23/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 33

രചന – ശംസിയ ഫൈസൽ

ദച്ചു ആണെങ്കില്‍ ഒന്നും മനസ്സിലാകാതെ അവനെ തന്നെ വായിം തുറന്ന് നോക്കി നിന്നു

”കഴിഞ്ഞോ നിന്‍റെ നാടകം.,

നന്ദു കൈ കെട്ടി നിന്ന് ചോദിച്ചതും ദച്ചു വേണോ വേണ്ടെയോ എന്നുള്ള രീതിയില്‍ ഒന്ന് ചിരിച്ചു

”നീ കൊള്ളാലോ കൊച്ചെ എന്താ അഭിനയം.,
നിന്‍റെ ആക്റ്റിങിന് ചുരുങ്ങിയതൊരു  ഒാസ്കാര്‍ ഉറപ്പാ.,

നന്ദു പറഞ്ഞതും ദച്ചൂന് തന്‍റെ ഐഡിയ എട്ട് നിലയില്‍ പൊളിഞ്ഞെന്ന് മനസ്സിലായി

”ഞാന്‍ സീരിയസ്സായി തന്നെ പറഞ്ഞതാ.,,

സംഭവം പാളി എന്ന് മനസ്സിലായിട്ടും ദച്ചു ചിരി മറച്ച് വെച്ച് മുഖത്ത് ഗൗരവം കൊണ്ട് വരാന്‍ ശ്രമിച്ചു

”നിന്ന് കഥകളി കളിക്കാതെ കയറി കിടക്കെടീ അങ്ങോട്ട്.,,

നന്ദു ഒച്ചയെടുത്തതും ദച്ചു പെട്ടന്നവന്‍റെ രണ്ട് കൈയ്യും കവര്‍ന്നു

”നല്ല നന്ദേട്ടനല്ലെ.,
ഞാനൊന്ന് എന്‍റെ മുറിയിലിട്ട് പൊക്കോട്ടെ പ്ലീസ്.,,

ദച്ചു അവനെ നോക്കി കെഞ്ചി

”നിന്ന് കൊഞ്ചാതെ കിടക്ക് ദച്ചു.,
ഞാന്‍ നിന്നെ പിടിച്ച് തിന്നൊന്നും ഇല്ല.,
എനിക്ക് പണ്ടെ നല്ല കണ്‍ട്രോളാണ്.,,
അത് നിനക്കറിയാവുന്നതല്ലെ

നന്ദു കള്ള ചിരിയോടെ അവളെ കൈ വിടീപ്പിച്ചു

”അത് എനിക്കറിയാവുന്നത് കൊണ്ടല്ലെ കിടക്കാത്തെ.,,

അവസാനം രക്ഷയില്ലെന്ന് കണ്ട ദച്ചു പിറു പിറുത്തോണ്ട് മുഖ വീര്‍പ്പിച്ച് ബെഡില്‍ കയറി നീങ്ങി കിടന്നു

ഒന്ന് പേടിപ്പിച്ചിട്ടാണേലും ദച്ചു അടുത്ത് കിടന്നതിന്‍റെ സന്തോഷത്തിലാണ് നന്ദു

എന്തോ സ്വര്‍ഗം കിട്ടിയ ഫീലായിരുന്നു അവന്

അവന്‍ എന്നത്തേക്കാളും ഊര്‍ജത്തോടെ അവളെ അടുത്തായി കിടന്നു

”പിന്നെയ്.,,തൊടാനോ പിടിക്കാനോ വരണ്ട.,
ഒരു കൈ അകലത്തില്‍ കിടന്നാ മതി.,,

ദച്ചു നന്ദൂനെ ഒന്ന് നോക്കി തിരിഞ്ഞ് കിടന്നു

”ഒരു കൈ അകലത്തില്‍ മതിയോ മാഡം വേണേല് ഒരു കിലോമീറ്റര്‍ അകലത്തില്‍ കിടക്കാം.,,

നന്ദു ചോദിക്കുന്നത് കേട്ട് ദച്ചൂന് ചിരി വരുന്നുണ്ടായിരുന്നു

”തല്‍ക്കാലം ഒരു കൈ അകലം മതി.,,
ഒരു മീറ്റര്‍ വേണോ കിലോമീറ്റര്‍ വേണോന്ന് തന്‍റെ കൈയ്യിലിരിപ്പ് പോലിരിക്കും.,

ദച്ചു അവന് നേരെ തിരിയാതെ തന്നെ പറഞ്ഞു

അവളെ വെറുപ്പിക്കണ്ടെന്ന് കരുതി നന്ദു അവളെ ഡിസ്റ്റര്‍ബ് ചെയ്യാന്‍ പോയില്ല
അവള്‍ തന്‍റെ മുറിയില്‍ കിടന്നത് തന്നെ തന്‍റെ ഭാഗ്യം എന്ന് കരുതി നന്ദു കണ്ണടച്ച്  കിടന്നു

സ്വന്തം ഭാര്യ  അടുത്തുണ്ടായത് കൊണ്ടുള്ള സന്തോഷം കൊണ്ടാണോ എന്നറിയില്ല നന്ദു പെട്ടന്ന് ഉറങ്ങി പോയിരുന്നു

എന്നാല്‍ ദച്ചു ഉറക്കം നടിച്ച് കിടക്കായിരുന്നു

അവള്‍ നന്ദു ഉറങ്ങുന്നത് തക്കം പാര്‍ത്തിരുന്നു

സമയം ഇരച്ച് നീങ്ങി ദച്ചു നന്ദൂന് നേരെ തിരിഞ്ഞ് കിടന്നു

എന്നാ അവന്‍ തിരിഞ്ഞ് കിടപ്പായത് കൊണ്ട് അവന്‍റെ മുഖം കാണാന്‍

പറ്റുന്നുണ്ടായിരുന്നില്ല

ദച്ചു പതിയെ ശബ്ദം ഉണ്ടാക്കാതെ ബെഡില്‍ എണീറ്റിരുന്നു
എന്നിട്ട് ബെഡില്‍ കൈ കുത്തി ഏന്തി വലിഞ്ഞ് നന്ദൂന്‍റെ മുഖത്തേക്ക് നോക്കി

അവന്‍ നല്ല ഉറക്കമാണെന്ന് മനസ്സിലായ ദച്ചു വീണ്ടും ബെഡിലേക്ക് കിടന്നു
എന്നിട്ട് നന്ദു ഉറങ്ങിയെന്ന് ഉറപ്പ് വരുത്താനായിട്ട് അവനെ ഒന്ന് കൈ കൊണ്ട് തട്ടി നോക്കി

അവന്‍ ഉണരുന്നില്ലെന്ന് മനസ്സിലായതും ദച്ചൂന് സമാധാനമായി

അവള്‍ക്ക് എങ്ങനെ എങ്കിലും അവന്‍റെ മുറിയുടെ കീ വേണമായിരുന്നു

എന്നാലെ അവള്‍ക്ക് അവന്‍റെ മുറീന്ന് പുറത്തിങ്ങാന്‍ സാധിക്കൂ

മുറിയുടെ ചാവി നന്ദു കബോഡില്‍ പൂട്ടിയിട്ടത് കൊണ്ട് ആദ്യം കബോഡിന്‍റെ കീ കിട്ടണം
അത് നന്ദൂന്‍റെ ഷോര്‍ട്ടിസിന്‍റെ പോക്കറ്റിലാണ്

ആദ്യം അത് കൈക്കലാക്കണം

അതിനായി ദച്ചു കണ്ണടച്ചൊന്ന് കൈ കൂപ്പി പ്രാര്‍ത്ഥിച്ച് നന്ദൂന്‍റെ അടുത്തേക്ക് നീങ്ങി കിടന്നു

എന്നിട്ട് മെല്ലെ അവളെ വലത്തെ കൈ ഉയര്‍ത്തി അവന്‍റെ പോക്കറ്റിലേക്ക് കൈ കടത്താന്‍ നോക്കി

അവന്‍ ചെരിഞ്ഞ് കിടക്കുന്നതിനാല്‍ കുറച്ച് കൂടെ പണി  എളുപ്പമായി തോന്നിയവള്‍ക്ക്

ഒരു വിധത്തില്‍ പോക്കറ്റില്‍ കൈയ്യിട്ടതും ദച്ചൂന്‍റെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു

എന്നാ ആ ചിരി പെട്ടന്ന് തന്നെ മാഞ്ഞു പോയി
കാരണം ആ പോക്കറ്റില്‍ ചാവി ഇല്ലായിരുന്നു

അവള്‍ക്ക് ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു
നന്ദു എങ്ങാനും ഉണര്‍ന്നാല്‍ തന്‍റെ കാര്യം പോക്കാണെന്ന് അവള്‍ക്കറിയാമായിരുന്നു

മറ്റെ പോക്കറ്റിലാണ് ചാവിയെന്ന് മനസ്സിലായതും അവള്‍ വാടിയ

മുഖത്തോടെ കൈ തിരിച്ചെടുത്തതും നന്ദു ഉണര്‍ന്നതും ഒരുമിച്ചായിരുന്നു

”അയ്യേ..,,താനിത് എന്തോന്നാ കാണിക്കുന്നെ എന്‍റെ ഷോര്‍ട്ടില്‍ കൈയ്യിടുന്നോ?

നന്ദു അവളെ അടുത്തേക്ക് തിരിഞ്ഞു

”’പോടാ വൃത്തികെട്ടവനെ.,
ഞാന്‍ പോക്കറ്റില്‍ മുറിയുടെ കീ തപ്പിയതാ,,

ദച്ചു കള്ളം പിടിക്കപ്പെട്ടതും അവള്‍ സത്യം പെട്ടന്ന് വിളിച്ച് പറഞ്ഞു
അല്ലെങ്കില്‍ അവന്‍ തെറ്റ് ധരിച്ചാലോ

”എന്നാ അതികം കീ തപ്പണ്ട.,
എന്‍റെ മോള് രാവിലെ ആകാതെ ഇവിടെന്ന് പോകാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും കരുതണ്ട,,

നന്ദു പറഞ്ഞത് കേട്ട് അവളെ മുഖം ദേഷ്യത്തോടെ വീര്‍ക്കുന്നത് നൈറ്റ് ലാമ്പിന്‍റെ വെട്ടത്തിലവന് കാണാന്‍ പറ്റുന്നുണ്ടായിരുന്നു

”എന്താടി മുഖം വീര്‍ത്തി കെട്ടിയിരിപ്പുണ്ടല്ലോ., കുത്ത് കുത്തിയാല്‍

ഈ കവിള് പൊട്ടി തെറിക്കോ.,,

നന്ദു അവളെ കവിളിലില്‍ ചൂണ്ട് വിരല്‍ കൊണ്ട് കുത്തിയതും ദച്ചു അവന്‍റെ കൈ തട്ടിമാറ്റി വീണ്ടും തിരിഞ്ഞ് കിടന്നു

”പിന്നെയ്.,
ഇനിയും ഞാനുറങ്ങീട്ട്  പോക്കറ്റടിക്കാന്‍ നോക്കണ്ട.,,
നിന്നെ എനിക്ക് നന്നായിട്ട് അറിയാവുന്നത് കൊണ്ട് ഞാനത് നീ കാണാതെ ആദ്യമെ മാറ്റി.,,

ദച്ചൂന്‍റെ ചെവികരുകിലേക്ക് ചുണ്ട് ചേര്‍ത്ത് നന്ദു ശബ്ദം താഴ്ത്തി പറഞ്ഞതും ദച്ചൂന്‍റെ ചുണ്ട് കൂര്‍ത്ത് വന്നു

ഇനി രാവിലെ അല്ലാതെ ഇവിടെന്ന് നന്ദൂന്‍റെ കണ്ണ് വെട്ടിച്ച് പോകാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയ ദച്ചു ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു

നന്ദു പതിയെ അവളോട് ചേര്‍ന്ന് കിടന്നു

”ഡോ തന്നോട് ഞാന്‍ നീങ്ങി കിടക്കാന്‍ പറഞ്ഞതല്ലെ.,,

ദച്ചു അവന് നേരെ തിരിഞ്ഞതും നന്ദു അവളെ ഇടുപ്പില്‍ ചുറ്റിപിടിച്ച് തന്നോട്

ചേര്‍ത്ത് പിടിച്ചു

അവളെ കവിള് അവന്‍റെ നെഞ്ചില്‍ തട്ടിനിന്നു

”ഡോ വിടടോ.,
നന്ദേട്ടാ കളിക്കല്ലെ നിങ്ങളെ അടവൊന്നും എന്‍റെ അടുത്ത് നടക്കൂല.,,

ദച്ചു അവന്‍റെ കരവലയത്തില്‍ നിന്ന് കുതറി മാറാന്‍ നോക്കി

”’നീ നേരത്തെ ചെയ്തതിന് പണിഷ്മെന്‍റായി കണ്ടാല്‍ മതി.,
അത് കൊണ്ടെന്‍റെ ദച്ചൂട്ടി അടങ്ങി ഒതുങ്ങി കിടക്കുന്നതാകും നല്ലത് ഇല്ലെങ്കില്‍ കെട്ടിപിടിത്തത്തില്‍ ഒതുങ്ങൂല മോളെ .,,

നന്ദു പറഞ്ഞത് കേട്ട് ദച്ചു നല്ല കുട്ടിയായി അവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് കിടന്നു

നന്ദൂന്‍റെ മനസ്സ് പൂത്തിരി കത്തുകയായിരുന്നു
താന്‍ ആഗ്രഹിച്ച് സ്വന്തമാക്കിയ കാമുകി ഇന്ന് ഭാര്യയായി തന്‍റെ നെഞ്ചില്‍ പറ്റി ചേര്‍ന്ന് കിടക്കുന്നു

അവന്‍റെ അധരത്തില്‍ അവളോടുള്ള സ്നേഹത്തിന്‍റേയും വാത്സല്യത്തിന്‍റേയും പുഞ്ചിരി വിടര്‍ന്നു

അവളെ നെറ്റിയില്‍ ചുംബിക്കാന്‍ അവന്‍റെ മനസ്സ് വെമ്പിയെങ്കിലും അവനത് ശാസനയോടെ തന്നെ തടഞ്ഞു

അവന്‍റെ നെഞ്ചില്‍ പറ്റി ചേര്‍ന്ന് കിടന്ന ദച്ചു പെട്ടന്ന് ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു

പതിയെ നന്ദുവും ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു

രണ്ട് പേരും എന്നത്തേക്കാളും സമാധാനത്തോടെയും സന്തോഷത്തോടെയും ആ രാത്രിയെ പുല്‍കി

അന്നത്തെ മനോഹര രാത്രിയെ മായ്ച്ച് കൊണ്ട് സൂര്യന്‍ കിഴക്ക് ഉദിച്ചു

ദച്ചു എണീക്കുന്ന സമയം ആയിട്ടും ദച്ചൂനെ കാണാതെ വന്നതും നന്ദൂന്‍റെ അമ്മ അവളെ മുറിയിലേക്ക് പോയി

”ദച്ചൂ..,,എന്ത് പറ്റി മോളെ വയ്യെ.,,

അമ്മ വാതില്‍ തട്ടി വിളിച്ച് ചോദിച്ചു

പ്രതികരണം ഒന്നും കാണാഞ്ഞിട്ട് അമ്മ വാതില്‍ തുറന്നതും മുറിയില്‍ ദച്ചു ഇല്ലായിരുന്നു

”അയ്യോ ഈ കൊച്ചവിടെ പോയി.,,

അമ്മ മുറിയിലും പുറത്തുമെല്ലാം നോക്കിയിട്ടും  അവിടെ ഒന്നും കാണാതെ വന്നതും സംശയത്തോടെ മുകളിലേക്ക് കോണി കയറി

നന്ദൂന്‍റെ മുറിയുടെ മുന്നിലെത്തി അമ്മ അവന്‍റെ വാതിലില്‍ തട്ടി വിളിച്ചു

”നന്ദൂ…,,മോനെ വാതില്‍ തുറന്നെ.,,
ഡാ ചെര്‍ക്കാ വാതില്‍ തുറക്കടാ.,,

അമ്മ വാതില്‍  തട്ടി  വിളിച്ചു

വാതിലിലുള്ള തുടരെ തുടരെയുള്ള മുട്ട് കേട്ട് നന്ദു കണ്ണ് വലിച്ച് തുടര്‍ന്നു

തന്‍റെ നെഞ്ചില്‍ പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി കിടക്കുന്ന ദച്ചൂന്‍റെ മുടിയില്‍ അവന്‍ വാത്സല്യത്തോടെ ചുംബിച്ചു

”നന്ദൂ..,,തുറക്കടാ വാതില്‍.,,

വീണ്ടും അമ്മേടെ ശബ്ദം കേട്ടപ്പോയാണ് നന്ദൂന് ബോധം വന്നത്

”അയ്യോ അമ്മ.,
നന്ദു ദച്ചൂനെ നെഞ്ചില്‍ നിന്നടര്‍ത്തി മാറ്റി ബെഡില്‍ കിടത്തി

എന്നാല്‍ ഇതൊന്നും അറിയാതെ സുഖായിട്ട് ഉറങ്ങാണ് ദച്ചു

നന്ദു എന്ത് ചെയ്യണം എന്നറിയാതെ ബെഡില്‍ നിന്നെണീറ്റു

”അഭിനന്ദെ..,,നീ തുറക്കുന്നുണ്ടോ?

അമ്മേടെ സ്വരം കടുത്തു

”ഇപ്പോ തുറക്കാ വാതില്‍ തള്ളി പൊട്ടിക്കണ്ട.,,

നന്ദു എണീറ്റ് ഡോറിന്‍റെ അടുത്ത് വന്ന് നിന്ന് ബെഡില്‍ കിടക്കുന്ന ദച്ചൂനെ തിരിഞ്ഞ് നോക്കി

രണ്ടും കല്പിച്ച് നന്ദു വാതില്‍ തുറന്നു

*(തുടരും..)*