രചന – ശംസിയ ഫൈസൽ
പോകാന്‍ നേരം ദച്ചൂന്‍റെ കഴുത്തിലിട്ട് കൊടുത്ത അവന്‍റെ മാല കൈയ്യിലെടുത്തവള്‍ മുത്തി
അപ്പോയാണ് ആരോ വാതില്‍ തള്ളി തുറന്ന് അങ്ങോട്ട് വന്നത്
ദച്ചു പെട്ടന്ന് ചാടി എണീക്കാന്‍ നോക്കി
”അമ്മേ..,,
എണീറ്റ അതെ സ്പീഡില്‍ അവള്‍ ബെഡിലേക്ക് തന്നെ വീണു
”ദക്ഷ നിന്നോട് പറഞ്ഞതല്ലെ ഞാന്‍ വരുന്നത് വരെ കിടന്നിടത്ത് നിന്ന് എണീക്കരുതെന്ന്.,
ഒരു വക പറഞ്ഞാല്‍ അനുസരിക്കില്ല.,,
അമ്മ കൈയ്യിലുള്ള ചൂട് വെള്ള പാത്രം കട്ടിലിനടുത്തായി താഴെ വെച്ച് ദച്ചൂന്‍റെ അടുത്തിരുന്നു
”ഒട്ടും കുറവില്ലെ ദച്ചൂ..,,
അമ്മ സങ്കടത്തോടെ ചോദിച്ചു
”ഇല്ലമ്മാ.,
വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് ആരാണെന്നറിയാന്‍ എണീക്കാന്‍ ശ്രമിച്ചതാ വേദന കാരണം സ്വര്‍ഗം കണ്ടു.,,
ദച്ചു ദയനീയമായി പറഞ്ഞു
അമ്മ ചൂടു വെള്ളത്തില്‍ തോര്‍ത്ത് മുക്കി അവളെ നടുവിന് ചൂട് പിടിച്ച് കൊടുത്തു
”അതെങ്ങനെ മാനത്തേക്കാണല്ലൊ കണ്ണ്,
ഇത്ര വലിപ്പമായിട്ടും നേര നടക്കാന്‍ പഠിച്ചിട്ടില്ല.,
ഇതിനൊക്കെ ഇനി എന്ന് വിവരം വെക്കാനാ.,,
അമ്മ ചൂട് പിടിച്ച് കൊടുത്ത് കഴിയുന്നത് വരെ അവളെ ഒാരോന്ന് പുലമ്പി കൊണ്ടിരുന്നു
”ആ മനു തെണ്ടിയെ എന്‍റെ കൈയ്യില്‍ കിട്ടും.,,
അവന്‍ കാരണമാണ് അമ്മേടെ വായിലിരിക്കുന്നത് മുയുവന്‍ കേള്‍ക്കേണ്ടി വന്നത്.,,
ദച്ചു മനസ്സാല്‍ പിറുപിറുത്തു
”ഇനി ഒന്ന് ഉറങ്ങിക്കോ ?
എണീക്കുമ്പോയേക്കും എല്ലാം സുഖമായിക്കോളും.,,
അമ്മ ചൂട് പിടുത്തമെല്ലാം കഴിഞ്ഞ് ദച്ചൂനോട് പറഞ്ഞെണീറ്റു
”ഇപ്പൊ ഉറക്കം എണീറ്റല്ലെയൊള്ളു ഇനിയും ഉറങ്ങാനോ ?
എനിക്കൊന്നും വയ്യ.,,
ദച്ചു പറഞ്ഞത് കേട്ട് അമ്മ വിശ്വാസം വരാതെ അവളെ നോക്കി
”ആരിത് പറയുന്നത് എന്‍റെ മകള്‍ തന്നെയാണോ ?
എന്‍റെ ചട്ടുകത്തിന്‍റെ ചൂടറിയാതെ നീയൊക്കെ കണ്ണ് തുറക്കാറുണ്ടോ ?
കോളേജില്ലാത്ത അന്ന് ഉച്ച ആയാലും എണീക്കാത്തയാള്‍ക്ക് ഇപ്പൊ ഉറങ്ങാന്‍ വയ്യ അല്ലെ.,
”ഹോ എനിക്കിപ്പോള്‍ ഉറങ്ങാനൊരു മൂഡില്ല.,
അമ്മ എന്‍റെ കോളേജിലെ ബാഗെടുത്ത് താ.,
പഠിത്തമെങ്കിലും നടക്കട്ടെ.,,
അമ്മ ദച്ചൂന് ബാഗെടുത്ത് കൊടുത്തു
”ഒന്ന് വീണപ്പോള്‍ എങ്കിലും പഠിക്കാനുള്ള ബോധം വന്നല്ലൊ.,,
അമ്മ ഇതും പറഞ്ഞ് മുറിയില്‍ നിന്നിറങ്ങി പോയി
ദച്ചു ഒരു വിധം നേരെ കിടന്ന് എണീറ്റ് കട്ടിലിന്‍റെ ഹെഡ് ബോര്‍ഡില്‍ ചാരിയിരുന്നു
ബുക്കെടുത്ത് തുറന്ന് വായിച്ചെങ്കിലും മനസ്സില്‍ മുയുവന്‍ നന്ദു അര്‍പ്പണയെ കണ്ടിട്ടുണ്ടാകുമോ എന്നതായിരുന്നു
ബുക്കിയുള്ളത് മനസ്സില്‍ പതിയുന്നതിന് പകരം അര്‍പ്പണയുടെ ചതിയെ കുറിച്ചുള്ള ചിന്തയായിരുന്നു
അവളെ ഒാരോ ഭീഷണിയും ദച്ചൂന്‍റെ മനസ്സിലങ്ങനെ നീറ്റലോടെ പതിഞ്ഞ് കിടപ്പുണ്ട്
ഒന്നും അറിയാതെ പാവം നന്ദു കൂട്ടുക്കാരിയെ സ്വീകരിക്കാന്‍ പോയേക്കുവാണ്
പുസ്തകം തുറന്ന് ആരോന്ന് ആലോചിച്ച് നിന്നപ്പോയാണ് ഫോണില്‍ മെസ്സേജ് വന്നതിന്‍റെ ശബ്ദം കേട്ടത്
അധിക നേരം ഇരിക്കാന്‍ കഴിയാത്തതിനാല്‍ ദച്ചു ബെഡിലേക്ക് മെല്ലെ കിടന്നു
ഫോണെടുത്ത് നോക്കി
അര്‍പ്പണയാണ്
തന്നെ പേടിപ്പിക്കാന്‍ നന്ദൂന്‍റെ കൂടെയുള്ള ഫോട്ടോ അയച്ചതായിരിക്കും
”അയ്യോ എന്നാ പറ്റി ദച്ചൂ..,,
പെട്ടന്ന് ശബ്ദം കേട്ട് നോക്കുമ്പോള്‍ വാതില്‍ക്കല്‍ അപ്പന്‍
അപ്പനെ കണ്ടതും അവളെ മുഖം വിടര്‍ന്നു
നന്ദു ലണ്ടനില്‍ പോയി താനിങ്ങ് വീട്ടിലേക്ക് വന്നതില്‍ പിന്നെ അപ്പനെ ഇപ്പോയാണ് കാണുന്നത്
”അപ്പാ.., എത്ര ദിവസായി കണ്ടിട്ട്.,,
ഒന്നിങ്ങോട്ട് വന്നത് പോലുമില്ലല്ലൊ.,,
ദച്ചു പരിഭവത്തോടെ പറഞ്ഞ് എണീക്കാന്‍ നോക്കി
”എണീക്കണ്ട കിടന്നോ ?
അപ്പനവളെ പിടിച്ച് കിടന്നു
”ഒഴിവ് കിട്ടാഞ്ഞിട്ടാ കൊച്ചനെ.,
ഞാന്‍ മെഡിക്കല്‍ ഷോപ്പിലൊന്ന് കയറിയപ്പൊ രവിയാ പറഞ്ഞെ മോളിന്ന് കോളേജില്‍ പോയില്ല നടു വെട്ടി കിടപ്പാണെന്ന്.,
”ഒാ..ഹ് അച്ഛന്‍ പറഞ്ഞറിഞ്ഞ് രോഗിയെ സന്ദര്‍ഷിക്കാന്‍ വന്നതാണെല്ലെ?
ദച്ചു ചിരിയോടെ ചോദിച്ചതും അപ്പനും കൂടെ പൊട്ടിചിരിച്ചു
”എന്നാ പറ്റി നടുവിന്.,
താഴേന്ന് നിങ്ങടെ അമ്മ പറഞ്ഞു ദച്ചു താഴെ നോക്കി നടക്കൂല ഒരു ശ്രദ്ധയും ഇല്ല.,
എന്നും വീഴ്ച്ച തന്നെയാണെന്ന്.,,
എന്നതാണ് ദച്ചു മോളെ ശ്രദ്ധിച്ച് നടക്കണ്ടെ.,
അപ്പന്‍ ദച്ചൂന്‍റെ മുടിയില്‍ തലോടി
അമ്മ ഉള്ള കുറ്റമെല്ലാം പറഞ്ഞ് കൊടുത്താണ് അപ്പനെ മുറിയിലേക്ക് പറഞ്ഞയച്ചതെന്നവള്‍ക്ക് മനസ്സിലായി
അപ്പോയാണ് മനൂന് പണി കൊടുക്കേണ്ട കാര്യം ദച്ചൂന് ഒാര്‍മ വന്നത്
”അപ്പാ എന്‍റെ ശ്രദ്ധക്കുറവ് കൊണ്ട് വീണതൊന്നും അല്ല.,,
അപ്പന്‍റെ ഇളയ സന്തതിയില്ലെ അവന്‍റെ പണിയാ എന്നെ ഈ പരുവത്തിലാക്കിയത്.,,
ദച്ചു മുഖത്ത് കുറച്ച് സങ്കടമെല്ലാം ഫിറ്റ് ചെയ്ത് പറഞ്ഞു
”മനുവോ ?
അവനെന്ത് ചെയ്തു?
മോളെ തള്ളി താഴെയിട്ടോ ?
ആ ചെര്‍ക്കന് ഇപ്പോയും കുട്ടിക്കളി മാറിയിട്ടില്ല,,
അപ്പന്‍ മനൂനെ കുറ്റം പറയുന്നത് ദച്ചു നന്നായി ആസ്വദിച്ചു
”അവന്‍ തള്ളി താഴെ ഇട്ടതല്ല.,
ഞാന്‍ എണീറ്റ് വന്നപ്പോള്‍ പ്രേതത്തിനെ പോലെ മുന്നിലേക്ക് ചാടി വന്നന്നെ പേടിപ്പിച്ചു.,,
പെട്ടന്ന് മുന്നിലേക്കൊരു സാധനം ചാടുമ്പോള്‍ ആരായാലും പേടിക്കൂലെ.,
ഞാനും പേടിച്ച് പിറകിലേക്ക് വീണു.,,
അപ്പന്‍ പറ ഞാനാണോ മനുവാണോ തെറ്റുക്കാരന്‍.,,
ദച്ചു ചോദിച്ചു
”അവന്‍ തന്നെ.,
അവനിട്ട് ഞാന്‍ നല്ലോണം കൊടുത്തോളാം.,,
നിനക്കറിയോ മോളെ നന്ദു ലണ്ടനിലേക്ക് പോയതിനേക്കാള്‍ സങ്കടാണ് അഭിക്കും മനൂനും നീ അവിടെ ഇല്ലാഞ്ഞിട്ട്.,,
രമ്യ അതിലേറെ അവള്‍ക്ക് മിണ്ടാനും പറയാനും ആരുമില്ലെന്ന പരാതിയാ.
ദച്ചു ഉണ്ടായിരുന്നെങ്കില്‍ വീട്ടിലൊരു ഒാളമുണ്ടായിരുന്നു.,
ഇപ്പൊ വീട് ഉറങ്ങി പോയെന്നൊക്കെ പരാതി.,,
അപ്പന്‍ പറഞ്ഞത് കേട്ട് ദച്ചൂന്‍റെ മനസ്സ് നിറഞ്ഞു
”എന്താ ചെയ്യാ എല്ലാവര്‍ക്കും എന്നെ മതി.,
ഞാന്‍ എക്സാം കഴിഞ്ഞ ഉടനെ അങ്ങോട്ട് വരാം.,,
ദച്ചു അപ്പന് വാക്ക് കൊടുത്തു
”അല്ല മക്കളെ ഇങ്ങനെ മരുന്നും തേച്ച് വീട്ടിലിങ്ങനെ കിടന്നാലൊന്നും വേദന കുറയില്ല.,
നല്ല വേദനയുണ്ടെങ്കില്‍ നമുക്ക് ഡോക്ടറെ പോയി കാണാം.,
”വേണ്ടപ്പാ കുറച്ച് സമയം കിടന്നാ മാറിക്കോളും.,,
ദച്ചു പറഞ്ഞു
”മോളൊന്ന് എണീറ്റെ.,
അപ്പനൊന്ന് നോക്കട്ടെ.,,
അപ്പന്‍ ദച്ചൂനെ പിടിച്ച് എണീപ്പിച്ച് നിര്‍ത്താന്‍ നോക്കി
”വേണ്ടപ്പാ നടക്കാന്‍ വയ്യ.,,
നടുവില്‍ നിന്ന് കാലിലേക്ക് വേദന ഇറങ്ങാ.,,
ദച്ചു ബെഡില്‍ തന്നെ ഇരുന്നു
”ആ ചെര്‍ക്കന്‍റെ ഒരു കാര്യം.,
അവന്‍റെ തമാശ കൊണ്ട് മോളെ ഈ അവസ്ഥയിലാക്കി.,
എന്തായാലും ആശുപതീല് പോയേക്കാം.,,
അപ്പന്‍ ദച്ചൂന്‍റെ എണീപ്പിച്ച് കൈയ്യില്‍ കോരിയെടുത്ത് താഴേക്ക് കൊണ്ട് പോയി
”അയ്യോ എന്താ തീരെ വയ്യെ ?
ദച്ചൂനെ താഴേക്ക് കൊണ്ട് വരുന്നത് കണ്ട് ദച്ചൂന്‍റെ അമ്മ ചോദിച്ചു
”നല്ല വേദനയുണ്ട് ദച്ചൂന്.,
ആശുപത്രീല് കൊണ്ട് പോയേക്കാം.,,
”എന്നാ ഞാനും വരാം.,
അമ്മ സാരി മാറ്റാന്‍ മുറിയിലേക്കോടി
അപ്പന്‍ ദച്ചൂനെ കാറിലേക്കിരുത്തി
അമ്മ വന്ന് ദച്ചൂന്‍റെ അടുത്ത് കയറിയിരുന്നതും അപ്പന്‍ വണ്ടിയെടുത്തു
അമ്മ വിളിച്ച് പറഞ്ഞതനുസരിച്ച് അച്ഛന്‍ മെഡിക്കല്‍ ഷോപ്പിന്‍റെ മുന്നിലവരെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു
അച്ഛനും കാറില്‍ കയറി
”നിങ്ങളൊക്കെ ഭാവം കണ്ടാല്‍ ഞാനെന്തോ വലിയ രോഗിയെ പോലെ ഉണ്ടല്ലൊ.,,
ദച്ചു ചിരിച്ചു
”ഈ ചിരി സൂചി കുത്തുമ്പോള്‍ മാറിക്കോളും.,
ഇനിയെങ്കിലും ബോധത്തോടെ നടക്കാന്‍ നോക്ക്.,
കല്ല്യാണം കഴിഞ്ഞ പെണ്ണാ ഇപ്പോയും ഇള്ള കുട്ടിയാന്നാ വിചാരം.,,
”’ദേ അമ്മേ അപ്പന്‍റെ മുന്നീന്ന് എന്നെ വഴക്ക് പറയല്ലെ.,
ദച്ചു അമ്മയെ കടുപ്പിച്ച് നോക്കി
”അവളെ ഇങ്ങനെ വഴക്ക് പറയണ്ട.,,
മനു അവളെ പേടിപ്പിച്ച് വീഴ്ത്തിയതാ അവനിട്ട് വേണം ആദ്യം രണ്ട് കൊടുക്കാന്‍.,,
അപ്പന്‍ പറഞ്ഞതും ദച്ചു അമ്മയെ ഇടം കണ്ണിട്ട് നോക്കി
”അപ്പൊ അങ്ങനെയാണ് സംഭവം.,
മനൂന് ചീത്ത കിട്ടേണ്ടെന്ന് കരുതി പെങ്ങള് മനപൂര്‍വ്വം കുറ്റം ഏറ്റെടുത്തതാ.,
എന്തായാലും ഈ സ്നേഹം എന്നും ഉണ്ടായാല്‍ മതി.,
സാധാരണ പെണ്‍മക്കളെ കെട്ടിച്ചയച്ചാല്‍ അച്ഛന്‍മാരെ നെഞ്ചില് തീഴാണ്.,,
പക്ഷെ എനിക്ക് ആ പേടിയില്ല.,
ഇവിടെത്തേക്കാള്‍ സന്തോഷായിട്ടവള് അവിടെ ഉണ്ടാകുമെന്നറിയാം.,,
അച്ഛന്‍റെ വാക്കുകള്‍ അപ്പന്‍റേയും ഹൃദയം നിറച്ചിരുന്നു
ദച്ചു ചിരിയോടെ മിററിലൂടെ അപ്പനെ കണ്ണ് ചിമ്മി കാണിച്ചു
അപ്പോയേക്കും അടുത്തുള്ള ഹോസ്പിറ്റലിലെത്തി
*(തുടരും..)*

by