24/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 67

രചന – ശംസിയ ഫൈസൽ

അവള്‍ പോലും അറിയാതെ കണ്ണ് നിറഞ്ഞ് വന്നു

എവിടെ ഒക്കെയോ താന്‍ പറ്റിക്കപ്പെട്ടോ എന്ന ചിന്ത അവളിലുണ്ടായി

ദച്ചു വീണ്ടും ഫോട്ടോയിലേക്ക് നോക്കി നന്ദേട്ടനും അപ്പുവും എത്ര സന്തോഷത്തോടെയാണ് നില്‍ക്കുന്നത്

അല്ലെങ്കിലും ഞാനാണ് മണ്ടി
ആണാണെങ്കിലും പെണ്ണാണെങ്കിലും സ്നേഹം എവിടെ കിട്ടുന്നോ അവിടെയാണ് അവര് സ്ഥാനം ഉറപ്പിക്കുക
അല്ലാതെ പുറം കൈയ്യാല്‍ തട്ടി അകറ്റുന്നവരെ ആര് ഇഷ്ടപ്പെടാനാ

ഏതോ ഒരുത്തിക്ക് വേണ്ടി നന്ദേട്ടനെ അകറ്റിയതാണ് താന്‍ ചെയ്ത തെറ്റ്
എത്രയത്ര നല്ല നിമിഷങ്ങളാണ് എന്‍റെ അഹങ്കാരം കൊണ്ട് നഷ്ടപ്പെട്ടത്

ഇതാണ് പറയുന്നത് ഇരിക്കേണ്ടയിടത്ത് ഇരുന്നില്ലെങ്കില്‍ അവിടെ പട്ടി കയറി ഇരിക്കുമെന്ന് .,,

ദച്ചു ഒാരോന്ന് പിറുപിറുത്ത് സ്വയം കുറ്റപ്പെടുത്തി ഫോണ്‍ ദേഷ്യത്തോടെ ബെഡിലേക്കെറിഞ്ഞു

”ദച്ചൂ.. നീയൊന്ന് എണീക്കുന്നുണ്ടോ ?
എത്ര സമയമായി
നിനക്കൊന്നും കഴിക്കണ്ടെ ?

അമ്മ വന്ന് വീണ്ടും ഡോറില്‍ മുട്ടി

”ഞാന്‍ എണീറ്റമ്മാ.,,

ദച്ചു ബെഡില്‍ നിന്നെണീറ്റ് ഡോര്‍ തുറന്ന് താഴേക്ക് പോകാന്‍ നിന്നപ്പോയാണ് അവളെ ഫോണ്‍ അടിച്ചത്

ദച്ചു ഫോണ്‍ എടുത്ത് നോക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് കോളാണ്

”ഹലോ ?

ദച്ചു സംശയത്തോടെ ഫോണെടുത്തു

”ദച്ചൂസേ.. ഞാനാ നന്ദു.,,

നന്ദൂന്‍റെ ശബ്ദം കേട്ടതും ദച്ചൂന് പെരുത്ത് കയറി

അവളെ മനസ്സില്‍ മുയുവന്‍ അര്‍പ്പണ അയച്ച ഫോട്ടോയും മെസ്സേജുമായിരുന്നു

”എന്‍റെ ചെക്കനെ തിരിച്ച് തന്നതിന് നന്ദി!!!

അര്‍പ്പണയുടെ വാക്കുകള്‍ അവളെ ചെവിയില്‍ മുഴങ്ങി കേട്ടു

”എന്താ ദച്ചൂ മിണ്ടാത്തെ.,
ഇപ്പോയും സങ്കടപ്പെട്ടിരിക്കാണോ ?
ഞാന്‍ പെട്ടന്നങ്ങോട്ട് വരില്ലെ ,
എന്‍റെ പെണ്ണ് കരയണ്ടട്ടോ ?

നന്ദു ആശ്വസിപ്പിക്കും വിധം പറഞ്ഞു

”നന്ദേട്ടന്‍ അവിടെ എത്തിയോ ?

ദച്ചു തന്‍റെ ദേഷ്യം മറച്ച് വെച്ച് ചോദിച്ചു

”ലണ്ടനില്‍ എത്തിയില്ല.,
എനിക്ക് കണക്ഷന്‍ ഫ്ലൈറ്റാണ്.,
ഇപ്പോ ദുബായിലാണ് ഒരു ഒന്ന് ഒന്നര മണിക്കൂറ് കഴിഞ്ഞാണ് ലണ്ടനിലേക്കുള്ള ഫ്ലൈറ്റ്.,,

നന്ദു പറഞ്ഞത് കേട്ട് ദച്ചൂന് ആശ്വാസമായി

കുറച്ച് നിമിഷത്തേക്ക് ആണെങ്കിലും ആ രാക്ഷസിയുടെ വാക്ക് കേട്ട് താന്‍ നന്ദൂനെ സംശയിച്ചതില്‍ അവള്‍ക്ക് കുറ്റബോധം തോന്നി

”ഒറ്റക്കാണോ ?
കമ്പനിക്ക് ആരുമില്ലെ .,,

ദച്ചു അര്‍പ്പണയെ കുറിച്ച് പറയുമോ എന്നറിയാന്‍ ഇട്ട് നോക്കി

”ഹേയ് എങ്ങനെ ഒറ്റക്കാവും.,
ഇങ്ങനെ ഒക്കെയല്ലെ ഒാരോരുത്തരെ പരിചയപ്പെടുന്നത്
പിന്നെ കുറച്ച് മുന്നെ വരെ അപ്പു ഉണ്ടായിരുന്നു.,
അവളെ അമ്മ കുറച്ച് ദിവസത്തേക്ക് നാട്ടിലേക്ക് പോകുന്നുണ്ട്.,
അവളും അച്ഛനും അമ്മയെ ഐയര്‍പോട്ടില്‍ ആക്കാന്‍ വന്നതാ.,
അത് കൊണ്ട് കുറേ നാള്‍ക്ക് ശേഷം അപ്പൂന്‍റെ അച്ഛനേയും അമ്മയേയും കാണാന്‍ പറ്റി.,

നന്ദു സന്തോഷത്തോടെ സംസാരിക്കുന്നത് കേട്ട് ദച്ചൂന് വീണ്ടും കുറ്റബോധം തോന്നി

കള്ളത്തരം മാത്രം കൈയ്യിലുള്ള അര്‍പ്പണയുടെ വാക്കുകളെ വിശ്വസിക്കാന്‍ പാടില്ലായിരുന്നു

നന്ദുവിനെ സ്വന്തം ആക്കാനാണ് അവളെ പ്ലാനെന്ന് എപ്പോയും താന്‍ മറന്ന് പോകുന്നു

”നീയെന്താ ദച്ചൂ ഒന്നും മിണ്ടാത്തത്.,
നീ നിന്‍റെ വീട്ടിലെത്തിയല്ലെ .,
നിന്‍റെ ചേട്ടമ്മാര് നിന്നെ പലതും പറഞ്ഞ് എന്നില്‍ നിന്ന് അകറ്റാന്‍ നോക്കും നീ അതിലൊന്നും വീഴരുത്.,
നീ എന്നെ വിട്ട് പോകില്ലെന്ന വാക്കിന്‍റെ പുറത്താണ് ഞാന്‍ സമാധാനത്തോടെ ഫ്ലൈറ്റ് കയറിയത്.,,

നന്ദൂന്‍റെ വാക്കുകളില്‍ ഒരു പേടി ഉണ്ടായിരുന്നു

”ഞാന്‍ തന്നത് വെറുമൊരു വാക്കല്ല.,
ഇനി ആരുടെ വാക്കിന്‍റെ പുറത്തും എന്‍റെ ഇഷ്ടങ്ങളെ വിട്ട് കളയാന്‍ ഞാന്‍ ഒരുക്കമല്ല നന്ദേട്ടാ.,,

ദച്ചു ഉറച്ച ശബ്ദത്തില്‍ പറഞ്ഞു

”ദച്ചൂസെ നിന്‍റെ വാക്കാണ് എന്‍റെ ധൈര്യം.,
എന്നാ ശെരി ഞാന്‍ ഫോണ്‍ വയ്ക്കാണ്
എന്‍റെ ഫോണില്‍ നിന്നല്ല വിളിക്കുന്നത് അതാ.,

നന്ദു പറഞ്ഞു

”ശെരി നന്ദേട്ടാ.,
അവിടെ എത്തിയ ഉടനെ വിളിക്കാന്‍ മറക്കണ്ട.,

ദച്ചു ഓര്‍മിപ്പിക്കും വിധം പറഞ്ഞു

”ഒാക്കെ വിളിക്കാം.,
മിസ്സ് യൂ..,,

നന്ദു ഫോണ്‍ വെച്ചതും ദച്ചു ഒന്ന് നിശ്വസിച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാനായി വെച്ച് താഴേക്ക് പോയി

”എന്താ ദച്ചൂ ഇത്.,
നന്ദു പോയതിനാണോ നീ ഇങ്ങനെ പട്ടിണി കിടക്കുന്നത്.,
അവന്‍ തിരിച്ച് വരുന്നത് വരെ പട്ടിണി കിടക്കാനാണോ എന്‍റെ മോളെ തീരുമാനം.,,

അടുക്കളയിലേക്ക് വന്ന ദച്ചൂനെ കണ്ട് അമ്മ ചോദിച്ചു

”ഉറങ്ങി പോയതല്ലെ അമ്മാ.,,
എന്താ കഴിക്കാന്‍ ചപ്പാത്തിയാണോ ?
പിന്നെ എന്‍റെ ചേട്ടമ്മാര് എവിടെ ജോലിക്ക് പോയോ ?

ദച്ചു ഒരു പ്ലേറ്റെടുത്ത് ചപ്പാത്തിയും കറിയും എടുത്ത് കഴിക്കാനിരുന്നു

”അവര് രാവിലെ പോയി.,
അച്ഛന്‍ കുറച്ച് മുന്നെ മെഡിക്കല്‍ ഷോപ്പിലേക്കും പോയി.,
അല്ലാ ദച്ചൂ നന്ദു മോന് അവിടെ എത്തി വിളിച്ചിരുന്നോ ?

അമ്മ സിങ്കിലുള്ള പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതിനിടെ ചോദിച്ചു

”നന്ദേട്ടന് കണക്ഷന്‍ ഫ്ലെെറ്റാണ് .,,
ഇപ്പോ ദുബായ് ഐയര്‍പോട്ടിലാണ് .,

ദച്ചു കഴിച്ച് കൊണ്ട് മറുപടി കൊടുത്തു

‘ ദച്ചൂ പിന്നെയ് അവിടത്തെ അമ്മയെങ്ങനെ അമ്മായിയമ്മ പോരൊക്കെ ഉണ്ടോ ?

അമ്മ കൈയ്യിലെ വെള്ളം മാക്സിയില്‍ തുടച്ച് ചോദിച്ചു

”അവിടെത്തെ അമ്മ വെറും പാവമാ.,
നിങ്ങളെല്ലെ എന്നെ ചീത്ത പറഞ്ഞ് പണി എടുപ്പിക്കാറ്.,
ശെരിക്കും എന്‍റെ അമ്മയും അമ്മായിമ്മയും മാറി പോയെന്നാ എനിക്ക് തോന്നുന്നത്.,,

ദച്ചു ചിരി കടിച്ച് പിടിച്ച് അമ്മയെ പാളി നോക്കി

”ഒാ..ഹോ കെട്ടിച്ച് വിട്ടാല്‍ മക്കളൊക്കെ എത്ര പെട്ടന്നാ മാറുന്നെ.,,
പെറ്റ തള്ളയെ ഒരു വിലയും ഇല്ല.,,

അമ്മ പറഞ്ഞത് കേട്ട് ദച്ചു പൊട്ടി ചിരിച്ചു

”അമ്മക്ക് അപ്പോ അമ്മായിയമ്മ പോര് ഇല്ലാത്തതാണോ പ്രശ്നം.,
എന്ത് രസാണന്നറിയോ അവിടെ.,
ഇവിടെത്തെ അച്ഛനെ പോലെ തന്നെ അവിടെത്തെ അപ്പനും എന്നോട് പ്രത്യേക സ്നേഹവാ.,
പിന്നെ എന്‍റെ രണ്ട് ചേട്ടമ്മാരുണ്ടല്ലോ ഇവിടെ.,
അവരെ രണ്ടിനേയും എടുത്ത് വെളിയില്‍ കളയണം.,
മനുവും അഭിയും എന്ത് കമ്പനിയാണെന്നോ
എനിക്ക് പറ്റിയ കൂട്ടാ.,,

ദച്ചു ആവേശത്തോടെ പറഞ്ഞു

”ഇപ്പോ വീട്ടിലുള്ളവരെ ഒന്നും പിടിക്കാതായി.
അല്ലെ..,,

അമ്മ ഇങ്ങനെ പറഞ്ഞെങ്കിലും ആ മാതൃഹൃദയം മുയുവന്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു

മകള്‍ക്ക് നല്ലൊരു ജീവിതമാണെല്ലോ കിട്ടിയതെന്ന് ആലോചിച്ച് അവരെ ഉള്ളം നിറഞ്ഞു

ദച്ചു ഭക്ഷണം കഴിച്ച് കഴിഞ്ഞ് പുറത്തേക്കിറങ്ങി

ഉച്ചക്ക് പന്ത്രണ്ട് മണി സമയം ആയതിനാല്‍ നല്ല വെയിലാണ്

എങ്കിലും അവള്‍ ചുമ്മാ ഒന്ന് നടക്കാനിറങ്ങി

കുറേ ദിവസത്തിന് ശേഷമാണ് സ്വന്തം നാട്ടിലൂടെ ഇങ്ങനെ നടക്കുന്നത്

അയല്‍ വീട്ടിലെ ചേട്ടമ്മാരോടും ചേച്ചിമാരോടും വിശേഷങ്ങളൊക്കെ സംസാരിച്ച് അവളങ്ങനെ നടന്നു

അപ്പോയാണ് ഹരീടെ അച്ഛനും അമ്മയും നടന്ന് പോകുന്നത് കണ്ടത്

ദച്ചു പെട്ടന്നവരെ കണ്ട് മറഞ്ഞ് നില്‍ക്കാന്‍ നോക്കിയപ്പോയേക്കും അവരവളെ കണ്ടിരുന്നു

ദച്ചു വേണോ വേണ്ടയോ എന്ന രീതിയില്‍ ഒന്ന് ചിരിച്ചു

ഹരീടെ അമ്മ അതിന് മറുപടി ആയി പുച്ഛത്തോടെ മുഖം തിരിച്ച് നടന്നു

എന്നാല്‍ അച്ഛന്‍ ദച്ചൂനെ നോക്കി  അവളെ അടുത്തേക്ക് വന്നു

”ദേ മന്‍ഷ്യാ നിങ്ങള് വരുന്നുണ്ടോ ?

ഹരീടെ അച്ഛനെ നോക്കി അമ്മ ഗൗരവത്തോടെ വിളിച്ചു

”ഞാന്‍ വരാം നീ നടന്നോ.,

അച്ഛന്‍ പറഞ്ഞത് കേട്ട് അമ്മ ദച്ചൂനെ തുറച്ച് നോക്കി മുന്നോട്ട് നടന്നു

ദച്ചൂന് എന്തോ വല്ലാഴ്മ തോന്നി

അടുത്ത് വന്ന് നില്‍ക്കുന്ന ഹരീടെ അച്ഛനെ ഒന്ന് തല ഉയര്‍ത്തി നോക്കി

*(തുടരും..)*