍ തപ്പിയാല്‍ എന്തെങ്കിലും തെളിവ് കിട്ടുമെന്ന് മനസ്സ് പറഞ്ഞു.,
മുറിയില്‍ നിന്ന് പല തെളിവും കിട്ടി അതില്‍ പെട്ട ഏറ്റവും വലിയ തെളിയാവായിരുന്നു നിന്‍റെ പഴയ ഫോണ്‍
അതില്‍ അര്‍പ്പണ അയച്ച മെസ്സേജെല്ലാം കണ്ട് അക്ഷരാത്ഥത്തില്‍ ഞാന്‍ ഞെട്ടി പോയി
ഞാന്‍ കണ്ടതോ വിശ്വസിച്ചതോ ആയ അര്‍പ്പണ അല്ലായിരുന്നു ഞാനവിടെ കണ്ടത്
അന്നെനിക്ക് നിന്നോടും ദേഷ്യം തോന്നി ഇത്രയൊക്കെ ഉണ്ടായിട്ടും എന്നോടൊരു വാക്ക് നീ പറയാത്തതില്‍.,
പിന്നെ പിന്നെ ആലോചിച്ചപ്പോള്‍ തോന്നി നീ ചെയ്തത് തന്നെയാ ശെരിയെന്ന്.,,
നിനക്കൊന്ന് മനസ്സ് തുറന്ന് ആരോടെങ്കിലും സംസാരിക്കാനുള്ള എല്ലാ വഴിയും ആ അര്‍പ്പണ അടച്ചില്ലെ.,,

നന്ദു ഒന്ന് നിശ്വസിച്ചു എന്നിട്ട് വീണ്ടും തുടര്‍ന്നു

” അര്‍പ്പണയെ കുറിച്ച് കൂടുതല്‍ അറിയും തോറും എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി ഇത്ര നീചമായൊരുത്തിയ ആണല്ലൊ കൂടെ കൂട്ടുക്കാരിയായി കൊണ്ട് നടക്കുന്നത്,,

നന്ദൂന്‍റെ മുഖത്ത് അര്‍പ്പണയോടുള്ള ദേഷ്യം കാണാമായിരുന്നു

” എല്ലാം അറിഞ്ഞിട്ടും ഇപ്പോയും അര്‍പ്പണയെ കൂടെ കൂട്ടുന്നതെന്തിനാ ?
അന്ന് തന്നെ ഇതൊക്കെ തിരിച്ചറിഞ്ഞിട്ടും അര്‍പ്പണ ലണ്ടനില്‍ വരുന്നത് നന്ദേട്ടന് തടഞ്ഞൂടായിരുന്നോ ?

ദച്ചു ചോദിച്ചു

”ഞാന്‍ മനസ്സിലാക്കിയ ഇടത്തോളാം.,
അര്‍പ്പണക്ക് രണ്ട് കൊടുത്ത് ഉപദേശിച്ചാല്‍ അവള്‍ നന്നാകാന്‍ പോകുന്നില്ല.,
നാല് തെറി പറഞ്ഞ് അവളെ സൗഹൃദം കളഞ്ഞാലും പ്രശ്നം തീരില്ല.,
അവള്‍ക്ക് പിന്നിലാരൊക്കെയോ ഉണ്ട്.,
എന്നെ കിട്ടാന്‍ വേണ്ടി മാത്രം അവള്‍ ഇത്ര കളികള്‍ കളിക്കേണ്ട ആവിശ്യമുണ്ടോ ?
അവളൊന്ന് മൂളുമ്പോയേക്കും കൊല്ലാന്‍ റെഡിയായി നില്‍ക്കുന്നവര്‍ ഉണ്ട് നമുക്ക് ചുറ്റും അതിന്‍റെ ഒക്കെ ആവിശ്യമെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.,,

നന്ദൂന് ഇനിയും അറിയാനുണ്ടെന്ന് അവന്‍റെ സംസാരത്തില്‍ നിന്ന് മനസ്സിലാകുമായിരുന്നു

”അവള്‍ക്ക് പിന്നില്‍ മറ്റാരുമല്ല അവളെ അച്ഛന്‍ തന്നെയാ.,
അയാള്‍ തന്നെയാ അവള്‍ക്കുള്ളില്‍ വിഷം കുത്തി വെച്ചതും നന്ദേട്ടനെ സ്വന്തമാക്കാനുള്ള വഴികള്‍ അവള്‍ക്ക് മുന്നില്‍ തുറന്ന് കൊടുക്കുന്നതും.

ദച്ചു പറഞ്ഞതും നന്ദു നെറ്റി ചുളിച്ചു

”അര്‍പ്പണേടെ അച്ഛനോ എന്തിന് ?
അയാള്‍ക്ക് അയാളെ മകളെ കൊണ്ട് എന്നെ കല്ല്യാണം കഴിപ്പിച്ചിട്ട് എന്ത് കിട്ടാനാ.,
ഞാന്‍ കോടീശ്വരന്‍ വല്ലതും ആണോ ?

നന്ദു ഒന്ന് ചിറി കോട്ടി

”അതൊരു പകയുടെ കഥയാണ്.,
പ്രണയ പക.,
നന്ദേട്ടന്‍റെ കുടുംബത്തോടാണ് അയാള്‍ക്ക് പക.,
അത് മകളിലൂടെ തീര്‍ക്കാനുള്ള തന്ത്രമാണ് അയാള്‍ക്ക്.,
ഞാനും മനുവും അര്‍പ്പണയുടെ അമ്മ നാട്ടില്‍ വന്നപ്പോള്‍ കാണാന്‍ പോയിരുന്നു.,
ഒരു പാവം സ്ത്രീ .,
അര്‍പ്പണയുടെയും അച്ഛന്‍റെയും ഇടയില്‍ കിടന്ന് ഉരുകാണ് പാവം.,
അവരാണ് ഞങ്ങളോടെല്ലാം പറഞ്ഞ് തന്നത്,,

ദച്ചു അന്ന് അര്‍പ്പണയുടെ അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം നന്ദൂനോട് പറഞ്ഞു

”ഒാ..ഹോ  അങ്ങനെയാണല്ലെ കാര്യങ്ങള്‍.,
അപ്പൊ അര്‍പ്പണയെ ഒതുക്കിയിട്ട് കാര്യമില്ല അവളെ അച്ഛനെ ആദ്യം ഒതുക്കണം.,,

നന്ദു ഒന്ന് ആലോചിച്ച് പറഞ്ഞു

”അല്ല ദച്ചൂ.. ദേവനേയും ദീപുനേയും ഞാനുമായി തെറ്റിച്ചതും അര്‍പ്പണയാണോ ?

”അതെ.,,
നന്ദേട്ടനെ കുറിച്ച് മോശമായി പറഞ്ഞ് അതിനുള്ള തെളിവുകള്‍ അയച്ച് കൊടുത്ത് അവരെ മനസ്സില്‍ നന്ദേട്ടനെ കുറിച്ച് മോശമായി ചിത്രീകരിച്ചതും അവളാ.,
ദേവനും ദീപുവും എന്‍റെ ചേട്ടമാരായത് കൊണ്ട് ചേട്ടമ്മാര്‍ എന്നെ നീയുമായി അകറ്റാന്‍ നോക്കുമെന്ന വിശ്വാസമാണവള്‍ക്ക്.,
ഇപ്പോയും അര്‍പ്പണ ദേവനേയും ദീപുനേയും വിളിച്ച് നിന്നെ കുറിച്ച് ഒാരോന്ന് പറയാറുണ്ട്.,
ദേവനും ദീപുവും സത്യങ്ങള്‍ തിരിച്ചറിഞ്ഞത് അര്‍പ്പണ അറിഞ്ഞിട്ടില്ല.,

ദച്ചു പറഞ്ഞു

”എന്നാ ഇനി അറിയേണ്ട.,
ഞങ്ങള്‍ മിണ്ടിയതും അവള്‍ അറിയണ്ട.,
ഇനി നമ്മള്‍ ഒരു കളി കളിക്കാന്‍ പോകാണ്.,,
ഒരസ്സല്‍ നാടകം.,,

നന്ദു പലതും കണക്ക് കൂട്ടി പറഞ്ഞു

”അതെന്ത് നാടകം ?

”അതൊക്കെ ഉണ്ട്.,,,
പറയാം
ആദ്യം നീയിങ് വാ.,,

നന്ദു ദച്ചൂന്‍റെ അടുത്തേക്ക് ചാഞ്ഞ് അവളെ കവിളിലൊന്ന് കടിച്ചു

”ആ..ഹ് നിങ്ങളെന്താ മന്‍ഷ്യാ കടിക്കുന്നത് ?

ദച്ചു നന്ദൂന്‍റെ താടിയില്‍ പിടിച്ച് വലിച്ചതും നന്ദു ഊഞ്ഞാലില്‍ നിന്നിറങ്ങി അവളെ കോരിയെടുത്തു

”ഹെയ് എന്താ ഈ കാണിക്കുന്നത് താഴെ ഇറക്ക് നന്ദേട്ടാ.,,

ദച്ചു താഴെ ഇറക്കാന്‍ പറഞ്ഞെങ്കിലും നന്ദു അവളെ നോക്കി കണ്ണിറുക്കി ബാല്‍ക്കണിയില്‍ നിന്ന് റൂമിലേക്ക് നടന്നു

*(തുടരും..)*