25/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 169

രചന : ഷംസിയ ഫൈസൽ

നന്ദൂന് വാശി കേറിദേഷ്യം കുമിഞ്ഞ് കൂടുന്നതറിഞ്ഞ് തല കുടഞ്ഞ് നന്ദു മുറി വിട്ടിറങ്ങി രാത്രിത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കാന്‍ കൂട്ടുക്കാരെല്ലാം അടുക്കളയില്‍ ഒരുമിച്ച് കൂടി പതിയെ നന്ദൂന്‍റെ മനസ്സ് റിലാക്‌സായി
അന്നത്തെ രാത്രി പതിവ് പോലെ കടന്ന് പോയി പിറ്റേന്ന് നേരത്തെ എണീറ്റ് കുളിച്ച് ഡ്രസ്സ് മാറി ഒരു ചായ ഇട്ട് കുടിച്ച് നേരത്തെ കമ്പനിയിലേക്കിറങ്ങി രാവിലെ തന്നെ അര്‍പ്പണയുടെ മുഖം കാണാന്‍ താല്‍പര്യമില്ലാത്തതിനാലാണ്പെട്ടന്നിറങ്ങിയത്നേരത്തെ ആയത് കൊണ്ട് നന്ദു തനിച്ചായിരുന്നു
നന്ദു നേരെ പുതിയ ഫ്ലാറ്റിലേക്ക് പോയി.ജോലിക്ക് കയറാന്‍ സമയം ആകുന്നതെയൊള്ളായിരുന്നു

പുതിയ ഫ്ലാറ്റ് എടുത്തിട്ടും ദച്ചു വരാതെ ഫ്ലാറ്റിലേക്ക് കയറി താമസിക്കാന്‍ വയ്യ.,അര്‍പ്പണ തന്നെയാണ് വിഷയ ഫ്ലാറ്റിനുള്ളില്‍ കയറിയപ്പോള്‍ തന്നെ നന്ദൂന് വല്ലാത്ത സന്തോഷം തോന്നി റെന്‍റിന് ആണെങ്കിലും സ്വന്തമായി ഒരു വീട് വാങ്ങിയ പ്രതീതിയായിരുന്നവന് നന്ദു തോളിലുള്ള ബാഗ് മാറ്റി വെച്ച്  ഫോണെടുത്ത് ദച്ചൂനെ വീഡിയോ കോള്‍ ചെയ്ത് ഫ്ലാറ്റ് മുയുവന്‍ കാണിച്ച് കൊടുത്തു.’ ദച്ചൂ..  ഇനി ഫര്‍ണിച്ചറുകളെല്ലാം വാങ്ങണം.,പക്ഷെ എനിക്ക് പോയി വാങ്ങാന്‍ പറ്റാത്തത് കൊണ്ട് ഞാനീ ഫ്ലാറ്റിന്‍റെ ഒാണറുമായി സംസാരിച്ച് അവര് തന്നെ സെറ്റ് ചെയ്യാമെന്നാ പറഞ്ഞെ.,ഡിസൈനെല്ലാം പറഞ്ഞ് കൊടുത്തിട്ടുണ്ട്.,

നീ വരുമ്പോയേക്കും എല്ലാം സെറ്റാകും., നന്ദു വീഡിയോ കോള്‍ ചെയ്യുന്നതിനിടക്ക് ദച്ചൂനോട് പറഞ്ഞു ”ആണോ കൊള്ളാം എനിക്ക് നല്ല ഇഷ്ടായി.,അപ്പനും അമ്മക്കും കൂടെ വിളിച്ച് കാണിച്ച് കൊടുക്കണെ.,”എല്ലാം സെറ്റ് ചെയ്തിട്ട് കാണിച്ച് കൊടുക്കാം. എന്നാ ശെരി ദച്ചൂ.. ജോലിക്ക് പോകാറായി ഞാന്‍ വിളിക്കാം., കമ്പനിയില്‍ കയറുന്നതിന് മുമ്പ് ബ്രേക്ക്ഫാസ്റ്റും കഴിക്കണം
പിന്നെയ് ഇന്ന് അര്‍പ്പണയുടെ കൂടെ വൈകീട്ട് പുറത്ത് പോകാമെന്ന് ഏറ്റിട്ടുണ്ട്.,നീ ഇങ്ങോട്ട് അറിയാതെ പോലും വിളിക്കരുത് കേട്ടല്ലൊ.,നന്ദു മുന്‍കൂറായി പറഞ്ഞു.’ഹ്മ് ശെരി പോകുന്നതൊക്കെ കൊള്ളാം. കൂടുതല്‍ തട്ടാനും മുട്ടാനും നില്‍ക്കണ്ട.,

ദച്ചു കുശുമ്പോടെ പറഞ്ഞു”ഉത്തരവ് ഭാര്യേ.,
പിന്നെയ് ഇന്ന് മുതല്‍ ഞാന്‍ അര്‍പ്പണയെ പ്രേമിക്കാനപോകാണ്.എന്‍റെഭാര്യഅനുഗ്രഹിച്ചാലും.,നന്ദു ചിരിയോടെ പറഞ്ഞു.’എല്ലാവിധ അനുഗ്രഹവും പ്രാര്‍ത്ഥനയും എന്‍റെ ഭര്‍ത്താവിനുണ്ടാകും.നന്നായി പ്രണയിച്ച് ഒരു ഉഗ്രന്‍ തേപ്പ് കൊടുക്കാന്‍ പറ്റട്ടെ., ദച്ചു വീഡിയോ കോളിലൂടെ നന്ദൂനെ അനുഗ്രഹിച്ചു
‘ആദ്യമായിട്ടായിരിക്കും ഒരു ഭാര്യ ഭര്‍ത്താവിനെ മറ്റൊരു പെണ്ണിനെ പ്രേമിക്കാനപ്രോത്സാഹിപ്പിക്കുന്നത്. നന്ദു പൊട്ടിചിരിച്ചു’അയ്യടാ പ്രേമം അഭിനയിക്കാനാ സമ്മതം തന്നത്. മോന്‍ കൂടുതല്‍ തകര്‍ത്ത് അഭിനയിക്കേണ്ട.

പിന്നെ നേരത്തെ പറഞ്ഞ പോലെ പ്രേമിക്കുന്നതൊക്കെ കൊള്ളാം.,
തൊട്ടുരുമിയുള്ള സ്നേഹ പ്രകടനങ്ങളൊന്നും വേണ്ട.,ദച്ചു വീണ്ടും ഒാര്‍മിപ്പിച്ചു”എല്ലാം മാഡം പറഞ്ഞ പോലെ. പിന്നെ നീയിംങ് വാസ്നേഹ പ്രകടനങ്ങളൊക്കെ നിന്നോട് ആകാലോ അല്ലെ ?.,
നന്ദു കള്ളച്ചിരിയോടെ ചോദിച്ചു.’ഒന്ന് പോ നന്ദേട്ടാ.,,വൈകണ്ട ഫോണ്‍ വെച്ചോ ? ബായ് ഫ്രീയാകുമ്പോള്‍ വിളിക്കാന്‍ മറക്കണ്ട.

ദച്ചു ഫോണ്‍ വെച്ചതും നന്ദു ബാഗെടുത്ത് തോളിലിട്ട് ഫ്ലാറ്റ് പൂട്ടിയിറങ്ങികമ്പനിയില്‍ കയറി അവിടെത്തെ കഫെയില്‍ നിന്ന് ഫ്രേക്ക്ഫാസ്റ്റും കഴിച്ചാണ് ജോലിക്ക് കയറിയത എന്നത്തേയും പോലെ നന്ദു ജോലിയില്‍ മുയുകി.മണിക്കൂറുകള്‍ കടന്ന് പോയിനന്ദു ജോലി കഴിഞ്ഞിറങ്ങികാറെടുത്ത് വീട്ടിലേക്ക് പോയിപെട്ടന്ന് വീട്ടിലേക്കും ദച്ചൂനും വിളിച്ച്സംസാരിച്ചുഅര്‍പ്പണയുടെ അമ്മ തലേന്ന് രാത്രി  വീണ്ടും മെസ്സേജ് അയച്ചിരുന്നു
ഇത്രയൊക്കെ തെളിവ് കണ്ടിട്ടും മോന് വിശ്വാസമില്ലെനന്ദു ചോദ്യത്തിന് മറുപടി അയച്ചില്ല

”ഇനി നിന്‍റെ വിധി.,എന്‍റെ ഭാഗം ഞാന്‍ ക്ലിയര്‍ ചെയ്തിട്ടുണ്ട്.,ഇതായിരുന്നു അവര്‍ ലാസ്റ്റ് അയച്ച മെസ്സേജ്നന്ദു അതെല്ലാം ഹൈഡ് ചെയ്ത് വെച്ചു അര്‍പ്പണയുടെ കോള്‍ ഏത് സമയവും വരാം.
ചിലപ്പോള്‍ നേരിട്ട് ഇങ്ങോട്ട് കയറി വരാം., നന്ദു പെട്ടന്ന് കുളിച്ച് ഒരു ടീഷര്‍ട്ടും ജീന്‍സും എടുത്തിട്ടുഇന്ന് അര്‍പ്പണയെ പ്രൊപ്പോസ് ചെയ്യണം
ഇനിയും നീട്ടി വെക്കാന്‍ പറ്റില്ലനന്ദു കണ്ണാടിയില്‍ നോക്കി മുടി സെറ്റ് ചെയ്തു മുഖത്ത് ഫേസ് ക്രീം തേച്ച് എന്തെങ്കിലും കുറവുണ്ടോയെന്ന് നോക്കി
ഒരു കൈയ്യില്‍ വാച്ച് കെട്ടി.കഴുത്തിലെ മാല ടീഷര്‍ട്ടിന് പുറത്തേക്കിട്ടു.ദച്ചൂന്‍റെ മാലയാണ്

കല്ല്യാണം കഴിഞ്ഞ ആദ്യ വരവില്‍ അവള്‍ സമ്മാനിച്ചത് നന്ദു അതെടുത്ത് അരുമയോടെ മുത്തി
‘നീയാണെന്‍റെ കോണ്‍ഫിഡന്‍റ്സ് മുത്തെ.,നന്ദു മാല ടീഷര്‍ട്ടിന്‍റെ ഉള്ളിലേക്കിട്ടതും അതവന്‍റെ നെഞ്ചോട് പതിഞ്ഞ് കിടന്നദച്ചു കൂടെ തന്നെയുണ്ടെന്ന പോലെനന്ദു പെര്‍ഫ്യൂം കൈയ്യിലെടുത്തതും അവന്‍റെ ഫോണടിച്ചുഅമീന്‍ ജോലി കഴിഞ്ഞ് വരുന്ന വഴിയാണ്
‘ഒരാളെ കാണാനുണ്ട്. നന്ദു കാറിലേക്ക് കയറി
”മറ്റെ പെണ്ണിനെ ആയിരിക്കും.,നിനക്ക് വേറെ പണിയില്ലെ.,അമീന്‍ ചോദിച്ചതും നന്ദു അവനെ നോക്കി കണ്ണിറുക്കി

എന്താടാ പതിവില്ലാത്ത ഇളക്കം.,ഇതൊന്നും അത്ര നല്ലതല്ല ആദ്യമെ പറഞ്ഞേക്കാം. അമീന്‍ നന്ദൂനെ പുച്ഛിച്ച് അകത്തേക്ക് കയറി പോയനന്ദു കാറെടുത്ത് അര്‍പ്പണയുടെ ജോലി സ്ഥലത്തേക്ക് കാറോടിച്ചുനന്ദു അവിടെ എത്തുമ്പോള്‍ അര്‍പ്പണ അവനെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു”ഗുഡ് ഈവനിംങ് നന്ദൂ..,അര്‍പ്പണ ചിരിയോടെ കാറിലേക്ക് കയറിയതും നന്ദു തെളിച്ചമില്ലാത്തൊരു ചിരി ചിരിച്ചു
നന്ദൂന്‍റെ അഭിനയം വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോയെ തുടങ്ങിയിരുന്നു.”എന്താടാ നീ ഇപ്പോയും ഒാക്കെയായില്ലെ ? അര്‍പ്പണ നിരാശയോടെ ചോദിച്ചു”പോകാം.,നന്ദു മറുപടി പറയാതെ വണ്ടിയെടുത്തു.’എങ്ങോട്ടാ പോകുന്നത് ?

”പാര്‍ക്കിലേക്ക്. നന്ദു ഒറ്റവാക്കില്‍ മറുപടി പറഞ്ഞു
”നീ താമസിക്കുന്നതിനടുത്തുള്ളതോ ?അവിടെ വേണ്ട വേറെ എങ്ങോട്ടെങ്കിലും പോകാം.,”ഹ്മ്.. എന്നാ വേറൊരു സ്ഥലമുണ്ട് അങ്ങോട്ട് പോകാം.,
അടിപൊളി സണ്‍സെറ്റ് എല്ലാം കാണാം.നന്ദു പറഞ്ഞതും അവളെ മുഖം വിടര്‍ന്നു.”ഒാക്കെ എന്നാ ആദ്യം എനിക്ക് ഡ്രസ്സ് മാറണം.,,എന്നിട്ട് പോകാം.,’എന്തിന് നീ ഈ ഇട്ട ഡ്രസ്സ്  തന്നെ അടിപൊളിയാ. നിനക്ക് നന്നായി ചേരുന്നുണ്ട്‌,
നന്ദു തട്ടി വിട്ടു.”പോടാ ഇത് എന്‍റെ യൂണിഫോം ആണ്. അര്‍പ്പണ പറഞ്ഞതും നന്ദു ചമ്മിയ ചിരി ചിരിച്ചു.അര്‍പ്പണയുടെ ഫ്ലാറ്റിനടുത്ത് എത്തിയതും നന്ദു കാര്‍ നിര്‍ത്തി

”ഞാന്‍ പെട്ടന്ന് വരാം.,അര്‍പ്പണ ഡോര്‍ തുറന്ന് ഒാടി’ഇന്ന് എന്താ ഫ്ലാറ്റിലേക്ക് ക്ഷണിക്കാതിരുന്നത്.,ച്ഛെ എന്‍റെ ഒരു പെര്‍ഫോമന്‍സ് മിസ്സായി.,സാരല്ല്യ അവള്‍ ഒരുങ്ങി കെട്ടി വരട്ടെ ഞാനിന്നൊരു കലക്ക് കലക്കും.,കുറച്ച് പ്രൊപ്പോസ് ചെയ്യാനുള്ള സാഹിത്യമൊക്കെ പഠിച്ച് വെച്ചേക്കാം., നന്ദു ഫോണെടുത്ത് സേര്‍ച്ച് ചെയ്ത് കുറച്ച് വരികളെല്ലാം മനപാഠമാക്കി കാറിന്‍റെ ഡോര്‍ തുറന്ന് അര്‍പ്പണ കയറി വന്നപ്പോയാണ് നന്ദു അവളെ കണ്ടത  പെട്ടന്ന് ഫോണെടുത്ത് വെച്ചു ആദ്യ പടി ഇപ്പോയെ തുടങ്ങിയേക്കാംനന്ദൂന്‍റെ ടീഷര്‍ട്ടിന്‍റെ അതെ കളര്‍ ഡ്രസ്സിട്ടാണ് അര്‍പ്പണ വന്നത്. നന്ദു പണിപെട്ടവളെ മിഴിച്ച് നോക്കി

”എന്താ നന്ദൂ ഇങ്ങനെ നോക്കുന്നെ ?ഈ ഡ്രസ്സ് കൊള്ളാവോ ?എനിക്ക് മാച്ചുണ്ടോ ?അര്‍പ്പണക്ക് അവന്‍റെ നോട്ടം കണ്ടിട്ട് നാണം വരുന്നുണ്ടായിരുന്നു
നന്ദു മറുപടി പറയാതെ അവളെ  തന്നെ കണ്ണിമ വെട്ടാതെ നോക്കിഅവന്‍ കൈ ഉയര്‍ത്തി അവളെ കവിളിലേക്ക് കൈ ചേര്‍ത്തു

  
          *(തുടരും..)*