രചന – ശംസിയ ഫൈസൽ
ദച്ചു വീണ്ടും മന്ദഹസിച്ചതും ദേവനും ദീപുവും താല്‍പര്യമില്ലാതെ ദച്ചൂന് മുന്നില്‍ കേള്‍വിക്കാരായി ഇരുന്നു.,
”നീയിങ്ങനെ ഞങ്ങളെ സൗന്ദര്യം ആസ്വദിച്ച് നില്‍ക്കാതെ കാര്യം പറയുന്നുണ്ടോ ?
ദീപു അക്ഷമയോടെ ചോദിച്ചു
”പറയാം.,
ആദ്യം നിങ്ങള്‍ പെട്ടന്ന് ആ വീഡിയോ കാണിച്ച് തന്നപ്പോള്‍ ഞാനും പേടിച്ചതാ.,
കാരണം നന്ദേട്ടന്‍ ഒരു പെണ്ണിനെ എടുത്ത് കൊണ്ട് കാട്ടിലേക്ക് പോകുന്നത് കാണുമ്പോള്‍ ഞാനെന്നല്ല ഏത് പെണ്ണും തളര്‍ന്ന് പോകും.,
പിന്നെയാണ് നന്ദേട്ടന്‍ കൈയ്യില്‍ എടുത്ത കുട്ടിയേയും ആ പരിസരവും ഞാന്‍ ശ്രദ്ധിച്ചത്.,
അന്ന് അവിടെ ഞാനും ഉണ്ടായിരുന്നു.,
ഞാന്‍ മാത്രമല്ല അര്‍പ്പണയും.,
നന്ദേട്ടന്‍റേ ഫ്രണ്ട് ഉണ്ട് ഷമീറ്, അവന്‍റെ ഏട്ടന്‍റെ കല്ല്യാണത്തിന് പോയപ്പോയാണ് സംഭവം
ഒാരോന്ന് സംസാരിച്ച് പോകുന്നതിനിടക്കാണ് ഞങ്ങളെ വണ്ടിക്ക് മുന്നിലേക്കൊരു പെണ്‍കുട്ടി പെട്ടന്ന് ചാടിയത്
ഒാപ്പോസിറ്റുള്ള പലചരക്ക് കടയിലേക്ക് റോഡ് ക്രോസ് ചെയ്ത് പോയപ്പോയാണ് ഞങ്ങളെ വണ്ടിക്ക് മുന്നിലാ കുട്ടി പെട്ടത്.,
നന്ദേട്ടന്‍ പെട്ടന്ന് ബ്രേക്ക് പിടിച്ചെങ്കിലും കാറ് തട്ടി ആ കുട്ടി വീണു
ഞങ്ങളൊക്കെ പെട്ടന്ന് കാറില്‍ നിന്നിറങ്ങി
കാര്യായിട്ടൊന്നും പറ്റിയിട്ടില്ലായിരുന്നു.,
എന്നാലും കാലിലെ വേദന കാരണം എണീക്കാനാ കുട്ടിക്ക് പറ്റാത്തതിനാല്‍ നന്ദേട്ടന്‍ ആ കുട്ടിയെ എടുത്ത് അതിന്‍റെ വീട്ടിലേക്ക് നടക്കുന്നതാണ് നിങ്ങള്‍ക്ക് കിട്ടിയ സിസിടിവി ഫൂട്ടേജ്.,,
അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ചപ്പോലെ ബലം പ്രയോഗിച്ച് പീഡിപ്പിക്കാന്‍ കൊണ്ട് പോകുകയല്ല.,
ദച്ചു ഒന്ന് നിര്‍ത്തി
”വിശ്വസിക്കാന്‍ പറ്റുന്ന നുണ പറ ദച്ചൂ.,
അവനൊരു കാടിനുള്ളിലേക്കാണ് കൊണ്ട് പോകുന്നതെന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട്.,,
ദേവനവളെ പുച്ഛിച്ചു
”കുറച്ചധികം കാട് പിടിച്ച സ്ഥലമാണവിടെ.,
ആ കാട് പിടിച്ച വഴിയിലൂടെ ഉള്ളിലേക്ക് കുറച്ച് നടക്കണം ആ കുട്ടീടെ വീട്ടിലേക്ക്.,
ഒാപ്പോസിറ്റുള്ള കടയിലെ സിസിടിവി വീഡിയോ ആണ് അര്‍പ്പണ അയച്ച് തന്നത്.,,
ദച്ചു വ്യക്തമാക്കി കൊടുത്തു
”എന്നിട്ട് നിങ്ങളെ ഒന്നും കാണുന്നില്ലല്ലൊ?
ദീപൂന്‍റെ സംശയം ന്യായമായിരുന്നു
”കാറ് നടു റോഡില്‍ നിര്‍ത്തിയേക്കല്ലെ.,
അര്‍പ്പണക്ക് കാര്‍ ഒാടിക്കാന്‍ അറിയായിരുന്നു.,
അവള്‍ സൈഡിലേക്ക് നിര്‍ത്തിയപ്പോള്‍ കൂട്ടിന് ഞാനും അവളെ കൂടെ നിന്നു.,,
നന്ദേട്ടന്‍റെ ആഭാഗം മാത്രം കട്ട് ചെയ്ത് അയച്ച വീഡിയോ ആണത്.,
ദച്ചു മറുപടി പറഞ്ഞു
”എന്നാലും അര്‍പ്പണയെ എനിക്ക് അവിശ്വസിക്കാന്‍ പറ്റുന്നില്ല.,
അത്രയും ആത്മാര്‍ത്ഥതയുണ്ടായിരുന്നു അവളെ സംസാരത്തിന്,,
ദേവന്‍ പറഞ്ഞത് കേട്ട് ദച്ചു പല്ല് കടിച്ചു
”അല്ലെങ്കിലും അവള്‍ക്കിത്തിരി ആത്മാര്‍ത്ഥത കൂടുതലാ അത് കൊണ്ടല്ലെ എന്നെ ഭീഷണിപ്പെടുത്താന്‍ നിങ്ങളേയും അച്ഛനേയും കൊല്ലാന്‍ വരെ തയ്യാറായത്.,,
ദച്ചു ഫോണെടുത്ത് അവര്‍ക്ക് നേരെ നീട്ടി
അതില്‍ അര്‍പ്പണ ആദ്യം മുതല്‍ അയച്ച മെസ്സേജുണ്ടായിരുന്നു.,
അച്ഛന്‍റെ ഷോപ്പില്‍ ബോബ് വെച്ചതും ദേവനേയും ദീപൂനേയും കൊല്ലാന്‍ നില്‍ക്കുന്ന ഗുണ്ടയുടേയും ഫോട്ടോയുമെല്ലാം കണ്ട് ദേവനും ദീപുവും വിശ്വസിക്കാന്‍ പറ്റാതെ തറഞ്ഞ് നിന്നു
ദച്ചൂനെ അവളെത്രത്തോളം ടോര്‍ച്ചര്‍ ചെയ്തിരുനെന്ന് അവര്‍ മനസ്സിലാക്കുകയായിരുന്നു
”ദച്ചൂ.., മോളെ ഇങ്ങനൊക്കെ നടന്നിട്ടുണ്ടെന്ന് ഉള്‍കൊള്ളാന്‍ പോലും പറ്റുന്നില്ല.,
ഇത്രയൊക്കെ ന്‍റെ കൊച്ചിനെ അവള്‍ വേദനിപ്പിച്ചെങ്കില്‍ ചേട്ടമ്മാരോടൊന്ന് പറയായിരുന്നില്ലെ.,,
ദീപു നിറകണ്ണുകളോടെ ദച്ചൂനെ ചേര്‍ത്ത് പിടിച്ചു
”അതെ നീ അവളെ പേടിച്ച് മിണ്ടാതെ നിന്നതെന്തിനാ.,
എല്ലാം ഒറ്റക്ക് സഹിക്കാന്ന് കരുതിയോ ?
അന്നേ ഞങ്ങളോട് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് നിനക്ക് നന്ദൂന്‍റെ കൂടെ സന്തോഷത്തോടെ ജീവിച്ച് കൂടായിരുന്നോ ?
ദേവനും ദച്ചൂന്‍റെ അടുത്തേക്കിരുന്നു
”അതെന്‍റെ സാഹചര്യം.,
ആരോടെങ്കിലും തുറന്ന് പറഞ്ഞാലുള്ള ഭീഷണി വേറെ.,
അതിനിടക്ക് നിങ്ങള്‍ നന്ദൂനോട് കാണിക്കുന്ന അവഗണന.,
നന്ദു എത്രത്തോളം വിഷമിച്ചിട്ടുണ്ടെന്നോ നിങ്ങളെ ഒാര്‍ത്ത്.,,
എല്ലാത്തിനും നടുവില്‍ ഉരുകി തീരാന്‍ ഞാനും.,,
ദച്ചു ഒന്ന് നിശ്വസിച്ചു
”സോറി ദച്ചൂ.,
ഞങ്ങള്‍ക്ക് തെറ്റ് പറ്റി പോയെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു.,
നന്ദൂനേയും നിന്നേയും ഞങ്ങള്‍ അവളെ വാക്കിന് പുറത്ത് ഒരുപാട് വേദനിപ്പിച്ചു.,
ഞങ്ങളിത് നേരത്തെ തുറന്ന് പറയണമായിരുന്നു.,
നന്ദൂനെ കാലില്‍ വീണ് മാപ്പ് പറയാന്‍ വരെ ഞങ്ങള്‍ തയ്യാറാണ്.,,
പക്ഷെ… നന്ദു മറ്റൊരു രാജ്യത്തായതിനാല്‍ ഇപ്പോളത് സാധ്യമല്ലല്ലൊ.,
ദീപു കുറ്റബോധത്തോടെ പറഞ്ഞു
”’ഇനിയെങ്കിലും സത്യം അറിയാതെ ഒരാളെ കുറ്റപ്പെടുത്താതിരുന്നാല്‍ മതി.,
എനിക്ക് നന്ദേട്ടനെ നഷ്ടപ്പെടാതിരിക്കാന്‍ നിങ്ങള്‍ കൂടെ നില്‍ക്കണം.,,
ദച്ചു ദയനീയമായി അവരെ നോക്കി
”അങ്ങനെ ഞങ്ങളെ ചങ്ക് അളിയനെ അവള്‍ക്ക് വിട്ട് കൊടുക്കാന്‍ പറ്റോ ?
എന്നാലും അര്‍പ്പണക്ക് നന്ദൂനെ അത്ര ഇഷ്ടമാണെങ്കില്‍ നിനക്ക് സെറ്റാക്കി തരുന്നതിന് പകരം അവള്‍ക്ക് തന്നെ അവനോട് ഇഷ്ടം തുറന്ന് പറഞ്ഞൂടായിരുന്നോ ?
ദേവന്‍ പറഞ്ഞു
”അതിന് അന്നവള്‍ക്ക് ഈ ഭ്രാന്തില്ലായിരുന്നു.,
ഞാനും മനുവും ഇന്ന് പുറത്ത് പോയത് അവളെ അമ്മയെ കാണാനാ.,
ഒരു പാവം സ്ത്രീ,
അവളേയും അച്ഛന്‍റേയും ഇടയില്‍ കിടന്ന് ചക്രശ്വാസം വലിക്കാണ്.,
അവര് പറയുന്ന കാര്യമൊന്ന് കേട്ട് നോക്ക്.,,
ദച്ചു അവളെ ഫോണ്‍ ഒാപ്പണ്‍ ചെയ്ത് അര്‍പ്പണയുടെ അമ്മ സംസാരിക്കുന്ന റെക്കോര്‍ഡ് കേള്‍പ്പിച്ച് കൊടുത്തു
അവരൊന്നും മിണ്ടാതെ മുയുവന്‍ കേട്ടിരുന്നു
”ഇതിപ്പോള്‍ നമ്മളേക്കാള്‍ നന്ദൂന്‍റെ കുടുംബത്തെയാണല്ലൊ ബാധിക്കുക.,,
ഇങ്ങനെ വിട്ടാന്‍ പറ്റില്ല പെട്ടന്ന് നമുക്കെന്തേലും ചെയ്യണം.,,
ദീപു എന്ത് ചെയ്യാന്‍ പറ്റുമെന്ന ചിന്തയിലാണ്
”പിന്നൊരു കാര്യം നിങ്ങളുമായി ആയി അര്‍പ്പണ കോണ്‍ടാക്ട് ഉള്ളതല്ലെ.,
ഫോണിലൂടെ ഒരു ചര്‍ച്ചയും വേണ്ട.,,
അവളെങ്ങനെ എങ്കിലും അറിയും.,
സത്യം പറഞ്ഞാല്‍ ഇപ്പോയാണ് എനിക്ക് കുറച്ചെങ്കിലും സമാധാനം ആയത്.,
ഇത്രനാള്‍ ഒറ്റക്ക് ഉരുകായിരുന്നു ഞാന്‍ ഇപ്പോള്‍ നിങ്ങളും മനുവും കൂടെ ഉണ്ടല്ലൊ.,
ദച്ചു ഒന്ന് ചിരിച്ചു
”ഹ്മ്..,, എന്തായും ദീപൂ.. അര്‍പ്പണയോട് പഴയ പോലെ തന്നെ നില്‍ക്കണം.,
അല്ലെങ്കില്‍ അവള്‍ പ്ലാന്‍ മാറ്റും.,
ഇപ്പോയും അവളെ വിശ്വസിച്ച് നില്‍ക്കുന്നവരാണ് നമ്മള്‍.,,
മനസ്സിലായോ?
അവളത്ര വേരെ പോകുമെന്ന് നമുക്ക് നോക്കാം.,
ദേവന്‍ പറഞ്ഞത് ദീപു സമ്മതിച്ചു
”എനിക്ക് നന്ദൂനെ ആലോചിച്ചിട്ട് പാവം തോന്നുവാ.,
അവനൊന്നും അറിയാതെ കുറേ സങ്കടപ്പെട്ടു.,
നമ്മളും അവനെ നോവിച്ചില്ലെ.,
ഇപ്പോയും ഉറ്റ സുഹൃത്തിന്‍റെ ചതി അറിയുന്നില്ലല്ലൊ.,
അവനെ എങ്ങനെ എങ്കിലും നാട്ടിലെത്തിച്ചാല്‍ കാര്യങ്ങള്‍ ഒന്നൂടെ എളുപ്പമാകും.,,
ദീപു അവന്‍റെ അഭിപ്രായം പറഞ്ഞു
”ഹ്മ്., നമുക്ക് എന്താ ചെയ്യാന്‍ പറ്റാ എന്നുള്ളത് നോക്കാം.,
മനു നന്ദേട്ടന്‍റെ ഫ്രണ്ടിനെ വിളിക്കുന്നുണ്ട്.
ഫ്രണ്ട് വഴി നന്ദേട്ടന് അര്‍പ്പണയെ കുറിച്ച് ചെറിയ സൂചന കൊടുക്കാന്ന് പറഞ്ഞിട്ടുണ്ട്.,,
ദച്ചു പറഞ്ഞതും അവരൊന്ന് മൂളി
അപ്പോയാണ് ദീപൂന്‍റെ ഫോണ്‍ അടിച്ചത്
ദീപു ഫോണിലേക്ക് നോക്കി
”ഹരിയാണല്ലൊ.,,
ദീപു ചിരിയോടെ ഫോണെടുക്കാന്‍ നിന്നതും ദച്ചു ദേഷ്യത്തോടെ അതെടുത്ത് ബെഡിലേക്ക് വലിച്ചെറിഞ്ഞു
”എന്താടീ നിനക്ക് ?
ദീപു ദച്ചൂന്‍റെ തലക്കിട്ടൊരു മേട്ടം കൊടുത്തു
”ആ കരിയെ എനിക്കിഷ്ടമല്ല
അര്‍പ്പണയുടെ മറ്റൊരു വേര്‍ഷനാണ് ഹരി.,
നിങ്ങള്‍ അര്‍പ്പണയെ പോലെ ഹരിയേയും വിശ്വസിച്ച് നടന്നാല്‍ നിങ്ങള്‍ക്ക് പണി കിട്ടുന്ന വഴി അറിയില്ല.,,
ദച്ചു കടുപ്പത്തില്‍ പറഞ്ഞു
”ഹോ ഹരി പാവാണ്.,
ദേവന്‍ പറഞ്ഞു
”പാവം., അതൊക്കെ പണ്ട്.,,
അവന്‍റെ സ്വഭാവം നിങ്ങള്‍ക്ക് ശെരിക്കറിയില്ല.,
ഇന്ന് തന്നെ വീട്ടില്‍ കയറി വന്ന് വൃത്തികേട് വിളിച്ച് പറഞ്ഞു.,
പിന്നെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൈയ്യില്‍ കയറി പിടിക്കാ ഭീഷണിപ്പെടുത്താ.,
നന്ദേട്ടന്‍റെ അപ്പനെ വരെ ഭീഷണിപ്പെടുത്തിയേക്കുന്നു.,,
അതിന് മാത്രം അവനാര് വലിയ ഗുണ്ടയാണെന്നാ വിചാരം.,,
ദച്ചൂന്‍റെ വാക്കുകളില്‍ ഹരിയോടുള്ള ദേഷ്യം കാണാമായിരുന്നു
”പിന്നേ.. അവന് അതിനുള്ള ധൈര്യമൊന്നുമില്ല.,
പാവം ചെറുക്കന്‍ നന്ദു ഇല്ലെങ്കില്‍ ഉറപ്പായിട്ടും ഹരിയെ കൊണ്ട് നിന്നെ കല്ല്യാണം കഴിപ്പിച്ചേനെ.,,
ദീപു പറഞ്ഞതും ദച്ചു ദേഷ്യത്തോടെ ചുറ്റും നോക്കി
കണ്ണില്‍ കണ്ട തലയണ എടുത്ത് രണ്ട് പേരേയും തലങ്ങും വിലങ്ങും അടിച്ചു
”ചേട്ടമ്മാരായി പോയി ഇല്ലെങ്കില്‍ ഞാന്‍ കൊന്നേനെ.,,
ദച്ചു ചവിട്ടി തുള്ളി പോകാന്‍ നിന്നതും ദേവനും ദീപുവും പുറകില്‍ നിന്ന് പൊട്ടിചിരിച്ചു
അവരെ ചിരി കണ്ട് ദച്ചു സംശയത്തോടെ അവരെ തിരിഞ്ഞ് നോക്കി
*(തുടരും..)*

by