രചന – ശംസിയ ഫൈസൽ
”ദച്ചുവാണ് ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പെണ്ണ് !!
നന്ദു ഉറച്ച സ്വരത്തോടെ പറയുന്നത് കേട്ട് ദേവനും ദീപുവും തറഞ്ഞ് നിന്നു
”പോടാ ചുമ്മാ കളിക്കല്ലെ.,,
ദീപു ചിരിയോടെ നന്ദൂന്‍റെ തോളില്‍ തട്ടി
”നന്ദേട്ടന്‍ പറഞ്ഞത് സത്യമാണ്.,
ഞാനും നന്ദേട്ടനും ഇഷ്ടത്തിലാണ്.,
പേടിച്ചിട്ടാ ഇത്രനാള്‍ പറയാതിരുന്നത്.,,
ദച്ചു വിറയലോടെ പറഞ്ഞതും ദീപുവും ദേവനും മുഖത്തോട് മുഖം നോക്കി
”ചതിക്കായിരുന്നല്ലെ ?
ദേവന്‍റെ ശബ്ദം ഇടറി
”ദേവാ മനപൂര്‍വ്വം അല്ല.,,
നന്ദു ദേവന്‍റെ അടുത്ത് ചെന്നു
”തൊട്ട് പോകരുത് നീ.,
ദച്ചു പറയാത്തത് പോട്ടെ.,
കൂടെ ചങ്കാണ് കരളാണെന്നൊക്കെ പറഞ്ഞ് നടന്ന നീ തന്നെ ഞങ്ങളെ പെങ്ങളെ അടിച്ചോണ്ട് പോയല്ലോടാ.,,
ദേവന്‍റെ വാക്കുകളില്‍ നിന്ന് തന്നെ നന്ദൂനില്‍ നിന്ന് അവരിങ്ങനൊരു കാര്യം പ്രതീക്ഷിച്ചിട്ടേയില്ലെന്ന് മനസ്സിലാക്കാമായിരുന്നു
”ദേവാ ദീപു നിങ്ങളെ ചതിച്ചതല്ല ഞാന്‍.,,
നന്ദു പറയാന്‍ നിന്നപ്പോയേക്കും ദീപു അവനെ തടഞ്ഞു
”ഇനി നീ പറഞ്ഞ് ബുദ്ധിമുട്ടേണ്ട നന്ദൂ.,
ഒാരോ ന്യായീകരണങ്ങള്‍ കൊണ്ട് ഞങ്ങളെ അടുത്തേക്ക് വരണ്ട.,
നിന്നോടുള്ള വിശ്വാസം ഈ ഒറ്റ നിമിഷം കൊണ്ട് നീ ഇല്ലാതാക്കി.,,,
ദീപു നന്ദൂന് നേരെ കൈ ചൂണ്ടി
”നന്ദേട്ടന് പറയാനുള്ളത് ഒന്ന് കേട്ടലെന്താ നിങ്ങള്‍ക്ക്.,,
നന്ദൂനെ കുറ്റപ്പെടുത്തുന്നത് ദച്ചൂന് പിടിച്ചില്ല
”മിണ്ടരുത് നീ.,
മറ്റവനെ പറഞ്ഞതവള്‍ക്ക് പിടിച്ചില്ല.,
നിനക്കുള്ളത് വീട്ടില്‍ ചെന്നിട്ട് തരാം.,,
അമ്മയും അച്ഛനും അറിയട്ടെ മകളുടെ തനി രൂപം.,,
ദീപു ദച്ചൂന് നേരെ തിരിഞ്ഞു
”പ്രേമിക്കുന്നത് അത്ര തെറ്റാണോ ?
ദീപു പ്രേമിക്കുന്നതൊരു പെണ്ണല്ലെ.,
ദേവനും നിന്‍റെ ജൂനിയറെ പിറകെ പോകുന്നുണ്ടല്ലൊ.,
അവര്‍ക്കുമുണ്ട് ആങ്ങളമാര്.,
നിന്‍റെയൊക്കെ പെങ്ങള്‍ക്ക് മാത്രം പ്രേമിക്കാന്‍ പറ്റാത്തത് ഇതെവിടെത്തെ ന്യായമാണ്.,,
നന്ദു ചോദിച്ചു
”’അത് നീ അറിയണ്ട.,,
ദച്ചു വേറെ ആരെ പ്രേമിച്ചാലും ഇത്ര സങ്കടം ഉണ്ടാകില്ലായിരുന്നു.,
ഇതിപ്പോള്‍ ഞങ്ങളെ തോളില്‍ കൈയ്യിട്ട് ഞങ്ങളെ പെങ്ങളെ പ്രേമിക്കുന്നത് ഒരിക്കലും ക്ഷമിക്കാന്‍ പറ്റില്ല.,,
ദേവന്‍ തീര്‍ത്ത് പറഞ്ഞു
”അതിന് പ്രേമിക്കുമ്പോള്‍ ഞാനറിഞ്ഞോ ദച്ചു നിങ്ങളെ അനിയത്തിയാണെന്ന്.,
ഞാനും ദച്ചുവും പരസ്പം ഇഷ്ടപ്പെട്ട് അത്രയും അടുത്തതിന് ശേഷമാണ് ഞാനറിഞ്ഞത്.,
ഒാര്‍ക്കുന്നുണ്ടോ നമ്മള്‍ വാഗമണ്‍ ട്രിപ്പ് പോയില്ലെ അന്ന് നിങ്ങളെ വീട്ടിലേക്ക് വന്നപ്പോള്‍ അവിടെ ദച്ചൂനെ കണ്ട് ഞാനാകെ ഞെട്ടി.,,
അന്നാണ് ദച്ചു നിന്‍റെയൊക്കെ അനിയത്തിയാണെന്ന സത്യം ഞാനാറിഞ്ഞത് പോലും.,,
നന്ദു ഒന്ന് നിര്‍ത്തി
”എന്നിട്ട് നീ എന്താ അന്ന് പറയാതിരുന്നെ ?
ദീപു ചോദിച്ചു
”എങ്ങനെ പറയാനാ.,,
അപ്പോള്‍ പറഞ്ഞിരുന്നെങ്കിലും നിങ്ങളിത് പോലെ പൊട്ടിതെറിക്കൂലെ.,
പെട്ടന്ന് തുറന്ന് പറയാന്‍ എനിക്കോ ദച്ചൂനോ ധൈര്യവും ഇല്ലായിരുന്നു.,
ഞങ്ങളെ തന്നെ ആ ഞടുക്കം വിട്ട്മാറിയിട്ടില്ലായിരുന്നു
പിന്നെ പതിയെ നിങ്ങളെ പറഞ്ഞ് മനസ്സിലാക്കാന്ന് കരുതി.,,
നന്ദു പറഞ്ഞതും ദീപു ദേവനെ നോക്കി
ദച്ചു നന്ദൂനെ ഒന്ന് നോക്കി അവരെ അടുത്തേക്ക് പോയി
”ദേവാ ദീപൂ നന്ദേട്ടനെ ഞാന്‍ അത്രയും സ്നേഹിച്ച് പോയി.,
ഒരിക്കലും വേറൊരാളെ എനിക്ക് നന്ദേട്ടന്‍റെ സ്ഥാനത്ത് ചിന്തിക്കാന്‍ പോലും പറ്റില്ല.,
എന്‍റെ സന്തോഷമല്ലെ നിങ്ങളെ സന്തോഷം പ്ലീസ് ഒന്ന് സമ്മതിക്കാവോ ?
ദച്ചു ദയനീയമായി അവരെ നോക്കി
”ആടീ പെങ്ങള്‍ക്കും കൂട്ടുകാരനും പ്രേമിക്കാന്‍ ഞങ്ങള്‍ അവസരം ഉണ്ടാക്കി തരാം.,,
ദേവന്‍ അവളെ തുറിച്ച് നോക്കി
”എടാ നിങ്ങള്‍ രണ്ട് പേരും ഒന്ന് ചിന്തിച്ച് നോക്കിയെ.,,
അറിയാത്തൊരാളെ ദച്ചൂനെ ഏല്‍പിക്കുന്നതിലും നല്ലതല്ലെ അടുത്ത കൂട്ടുകാരനായ എന്നെ ഏല്‍പിക്കുന്നത്.,
ദച്ചൂനെ പിരിയാന്‍ വയ്യടാ അടര്‍ത്തി മാറ്റാന്‍ പറ്റാത്ത വിധം ഹൃദയത്തില്‍ കയറി പോയി.,,
നന്ദു അവരെ നോക്കി കെഞ്ചി
”എന്നാ നടക്ക് ഏതായാലും നമ്മളിപ്പോള്‍ അമ്പലത്തിലല്ലെ ഇപ്പോള്‍ തന്നെ താലി കെട്ട് നടത്താം.,
മര്യാദക്ക് അഞ്ച് ഇഞ്ചില്ലാത്തവളെ അവനെ ഏല്‍പിക്കണം പോലും.,,
ദേവന്‍ പറഞ്ഞതും നന്ദു ദച്ചൂനെ നോക്കി കണ്ണിറുക്കി
”ഇപ്പോള്‍ ഏല്‍പിക്കുന്ന കാര്യമല്ല.,
എനിക്കും ദച്ചൂനും ജോലിയൊക്കെ കിട്ടിയിട്ട്.,,
ഒരു ജോലി കിട്ടിയിട്ടെ കല്ല്യാണം കഴിക്കൂ എന്നത് ഞങ്ങള്‍ക്കും തീരുമാനിച്ചതാണ്.,,
അല്ലെ ദച്ചൂ.,,
നന്ദു ദച്ചൂന്‍റെ തോളില്‍ കൈയ്യിട്ട് ചോദിച്ചതും അവള്‍ തലയാട്ടി
”അതിന് ഞങ്ങള്‍ വീട്ടുകാരെ സമ്മതം ഇല്ലെങ്കിലോ ?
ദീപു ദച്ചൂനെ നന്ദൂനില്‍ നിന്നടര്‍ത്തി അവരെ അടുത്തേക്ക് നിര്‍ത്തി
”വിളിച്ചിറക്കി കൊണ്ട് വരും.,
നീയും ദേവനും അല്ലെ കുറച്ച് മുന്നെ പറഞ്ഞത് എല്ലാത്തിനും എന്‍റെ കൂടെയുണ്ടാകും ജോലി കിട്ടിയാല്‍ ഇറക്കി കൊണ്ട് വരാന്‍.,,
നന്ദു ചോദിച്ചതും ദച്ചു മുഖം പൊത്തി ചിരിച്ചു
”അതിന് ഞങ്ങളറിഞ്ഞോ നിന്‍റെ നോട്ടം ഞങ്ങളെ പെങ്ങള്‍ക്ക് നേരയാണെന്ന്.,
എന്തായാലും ഞാനും ദീപുവും ഒന്നാലോചിക്കട്ടെ അത് വരെ നീയും ദച്ചുവും കാണാനോ മിണ്ടാനോ പാടില്ല
കേട്ടോ ?
ദേവന്‍ ഗൗരവത്തോടെ പറഞ്ഞതും നന്ദു അവന്‍റെ കൈയ്യില്‍ കയറി പിടിച്ചു
”സെറ്റ് അളിയാ.,,
എത്ര വേണേലും ആലോചിച്ചോ ?
പക്ഷെ അവസാനം എനിക്ക് ദച്ചൂനെ എന്‍റെ പെണ്ണായി തന്നാല്‍ മതി.,,
നന്ദു ചിരിച്ചു
”ഹ്മ്.. നീ പൊക്കോ ?
ദീപു നന്ദൂനോട് പറഞ്ഞു
”ഒാ..ഹ് ഇനി സമാധാനത്തോടെ പോകാലോ ?
സത്യം പറയാലോ നിങ്ങളെ അടുത്ത് നിന്ന് രണ്ടടി പ്രതീക്ഷിച്ചാണ് ഞാനിങ്ങോട്ട് വന്നത് തന്നെ.,
നിങ്ങള്‍ക്ക് രണ്ടാള്‍ക്കും എന്നോട് ഇത്ര സ്നേഹമുള്ള കാര്യം ഞാനറിഞ്ഞില്ല.,,
നന്ദു സന്തോഷത്തോടെ പറഞ്ഞു
”പ്രതീക്ഷിച്ചത് കിട്ടാതെ പോയാല്‍ നിനക്ക് സങ്കടം ആകില്ലെ.,
ദേവാ അവനുള്ളതങ് കൊടുത്തേക്ക്.,,
ദീപു പറഞ്ഞതും ദേവന്‍ കൈ ചുരുട്ടി ശക്തിയില്‍ നന്ദൂന്‍റെ വയറിനിട്ടൊരു ഇടി കൊടുത്തു
”ഹൗ..,,
നന്ദു വയറ് പൊത്തി പിടിച്ച് കുനിഞ്ഞതും ദീപു കൈ മടക്കി അവന്‍റെ പുറത്ത് ആഞ്ഞ് ഇടിച്ചു
”സന്തോഷായോ അളിയാ ?
ദീപുവും ദേവനും ഒരുമിച്ച് ചോദിച്ചു
”ഹോ വളരെ സന്തോഷം.,,
നന്ദു അവര്ക്ക് നേരെ കൈ കൂപ്പി
അവര് ദച്ചൂനെ കൂട്ടി പോയതും ദച്ചു തിരിഞ്ഞ് നോക്കി നന്ദൂനോട് കണ്ണ് കൊണ്ട് യാത്ര പറഞ്ഞു
”ന്‍റെ കൃഷ്ണാ ആ തെണ്ടികള്‍ എന്ത് അടിയാ അടിച്ചത് .,
തല്ല് ചോദിച്ച് വാങ്ങേണ്ട വല്ല ആവിശ്യവും എനിക്കുണ്ടായിരുന്നോ ?
നന്ദു വേദന സഹിച്ച് ബൈക്കിനടുത്തേക്ക് നടന്ന് പോയി
ദിവസങ്ങള്‍ കടന്ന് പോയി ദേവന്‍റെയും ദീപൂന്‍റേയും സമ്മതത്തോടെ അവര് പ്രേമിച്ച് നടന്നു
അതിനിടക്ക് നന്ദൂന്‍റെ വീട്ടിലറഞ്ഞു
അമ്മ കുറച്ച് ദിവസം ബലം പിടിച്ച് നിന്നെങ്കിലും അപ്പന്‍റെ കട്ട സപ്പോര്‍ട്ട് ഉണ്ടായത് കൊണ്ട് അമ്മയും മുട്ട് മടക്കി
അങ്ങനെ ദച്ചു ആ വീട്ടിലൊരു അംഗത്തെ പോലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായി
ഒരു മകളില്ലാത്ത സങ്കടം അമ്മക്ക് അതോടെ മാറി കിട്ടി
എന്നാല്‍ ദച്ചൂന്‍റെ അമ്മയോ അച്ഛനോ ഒന്നും അറിഞ്ഞിരുന്നില്ല
ആരും അറിയാതെയുള്ള രാത്രിയിലെ യാത്രയും ഇടക്കിടെ മതില് ചാടിയുള്ള കാണലുമെല്ലാം അവര്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ സമ്മതിച്ചു
നന്ദു ഡ്രിഗ്രിയും രണ്ട് വര്‍ഷത്തെ കോഴ്സും കഴിഞ്ഞ് ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്
ദച്ചു അവസാന വര്‍ഷം ഡിഗ്രിയും
ഒരു ദിവസം നാട്ടുക്കാരില്‍ നിന്നുള്ള മുറുമുറുപ്പില്‍ നിന്ന് ദച്ചൂന്‍റെ അച്ഛന്‍റെ ചെവിയില്‍ നന്ദൂന്‍റെയും ദച്ചൂന്‍റെയും കാര്യമെത്തി
____________________________
”മനൂ.. ടാ നിര്‍ത്ത്.,,
അര്‍പ്പണയുടെ അമ്മയെ കാണാനുള്ള യാത്രക്കിടയില്‍ തന്‍റെ പ്രണയക്കഥ മനൂന് പറഞ്ഞ് കൊടുത്ത് കൊണ്ടിരുന്ന ദച്ചു പെട്ടന്ന് മനൂനോട് ബൈക്ക് നിര്‍ത്താന്‍ പറഞ്ഞു
”എന്താടീ..,,
നല്ല ഫീലില്‍ കഥ കേട്ട് വരായിരുന്നു.,,
മനു ബ്രേക്ക് പിടിച്ച് ബൈക്ക് സൈഡാക്കി
”എന്‍റെ മനൂ സ്ഥലം എത്തി.,
നീ ആ റോഡ് കണ്ടോ അത് വഴി കുറച്ച് മാത്രം പോയാല്‍ മതി അര്‍പ്പണയുടെ അമ്മ വീട്ടിലേക്ക്.,,
ദച്ചു എതിര്‍ഭാഗത്തുള്ള ചെറിയ റോഡ് കാണിച്ച് കൊടുത്ത് മനൂനോട് പറഞ്ഞു
”അതിന് നീ പറഞ്ഞ് മുയുവനായില്ലല്ലൊ ?
”അതൊക്കെ പോയി വന്നിട്ട് പറയാം.,
നീ വണ്ടിയെടുക്ക്.,,
ദച്ചു അവന്‍റെ പുറത്ത് തട്ടി
”പറ്റില്ല.,
മുയുവന്‍ പറഞ്ഞാലെ എനിക്കവിടെ പോയി എങ്ങനെ ഇടപെടണം എന്നറിയൂ.,
സന്തോഷത്തോടെ നിങ്ങളെ ഒന്നിപ്പിച്ച അര്‍പ്പണക്ക് നിന്നോടുള്ള ശത്രുതയും.,
നീ നന്ദൂനെ വേണ്ടെന്ന് വെച്ചിരുന്ന കാര്യവും എനിക്കറിഞ്ഞെ പറ്റൂ..,,
മനു തീര്‍ത്ത് പറഞ്ഞു
”എടാ മനൂ പ്ലീസ് പിന്നെ പറയാം.,,
”പറ്റില്ലെന്ന് പറഞ്ഞില്ലെ.,,
മനൂന്‍റെ വാശിക്ക് മുന്നില്‍ ദച്ചു മുട്ട് മടക്കി
ബാക്കി കൂടെ പറയാന്‍ തുടങ്ങുമ്പോയാണ് ദച്ചു ആ കാഴ്ച്ച കണ്ടത്
”മനൂ.. ടാ അത് കണ്ടോ ?
ദച്ചു ചൂണ്ടിയെ ഭാഗത്തേക്ക് മനൂന്‍റെ കണ്ണ് പോയി
*(തുടരും..)*

by