23/04/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 86

രചന – ശംസിയ ഫൈസൽ

”ഫോണോ ?
ഇതേതാ ഫോണ്‍.,,

ദേവനത് കൈയ്യിലെടുത്ത് ദച്ചൂന് നേരെ തിരിഞ്ഞു

ദച്ചു നിന്ന് വിറച്ചു

പെട്ടന്നുള്ള വെപ്രാളത്തില്‍ ഫോണ്‍ മാറ്റി വെക്കാനവള്‍ വിട്ട് പോയതായിരുന്നു

”അ.. അതെന്‍റെ കൂട്ടുക്കാരിയുടേതാ.,

ദച്ചു ഫോണ്‍ തട്ടി പറിക്കാന്‍ നോക്കിയതും ദേവനത് പിറകിലേക്ക് പിടിച്ചു

”കൂട്ടുക്കാരിയുടെ ഫോണെന്താ നിന്‍റെ കൈയ്യില്‍.,,

ദീപു മുന്നോട്ട് വന്നു

”’അതോ അത് പിന്നെ അവള് അറിയാതെ എന്‍റെ ബാഗില്‍ ഇട്ട് പോയതാ.,,

ദച്ചൂന് ഒന്നും പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല
അവളെ കണ്ണൊക്കെ നിറഞ്ഞ് വന്നു

”കുറേ ദിവസമായി ഞങ്ങള്‍ നിന്നെ ശ്രദ്ധിക്കുന്നു.,
എന്തൊക്കെ കള്ളത്തരങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട്.,
കൂട്ടുക്കാരിയുടെ ഫോണല്ലെ.,
അവളെ അച്ഛന്‍റെ നമ്പറിലേക്കൊന്ന് വിളിച്ച് നോക്കാം.,
സ്ക്കൂളിലേക്ക് പിള്ളേരെ കൈയ്യില്‍ ഫോണ്‍ കൊടുത്ത് വിടേണ്ട ആവിശ്യമെന്താന്ന് അറിയണമല്ലോ ?
അല്ലെ ദീപു.,,

ദേവന്‍ ദീപൂനെ നോക്കി

”പിന്നേ തീര്‍ച്ചയായും.,
പ്ലസ് ടു പോലും കഴിയാത്തവര്‍ക്ക് സ്വന്തമായി ഫോണിന്‍റെ ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല.,

ദീപുവും കൂട്ടിചേര്‍ത്തു

”അയ്യോ പ്രശ്നമാക്കരുത് അതിങ് താ.,
ഇനി അവളോട് സ്ക്കൂളില്‍ കൊണ്ട് വരരുതെന്ന് പറഞ്ഞോളാം.,
പ്ലീസ് ദേവാ അതിങ് താ.,,

ദച്ചു ദേവനില്‍ നിന്ന് ഫോണ്‍ വാങ്ങാന്‍ നിന്നതും ദീപു അത് കൈക്കലാക്കി

”ഹാ നീ അതിനെന്താ കരയുന്നെ ദച്ചൂ.,
ഈ ഫോണ്‍ ലോക്കാണല്ലോ പാസ്സ് വേര്‍ഡ് പറ.,,

ദീപു ഫോണിലേക്ക് നോക്കി ചോദിച്ചതും ദച്ചൂന് കൈയ്യും കാലും തളരുന്ന പോലെ തോന്നി

”എ.. എനിക്കറിയില്ല.,
ഞാന്‍ പറഞ്ഞില്ലെ എന്‍റെ കൂട്ടുക്കാരിയുടേതാണെന്ന്.,,

ദച്ചൂന് അവരെ മുഖത്തേക്ക് പോലും നോക്കാന്‍ പേടിയായി

”ച്ഛീ.. പറയെടീ..!!!

ദീപു ഒച്ചയെടുത്തതും ദച്ചു രണ്ടടി പിറകോട്ട് മാറി

ദേവനും ദീപുവും ചേട്ടമ്മാരാണെങ്കിലും അടിയും പിടിയും കളിയും ചിരിയുമായി കൂട്ടുക്കാരെ പോലെയായിരുന്നവര്‍

എപ്പോയും തല്ല് കൂടുമെങ്കിലും ഇങ്ങനൊരു അവസ്ഥയില്‍ അവരെ മുന്നില്‍ പേടിച്ച് വിറച്ച്  നില്‍ക്കുന്നത് ആദ്യമായിട്ടാണ്

”നിന്ന് മോങ്ങാതെ പറയ് ദച്ചൂ.,
ഇനി അച്ഛനേയും അമ്മയേയും വിളിച്ച് വരുത്തിയാലെ നീ പറയത്തൊള്ളോ?

ദേവന്‍ ചോദിച്ചതും ദച്ചു കരച്ചിലോടെ വേണ്ടെന്ന് തലയാട്ടി

”ഞാ.., ഞാന്‍ പറയാം.,,

ദച്ചു പാസ്സ് വേര്‍ഡ് പറഞ്ഞ് കൊടുത്തതും ദീപു ഫോണ്‍ ഒാപ്പണ്‍ ചെയ്തു

സ്ക്രീനില്‍ കോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന കൈകളുടെ ഫോട്ടോയാണ്

ദീപു ദേവനും ഫോണില്‍ നിന്ന് തല ഉയര്‍ത്തി ദച്ചൂനെ നോക്കി

”പെങ്ങള് പ്രേമിക്കാനൊക്കെ തുടങ്ങിയല്ലെ,
നിന്‍റെ മുറിയില്‍ നിന്ന് ഒരു ഇയര്‍ ഫോണ്‍ കിട്ടിയപ്പോള്‍ മുതല്‍ ഇങ്ങനൊരു സംശയം തോന്നിയതാ.,,
എന്തായാലും പെങ്ങള്‍ ഞങ്ങളെ തോല്‍പിച്ച് കളഞ്ഞു.,

ദീപു പറഞ്ഞത് കേട്ട് ദച്ചു അവര്‍ക്ക് മുന്നില്‍ കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു

”ഏതാടീ അവന്‍.,,
എത്രക്കാലമായി തുടങ്ങിയിട്ട്.,,

ദേവന്‍ കടുപ്പത്തില്‍ ചോദിച്ചെങ്കിലും ദച്ചു ഒരക്ഷരം മിണ്ടിയില്ല.,,

”എന്തിന് അവളോട് ചോദിക്കണം.,
ഈ ഫോണില്‍ തന്നെ ഉണ്ടാകും എല്ലാത്തിനുമുള്ള ഉത്തരം.,,

ദീപു ആദ്യം തന്നെ കോണ്‍ടാക്ട് നോക്കി

ഒരൊറ്റ നമ്പര്‍ മാത്രേ ഉണ്ടായിരുന്നൊള്ളു

”mine♡”

ദീപു ഉറക്കെ വായിച്ച് ദച്ചൂനെ ഇരുത്തി നോക്കി

അവള്‍ക്ക് നിന്ന ഇടം കുഴിഞ്ഞ് പോയെങ്കിലെന്ന് തോന്നി

”എടാ ദീപുവേ ആ മയ്നിനൊന്ന് വിളിച്ചെ?

ദേവന്‍ പ്രത്യേക താളത്തില്‍ ദീപൂനോട് പറഞ്ഞതും ദീപു അതിലേക്കടിച്ചു

ദച്ചു നിന്ന് വിറച്ചു

നന്ദു ഒളിച്ച് നില്‍ക്കുന്നതിനാല്‍ അവന്‍റെ ഫോണടിക്കുന്നത് അവര് കേള്‍ക്കാന്‍ ചാന്‍സുണ്ട്
അതോര്‍ത്ത് ദച്ചൂന്‍റെ ഹൃദയ മിടിപ്പ് കൂടി

എന്നാല്‍ അതിലേക്കടിച്ചിട്ട് സ്വിച്ച് ഒാഫായിരുന്നു

ദേവന്‍റേയും ദീപൂന്‍റെയും ദച്ചൂന്‍റേയുമെല്ലാം സംസാരം നന്ദു ബാല്‍ക്കണിക്ക് പുറത്ത് നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു
ഫോണ്‍ അവരെ കൈയ്യില്‍ കിട്ടിയപ്പോള്‍ തന്നെ നന്ദു  അവന്‍റെ ഫോണ്‍ ഒാഫാക്കി വെച്ചിരുന്നു

”ഒാഫാണല്ലോ ?
എന്തെക്കെയോ പുകഞ്ഞ് മണക്കുന്നുണ്ട്.,
നീയാ ഗ്യാലറി കൂടെ നോക്ക് ദീപു.,,

ദേവന്‍ പറയേണ്ട താമസം ദീപു ഗ്യാലറി എടുത്തു

അതില്‍ ദച്ചൂന്‍റെ കുറച്ച് സെല്‍ഫി മാത്രം ഉണ്ടായിരുന്നൊള്ളു.,,

ദച്ചൂന് ഫോണ്‍ എങ്ങാനും പിടിക്കപ്പെടുമോ എന്ന ഭയമുള്ളതിനാല്‍ നന്ദൂന്‍റെ കൂടെയുള്ള ഫോട്ടോസെല്ലാം മെമ്മറി കാര്‍ഡിലാക്കി വെച്ചിരുന്നു.,
അതവള്‍ ഫോണിലേക്ക് വല്ലപ്പോയും മാത്രമേ ഇടാറൊള്ളായിരുന്നു

”നീ രക്ഷപ്പെട്ടെന്ന് കരുതേണ്ട.,
ഇൗ ഫോണ്‍ ഞങ്ങളെ കൈയ്യില്‍ നില്‍ക്കട്ടെ.,,
പിന്നെ ഇന്ന് ഞങ്ങള്‍ ഇവിടെയാണ് കിടക്കുന്നത്.,,

ദീപു ഫോണ്‍ പോക്കറ്റിലിട്ട് ബെഡിലേക്ക് കിടന്നു

”പെങ്ങള്‍ക്ക് ബര്‍ത്ത് ഡേക്ക് സര്‍പ്രൈസ് തരാനായി പാതിരാത്രി മുറിയിലേക്ക് വന്നതാ.,
ഇതിപ്പോള്‍ സര്‍പ്രൈസ് കിട്ടിയത് ഞങ്ങള്‍ക്കായി പോയി,,

ദേവന്‍ പറഞ്ഞത് കേട്ട് ദച്ചു ദയനീയമായി അവനെ നോക്കി

”നിന്ന് കരയാതെ വന്ന് കിടക്കാന്‍ നോക്ക്.,
അവനെ ഞങ്ങള്‍ പൊക്കുന്നുണ്ട്.,
അവനുള്ളത് കണക്കിന് കൊടുത്തോളാം.,,

ദേവനും ബെഡിലേക്ക് കിടന്നു

ദച്ചു ലൈറ്റ് ഒാഫ് ചെയ്ത് ബെഡില്‍ ഒാരം ചേര്‍ന്ന് കിടന്നു

അല്ലെങ്കില്‍ ഇടിച്ച് കയറി അവര്‍ക്ക് നടുക്ക് കയറി കിടക്കുന്നതാ.,
നല്ലൊരു ദിവസം തന്നെ ഇങ്ങനെ ഒക്കെ സംഭവിച്ച് പോയി

”ദേവാ.,,
അവന്‍റെ നമ്പറിലേക്കൊന്ന് നമ്മുടെ ഫോണില്‍ നിന്ന് അടിച്ചാലോ ?

ദീപു ചോദിച്ചു

”കാര്യമില്ല സ്വിച്ച് ഒാഫല്ലെ നാളെ നോക്കാം.,
എന്താടീ അവന്‍റെ പേര്.,

ദേവന്‍ ദച്ചൂന് നേരെ തിരിഞ്ഞ് ചോദിച്ചെങ്കിലും ദച്ചു ഒന്നും മിണ്ടിയില്ല

അവളൊന്നും പറയില്ലെന്ന് മനസ്സിലായതും അവര്‍ പിന്നൊന്നും ചോദിക്കാനോ പറയാനോ നിന്നില്ല

വലിയ പൊട്ടിതെറികളൊന്നുമില്ലാതെ അന്തരീക്ഷം ശാന്തമായി

എല്ലാവരും ഉറക്കം പിടിച്ചെന്ന് മനസ്സിലായതും നന്ദു സണ്‍സൈഡില്‍ നിന്ന് ചാഞ്ഞ് നില്‍ക്കുന്ന മരത്തിലൂടെ താഴേക്കിറങ്ങി മതില് ചാടി ബൈക്കെടുത്ത് വീട്ടിലേക്ക് പോയി

അന്നാ രാത്രി ദച്ചുവിനോ നന്ദൂനോ ഉറങ്ങമില്ലാത്ത നിമിഷങ്ങളായിരുന്നു

ഇനിയെന്ത് ചെയ്യുമെന്നറിയാതെ ആ ഇരുട്ടിലവര്‍ കണ്ണ് തുറന്ന് കിടന്നു

ദച്ചു തിരിഞ്ഞ് കിടന്ന് ദേവനും ദീപുവും നല്ല ഉറക്കത്തിലാണെന്ന് ഉറപ്പ് വരുത്തി ബെഡില്‍ എണീറ്റിരുന്ന് പതിയെ ദീപൂന്‍റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ കൈക്കലാക്കി ബാത്ത് റൂമിലേക്കോടി

പെട്ടന്ന് നന്ദൂന്‍റെ ഫോണിലേക്ക് മെസ്സേജ് ടൈപ്പ് ചെയ്തു

”നന്ദേട്ടാ..,, ഫോണ്‍ പിടിച്ചത് അറിഞ്ഞ് കാണുമല്ലൊ.,,
ഞാന്‍ ഈ സിം മുറിച്ച് കളയാണ്.,,
എന്തായാലും ദേവനും ദീപുവും നമ്മളെ പിടിക്കും.,
അതിന് മുന്നെ നമുക്കെല്ലാം അവരോട് തുറന്ന് പറയാം.,
നാളെ രാവിലെ അമ്പലത്തില്‍ മറക്കാതെ വരണം.,,
ഞാന്‍ കാത്തിരിക്കും.,,

ഇത്രമാത്രം വിറക്കുന്ന കൈകളോടെ ടൈപ്പ് ചെയ്തവന് ടെക്സ്റ്റ് മെസ്സേജ് അയച്ചു

മെസ്സേജ് പോയെന്ന് ഉറപ്പ് വരുത്തി  ദച്ചു ഫോണില്‍ നിന്ന് സിം ഊരി മാറ്റി ഒടിച്ച് കളഞ്ഞ് ടോയ്ലറ്റിലിട്ട് ഫ്ലഷടിച്ചു

ഫോണ്‍ മൊത്തത്തിലൊന്ന് അരിച്ച് പൊറുക്കി പിടിക്കപ്പെടാന്‍ മാത്രം ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി ബാത്ത് റൂമില്‍ നിന്നിറങ്ങി ബെഡിനടുത്ത് വന്ന് മെല്ലെ ഒന്നും അറിയാത്ത പോലെ ഫോണ്‍ ദീപൂന്‍റെ പോക്കറ്റിലേക്ക് തിരുകി പെട്ടന്ന് ഒന്നും അറിയാത്ത പോലെ കിടന്നു

പുലര്‍ച്ചെ ആയതും ദച്ചു പെട്ടന്നെണീറ്റ് കുളിച്ചു

ദേവനും ദീപുവും എണീറ്റിരുന്നില്ല

പിറന്നാളിന് അച്ഛന്‍ വാങ്ങി തന്ന ധാവണി എടുത്ത് ഉടുത്ത് ചെറുതായി ഒന്ന് ഒരുങ്ങി താഴേക്ക് ചെന്നു

”എന്‍റെ ചക്കര കുടത്തിന് പിറന്നാള്‍ ആശംസകള്‍.,,

താഴെ എത്തിയപ്പോള്‍ തന്നെ അച്ഛന്‍ ദച്ചൂനെ ചേര്‍ത്ത് പിടിച്ച് മുത്തി

”താങ്ക്യു അച്ഛേ.. എങ്ങനെയുണ്ട് ധാരണി കൊള്ളാവോ ?

ദച്ചു ധാവണിയില്‍ കൈ വെച്ചൊന്ന് കറങ്ങി

”സുന്ദരിയായിട്ടുണ്ട്‌,,
പിറന്നാളായിട്ട് രാവിലെ തന്നെ അമ്പലത്തിലേക്കാണല്ലെ.,
നന്നായി പ്രാര്‍ത്ഥിച്ച് വാ.,

അച്ഛനവളെ തലയില്‍ തലോടി

”അമ്മയെവിടെ അച്ഛാ.,,
അടുക്കളയിലാണോ ഞാനൊന്ന് പോയി നോക്കട്ടെ.,,

ദച്ചു അടുക്കളയില്‍ പോയപ്പോള്‍ അമ്മ ചായ അടുപ്പിലേക്ക് വെക്കായിരുന്നു

”ഹാപ്പി ബര്‍ത്ത് ഡേ ദച്ചൂട്ടി..,
നീ ഇപ്പോള്‍ തന്നെ അമ്പലത്തിലേക്ക് പോകാണോ ദച്ചൂ.,
കുറച്ച് കഴിഞ്ഞ് നമുക്ക് ഒരുമിച്ച് പോയാല്‍ പോരെ ?

ദച്ചൂനെ കണ്ട് അമ്മ ചോദിച്ചു

”നമുക്ക് വൈകീട്ട് ഒരുമിച്ച് പോകാം.,
ഞാനിപ്പോള്‍ പെട്ടന്ന് പോയി പ്രാര്‍ത്ഥിച്ച് വരാം.,,

ദച്ചു അമ്മയോട് പറഞ്ഞ് വേഗത്തില്‍ വീട്ടില്‍ നിന്നിറങ്ങി

ദേവനോ ദീപുവോ ഉണര്‍ന്നാല്‍ എന്തായാലും അമ്പലത്തിലേക്ക് തിരഞ്ഞ് വരുമെന്നുറപ്പാണ്

അതിന് മുന്നെ നന്ദൂനെ കണ്ട് സംസാരിക്കാനായി ദച്ചു അമ്പലത്തിലേക്കോടി

അവിടെ എത്തിയതും നന്ദൂന്‍റെ ബൈക്ക് പുറത്ത് കിടക്കുന്നത് കണ്ട് ദച്ചു ആശ്വാസത്തോടെ ഉള്ളിലേക്കോടി

നന്ദു കണ്ണടച്ച് പ്രാര്‍ത്ഥിക്കായിരുന്നു
ദച്ചു അവന്‍റെ അടുത്ത് വന്ന് നിന്ന് കൈ കൂപ്പി പ്രാര്‍ത്ഥിച്ചു

അല്പ സമയം കഴിഞ്ഞിട്ടും നന്ദൂന്‍റെ പ്രാര്‍ത്ഥന കഴിയുന്നില്ലെന്ന് കണ്ട ദച്ചു അവന്‍റെ കൈ പിടിച്ച് വലിച്ച് അവിടെന്ന് മാറി നിന്നു

*(തുടരും…)*