രചന – ജിഫ്ന നിസാർ
അവള്‍ക്കാ കാഴ്ച്ച ഒട്ടും വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.,,
അവള്‍ കണ്ണ് നിറയാതിരിക്കാന്‍ പാട് പെട്ടു
”ഇ.. ഇതെവിടെന്ന് കിട്ടിയതാ ?
ദച്ചു നിറ കണ്ണുകളോടെ അവരെ നോക്കി
”അതൊക്കെ കിട്ടി.,
മുന്നെ ഫോട്ടോ അയച്ച് തന്ന ആള് തന്നെയാ.,
അത് ഫേക്കാണെങ്കിലും ഇത് ഒറിജിനലാ.,
അതും സിസിടിവി ഫൂട്ടേജ്.,,
ഇനിയെങ്കിലും അഭിനന്ദിന്‍റെ തനി രൂപം നീയൊന്ന് മനസ്സിലാക്ക്.,,
ദേവന്‍ പറഞ്ഞതും ദച്ചു കണ്ണുനീര് തുടച്ചു
”ഇതൊക്കെ ആരാ അയച്ച് തന്നത്.,,
ഹരിയേട്ടനാണോ ?
ദച്ചു ഇടര്‍ച്ചയോടെ ചോദിച്ചു
”അത് പുറത്ത് പറയരുതെന്ന് പറഞ്ഞതാ.,,
പക്ഷെ നീ അറിയണം.,,
എങ്കിലെ നീ വിശ്വസിക്കു.,
അഭിനന്ദിന്‍റെ ഉറ്റ കൂട്ടുക്കാരി നിങ്ങളെ പ്രണയത്തില്‍ സപ്പോര്‍ട്ട് ചെയ്ത ആള് തന്നെയാ അര്‍പ്പണ.,
ദീപു അര്‍പ്പണയുടെ പേര് പറഞ്ഞെങ്കിലും ദച്ചു ഞെട്ടിയില്ല.,,
ഹരിയോ അര്‍പ്പണയോ ആയിരിക്കും ഇതിന്‍റെ പിന്നിലെന്നവള്‍ക്കറിയായിരുന്നു
”ഒാ..ഹോ.,,ഞാന്‍ മനസ്സില്‍ കണ്ട ആള് തന്നെയാ.,
നന്ദൂന്‍റെ ദുശ്ശീലങ്ങളെ പറ്റി എന്നോട് തുറന്ന് പറയാതെ നിങ്ങളോട് എന്തിനാ പറഞ്ഞതെന്നാ എനിക്ക് മനസ്സിലാകാത്തത്.,,
ദച്ചു ചിന്തിക്കും വിധം പറഞ്ഞു
”നിന്നോട് നേരിട്ട് പറഞ്ഞാല്‍ നിനക്ക് സഹിക്കാന്‍ പറ്റോ ?
അത്രയും സ്നേഹിച്ചൊരാള്‍ ഇങ്ങനൊരാളാണെന്നറിഞ്ഞാലുള്ള അവസ്ഥയോര്‍ത്താകും അവള്‍ നിന്നോടീ കാര്യം പറയാതിരുന്നത്.,,
”അല്ലാതെ നിങ്ങളേയും നന്ദൂനേയും തമ്മിലടിപ്പിക്കനല്ല.,
ഇവളെ ഒറ്റ വാക്കിന് പുറത്തല്ലെ നന്ദേട്ടനെ നിങ്ങള്‍ വെറുത്തത്.,,
ഗൗരവത്തോടെയുള്ള ദച്ചൂന്‍റെ വാക്കുകള്‍ കേട്ട് ദേവന്‍ ദീപൂനെ നോക്കി
”നീയെന്താ ദച്ചു ഇങ്ങനെ പെരുമാറുന്നത് ?
”എനിക്ക് ഇങ്ങനെ പെരുമാറാനെ പറ്റൂ..,
ഇനിയുണ്ടോ നന്ദേട്ടനെതിരെ എന്തെങ്കിലും.,,
ദച്ചു കടുപ്പത്തില്‍ ചോദിച്ചു
”നേരത്തെ കാണിച്ച് തന്ന പോലുള്ള ഡീപ്പ് ഫോട്ടോസ് ഇടക്കിടെ അയച്ച് തന്നിട്ടുണ്ട്.,
പിന്നെ കുറച്ച് വോയ്സ് ക്ലിപ്പുണ്ട്.,,
അത് നിനക്ക് കേള്‍പ്പിച്ച് തരാന്‍ പറ്റില്ല
കേട്ടാല്‍ അറച്ച് പോകുന്ന സംസാരമാണ്.,
രാത്രി ഒാരോ പെണ്ണുങ്ങളെ വിളിച്ച് പറയുന്നത് കേള്‍ക്കണം.,
കൂടെ നടന്നിട്ട് പോലും അവനിത്ര കാമം മൂത്ത് നില്‍ക്കുന്നവനാണെന്ന് അറിഞ്ഞില്ല.,,
ദീപൂന് ആ വോയ്സ് ക്ലിപ്പ് ആലോചിച്ചിട്ട് തന്നെ അറപ്പാകുന്നുണ്ടായിരുന്നു
”ഇന്നത്തെക്കാലത്ത് ഒരാളുടെ ശബ്ദത്തില്‍ ഫേക്കായി ഫോണ്‍ റെക്കോര്‍ഡ് ഉണ്ടാക്കാന്‍ അത്ര പണിയൊന്നുമില്ല.,
മമ്മൂട്ടിയുടെയും മോഹലാലിന്‍റേയും മോദിയുമൊക്കെ ശബ്ദത്തില്‍ പാട്ടുകള്‍ ഇറക്കുന്നത് സോഷ്യല്‍ മീഡിയയില്‍ കേട്ടിട്ടില്ലെ.,
അത് പോലെ തന്നെയാ ഇതും.,,
ദച്ചു അവരെ പുച്ഛിച്ചു
”’ദീപു എനിക്കിവളെ സംസാരം കേട്ട് ചൊറിഞ്ഞ് വരുന്നുണ്ട്.,
ഇത്രയൊക്കെ തെളിവ് കിട്ടിയിട്ടും ആ ചെറ്റയെ ഇവള്‍ അന്തമായി വിശ്വസിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.,
ദേവന്‍ മുഖം കനപ്പിച്ചിരുന്നു
”ഞാനൊരു കാര്യം ചോദിച്ചോട്ടെ.,
ഇതൊക്കെ അര്‍പ്പണയാണ് നിങ്ങള്‍ക്ക് അയച്ച് തന്നതെന്ന് പറഞ്ഞില്ലെ.,
അവള്‍ സ്വന്തം നമ്പറില്‍ നിന്നാണോ അയച്ചത്.,
ദച്ചു അവരെ ഉറ്റ് നോക്കി
”അല്ല.,
അവളാണെന്ന് ഞങ്ങള്‍ കണ്ട്പിടിച്ചതാ.,
ഞങ്ങള്‍ക്ക് കിട്ടുന്ന കൊറിയറിലൊന്നും അയക്കുന്നവരെ അഡ്രസ്സ് ഉണ്ടാകാറില്ല.,
മൂന്നാമത് അയച്ച ഫോട്ടോസിന്‍റെ ബാക്കില്‍ ഫോട്ടോ പിന്‍റ് ചെയ്ത സ്റ്റുഡിയോയുടെ പേരുണ്ടായിരുന്നു.,
ഞങ്ങളവിടെ പോയി അന്വേഷിച്ചു ആദ്യം പറയാന്‍ കൂട്ടാക്കിയില്ല അവന്‍റെ കൊങ്ങക്ക് കയറി പിടിച്ചപ്പോള്‍ അവരെ അഡ്ഡ്രസ്സ് കിട്ടി.,
ആ അഡ്ഡ്രസ്സ് ദുബായില്‍ സെറ്റിലായൊരു മലയാളിയുടേതായിരുന്നു,
അയാളെ കുറിച്ച് അന്വേഷിച്ചപ്പോയാത് അയാള്‍ അര്‍പ്പണയുടെ അച്ഛനാണെന്നറിഞ്ഞത്.,
പിന്നെ അവളെ ഫേസ് ബുക്കില്‍ കോണ്‍ടാക്ട് ചെയ്തു.
അവളാണ് അയച്ചതെന്ന് സമ്മതിക്കുകയും ചെയ്തു.,
അവിടം മുതല്‍ അര്‍പ്പണയായി ഞങ്ങള്‍ കോണ്‍ടാക്ട് ഉണ്ട്.,
അഭിനന്ദിന്‍റെ ഒാരോ വൃത്തികെട്ട മുഖങ്ങളും അവള്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി അതും തെളിവോടെ.,,
ദീപു പറയുന്നത് കേട്ട് ദച്ചു കോട്ടി ചിരിച്ചു
”അപ്പോള്‍ പറഞ്ഞ് വരുന്നത് അര്‍പ്പണ എന്നോടുള്ള സ്നേഹത്തിന് പുറത്താണ് നന്ദൂന്‍റെ മുഖം മൂടി നിങ്ങള്‍ക്ക് മുന്നില്‍ അഴിച്ച് കാട്ടിയത് അല്ലെ.,,
ദച്ചു ചോദിച്ചതും അവരത് പെട്ടന്ന് സമ്മതിച്ചു
”എന്നിട്ട് എന്ത് കൊണ്ട് അര്‍പ്പണ നന്ദൂനോട് ഇപ്പോയും സൗഹൃദം തുടര്‍ന്ന് കൊണ്ട് പോകുന്നു.,
ദുബായില്‍ നിന്ന് രണ്ട് ദിവസത്തിന് വന്നിട്ട് പോലും അവള്‍ നന്ദൂനെയാണ് വിളിച്ചത്.,
ഒരു ദിവസം താമസിച്ചത് പോലും നന്ദേട്ടന്‍റെ വീട്ടിലാണ്.,,
അത് ദേവനും ദീപുവിനും പുതിയ അറിവായിരുന്നു
”അത് പിന്നെ പെട്ടന്നൊരു സൗഹൃദം ഒഴിവാക്കാന്‍ പറ്റുന്നുണ്ടാകില്ല.,,
ദേവന്‍ കൂളായി പറഞ്ഞു
”അവളെ ന്യായീകരിക്കുന്നതിന് പകരം ഒരിക്കലെങ്കിലും നന്ദൂന്‍റെ ഭാഗത്ത് നിന്ന് ചിന്തിച്ചൂടെ.,
ഉറ്റ മിത്രത്തേക്കാള്‍ കുറേ ഫേക്ക് ഫോട്ടോസ് അയച്ച് തന്നവളേയാണ് വിശ്വാസം.,
ദച്ചൂന് കലി കയറുന്നുണ്ടായിരുന്നു
”തെറ്റ് ചെയ്തവനെ ന്യായീകരിക്കേണ്ട ആവിശ്യമില്ല അതിനി കൂട്ടുക്കാരനായാലും പെങ്ങളായാലും അച്ഛനായാലും.,,
ദേവന്‍റെ സംസാരം കേട്ട് ദച്ചു ഒന്ന് ചിരിച്ചു
”കഷ്ടം തന്നെ.,
തെറ്റ് ചെയ്തെങ്കില്‍ ന്യായീകരിക്കേണ്ട ആവിശ്യമില്ല.,
പക്ഷെ തെറ്റ്ക്കാരനാണോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്യം നിങ്ങള്‍ക്കില്ലെ.,
നന്ദേട്ടനെതിരെ അവളിങ്ങനൊക്കെ പറയുമ്പോള്‍ അത് ആദ്യം നന്ദൂനോട് തന്നെ ചോദിക്കണമായിരുന്നു.,
അല്ലാതെ മറ്റവളെ വാലില്‍ തൂങ്ങി നില്‍ക്കല്ല വേണ്ടത്.,,
ദച്ചു കനപ്പിച്ച് പറഞ്ഞു
”എന്താ നിന്‍റെ പ്രശ്നം നന്ദൂനെ ഉപേക്ഷിക്കാന്‍ പറ്റില്ല അതല്ലെ.,
എന്നാ നീ ഉപേക്ഷിക്കണ്ടെടീ., അവന്‍റെ കൂടെ നരഗിച്ച് ജീവിച്ചേക്ക്,,
ദീപു ദേഷ്യത്തോടെ പല്ല് കടിച്ചു
”ആയിക്കോട്ടെ.,
ഞാനെന്‍റെ ഭര്‍ത്താവിന്‍റെ കൂടെ എങ്ങനെ എങ്കിലും ജീവിച്ചോളാം.,
നിങ്ങള്‍ രണ്ടും ഒരു കാര്യം ചെയ്യ് ആ രണ്ട് ദുരന്തങ്ങള്‍ ഉണ്ടല്ലോ ഹരിയും അര്‍പ്പണയും അവര് രണ്ടിന്‍റേയും കൂടെ നിന്ന് ജീവിതം അങ് ഇല്ലാതാക്കിയേക്ക്.,,
ദച്ചു തിരിച്ചും പറഞ്ഞതും അവളെ ഫോണടിച്ചതും ഒരുമിച്ചായിരുന്നു
”ഒരു മിനിറ്റ് രണ്ടും എണീറ്റ് പോകരുത്,
എനിക്ക് കുറച്ചും കൂടെ പറയാനുണ്ട്.,
ഞാനീ കോളൊന്ന് അറ്റന്‍റ് ചെയ്തോട്ടെ.,,
ദച്ചു ഫോണെടുത്ത് ചെവിയോട് ചേര്‍ത്തു
”ഹലോ മനു പറയടാ.,
തിരക്കിലാണോന്ന് ചോദിച്ചാല്‍ ഞാനിവിടെ ചേട്ടമ്മാരുടെ കൂടെയാ.,,
ദേവനും ദീപുവും നന്ദേട്ടനുമായി പ്രശ്നത്തിലാകാന്‍ കാരണവും മറ്റവളാ, അര്‍പ്പണ.,
അവള് രണ്ട് തോണിയില്‍ കാലിട്ടാ കളിക്കുന്നത്.,
എന്താ നീ നന്ദേട്ടന് വിളിക്കാന്‍ പോകാണോ ?
അയ്യോ നന്ദൂന്‍റെ ഫോണിലേക്ക വിളിക്കല്ലെ., പ്രശ്നമാകും
നീ ഒരു കാര്യം ചെയ്യ് നന്ദൂന്‍റെ ഒപ്പം വര്‍ക്ക് ചെയ്യുന്ന ഫ്രണ്ട് ഉണ്ടല്ലാ അമല് അവന്‍റെ നമ്പറിലേക്ക് വിളിച്ച് നന്ദേട്ടനോട് സംസാരിക്ക്.,
എല്ലാം വെട്ടി തുറന്ന് പറയരുത്.,
പാവത്തിന് താങ്ങില്ല.,
അറിയാലോ എല്ലാം സൂക്ഷിച്ച് വേണം
ഇപ്പോള്‍ അവളെ കുറിച്ച് ചെറിയ സൂചന കൊടുത്താല്‍ മതി.,
ഒാക്കെടാ നീ വിളിച്ച് വെച്ചിട്ട് തിരിച്ചെന്നെ വിളിക്ക്.,,
ദച്ചു സംസാരിച്ച് കഴിയുന്നത് വരെ ദേവനും ദീപുവും അവളെ തന്നെ നോക്കിയിരുന്നു
”എന്താ അഭിമന്യു പറഞ്ഞത്.,
അര്‍പ്പണയുടെ കാര്യമൊക്കെ പറയുന്നുണ്ടല്ലൊ.,,
ദേവന്‍ നെറ്റി ചുളിച്ചു
”ഒാ..ഹ് അര്‍പ്പണ നാളെ ലണ്ടനിലേക്ക് പോകുന്നുണ്ട്.,
അവള്‍ക്കെന്‍റെ നന്ദേട്ടനെ മയക്കി എടുക്കണം പോലും.,
അതിനുള്ള പുതിയ അടവാണ് ലണ്ടനില്‍ പോയി വര്‍ക്ക് ചെയ്ത് നന്ദേട്ടനെ വരുതിയിലാക്കുക എന്നത്.,
ദച്ചു പറയുന്നത് അവര്‍ക്ക് മനസ്സിലായില്ല
”അതിന് അര്‍പ്പണക്ക് അഭിനന്ദിനെ വെറുപ്പാണ്.,
പിന്നെന്തിനാണ് അവനെ വീഴ്ത്തുന്നത്.,
ദീപു വിശ്വാസം വരാതെ ചോദിച്ചു
”അതൊക്കെ നിങ്ങളെ പുതിയ കൂട്ടുക്കാരിയുടെ അടവല്ലെ.,
നിങ്ങളെ രണ്ടിനേയും കൊല്ലാന്‍ പോലും കൊട്ട്വേഷന്‍ കൊടുത്ത ടീമാണവള്.,
നിങ്ങളെ മാത്രമല്ല നമ്മുടെ അച്ഛനേയും.,
ദച്ചു പറഞ്ഞത് കേട്ടവര്‍ ആശങ്കയോടെ അവളെ നോക്കി
”ദച്ചൂ ചുമ്മാ കളിക്കല്ലെ.,,
”ഞാനെന്തിന് കള്ളം പറയണം.,
അതിനുള്ള തെളിവ് ഞാന്‍ കാണിച്ച് തരാം.,
നിങ്ങളെ അടുത്തുള്ള ടൂപ്ലിക്കേറ്റ് തെളിവല്ല.,
ഇതൊന്ന് കണ്ട് നോക്ക്.,,
ദച്ചു അലമാരയില്‍ നിന്ന് അവളെ പഴയ ഫോണെടുത്ത് കൊണ്ട് വന്നു
”ഇത് നോക്കുന്നതിന് മുമ്പ് ഒരു നിമിഷം.,
നേരത്തെ നന്ദേട്ടന്‍റെ ഒരു സിസിടിവി ഫൂട്ടേജ് കാണിച്ച് തന്നില്ലെ.,
അതിന്‍റെ സത്യാവസ്ഥ നിങ്ങളറിയണം.,
എല്ലാം ക്ലിയര്‍ ചെയ്തിട്ട് പോകുന്നതല്ലെ നല്ലത്.,,
ദച്ചു ഒന്ന് ചിരിച്ചു
”അതിന് ഇനി എന്ത് ന്യായീകരിക്കാനാണ്.,,
നീ പോലും അത് കണ്ട് കരഞ്ഞില്ലെ.,
ദേവന്‍ അവളെ ഒന്ന് പുച്ഛിച്ചു
”എന്നാലും സത്യം എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ.,
ദച്ചു വീണ്ടും മന്ദഹസിച്ചതും ദേവനും ദീപുവും താല്‍പര്യമില്ലാതെ ദച്ചൂന് മുന്നില്‍ കേള്‍വിക്കാരായി ഇരുന്നു.,
*(തുടരും.)

by