രചന – ശംസിയ ഫൈസൽ
”ആ..ഹ്.,,
ദച്ചു പേടിച്ച് അലറി വിളിച്ച് പിറകിലേക്ക് മറിഞ്ഞ് വീണു.,
”’അമ്മാ.. പ്രേതം.,,
ദച്ചു വീണിടത്ത് കിടന്ന് കാറി വിളിച്ചു
”’എടീ ദച്ചൂ.. ഇത് ഞാനാ മനു.,,
മനു തലയിലൂടെ ഇട്ട വെള്ള ഷോളും അതിന് മുകളില്‍ വെച്ച സണ്‍ ഗ്ലാസും ഊരി അവളെ നോക്കി ചിരിച്ചു
”പ്ഫാ..,, ചെറ്റെ രാവിലെ തന്നെ എന്‍റെ ജീവനെടുക്കാന്‍ ഇറങ്ങിയേക്കാണോ ?
ദച്ചു അവന് നേരെ ഒച്ചയെടുത്തു
”എന്താ എന്താ ഇവിടെ ?
ശബ്ദം കേട്ട് ദീപു അങ്ങോട്ട് വന്നു
”ഈ കാലമാടന്‍ എന്നെ പേടിപ്പിച്ചേക്കുന്നു.,,
ദച്ചു മനൂനെ കടുപ്പിച്ച് നോക്കി
”ബ്രോ ചുമ്മാ ഫണ്ണിന് വേണ്ടി ചെയ്തതാ.,
ഈ പൊട്ടിക്ക് ഇത്ര ധൈര്യമൊള്ളൂന്ന് ഞാനറിഞ്ഞോ ?
ഇവളെ വിളിച്ചുണര്‍ത്താന്‍ താഴെ നിന്ന് ആന്‍റി പറഞ്ഞപ്പോള്‍ ഞാനിങ് കയറി വന്നതാ
ഇവിടൊരു വെള്ള ഷോള്‍ കണ്ടപ്പോള്‍ അതെടുത്ത് മുഖത്തൂടെ ഇട്ട് ഈ ബ്ലാക്ക് സണ്‍ ഗ്ലാസ് അതിന് മുകളിലൂടെ കണ്ണില്‍ വെച്ചു.,,
ചുമ്മാ ചെയ്തതാ വര്‍കാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.,
എന്നാലും വല്ല്യ ഡയലോഗടിക്കുന്ന നിനക്കിത്ര ധൈര്യമൊള്ളല്ലൊ ദച്ചൂ.. അയ്യേ..,,
മനു അവളെ കളിയാക്കി
”എ..എനിക്ക് ധൈര്യമൊക്കെയുണ്ട്.,,
പെട്ടന്ന് നിന്നെ ആ കോലത്തില്‍ കണ്ടത് കൊണ്ടാ.,,
ദച്ചു മെല്ലെ എണീക്കാന്‍ ശ്രമിച്ചു
”അമ്മേ.. എന്‍റെ നടു തവിട്പൊടിയായെന്ന് തോന്നുന്നു.,,
എന്നെയൊന്ന് എണീപ്പിച്ചെ.,
ദച്ചു അവര്‍ക്ക് നേരെ കൈ നീട്ടിയതും ദീപുവും മനുവും കൂടെ അവളെ പിടിച്ച് എണീപ്പിച്ചു
”ഹൗ അമ്മേ.. എന്തൊരു വേദന.,,
ഇതിനുള്ളത് നിനക്ക് ഞാന്‍ തരാടാ നാറി.,,
ദച്ചു വേദന കൊണ്ട് മനൂനെ നോക്കി പല്ല് കടിച്ചു
”എന്‍റെ മനു ഇനി നിന്‍റെ കാര്യം കട്ട് പൊഹ.,
ഇവള് മിക്കവാറും നിന്നെ വെളിച്ചെണ്ണ ഒഴിച്ച് വീഴ്ത്തും.,,
ദീപു പറഞ്ഞതും മനു ദയനീയമായി ദച്ചൂനെ നോക്കി
”നീ നോക്കണ്ട.,
വെളിച്ചെണ്ണ ഒഴിച്ച് വീഴ്ത്ത മാത്രമല്ല കണ്ണില് മുളക് പൊടിയും ഇടും.,,
നോക്കിക്കൊ.,,
ദച്ചു പറഞ്ഞത് കേട്ട് മനൂന്‍റെ കണ്ണ് തള്ളി
”എടി ദുഷ്ടേ.,
ഈ ആത്മാര്‍ത്ഥതയുടെ ഒരംശം ആ അര്‍പ്പണയുടെ കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നവള്‍ എല്ലൊടിഞ്ഞ് എവിടേലും മൂലക്കല്‍ കിടന്നേനെ.
അവളെ ശല്യമില്ലാതെ നന്ദൂന്‍റെ കൂടെ നിനക്ക് സുഖിച്ച് ജീവിച്ചൂടായിരുന്നോ ?
ഇതാ പറയുന്നെ ഈ പെണ്ണുങ്ങള്‍ക്ക് ആവിശ്യമുള്ളിടത്ത് അഞ്ച് പൈസേടെ ബുദ്ധി ഉണ്ടാകില്ല.,,
മനു പറഞ്ഞു
”ശെരിയാ., ഇങ്ങനൊരു മണ്ടി പെണ്ണ്.,,
ദീപുവും മനൂന്‍റെ കൂടെ കൂടെ അവളെ കളിയാക്കി
”ദീപൂ.. നീ മിണ്ടരുത്.,,
നിന്‍റേയും ദേവന്‍റേയും ബുദ്ധി ഞാനിന്നലെ കണ്ടതാ.,
ഫേക്ക് ഫോട്ടോ പോലും തിരിച്ചറിയാന്‍ പറ്റാത്ത പൊട്ടമ്മാര്.,,
ദച്ചു പറഞ്ഞതും ദീപു ഇളിച്ച് കാട്ടി
” ഇവിടെ ഇരിക്കാനാണോ നിന്‍റെ പ്ലാന്‍.,
പെട്ടന്ന് ഒരുങ്ങി ഇറങ്ങാന്‍ നോക്ക് കോളേജില്‍ പോകണ്ടെ.,,
മനു ദച്ചൂനെ നോക്കി
”എന്നെ ഈ പരുവത്തിലാക്കിയിട്ട് പറയുന്നത് കേട്ടില്ലെ.,
ദച്ചു മനൂനെ തുറിച്ച് നോക്കി
”നിനക്ക് ശെരിക്കും വേദനയുണ്ടോ ?
ഞാന്‍ നിന്‍റെ അഭിനയമാണെന്നാ കരുതിയെ.,,
”ഞാനും,
ദച്ചൂ.. ശെരിക്കും നിനക്ക് നില്‍ക്കാന്‍ പോലും വയ്യെ.,,
ദീപു ദച്ചൂനെ ബെഡില്‍ നിന്ന് എണീപ്പിക്കാന്‍ നോക്കി
”ആ..ഹ് ദീപു വിടടാ.,,
ദച്ചു ബെഡില്‍ തന്നെ ഇരുന്നു
”പണി പാളിയോ ?
മനു വേണോ വേണ്ടയോ എന്ന രീതിയിലൊന്ന് ചിരിച്ചു
”എക്സാം അടുത്ത സമയത്ത് തന്നെ വേണമായിരുന്നോടാ എനിക്കിട്ട് ഈ പണി.,
ഞാനിനി എന്ത് ചെയ്യും.,,
നോക്കി നില്‍ക്കാതെ എനിക്കുള്ള ചായ ഇങ് കൊണ്ട് വാ വിശന്നിട്ടും പാടില്ല.,,
ദച്ചു പറഞ്ഞതും മനു താഴേക്കോടി
”ദച്ചൂ ഹോസ്പിറ്റലില്‍ പോണോ ?
ദീപു അവളെ അടുത്തിരുന്നു
”മിക്കവാറും പോകേണ്ടി വരും.,
ദേവന്‍ എവിടെ ?
”ബാത്ത് റൂമിലാ.,
അവനൊന്ന് ഒരുങ്ങി ഇറങ്ങാന്‍ സമയം കുറേയാകും.,
ഞങ്ങള്‍ ഒാഫീസില്‍ പോകുന്നതിന് മുന്നെ നമുക്കൊന്ന് വൈദ്യരെ പോയി കാണിക്കാം.,
വല്ല ഉളുക്കോ ചതവോ ആയിരിക്കും.,
സാരല്ല്യ രണ്ട് ദിവസം റെസ്റ്റെടുത്താന്‍ മാറിക്കോളും.,,
ദീപു ദച്ചൂനെ ആശ്വസിപ്പിച്ചു
അപ്പോയാണ് അമ്മ വെപ്രാളത്തോടെ ദൃതി പിടിച്ച് അങ്ങോട്ട് കയറി വന്നത്
”എന്താ ദച്ചു എന്താ പറ്റിയെ?.,,
അമ്മ കയ്യിലെ പാത്രം അവിടെ വെച്ച് ദച്ചൂന്‍റെ അടുത്തേക്ക് തിരിഞ്ഞു
”ഒന്നുല്ലമ്മാ.,
ഞാനൊന്ന് വീണതാ.,,
നടുവിന് നല്ല വേദന.,
കുറച്ച് സമയം കഴിഞ്ഞാലത് മാറിക്കോളും.,,
അമ്മേടെ വെപ്രാളം കണ്ട് ദച്ചു നിസാരമായി പറഞ്ഞു
”അമ്മ കുഴമ്പിട്ട് ചൂട് പിടിച്ച് തരാം.,
ആദ്യം ഈ ദോശ കഴിക്ക്.
അമ്മ തന്നെ ദച്ചൂന് വാരി കൊടുത്തു
”എന്നാ പിന്നെ ഞാന്‍ പോയാലോ ?
മനു ചോദിച്ചു
”എന്നാ മോന്‍ പൊക്കൊ.,
ഇനി നിന്നാല്‍ വൈകും.,
ഇവള്‍ക്കിനി എന്തായാലും ഇന്ന് കോളേജില്‍ പോകാന്‍ പറ്റില്ല.,,
മനു ചോദിച്ചതിന് അമ്മയാണ് മറുപടി കൊടുത്തത്
ദച്ചൂന് കൈ വീശി കാണിച്ച് മനു കോളേജിലേക്ക് പോയി
”ദീപു നീ പോയി സ്റ്റോര്‍ റൂമിലെ പച്ചകുപ്പിയിലുള്ള കുഴമ്പ് എടുത്ത് കൊണ്ട് വന്നെ.,,
പോകുമ്പോള്‍ ഈ പ്ലേറ്റ് അടുക്കളയിലേക്ക് വെച്ചോ ?
അമ്മ കാലിയായ പ്ലേറ്റ് ദീപൂന്‍റെ അടുത്ത് കൊടുത്തു
ദീപു പെട്ടന്ന് താഴെ പോയി കുഴമ്പ് കൊണ്ട് വന്നു
ദച്ചൂനെ തിരിച്ച് കിടത്തി അമ്മ നന്നായി കുഴമ്പിട്ട് തടവി
ഇടക്കിടെ ദച്ചു വേദന കാരണം നിലവിളിക്കുന്നുണ്ടായിരുന്നു
”കുറച്ച് സമയം ഇതിവിടെ പിടിക്കട്ടെ.,
ഞാന്‍ ചൂട് വെള്ളം കൊണ്ട് വരുന്നത് വരെ ഇങ്ങനെ തന്നെ കിടന്നോണം.,,
അമ്മ തിരിച്ച് പോയി
”ദച്ചൂസേ ഒാഫീസ് വിട്ട് വരുമ്പോള്‍ എന്തേലും വാങ്ങിച്ച് വരണോ ?
ദീപു ചോദിച്ചതും ദച്ചു തല തിരിച്ചവനെ നോക്കി
”ഈ പരുവത്തില്‍ കിടക്കുന്ന എനിക്കിപ്പോള്‍ വീല്‍ചെയറാണ് ആവിശ്യം സാറിനത് കൊണ്ട് വരാന്‍ പറ്റോ ?
ദച്ചു ചോദിച്ചതും ദീപു ഉറക്കെ ചിരിച്ചു
”ഇളിക്കാതെ പോടാ.,
ദച്ചു ദീപൂനെ ആട്ടി വിട്ടു
”ദീപു എന്‍റെ ഫോണെടുത്ത് തന്നിട്ട് പോ .,,
ദച്ചു വിളിച്ച് പറഞ്ഞതും ദീപു ഫോണെടുത്ത് കൊടുത്ത് അവന്‍റെ മുറിയിലേക്ക് തന്നെ പോയി
ദച്ചു നന്ദൂന്‍റെ നമ്പറെടുത്ത് ഒരു ഹായ് അയച്ചു
ഉടനെ ദച്ചൂനെ തേടി അവന്‍റെ കോള്‍ വന്നു
”ഹലോ ദച്ചൂ..,,
കോളേജില്‍ പോയില്ലെ.,,
നന്ദു എടുത്ത ഉടനെ ചോദിച്ചു
”ഇല്ല നന്ദേട്ടാ.,
ഇന്ന് ലീവെടുക്കാന്ന് വെച്ചു.,,,
ദച്ചൂന് വീണ കാര്യം പറഞ്ഞു നന്ദൂനെ വിഷമിപ്പിക്കാന്‍ തോന്നിയില്ല
”എക്സാം അടുത്തത് കൊണ്ട് പഠിക്കാനായി ലീവെടുത്തതാണോ ?
നന്ദു തിരിച്ച് ചോദിച്ചു
”ആ..ഹ്.,
വണ്ടിയിലാണോ നന്ദേട്ടന്‍ കമ്പനിയില്‍ പോകാവും അല്ലെ ?
വണ്ടി പോകുന്ന ശബ്ദം കേട്ട് ദച്ചു ചോദിച്ചു
”വണ്ടിയിലാണ് പക്ഷെ കമ്പനിയിലേക്കല്ല.,
ഉച്ചക്ക് ശേഷം ജോലിക്ക് കയറണം.,
ഞാനിപ്പോള്‍ എെയര്‍പോട്ടിലേക്ക് പോയി കൊണ്ടിരിക്കാണ്.,
അപ്പു അവിടെ ഇറങ്ങിയിട്ടുണ്ട്.,,
നന്ദു പറഞ്ഞതും ദച്ചൂന് വല്ലാതെ സങ്കടം തിക്കട്ടി വന്നു
”എ.. എന്നാ പിന്നെ നന്ദേട്ടന്‍ ഫ്രീയാകുമ്പോള്‍ വിളിക്ക്.,
ബായ്.,,
ദച്ചു പെട്ടന്ന് ഫോണ്‍ കട്ടാക്കി
അര്‍പ്പണയുടെ ലണ്ടനിലേക്കുള്ള യാത്ര മുടക്കണമെന്ന് കരുതിയെങ്കിലും ഒന്നും നടന്നില്ല
ഇനി അവള്‍ നന്ദേട്ടന്‍റെ കൂടെ ഒരു വീട്ടില്‍.,
അര്‍പ്പണക്ക് നന്ദേട്ടനെ മയക്കിയെടുക്കാന്‍ എളുപ്പമാണ്.,
എന്തായാലും എന്നെ കുറിച്ച് മോശമായി പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ തെറ്റിക്കാനാകും അവള്‍ ശ്രമിക്കാ.,
അല്ലാതെ നന്ദേട്ടനെ വശീകരിക്കാനൊന്നും അവള്‍ക്ക് പറ്റില്ല.,
അങ്ങനെ ഏതേലും ഒരു പെണ്ണിന് മുന്നില്‍ വീഴുന്നവനല്ല എന്‍റെ നന്ദേട്ടന്‍.,,
ദച്ചു സ്വയം പറഞ്ഞ് ആശ്വസിപ്പിച്ചു
എക്സാം അടുത്തത് കൊണ്ട് തനിക്കെന്തായാലും ലണ്ടനിലേക്ക് പോകാന്‍ പറ്റില്ല.,
എന്നാ നന്ദേട്ടനെ ഇങ്ങോട്ട് വരുത്തിച്ചാലോ ?
ദച്ചു എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചു
അപ്പോയാണ് നന്ദു ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് തന്നോട് പറഞ്ഞതവള്‍ക്ക് ഓര്‍മ വന്നത്
”’എന്ന് എന്നെ വിളിച്ച് ഇഷ്ടത്തോടെ തിരിച്ച് വരാന്‍ പറയുന്നോ അന്നെ ഇനി ഞാന്‍ തിരിച്ച് നാട്ടിലേക്ക് വരൂ..,,
ദച്ചു വീണ്ടും വീണ്ടും ഈ വാക്കുകള്‍ ഒാര്‍ത്തെടുത്തു
”ഹ്മ്..,
ഇഷ്ടത്തോടെ തിരിച്ച് വരാന്‍ പറഞ്ഞാലോ ?
എനിക്ക് ഒട്ടും നന്ദേട്ടനില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് കരയാം.,
അപ്പോള്‍ എന്തായാലും ജോലി പോയാലും നന്ദേട്ടന്‍ തിരിച്ച് വരും.,
ജോലി പോയാല്‍ വേറെ കിട്ടും.,
പക്ഷെ ഭര്‍ത്താവിനെ മറ്റൊരുത്തി തട്ടിയെടുത്താല്‍ നോക്കി നില്‍ക്കേണ്ടി വരും.,,
ദച്ചു എല്ലാം മനസ്സിലുറപ്പിച്ചു
”നന്ദേട്ടാ ഞാന്‍ വിളിച്ചാല്‍ വരുമല്ലൊ അല്ലെ.,,
പോകാന്‍ നേരം ദച്ചൂന്‍റെ കഴുത്തിലിട്ട് കൊടുത്ത അവന്‍റെ മാല കൈയ്യിലെടുത്തവള്‍ മുത്തി
അപ്പോയാണ് ആരോ വാതില്‍ തള്ളി തുറന്ന് അങ്ങോട്ട് വന്നത്
*(തുടരും…)*

by