21/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 66

രചന – ശംസിയ ഫൈസൽ

നന്ദു അവളില്‍ നിന്ന് കൈയ്യെടുത്ത് അവന്‍റെ കഴുത്തില്‍ കിടക്കുന്ന മാല ഊരി അവളെ കഴുത്തില്‍ ഇട്ട് കൊടുത്തു

ദച്ചു ഒന്ന് ഞെട്ടി നന്ദൂനെ നോക്കിയതും നന്ദു അവളെ കവിളിലൊന്ന് തട്ടി ചിരിച്ചു

”നന്ദേട്ടാ ഈ മാല.,,

നന്ദു കഴുത്തിലിട്ട് കൊടുത്ത അവന്‍റെ മാല ദച്ചു കൈയ്യിലെടുത്ത് അന്തംവിട്ടവനെ നോക്കി

”എന്‍റെ മാല ഇനി നിന്‍റെ കഴുത്തില്‍ കിടക്കട്ടെ.,
താലി കെട്ടാന്‍ എന്തായാലും പറ്റിയില്ല.,
ഞാന്‍ കൂടെ ഉണ്ടെന്ന് തോന്നാന്‍ നിന്‍റെ നെഞ്ചോട് ചേര്‍ന്ന് എന്‍റെ മാല  എങ്കിലും ഇരിക്കട്ടെ.,

നന്ദു ചെറു പുഞ്ചിരിയോടെ പറയുന്നത് കേട്ട് ദച്ചു വിതുമ്പലോടെ അവനെ നോക്കി

ദച്ചു അവളെ കഴുത്തില്‍ ഉണ്ടായിരുന്ന ചെയിന്‍ ഉൗരി കൈയ്യിലെടുത്തു

എന്നിട്ട് നന്ദൂനെ നോക്കി അതിലെ ലോക്കറ്റ് അഴിച്ച് മാറ്റി ചെയിന്‍ നന്ദൂന് ഇട്ട് കൊടുത്തു

നന്ദു ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നത്

”ദച്ചൂ.. ഇത് .,
ഇത് ഞാന്‍ ആഗ്രഹിച്ചിരുന്നു.,
ശെരിക്കും നീ ഇഷ്ടം കൊണ്ട് ഊരി തന്നതാണോ  ?

നന്ദു ദച്ചൂന്‍റെ ചുമലില്‍ കൈ വെച്ച് ചോദിച്ചു

”നന്ദേട്ടാ..,,
എന്‍റെ സാമീപ്യം നന്ദേട്ടനൊപ്പം എപ്പോയും ഉണ്ടാകാനാണിത്.,,
എനിക്കറിയാം നന്ദേട്ടന്‍റെ ഉള്ളിലൊരു പേടിയുണ്ടെന്ന്
ഇത് പോലെ കഴിഞ്ഞ പ്രാവിശ്യം ലണ്ടനിലേക്ക് പോയ ശേഷമാണല്ലോ  നമ്മുടെ റിലേഷന്‍ ഞാന്‍ വേണ്ടെന്ന് വെച്ചത്
അത് കൊണ്ട് ഈ പ്രാവിശ്യവും അങ്ങനെ സംഭവിക്കുമോ എന്നൊരു ഭയമുണ്ടാകാം.,
അതിനുള്ള മറുപടിയാണ് ഒരിക്കലും ദക്ഷ അഭിനന്ദിനെ അല്ലാതെ ഒരാളെയും സ്നേഹിച്ചിട്ടില്ല.,
അത് എന്ന് നന്ദേട്ടനെ ഇഷ്ടപ്പെട്ട് തുടങ്ങിയോ അന്ന് മുതല്‍ ഇത് വരെ ആ സ്നേഹത്തെ ഞാന്‍ ചതിച്ചിട്ടില്ല.,
സാഹചര്യങ്ങള്‍ മനുഷ്യനെ മാറ്റും.,
ചിലപ്പോ ആ മാറ്റം അത്യാവിശ്യമാകും.,
അങ്ങനെ ഒരു സമയത്ത് എനിക്ക് മാറേണ്ടി വന്നു.,
പക്ഷെ ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല.,
ചില കാര്യങ്ങള്‍ എനിക്ക് ചെയ്ത് തീര്‍ക്കാനുണ്ട്.,
അത് വരെ എനിക്ക് കുറച്ച് സമയം തരണം.,

ദച്ചു പറയുന്നതൊന്നും നന്ദൂന് മനസ്സിലാകുന്നില്ലായിരുന്നു

”പോകുന്ന ടെന്‍ഷന്‍ കൊണ്ടാണോ എന്നറിയില്ല എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ദച്ചൂ.,

നന്ദു നിഷ്കളങ്കതയോടെ  പറയുന്നത് കേട്ട് ദച്ചു ഒന്ന് ചിരിച്ചു

”ദച്ചൂ.. പോകുന്നതിന് മുന്നെ എനിക്കാരു വാക്ക് തരണം
എന്നെ വിട്ട് ഒരിക്കലും പോകില്ലെന്ന ഉറപ്പ്.,
നീ പറഞ്ഞ പോലെ ഒരു അനുഭവം ഉള്ളത് കൊണ്ടാകാം വല്ലാത്തൊരു പേടിയും പിടച്ചിലുമാണ് നെഞ്ചിനകത്ത്.,

നന്ദൂന്‍റെ ശബ്ദം ഒന്നിടറി

”നന്ദേട്ടാ.. പഴയ പോലെ ഞാന്‍ കാമുകി അല്ല ഭാര്യയാണ്.,
ഭാര്യയെന്ന നിലയില്‍ ഞാന്‍ പരാജയമാണെന്നറിയാം എന്നാലും പറയുവാ ഒരിക്കലും അഭിനന്ദില്ലാത്തൊരു ജീവിതം ദക്ഷക്കില്ല.,,

ദച്ചു പറയുന്നത് കേട്ട് നന്ദു കണ്ണ് നിറഞ്ഞൊന്ന് ചിരിച്ച് അവളെ നെറ്റിയില്‍ ചുംബിച്ചു

ദച്ചൂന്‍റെയും കണ്ണ് നിറഞ്ഞ് വന്നു
അവള്‍ ഭിത്തിയില്‍ തൂക്കിയിട്ട ക്ലോക്കിലേക്ക് നോക്കി
നന്ദു ഇറങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

ദച്ചു നന്ദൂന്‍റെ ഒന്ന് നോക്കി

അവളെ നോട്ടം കണ്ട് നന്ദു ഒന്ന് പുഞ്ചിരിച്ചു

ദച്ചു അവന്‍റെ ചുമലില്‍ കൈ വെച്ചു

നന്ദു കാര്യം മനസ്സിലാകാതെ അവളെ നോക്കിയതും ദച്ചു അവന്‍റെ കണ്ണുകളിലേക്ക് നോക്കി പെരുവിരലില്‍ പൊന്തി അവന്‍റെ മുഖത്തോട് അവളെ അടുപ്പിച്ചു

നന്ദു കണ്ണ് തള്ളി ദച്ചൂനെ നോക്കിയതും അവളവന്‍റെ അധരം കവര്‍ന്നെടുത്തു

ദച്ചൂനില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്തൊരു നീക്കമായിരുന്നത്

അവന്‍ ഒരു നിമിഷം തറഞ്ഞ് നിന്നു

അടുത്ത നിമിഷം അവനും ആവേശത്തോടെ അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നോട് ചേര്‍ത്ത് അവളിലെ സ്നേഹത്തെ ചുണ്ടുകളിലൂടെ നുണഞ്ഞു

തീവ്രമായ ആ ചുംബനത്തില്‍ നിറഞ്ഞ് നിന്നത് അവരില്‍ അടക്കി നിര്‍ത്താനാവാത്ത പ്രണയമായിരുന്നു

ആ പ്രണയത്തിന് അത്രയും മധുരമുള്ളത് കൊണ്ടാകാം രണ്ട് പേരും പരിസരം മറന്ന് ആസ്വദിക്കുന്നത്

ഒാരോ നിമിഷവും കടന്ന് പോകും തോറും അവരെ ആവേശം കൂടി വന്നു

രണ്ട് പേര്‍ക്കും മതിയാകാത്ത പോലെ പരസ്പരം വിടാതെ ചുണ്ടുകളെ നുണഞ്ഞ് കൊണ്ടിരുന്നു

”നന്ദൂ.. മോനേ…,,

ഡോറില്‍ തട്ടി അപ്പന്‍ വിളിച്ചതും രണ്ട് പേരും കിതപ്പോടെ അടര്‍ന്ന് മാറി

”ആ..ഹ് അപ്പാ..,,

നന്ദു വിളികേട്ടു

”ഇറങ്ങാനുള്ള സമയം ആയി തുടങ്ങി .,,

അപ്പന്‍ ഒാര്‍മിപ്പിക്കും വിധം പറഞ്ഞു

”ദാ ഞാനിപ്പോള്‍ വരാം.,,

നന്ദു വിളിച്ച് പറഞ്ഞതും അപ്പന്‍ താഴേക്ക് പോയി

നന്ദു ദച്ചൂനെ ഒന്ന് നോക്കി

അവളെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്

തല താഴ്‌ത്തി ചുണ്ടുകള്‍ കൂട്ടി പിടിച്ച് തേങ്ങല്‍ പുറത്തേക്ക് വരാതിരിക്കാന്‍ പാട് പെടുന്നുണ്ട്

”ദച്ചൂ.. താഴേക്ക് പോയാലോ ?

നന്ദു ചോദിച്ചതും ദച്ചു കരച്ചിലോടെ  തലയാട്ടി

നന്ദു ഒന്ന് നിശ്വസിച്ച് അവളെ പൊതിഞ്ഞ് പിടിച്ചു

”പോകാന്‍ തോന്നുന്നില്ല ദച്ചൂ..,,

നന്ദു ഇടര്‍ച്ചയോടെ പറയുന്നത് കേട്ടതും അവളെ തേങ്ങല്‍ ഉയര്‍ന്നു

നന്ദു അവളില്‍ നിന്ന് വിട്ട് മാറി ദച്ചൂന്‍റെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു

സ്നേഹവും വാത്സല്യവും കരുതലും ബഹുമാനവും നിറഞ്ഞതായിരുന്നു ആ ചുംബനം

”കണ്ണ് തുടച്ചെ.,,

നന്ദു ദച്ചൂന്‍റെ കണ്ണുനീര് തുടച്ച് കൊടുത്ത് അവളെ കൈ പിടിച്ച് മുറിയുടെ വാതില്‍ തുറന്ന് താഴേക്ക് പോയി

”അഭീ.. എന്‍റെ മുറിയിലെ ബാഗൊന്ന് എടുത്ത് കൊണ്ട് വരോ ?

താഴെ എത്തിയതും അഭിയെ നോക്കി നന്ദു പറഞ്ഞു

അഭി മുകളിലേക്ക് പോയി നന്ദൂന്‍റെ ട്രോളി ബാഗ് കൊണ്ട് വന്നു

”’രവിയച്ഛനും അമ്മയും എപ്പോ വന്നു ?.,,

നന്ദു ദച്ചൂന്‍റെ അച്ഛനേയും അമ്മയേയും കണ്ട് ചോദിച്ചു

”ഞങ്ങളിപ്പോള്‍ വന്നതെയൊള്ളു മോനെ.,,

എല്ലാവരും കൂടെ സംസാരിച്ചിരുന്ന് ഒന്നും എടുക്കാന്‍ മറന്നിട്ടില്ലല്ലോന്ന് ഉറപ്പ് വരുത്തി

നന്ദു പോകാനായി ഇറങ്ങി

അവന്‍റെ രണ്ട് ഫ്രണ്ട്സും വന്നിരുന്നു

കൊണ്ട് പോകാനുള്ള ബാഗെല്ലാം കാറിലേക്ക് വെച്ചു

പോകാനായി ഇറങ്ങിയതും അമ്മ കരച്ചില്‍ തുടങ്ങി

അപ്പന്‍ കരഞ്ഞില്ലെങ്കിലും ആ നെഞ്ചിലെ കനല്‍ നന്ദൂനറിയായിരുന്നു

നന്ദു എല്ലാവരേയും കെട്ടിപിടിച്ച് യാത്ര പറഞ്ഞു

”ദച്ചൂ.. പോയി വരാം.,,

നന്ദു അവളെ ചേര്‍ത്ത് പിടിച്ച് നെറുകിലൊന്ന് മുത്തി വീട്ടില്‍ നിന്നിറങ്ങി

അപ്പോയേക്കും അഭി വണ്ടി തിരിച്ചിട്ടു

നന്ദു ഒന്നൂടെ എല്ലാവരിം നോക്കിയൊന്ന് യാത്ര പറഞ്ഞ്  ഫ്രണ്ട് സീറ്റില്‍ കയറി ഇരുന്നു

ബാക്ക് സീറ്റില്‍ മനുവും നന്ദൂന്‍റെ ഫ്രണ്ട്സും കയറി ഇരുന്നു

ആദ്യം എല്ലാവരും കൂടെ ഒരു ഐയര്‍പോട്ടിലേക്ക് പോകാന്ന് തീരുമാനിച്ചെങ്കിലും ദച്ചു ഇല്ലെന്ന് പറഞ്ഞതിനാല്‍ അപ്പനും അമ്മയും കൂടെ പോകേണ്ടെന്ന് വെച്ചു

നന്ദൂന്‍റെ കാറ് കണ്ണില്‍ നിന്ന് മറഞ്ഞതും ദച്ചു വിതുമ്പലോടെ മുറിയിലേക്കോടി

”ഈ ഒരു നിമിഷമാണ് വിദേശത്തെ ജോലിയോടൊരു ഇഷ്ടക്കേട് തോന്നുന്നത്.,
ആഗ്രഹിച്ച് നേടിയ ജോലിയാണെങ്കിലും ഈ ഒരു സമയം കടന്ന് പോകുമ്പോ നാട്ടില് കൂലി പണി ആണെങ്കിലും
അന്നത്തേക്കുള്ളത് കിട്ടുകയൊള്ളൂ എങ്കിലും സന്തോഷത്തോടെ കുടുംബത്തോടൊപ്പം കഴിയുന്നതാണ് നല്ലതെന്ന് തോന്നും.,,

ദച്ചു പോകുന്നത് നോക്കി അവളെ അച്ഛന്‍ പറഞ്ഞു

”ശെരിയാ രവി.,
ഇത് വല്ലാത്തൊരു പ്രയാസം നിറഞ്ഞ സമയാണ്.,
ഒരാള്‍ പോയാല്‍ തന്നെ വീട് ഉറങ്ങിയ പോലെയാ.,
അല്ലാ  പറഞ്ഞ പോലെ രവി ഗള്‍ഫില്‍ ജോലി ചെയ്തിട്ടില്ലെ .,,

അപ്പന്‍ അച്ഛനോട് ചോദിച്ചു

”അത് തന്നെയാ പറഞ്ഞെ.,
ഞാന്‍ അവിടെ കുറേ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചതാന്നെ.,
ഈ കെട്ട്യോളെയും പിള്ളാരേയും വീടൊക്കെ വിട്ട് നില്‍ക്കാന്‍ പറ്റണ്ടെ.,
ഞാന്‍ ജോലി കളഞ്ഞിങ് പോന്നു.,

അച്ഛന്‍ ചിരിയോടെ പറഞ്ഞു

”ഞാനും കല്ല്യാണം കഴിക്കുന്നതിന് മുന്നെ കുവൈറ്റില് നാല് കൊല്ലം ഉണ്ടായിരുന്നു.,
പെങ്ങമ്മാരെ കെട്ടിച്ചയക്കാനും അപ്പച്ഛന്‍റെ കടം വീടാനുമൊക്കെ കയറിയതാ.,
എത്രയൊക്കെ സങ്കടം വന്നാലും കുടുംബത്തിന് വേണ്ടിയാണെന്ന് ആലോചിക്കുമ്പോ ജോലി എടുക്കാനൊക്കെ ഒരു ആവേശാണന്നെ.,
ബാധ്യതകളൊന്നും ഇല്ലെങ്കില്‍ നാട്ടില്‍ തന്നെ നല്ലത്.,
അല്ലെങ്കില്‍ മറുനാട്ടിലാണെങ്കിലും നമ്മുടെ സന്തോഷം മാറ്റി വെച്ച് ജോലി ചെയ്യേണ്ടി വരും.,,

അപ്പന്‍ പറഞ്ഞത് ദച്ചൂന്‍റെ അച്ഛനും ശെരി വെച്ചു

”പിന്നെ മാത്യൂച്ചായാ ദച്ചു മോളെ ഞങ്ങളെ കൂടെ കൊണ്ട് പോയാലോ ?
ഇവിടെ ആകുമ്പോ അവള്‍ക്ക് സങ്കടം കൂടെത്തെയൊള്ളു.,

ദച്ചൂന്‍റെ അമ്മ അപ്പനെ നോക്കി ചോദിച്ചു

”അതാ നല്ലത് .,,
എന്നാലും മനുവും അഭിയും നന്ദൂനെ വിട്ട് തിരിച്ച് വരുമ്പോ ദച്ചു പോയെന്നറിഞ്ഞാ അവര്‍ക്കാകും കൂടുതല്‍ സങ്കടം.,
മൂന്നും എപ്പോയും കൊച്ച് പിള്ളേരെ പോലെ അടിയും കളിയുമായി ഒരുമിച്ചാണ്.,,

നന്ദൂന്‍റെ അമ്മയാണ് മറുപടി പറഞ്ഞത്

ദച്ചൂന്‍റെ അച്ഛനും അമ്മയും മുകളിയില്‍ പോയി അവളെ കൂട്ടി വന്നു

അപ്പനോടും അമ്മയോടും യാത്ര പറഞ്ഞ് അവര്‍ ദച്ചൂന്‍റെ വീട്ടിലേക്ക് പോയി

വീട്ടിലെത്തിയ ദച്ചു ഒന്നും മിണ്ടാതെ അവളെ മുറിയിലേക്ക് പോയി

ബെഡില്‍ കിടന്ന് നന്ദൂനെ കുറിച്ച് ആലോചിച്ച് അവളെപ്പോയോ ഉറങ്ങി പോയിരുന്നു

ഡോറില്‍ തട്ടി അമ്മയുടെ വിളി വന്നതും ദച്ചു ഫോണെടുത്ത് സമയം നോക്കി

സമയം രാവിലെ പതിനൊന്ന് മണി ആയിട്ടുണ്ട്
അപ്പോയാണ് വാട്സാപ്പില്‍ അര്‍പ്പണയുടെ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ടത്

ദച്ചു സംശയത്തോടെ അതെടുത്ത് നോക്കി
ഒരു ഫോട്ടോയും അതിനടിയിലായി എന്തോ ടൈപ്പ് ചെയ്ത് അയച്ചിട്ടുമുണ്ട്

ദച്ചു പതിയെ അത് വായിച്ചു

”എന്‍റെ ചെക്കനെ തിരിച്ച് തന്നതിന് നന്ദി.,,

എന്ന എഴുത്തിനൊപ്പം ഒരു ഫോട്ടോയും

അര്‍പ്പണ അയച്ച ഫോട്ടോ ഡൗണ്‍ലോഡ് ആയതും അതില്‍ ചിരിയോടെ നന്ദൂന്‍റെ തോളില്‍ കൈയ്യിട്ട് എടുത്ത അര്‍പ്പണയുടെ  സെല്‍ഫി

ദച്ചു കണ്‍ ചിമ്മാതെ അതിലേക്ക് തന്നെ  നോക്കി നിന്നു

ലണ്ടനിലേക്ക് പോയ നന്ദു ദുബായിലുള്ള അര്‍പ്പണയുടെ കൂടെ.,   അതെങ്ങനെ ?

ദച്ചൂന്‍റെ നെഞ്ചില്‍ ഒരു ഭാരം അനുഭവപ്പെട്ടു

അവള്‍ പോലും അറിയാതെ കണ്ണ് നിറഞ്ഞ് വന്നു

എവിടെ ഒക്കെയോ താന്‍ പറ്റിക്കപ്പെട്ടോ എന്ന ചിന്ത അവളിലുണ്ടായി

*(തുടരും..)*