രചന : ഷംസിയ ഫൈസൽ
”ഞാ.. ഞാനെന്‍റെ ഡ്രസ്സ് അഴയിലിടാന്‍.,
അലക്കി വെച്ചത് അഴയിലിടാന്‍ മറന്ന് പോയി.,
ഞാനതൊന്ന് വിരച്ചിട്ടിട്ട് പെട്ടന്ന് വരാം.,
ദച്ചു വേഗം മുറി വിട്ടിറങ്ങി മനൂന്‍റെ മുറിയിലേക്ക് ചെന്നു.’എന്താടാ മനൂ..പെട്ടന്ന് പറ ? ദച്ചു മനൂന്‍റെ മുറിക്കകത്തേക്ക് കടന്നു’എന്താന്നോ മുടക്കണ്ടെ നമുക്ക് ?മനു ചോദിച്ചത് ദച്ചൂന് മനസ്സിലായില്ല’മുടക്കാനോ എന്ത് മുടക്കാന്‍.,,
എടാ ദ്രോഹി നീ കല്ല്യാണം മുടക്കാനും തുടങ്ങിയോ ? ദച്ചു അന്താളിപ്പോടെ അവനെ നോക്കി
പോടീ.,അന്ന് നിങ്ങളെ കല്ല്യാണം മുടക്കിയിരുന്നെങ്കില്‍ എനിക്ക് ഇങ്ങനെ ഒരു കിളിപോയ സാധനത്തിന്‍റെ മുന്നില്‍ നില്‍ക്കേണ്ടി വരില്ലായിരുന്നു.,മനു പല്ല് കടിച്ചു.’നീ പറയുന്നുണ്ടെങ്കില്‍ പറ നന്ദേട്ടനെ പാക്ക് ചെയ്യാന്‍ സഹായിക്കാന്‍ ഉള്ളതാ.,’ഭര്‍ത്താവിനെ നാട് കടത്താന്‍ സഹായിക്കാണോ ഭാര്യ.,എടീ പൊട്ടീ നന്ദൂന്‍റെ പോക്ക് മുടക്കണ്ടെ നമുക്ക് .,
മനു ചോദിച്ചു.’ഹെ എന്തിന് ?നന്ദേട്ടന്‍ ജോലിക്ക് പോകല്ലെഅതെന്തിനാ മുടക്കുന്നത്. കമ്പനി പറയുന്ന സമയത്ത് ജോയിംങ് ചെയ്തില്ലെങ്കില്‍ പണി പോകും.,അതൊന്നും അറിയില്ലെ നിനക്ക്., ദച്ചു പറഞ്ഞതും മനു അവളെ തലക്കിട്ടൊന്ന് കൊട്ടി
”നിനക്ക് നന്ദൂന്‍റെ ജോലിയാണോ നിങ്ങളെ ലൈഫാണോ വലുത് ?’രണ്ടും ,ഞങ്ങള്‍ക്ക് നല്ല രീതിയില്‍ ജീവിക്കണമെങ്കില്‍ ഈ ജോലി അത്യാവിശ്യമാണ്.ദച്ചു നിസാരമായി പറഞ്ഞു”ജോലിയൊക്കെ വേറെയും കിട്ടും.,,
ജീവിതം കൈ വിട്ട് പോയാല്‍ അങ്ങനെയാണോ ?
ആ അര്‍പ്പണ പിശ്ശാഷ് നന്ദൂനെ സ്വീകരിക്കാന്‍ കൈയ്യും വിടര്‍ത്തി നില്‍പുണ്ടാകും., അവള്‍ നന്ദൂനെ വശീകരിച്ച് വശത്താക്കാതിരിക്കാന്‍ നമ്മള്‍ നന്ദൂന്‍റെ ലണ്ടനിലേക്കുള്ള യാത്ര മുടക്കണം.,
മനു ഗൗരവത്തോടെ പറഞ്ഞു.’ഒന്ന് പോടെര്‍ക്കാ.,
നന്ദേട്ടന് അവളെ കളികളെല്ലാം അറിയാം.,
അര്‍പ്പണയെ തുരത്താനുള്ള ഫുള്‍ പ്ലാന്‍ നന്ദേട്ടന്‍റെ കൈയ്യിലുണ്ട്.,നമ്മള്‍ കൂടെ നിന്ന് കൊടുത്താല്‍ മാത്രം മതി., പിന്നെ എന്‍റെ എക്സാം കഴിഞ്ഞാല്‍ ഞാനും ലണ്ടനിലേക്ക് പോകും.,ഇനി അര്‍പ്പണയും ഞാനും നേര്‍ക്ക് നേര്‍.,, ദച്ചു പറഞ്ഞതും മനു വായിം പൊളിച്ചവളെ നോക്കി.’എടീ ദുഷ്ടെ നീയെന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലൊ.
നന്ദു പോയാല്‍ നിനക്ക് എന്തിനും ഞാനെ ഉണ്ടാകൂ..
അതോര്‍മ വേണം.,മനു അവളെ തറപ്പിച്ച് നോക്കി
”സോറി ടാ അവസരം കിട്ടിയില്ല പറയാന്‍.,,
എന്തൊക്കെ പറഞ്ഞാലും ആരും ഇല്ലാതെ സ്വയം നീറി എരിഞ്ഞ് നടന്നപ്പോള്‍ എല്ലാം മനസ്സിലാക്കി കൂടെ നീയെ ഉണ്ടായിരുന്നൊള്ളു.,അത് കൊണ്ട് ഞാന്‍ ലണ്ടനില്‍ പോയി ജോലി കിട്ടി എന്‍റെ ആദ്യത്തെ ശമ്പളത്തില്‍ നിന്ന് നിനക്കൊരു ആയിരം രൂപ അയച്ച് തരും.,നിനക്കിഷ്ടമുള്ളത് വാങ്ങിക്കോളണം.,ദച്ചു പറഞ്ഞതും മനൂന്‍റെ മുഖം മാറി.’ആയിരം ഉലുവ കൊണ്ട് ഞാനൊരു കാറ് വാങ്ങാം.,അവളൊരു ആയിരം കുണുവ അതും കൂടെ നീയങ് മുണുങ്, മനു അവളോട് ചൂടായി
”വേണ്ടെങ്കില്‍ വേണ്ട.,ഞാന്‍ പോണ്., ദച്ചു നന്ദൂന്‍റെ അടുത്തേക്ക് പോയ. അപ്പോയേക്കും പാക്കിംങെല്ലാം കഴിഞ്ഞിരുന്നു.എല്ലാം എടുത്തില്ലെ നന്ദേട്ടാ.ഒന്നും എടുക്കാന്‍ വിട്ട് പോയില്ലല്ലൊ., ദച്ചു ചോദിച്ചു.’ഒന്നും മറന്നിട്ടില്ലെന്ന് തോന്നുന്നു.,
ഇനി മറന്നാലും കുറച്ച് ദിവസം കഴിഞ്ഞാല്‍ നീയങ്ങോട്ട് വരുമല്ലൊ,അല്ലാ മനു എന്തിനാ വിളിച്ചത് ?നന്ദു ദച്ചൂനെ നോക്കി.”നന്ദേട്ടനെങ്ങനെ മനസ്സിലായി മനു വിളിച്ചിട്ടാണ് ഞാന്‍ പോയതെന്ന് ?
‘അവന്‍ കൈയ്യും കണ്ണും കാണിച്ച് നിന്നെ വിളിച്ചത് ഞാന്‍ കണ്ടിരുന്നു.എന്തോ പണി ഒപ്പിക്കാനാകും ആ വിളിയെന്ന് തോന്നി., നന്ദു പറഞ്ഞു
”അത് ചുമ്മാ അവനോരോ വട്ട് പറഞ്ഞതാ.,
നന്ദേട്ടന്‍ എന്താ ഡ്രസ്സ് മാറ്റിയത്?”അത് ഞാനൊന്ന് ടൗണ്‍ വരെ പോയിട്ട് വരാം.,കൂട്ടുക്കാരവിടെ കാത്ത് നില്‍ക്കുന്നുണ്ട്.,പിന്നെ നിന്‍റെ വീട്ടിലും ഒന്ന് കയറി യാത്ര പറയണം.നന്ദു മുറിവിട്ടിറങ്ങി ബൈക്കെടുത്ത് പുറത്തേക്ക് പോയി . ദച്ചു താഴെ അമ്മയുടെ അടുത്തേക്ക് ചെന്നു. നന്ദു ഉച്ചഭക്ഷണം കഴിച്ചയുടനെ ഐയര്‍പോട്ടിലേക്ക് ഇറങ്ങുംഅതിന് മുന്നെ അവനിഷ്ടപ്പെട്ടതെല്ലൊം ഉണ്ടാക്കുന്ന തിരക്കിലാണ് അമ്ഉച്ചക്ക് മുന്നെ നന്ദു പുറത്തെല്ലാം പോയി വന്നു
ഉച്ചക്കുള്ള ഭക്ഷണം എല്ലാവരും കൂടെ ഒരുമിച്ച് കഴിച്ച് നന്ദു റെഡിയാകാനായി മുറിയിലേക്ക് പോയി
‘ദച്ചൂ….,, മുകളില്‍ ചെന്ന് അല്പ സമയത്തിനുള്ളില്‍ നന്ദൂന്‍റെ വിളി വന്നു”നിന്നെ വിളിക്കുന്നു മോളെ ചെല്ല്.അമ്മ ദച്ചൂനെ മുറിയിലേക്ക് പറഞ്ഞയച്ചു.പോകാന്‍ സമയത്തൊരു കരച്ചില്‍ വേണ്ടെന്ന് കരുതി ദച്ചു താഴെ തന്നെ നില്‍ക്കായിരുന്നു,ദച്ചു മുറിയിലെത്തി വാതില്‍ തുറന്നതും നന്ദു അവളെ കൈ പിടിച്ച് വലിച്ച് ചുമരോട് ചേര്‍ത്ത് അവളെ അധരങ്ങളെ കവര്‍ന്നെടുത്തു.ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായതിനാല്‍ അവളെ കണ്ണുകള്‍ പുറത്തേക്ക് തള്ളി വന്നു. ആദ്യത്തെ അന്താളിപ്പ് മാറിയതും അവളും കണ്ണടച്ച് അവന്‍റെ ചുംബനത്തെ ഏറ്റ് വാങ്ങി
അടഞ്ഞ കണ്ണുകളിലൂടെ കണ്ണുനീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.എത്ര ദിവസത്തേക്കാണെങ്കിലും പ്രിയപ്പെട്ടവരെ പിരിഞ്ഞ് നില്‍ക്കേണ്ടി വരുന്നത് ഹൃദയം നുറുങ്ങുന്ന വേദനയാണ്. ഇഷ്ടപ്പെട്ടവരുടെ സാമിപ്യമില്ലാതെ ഒരോ നിമിഷവും തള്ളി നീക്കേണ്ട അവസ്ഥ വല്ലാത്തതാണ്അനുഭവിച്ചവര്‍ക്ക് മാത്രമറിയുന്ന വികാരംദീര്‍ഘ ചുംബനത്തിന് ശേഷം നന്ദു അവളില്‍ നിന്ന് വിട്ട് മാറി അവളെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു .’പെട്ടന്നങ് വന്നേക്കണം കേട്ടോ ? നന്ദു ഇടര്‍ച്ചയോടെ ദച്ചൂന്‍റെ നെറ്റിയില്‍ മുത്തി അവളെ അണച്ച് പിടിച്ചുദച്ചു അവനെ ചുറ്റിവരിഞ്ഞു
രണ്ട് പേര്‍ക്കും ഒന്നും പറയാനില്ലായിരുന്നു
ആ മൗനത്തില്‍ തന്നെ ഉണ്ടായിരുന്നു എല്ലാം’സമയമായി.,
നന്ദു പറഞ്ഞതും ദച്ചു അവനില്‍ നിന്ന് വിട്ട് മാറി നന്ദൂന്‍റെ ചുമലില്‍ പിടിച്ച് തള്ളവിരലില്‍ ഉയര്‍ന്ന് അവന്‍റെ മുഖമാകെ ചുംബനങ്ങള്‍ കൊണ്ട് മൂടി
‘എത്ര ക്ഷീണിച്ചാലും അവിടെ എത്തിയ ഉടനെ വിളിക്കണം.,വിളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എത്തിയ വിവരം മെസ്സേജ് അയച്ചെങ്കിലും അറിയിക്കണം., ദച്ചു വിലങ്ങലോടെ പറഞ്ഞതും നന്ദു സമ്മതമെന്നോണം അവളെ കവിളില്‍ ഉമ്മ വെച്ച് ദച്ചൂന്‍റെ തോളിലൂടെ കൈയ്യിട്ട് താഴേക്ക് സ്റ്റെയര്‍ ഇറങ്ങിഅവിടെ ദേവനും ദീപുവും വന്നിരുന്നു
”നിങ്ങളെപ്പോള്‍ വന്നു. ഇന്ന് അര്‍ജന്‍റായി ഒാഫീസില്‍ പോകണം ഇന്ന് വരാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ട് ., അവരെ കണ്ട ആശ്ചര്യത്തിലായിരുന്നു നന്ദു’ഒാഫീസില്‍ നിന്ന് നേരെയിങ് പോന്നതാ.,
വരാതിരിക്കാന്‍ പറ്റിയില്ല.,നന്ദു പോകുന്ന വിഷമം അവരെ വാക്കുകളില്‍ ഉണ്ടായിരുന്ന”ഇറങ്ങാം.,,
അഭി മുറ്റത്തേക്കിറങ്ങി കാറ് സ്റ്റാര്‍ട്ടാക്കി
മനു അവസാനത്തെ ബാഗും കൂടെ കാറിലേക്ക് വെച്ച് ബാക്ക് സീറ്റില്‍ കയറിയിരുന്നു.അപ്പാ പോയി വരാം.,
ഇനി ഞാന്‍ അപ്പനെ കാണുമ്പോള്‍ ഈ വീല്‍ചെയറില്‍ ഇരിക്കുന്നതിന് പകരം പഴയ ആരോഗ്യവാനായ സാമര്‍ത്ഥ്യക്കാരനായ ഉശിരോടെ ഒാടി നടക്കുന്ന ജോണ്‍ മാത്യു ആയിട്ടായിരിക്കണം കാണേണ്ടത്. നന്ദു വീല്‍ചെയറില്‍ കണ്ണ് നിറച്ചിരിക്കുന്ന അപ്പനെ കെട്ടി പിടിച്ചു.അമ്മ വിതുമ്പലോടെ സാരി തലപ്പ് കൊണ്ട് വായ പൊത്തി തേങ്ങുന്നുണ്ട്നന്ദു അമ്മയെ നോക്കിയപ്പോയേക്കും അമ്മ അവനെ ഇറുകെ പുണര്‍ന്നു ‘മക്കള് പോയി വാ.അമ്മേടെ പ്രാര്‍ത്ഥന എന്നും കൂടെ ഉണ്ടാകും.
ഇവിടുത്തെ കാര്യങ്ങളോര്‍ത്ത് ടെന്‍ഷടിക്കരുത്.
നന്നായി ഭക്ഷണം കഴിക്കണം.
ഉറക്കം കളയരുത്..
അമ്മക്ക് ഉപദേശിക്കാന്‍ ഏറെയാണ്എല്ലാം ഒരു കൊച്ച് കുഞ്ഞിനെ പോലെ നന്ദു ചെറു ചിരിയോടെ കേട്ട് നിന്നു.’ദേവാ ദീപു പോയി വരാം.,
ഞാന്‍ വരുമ്പോയേക്കും ഒരു അടിപൊളി ട്രിപ്പ് പ്ലാന്‍ ചെയ്ത് വെച്ചോ നമുക്ക് പൊളിക്കണം., നന്ദു അവരെയും കെട്ടിപിടിച്ചു ഇറങ്ങും മുമ്പ് ദച്ചൂനെ ഒന്ന് ചേര്‍ത്ത് പിടിച്ച് കവിളില്‍ തട്ടി നന്ദു കാറിലേക്ക് കയറി കാറ് അകന്ന് പോയി. പിറകെ യാത്ര പറഞ്ഞ് ദേവനും ദീപുവും ഒാഫീസിലേക്കും പോയി
ദച്ചു അടക്കി പിടിച്ച കരച്ചില് നിയന്ത്രിക്കാന്‍ പറ്റാതെ മുകളിലേക്കോടി.അമ്മയും അപ്പനും അത് കണ്ടൊന്ന് നിശ്വസിച്ചു.വീട്ടിലുള്ളവര്‍ മുയുവന്‍ നന്ദു പോകുന്ന സങ്കടത്തിലാണെങ്കില്‍ ലണ്ടനില്‍ അവന്‍ വരുന്നത് കാത്ത് ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു.നന്ദൂനെ എങ്ങനെ സന്തോഷിപ്പിക്കണം എന്നറിയാതെ ഒാടി നടക്കാണവള്‍
*(തുടരും..)*

by