The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഷംസിയ ഫൈസൽ
വീട്ടിലുള്ളവര്‍ മുയുവന്‍ നന്ദു പോകുന്ന സങ്കടത്തിലാണെങ്കില്‍ ലണ്ടനില്‍ അവന്‍ വരുന്നത് കാത്ത് ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു.നന്ദൂനെ എങ്ങനെ സന്തോഷിപ്പിക്കണം എന്നറിയാതെ ഒാടി നടക്കാണവള്‍ നന്ദൂനെ കൂട്ടാന്‍ ഐയര്‍പോട്ടിലേക്ക് അവന്‍റെ കൂട്ടുകാര്‍ പോകാന്ന് പറഞ്ഞെങ്കിലും അര്‍പ്പണ സമ്മതിച്ചില്ല.അവള്‍ക്ക് തന്നെ പോകണമെന്ന് നിര്‍ബന്ധമായിരുന്നു നന്ദു വരുന്ന നിമിഷത്തിന് വേണ്ടി അക്ഷമയോടെ കാത്തിരുന്നവള്‍
നന്ദു എെയര്‍പോട്ടിലെത്തി മനൂനോടും അഭിയോടും യാത്ര പറഞ്ഞ് ഉള്ളിലേക്ക് എെയര്‍പോട്ടിന്‍റെ ഉള്ളിലേക്ക് ചെന്നു
ഫ്ലൈറ്റിന് ഇനിയും രണ്ട് മണിക്കൂര്‍ സമയം ബാക്കിയുണ്ടായിരുന്നു.നീണ്ട പതിനൊന്ന് മണിക്കൂറോളം ദൈര്‍ഘ്യമേറിയ യാത്രയാണ് ലണ്ടനിലേക്ക് ശെരിക്കും മടുപ്പിക്കുന്ന യാത്ര
കൂടെ സംസാരിച്ചിരിക്കാന്‍ പ്രിയപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ യാത്ര മടുപ്പിന് പകരം ആസ്വദിക്കാന്‍ പറ്റുമായിരിക്കുംഫ്ലൈറ്റിന്‍റെ സമയമായി
കയറും മുമ്പ് വീട്ടിലേക്ക് വിളിച്ച് പറഞ്ഞു ദച്ചൂന് ഫോണ്‍ വിളിക്കാതെ മെസ്സേജ് വിട്ടു
അതാണ് നല്ലതെന്ന് തോന്നി നന്ദൂന്ഉറങ്ങിയും സിനിമ കണ്ടും ഭക്ഷണം കഴിച്ചുമെല്ലാം അവന്‍ സമയം തള്ളി നീക്കി പുലര്‍ച്ചയാണ് ലണ്ടനില്‍ ലാന്‍റ് ചെയ്തത്
ആദ്യം ഫ്രണ്ട്സ് പിക് ചെയ്യാന്‍ വരാമെന്നായിരുന്നു പറഞ്ഞിരുന്നത്പിന്നീട് അവര് തന്നെ നന്ദൂനെ വിളിച്ച് അവരെ വരാന്‍ അര്‍പ്പണ സമ്മതിക്കുന്നില്ലെന്നറിയിച്ചു
നന്ദൂന് ആദ്യം തന്നെ അര്‍പ്പണയുടെ മുഖം കാണേണ്ടി വരുമല്ലൊ എന്നോര്‍ത്ത് ദേഷ്യം തോന്നുന്നുണ്ടായിരുന്നു
ഐയര്‍പോട്ടില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ തന്നെ അവന് കണാമായിരുന്നു ഒരു ഫ്ലെവര്‍ ബൊക്ക പിടിച്ച് തന്നെ കാത്ത് നില്‍ക്കുന്ന അര്‍പ്പണയെ നന്ദു അവളെ അടുത്തേക്ക് നടന്നു.അവനെ കണ്ടതും അര്‍പ്പണ ഒാടി വന്നു.ബൊക്ക അവന് നേരെ നീട്ടിയതും നന്ദു അത് ചിരിയോടെ വാങ്ങി
”മിസ്സ് യു സോ മച്ച് നന്ദൂ..,,അര്‍പ്പണ അവനെ ഇറുക്കി കെട്ടിപിടിച്ചു
പലരും അവരെ നോക്കുന്നുണ്ടായിരുന്നു. നന്ദു അവളെ തന്നില്‍ നിന്ന് അടര്‍ത്തി മാറ്റി.’കുറേ സമയം ആയോ അപ്പൂ വന്നിട്ട്.,കാത്തിരുന്ന് മുഷിഞ്ഞോ ?നന്ദു ലഗേജ് പുറത്തേക്ക് തള്ളി മുന്നോട്ട് നടന്നു.’നിനക്ക് വേണ്ടി എത്ര സമയം കാത്തിരിക്കേണ്ടി വന്നാലും എനിക്ക് മടുക്കില്ല നന്ദൂ..,,അതൊരു ആവേശമാണ്.,,
ആ ഫീല് ചിലപ്പോള്‍ നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല.,,അര്‍പ്പണ അവനോട് ചേര്‍ന്ന് നടന്നു
‘വണ്ടിയെവിടെ ? നന്ദു ചോദിച്ചതും അര്‍പ്പണ വന്ന ടാക്സിക്കടുത്തേക്കവനെ കൊണ്ട് പോയി.ബാഗെല്ലാം കാറിലേക്ക് വെച്ചവന്‍ കോ ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്നു
അപ്പൂ.. ഞാന്‍ കാരണം നിന്‍റെ ഉറക്കം പോയില്ലെ.,എന്‍റെ ഫ്രണ്ട്സ് വരുമായിരുന്നല്ലൊ.,
നന്ദു പിറകിലിരിക്കുന്ന അര്‍പ്പണയെ നോക്കി
”എന്തിന് ?നീ വരുന്നതോര്‍ത്തെ സന്തോഷം കൊണ്ടെന്‍റെ ഉറക്കം പോയതാ.,പിന്നെ നിന്‍റെ ഫ്രണ്ട്സിനേക്കാള്‍ നിന്നെ കൂട്ടാന്‍ വരേണ്ട യോഗ്യത എനിക്ക് തന്നെ അല്ലെ., ഇന്നലെ കണ്ട അവരേക്കാള്‍ നിനക്ക് ഇംപോര്‍ട്ടന്‍റ് ഞാന്‍ തന്നെയല്ലെ.,അല്ലെ നന്ദൂ.. പറ.അര്‍പ്പണ കൊഞ്ചലോടെ ചോദിച്ചതും നന്ദു ചിരിച്ച് തലയാട്ടി
”ഞാന്‍ ഭയങ്കര ടയേഡാണ് എങ്ങനെ എങ്കിലും വീട്ടിലെത്തി കിടന്നാല്‍ മതി.,നന്ദു സീറ്റിലേക്ക് ചാരി
”എന്നാ എന്‍റെ കൂടെ വാ.,ഈ സമയത്ത് നിന്‍റെ താമസ സ്ഥലത്ത് പോയി കൂട്ടുക്കാരെ ഉറക്കം കളയണ്ടല്ലൊ., അര്‍പ്പണ ആവേശത്തോടെ പറഞ്ഞു
‘എവിടെ നിന്‍റെ ലേഡീസ് ഹോസ്റ്റലിലേക്കോ.,
”അല്ലല്ല.,ഞാന്‍ സര്‍പ്രൈസായി പറയാതെ നിന്നതാ.,ഞാനിന്നലെ ഹോസ്റ്റലില്‍ നിന്ന് ഫ്ലാറ്റിലേക്ക് മാറി.,ഇനി നിനക്കും ഇടക്ക് അവിടെ വന്ന് തങ്ങാലൊ.,ഇപ്പൊ നമുക്കെന്‍റെ ഫ്ലാറ്റിലേക്ക് പോകാം.,എന്നിട്ട് നന്നായി ഉറങ്ങിയിട്ടൊക്കെ പതുക്കെ നിന്‍റെ താമസ സ്ഥലത്തേക്ക് പോകാം.,,
അര്‍പ്പണ മുന്നോട്ടാഞ്ഞ് നന്ദൂനെ നോക്കി പറഞ്ഞു
”നിന്‍റെ ജോലിയൊന്ന് സെറ്റാകാതെ എന്തിനാ പുതിയ ഫ്ലാറ്റിലേക്ക് മാറിയത്.,വന്നിട്ട് കുറച്ച് ദിവസം ആയപ്പോയേക്കും ഒരു ജോലി മടുത്ത് മറ്റൊന്നിന് ജോയിംങ് ചെയ്തു ,ഇപ്പൊ പുതിയ ഫ്ലാറ്റും
ഈ ജോലി സെറ്റായില്ലെങ്കില്‍ നീയെങ്ങനെ റെന്‍റ് കൊടുക്കും.,നന്ദു കടുപ്പത്തില്‍ അവളെ തിരിഞ്ഞ് നോക്കി.’എന്‍റെ അച്ഛന്‍ കാശ് തരും.,
എനിക്ക് വേണ്ടിയല്ലെ എന്‍റെ അച്ഛന്‍ കാശുണ്ടാക്കുന്നത്., എല്ലാവരും പറയും എന്നെ കെട്ടുന്നവന്‍റെ ഭാഗ്യമാണെന്ന് അച്ഛന്‍റെ സ്വത്തിന്‍റെ ഒാരേയൊരു അവകാശി ഞാനല്ലെ.,എന്നെ കല്ല്യാണം കഴിക്കുന്നവന് ജോലിക്ക് പോലും പോകാതെ വീട്ടിലിരുന്ന് അടിച്ച് പൊളിക്കാം.,
അര്‍പ്പണ നന്ദൂനെ പാളി നോക്കി.”ഭാര്യ വീട്ടിലെ കാശ് കണ്ട് വെള്ള ഇറക്കുന്ന ഉണ്ണാക്കമ്മാരുണ്ടാകും.,എന്നാ എല്ലാ ആണുങ്ങളേയും അതില്‍ പെടുത്തരുത്.,ജീവിതം അടിച്ച് പൊളിക്കണമെങ്കില്‍ സ്വന്തമായി പണിയെടുത്ത് കാശ് ഉണ്ടാക്കണം.,,അല്ലാതെ അമ്മായിഅച്ഛന്‍റെ ബാങ്ക് ബാലന്‍സ് കണ്ട് വീടിന് തറയിടാന്‍ നില്‍ക്കരുത്.,
നന്ദു പുച്ഛത്തോടെ പറഞ്ഞതും അര്‍പ്പണക്ക് ഏറ്റില്ലെന്ന് മനസ്സിലായി.”അത് ശെരിയാ നന്ദൂ..,
എന്നാലും ഒരു അത്യാവിശ്യ ഘട്ടത്തില്‍ ഭാര്യ വീട്ടിലെ സ്വത്ത് ഉപകാരപ്പെടുമല്ലൊ.,എങ്ങാനും ഒരു കടക്കെണിയിലൊക്കെ പെട്ട് പോയാല്‍ അമ്മായിച്ഛന്‍ കാശ് തന്ന് സഹായിച്ചാല്‍ ആരെങ്കിലും വേണ്ടെന്ന് വെക്കൊ.,അര്‍പ്പണ വീണ്ടും എറിഞ്ഞ് നോക്കി
”ഞാന്‍ വെക്കും.,സ്വന്തം കടം സ്വയം കഷ്ടപ്പെട്ട് വീട്ടണം.,,തോല്‍വിയെ സ്വയം പൊരുതിയാലെ വിജയത്തിലേക്കെത്തുമ്പോള്‍ വീണ്ടുമൊരു തകര്‍ച്ച ഇല്ലാതിരിക്കു., നന്ദു പറഞ്ഞതും അര്‍പ്പണ ഒന്ന് മൂളി സീറ്റിലേക്ക് ചാരി’എന്‍റെ ഫ്ലാറ്റിലേക്ക് അല്ലെ നന്ദൂ..,
”ഇല്ല അപ്പൂ..,എനിക്ക് എന്‍റെ റൂമില്‍ എത്തിയാലെ സമാധാനം കിട്ടൂ..,സ്വന്തം മുറിയില്‍ കിടക്കുന്ന സുഖമൊന്നും വേറെ എവിടെയും കിട്ടില്ല.,നന്ദു നിരസിച്ചത് അര്‍പ്പണക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അവളത് പുറത്ത് കാണിച്ചില്ല.നന്ദു അവന്‍റെ താമസ സ്ഥലം എത്തിയതും വണ്ടിയില്‍ നിന്നിറങ്ങി കൂടെ ഡോറ് തുറന്ന് അര്‍പ്പണയും നന്ദു ബാഗെല്ലാം വണ്ടിയില്‍ നിന്നിറക്കിയപ്പോയേക്കും അവന്‍റെ കൂട്ടുക്കാരെല്ലാം വീട്ടില്‍ നിന്ന് ഇറങ്ങി വന്നു
”അപ്പൂ.. കാണാം.,നന്ദു അര്‍പ്പണക്ക് കൈ കൊടുത്തതും അവള്‍ വന്ന് നന്ദൂനെ കെട്ടിപിടിച്ചു
‘പെട്ടന്ന് കാണണം.,,ഉറക്കം എണീറ്റിട്ട് എനിക്ക് വിളിക്കണെ.,മറക്കരുത്.,അര്‍പ്പണ ഇതും പറഞ്ഞ് അവനില്‍ നിന്ന് വിട്ട് നിന്ന് ടാക്സിയിലേക്ക് കയറി നന്ദു അവന്‍റെ കൂട്ടുക്കാരെ കെട്ടിപിടിച്ചു
എല്ലാവരും സംസാരിച്ച് അകത്ത് കയറി”ദേ ഡാ നിന്‍റെ ആ ഫ്രണ്ടിനെ കൊണ്ട് വല്ല്യ ശല്യം തന്നെ.,
എന്തിനാടാ അവളെ പോലൊരുത്തിയെ കൊണ്ട് നടക്കുന്നത്.അര്‍പ്പണയോടുള്ള വിമ്മിഷ്ടം അവന്‍റെ കൂട്ടുകാര്‍ തുറന്ന് പറഞ്ഞു.’വര്‍ഷങ്ങളായി കൂടെയുള്ള കൂട്ടുക്കാരിയല്ലെ പെട്ടന്ന് ഒഴിവാക്കാന്‍ പറ്റില്ല.,’നീ ഇതും വിചാരിച്ച് നടന്നൊ.,
അവള് മിക്കവാറും നിന്‍റെ തലയിലാകും.,
ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണുനീര് നീ കാണേണ്ടി വരും നിന്‍റെ ഭാര്യയുടെ അത് മറക്കേണ്ട.,
മറ്റൊരു കൂട്ടുക്കാരന്‍ കൂടെ പറഞ്ഞു.’അതൊന്നും മറക്കില്ലെടാ.,,അങ്ങനെ എന്‍റെ പെണ്ണിനെ മറക്കാനല്ല ഞാന്‍ കഷ്ടപ്പെട്ട് കിഡ്നാപ്പ് ചെയ്ത് ഭാര്യയാക്കിയത്.,എന്നാ നിങ്ങള് കിടന്നോ
ഞാനും കിടക്കട്ടെ നല്ല ക്ഷീണം.,, നന്ദു മറുപടി കൊടുത്തു”ശെരിടാ .,നിന്‍റെ റൂമെല്ലാം ക്ലീന്‍ ചെയ്ത് ഇട്ടിട്ടുണ്ട്.,ഉറക്കം കഴിഞ്ഞിട്ടാകാം നാട്ടിലെ വിശേഷം പറച്ചില്‍ ഗുഡ് നൈറ്റ്,അവരവര്‍ സ്വന്തം മുറിയിലേക്ക് പോയി. എത്രപെട്ടന്നാണ് അര്‍പ്പണയെ ഇവരെല്ലാം മനസ്സിലാക്കിയത്അവളെ അടുത്തറിയുന്ന തനിക്ക് മാത്രമാണ് അവളെ മനസ്സിലാക്കാണ്‍ സമയമെടുത്തത്
നന്ദു ഒരു ദീര്‍ഘ നിശ്വാസത്തോടെ റൂമിലേക്ക് കയറി ഡ്രസ്സ് മാറി കട്ടിലിലേക്ക് ചാഞ്ഞു. ലണ്ടനില്‍ എത്തിയ വിവരം ഐയര്‍പോട്ടില്‍ വെച്ച് തന്നെ നാട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു.റൂമിലെത്തിയെന്നും ഉറങ്ങി എണീറ്റിട്ട് വിളിക്കാമെന്നും ദച്ചൂന് മെസ്സേജ് അയച്ച് നന്ദു കണ്ണടച്ച.ക്ഷീണം കാരണം മണിക്കൂറുകള്‍ കടന്ന് പോയത് നന്ദു അറിഞ്ഞതെയില്ല. സമാധാനമായ ഉറക്കം കെടുത്താനെന്നോണം അവനെയാരോ തട്ടി വിളിച്ചു.ഉറക്ക ചടവില്‍ നന്ദു തിരിഞ്ഞ് കിടന്നുവീണ്ടും അവന്‍റെ ഉറക്കം കളയാന്‍ ആരോ അവനെ പിടിച്ച് കുലുക്കി ഉണര്‍ത്തി ശ്രമിച്ച.”വല്ല്യ കഷ്ടായല്ലൊ ഉറങ്ങാനും സമ്മതിക്കൂലെ., നന്ദു ദേഷ്യത്തോടെ കണ്ണ് വലിച്ച് തുറന്നതും മുന്നിലുള്ള രൂപം കണ്ടതും അവനൊന്ന് ഞെട്ടി.’അമ്മേ..നന്ദു അലറി വിളിച്ച് ചാടിയെണീറ്റു
*(തുടരും..)*