26/05/2026

കിഡ്നാപ്പിംങ് ലൗ : ഭാഗം 90

രചന – ശംസിയ ഫൈസൽ

”മനൂ.. ടാ അത് കണ്ടോ ?

ദച്ചു ചൂണ്ടിയെ ഭാഗത്തേക്ക് മനൂന്‍റെ കണ്ണ് പോയി

”എന്താ ഞാനൊന്നും കാണുന്നില്ലല്ലൊ.,,

മനു ചുറ്റുമൊന്ന് നോക്കി

”എടാ ആ ഒാട്ടോയില്‍ നിന്നിറങ്ങിയ ചേച്ചിയെ കണ്ടോ അതാണ് അര്‍പ്പണയുടെ അമ്മ.,,

ദച്ചു പറഞ്ഞതും മനു അങ്ങോട്ട് നോക്കി

”അത് രണ്ട് പേരുണ്ടല്ലൊ അതിലാരാ ?

മനു നെറ്റിചുളിച്ചു

”അതില് ആ  നീലയില്‍ വെള്ള പൂക്കളുള്ള സാരി ഉടുത്ത ചേച്ചി.,,

ദച്ചു കാണിച്ച് കൊടുത്തു

”വാ മനു പറ്റിയ അവസരമാണ് നമുക്ക് പോയി സംസാരിക്കാം.,,

ദച്ചു ബൈക്കില്‍ നിന്നിറങ്ങി

”മണ്ടത്തരം പറയാതെ അവര് കയറി പോയത് എവിടേക്കാണെന്ന് നോക്ക് അതൊരു ആശുപത്രിയാണ്
നീ അവിടെ ചെന്നാണോ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നത്.,,

മനു ചോദിച്ചപ്പോയാണ് ദച്ചു അത് ശ്രദ്ധിച്ചത്

”ശെരിയാ..,,
അവര് അവിടെന്ന് ഇറങ്ങിയിട്ട് പോയി സംസാരിക്കാം.,,
നീ വാ നമുക്കാ ബസ് സ്റ്റോപ്പില്‍ ഇരിക്കാം.,
അതാകുമ്പോള്‍ അവര് തിരിച്ച് പോകുന്നത് പെട്ടന്ന് കാണാം.,,

ദച്ചു അടുത്തുള്ള ബസ്റ്റോപ്പിലേക്ക് നടന്നതും മനു ബൈക്ക് ഒതുക്കി വെച്ച് അവളെ അടുത്ത് പോയിരുന്നു

”ഹ്മ്., ബാക്കി പറ.,,

മനു ദച്ചൂനെ നോക്കി ചോദിച്ചു

”എന്ത് ?

ദച്ചൂന്‍റെ നോട്ടം ആശുപത്രിയിലേക്കായിരുന്നു

”നിന്‍റെയും നന്ദൂന്‍റെയും പ്രണയം നിന്‍റെ അച്ഛന് അറിഞ്ഞെന്ന് പറഞ്ഞില്ലെ അതിന്‍റെ ബാക്കി പറ ?

മനു തിരക്ക് കൂട്ടി

”എടാ അതൊക്കെ നിനക്കറിയുന്നതല്ലെ ?

ദച്ചു മനൂനെ നോക്കി

”നീയൊന്ന് പറയുന്നുണ്ടോ ദച്ചൂ.,
ഇല്ലെങ്കില്‍ ഞാനെന്‍റെ പാട്ടിന് പോകും.,

മനു എണീറ്റ് പോകാന്‍ നിന്നതും ദച്ചു അവനെ പിടിച്ച് വെച്ചു

”നീ പാട്ടിനും ഡാന്‍സിനുമൊന്നും പോകേണ്ട ഞാന്‍ പറയാം.,,

ദച്ചു ആ ദിവസത്തേക്ക് ഒാര്‍മയെ കൊണ്ട് പോയി

••••••••••••••••••••••••••••••••••••

ദച്ചൂന്‍റെ അച്ഛന്‍ രാത്രി ഷോപ്പ് അടച്ച് വീട്ടില്‍ വന്നപ്പോള്‍ അവിടെ ദച്ചുവോ അവളെ ചേട്ടമ്മാരോ ഉണ്ടായിരുന്നില്ല

”സുമേ എവിടെ നിന്‍റെ മക്കളൊക്കെ ?

അച്ഛന്‍ അമ്മയോട് തിരക്കി

”ഇന്ന് ലീവല്ലെ അവര് രാവിലെ എങ്ങോട്ടോ പോയതാ.,

അമ്മ കൈയ്യിലൊരു ഗ്ലാസ് വെള്ളം കൊണ്ട് വന്ന് അച്ഛന് കൊടുത്തു

”അവര് മൂന്ന് പേരുമല്ലാതെ കൂടെ വേറെ ആരെങ്കിലുമുണ്ടോ ?

അച്ഛന്‍ സംശയത്തോടെ ചോദിച്ചു

”ആ..ഹ് നന്ദു മോനും ഉണ്ട്.,
അവന്‍റെ കാറിലാണ് പോയത്.,,

അമ്മ കൂസാക്കാതെ മറുപടി പറഞ്ഞതും അച്ഛന്‍ ദേഷ്യത്തോടെ ഗ്ലാസിലെ വെള്ളം വാഷ് വേസിലേക്ക് ഒഴിച്ചു

”നിങ്ങള്‍ക്കെന്താ മന്‍ഷ്യാ,
വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കാണ്.,
എന്താണ് മുഖം ഇത്ര കനപ്പിച്ച് വെച്ചേക്കുന്നത്.,,

അമ്മ കാര്യം മനസ്സിലാകാതെ ചോദിച്ചു

”നാട്ടുക്കാര് ഒാരോന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ എന്‍റെ തൊലി ഉരിഞ്ഞ് പോകാണ്‌,
കൂട്ടുക്കാരാണെന്നും പറഞ്ഞ് ഒാരോരുത്തര്‍മാരെ വീട്ടില്‍ കയറ്റി സല്‍ക്കരിക്കുമ്പോള്‍ ഒാര്‍ക്കണം അത് അവസാനം പാല് തന്ന കൈക്ക് തന്നെ തിരിച്ച് കൊത്തുമെന്ന്.,,

അച്ഛന്‍ ദേഷ്യത്തോടെ കസേര വലിച്ചിട്ട് അതിലിരുന്നു

”എന്തൊക്കെ നിങ്ങള്‍ പറയുന്നതേട്ടാ.,,
ഒന്ന് തെളിച്ച് പറ.,,

”നിന്‍റെ ഇളയ സന്തതിയും ആ അഭിനന്ദും തമ്മില്‍ അവിഹിതം.,
രണ്ടും കൊഞ്ചി കുഴഞ്ഞ് നടക്കാണ്.,,
മകളെ പിടിച്ച് കെട്ടാനായില്ലേന്ന് ആ രവി ചോദിച്ചപ്പോള്‍ ഞാനങ് ഇല്ലാതായി.,,
നാട്ടില് ഇനി അറിയാന്‍ ബാക്കി നീയും ഞാനും  മാത്രമെ ബാക്കിയൊള്ളു.,,

അച്ഛന്‍ പറഞ്ഞത് അമ്മക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല

”നാട്ടുക്കാര്‍ വല്ലതും പറഞ്ഞെന്ന് കരുതി നിങ്ങളിങ്ങനെ പൊട്ടിതെറിക്കണോ ?
നാട്ടുക്കാരെ വായ മൂടി കെട്ടാന്‍ നമ്മളെ കൊണ്ട് പറ്റില്ല.,
പിന്നെ നന്ദു അങ്ങനെയുള്ള ചെര്‍ക്കനൊന്നും അല്ല.,
അങ്ങനെ ആണെങ്കില്‍ ദേവനും ദീപുവും അവനെ അടുപ്പിക്കൊ.,,

അമ്മ അച്ഛനെ തിരുത്താന്‍ നോക്കി

”ഇങ്ങനൊരു പൊട്ടി.,
നീ എങ്ങനെ നേഴ്സിംങ് പാസ്സായത്.,
എന്‍റെ സുമേ ദേവനും ദീപുവും കൂടെ വളം വെച്ച് കൊടുത്തിട്ടാണ് ഇതൊക്കെ നടക്കുന്നത്.,
നമ്മളെ മെഡിക്കല്‍ ഷോപ്പിന്‍റെ അടുത്തുള്ള പലചരക്ക് കടയിലെ അബ്ദുക്കയില്ലെ അവര് പറയാണ് ദച്ചു മിക്കപ്പോയും നന്ദൂന്‍റെ വീട്ടില്‍ കയറിയിറങ്ങുന്നത് കാണാറുണ്ടെന്ന്.,,

”അതെങ്ങനെ അങ്ങേര്‍ക്കറിയാ.,
അവരൊക്കെ കുടുംബം തെറ്റിക്കാന്‍ എന്തെങ്കിലുമൊക്കെ വിളിച്ച് പറയാണ്.,,

അമ്മക്കപ്പോയും വിശ്വാസമില്ലായിരുന്നു

”അബ്ദുക്കാന്‍റെ വീട് നന്ദൂന്‍റെ വീടിനടുത്താണ്.,,
എന്തായാലും നാലും ഇങ്ങോട്ട് വരട്ടെ ?
കാണിച്ച് കൊടുക്കാം ഞാന്‍.,,

അച്ഛന്‍ ദേഷ്യത്തോടെ പല്ല് കടിച്ചതും ദേവനും ദീപുവും ഒപ്പം ദച്ചുവും അങ്ങോട്ട് കയറി വന്നു

”മൂന്നും അഴിഞ്ഞാടി വന്നോ ?
എവിടെ കൂട്ടത്തിലെ നാലാമന്‍.,,

അച്ഛന്‍ അവരെ കണ്ട് എണീറ്റ് പുച്ഛത്തോടെ ചോദിച്ചു

”നന്ദു ആണോ അവനതാ കാറെടുത്ത് പോകാന്‍ നില്‍ക്കുന്നു.,

ദീപു പറഞ്ഞു

”പെട്ടന്നവനോട് ഇങ്ങോട്ട് വരാന്‍ പറ ?

അച്ഛന്‍ പറഞ്ഞതും ദേവന്‍ പോകാന്‍ നിന്ന നന്ദൂനെ വിളിച്ച് വീട്ടിലേക്ക് കയറ്റി

”നാലാളും നിരന്ന് നില്‍ക്ക് എനിക്ക് കുറച്ച് കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്.,,

അച്ഛന്‍ പറഞ്ഞതും നാലാളും അനുസരണയോടെ നിന്നു

”ദച്ചുവും അഭിനന്ദും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് എത്രനാളായി.,,

അച്ഛന്‍റെ ആദ്യത്തെ ചോദ്യത്തില്‍  തന്നെ നാലാളും ഒന്ന് ഞെട്ടി

”കുറച്ച് വര്‍ഷങ്ങളായി അങ്കിള്‍.,,

കള്ളം പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായ നന്ദു ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു
അത് കേട്ട് ഞെട്ടിയത് അമ്മയായിരുന്നു

”’ഡാ പെട്ടന്ന് കാലില്‍ വീഴടാ.,
ദീപു നന്ദൂനെ തോണ്ടിയതും നന്ദു ദച്ചൂന്‍റെ കൈ പിടിച്ച് അച്ഛന്‍റെ കാലിലേക്ക് വീണു

”അങ്കിള്‍ ക്ഷമിക്കണം അങ്കിള്‍,
ഞങ്ങള്‍ പരസ്പരം അത്രയും ഇഷ്ടപ്പെട്ട് പോയി.,
ഒരിക്കലും അവളെ കരയിപ്പിക്കൂല.,,
പൊന്ന് പോലെ നോക്കിക്കോളാം.,,

നന്ദു കെഞ്ചലോടെ പറഞ്ഞു

”ച്ഛീ എണീക്കടാ.,,

അച്ഛന്‍റെ വായില്‍ നിന്ന് കേട്ടതും ദച്ചുവും നന്ദുവും എണീറ്റ് തല താഴ്ത്തി നിന്നു

പിന്നീടങ്ങോട്ട് അച്ഛന്‍റെ വായിലിരിക്കുന്നത് മുയുവന്‍ രണ്ടാളും മിണ്ടാതെ കേട്ട് നിന്നു
പ്രണയത്തിന് കൂട്ട് നിന്നതിന് ദേവനും ദീപുവിനും വയറ് നിറച്ച് കിട്ടി

പിന്നീടുള്ള ദിവസങ്ങള്‍ ദച്ചൂന്‍റെ കോളേജിലേക്കുള്ള പോക്കും വരവും അച്ഛന്‍റെ കൂടെയായി
ദേവനും ദീപുവും എത്ര പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കിയിട്ടും അച്ഛന്‍ മുട്ട് മടക്കിയില്ല
നന്ദൂന്‍റെ വീട്ടില്‍ നിന്നും അപ്പനും അമ്മയുമെല്ലാം വിളിച്ച് സംസാരിച്ചു എന്നിട്ടും ദച്ചൂന്‍റെ അച്ഛന്‍റെ തീരുമാനത്തിലൊരു മാറ്റവും ഇല്ലായിരുന്നു

പക്ഷെ അമ്മക്ക് നന്ദൂനോട് പ്രത്യേക താല്‍പര്യം ഉള്ളതിനാല്‍ അമ്മ പെട്ടന്ന് മയങ്ങിയിരുന്നു
അമ്മ ഇടപെട്ടിട്ടും അച്ഛന് സമ്മതിക്കുന്നുണ്ടായിരുന്നില്ല

നന്ദുവുമായുള്ള പ്രണയം ദച്ചൂന്‍റെ വീട്ടില്‍ സമ്മതിക്കുന്നില്ലെന്നറിഞ്ഞ് ദച്ചൂന്‍റെ പിറകെ നടക്കുന്ന ഹരി ഈ തക്കം നോക്കി അവളെ അച്ഛനെ കണ്ട് അവളെ കെട്ടിച്ച് തരോന്ന് ചോദിച്ചതും അവളെ  കെട്ടിക്കുന്നേയില്ലെന്നായിരുന്നു അച്ഛന്‍റെ മറുപടി

ഇതിന്‍റെ ഒക്കെ ഇടക്ക് ദച്ചൂനെ മാത്രം അലട്ടിയ പ്രശ്നമായിരുന്നു അര്‍പ്പണ
അവരെ പ്രണയത്തെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തയാള്‍ പെട്ടന്ന് സ്വഭാവം മാറി പോലെ തോന്നിയവള്‍ക്ക്

കാര്യം ദച്ചു തന്നെ അര്‍പ്പണയോട് തിരക്കിയെങ്കിലും കോപത്തോടെയുള്ള മറുപടി മാത്രമാണ് കിട്ടിയത്
അര്‍പ്പണ നന്ദൂനോട് പഴയ പോലെ തന്നെ ആയതിനാല്‍ ദച്ചൂനീ കാര്യം തുറന്ന് പറയാനും തോന്നിയില്ല
അത് മാത്രമല്ല അതിനേക്കാള്‍ വലിയ പ്രശ്നമായി അച്ഛന്‍ നില്‍ക്കുന്നതിനാല്‍ അര്‍പ്പണയുടെ കാര്യം വലിയ രീതിയില്‍ എടുത്തില്ലെന്നാണ് സത്യം

ആ ഇടക്ക് നന്ദൂന് ലണ്ടനില്‍ ജോലി ശെരിയായി

നാല് മാസം കൊണ്ട് അവിടെ എത്തിയാല്‍ മതി
അത് വരെ ഒാണ്‍ലൈന്‍ ട്രൈനിംങാണ്

പോകുന്നതിന് മുമ്പ് എന്‍ഗേജ്മെന്‍റ് നടത്തണം എന്നുള്ളത് നന്ദൂന്‍റെ വീട്ടുക്കാരെ ആഗ്രഹമാണെങ്കിലും അച്ഛന്‍ സമ്മതിക്കാത്തയിടത്തോളം അത് സാധ്യമല്ലായിരുന്നു

”നന്ദേട്ടാ എനിക്ക് മനസ്സിലാകുന്നില്ല അച്ഛനെന്താ ഇത്ര വാശിയെന്ന്.,,

രാത്രി നന്ദൂന് ഫോണ്‍ വിളിക്കാണ് ദച്ചു

”ഇനി എന്‍റെ അപ്പന്‍ ക്രിസ്ത്യാനിയും അമ്മ ഹിന്ദുവുമായതാണോ അങ്കിളിന്‍റെ പ്രശ്നം ?

നന്ദു അവന്‍റെ സംശയം ചോദിച്ചു

”എനിക്കൊന്നും അറിയില്ല.,
നന്ദേട്ടന്‍ ലണ്ടനിലേക്ക് പോകാറായി തുടങ്ങിയില്ലെ.,
ഇനി കുറച്ച് സമയമെ നമ്മുടെ മുന്നിലൊളളു.,
നന്ദേട്ടന്‍ പോയാല്‍ ഉറപ്പാണ് അച്ഛന്‍ എന്നെ വേറെ ആരെ കൊണ്ടെങ്കിലും കെട്ടിക്കും.,

ദച്ചു ഇടര്‍ച്ചയോടെ പറഞ്ഞു

”അങ്ങനെ മറ്റൊരുത്തന് വിട്ട് കൊടുക്കാനല്ലല്ലൊ അഭിനന്ദ് നിന്നെ സ്നേഹിച്ചത്.,
അച്ഛനല്ലാത്തവരെല്ലാം നമ്മുടെ കൂടെയാണ് പിന്നെന്തിനാ നീ പേടിക്കുന്നെ?

നന്ദു അവള്‍ക്ക് ധൈര്യം കൊടുത്തു

”എനിക്കൊന്നും കേള്‍ക്കണ്ട.,,
എനിക്ക് നന്ദേട്ടനെ കിട്ടിയില്ലെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ ചാകും.,,

ദച്ചു വീറോടെ പറഞ്ഞു

”ചുമ്മാ ഒാരോന്ന് പറയല്ലെ ദച്ചൂ..,,

നന്ദു അവളെ ശാസിച്ചു

”ഞാനിങ്ങനെ പറയൂ.,
ഇല്ലെങ്കില്‍ എന്നെ പെട്ടന്ന് കെട്ടാന്‍ നോക്ക്.
ഇപ്പോള്‍ തന്നെ എനിക്ക് കല്ല്യാണം കഴിക്കണം.,,

ദച്ചു വാശിയോടെ പറഞ്ഞു

”നിനക്കെന്താ കൊച്ചെ.,
ഈ പാതിരാത്രി എവിടെ പോയി കെട്ടാനാ.,,
നന്ദു അവളെ വാശി തമാശയോടെ തട്ടി കളഞ്ഞു

”അമ്പലത്തില്‍ വെച്ച്.,,

”അതിന് അമ്പലം അടച്ചിട്ടേക്കല്ലെ.,

നന്ദു ചിരിച്ചു

”ചിരിക്കണ്ട.
നന്ദേട്ടന് ഇതൊക്കെ നിസാരം.,
ഞാനാകെ ഭ്രാന്ത് പിടിച്ച് നില്‍ക്കാണ്.,,
പെട്ടന്ന് ഇങ്ങോട്ട് വാ.
ഞാന്‍ താഴെ കാത്ത് നില്‍ക്കുന്നുണ്ടാകും.,,
അമ്പലത്തിന്‍റെ മുന്നില്‍ വെച്ച് ഇപ്പോള്‍ തന്നെ നന്ദേട്ടന്‍ എനിക്ക് താലികെട്ടണം.,,
ദച്ചു തീര്‍ത്ത് പറഞ്ഞു

”നിനക്കെന്താ കൊച്ചെ സുഖമില്ലെ.,
ഒാരോ മണ്ടത്തരം വിളിച്ച് പറയാതെ പോയി ഉറങ്ങാന്‍ നോക്ക്.,,

”പറ്റില്ല.,
നന്ദേട്ടനിപ്പോള്‍ വന്നില്ലെങ്കില്‍ ഞാനെങ്ങോട്ടേലും ഇറങ്ങി പോകും.,,
പിന്നെ ആരും എന്നെ കാണില്ല.,,

ദച്ചു പെട്ടന്ന് ഫോണ്‍ കട്ടാക്കി.

നന്ദു തിരിച്ച് വിളിച്ചപ്പോള്‍ സ്വിച്ച് ഒാഫ്
പിന്നൊന്നും നോക്കിയില്ല അവനാ പാതിരാത്രി പെട്ടന്ന് വീട്ടില്‍ നിന്നിറങ്ങി ബൈക്കെടുത്ത് ദച്ചൂന്‍റെ വീട്ടിലേക്ക് പോയി
നന്ദു അവിടെ ചെല്ലുമ്പോള്‍ ദച്ചു ഗേറ്റിന് പുറത്ത് കാത്ത് നില്‍പുണ്ട്

നന്ദൂനെ കണ്ടതും അവള്‍ ബൈക്കിന്‍റെ പിറകില്‍ കയറി

”ദച്ചൂ ഒന്നൂടെ ആലോചിച്ചിട്ട് പോരെ ?
നന്ദു അവളെ ദയനീയമായി നോക്കി

”പറ്റില്ല.,!!

ദച്ചൂന്‍റെ വാശിക്ക് മുന്നില്‍ തോറ്റ് നന്ദു അമ്പലത്തിലേക്ക് വണ്ടിയോടിച്ചു

*(തുടരും..)*